വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുതിയ ജയോത്സവ ഗീതം ആലപിക്കുന്നു

പുതിയ ജയോത്സവ ഗീതം ആലപിക്കുന്നു

അധ്യായം 29

പുതിയ ജയോത്സവ ഗീതം ആലപി​ക്കു​ന്നു

ദർശനം 9—വെളി​പ്പാ​ടു 14:1-20

വിഷയം: കുഞ്ഞാ​ടി​നോ​ടു​കൂ​ടെ 1,44,000 സീയോൻമ​ല​യിൽ നിൽക്കു​ന്നു; ദൂത​പ്ര​ഖ്യാ​പ​നങ്ങൾ ഭൂമി​യി​ലു​ട​നീ​ളം മുഴങ്ങു​ന്നു; വിളവ്‌ കൊയ്യു​ന്നു

നിവൃത്തിയുടെ കാലം: 1914 മുതൽ മഹോ​പ​ദ്രവം വരെ

1. വെളി​പ്പാ​ടു 7, 12, 13 അധ്യാ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ നാം എന്തു പഠിച്ചു​ക​ഴി​ഞ്ഞു, നാം ഇപ്പോൾ എന്തു മനസ്സി​ലാ​ക്കും?

 യോഹ​ന്നാ​ന്റെ അടുത്ത ദർശന​ത്തി​ലേക്കു തിരി​യു​ന്നത്‌ എത്ര നവോൻമേ​ഷ​പ്ര​ദ​മാണ്‌! സർപ്പത്തി​ന്റെ വിചി​ത്ര​മായ മൃഗസ​മാന സ്ഥാപന​ങ്ങൾക്കു വിരു​ദ്ധ​മാ​യി നാം ഇപ്പോൾ യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സൻമാ​രെ​യും കർത്താ​വി​ന്റെ ദിവസ​ത്തി​ലെ അവരുടെ പ്രവർത്ത​ന​ങ്ങ​ളെ​യും കാണുന്നു. (വെളി​പ്പാ​ടു 1:10) ഈ 1,44,000 അഭിഷിക്ത അടിമ​കളെ എല്ലാവ​രെ​യും മുദ്ര​യി​ട്ടു​ക​ഴി​യു​ന്ന​തു​വരെ നാശത്തി​ന്റെ നാലു കാററു​കൾ പിടി​ച്ചു​നിർത്ത​പ്പെ​ടു​ന്ന​താ​യി വെളി​പ്പാ​ടു 7:1, 3 ഇതിനകം നമുക്കു വെളി​പ്പെ​ടു​ത്തി തന്നിട്ടുണ്ട്‌. “[സ്‌ത്രീ​യു​ടെ] സന്തതി​യിൽ ശേഷി​പ്പു​ളള” ഇവർ ഇക്കാലത്തു സാത്താ​നാ​കുന്ന സർപ്പത്തി​ന്റെ പ്രത്യേ​ക​ല​ക്ഷ്യം ആയിത്തീ​രു​ന്ന​താ​യി വെളി​പ്പാ​ടു 12:17 അറിയി​ച്ചി​രി​ക്കു​ന്നു. യഹോ​വ​യു​ടെ വിശ്വസ്‌ത ദാസൻമാർക്കു കഠിന​സ​മ്മർദ​വും ക്രൂര​പീ​ഡ​ന​വും കൈവ​രു​ത്തു​ന്ന​തി​നു സാത്താൻ ഭൂമി​യിൽ പണിതു​യർത്തിയ രാഷ്‌ട്രീ​യ​സ്ഥാ​പ​ന​ങ്ങളെ വെളി​പ്പാ​ടു 13-ാം അധ്യായം വ്യക്തമാ​യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. എന്നാൽ ആ പ്രധാ​ന​ശ​ത്രു​വി​നു ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങൾ തകിടം മറിക്കാൻ കഴിയില്ല! സാത്താന്റെ ദ്രോ​ഹ​പ്ര​വർത്തനം ഉണ്ടായി​രു​ന്നി​ട്ടും 1,44,000 മുഴു​വ​നും വിജയ​ക​ര​മാ​യി കൂട്ടി​ച്ചേർക്ക​പ്പെ​ടു​ന്ന​താ​യി നാം ഇപ്പോൾ മനസ്സി​ലാ​ക്കും.

2. വെളി​പ്പാ​ടു 14:1-ൽ ഏതു സന്തോ​ഷ​ക​ര​മായ പര്യവ​സാ​ന​ത്തി​ന്റെ പൂർവ​വീ​ക്ഷണം യോഹ​ന്നാൻ നമുക്കു നൽകുന്നു, കുഞ്ഞാട്‌ ആരാണ്‌?

2 സന്തോ​ഷ​ക​ര​മായ ആ പര്യവ​സാ​ന​ത്തി​ന്റെ ഒരു പൂർവ​വീ​ക്ഷണം യോഹ​ന്നാ​നും അവനോ​ടൊ​പ്പം ഇന്ന്‌ യോഹ​ന്നാൻവർഗ​ത്തി​നും നൽക​പ്പെ​ടു​ന്നു: “പിന്നെ ഞാൻ സീയോൻമ​ല​യിൽ കുഞ്ഞാ​ടും അവനോ​ടു​കൂ​ടെ നെററി​യിൽ അവന്റെ നാമവും പിതാ​വി​ന്റെ നാമവും എഴുതി​യി​രി​ക്കുന്ന നൂററി​നാ​ല്‌പ​ത്തി​നാ​ലാ​യി​രം പേരും നിൽക്കു​ന്നതു കണ്ടു.” (വെളി​പ്പാ​ടു 14:1) നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ ഈ കുഞ്ഞാടു പിശാ​ചി​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും ബഹിഷ്‌ക​രി​ച്ചു​കൊ​ണ്ടു സ്വർഗത്തെ ശുദ്ധീ​ക​രിച്ച മീഖാ​യേൽ തന്നെയാണ്‌. യഹോ​വ​യു​ടെ നീതി​യു​ളള ന്യായ​വി​ധി​കൾ നടപ്പാ​ക്കു​ന്ന​തി​നു ‘നിൽക്കാൻ’ ഒരുങ്ങു​മ്പോൾ “[ദൈവ] ജനത്തിന്റെ പുത്രൻമാർക്കു​വേണ്ടി എഴു​ന്നേൽക്കു”ന്നതായി ദാനി​യേൽ വർണി​ക്കുന്ന മീഖാ​യേൽ ആണവൻ. (ദാനി​യേൽ 12:1 NW; വെളി​പ്പാ​ടു 12:7, 9) ആത്മത്യാ​ഗി​യായ ഈ ദൈവ​ത്തി​ന്റെ കുഞ്ഞാട്‌ 1914 മുതൽ മിശി​ഹൈക രാജാ​വെന്ന നിലയിൽ സീയോൻമ​ല​യിൽ നിൽക്കു​ക​യാണ്‌.

3. കുഞ്ഞാ​ടും 1,44,000-വും “നിൽക്കുന്ന” “സീയോൻമല” എന്താണ്‌?

3 അത്‌ യഹോവ മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ​ത​ന്നെ​യാണ്‌: “എന്റെ വിശു​ദ്ധ​പർവ്വ​ത​മായ സീയോ​നിൽ ഞാൻ എന്റെ രാജാ​വി​നെ വാഴി​ച്ചി​രി​ക്കു​ന്നു.” (സങ്കീർത്തനം 2:6; 110:2) ഇതു മേലാൽ ഭൗമിക സീയോൻമ​ലയെ, ദാവീ​ദി​ന്റെ വംശത്തി​ലെ മാനു​ഷ​രാ​ജാ​ക്കൻമാർ ഭരണം നടത്തി​യി​രുന്ന നഗരമായ ഭൗമിക യെരു​ശ​ലേ​മി​ന്റെ ഭൂമി​ശാ​സ്‌ത്ര​പ​ര​മായ സ്ഥാനത്തെ പരാമർശി​ക്കു​ന്നില്ല. (1 ദിനവൃ​ത്താ​ന്തം 11:4-7; 2 ദിനവൃ​ത്താ​ന്തം 5:2) ഇല്ല, എന്തെന്നാൽ യേശു പൊ.യു. 33-ലെ തന്റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും ശേഷം, സ്വർഗീയ സീയോൻമ​ല​യിൽ, ‘ജീവനു​ളള ദൈവ​ത്തി​ന്റെ നഗരമായ സ്വർഗ്ഗീ​യ​യെ​രൂ​ശ​ലേം’ സ്ഥാപി​ക്കാൻ യഹോവ നിശ്ചയിച്ച സ്വർഗീ​യ​സ്ഥാ​നത്ത്‌ ഒരു അടിസ്ഥാന മൂലക്ക​ല്ലെ​ന്ന​നി​ല​യിൽ സ്ഥാപി​ക്ക​പ്പെട്ടു. അതു​കൊണ്ട്‌ “സീയോൻമല” ഇവിടെ രാജ്യ​മായ സ്വർഗീ​യ​യെ​രു​ശ​ലേം ആയിത്തീ​രുന്ന യേശു​വി​ന്റെ​യും അവന്റെ കൂട്ടവ​കാ​ശി​ക​ളു​ടെ​യും ഉയർത്ത​പ്പെട്ട സ്ഥാനത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു. (എബ്രായർ 12:22, 28; എഫെസ്യർ 3:6) അതു കർത്താ​വി​ന്റെ ദിവസ​ത്തിൽ യഹോവ അവരെ ഉയർത്തുന്ന മഹത്ത്വ​മേ​റിയ രാജകീയ സ്ഥിതി​വി​ശേ​ഷ​മാണ്‌. കഴിഞ്ഞ നൂററാ​ണ്ടു​ക​ളിൽ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ജീവനു​ളള കല്ലുക​ളെ​ന്ന​നി​ല​യിൽ ആ സ്വർഗീയ സീയോൻമ​ല​യിൽ മഹത്ത്വീ​ക​രി​ക്ക​പ്പെട്ട കർത്താ​വായ യേശു​ക്രി​സ്‌തു​വി​നോ​ടു​കൂ​ടെ അവന്റെ ഉജ്ജ്വല​രാ​ജ്യ​ത്തിൽ നിൽക്കാൻ ആത്മാർഥ​മാ​യി നോക്കി​പ്പാർത്തി​രു​ന്നി​ട്ടുണ്ട്‌.—1 പത്രൊസ്‌ 2:4-6; ലൂക്കൊസ്‌ 22:28-30; യോഹ​ന്നാൻ 14:2, 3.

4. സീയോൻമ​ല​യിൽ 1,44,000 മുഴു​വ​നും നിൽക്കു​ന്ന​തെ​ങ്ങനെ?

4 യേശു മാത്രമല്ല പിന്നെ​യോ സ്വർഗീ​യ​രാ​ജ്യ​ത്തി​ലെ 1,44,000 കൂട്ടവ​കാ​ശി​ക​ളു​ടെ മുഴു​സം​ഘ​വും സീയോൻമ​ല​യിൽ നിൽക്കു​ന്ന​താ​യി യോഹ​ന്നാൻ കാണുന്നു. ദർശന​ത്താൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട സമയത്ത്‌ 1,44,000-ത്തിൽ എല്ലാവ​രു​മ​ല്ലെ​ങ്കി​ലും അനേക​രും അപ്പോൾ സ്വർഗ​ത്തിൽ ആണ്‌. പിന്നീട്‌ അതേ ദർശന​ത്തിൽ വിശു​ദ്ധൻമാ​രിൽ ചിലർ സഹിച്ചു​നി​ന്നു വിശ്വ​സ്‌ത​ത​യിൽ മരി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ യോഹ​ന്നാൻ മനസ്സി​ലാ​ക്കു​ന്നു. (വെളി​പ്പാ​ടു 14:12, 13) തെളി​വ​നു​സ​രിച്ച്‌, 1,44,000-ത്തിൽ ചിലർ ഇപ്പോ​ഴും ഭൂമി​യിൽ ഉണ്ട്‌. അപ്പോൾ അവരെ​ല്ലാ​വ​രും യേശു​വി​നോ​ടൊ​ന്നി​ച്ചു സീയോൻമ​ല​യിൽ നിൽക്കു​ന്ന​താ​യി യോഹ​ന്നാൻ കാണു​ന്ന​തെ​ങ്ങനെ? a അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭയിലെ അംഗങ്ങൾ എന്നനി​ല​യിൽ ഇവർ ഇപ്പോൾ “സീയോൻപർവ്വ​ത​ത്തി​ന്നും ജീവനു​ളള ദൈവ​ത്തി​ന്റെ നഗരമായ സ്വർഗ്ഗീയ യെരൂ​ശ​ലേ​മി​ന്നും” ‘അടുക്കൽ വന്നിരി​ക്കു’ന്നതിനാൽത്തന്നെ. (എബ്രായർ 12:22) പൗലോസ്‌ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോ​ഴെ​ന്ന​പോ​ലെ, അവർ അപ്പോൾതന്നെ ഒരു ആത്മീയ അർഥത്തിൽ സ്വർഗീ​യ​സ്ഥാ​ന​ങ്ങ​ളി​ലേക്ക്‌ യേശു​ക്രി​സ്‌തു​വി​നോ​ടു കൂടെ ഉയർത്ത​പ്പെ​ട്ടി​രു​ന്നു. (എഫെസ്യർ 2:5, 6) കൂടാതെ, 1919-ൽ “ഇവിടെ കയറി​വ​രു​വിൻ” എന്ന ക്ഷണത്തോട്‌ അവർ പ്രതി​ക​രി​ക്കു​ക​യും ഒരു ആലങ്കാ​രി​ക​വി​ധ​ത്തിൽ “മേഘത്തിൽ സ്വർഗ്ഗ​ത്തി​ലേക്കു കയറു”കയും ചെയ്‌തു. (വെളി​പ്പാ​ടു 11:12) ഈ തിരു​വെ​ഴു​ത്തു​ക​ളു​ടെ വീക്ഷണ​ത്തിൽ 1,44,000 മുഴു​വ​നും—ആത്മീയ​മാ​യി പറയു​മ്പോൾ—യേശു​ക്രി​സ്‌തു​വി​നോ​ടു​കൂ​ടെ സീയോൻമ​ല​യിൽ നിൽക്കു​ന്ന​താ​യി നമുക്കു കാണാൻ കഴിയും.

5. ആരുടെ പേരുകൾ 1,44,000-ത്തിന്റെ നെററി​ക​ളിൽ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു, ഓരോ പേരി​ന്റെ​യും പ്രാധാ​ന്യ​മെ​ന്താണ്‌?

5 കാട്ടു​മൃ​ഗ​ത്തി​ന്റെ ആരാധ​ക​രു​മാ​യി, 666 എന്ന ആലങ്കാ​രിക സംഖ്യ​കൊണ്ട്‌ അടയാ​ള​മി​ട​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​മാ​യി, 1,44,000-ത്തിന്‌ യാതൊ​രു പങ്കാളി​ത്ത​വു​മില്ല. (വെളി​പ്പാ​ടു 13:15-18) വിരു​ദ്ധ​മാ​യി, ഈ വിശ്വ​സ്‌തർക്ക്‌ അവരുടെ നെററി​ക​ളിൽ ദൈവ​ത്തി​ന്റെ നാമവും കുഞ്ഞാ​ടി​ന്റെ നാമവും എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു. ഒരു യഹൂദ​നായ യോഹ​ന്നാൻ ദൈവ​ത്തി​ന്റെ നാമം יהוה എന്ന എബ്രായ അക്ഷരങ്ങ​ളിൽ കണ്ടു​വെ​ന്ന​തി​നു സംശയ​മില്ല. b യേശു​വി​ന്റെ പിതാ​വി​ന്റെ നാമം പ്രതീ​കാ​ത്മ​ക​മാ​യി അവരുടെ നെററി​ക​ളിൽ എഴുതി​യി​രു​ന്ന​തു​കൊണ്ട്‌ ഈ മുദ്ര​യു​ള​ളവർ, തങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ, അവന്റെ അടിമകൾ ആണെന്ന്‌ എല്ലാവ​രെ​യും അറിയി​ക്കു​ന്നു. (വെളി​പ്പാ​ടു 3:12) അവരുടെ നെററി​ക​ളിൽ യേശു​വി​ന്റെ നാമവും പ്രദർശി​പ്പി​ച്ചി​ട്ടു​ള​ളത്‌ അവർ അവനാൽ സ്വന്തമാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി സമ്മതി​ക്കു​ന്നു​വെന്നു സൂചി​പ്പി​ക്കു​ന്നു. അവൻ അവരുടെ വിവാ​ഹ​നി​ശ്ചയം ചെയ്യപ്പെട്ട ‘ഭർത്താവ്‌’ ആണ്‌, അവർ അവന്റെ ഭാവി ‘മണവാട്ടി’, സ്വർഗീയ ജീവൻ മുന്നിൽ കണ്ടു ദൈവത്തെ സേവി​ക്കുന്ന ഒരു ‘പുതിയ സൃഷ്ടി’ ആണ്‌. (എഫെസ്യർ 5:22-24; വെളി​പ്പാ​ടു 21:2, 9; 2 കൊരി​ന്ത്യർ 5:17) യഹോ​വ​യോ​ടും യേശു​ക്രി​സ്‌തു​വി​നോ​ടു​മു​ളള അവരുടെ ഉററബന്ധം അവരുടെ എല്ലാ ചിന്തക​ളെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും ബാധി​ക്കു​ന്നു.

ഒരു പുതിയ പാട്ട്‌ എന്നപോ​ലെ പാടുന്നു

6. യോഹ​ന്നാൻ ഏതു പാട്ടു കേൾക്കു​ന്നു, അവൻ അതു വർണി​ക്കു​ന്ന​തെ​ങ്ങനെ?

6 ഇതി​നോ​ടു ചേർച്ച​യിൽ യോഹ​ന്നാൻ റിപ്പോർട്ടു ചെയ്യുന്നു: “പെരു​വെ​ള​ള​ത്തി​ന്റെ ഇരെച്ചൽപോ​ലെ​യും വലി​യോ​രു ഇടിമു​ഴ​ക്കം​പോ​ലെ​യും സ്വർഗ്ഗ​ത്തിൽനി​ന്നു ഒരു ഘോഷം കേട്ടു; ഞാൻ കേട്ട ഘോഷം വൈണി​കൻമാർ വീണമീ​ട്ടു​ന്ന​തു​പോ​ലെ ആയിരു​ന്നു. അവർ സിംഹാ​സ​ന​ത്തി​ന്നും നാലു ജീവി​കൾക്കും മൂപ്പൻമാർക്കും മുമ്പാകെ ഒരു പുതിയ പാട്ടു [ഒരു പുതിയ പാട്ട്‌ എന്നപോലെ, NW] പാടി; ഭൂമി​യിൽനി​ന്നു വിലെക്കു വാങ്ങി​യി​രുന്ന നൂററി​നാ​ല്‌പ​ത്തി​നാ​ലാ​യി​രം പേർക്ക​ല്ലാ​തെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല.” (വെളി​പ്പാ​ടു 14:2, 3) ഒരേ ശ്രുതി​ല​യ​ത്തിൽ 1,44,000 സ്വരങ്ങൾ സംയോ​ജി​ച്ചതു കേട്ട​പ്പോൾ ഇരമ്പുന്ന വെളള​ച്ചാ​ട്ട​ങ്ങ​ളും മുഴങ്ങുന്ന ഇടിനാ​ദ​ങ്ങ​ളും യോഹ​ന്നാൻ അനുസ്‌മ​രി​ച്ചത്‌ അതിശ​യമല്ല. കിന്നര​സ​മാ​ന​മായ വ്യക്തമായ മേളം എത്ര രമ്യമാണ്‌! (സങ്കീർത്തനം 81:2) പ്രൗഢ​മായ ആ ഗാനത്തി​ന്റെ ഗാംഭീ​ര്യ​ത്തി​ലെ​ത്താൻ ഭൂമി​യി​ലെ ഏതു ഗായക​സം​ഘ​ത്തി​നു കഴിയും?

7. (എ) വെളി​പ്പാ​ടു 14:3-ലെ പുതിയ പാട്ട്‌ എന്താണ്‌? (ബി) സങ്കീർത്തനം 149:1-ലെ പാട്ടു നമ്മുടെ നാളിൽ പുതി​യ​താ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

7 ഈ “പുതിയ പാട്ട്‌” എന്താണ്‌? വെളി​പ്പാ​ടു 5:9, 10 ചർച്ച​ചെ​യ്യു​ക​യിൽ നാം മനസ്സി​ലാ​ക്കി​യ​തു​പോ​ലെ പാട്ട്‌ യഹോ​വ​യു​ടെ രാജ്യ ഉദ്ദേശ്യ​ങ്ങ​ളോ​ടും, ആത്മീയ ഇസ്രാ​യേ​ലി​നെ ‘നമ്മുടെ ദൈവ​ത്തി​ന്നു ഒരു രാജ്യ​വും പുരോ​ഹി​തൻമാ​രും’ ആക്കിത്തീർക്കാൻ യേശു​ക്രി​സ്‌തു​മു​ഖാ​ന്ത​ര​മു​ളള അവന്റെ അത്ഭുത​ക​രു​ത​ലി​നോ​ടും ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ മുഖാ​ന്ത​ര​വും അതിനു​വേ​ണ്ടി​യും യഹോവ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന പുതിയ കാര്യങ്ങൾ പ്രസി​ദ്ധ​മാ​ക്കുന്ന, അവനുളള ഒരു സ്‌തു​തി​ഗീ​ത​മാ​ണത്‌. (ഗലാത്യർ 6:16) ഈ ആത്മീയ ഇസ്രാ​യേ​ലി​ലെ അംഗങ്ങൾ സങ്കീർത്ത​ന​ക്കാ​രന്റെ ക്ഷണത്തോ​ടു പ്രതി​ക​രി​ക്കു​ന്നു: “യഹോ​വയെ സ്‌തു​തി​പ്പിൻ; യഹോ​വെക്കു പുതി​യൊ​രു പാട്ടും ഭക്തൻമാ​രു​ടെ സഭയിൽ അവന്റെ സ്‌തു​തി​യും പാടു​വിൻ. യിസ്രാ​യേൽ തന്നെ ഉണ്ടാക്കി​യ​വ​നിൽ സന്തോ​ഷി​ക്കട്ടെ; സീയോ​ന്റെ മക്കൾ തങ്ങളുടെ രാജാ​വിൽ ആനന്ദി​ക്കട്ടെ.” (സങ്കീർത്തനം 149:1, 2) ആ വാക്കുകൾ നൂററാ​ണ്ടു​കൾക്കു മുമ്പ്‌ എഴുത​പ്പെ​ട്ട​താ​ണെ​ന്നു​ള​ളതു സത്യം​തന്നെ, എന്നാൽ നമ്മുടെ നാളിൽ അവ പുതിയ ഗ്രാഹ്യ​ത്തോ​ടെ പാടി​യി​രി​ക്കു​ന്നു. മിശി​ഹൈ​ക​രാ​ജ്യം 1914-ൽ ജനിച്ചു. (വെളി​പ്പാ​ടു 12:10) ഭൂമി​യി​ലു​ളള യഹോ​വ​യു​ടെ ജനം 1919-ൽ “രാജ്യ​ത്തി​ന്റെ വചനം” പുതു​ക്കിയ തീക്ഷ്‌ണ​ത​യോ​ടെ പ്രഖ്യാ​പി​ച്ചു​തു​ടങ്ങി. (മത്തായി 13:19) സൊ​സൈ​റ​റി​യു​ടെ 1919-ലേക്കുളള വാർഷി​ക​വാ​ക്യ​ത്താൽ ഉത്തേജി​ത​രും (യെശയ്യാ​വു 54:17) ഒരു ആത്മീയ പറുദീ​സ​യി​ലേ​ക്കു​ളള തങ്ങളുടെ പുനഃ​സ്ഥി​തീ​ക​ര​ണ​ത്താൽ പ്രോ​ത്സാ​ഹി​ത​രു​മാ​യി അവർ ആ വർഷത്തിൽ ‘തങ്ങളുടെ ഹൃദയ​ത്തിൽ സംഗീ​ത​ത്തോ​ടെ യഹോ​വക്കു പാടാൻ’ തുടങ്ങി.—എഫേസ്യർ 5:19, NW.

8. വെളി​പ്പാ​ടു 14:3-ലെ പുതിയ പാട്ട്‌ 1,44,000-ത്തിനു മാത്രമേ പഠിക്കാൻ കഴിഞ്ഞു​ള​ളൂ​വെ​ന്നത്‌ എന്തു​കൊണ്ട്‌?

8 എങ്കിലും, വെളി​പ്പാ​ടു 14:3-ൽ പരാമർശി​ച്ചി​രി​ക്കുന്ന പാട്ട്‌ 1,44,000-ത്തിനു മാത്രം പഠിക്കാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​രാ​ജ്യ​ത്തി​ന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട അവകാ​ശി​കൾ എന്നനി​ല​യിൽ അത്‌ അവരുടെ അനുഭ​വ​ങ്ങ​ളോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ദൈവ​പു​ത്രൻമാ​രെന്ന നിലയിൽ ദത്തെടു​ക്ക​പ്പെ​ടു​ന്ന​തും പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ടു​ന്ന​തും അവർ മാത്ര​മാണ്‌. അവർ മാത്ര​മാണ്‌ ആ സ്വർഗീ​യ​രാ​ജ്യ​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രാൻ ഭൂമി​യിൽനി​ന്നു വിലയ്‌ക്കു​വാ​ങ്ങ​പ്പെ​ടു​ന്നത്‌. കൂടാതെ അവർ മാത്രം മനുഷ്യ​വർഗത്തെ പൂർണ​ത​യി​ലേക്കു നയിക്കു​ന്ന​തിന്‌ ആയിരം വർഷം ക്രിസ്‌തു​വി​നോ​ടു​കൂ​ടെ “പുരോ​ഹി​തൻമാ​രാ​യി​രി​ക്കും . . . രാജാ​ക്കൻമാ​രാ​യി ഭരിക്കു​ക​യും ചെയ്യും.” യഹോ​വ​യു​ടെ സന്നിധി​യിൽ “ഒരു പുതിയ പാട്ട്‌ എന്നപോ​ലെ പാടു”ന്നവർ അവർ മാത്ര​മാണ്‌. c ഈ അതുല്യ​മായ അനുഭ​വ​ങ്ങ​ളും പ്രതീ​ക്ഷ​ക​ളും രാജ്യ​ത്തെ​ക്കു​റിച്ച്‌ അവർക്ക്‌ അപൂർവ​മായ വിലമ​തി​പ്പു നൽകു​ക​യും മററാർക്കും കഴിയാത്ത ഒരു വിധത്തിൽ അതേക്കു​റി​ച്ചു പാടാൻ അവരെ പ്രാപ്‌ത​രാ​ക്കു​ക​യും ചെയ്യുന്നു.—വെളി​പാട്‌ 20:6, NW; കൊ​ലൊ​സ്സ്യർ 1:13; 1 തെസ്സ​ലൊ​നീ​ക്യർ 2:11, 12.

9. മഹാപു​രു​ഷാ​രം അഭിഷി​ക്ത​രു​ടെ പാട്ടി​നോ​ടു പ്രതി​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ, ഏത്‌ ഉദ്‌ബോ​ധനം അവർ അങ്ങനെ നിറ​വേ​റ​റി​യി​രി​ക്കു​ന്നു?

9 എന്നുവ​രി​കി​ലും, മററു​ള​ളവർ അവരുടെ പാട്ടു ശ്രദ്ധിച്ച്‌ അതി​നോ​ടു പ്രതി​ക​രി​ക്കു​ന്നു. വേറെ ആടുക​ളു​ടെ വർധി​ച്ചു​വ​രുന്ന ഒരു മഹാപു​രു​ഷാ​രം 1935 മുതൽ അവരുടെ ജയോ​ത്സ​വ​ഗീ​തം കേൾക്കു​ക​യും ദൈവ​രാ​ജ്യം പ്രസി​ദ്ധ​മാ​ക്കു​ന്ന​തിൽ അവരോ​ടു ചേരാൻ പ്രേരി​ത​രാ​വു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (യോഹ​ന്നാൻ 10:16; വെളി​പ്പാ​ടു 7:9) ഈ നവാഗ​തർക്കു ദൈവ​രാ​ജ്യ​ത്തി​ന്റെ ഭാവി​ഭ​ര​ണാ​ധി​കാ​രി​കൾ പാടുന്ന അതേ പുതിയ പാട്ടു​തന്നെ പാടാൻ പഠിക്കു​വാൻ കഴിയു​ക​യി​ല്ലെ​ന്നു​ള​ളതു സത്യം​തന്നെ. എന്നാൽ അവരും യഹോ​വക്കു ശ്രുതി​മ​ധു​ര​മായ ഒരു ഗീതം, അവൻ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന പുതിയ കാര്യ​ങ്ങൾക്ക്‌ യഹോ​വയെ കീർത്തി​ക്കുന്ന ഒരു ഗാനം മുഴക്കു​ന്നു. അവർ അങ്ങനെ സങ്കീർത്ത​ന​ക്കാ​രന്റെ ഉദ്‌ബോ​ധനം നിറ​വേ​റ​റു​ന്നു: “യഹോ​വെക്കു ഒരു പുതിയ പാട്ടു പാടു​വിൻ; സകലഭൂ​വാ​സി​ക​ളു​മാ​യു​ളേ​ളാ​രേ യഹോ​വെക്കു പാടു​വിൻ. യഹോ​വെക്കു പാടി അവന്റെ നാമത്തെ വാഴ്‌ത്തു​വിൻ; നാൾതോ​റും അവന്റെ രക്ഷയെ പ്രസി​ദ്ധ​മാ​ക്കു​വിൻ. ജാതി​ക​ളു​ടെ ഇടയിൽ അവന്റെ മഹത്വ​വും സകലവം​ശ​ങ്ങ​ളു​ടെ​യും ഇടയിൽ അവന്റെ അത്ഭുത​ങ്ങ​ളും വിവരി​പ്പിൻ. ജാതി​ക​ളു​ടെ കുലങ്ങളേ, യഹോ​വെക്കു കൊടു​പ്പിൻ; മഹത്വ​വും ബലവും യഹോ​വെക്കു കൊടു​പ്പിൻ. യഹോവ വാഴുന്നു എന്നു ജാതി​ക​ളു​ടെ ഇടയിൽ പറവിൻ.”—സങ്കീർത്തനം 96:1-3, 7, 10; 98:1-9.

10. ഇരുപ​ത്തി​നാ​ലു പ്രതീ​കാ​ത്മക മൂപ്പൻമാ​രു​ടെ മുമ്പാകെ പാടാൻ 1,44,000-ത്തിനു കഴിയു​ന്ന​തെ​ങ്ങനെ?

10 തങ്ങളുടെ മഹത്ത്വ​മാർന്ന സ്വർഗീ​യ​സ്ഥാ​ന​ങ്ങ​ളി​ലു​ളള 1,44,000 തന്നെയാണ്‌ 24 മൂപ്പൻമാർ എന്നതു​കൊണ്ട്‌ 1,44,000-ത്തിനു മൂപ്പൻമാ​രു​ടെ “മുമ്പാകെ” പാടാൻ കഴിയു​ന്ന​തെ​ങ്ങനെ? കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ ആദ്യഘ​ട്ട​ത്തിൽ “ക്രിസ്‌തു​വിൽ മരിച്ചവർ” ആത്മജീ​വി​ക​ളാ​യി ഉയിർപ്പി​ക്ക​പ്പെട്ടു. അങ്ങനെ വിജയം​വ​രിച്ച വിശ്വ​സ്‌ത​രായ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ പുരോ​ഹിത മൂപ്പൻമാ​രു​ടെ 24 കൂറു​കൾക്കു സമാന​മായ പ്രവർത്ത​നങ്ങൾ പ്രതീ​കാ​ത്മ​ക​മാ​യി നിർവ​ഹി​ച്ചു​കൊണ്ട്‌ ഇപ്പോൾ സ്വർഗ​ത്തി​ലാണ്‌. യഹോ​വ​യു​ടെ സ്വർഗീയ സ്ഥാപന​ത്തി​ന്റെ ദർശന​ത്തിൽ അവരും ഉൾപ്പെ​ടു​ന്നു. (1 തെസ്സ​ലൊ​നീ​ക്യർ 4:15, 16; 1 ദിനവൃ​ത്താ​ന്തം 24:1-18; വെളി​പ്പാ​ടു 4:4; 6:11) അതു​കൊണ്ട്‌ ഇപ്പോ​ഴും ഭൂമി​യി​ലു​ളള 1,44,000-ത്തിന്റെ ശേഷിപ്പ്‌ പുനരു​ത്ഥാ​നം പ്രാപിച്ച സ്വർഗ​ത്തി​ലു​ളള തങ്ങളുടെ സഹോ​ദ​രൻമാ​രു​ടെ മുമ്പാകെ, അഥവാ ദൃഷ്ടി​യിൽ പുതിയ പാട്ടു പാടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

11. വിജയി​ച്ചു​വ​രുന്ന അഭിഷി​ക്തരെ 24 മൂപ്പൻമാ​രെ​ന്നും 1,44,000 എന്നും പരാമർശി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

11 ഈ സന്ദർഭ​ത്തിൽ നമുക്ക്‌ ഇങ്ങനെ​യും ചോദി​ക്കാ​വു​ന്ന​താണ്‌: വിജയി​ച്ചു​വ​രുന്ന ഈ അഭിഷി​ക്തരെ 24 പ്രതീ​കാ​ത്മക മൂപ്പൻമാ​രെ​ന്നും 1,44,000 എന്നും പരാമർശി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? വെളി​പാട്‌ ഈ ഒരു സംഘത്തെ രണ്ടു വ്യത്യസ്‌ത നിലപാ​ടിൽ വീക്ഷി​ക്കു​ന്ന​തു​കൊ​ണ്ടാ​ണത്‌. ഇരുപ​ത്തി​നാ​ലു മൂപ്പൻമാർ സ്വർഗ​ങ്ങ​ളിൽ രാജാ​ക്കൻമാ​രും പുരോ​ഹി​തൻമാ​രു​മാ​യി അവരോ​ധി​ക്ക​പ്പെ​ട്ട​വ​രാ​യി, എല്ലായ്‌പോ​ഴും യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​നു ചുററി​ലും അവരുടെ അന്തിമ സ്ഥാനങ്ങ​ളിൽ പ്രദർശി​പ്പി​ക്ക​പ്പെ​ടു​ന്നു. അവർ തങ്ങളുടെ സ്വർഗീ​യ​സ്ഥാ​ന​ത്തു​ളള 1,44,000-ത്തിന്റെ മുഴു​സം​ഘ​ത്തെ​യും പ്രതീ​ക​വ​ത്‌ക​രി​ക്കു​ന്നു, ഇപ്പോ​ഴും ഇവരുടെ ഒരു ചെറിയ ശേഷിപ്പു ഭൂമി​യിൽ സ്ഥിതി​ചെ​യ്യു​ന്നെ​ങ്കിൽത്ത​ന്നെ​യും. (വെളി​പ്പാ​ടു 4:4, 10; 5:5-14; 7:11-13; 11:16-18) എന്നിരു​ന്നാ​ലും, വെളി​പാട്‌ 7-ാം അധ്യായം മനുഷ്യ​വർഗ​ത്തിൽനി​ന്നു വിലയ്‌ക്കു​വാ​ങ്ങ​പ്പെ​ട്ട​വ​രെന്ന നിലയിൽ 1,44,000-ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യും വ്യക്തി​ക​ളായ ആത്മീയ ഇസ്രാ​യേ​ല്യ​രു​ടെ പൂർണ​സം​ഖ്യ​യെ മുദ്ര​യി​ടാ​നും എണ്ണമററ ഒരു മഹാപു​രു​ഷാ​ര​ത്തി​നു രക്ഷ നൽകാ​നു​മു​ളള യഹോ​വ​യു​ടെ മഹത്തായ ഉദ്ദേശ്യം ഊന്നി​പ്പ​റ​യു​ക​യും ചെയ്യുന്നു. വെളി​പ്പാ​ടു 14-ാം അധ്യായം വിജയം വരിക്കുന്ന 1,44,000 വ്യക്തി​ക​ള​ട​ങ്ങുന്ന രാജ്യ​വർഗം മുഴു​വ​നും കുഞ്ഞാ​ടി​നോ​ടു​കൂ​ടെ സീയോൻമ​ല​യിൽ കൂട്ടി​ച്ചേർക്ക​പ്പെ​ടു​മെന്നു സ്ഥിരീ​ക​രി​ക്കുന്ന ഒരു ചിത്രം നൽകുന്നു. നാം ഇപ്പോൾ കാണാൻ പോകു​ന്ന​തു​പോ​ലെ, 1,44,000-ത്തിൽ എണ്ണപ്പെ​ടു​ന്ന​തിന്‌ എത്തി​ച്ചേ​രേണ്ട യോഗ്യ​ത​ക​ളും അറിയി​ക്ക​പ്പെ​ടു​ന്നു. d

കുഞ്ഞാ​ടി​ന്റെ അനുഗാ​മി​കൾ

12. (എ) യോഹ​ന്നാൻ 1,44,000-ത്തെക്കു​റി​ച്ചു​ളള തന്റെ വർണന തുടരു​ന്ന​തെ​ങ്ങനെ? (ബി) 1,44,000-ത്തെ കന്യക​മാ​രെന്ന നിലയിൽ പരാമർശി​ച്ചി​രി​ക്കു​ന്നത്‌ ഏതർഥ​ത്തിൽ?

12 “ഭൂമി​യിൽനി​ന്നു വിലെക്കു വാങ്ങിയ” 1,44,000-ത്തെക്കു​റി​ച്ചു​ളള തന്റെ വർണന തുടർന്നു​കൊണ്ട്‌ യോഹ​ന്നാൻ നമ്മോടു പറയുന്നു: “അവർ കന്യക​മാ​രാ​ക​യാൽ സ്‌ത്രീ​ക​ളോ​ടു​കൂ​ടെ മാലി​ന്യ​പ്പെ​ടാ​ത്തവർ. കുഞ്ഞാടു പോകു​ന്നേ​ട​ത്തൊ​ക്കെ​യും അവർ അവനെ അനുഗ​മി​ക്കു​ന്നു; അവരെ ദൈവ​ത്തി​ന്നും കുഞ്ഞാ​ടി​ന്നും ആദ്യഫ​ല​മാ​യി മനുഷ്യ​രു​ടെ ഇടയിൽനി​ന്നു വീണ്ടെ​ടു​ത്തി​രി​ക്കു​ന്നു. ഭോഷ്‌ക്കു അവരുടെ വായിൽ ഉണ്ടായി​രു​ന്നില്ല; അവർ കളങ്കമി​ല്ലാ​ത്തവർ തന്നേ.” (വെളി​പ്പാ​ടു 14:4, 5) 1,44,000 ‘കന്യക​മാ​രാണ്‌’ എന്ന വസ്‌തുത ഈ വർഗത്തി​ലെ അംഗങ്ങൾ ജഡത്തിൽ അവിവാ​ഹി​ത​രാ​ണെന്ന്‌ അവശ്യം അർഥമാ​ക്കു​ന്നില്ല. ക്രിസ്‌തീയ ഏകാകി​ത്വ​ത്തി​നു പ്രയോ​ജ​നങ്ങൾ ഉണ്ടെന്നി​രി​ക്കെ ചില സാഹച​ര്യ​ങ്ങ​ളിൽ വിവാഹം അഭികാ​മ്യ​മാ​ണെന്നു സ്വർഗീയ വിളി​യു​ണ്ടാ​യി​രുന്ന ക്രിസ്‌ത്യാ​നി​കൾക്ക്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി. (1 കൊരി​ന്ത്യർ 7:1, 2, 36, 37) ഈ വർഗത്തി​ന്റെ വിശേഷത ആത്മീയ കന്യകാ​ത്വ​മാണ്‌. ലൗകിക രാഷ്‌ട്രീ​യ​വും വ്യാജ​മ​ത​വു​മാ​യി അവർ ആത്മീയ വ്യഭി​ചാ​രം ഒഴിവാ​ക്കി​യി​രി​ക്കു​ന്നു. (യാക്കോബ്‌ 4:4; വെളി​പ്പാ​ടു 17:5) വിവാ​ഹ​നി​ശ്ചയം ചെയ്യപ്പെട്ട ക്രിസ്‌തു​വി​ന്റെ മണവാ​ട്ടി​യെന്ന നിലയിൽ അവർ “വക്രത​യും കോട്ട​വു​മു​ളള തലമു​റ​യു​ടെ നടുവിൽ . . . അനിന്ദ്യ”രായി, നിർമ​ല​രാ​യി തങ്ങളെ​ത്തന്നെ നിലനിർത്തി​യി​രി​ക്കു​ന്നു.—ഫിലി​പ്പി​യർ 2:14.

13. 1,44,000 യേശു​ക്രി​സ്‌തു​വി​നു യോജിച്ച ഒരു മണവാ​ട്ടി​യാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌, അവർ ‘കുഞ്ഞാടു പോകു​ന്നേ​ട​ത്തൊ​ക്കെ​യും അവനെ അനുഗ​മി​ക്കു​ന്നത്‌’ എങ്ങനെ?

13 കൂടാതെ, “ഭോഷ്‌ക്കു അവരുടെ വായിൽ ഉണ്ടായി​രു​ന്നില്ല.” ഇക്കാര്യ​ത്തിൽ അവർ തങ്ങളുടെ രാജാ​വായ യേശു​ക്രി​സ്‌തു​വി​നെ​പ്പോ​ലെ​യാണ്‌. ഒരു പൂർണ​മ​നു​ഷ്യ​നെ​ന്ന​നി​ല​യിൽ, “അവൻ പാപം ചെയ്‌തി​ട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായി​രു​ന്നില്ല.” (1 പത്രൊസ്‌ 2:21, 22) ഒരേ സമയം നിഷ്‌ക്ക​ള​ങ്ക​യും സത്യസ​ന്ധ​യും ആയിരി​ക്കു​ന്ന​തി​നാൽ ഈ 1,44,000 പേർ യഹോ​വ​യു​ടെ വലിയ മഹാപു​രോ​ഹി​തന്റെ നിർമല മണവാ​ട്ടി​യെന്ന നിലയിൽ ഒരുക്ക​പ്പെ​ടു​ന്നു. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ തന്നെ അനുഗ​മി​ക്കാൻ ശരിയായ ഹൃദയ​നി​ല​യു​ളള ആളുകളെ ക്ഷണിച്ചു. (മർക്കൊസ്‌ 8:34; 10:21; യോഹ​ന്നാൻ 1:43) പ്രതി​ക​രി​ച്ചവർ അവന്റെ ജീവി​ത​ഗതി അനുക​രി​ക്കു​ക​യും അവന്റെ ഉപദേ​ശങ്ങൾ അനുസ​രി​ക്കു​ക​യും ചെയ്‌തു. അങ്ങനെ അവർ തങ്ങളുടെ ഭൗമിക ജീവി​ത​കാ​ലത്തു ‘കുഞ്ഞാടു പോകു​ന്നേ​ട​ത്തൊ​ക്കെ​യും അവനെ അനുഗ​മി​ക്കു​ന്നു’, അവൻ അവരെ സാത്താന്റെ ലോക​ത്തി​ലൂ​ടെ നയിക്കു​മ്പോൾതന്നെ.

14. (എ) 1,44,000 ‘ദൈവ​ത്തി​ന്നും കുഞ്ഞാ​ടി​ന്നും ആദ്യഫ​ലങ്ങൾ’ ആയിരി​ക്കു​ന്ന​തെ​ങ്ങനെ? (ബി) മഹാപു​രു​ഷാ​ര​വും ഏതർഥ​ത്തിൽ ആദ്യഫ​ലങ്ങൾ ആണ്‌?

14 നൂററി​നാ​ല്‌പ​ത്തി​നാ​ലാ​യി​രം ‘ഭൂമി​യിൽനി​ന്നു വിലെക്കു വാങ്ങ​പ്പെ​ട്ടവർ’, ‘മനുഷ്യ​രു​ടെ ഇടയിൽനി​ന്നു വീണ്ടെ​ടു​ക്ക​പ്പെ​ട്ടവർ’ ആണ്‌. അവർ ദൈവ​ത്തി​ന്റെ ആത്മപു​ത്രൻമാ​രാ​യി ദത്തെടു​ക്ക​പ്പെ​ട്ടവർ ആണ്‌. അവരുടെ പുനരു​ത്ഥാ​ന​ത്തി​നു​ശേഷം അവർ വെറും ജഡരക്ത​മു​ളള മനുഷ്യർ ആയിരി​ക്കു​ക​യില്ല. നാലാം വാക്യം സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ അവർ “ദൈവ​ത്തി​ന്നും കുഞ്ഞാ​ടി​ന്നും ആദ്യഫ​ല​മാ​യി”ത്തീരുന്നു. ഒന്നാം നൂററാ​ണ്ടിൽ യേശു മരണത്തിൽ “നിദ്ര​കൊ​ണ്ട​വ​രിൽ ആദ്യഫ​ല​മാ​യി”രുന്നു എന്നതു സത്യം​തന്നെ. (1 കൊരി​ന്ത്യർ 15:20, 23) എന്നാൽ 1,44,000 പേർ യേശു​വി​ന്റെ യാഗത്താൽ വിലയ്‌ക്കു​വാ​ങ്ങ​പ്പെട്ട അപൂർണ മനുഷ്യ​വർഗ​ത്തി​ലെ ‘ഒരുവി​ധം ആദ്യഫ​ലങ്ങൾ’ ആണ്‌. (യാക്കോബ്‌ 1:18) എന്നുവ​രി​കി​ലും, മനുഷ്യ​വർഗ​ത്തിൽനി​ന്നു​ളള ഫലശേ​ഖ​രണം അവരോ​ടു​കൂ​ടെ അവസാ​നി​ക്കു​ന്നില്ല. “രക്ഷ എന്നുള​ളതു സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വ​നായ നമ്മുടെ ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും ദാനം” എന്ന്‌ ഉച്ചത്തിൽ വിളി​ച്ചു​പ​റ​യുന്ന എണ്ണമററ ഒരു മഹാപു​രു​ഷാ​ര​ത്തി​ന്റെ കൊയ്‌ത്ത്‌ വെളി​പാ​ടു പുസ്‌തകം ഇതിനകം ചൂണ്ടി​ക്കാ​ണി​ക്കു​ക​യു​ണ്ടാ​യി. ഈ മഹാപു​രു​ഷാ​രം മഹോ​പ​ദ്ര​വത്തെ അതിജീ​വി​ക്കു​ക​യും അവർ ‘ജീവജ​ല​ത്തി​ന്റെ ഉറവു​ക​ളാൽ’ തുടർന്നു പോഷി​പ്പി​ക്ക​പ്പെ​ടു​മ്പോൾ അവർ ഭൂമി​യിൽ മനുഷ്യ​പൂർണ​ത​യി​ലേക്ക്‌ ഉയർത്ത​പ്പെ​ടു​ക​യും ചെയ്യും. മഹോ​പ​ദ്ര​വ​ശേഷം കുറച്ചു​കാ​ലം കഴിഞ്ഞ്‌ ഹേഡീസ്‌ ശൂന്യ​മാ​ക്ക​പ്പെ​ടു​ക​യും അനേക​ലക്ഷം മററു​മ​നു​ഷ്യർ ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും അവർക്ക്‌ അതേ ജീവജ​ല​ത്തിൽനി​ന്നു കുടി​ക്കാൻ അവസരം നൽക​പ്പെ​ടു​ക​യും ചെയ്യും. ഇതു മനസ്സിൽ പിടി​ച്ചു​കൊണ്ട്‌, മഹാപു​രു​ഷാ​രത്തെ വേറെ ആടുക​ളു​ടെ ആദ്യഫ​ലങ്ങൾ എന്നു വിളി​ക്കു​ന്നതു ശരിയാ​യി​രി​ക്കും—ഭൂമി​യിൽ എന്നേക്കും ജീവി​ക്കു​ന്ന​തി​നു​ളള പ്രതീ​ക്ഷ​യോ​ടെ ‘കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളു​പ്പി​ക്കുന്ന’ ആദ്യത്തെ ആളുക​ളാണ്‌ അവർ.—വെളി​പ്പാ​ടു 7:9, 10, 14, 17; 20:12, 13.

15. മൂന്നു വ്യത്യസ്‌ത ആദ്യഫ​ല​ങ്ങ​ളും മോശ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ ആഘോ​ഷി​ച്ചി​രുന്ന ഉത്സവങ്ങ​ളും തമ്മിൽ എന്തു സാദൃ​ശ്യ​ങ്ങൾ ഉണ്ട്‌?

15 ഈ മൂന്ന്‌ ആദ്യഫ​ല​ങ്ങൾക്ക്‌ (യേശു​ക്രി​സ്‌തു​വി​നും 1,44,000-ത്തിനും മഹാപു​രു​ഷാ​ര​ത്തി​നും) പുരാതന മോ​ശൈക ന്യായ​പ്ര​മാ​ണ​പ്ര​കാ​രം ആഘോ​ഷി​ച്ചി​രുന്ന ഉത്സവങ്ങ​ളിൽ രസകര​മായ സാദൃ​ശ്യ​ങ്ങൾ ഉണ്ട്‌. പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ പെരു​ന്നാ​ളിൽ, നീസാൻ 16-ന്‌ യവക്കൊ​യ്‌ത്തി​ലെ ആദ്യഫ​ല​ങ്ങ​ളിൽ ഒരു കററ യഹോ​വക്ക്‌ അർപ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. (ലേവ്യ​പു​സ്‌തകം 23:6-14) നീസാൻ 16 യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെട്ട ദിവസ​മാ​യി​രു​ന്നു. നീസാൻ 16 മുതൽ 50-ാം ദിവസ​ത്തിൽ, മൂന്നാം മാസത്തിൽ, ഇസ്രാ​യേ​ല്യർ ഗോത​മ്പു​കൊ​യ്‌ത്തി​ലെ ആദ്യഫ​ല​ങ്ങൾകൊ​ണ്ടു കൊയ്‌ത്തു​പെ​രു​ന്നാൾ ആഘോ​ഷി​ച്ചു. (പുറപ്പാ​ടു 23:16; ലേവ്യ​പു​സ്‌തകം 23:15, 16) ഈ ഉത്സവം പെന്ത​ക്കോ​സ്‌ത്‌ എന്നു വിളി​ക്ക​പ്പെ​ടാൻ ഇടയായി (“അമ്പതാ​മ​ത്തേത്‌” എന്നർഥ​മു​ളള ഒരു ഗ്രീക്കു വാക്കിൽനിന്ന്‌), പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തിൽ ആയിരു​ന്നു 1,44,000-ത്തിലെ ആദ്യ അംഗങ്ങൾ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ട്ടത്‌. ഒടുവിൽ ഏഴാം മാസത്തിൽ മുഴു​വി​ള​വും ശേഖരി​ച്ച​ശേഷം കൂടാ​ര​പ്പെ​രു​ന്നാൾ ഉണ്ടായി​രു​ന്നു, ഇസ്രാ​യേ​ല്യർ മററു വസ്‌തു​ക്ക​ളോ​ടൊ​പ്പം കുരു​ത്തോ​ലകൾ കൊണ്ടു നിർമിച്ച കൂടാ​ര​ങ്ങ​ളിൽ ഒരാഴ്‌ച​ക്കാ​ലം പാർക്കു​മ്പോൾ അതു സന്തോ​ഷ​ക​ര​മായ നന്ദി​പ്ര​ക​ട​ന​ത്തി​ന്റെ ഒരു കാലമാ​യി​രു​ന്നു. (ലേവ്യ​പു​സ്‌തകം 23:33-43) തദനു​സ​രണം, വലിയ ഫലശേ​ഖ​ര​ണ​ത്തി​ന്റെ ഭാഗമായ മഹാപു​രു​ഷാ​രം “കയ്യിൽ കുരു​ത്തോ​ല​യു​മാ​യി” സിംഹാ​സ​ന​ത്തിൻമു​മ്പാ​കെ നന്ദി നൽകുന്നു.—വെളി​പ്പാ​ടു 7:9.

നിത്യ​സു​വാർത്ത ഘോഷി​ക്കൽ

16, 17. (എ) ഒരു ദൂതൻ എവിടെ പറക്കു​ന്നത്‌ യോഹ​ന്നാൻ കാണുന്നു, ദൂതൻ ഏതു പ്രഖ്യാ​പനം ചെയ്യുന്നു? (ബി) രാജ്യ​പ്ര​സം​ഗ​വേ​ല​യിൽ ആർ ഉൾപ്പെ​ടു​ന്നു, ഏത്‌ അനുഭ​വങ്ങൾ ഇതു സൂചി​പ്പി​ക്കു​ന്നു?

16 യോഹ​ന്നാൻ അടുത്ത​താ​യി എഴുതു​ന്നു: “വേറൊ​രു ദൂതൻ ആകാശ​മ​ദ്ധ്യേ പറക്കു​ന്നതു ഞാൻ കണ്ടു; ഭൂവാ​സി​ക​ളായ സകല ജാതി​യും ഗോ​ത്ര​വും ഭാഷയും വംശവും ആയവ​രോ​ടു അറിയി​പ്പാൻ അവന്റെ പക്കൽ ഒരു നിത്യ​സു​വി​ശേഷം ഉണ്ടായി​രു​ന്നു. ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടു​പ്പിൻ; അവന്റെ ന്യായ​വി​ധി​യു​ടെ നാഴിക വന്നിരി​ക്കു​ന്നു; ആകാശ​വും ഭൂമി​യും സമു​ദ്ര​വും നീരു​റ​വ​ക​ളും ഉണ്ടാക്കി​യ​വനെ നമസ്‌ക​രി​പ്പിൻ എന്നു അവൻ അത്യു​ച്ച​ത്തിൽ പറഞ്ഞു​കൊ​ണ്ടി​രു​ന്നു.” (വെളി​പ്പാ​ടു 14:6, 7) ദൂതൻ പറക്കു​ന്നതു പക്ഷികൾ പറക്കുന്ന ‘മദ്ധ്യാ​കാ​ശ​ത്തിൽ’ ആണ്‌. (താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 19:17.) അതു​കൊണ്ട്‌ അവന്റെ ശബ്ദം ഗോള​മെ​മ്പാ​ടും കേൾക്കാൻ കഴിയും. ഈ ദൂതന്റെ ലോക​വ്യാ​പക പ്രഖ്യാ​പനം ഏതു ടെലി​വി​ഷൻ വാർത്ത വ്യാപി​ക്കു​ന്ന​തി​നെ​ക്കാ​ളും എത്ര കൂടിയ ഒരു മേഖല​യി​ലാണ്‌!

17 കാട്ടു​മൃ​ഗ​ത്തെ​യും അതിന്റെ പ്രതി​മ​യെ​യും അല്ല, പിന്നെ​യോ സാത്താൻ നിയ​ന്ത്രി​ക്കുന്ന ഏതു കാട്ടു​മൃ​ഗ​ത്തെ​ക്കാ​ളും ഉപമി​ക്കാ​നാ​വാ​ത്ത​വി​ധം ശക്തികൂ​ടിയ യഹോ​വയെ ഭയപ്പെ​ടാൻ എല്ലാവ​രും പ്രേരി​പ്പി​ക്ക​പ്പെ​ടു​ന്നു. എന്തിന്‌, യഹോവ ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു, ഇപ്പോൾ ഭൂമിയെ വിധി​ക്കാ​നു​ളള അവന്റെ സമയം വന്നെത്തി​യി​രി​ക്കു​ന്നു! (താരത​മ്യം ചെയ്യുക: ഉല്‌പത്തി 1:1; വെളി​പ്പാ​ടു 11:18.) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു നമ്മുടെ നാളി​നെ​ക്കു​റി​ച്ചു പ്രവചി​ച്ചു: “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭ ഈ നിയോ​ഗം നിറ​വേ​റ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. (1 കൊരി​ന്ത്യർ 9:16; എഫെസ്യർ 6:15) അദൃശ്യ​ദൂ​തൻമാ​രും ഈ പ്രസം​ഗ​വേ​ല​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു വെളി​പാട്‌ ഇവിടെ വെളി​പ്പെ​ടു​ത്തു​ന്നു. അരിഷ്ട​നായ ഒരാൾ ആത്മീയ സഹായ​ത്തി​നാ​യി കാംക്ഷി​ക്കുന്ന, പ്രാർഥി​ക്കു​ക​പോ​ലും ചെയ്യുന്ന ഒരു ഭവനത്തി​ലേക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളെ ആനയി​ക്കു​ന്ന​തിൽ എത്ര കൂടെ​ക്കൂ​ടെ ദൂതമാർഗ​നിർദേശം പ്രത്യ​ക്ഷ​മാ​യി​ട്ടുണ്ട്‌!

18. മധ്യാ​കാ​ശ​ത്തിൽ പറക്കുന്ന ദൂതൻ പറയു​ന്ന​ത​നു​സ​രിച്ച്‌ എന്തിനു​ളള സമയം വന്നെത്തി​യി​രി​ക്കു​ന്നു, കൂടു​ത​ലായ പ്രഖ്യാ​പ​നങ്ങൾ ആർ നടത്തും?

18 മധ്യാ​കാ​ശ​ത്തിൽ പറക്കുന്ന ദൂതൻ പ്രഖ്യാ​പി​ച്ച​തു​പോ​ലെ ന്യായ​വി​ധി​യു​ടെ നാഴിക വന്നെത്തി​യി​രി​ക്കു​ന്നു. ഇപ്പോൾ ദൈവം ഏതു ന്യായ​വി​ധി ഉച്ചരി​ക്കും? രണ്ടാമ​ത്തെ​യും മൂന്നാ​മ​ത്തെ​യും നാലാ​മ​ത്തെ​യും അഞ്ചാമ​ത്തെ​യും ദൂതൻമാർ ഇപ്പോൾ നടത്തുന്ന പ്രഖ്യാ​പ​നങ്ങൾ കാതു​കളെ തരിപ്പി​ക്കും.—യിരെ​മ്യാ​വു 19:3.

[അടിക്കു​റി​പ്പു​കൾ]

a 1 കൊരി​ന്ത്യർ 4:8 പ്രകട​മാ​ക്കു​ന്ന​പ്ര​കാ​രം ഇവിടെ ഭൂമി​യിൽ ആയിരി​ക്കു​മ്പോൾ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ രാജാ​ക്കൻമാ​രാ​യി ഭരണം നടത്തു​ന്നില്ല. എന്നുവ​രി​കി​ലും, വെളി​പ്പാ​ടു 14:3, 6, 12, 13 എന്നിവ​യു​ടെ സന്ദർഭ​പ്ര​കാ​രം അവർ തങ്ങളുടെ ഭൗമി​ക​ഗ​തി​യിൽ അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കു​മ്പോൾ സുവാർത്ത പ്രസം​ഗി​ച്ചു​കൊ​ണ്ടു പുതിയ പാട്ടു​പാ​ടു​ന്ന​തിൽ പങ്കെടു​ക്കു​ന്നു.

b മററു ദർശന​ങ്ങ​ളിൽ എബ്രാ​യ​നാ​മ​ങ്ങ​ളു​ടെ ഉപയോ​ഗം ഇതിനെ പിന്താ​ങ്ങു​ന്നു; യേശു​വിന്‌ (“നാശം” എന്നർഥ​മു​ളള) “അബദ്ദോൻ” എന്ന എബ്രാ​യ​നാ​മം നൽക​പ്പെ​ടു​ന്നു, അവൻ “എബ്രാ​യ​ഭാ​ഷ​യിൽ ഹർമ്മ​ഗെ​ദ്ദോൻ എന്നു പേരുളള” സ്ഥലത്തു ന്യായ​വി​ധി നടത്തുന്നു.—വെളി​പ്പാ​ടു 9:11; 16:16.

c “ഒരു പുതിയ പാട്ട്‌ എന്നപോ​ലെ” എന്നു തിരു​വെ​ഴു​ത്തു പറയുന്നു, എന്തെന്നാൽ പുരാ​ത​ന​കാ​ലത്തു പ്രവാ​ച​ക​വ​ച​ന​ത്തിൽ പാട്ടു രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എന്നാൽ അതു പാടു​വാൻ യോഗ്യൻ ആരും ഇല്ലായി​രു​ന്നു. ഇപ്പോൾ രാജ്യം സ്ഥാപി​ക്ക​പ്പെ​ടു​ക​യും വിശു​ദ്ധൻമാർ ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത​തോ​ടെ പ്രവച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യാ​യി യാഥാർഥ്യ​ങ്ങൾ പ്രത്യ​ക്ഷ​പ്പെട്ടു, അതിന്റെ മുഴു​ഗാം​ഭീ​ര്യ​ത്തോ​ടും​കൂ​ടെ പാട്ടു​പാ​ടാ​നും സമയമാ​യി.

d തക്കസമയത്തു വീട്ടു​കാർക്ക്‌ ആഹാരം നൽകുന്ന വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​യു​ടേ​തി​നോട്‌ അവസ്ഥ താരത​മ്യം ചെയ്യാൻ കഴിയും. (മത്തായി 24:45) അടിമ ഒരു സംഘ​മെ​ന്ന​നി​ല​യിൽ ആഹാരം വിതരണം ചെയ്യാൻ ഉത്തരവാ​ദി​യാണ്‌, എന്നാൽ വീട്ടു​കാർ, ആ സംഘത്തി​ലെ വ്യക്തി​ക​ളായ അംഗങ്ങൾ, ആ ആത്മീയ​ക​രു​ത​ലിൽ പങ്കുപ​റ​റു​ന്ന​തി​നാൽ പുലർത്ത​പ്പെ​ടു​ന്നു. അവർ ഒരേ സമൂഹ​മാണ്‌, എന്നാൽ—സംഘ​മെ​ന്ന​നി​ല​യി​ലും വ്യക്തി​ക​ളെ​ന്ന​നി​ല​യി​ലും—വ്യത്യസ്‌ത പദങ്ങളിൽ വർണി​ച്ചി​രി​ക്കു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[202, 203 പേജു​ക​ളി​ലെ ചിത്രങ്ങൾ]

1,44,000

24 മൂപ്പൻമാർ

കുഞ്ഞാടായ യേശു​ക്രി​സ്‌തു​വി​ന്റെ കൂട്ടവ​കാ​ശി​കൾ രണ്ടു വ്യത്യസ്‌ത നിലപാ​ടിൽ വീക്ഷി​ക്ക​പ്പെ​ടുന്ന പ്രകാരം