വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബാബിലോന്റെ അന്ത്യത്തിൽ വിലാപവും ആനന്ദവും

ബാബിലോന്റെ അന്ത്യത്തിൽ വിലാപവും ആനന്ദവും

അധ്യായം 37

ബാബി​ലോ​ന്റെ അന്ത്യത്തിൽ വിലാ​പ​വും ആനന്ദവും

1. മഹാബാ​ബി​ലോ​ന്റെ പെട്ടെ​ന്നു​ളള നാശ​ത്തോ​ടു “ഭൂരാ​ജാ​ക്കൻമാർ” എങ്ങനെ പ്രതി​ക​രി​ക്കും?

 ബാബി​ലോ​ന്റെ അന്ത്യം യഹോ​വ​യു​ടെ ജനത്തിനു സുവാർത്ത​യാണ്‌, എന്നാൽ ജനതകൾ അതിനെ എങ്ങനെ വീക്ഷി​ക്കു​ന്നു? യോഹ​ന്നാൻ നമ്മോടു പറയുന്നു: “അവളോ​ടു​കൂ​ടെ വേശ്യാ​സം​ഗം ചെയ്‌തു പുളെ​ച്ചി​രി​ക്കുന്ന ഭൂരാ​ജാ​ക്കൻമാർ അവളുടെ പീഡനി​മി​ത്തം ഭയപ്പെട്ടു ദൂരത്തു നിന്നു​കൊ​ണ്ടു അവളുടെ ദഹനത്തി​ന്റെ പുക കാണു​മ്പോൾ അവളെ​ച്ചൊ​ല്ലി കരഞ്ഞും മാറത്ത​ടി​ച്ചും​കൊ​ണ്ടു: അയ്യോ, അയ്യോ, [കഷ്ടം, കഷ്ടം, NW] മഹാന​ഗ​ര​മായ ബാബി​ലോ​നേ, ബലമേ​റിയ പട്ടണമേ, ഒരു മണിക്കൂ​റു​കൊ​ണ്ടു നിന്റെ ന്യായ​വി​ധി വന്നല്ലോ എന്നു പറയും.”—വെളി​പ്പാ​ടു 18:9, 10.

2. (എ) മഹാബാ​ബി​ലോ​നെ നശിപ്പി​ക്കു​ന്നതു കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗ​ത്തി​ന്റെ പത്തു പ്രതീ​കാ​ത്മക കൊമ്പു​കൾ ആയിരു​ന്നി​ട്ടും അവളുടെ അന്ത്യത്തിൽ “ഭൂരാ​ജാ​ക്കൻമാർ” വിലപി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ദുഃഖി​ത​രായ രാജാ​ക്കൻമാർ നശിപ്പി​ക്ക​പ്പെട്ട നഗരത്തിൽനി​ന്നു ദൂരെ മാറി​നിൽക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

2 കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗ​ത്തി​ന്റെ പത്തു പ്രതീ​കാ​ത്മക കൊമ്പു​ക​ളാ​ലാ​ണു ബാബി​ലോൻ നശിപ്പി​ക്ക​പ്പെ​ട്ട​തെ​ന്നു​ളള വസ്‌തു​ത​യു​ടെ വീക്ഷണ​ത്തിൽ ജനതക​ളു​ടെ പ്രതി​ക​രണം ആശ്ചര്യ​പ്പെ​ടു​ത്തു​ന്ന​താ​യി തോന്നി​യേ​ക്കാം. (വെളി​പ്പാ​ടു 17:16) എന്നാൽ ബാബി​ലോൻ പോയി​ക്ക​ഴി​യു​മ്പോൾ, ആളുകളെ ശാന്തരാ​ക്കി അധീന​ത​യിൽ നിർത്തു​ന്ന​തിന്‌ അവൾ അവർക്ക്‌ എത്ര സഹായ​മാ​യി​രു​ന്നു​വെന്നു “ഭൂരാ​ജാ​ക്കൻമാർ” ന്യായ​മാ​യും തിരി​ച്ച​റി​യും. വൈദി​കർ യുദ്ധങ്ങളെ വിശു​ദ്ധ​മാ​യി പ്രഖ്യാ​പി​ക്കു​ക​യും സൈന്യ​ത്തിൽ ആളെ​ച്ചേർക്കുന്ന ഏജൻറൻമാ​രെ​പ്പോ​ലെ പ്രവർത്തി​ക്കു​ക​യും യുവാ​ക്കളെ യുദ്ധനി​ര​ക​ളി​ലേക്കു പ്രസം​ഗി​ച്ച​യ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. സാധാരണ ജനങ്ങളെ ഞെരു​ക്കു​ന്ന​തിൽ ദുഷിച്ച ഭരണാ​ധി​കാ​രി​കൾക്ക്‌, പിന്നിൽനി​ന്നു പ്രവർത്തി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം മതം വിശു​ദ്ധി​യു​ടെ ഒരു മറ പ്രദാനം ചെയ്‌തി​രു​ന്നു. (താരത​മ്യം ചെയ്യുക: യിരെ​മ്യാ​വു 5:30, 31; മത്തായി 23:27, 28.) എന്നിരു​ന്നാ​ലും, ഈ ദുഃഖി​ത​രായ രാജാ​ക്കൻമാർ ഇപ്പോൾ ദുരന്തം ഭവിച്ച നഗരത്തിൽനി​ന്നു ദൂരെ മാറി​നിൽക്കു​ന്നതു ശ്രദ്ധി​ക്കുക. അവളുടെ സഹായ​ത്തി​നെ​ത്തു​ന്ന​തിന്‌ അവർ വേണ്ടു​വോ​ളം അടുത്തു​വ​രു​ന്നില്ല. അവളുടെ തിരോ​ധാ​ന​ത്തിൽ അവർ ദുഃഖി​ത​രാണ്‌, എന്നാൽ അവൾക്കു​വേണ്ടി തുനി​ഞ്ഞി​റ​ങ്ങാൻ വേണ്ടു​വോ​ളം ദുഃഖ​മി​ല്ല​താ​നും.

വിലപി​ച്ചു​ക​ര​യുന്ന വ്യാപാ​രി​കൾ

3. മഹാബാ​ബി​ലോ​ന്റെ തിരോ​ധാ​ന​ത്തിൽ മററ്‌ ആരും​കൂ​ടെ ദുഃഖി​ക്കു​ന്നു, യോഹ​ന്നാൻ ഇതിന്‌ എന്തുകാ​ര​ണങ്ങൾ നൽകുന്നു?

3 മഹാബാ​ബി​ലോ​ന്റെ തിരോ​ധാ​ന​ത്തിൽ ദുഃഖി​ക്കു​ന്നവർ ഭൂമി​യി​ലെ രാജാ​ക്കൻമാർ മാത്രമല്ല. “ഭൂമി​യി​ലെ വ്യാപാ​രി​കൾ പൊന്നു, വെളളി, രത്‌നം, മുത്തു, നേരിയ തുണി, ധൂമ്ര​വ​സ്‌ത്രം, പട്ടു, കടുഞ്ചു​വപ്പു, ചന്ദനത്ത​രങ്ങൾ, ആനക്കൊ​മ്പു​കൊ​ണ്ടു​ളള സകലവിധ സാമാ​നങ്ങൾ, വില​യേ​റിയ മരവും പിച്ചള​യും ഇരിമ്പും മർമ്മര​ക്ക​ല്ലും​കൊ​ണ്ടു​ളള ഓരോ സാമാനം, ലവംഗം, ഏലം, ധൂപവർഗ്ഗം, മൂറു, കുന്തു​രു​ക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാ​ലി, ആടു, കുതിര, രഥം, മാനു​ഷ​ദേഹം, മാനു​ഷ​പ്രാ​ണൻ എന്നീ ചരക്കു ഇനി ആരും വാങ്ങാ​യ്‌ക​യാൽ അവളെ​ച്ചൊ​ല്ലി കരഞ്ഞു ദുഃഖി​ക്കു​ന്നു. നീ കൊതിച്ച കായ്‌ക​നി​യും നിന്നെ വിട്ടു​പോ​യി; സ്വാദും ശോഭ​യും ഉളള​തെ​ല്ലാം നിനക്കു ഇല്ലാ​തെ​യാ​യി; നീ ഇനി അവയെ ഒരിക്ക​ലും കാണു​ക​യില്ല.”—വെളി​പ്പാ​ടു 18:11-14.

4. മഹാബാ​ബി​ലോ​ന്റെ അന്ത്യം സംബന്ധി​ച്ചു ‘സഞ്ചാര​വ്യാ​പാ​രി​കൾ’ കരഞ്ഞു വിലപി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

4 അതെ, മഹാബാ​ബി​ലോൻ ധനിക​രായ വ്യാപാ​രി​ക​ളു​ടെ ഒരു ഉററ സുഹൃ​ത്തും ഒരു നല്ല ഇടപാ​ടു​കാ​രി​യും ആയിരു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ആശ്രമ​ങ്ങ​ളും മഠങ്ങളും പളളി​ക​ളും കഴിഞ്ഞ നൂററാ​ണ്ടു​ക​ളിൽ വൻതോ​തിൽ സ്വർണ​വും വെളളി​യും വില​യേ​റിയ കല്ലുക​ളും വിലപി​ടിച്ച മരവും മററു രൂപത്തി​ലു​ളള ഭൗതിക ധനവും വാരി​ക്കൂ​ട്ടി​യി​രി​ക്കു​ന്നു. അതിനു​പു​റമേ, ക്രിസ്‌തു​വി​നെ അപമാ​നി​ക്കുന്ന ക്രിസ്‌തു​മസ്‌ ആഘോ​ഷ​ത്തോ​ടും പുണ്യ​മെന്നു പറയ​പ്പെ​ടുന്ന മററു ദിനങ്ങ​ളോ​ടും അനുബ​ന്ധി​ച്ചു​ളള മദ്യക്കൂ​ത്തു​ക​ളു​ടെ​യും വസ്‌തു​ക്കൾ ആർഭാ​ട​മാ​യി വാങ്ങി​ക്കൂ​ട്ടു​ന്ന​തി​ന്റെ​യും മേൽ മതം അനു​ഗ്രഹം വർഷി​ച്ചി​രി​ക്കു​ന്നു. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മിഷന​റി​മാർ, ഈ ലോക​ത്തി​ലെ ‘സഞ്ചാര​വ്യാ​പാ​രി​കൾക്കു’ പുത്തൻ വിപണി​കൾ തുറന്നു​കൊ​ടു​ത്തു​കൊ​ണ്ടു വിദൂ​ര​ദേ​ശ​ങ്ങ​ളി​ലേക്കു നുഴഞ്ഞു​ക​യ​റി​യി​രി​ക്കു​ന്നു. പതി​നേ​ഴാം നൂററാ​ണ്ടി​ലെ ജപ്പാനിൽ വ്യാപാ​രി​ക​ളോ​ടു​കൂ​ടെ വന്നു​ചേർന്ന കത്തോ​ലി​ക്കാ​മതം ഫ്യൂഡൽ യുദ്ധത്തിൽ ഉൾപ്പെ​ടു​ക​പോ​ലും ചെയ്‌തു. ഒസാക്കാ കോട്ട​യു​ടെ ചുവരു​കൾക്കു താഴെ നടന്ന ഒരു നിർണാ​യക പോരാ​ട്ട​ത്തെ​ക്കു​റി​ച്ചു റിപ്പോർട്ടു​ചെ​യ്‌തു​കൊ​ണ്ടു ദി എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നി​ക്കാ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “കുരി​ശു​കൊ​ണ്ടും രക്ഷക​ന്റെ​യും സ്‌പെ​യി​നി​ന്റെ രക്ഷകപു​ണ്യാ​ള​നായ വി. യാക്കോ​ബി​ന്റെ​യും സ്വരൂ​പങ്ങൾ കൊണ്ടും അലങ്കരിച്ച ബാനറു​കൾ ഏന്തിയ ഒരു ശത്രു​വി​നെ​തി​രെ തങ്ങൾ പോരാ​ടു​ന്ന​താ​യി റേറാ​ക്കു​ഗാ​വാ സൈന്യം കണ്ടെത്തി.” വിജയിച്ച ഘടകം പീഡനം അഴിച്ചു​വി​ടു​ക​യും ആ ദേശത്തു​നി​ന്നു കത്തോ​ലി​ക്കാ​മ​തത്തെ നിശ്ശേഷം തുടച്ചു​നീ​ക്കു​ക​യും ചെയ്‌തു. ലോക​കാ​ര്യാ​ദി​ക​ളി​ലു​ളള സഭകളു​ടെ ഇന്നുളള പങ്കുപ​ററൽ അതു​പോ​ലെ​തന്നെ അവൾക്ക്‌ യാതൊ​രു അനു​ഗ്ര​ഹ​വും കൈവ​രു​ത്തു​ക​യില്ല.

5. (എ) സ്വർഗ​ത്തിൽനി​ന്നു​ളള ശബ്ദം ‘സഞ്ചാര​വ്യാ​പാ​രി​ക​ളു​ടെ’ വിലാ​പത്തെ കൂടു​ത​ലാ​യി വർണി​ക്കു​ന്ന​തെ​ങ്ങനെ? (ബി) വ്യാപാ​രി​ക​ളും ‘ദൂരത്തു നിൽക്കു​ന്നത്‌’ എന്തു​കൊണ്ട്‌?

5 സ്വർഗ​ത്തിൽനി​ന്നു​ളള ശബ്ദം തുടർന്നു പറയുന്നു: “ഈ വകകൊ​ണ്ടു വ്യാപാ​രം ചെയ്‌തു അവളാൽ സമ്പന്നരാ​യവർ അവൾക്കു​ളള പീഡ ഭയപ്പെട്ടു ദൂരത്തു​നി​ന്നു: അയ്യോ, അയ്യോ, മഹാന​ഗ​രമേ, നേരിയ തുണി​യും ധൂമ്ര​വർണ്ണ​വും കടുഞ്ചു​വ​പ്പും ധരിച്ചു പൊന്നും രത്‌ന​വും മുത്തും അണിഞ്ഞ​വളേ, ഇത്ര വലിയ സമ്പത്തു ഒരു മണിക്കൂ​റു​കൊ​ണ്ടു നശിച്ചു​പോ​യ​ല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖി​ക്കും.” (വെളി​പ്പാ​ടു 18:15, 16) മഹാബാ​ബി​ലോ​ന്റെ നാശ​ത്തോ​ടെ “വ്യാപാ​രി​കൾ” ആ വ്യാപാര പങ്കാളി​യു​ടെ നഷ്ടത്തിൽ വിലപി​ക്കു​ന്നു. സത്യമാ​യും അത്‌ അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം “കഷ്ടം, കഷ്ടം” ആണ്‌. എങ്കിലും അവരുടെ വിലാ​പ​കാ​രണം തീർത്തും സ്വാർഥ​പ​ര​മാ​ണെ​ന്നു​ള​ള​തും രാജാ​ക്കൻമാ​രെ​പ്പോ​ലെ അവർ ‘ദൂരത്തു നിൽക്കു​ന്നു’ എന്നുള​ള​തും കുറി​ക്കൊ​ള​ളുക. മഹാബാ​ബി​ലോന്‌ എന്തെങ്കി​ലും സഹായം ചെയ്യാൻ അവർ വേണ്ടു​വോ​ളം അടുത്തു ചെല്ലു​ന്നില്ല.

6. സ്വർഗ​ത്തിൽനി​ന്നു​ളള ശബ്ദം കപ്പിത്താൻമാ​രു​ടെ​യും നാവി​ക​രു​ടെ​യും വിലാ​പത്തെ വർണി​ക്കു​ന്ന​തെ​ങ്ങനെ, അവർ കരയു​ന്ന​തെ​ന്തു​കൊണ്ട്‌?

6 വിവരണം തുടരു​ന്നു: “ഏതു മാലു​മി​യും ഓരോ ദിക്കി​ലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പല്‌ക്കാ​രും കടലിൽ തൊഴിൽ ചെയ്യു​ന്ന​വ​രൊ​ക്കെ​യും ദൂരത്തു​നി​ന്നു അവളുടെ ദഹനത്തി​ന്റെ പുക കണ്ടു: മഹാന​ഗ​ര​ത്തോ​ടു തുല്യ​മായ നഗരം ഏതു എന്നു നിലവി​ളി​ച്ചു​പ​റഞ്ഞു. അവർ തലയിൽ പൂഴി വാരി​യി​ട്ടും​കൊണ്ട്‌: അയ്യോ, അയ്യോ, കടലിൽ കപ്പലു​ള​ള​വർക്കു എല്ലാം തന്റെ ഐശ്വ​ര്യ​ത്താൽ സമ്പത്തു വർദ്ധി​പ്പിച്ച മഹാന​ഗരം ഒരു മണിക്കൂ​റു​കൊ​ണ്ടു നശിച്ചു​പോ​യ​ല്ലോ എന്നു പറഞ്ഞു കരഞ്ഞും ദുഃഖി​ച്ചും​കൊ​ണ്ടു നിലവി​ളി​ച്ചു.” (വെളി​പ്പാ​ടു 18:17-19) പുരാതന ബാബി​ലോൻ ഒരു വാണിജ്യ നഗരമാ​യി​രു​ന്നു, അതിനു വലി​യൊ​രു കപ്പൽവ്യൂ​ഹ​വും ഉണ്ടായി​രു​ന്നു. അതു​പോ​ലെ​തന്നെ, മഹാബാ​ബി​ലോ​നും അവളുടെ ആളുക​ളാ​കുന്ന “പെരു​വെ​ള​ളത്തി”ലൂടെ വളരെ​യ​ധി​കം വ്യാപാ​രം നടത്തുന്നു. ഇത്‌ അവളുടെ മതാം​ഗ​ങ്ങ​ളിൽ അനേകർക്കും തൊഴിൽ ഉണ്ടാക്കി​ക്കൊ​ടു​ക്കു​ന്നു. ഇവർക്കു മഹാബാ​ബി​ലോ​ന്റെ നാശം എന്തൊരു സാമ്പത്തിക പ്രഹര​മാ​യി​രി​ക്കും! അവളെ​പ്പോ​ലെ മറെറാ​രു ഉപജീ​വ​ന​മാർഗം ഇനി ഒരിക്ക​ലും ഉണ്ടാവു​ക​യില്ല.

അവളുടെ നിർമൂ​ല​നാ​ശ​ത്തിൽ ആനന്ദം

7, 8. സ്വർഗ​ത്തിൽനി​ന്നു​ളള ശബ്ദം മഹാബാ​ബി​ലോ​നെ സംബന്ധിച്ച അതിന്റെ ദൂതു പാരമ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തെ​ങ്ങനെ, ആ വാക്കു​ക​ളോട്‌ ആർ പ്രതി​ക​രി​ക്കും?

7 പുരാതന ബാബി​ലോൻ മേദ്യ​രാ​ലും പേർഷ്യ​രാ​ലും മറിച്ചി​ട​പ്പെ​ട്ട​പ്പോൾ, യിരെ​മ്യാവ്‌ പ്രവച​ന​പ​ര​മാ​യി പറഞ്ഞു: “ആകാശ​വും ഭൂമി​യും അവയി​ലു​ള​ള​തൊ​ക്കെ​യും ബാബേ​ലി​നെ​ച്ചൊ​ല്ലി ഘോഷി​ച്ചു​ല്ല​സി​ക്കും.” (യിരെ​മ്യാ​വു 51:48) മഹാബാ​ബി​ലോൻ നശിപ്പി​ക്ക​പ്പെ​ടു​മ്പോൾ സ്വർഗ​ത്തിൽനി​ന്നു​ളള ശബ്‌ദം അതിന്റെ ദൂതു പാരമ്യ​ത്തി​ലെ​ത്തി​ക്കു​ന്നു, മഹാബാ​ബി​ലോ​നെ​ക്കു​റിച്ച്‌ ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌: “സ്വർഗ്ഗമേ, വിശു​ദ്ധൻമാ​രും അപ്പൊ​സ്‌ത​ലൻമാ​രും പ്രവാ​ച​കൻമാ​രു​മാ​യു​ളേ​ളാ​രേ, ദൈവം അവളോ​ടു നിങ്ങൾക്കു​വേണ്ടി പ്രതി​കാ​രം നടത്തി​യ​തു​കൊ​ണ്ടു അവളെ​ച്ചൊ​ല്ലി ആനന്ദി​പ്പിൻ.” (വെളി​പ്പാ​ട 18:20) ദൈവ​ത്തി​ന്റെ ആ പുരാതന ശത്രു​വി​ന്റെ നാശം കാണു​ന്ന​തിൽ യഹോ​വ​യും ദൂതൻമാ​രും അതു​പോ​ലെ​തന്നെ ഇപ്പോ​ഴേ​ക്കും പുനരു​ത്ഥാ​നം പ്രാപിച്ച്‌ 24 മൂപ്പൻമാ​രു​ടെ ക്രമീ​ക​ര​ണ​ത്തിൽ തങ്ങളുടെ സ്ഥാനം ഏറെറ​ടുത്ത അപ്പോ​സ്‌ത​ലൻമാ​രും ആദിമ ക്രിസ്‌തീയ പ്രവാ​ച​കൻമാ​രും സന്തോ​ഷ​മു​ള​ള​വ​രാ​യി​രി​ക്കും.—താരത​മ്യം ചെയ്യുക: സങ്കീർത്തനം 97:8-12.

8 വാസ്‌ത​വ​ത്തിൽ, സകല “വിശു​ദ്ധൻമാ​രും”—സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​വ​രാ​യാ​ലും ഭൂമി​യിൽ അപ്പോ​ഴും അതിജീ​വി​ക്കു​ന്ന​വ​രാ​യാ​ലും—സന്തോ​ഷി​ച്ചു​ല്ല​സി​ക്കും, അവരോ​ടു​കൂ​ടെ സഹവസി​ക്കുന്ന വേറെ ആടുക​ളു​ടെ മഹാപു​രു​ഷാ​ര​വും അങ്ങനെ ചെയ്യും. കാല​ക്ര​മ​ത്തിൽ, പുരാ​ത​ന​കാ​ലത്തെ എല്ലാ വിശ്വ​സ്‌ത​മ​നു​ഷ്യ​രും പുതിയ വ്യവസ്ഥി​തി​യി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടും, അവരും ആ ആനന്ദി​ക്ക​ലിൽ പങ്കു​ചേ​രും. ദൈവ​ജനം തങ്ങളുടെ വ്യാജമത പീഡക​രോ​ടു പ്രതി​കാ​രം ചെയ്യാൻ ശ്രമി​ച്ചില്ല. “പ്രതി​കാ​രം എനിക്കു​ള​ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളി​ച്ചെ​യ്യു​ന്നു” എന്ന യഹോ​വ​യു​ടെ വാക്കുകൾ അവർ ഓർക്കു​ക​യു​ണ്ടാ​യി. (റോമർ 12:19; ആവർത്ത​ന​പു​സ്‌തകം 32:35, 41-43) കൊള​ളാം, യഹോവ ഇപ്പോൾ പകരം ചെയ്‌തി​രി​ക്കു​ന്നു. മഹാബാ​ബി​ലോൻ ചിന്തിയ സകലര​ക്ത​ത്തി​നും പ്രതി​കാ​രം ചെയ്യ​പ്പെ​ട്ടി​രി​ക്കും.

ഒരു വലിയ തിരി​കല്ലു ചുഴറ​റി​യെ​റി​യു​ന്നു

9, 10. (എ) ശക്തനാ​യോ​രു ദൂതൻ ഇപ്പോൾ എന്തു പറയു​ക​യും ചെയ്യു​ക​യും ചെയ്യുന്നു? (ബി) വെളി​പ്പാ​ടു 18:21-ലെ ശക്തനായ ദൂതൻ നിർവ​ഹി​ച്ച​തി​നു സമാന​മായ ഏതു നടപടി യിരെ​മ്യാ​വി​ന്റെ കാലത്തു സംഭവി​ച്ചു, അത്‌ എന്തുറപ്പു നൽകി? (സി) യോഹ​ന്നാൻ കണ്ടപ്ര​കാ​രം ശക്തനായ ദൂതൻ എടുത്ത നടപടി എന്തുറപ്പു നൽകുന്നു?

9 യോഹ​ന്നാൻ അടുത്ത​താ​യി കാണു​ന്നതു മഹാബാ​ബി​ലോ​ന്റെ മേലുളള യഹോ​വ​യു​ടെ ന്യായ​വി​ധി അന്തിമ​മാ​ണെന്നു സ്ഥിരീ​ക​രി​ക്കു​ന്നു: “പിന്നെ ശക്തനാ​യോ​രു ദൂതൻ തിരി​ക​ല്ലോ​ളം വലുതാ​യോ​രു കല്ലു എടുത്തു സമു​ദ്ര​ത്തിൽ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബി​ലോൻമ​ഹാ​ന​ഗ​രത്തെ ഹേമ​ത്തോ​ടെ എറിഞ്ഞു​ക​ള​യും; ഇനി അതിനെ കാണു​ക​യില്ല.” (വെളി​പ്പാ​ടു 18:21) യിരെ​മ്യാ​വി​ന്റെ കാലത്ത്‌, ശക്തമായ പ്രാവ​ച​നിക അർഥമു​ളള സമാന​മായ ഒരു കൃത്യം നിർവ​ഹി​ക്ക​പ്പെട്ടു. “ബാബേ​ലി​ന്നു വരാനി​രി​ക്കുന്ന അനർത്ഥ​മൊ​ക്കെ​യും” ഒരു പുസ്‌ത​ക​ത്തിൽ എഴുതാൻ യിരെ​മ്യാ​വു നിശ്വ​സ്‌ത​നാ​ക്ക​പ്പെട്ടു. അവൻ ആ പുസ്‌തകം സെരാ​യാ​വി​നെ ഏൽപ്പി​ച്ചി​ട്ടു ബാബി​ലോ​നി​ലേക്കു പോകാൻ അവനോ​ടു പറഞ്ഞു. അവിടെ യിരെ​മ്യാ​വി​ന്റെ നിർദേ​ശ​പ്ര​കാ​രം സെരാ​യാ​വു നഗരത്തി​നെ​തി​രെ​യു​ളള ഒരു പ്രഖ്യാ​പനം വായിച്ചു: “യഹോവേ, ഈ സ്ഥലത്തു മനുഷ്യ​നോ മൃഗമോ ഒന്നും ശേഷി​ക്കാ​തെ അതു ശാശ്വത ശൂന്യ​മാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം നീ അതിനെ നശിപ്പി​ച്ചു​ക​ള​യു​മെന്നു അതി​നെ​ക്കു​റി​ച്ചു അരുളി​ച്ചെ​യ്‌തു​വ​ല്ലോ.” സെരാ​യാവ്‌ അതിനു​ശേഷം, “ഇങ്ങനെ ബാബേൽ ആണ്ടു​പോ​കും; ഞാൻ അതിന്നു വരുത്തുന്ന അനർത്ഥ​ത്തിൽനി​ന്നു അതു [ഒരിക്കലും, NW] പൊങ്ങി​വ​രി​ക​യില്ല” എന്നു പറഞ്ഞു​കൊ​ണ്ടു പുസ്‌തകം ഒരു കല്ലു​കെട്ടി യൂഫ്ര​ട്ടീസ്‌ നദിയി​ലേക്ക്‌ എറിഞ്ഞു.യിരെ​മ്യാ​വു 51:59-64.

10 പുസ്‌തകം കല്ലു​കെട്ടി നദിയി​ലേ​ക്കെ​റി​യു​ന്നതു വീണ്ടും ഒരിക്ക​ലും മടങ്ങി​വ​രാ​ത​വണ്ണം ബാബി​ലോൻ വിസ്‌മൃ​തി​യി​ലാ​ണ്ടു പോകു​മെ​ന്ന​തി​ന്റെ ഒരു ഉറപ്പാ​യി​രു​ന്നു. അതു​പോ​ലെ​തന്നെ, ശക്തനായ ദൂതൻ സമാന​മായ ഒരു നടപടി നിർവ​ഹി​ക്കു​ന്ന​താ​യി അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ കാണു​ന്നതു മഹാബാ​ബി​ലോ​നെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യം നിവൃ​ത്തി​യേ​റു​മെ​ന്നു​ള​ള​തി​ന്റെ ശക്തമായ ഒരു ഉറപ്പാണ്‌. പുരാതന ബാബി​ലോ​ന്റെ പൂർണ​മാ​യി നശിച്ചു​കി​ട​ക്കുന്ന ഇന്നത്തെ അവസ്ഥ സമീപ​ഭാ​വി​യിൽ വ്യാജ​മ​ത​ത്തിന്‌ എന്തു സംഭവി​ക്കു​മെന്നു ശക്തമായി സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

11, 12. (എ) ശക്തനായ ദൂതൻ ഇപ്പോൾ മഹാബാ​ബി​ലോ​നെ സംബോ​ധന ചെയ്യു​ന്ന​തെ​ങ്ങനെ? (ബി) വിശ്വാ​സ​ത്യാ​ഗി​യായ യെരു​ശ​ലേ​മി​നെ​ക്കു​റിച്ച്‌ യിരെ​മ്യാവ്‌ പ്രവചി​ച്ച​തെ​ങ്ങനെ, നമ്മുടെ നാളി​ലേക്ക്‌ അത്‌ എന്തർഥ​മാ​ക്കി?

11 ശക്തനായ ദൂതൻ ഇപ്പോൾ ഇപ്രകാ​രം പറഞ്ഞു​കൊ​ണ്ടു മഹാബാ​ബി​ലോ​നെ സംബോ​ധന ചെയ്യുന്നു: “വൈണി​കൻമാർ, വാദ്യ​ക്കാർ, കുഴലൂ​ത്തു​കാർ, കാഹള​ക്കാർ എന്നിവ​രു​ടെ സ്വരം നിന്നിൽ ഇനി കേൾക്ക​യില്ല; യാതൊ​രു കൗശല​പ്പ​ണി​യും ചെയ്യുന്ന ഒരു ശില്‌പി​യെ​യും നിന്നിൽ ഇനി കാണു​ക​യില്ല; തിരി​ക​ല്ലി​ന്റെ ഒച്ച ഇനി നിന്നിൽ കേൾക്ക​യില്ല. വിളക്കി​ന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാ​ശി​ക്ക​യില്ല; മണവാ​ള​ന്റെ​യും മണവാ​ട്ടി​യു​ടെ​യും സ്വരം ഇനി നിന്നിൽ കേൾക്ക​യില്ല; നിന്റെ വ്യാപാ​രി​കൾ ഭൂമി​യി​ലെ മഹത്തുക്കൾ ആയിരു​ന്നു; നിന്റെ ക്ഷുദ്ര​ത്താൽ സകല ജാതി​ക​ളും വശീക​രി​ക്ക​പ്പെ​ട്ടി​രു​ന്നു.”—വെളി​പ്പാ​ടു 18:22, 23.

12 സമാന​മായ വാക്കു​ക​ളിൽ യിരെ​മ്യാവ്‌ വിശ്വാ​സ​ത്യാ​ഗി​യായ യെരു​ശ​ലേ​മി​നെ​ക്കു​റി​ച്ചു പ്രവചി​ച്ചു: “ഞാൻ ആനന്ദ​ഘോ​ഷ​വും സന്തോ​ഷ​ധ്വ​നി​യും മണവാ​ളന്റെ സ്വരവും മണവാ​ട്ടി​യു​ടെ സ്വരവും തിരി​ക​ല്ലി​ന്റെ ഒച്ചയും വിളക്കി​ന്റെ വെളി​ച്ച​വും അവരുടെ ഇടയിൽനി​ന്നു നീക്കി​ക്ക​ള​യും. ഈ ദേശ​മൊ​ക്കെ​യും ശൂന്യ​വും സ്‌തം​ഭ​ന​ഹേ​തു​വും ആകും.” (യിരെ​മ്യാ​വു 25:10, 11) പൊ.യു.മു. 607-നു ശേഷമു​ളള യെരു​ശ​ലേ​മി​ന്റെ ശൂന്യാ​വ​സ്ഥ​യാൽ വളരെ വ്യക്തമാ​യി ചിത്രീ​ക​രി​ക്ക​പ്പെ​ട്ട​തു​പോ​ലെ മഹാബാ​ബി​ലോ​ന്റെ പ്രമു​ഖ​ഭാ​ഗ​മെ​ന്ന​നി​ല​യിൽ ക്രൈ​സ്‌ത​വ​ലോ​കം ഒരു നിർജീവ ശൂന്യ​ശി​ഷ്ട​മാ​യി​ത്തീ​രും. ഒരിക്കൽ ലാഘവ​ത്തോ​ടെ ആനന്ദിച്ച്‌ അനുദി​നം ശബ്ദമു​ഖ​രി​ത​മാ​യി കഴിഞ്ഞ ക്രൈ​സ്‌ത​വ​ലോ​കം ജയിച്ച​ട​ക്ക​പ്പെ​ട്ട​താ​യും ഉപേക്ഷി​ക്ക​പ്പെ​ട്ട​താ​യും സ്വയം കണ്ടെത്തും.

13. മഹാബാ​ബി​ലോ​നു പെട്ടെ​ന്നു​ളള ഏതു മാററ​മു​ണ്ടാ​കു​ന്നു, അവളുടെ ‘സഞ്ചാര​വ്യാ​പാ​രി​ക​ളു​ടെ’ മേലുളള ഫലമെ​ന്താണ്‌?

13 വാസ്‌ത​വ​ത്തിൽ, ദൂതൻ ഇവിടെ യോഹ​ന്നാ​നോ​ടു പറയു​ന്ന​തു​പോ​ലെ മഹാബാ​ബി​ലോൻ മുഴു​വ​നും പ്രബല​മായ ഒരു സാർവ​ദേ​ശീയ സാമ്രാ​ജ്യ​ത്തി​ന്റെ അവസ്ഥയിൽനി​ന്നു പാഴ്‌മ​രു​ഭൂ​മി​പോ​ലു​ളള ഒരു വരണ്ട ദേശമാ​യി മാറും. ലക്ഷപ്ര​മു​ഖൻമാർ ഉൾപ്പെ​ടെ​യു​ളള അവളുടെ ‘സഞ്ചാര​വ്യാ​പാ​രി​കൾ’ വ്യക്തി​പ​ര​മായ പ്രയോ​ജ​ന​ത്തി​നാ​യോ ഒരു മുഖം​മൂ​ടി​യെന്ന നിലയി​ലോ അവളുടെ മതത്തെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു, അവരോ​ടു​കൂ​ടെ തിളക്ക​ത്തിൽ പങ്കു​ചേ​രു​ന്നത്‌ ആദായ​ക​ര​മാ​ണെന്നു വൈദി​ക​വർഗം കണ്ടെത്തി​യി​രി​ക്കു​ന്നു. എന്നാൽ ആ വ്യാപാ​രി​കൾക്ക്‌ അവരുടെ തുണയാ​ളി​യെ​ന്ന​നി​ല​യിൽ മേലാൽ മഹാബാ​ബി​ലോൻ ഉണ്ടായി​രി​ക്കു​ക​യില്ല. അവൾ മേലിൽ ഒരിക്ക​ലും അവളുടെ ഗൂഢമായ മതാചാ​ര​ങ്ങ​ളാൽ ഭൂമി​യി​ലെ ജനതകളെ വഴി​തെ​റ​റി​ക്കു​ക​യില്ല.

ഒരു ഭയങ്കര രക്തപാ​ത​കം

14. യഹോ​വ​യു​ടെ ന്യായ​വി​ധി​യു​ടെ കാഠി​ന്യം സംബന്ധി​ച്ചു ശക്തനായ ദൂതൻ എന്തു കാരണം നൽകുന്നു, യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ സമാന​മാ​യി എന്തു പറഞ്ഞു?

14 ഉപസം​ഹാ​ര​മാ​യി, യഹോവ മഹാബാ​ബി​ലോ​നെ അത്ര കഠിന​മാ​യി ന്യായം​വി​ധി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടെന്നു ശക്തനായ ദൂതൻ പറയുന്നു. “പ്രവാ​ച​കൻമാ​രു​ടെ​യും വിശു​ദ്ധൻമാ​രു​ടെ​യും ഭൂമി​യിൽവെച്ചു കൊന്നു​കളഞ്ഞ എല്ലാവ​രു​ടെ​യും രക്തം അവളിൽ അല്ലോ കണ്ടതു” എന്നു ദൂതൻ പറയുന്നു. (വെളി​പ്പാ​ടു 18:24) ‘നീതി​മാ​നായ ഹാബേ​ലി​ന്റെ രക്തം മുതൽ . . . ഭൂമി​യിൽ ചൊരിഞ്ഞ നീതി​യു​ളള എല്ലാ’ രക്തത്തി​നും യെരു​ശ​ലേ​മി​ലെ മതനേ​താ​ക്കൾ ഉത്തരവാ​ദി​ക​ളാ​ണെന്ന്‌ യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ അവരോ​ടു പറഞ്ഞു. തദനു​സ​രണം, ആ വക്രത​യു​ളള തലമുറ പൊ.യു. 70-ൽ നശിപ്പി​ക്ക​പ്പെട്ടു. (മത്തായി 23:35-38) ഇന്നു മതഭക്ത​രു​ടെ മറെറാ​രു തലമുറ ദൈവ​ദാ​സൻമാ​രെ പീഡി​പ്പി​ച്ച​തി​ന്റെ രക്തപാ​തകം വഹിക്കു​ന്നു.

15. നാസി ജർമനി​യി​ലെ കത്തോ​ലി​ക്കാ​സഭ രണ്ടു വിധങ്ങ​ളിൽ രക്തക്കു​റ​റ​മു​ള​ള​താ​യി​രു​ന്ന​തെ​ങ്ങനെ?

15 കത്തോ​ലി​ക്കാ​സ​ഭ​യും നാസി​ജർമ​നി​യും (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഗ്വെൻറർ ലെവി എഴുതു​ന്നു: “യഹോ​വ​യു​ടെ സാക്ഷികൾ [1933] ഏപ്രിൽ 13-ന്‌ ബവേറി​യ​യിൽ അടിച്ച​മർത്ത​പ്പെ​ട്ട​പ്പോൾ, വിലക്ക​പ്പെട്ട മതം അപ്പോ​ഴും ആചരി​ക്കുന്ന ആ വിഭാ​ഗ​ത്തിൽ പെടുന്ന ഏതൊ​രം​ഗ​ത്തെ​ക്കു​റി​ച്ചും അറിയി​പ്പു നൽകു​ന്ന​തി​നു മത-വിദ്യാ​ഭ്യാ​സ മന്ത്രാ​ലയം നൽകിയ നിയോ​ഗം സഭ സ്വീക​രി​ക്കു​ക​പോ​ലും ചെയ്‌തു.” അങ്ങനെ ആയിര​ക്ക​ണ​ക്കി​നു സാക്ഷി​കളെ തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ല​ട​ച്ച​തി​ന്റെ ഉത്തരവാ​ദി​ത്വ​ത്തിൽ കത്തോ​ലി​ക്കാ​സഭ പങ്കുവ​ഹി​ക്കു​ന്നു; വധിക്ക​പ്പെട്ട നൂറു​ക​ണ​ക്കി​നു സാക്ഷി​ക​ളു​ടെ ജീവര​ക്ത​ത്താൽ അതിന്റെ കരങ്ങൾ പങ്കില​മാണ്‌. വിലെം കാസ​റോ​വി​നെ​പ്പോ​ലു​ളള യുവസാ​ക്ഷി​കൾ, ഒരു ഫയറിങ്‌ സ്‌ക്വാ​ഡി​ന്റെ മുമ്പാകെ ധീരമാ​യി തങ്ങൾക്കു മരിക്കാൻ കഴിയു​മെന്നു പ്രകട​മാ​ക്കി​യ​പ്പോൾ, മനഃസാ​ക്ഷി​നി​മി​ത്തം വിസമ്മ​തി​ക്കു​ന്ന​വർക്കു ഫയറിങ്‌ സ്‌ക്വാഡ്‌ തീരെ ലഘുവാ​ണെന്നു ഹിററ്‌ലർ തീരു​മാ​നി​ച്ചു; അതു​കൊണ്ട്‌ വിലെ​മി​ന്റെ സഹോ​ദ​ര​നായ വോൾഫ്‌ഗാങ്‌ 20-ാമത്തെ വയസ്സിൽ ശിരച്‌ഛേ​ദ​ന​യ​ന്ത്ര​ത്താൽ കൊല്ല​പ്പെട്ടു. അതേസ​മയം, കത്തോ​ലി​ക്കാ​സഭ പിതൃ​ദേ​ശ​ത്തി​ന്റെ സൈന്യ​ത്തിൽ ചേർന്നു മരിക്കാൻ യുവ ജർമൻ കത്തോ​ലി​ക്കരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സഭയുടെ രക്തപാ​തകം സ്‌പഷ്ട​മാ​യി കാണാം!

16, 17. (എ) മഹാബാ​ബി​ലോന്‌ ഏതു രക്തക്കു​ററം ചുമ​ത്തേ​ണ്ട​തുണ്ട്‌, നാസി കൂട്ട​ക്കൊ​ല​യിൽ മരിച്ച യഹൂദൻമാ​രെ സംബന്ധി​ച്ചു വത്തിക്കാൻ രക്തക്കു​റ​റ​മു​ള​ള​താ​യി​ത്തീർന്ന​തെ​ങ്ങനെ? (ബി) ഈ നൂററാ​ണ്ടിൽ മാത്രം നടന്ന നൂറു​ക​ണ​ക്കി​നു യുദ്ധങ്ങ​ളിൽ ലക്ഷക്കണ​ക്കി​നാ​ളു​കളെ കൊന്ന​തി​നു വ്യാജ​മ​തത്തെ കുററ​പ്പെ​ടു​ത്താ​വുന്ന ഒരു വിധം ഏതാണ്‌?

16 എന്നിരു​ന്നാ​ലും, “ഭൂമി​യിൽവെച്ചു കൊന്നു​കളഞ്ഞ എല്ലാവ​രു​ടെ​യും” രക്തത്തിനു മഹാബാ​ബി​ലോ​ന്റെ മേൽ കുററം​ചു​മ​ത്ത​പ്പെ​ടു​മെന്നു പ്രവചനം പറയുന്നു. അത്‌ ആധുനിക കാലങ്ങ​ളിൽ തീർച്ച​യാ​യും സത്യമാ​യി​രു​ന്നി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കത്തോ​ലി​ക്കാ ഗൂഢാ​ലോ​ചന ജർമനി​യിൽ ഹിററ്‌ലർ അധികാ​ര​ത്തിൽ വരാൻ സഹായി​ച്ച​തു​കൊണ്ട്‌, നാസി കൂട്ട​ക്കൊ​ല​യിൽ മരിച്ച അറുപതു ലക്ഷം യഹൂദൻമാ​രോ​ടു​ളള ബന്ധത്തിൽ വത്തിക്കാൻ ഒരു ഭയങ്കര രക്തക്കു​ററം വഹിക്കു​ന്നു. അതിനു​പു​റമേ, ഈ 20-ാം നൂററാ​ണ്ടിൽ മാത്രം നൂറു​ക​ണ​ക്കി​നു യുദ്ധങ്ങ​ളി​ലാ​യി പത്തു കോടി​യി​ല​ധി​ക​മാ​ളു​കൾ കൊല്ല​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ ബന്ധത്തിൽ വ്യാജ​മ​ത​ത്തെ​യാ​ണോ കുററ​പ്പെ​ടു​ത്തേ​ണ്ടത്‌? അതെ, രണ്ടു വിധങ്ങ​ളിൽ.

17 പല യുദ്ധങ്ങ​ളും മതഭി​ന്ന​ത​ക​ളോ​ടു ബന്ധപ്പെ​ട്ട​താ​ണെ​ന്നു​ള​ള​താണ്‌ ഒരു വിധം. ഉദാഹ​ര​ണ​ത്തിന്‌, ഹിന്ദു​ക്ക​ളും മുസ്ലീം​ക​ളും തമ്മിൽ 1946-48-ൽ ഇന്ത്യയിൽ നടന്ന അക്രമം മതപര​മായ പ്രേര​ണ​യാ​ലാ​യി​രു​ന്നു. ലക്ഷക്കണ​ക്കി​നു ജീവൻ നഷ്ടമായി. ഇറാക്കും ഇറാനും തമ്മിൽ 1980-കളിൽ നടന്ന സംഘട്ടനം കക്ഷിപ​ര​മായ ഭിന്നത​ക​ളോ​ടു ബന്ധപ്പെ​ട്ട​താ​യി​രു​ന്നു, ലക്ഷക്കണ​ക്കിന്‌ ആളുകൾ കൊല്ല​പ്പെ​ടു​ക​യും ചെയ്‌തു. ഉത്തര അയർല​ണ്ടിൽ കത്തോ​ലി​ക്ക​രും പ്രൊ​ട്ട​സ്‌റ​റൻറു​കാ​രും തമ്മിലു​ളള അക്രമം ആയിര​ക്ക​ണ​ക്കി​നു ജീവൻ ഹനിക്കു​ക​യു​ണ്ടാ​യി. ലബനനിൽ ഇപ്പോ​ഴും തുടരുന്ന അക്രമം മതപര​മായ അടിസ്ഥാ​ന​ത്തി​ലാണ്‌. ഈ മണ്ഡലത്തിൽ സർവേ നടത്തിയ കോള​മെ​ഴു​ത്തു​കാ​ര​നായ സി. എൽ. സുൾസ്‌ബർജർ 1976-ൽ ഇപ്രകാ​രം പറഞ്ഞു: “ഒരുപക്ഷേ ഇപ്പോൾ ലോക​ത്തെ​മ്പാ​ടും നടന്നു​കൊ​ണ്ടി​രി​ക്കുന്ന യുദ്ധങ്ങ​ളിൽ പകുതി​യോ അധിക​മോ ഒന്നുകിൽ തുറന്ന മതസം​ഘ​ട്ട​ന​ങ്ങ​ളാണ്‌, അല്ലെങ്കിൽ മതപര​മായ തർക്കങ്ങൾ ഉൾപ്പെ​ടു​ന്ന​വ​യാണ്‌ എന്നത്‌ ഒരു ദുഃഖ​സ​ത്യ​മാണ്‌.” വാസ്‌ത​വ​ത്തിൽ, മഹാബാ​ബി​ലോ​ന്റെ പ്രക്ഷു​ബ്ധ​മായ ചരി​ത്ര​ത്തി​ലു​ട​നീ​ളം അത്‌ അപ്രകാ​ര​മാ​യി​രു​ന്നി​ട്ടുണ്ട്‌.

18. ലോക​ത്തി​ലെ മതങ്ങൾ രക്തക്കു​റ​റ​മു​ള​ള​താ​യി​രി​ക്കുന്ന രണ്ടാമത്തെ വിധ​മേ​താണ്‌?

18 രണ്ടാമത്തെ വിധം ഏതാണ്‌? യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ ലോക​ത്തി​ലെ മതങ്ങൾ രക്തക്കു​റ​റ​മു​ള​ള​വ​യാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ തന്റെ ദാസൻമാർക്കു​ളള യഹോ​വ​യു​ടെ വ്യവസ്ഥകൾ സംബന്ധിച്ച സത്യം അവ അനുഗാ​മി​കളെ ബോധ്യം വരുന്ന​വി​ധ​ത്തിൽ പഠിപ്പി​ച്ചി​ട്ടില്ല. ദൈവ​ത്തി​ന്റെ സത്യാ​രാ​ധകർ യേശു​ക്രി​സ്‌തു​വി​നെ അനുക​രി​ക്ക​ണ​മെ​ന്നും ദേശീയ ഉത്ഭവം ഗണ്യമാ​ക്കാ​തെ മററു​ള​ള​വ​രോ​ടു സ്‌നേഹം കാണി​ക്ക​ണ​മെ​ന്നും അവർ ആളുകളെ ബോധ്യ​മാ​കും​വണ്ണം പഠിപ്പി​ച്ചി​ട്ടില്ല. (മീഖാ 4:3, 5; യോഹ​ന്നാൻ 13:34, 35; പ്രവൃ​ത്തി​കൾ 10:34, 35; 1 യോഹ​ന്നാൻ 3:10-12) മഹാബാ​ബി​ലോ​നാ​യി​ത്തീ​രുന്ന മതങ്ങൾ ഈ കാര്യങ്ങൾ പഠിപ്പി​ച്ചി​ട്ടി​ല്ലാ​ത്ത​തു​കൊണ്ട്‌ അവയുടെ അനുയാ​യി​കൾ സാർവ​ദേ​ശീയ യുദ്ധത്തി​ന്റെ നീർച്ചു​ഴി​യി​ലേക്കു വലിച്ചി​ഴ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ നൂററാ​ണ്ടി​ന്റെ ആദ്യപ​കു​തി​യിൽ നടന്ന രണ്ടു ലോക​യു​ദ്ധ​ങ്ങ​ളിൽ ഇത്‌ എത്ര വ്യക്തമാ​യി​രു​ന്നു, രണ്ടും ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ തുടങ്ങി​യ​തും ഒരേ മതക്കാർ അന്യോ​ന്യം കൊല്ലു​ന്ന​തിൽ കലാശി​ച്ച​തും തന്നെ! ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ട്ടി​രുന്ന എല്ലാവ​രും ബൈബിൾ തത്ത്വങ്ങ​ളോ​ടു പററി​നി​ന്നി​രു​ന്നെ​ങ്കിൽ ആ യുദ്ധങ്ങൾ ഒരിക്ക​ലും സംഭവി​ക്കു​ക​യി​ല്ലാ​യി​രു​ന്നു.

19. മഹാബാ​ബി​ലോൻ ഏതു ഭയങ്കര രക്തക്കു​ററം വഹിക്കു​ന്നു?

19 ഈ എല്ലാ രക്തച്ചൊ​രി​ച്ചി​ലി​ന്റെ​യും കുററം യഹോവ മഹാബാ​ബി​ലോ​ന്റെ കാൽക്കൽ കെട്ടി​വ​യ്‌ക്കു​ന്നു. മതനേ​താ​ക്കൾ, പ്രത്യേ​കി​ച്ചും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലു​ള​ളവർ തങ്ങളുടെ ആളുകളെ ബൈബിൾസ​ത്യം പഠിപ്പി​ച്ചി​രു​ന്നെ​ങ്കിൽ അത്തരം വൻ രക്തച്ചൊ​രി​ച്ചിൽ ഉണ്ടാവു​ക​യി​ല്ലാ​യി​രു​ന്നു. അപ്പോൾ സത്യമാ​യും പ്രത്യ​ക്ഷ​മാ​യോ പരോ​ക്ഷ​മാ​യോ മഹാബാ​ബി​ലോൻ—മഹാ​വേ​ശ്യ​യും വ്യാജ​മ​ത​ത്തി​ന്റെ ലോക​സാ​മ്രാ​ജ്യ​വും—അവൾ പീഡി​പ്പി​ക്കു​ക​യും കൊല്ലു​ക​യും ചെയ്‌ത “പ്രവാ​ച​കൻമാ​രു​ടെ​യും വിശു​ദ്ധൻമാ​രു​ടെ​യും” രക്തത്തി​നു​മാ​ത്രമല്ല പിന്നെ​യോ “ഭൂമി​യിൽവെച്ചു കൊന്നു​കളഞ്ഞ എല്ലാവ​രു​ടെ​യും” രക്തത്തി​നും യഹോ​വ​യോ​ടു സമാധാ​നം പറയണം. വാസ്‌ത​വ​ത്തിൽ മഹാബാ​ബി​ലോൻ ഭയങ്കര രക്തപാ​തകം വഹിക്കു​ന്നു. അവളുടെ അന്തിമ​നാ​ശം സംഭവി​ക്കു​മ്പോൾ അതു സ്വാഗ​താർഹ​മായ ഒരു നീക്കമാ​യി​രി​ക്കും!

[അധ്യയന ചോദ്യ​ങ്ങൾ]

[270-ാം പേജിലെ ചതുരം]

അനുരഞ്‌ജനത്തിന്റെ വില

ഗ്വെൻറർ ലെവി കാത്തോ​ലി​ക്കാ​സ​ഭ​യും നാസി​ജർമ​നി​യും എന്ന തന്റെ പുസ്‌ത​ക​ത്തിൽ എഴുതു​ന്നു: “ജർമൻ കത്തോ​ലി​ക്കാ​സഭ തുടക്കം മുതൽ നാസി​ഭ​ര​ണ​ത്തോ​ടു കടുത്ത എതിർപ്പി​ന്റെ നയം സ്വീക​രി​ച്ചി​രു​ന്നെ​ങ്കിൽ ലോക​ച​രി​ത്രം വ്യത്യ​സ്‌ത​മായ ഒരു ഗതി സ്വീക​രി​ക്കു​മാ​യി​രു​ന്നു. ഈ പോരാ​ട്ടം ഹിററ്‌ലറെ കീഴ്‌പെ​ടു​ത്താ​നോ അയാളു​ടെ പല കുററ​കൃ​ത്യ​ങ്ങ​ളും തടയാ​നോ ഒടുവിൽ പരാജ​യ​പ്പെ​ട്ടി​രു​ന്നെ​ങ്കിൽ പോലും ഈ വീക്ഷണ​ത്തിൽ അത്‌ സഭയുടെ ധാർമിക മാന്യത അളവറ​റ​വി​ധം വർധി​പ്പി​ക്കു​മാ​യി​രു​ന്നു. അത്തരം ചെറു​ത്തു​നിൽപ്പി​നു നൽകേ​ണ്ടി​വ​രുന്ന മാനുഷ വില അനി​ഷേ​ധ്യ​മാ​യി വലുതാ​യി​രി​ക്കും, എന്നാൽ ഈ ത്യാഗങ്ങൾ ഏററവും മികച്ച ആദർശ​ല​ക്ഷ്യ​ത്തി​നു​വേണ്ടി ആയിരി​ക്കു​മാ​യി​രു​ന്നു. ആഭ്യന്തര മേഖല ആശ്രയ​യോ​ഗ്യ​മ​ല്ലാ​യി​രു​ന്നെ​ങ്കിൽ ഹിററ്‌ലർ യുദ്ധത്തി​നു​പോ​കാൻ തുനി​യു​ക​യി​ല്ലാ​യി​രു​ന്നു, അങ്ങനെ അക്ഷരാർഥ​ത്തിൽ ലക്ഷക്കണ​ക്കി​നു ജീവൻ രക്ഷിക്കാ​മാ​യി​രു​ന്നു. . . . ഹിററ്‌ല​റു​ടെ തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ ആയിര​ക്ക​ണ​ക്കി​നു നാസി​വി​രു​ദ്ധ​രായ ജർമൻകാർ പീഡി​പ്പി​ച്ചു കൊല്ല​പ്പെ​ട്ട​പ്പോ​ഴും പോളിഷ്‌ ബുദ്ധി​ജീ​വി​കൾ കശാപ്പു​ചെ​യ്യ​പ്പെ​ട്ട​പ്പോ​ഴും സ്ലാവ്‌വർഗ​ക്കാ​രായ അധമമ​നു​ഷ്യൻ എന്നനി​ല​യിൽ കൈകാ​ര്യം ചെയ്യ​പ്പെ​ട്ട​തി​ന്റെ ഫലമായി ലക്ഷക്കണ​ക്കി​നു റഷ്യാ​ക്കാർ മരിച്ച​പ്പോ​ഴും ‘ആര്യൻമാ​രല്ല’ എന്ന കാരണ​ത്താൽ 60,00,000 മനുഷ്യർ വധിക്ക​പ്പെ​ട്ട​പ്പോ​ഴും ജർമനി​യി​ലെ കത്തോ​ലി​ക്കാ സഭാധി​കൃ​തർ ഈ കുററ​കൃ​ത്യ​ങ്ങൾ ചെയ്‌തു​കൊ​ണ്ടി​രുന്ന ഭരണകൂ​ടത്തെ താങ്ങി​നിർത്തി. റോമൻ കത്തോ​ലി​ക്കാ​സ​ഭ​യു​ടെ ആത്മീയ തലവനും പരമോ​ന്നത ധർമോ​പ​ദേ​ഷ്ടാ​വു​മായ റോമി​ലെ പാപ്പാ മിണ്ടാ​തി​രു​ന്നു.”—320, 341 പേജുകൾ.

[268-ാം പേജിലെ ചിത്രങ്ങൾ]

ഭരണാധികാരികൾ പറയുന്നു, “കഷ്ടം, കഷ്ടം”

വ്യാപാരികൾ പറയുന്നു, “കഷ്ടം, കഷ്ടം”