വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“മഹാബാബിലോൻ വീണിരിക്കുന്നു!”

“മഹാബാബിലോൻ വീണിരിക്കുന്നു!”

അധ്യായം 30

“മഹാബാ​ബി​ലോൻ വീണി​രി​ക്കു​ന്നു!”

1. രണ്ടാം ദൂതൻ എന്തു പ്രഖ്യാ​പി​ക്കു​ന്നു, മഹാബാ​ബി​ലോൻ ആരാണ്‌?

 ഇതു ദൈവ​ത്തി​ന്റെ ന്യായ​വി​ധി​യു​ടെ നാഴി​ക​യാ​കു​ന്നു! അപ്പോൾ ദിവ്യ​സ​ന്ദേശം ശ്രദ്ധിക്കൂ: “രണ്ടാമതു വേറൊ​രു ദൂതൻ പിൻചെന്നു: വീണു​പോ​യി; തന്റെ ദുർന്ന​ട​പ്പി​ന്റെ ക്രോ​ധ​മ​ദ്യം സകലജാ​തി​ക​ളെ​യും കുടി​പ്പിച്ച മഹതി​യാം ബാബി​ലോൻ വീണു​പോ​യി എന്നു പറഞ്ഞു.” (വെളി​പ്പാ​ടു 14:8) അവസാ​ന​മാ​യി​ട്ടല്ല, ആദ്യമാ​യിട്ട്‌ വെളി​പാട്‌ മഹാബാ​ബി​ലോ​നിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു. പിന്നീട്‌ 17-ാം അധ്യായം അവളെ ഭോഗാ​സ​ക്ത​യായ ഒരു വേശ്യ​യാ​യി വർണി​ക്കും. അവൾ ആരാണ്‌? നാം കാണാൻ പോകു​ന്ന​തു​പോ​ലെ അവൾ ഒരു ആഗോ​ള​സാ​മ്രാ​ജ്യ​മാണ്‌, അവൾ മതപര​മാണ്‌, അവൾ സ്‌ത്രീ​യു​ടെ സന്തതി​ക്കെ​തി​രെ യുദ്ധം​ചെ​യ്യാൻ സാത്താൻ ഉപയോ​ഗി​ക്കുന്ന അവന്റെ കളള വ്യവസ്ഥി​തി​യാണ്‌. (വെളി​പ്പാ​ടു 12:17) മഹാബാ​ബി​ലോൻ വ്യാജ​മ​ത​ത്തി​ന്റെ മുഴു​ലോ​ക​സാ​മ്രാ​ജ്യ​വു​മാണ്‌. പുരാ​ത​ന​ബാ​ബി​ലോ​ന്റെ മതോ​പ​ദേ​ശ​ങ്ങ​ളും ആചാര​ങ്ങ​ളും കാത്തു​സൂ​ക്ഷി​ക്കു​ക​യും അവളുടെ ആത്മാവു പ്രത്യ​ക്ഷ​മാ​ക്കു​ക​യും ചെയ്യുന്ന എല്ലാ മതങ്ങളും അവളിൽ ഉൾപ്പെ​ടു​ന്നു.

2. (എ) ബാബി​ലോ​ന്യ മതം ഭൂമി​യു​ടെ എല്ലാ ഭാഗ​ത്തേ​ക്കും ചിതറി​ക്ക​പ്പെ​ട്ട​തെ​ങ്ങനെ? (ബി) മഹാബാ​ബി​ലോ​ന്റെ ഏററവും പ്രമു​ഖ​ഘ​ടകം എന്താണ്‌, ഒരു പ്രബല​സ്ഥാ​പ​ന​മാ​യി അതു പ്രത്യ​ക്ഷ​പ്പെ​ട്ട​തെ​പ്പോൾ?

2 യഹോവ 4,000-ത്തിലധി​കം വർഷം​മു​മ്പു ബാബേൽ ഗോപു​രം പണിയാൻ തുനി​ഞ്ഞ​വ​രു​ടെ ഭാഷ കലക്കി​ക്ക​ള​ഞ്ഞതു ബാബി​ലോ​നി​ലാ​യി​രു​ന്നു. വ്യത്യസ്‌ത ഭാഷാ​ക്കൂ​ട്ടങ്ങൾ ഭൂമി​യു​ടെ അററങ്ങ​ളോ​ളം ചിതറി​ക്ക​പ്പെട്ടു, ഇന്നുവരെ മിക്ക മതങ്ങളു​ടെ​യും അടിസ്ഥാ​ന​മാ​യി​രി​ക്കുന്ന വിപരീത വിശ്വാ​സ​ങ്ങ​ളും ആചാര​ങ്ങ​ളും അവരോ​ടു​കൂ​ടെ കൊണ്ടു​പോ​കു​ക​യും ചെയ്‌തു. (ഉല്‌പത്തി 11:1-9) മഹാബാ​ബി​ലോൻ സാത്താന്റെ സ്ഥാപന​ത്തി​ന്റെ മതഭാ​ഗ​മാണ്‌. (താരത​മ്യം ചെയ്യുക: യോഹ​ന്നാൻ 8:43-47.) ഇന്ന്‌ അവളുടെ ഏററവും പ്രമുഖ ഘടകം വിശ്വാ​സ​ത്യാ​ഗി​യായ ക്രൈ​സ്‌ത​വ​ലോ​ക​മാണ്‌, ബൈബി​ളിൽനി​ന്നല്ല പിന്നെ​യോ ഏറെയും ബാബി​ലോ​ന്യ മതത്തിൽനി​ന്നു വികസി​പ്പി​ച്ചെ​ടുത്ത വിശ്വാ​സ​ങ്ങ​ളും ആചാര​ങ്ങ​ളും സഹിതം പ്രബല​മായ ഒരു നിയമ​ര​ഹിത സ്ഥാപന​മാ​യി അതു ക്രിസ്‌തു​വി​നു​ശേഷം 4-ാം നൂററാ​ണ്ടിൽ പ്രത്യ​ക്ഷ​പ്പെട്ടു.—2 തെസ്സ​ലൊ​നീ​ക്യർ 2:3-12.

3. മഹാബാ​ബി​ലോൻ വീണി​രി​ക്കു​ന്നു​വെന്ന്‌ എങ്ങനെ പറയാൻ കഴിയും?

3 ‘മതം ഇപ്പോ​ഴും ഭൂമി​യിൽ വലിയ സ്വാധീ​നം പ്രയോ​ഗി​ക്കു​ന്ന​തു​കൊണ്ട്‌, മഹാബാ​ബി​ലോൻ വീണി​രി​ക്കു​ന്നു​വെന്നു ദൂതൻ പ്രഖ്യാ​പി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?’ എന്നു നിങ്ങൾ ചോദി​ച്ചേ​ക്കാം. കൊള​ളാം, പുരാതന ബാബി​ലോൻ വീണ​പ്പോൾ, പൊ.യു.മു. 539-നു ശേഷം എന്തു സംഭവി​ച്ചു? സ്വദേ​ശ​ത്തേക്കു തിരി​ച്ചു​പോ​കാ​നും അവിടെ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നും ഇസ്രാ​യേ​ല്യർ സ്വത​ന്ത്ര​രാ​ക്ക​പ്പെട്ടു! അതു​കൊണ്ട്‌ ഇന്നുവരെ തുടരു​ന്ന​തും വികസി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മായ, ഒരു ഉജ്ജ്വല ആത്മീയ സമൃദ്ധി​യി​ലേ​ക്കു​ളള ആത്മീയ ഇസ്രാ​യേ​ലി​ന്റെ 1919-ലെ പുനഃ​സ്ഥി​തീ​ക​രണം, ആ വർഷത്തിൽ മഹാബാ​ബി​ലോൻ വീണു​വെ​ന്ന​തി​ന്റെ തെളി​വാണ്‌. അവൾക്കു മേലാൽ ദൈവ​ജ​ന​ങ്ങ​ളു​ടെ​മേൽ നിയ​ന്ത്ര​ണ​ശ​ക്തി​യില്ല. അതിലു​പരി, അവളുടെ സ്വന്തം അണിക​ളിൽ അവൾ ആഴമായ പ്രതി​സ​ന്ധി​യി​ലാണ്‌. അവളുടെ അഴിമ​തി​യും വഞ്ചനയും ദുർമാർഗ​വും 1919 മുതൽ വ്യാപ​ക​മാ​യി തുറന്നു​കാ​ട്ട​പ്പെ​ട്ടി​രി​ക്കു​ന്നു. യൂറോ​പ്പിൽ മിക്കയി​ട​ത്തും ഏതാനും ആളുകളേ മേലാൽ പളളി​യിൽ പോകു​ന്നു​ളളൂ, ചില സോഷ്യ​ലി​സ്‌ററു രാജ്യ​ങ്ങ​ളിൽ “മതം മനുഷ്യ​നെ മയക്കുന്ന കറുപ്പ്‌” ആയി പരിഗ​ണി​ക്ക​പ്പെ​ടു​ന്നു. ദൈവ​ത്തി​ന്റെ സത്യവ​ച​നത്തെ സ്‌നേ​ഹി​ക്കുന്ന എല്ലാവ​രു​ടെ​യും ദൃഷ്ടി​യിൽ നിന്ദി​ത​യാ​യി മഹാബാ​ബി​ലോൻ ഇപ്പോൾ തന്റെമേൽ യഹോ​വ​യു​ടെ നീതി​യു​ളള ന്യായ​വി​ധി​നിർവ​ഹ​ണ​ത്തി​നാ​യി മരണനി​ര​യിൽ കാത്തു​നിൽക്കു​ക​യാണ്‌.

ബാബി​ലോ​ന്റെ അപമാ​ന​ക​ര​മായ വീഴ്‌ച

4-6. മഹാബാ​ബി​ലോൻ “തന്റെ ദുർന്ന​ട​പ്പി​ന്റെ ക്രോ​ധ​മ​ദ്യം സകലജാ​തി​ക​ളെ​യും കുടിപ്പി”ച്ചിരി​ക്കു​ന്ന​തെ​ങ്ങനെ?

4 മഹാബാ​ബി​ലോ​ന്റെ അപമാ​ന​ക​ര​മായ വീഴ്‌ചയെ ചുററി​പ്പ​റ​റി​യു​ളള സാഹച​ര്യ​ങ്ങൾ നമുക്കു കൂടുതൽ വിശദ​മാ​യി പരി​ശോ​ധി​ക്കാം. മഹാബാ​ബി​ലോൻ “തന്റെ ദുർന്ന​ട​പ്പി​ന്റെ ക്രോ​ധ​മ​ദ്യം സകലജാ​തി​ക​ളെ​യും കുടി​പ്പിച്ച”തായി ദൂതൻ ഇവിടെ നമ്മോടു പറയുന്നു. ഇത്‌ എന്തർഥ​മാ​ക്കു​ന്നു? അത്‌ ജയിച്ച​ട​ക്ക​ലി​നോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യഹോവ യിരെ​മ്യാ​വി​നോ​ടു പറഞ്ഞു: “ഈ ക്രോ​ധ​മ​ദ്യം നിറഞ്ഞ പാനപാ​ത്രം എന്റെ കയ്യിൽനി​ന്നു വാങ്ങി ഞാൻ നിന്നെ അയക്കുന്ന ജാതി​കളെ ഒക്കെയും കുടി​പ്പിക്ക. അവർ കുടിച്ചു ഞാൻ അവരുടെ ഇടയിൽ അയക്കുന്ന വാൾനി​മി​ത്തം ചാഞ്ചാടി ഭ്രാന്തൻമാ​രാ​യി​ത്തീ​രും.” (യിരെ​മ്യാ​വു 25:15, 16) പൊ.യു.മു. ആറും ഏഴും നൂററാ​ണ്ടു​ക​ളിൽ തന്റെ സ്വന്തം ജനം പോലും പ്രവാ​സ​ത്തി​ലേക്കു പോക​ത്ത​ക്ക​വണ്ണം വിശ്വാ​സ​ത്യാ​ഗി​യായ യഹൂദ ഉൾപ്പെടെ പലജന​ത​ക​ളും കുടി​ക്കേ​ണ്ട​തിന്‌ ഉപദ്ര​വ​ത്തി​ന്റെ പ്രതീ​കാ​ത്മക പാനപാ​ത്രം ഒഴിക്കാൻ യഹോവ പുരാതന ബാബി​ലോ​നെ ഉപയോ​ഗി​ച്ചു. പിന്നീട്‌, തന്റെ അവസരം വന്നപ്പോൾ ബാബി​ലോൻ വീണു, അവളുടെ രാജാവ്‌ “സ്വർഗ​ത്തി​ലെ കർത്താ​വായ” യഹോ​വ​ക്കെ​തി​രെ തന്നെത്താൻ ഉയർത്തി​യ​തു​കൊ​ണ്ടു​തന്നെ.—ദാനി​യേൽ 5:23, NW.

5 മഹാബാ​ബി​ലോ​നും ജയിച്ച​ട​ക്ക​ലു​കൾ നടത്തി​യി​ട്ടുണ്ട്‌, എന്നാൽ ഇവയിൽ അധിക​ഭാ​ഗ​വും കൂടുതൽ കുടി​ല​മാ​യി​രു​ന്നു. ഒരു വേശ്യ​യു​ടെ ഉപായങ്ങൾ പ്രയോ​ഗി​ച്ചു​കൊണ്ട്‌ അവരോ​ടൊ​ത്തു മതദുർവൃ​ത്തി​യിൽ ഏർപ്പെ​ട്ട​തി​നാൽ അവൾ “സകലജാ​തി​ക​ളെ​യും കുടിപ്പി”ച്ചിരി​ക്കു​ന്നു. രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​കളെ തന്നോ​ടു​ളള കൂട്ടു​കെ​ട്ടു​ക​ളി​ലേ​ക്കും സൗഹൃ​ദ​ത്തി​ലേ​ക്കും അവൾ വശീക​രി​ച്ചി​രി​ക്കു​ന്നു. മതപര​മായ പ്രലോ​ഭ​ന​ങ്ങ​ളി​ലൂ​ടെ അവൾ രാഷ്‌ട്രീ​യ​വും വ്യാപാ​ര​പ​ര​വും ധനപര​വു​മായ ഞെരു​ക്ക​ലിന്‌ ആസൂ​ത്രണം ചെയ്‌തി​ട്ടുണ്ട്‌. അവൾ മതപീ​ഡ​ന​ത്തെ​യും മതയു​ദ്ധ​ങ്ങ​ളെ​യും കുരി​ശു​യു​ദ്ധ​ങ്ങ​ളെ​യും അതു​പോ​ലെ​തന്നെ തികച്ചും രാഷ്‌ട്രീ​യ​വും വ്യാവ​സാ​യി​ക​വു​മായ കാരണ​ങ്ങ​ളാൽ ദേശീ​യ​യു​ദ്ധ​ങ്ങ​ളെ​യും ഇളക്കി​വി​ട്ടി​ട്ടുണ്ട്‌. അവ ദൈ​വേ​ഷ്ട​മാ​ണെന്നു പറഞ്ഞു​കൊണ്ട്‌ അവൾ ഈ യുദ്ധങ്ങളെ വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു.

6 ഈ 20-ാം നൂററാ​ണ്ടിൽ യുദ്ധങ്ങ​ളി​ലും രാഷ്‌ട്രീ​യ​ത്തി​ലു​മു​ളള മതത്തിന്റെ ഉൾപ്പെടൽ പൊതു​വേ അറിവു​ള​ള​താണ്‌—ഷിന്റോ ജപ്പാനി​ലും ഹൈന്ദവ ഇന്ത്യയി​ലും ബൗദ്ധ വിയറ​റ്‌നാ​മി​ലും “ക്രൈ​സ്‌തവ” ഉത്തരഅ​യർല​ണ്ടി​ലും ലാററിൻ അമേരി​ക്ക​യി​ലും അതു​പോ​ലെ മററു സ്ഥലങ്ങളി​ലും നടന്നതു​പോ​ലു​ളളവ—രണ്ടു ലോക​യു​ദ്ധ​ങ്ങ​ളിൽ ഇരുപ​ക്ഷ​ത്തും അന്യോ​ന്യം കൊ​ന്നൊ​ടു​ക്കാൻ യുവാ​ക്കളെ പ്രേരി​പ്പിച്ച സൈനിക പുരോ​ഹി​തന്റെ പങ്ക്‌ അവഗണി​ക്കാൻ കഴിയില്ല. മഹാബാ​ബി​ലോ​ന്റെ വിലസ​ലി​ന്റെ ഒരു മുന്തിയ ദൃഷ്ടാന്തം 1936-39-ലെ സ്‌പാ​നിഷ്‌ ആഭ്യന്ത​ര​യു​ദ്ധ​ത്തിൽ അവൾക്കു​ണ്ടാ​യി​രുന്ന പങ്കാണ്‌, അതിൽ ചുരു​ങ്ങി​യത്‌ 6,00,000 ആളുകൾ കൊല്ല​പ്പെട്ടു. ഈ രക്തച്ചൊ​രി​ച്ചി​ലി​നു പ്രകോ​പനം ഉണ്ടാക്കി​യതു കത്തോ​ലി​ക്കാ വൈദി​ക​രു​ടെ​യും അവരുടെ ചങ്ങാതി​മാ​രു​ടെ​യും പിന്തു​ണ​ക്കാ​രാണ്‌, സ്‌പെ​യി​നി​ലെ നിയമാ​ധി​ഷ്‌ഠിത ഗവൺമെൻറ്‌ സഭയുടെ ധനത്തെ​യും സ്ഥാന​ത്തെ​യും ഭീഷണി​പ്പെ​ടു​ത്തി​യ​താ​ണു ഭാഗി​ക​മായ കാരണം.

7. മഹാബാ​ബി​ലോ​ന്റെ മുഖ്യ​ല​ക്ഷ്യം ആരായി​രി​ക്കു​ന്നു, ഈ ലക്ഷ്യത്തി​നെ​തി​രെ അവൾ ഏതു മാർഗങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു?

7 മഹാബാ​ബി​ലോൻ സാത്താന്റെ സന്തതി​യു​ടെ മതഭാ​ഗ​മാ​യ​തു​കൊണ്ട്‌ അവൾ എല്ലായ്‌പോ​ഴും യഹോ​വ​യു​ടെ ‘സ്‌ത്രീ​യെ’, ‘മീതെ​യു​ളള യെരു​ശ​ലേ​മി​നെ’ അവളുടെ മുഖ്യ​ല​ക്ഷ്യ​മാ​ക്കി​യി​രി​ക്കു​ന്നു. ഒന്നാം നൂററാ​ണ്ടിൽ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭ സ്‌ത്രീ​യു​ടെ സന്തതി​യാ​യി വ്യക്തമാ​യി തിരി​ച്ച​റി​യി​ക്ക​പ്പെട്ടു. (ഉല്‌പത്തി 3:15; ഗലാത്യർ 3:29; 4:26) ആ നിർമല സഭയെ മതദുർവൃ​ത്തി​യിൽ ഏർപ്പെ​ടു​ന്ന​തി​ലേക്കു വശീക​രി​ച്ചു​കൊണ്ട്‌ അതിനെ കീഴട​ക്കാൻ മഹാബാ​ബി​ലോൻ കഠിന​ശ്രമം ചെയ്‌തു. അനേക​രും വഴി​പ്പെ​ടു​മെ​ന്നും അതിന്റെ ഫലമായി വലി​യൊ​രു വിശ്വാ​സ​ത്യാ​ഗം ഉണ്ടാകു​മെ​ന്നും അപ്പോ​സ്‌ത​ലൻമാ​രായ പൗലോ​സും പത്രോ​സും മുന്നറി​യി​പ്പു നൽകി. (പ്രവൃ​ത്തി​കൾ 20:29, 30; 2 പത്രൊസ്‌ 2:1-3) യോഹ​ന്നാ​ന്റെ ജീവി​ത​കാ​ലം അവസാ​നി​ക്കാ​റാ​യ​പ്പോ​ഴേ​ക്കും ദുഷി​പ്പി​ക്കാ​നു​ളള തന്റെ ശ്രമങ്ങ​ളിൽ മഹാബാ​ബി​ലോൻ ഒരളവിൽ പുരോ​ഗതി നേടു​ക​യാ​ണെന്ന്‌ ഏഴു സഭകൾക്കു​ളള യേശു​വി​ന്റെ സന്ദേശങ്ങൾ സൂചി​പ്പി​ച്ചു. (വെളി​പ്പാ​ടു 2:6, 14, 15, 20-23) എന്നാൽ അവൾ എത്ര​ത്തോ​ളം പോകാൻ അനുവ​ദി​ക്ക​പ്പെ​ടു​മെന്ന്‌ യേശു കാണി​ച്ചു​ത​ന്നി​ട്ടു​ണ്ടാ​യി​രു​ന്നു.

ഗോത​മ്പും കളകളും

8, 9. (എ) യേശു​വി​ന്റെ ഗോത​മ്പി​ന്റെ​യും കളകളു​ടെ​യും ഉപമ എന്തു സൂചി​പ്പി​ച്ചു? (ബി) “മനുഷ്യർ ഉറങ്ങു​മ്പോൾ” എന്തു സംഭവി​ച്ചു?

8 ഗോത​മ്പി​ന്റെ​യും കളകളു​ടെ​യും ഉപമയിൽ യേശു ഒരു വയലിൽ നല്ല വിത്തു വിതച്ച ഒരു മനുഷ്യ​നെ​ക്കു​റി​ച്ചു സംസാ​രി​ച്ചു. എന്നാൽ “മനുഷ്യർ ഉറങ്ങു​മ്പോൾ” ഒരു ശത്രു വന്നു കളകൾ വിതച്ചു. അതു​കൊ​ണ്ടു കളകൾ ഗോത​മ്പി​നെ മറച്ചു​ക​ളഞ്ഞു. യേശു ഈ വാക്കു​ക​ളിൽ തന്റെ ഉപമ വിശദീ​ക​രി​ച്ചു: “നല്ല വിത്തു വിതെ​ക്കു​ന്നവൻ മനുഷ്യ​പു​ത്രൻ; വയൽ ലോകം; നല്ല വിത്തു രാജ്യ​ത്തി​ന്റെ പുത്രൻമാർ; കള ദുഷ്ടന്റെ പുത്രൻമാർ; അതു വിതെച്ച ശത്രു പിശാച്‌.” “ലോകാ​വ​സാ​ന​ത്തിൽ” ദൂതൻമാർ പ്രതീ​കാ​ത്മക കളകളെ ‘കൂട്ടി​ച്ചേർക്കു’ന്നതുവരെ ഗോത​മ്പും കളകളും ഒരുമി​ച്ചു വളരു​വാൻ അനുവ​ദി​ക്ക​പ്പെ​ടു​മെന്ന്‌ അവൻ തുടർന്നു പ്രകട​മാ​ക്കി.—മത്തായി 13:24-30, 36-43.

9 യേശു​വും അപ്പോ​സ്‌ത​ലൻമാ​രായ പൗലോ​സും പത്രോ​സും മുന്നറി​യി​പ്പു നൽകി​യതു സംഭവി​ച്ചു. “മനുഷ്യർ ഉറങ്ങു​മ്പോൾ,” ഒന്നുകിൽ അപ്പോ​സ്‌ത​ലൻമാർ മരണത്തിൽ നിദ്ര​പ്രാ​പിച്ച ശേഷം, അല്ലെങ്കിൽ ആട്ടിൻകൂ​ട്ടത്തെ സൂക്ഷി​ക്കു​ന്ന​തിൽ ക്രിസ്‌തീ​യ​മേൽവി​ചാ​ര​കൻമാർ മാന്ദ്യ​മു​ള​ള​വ​രാ​യി​ത്തീർന്ന​പ്പോൾ ബാബി​ലോ​ന്യ വിശ്വാ​സ​ത്യാ​ഗം ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കു​ള​ളിൽത്തന്നെ മുളച്ചു​വന്നു. (പ്രവൃ​ത്തി​കൾ 20:31) പെട്ടെ​ന്നു​തന്നെ കളകൾ ഗോത​മ്പി​നെ​ക്കാൾ എണ്ണത്തിൽ വർധി​ക്കു​ക​യും അതിനെ കാഴ്‌ച​യിൽനി​ന്നു മറയ്‌ക്കു​ക​യും ചെയ്‌തു. പല നൂററാ​ണ്ടു​ക​ളോ​ളം സ്‌ത്രീ​യു​ടെ സന്തതി മഹാബാ​ബി​ലോ​ന്റെ വിശാ​ല​മായ അങ്കിക​ളാൽ പൂർണ​മാ​യി ഗ്രസി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യി തോന്നി​യി​രി​ക്കാം.

10. 1870-കളിൽ എന്തു സംഭവി​ച്ചു, മഹാബാ​ബി​ലോൻ ഇതി​നോട്‌ എങ്ങനെ പ്രതി​ക​രി​ച്ചു?

10 അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ 1870-കളിൽ മഹാബാ​ബി​ലോ​ന്റെ ദുർമാർഗ​വ​ഴി​ക​ളിൽനി​ന്നു തങ്ങളെ​ത്തന്നെ വേർപെ​ടു​ത്താൻ സുനി​ശ്ചി​ത​മായ പടികൾ സ്വീക​രി​ച്ചു​തു​ടങ്ങി. പുറജാ​തി മതത്തിൽനി​ന്നു ക്രൈ​സ്‌ത​വ​ലോ​കം കൊണ്ടു​വന്ന വ്യാ​ജോ​പ​ദേ​ശങ്ങൾ അവർ ഉപേക്ഷി​ച്ചു, 1914-ൽ ജാതി​ക​ളു​ടെ കാലം അവസാ​നി​ക്കു​മെന്നു പ്രസം​ഗി​ക്കു​ന്ന​തിൽ അവർ ധീരമാ​യി ബൈബിൾ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. മഹാബാ​ബി​ലോ​ന്റെ മുഖ്യ ഉപകര​ണ​മായ, ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർ സത്യാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തി​ന്റെ ഈ ഉത്തേജ​ന​ങ്ങളെ എതിർത്തു. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌, വിശ്വ​സ്‌ത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ആ ചെറു​സം​ഘത്തെ ഇല്ലായ്‌മ​ചെ​യ്യാൻ അവർ യുദ്ധ​ഭ്രാ​ന്തി​നെ മുത​ലെ​ടു​ത്തു. അവരുടെ പ്രവർത്ത​നങ്ങൾ 1918-ൽ മിക്കവാ​റും പൂർണ​മാ​യി അടിച്ച​മർത്ത​പ്പെ​ട്ട​പ്പോൾ മഹാബാ​ബി​ലോൻ വിജയി​ച്ച​താ​യി തോന്നി. അവൾ അവരു​ടെ​മേൽ വിജയം​വ​രി​ച്ച​താ​യി തോന്നി.

11. പുരാതന ബാബി​ലോ​ന്റെ വീഴ്‌ച​യിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​യി?

11 നാം മുമ്പു കണ്ടതു​പോ​ലെ, അഹങ്കാ​രി​യായ ബാബി​ലോൻന​ഗരം പൊ.യു.മു. 539-ൽ അധികാ​ര​ത്തിൽനി​ന്നു വിനാ​ശ​ക​ര​മായ ഒരു വീഴ്‌ച അനുഭ​വി​ച്ചു. അപ്പോൾ ഈ ഉദ്‌ഘോ​ഷം കേട്ടു: “വീണു, ബാബേൽ വീണു!” ലോക​സാ​മ്രാ​ജ്യ​ത്തി​ന്റെ മഹത്തായ ആസ്ഥാനം മഹാനായ കോ​രേ​ശി​ന്റെ നേതൃ​ത്വ​ത്തി​ലു​ളള മേദോ-പേർഷ്യൻ ശത്രു​സൈ​ന്യ​ങ്ങൾക്കു മുമ്പിൽ വീണി​രു​ന്നു. നഗരം ജയിച്ച​ട​ക്ക​ലി​നെ അതിജീ​വി​ച്ചെ​ങ്കി​ലും അധികാ​ര​ത്തിൽനി​ന്നു​ളള അവളുടെ വീഴ്‌ച യഥാർഥ​മാ​യി​രു​ന്നു, അത്‌ അവളുടെ യഹൂദ തടവു​കാ​രു​ടെ മോച​ന​ത്തിൽ കലാശി​ക്കു​ക​യും ചെയ്‌തു. അവർ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്ന​തിന്‌ യെരു​ശ​ലേ​മി​ലേക്കു തിരി​ച്ചു​വന്നു.—യെശയ്യാ​വു 21:9; 2 ദിനവൃ​ത്താ​ന്തം 36:22, 23; യിരെ​മ്യാ​വു 51:7, 8.

12. (എ) നമ്മുടെ നൂററാ​ണ്ടിൽ മഹാബാ​ബി​ലോൻ വീണി​രി​ക്കു​ന്നു​വെന്ന്‌ എങ്ങനെ പറയാൻ കഴിയും? (ബി) ക്രൈ​സ്‌ത​വ​ലോ​കത്തെ യഹോവ പൂർണ​മാ​യി തളളി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു​വെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

12 നമ്മുടെ നൂററാ​ണ്ടി​ലും മഹാബാ​ബി​ലോൻ വീണി​രി​ക്കു​ന്നു എന്ന ഉദ്‌ഘോ​ഷം കേട്ടി​രി​ക്കു​ന്നു! ബാബി​ലോ​ന്യ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ 1918-ലെ താത്‌കാ​ലിക ജയം 1919-ൽ അഭിഷിക്ത ശേഷിപ്പ്‌, യോഹ​ന്നാൻവർഗം, ഒരു ആത്മീയ പുനരു​ത്ഥാ​ന​ത്താൽ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ട്ട​പ്പോൾ നേരേ തിരിഞ്ഞു. ദൈവ​ജ​ന​ത്തിൻമേൽ ഏതെങ്കി​ലും ദാസീ​കരണ പിടി ഉണ്ടായി​രി​ക്കു​ന്നതു സംബന്ധി​ച്ചു മഹാബാ​ബി​ലോൻ വീണി​രി​ക്കു​ന്നു. വെട്ടു​ക്കി​ളി​ക​ളെ​പ്പോ​ലെ പ്രവർത്ത​ന​സ​ജ്ജ​രാ​യി ക്രിസ്‌തു​വി​ന്റെ അഭിഷി​ക്ത​സ​ഹോ​ദ​രൻമാർ അഗാധ​ത്തിൽനി​ന്നു കൂട്ടമാ​യി പുറത്തു​വന്നു. (വെളി​പ്പാ​ടു 9:1-3; 11:11, 12) അവർ ആധുനി​ക​കാ​ലത്തെ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” ആയിരു​ന്നു, യജമാനൻ അവരെ ഭൂമി​യി​ലു​ളള തന്റെ എല്ലാ സ്വത്തു​ക്ക​ളു​ടെ​മേ​ലും നിയമി​ക്കു​ക​യും ചെയ്‌തു. (മത്തായി 24:45-47) അവർ ഈ വിധത്തിൽ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നത്‌, താൻ ഭൂമി​യി​ലെ യഹോ​വ​യു​ടെ പ്രതി​നി​ധി​യാ​ണെ​ന്നു​ളള ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ അവകാ​ശ​വാ​ദം ഗണ്യമാ​ക്കാ​തെ, യഹോവ അവളെ പൂർണ​മാ​യി തളളി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു​വെന്നു തെളി​യി​ച്ചു. ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെട്ടു, 1,44,000-ത്തിന്റെ ശേഷി​പ്പി​നെ മുദ്ര​യി​ടാ​നു​ളള വേല പൂർത്തീ​ക​രി​ക്കാൻ വഴിതു​റ​ക്കു​ക​യും ചെയ്‌തു—മഹാബാ​ബി​ലോ​ന്റെ ദീർഘ​കാ​ല​ശ​ത്രു​വായ സ്‌ത്രീ​യു​ടെ സന്തതി​യിൽ ശേഷി​പ്പു​ള​ള​വ​രെ​ത്തന്നെ. ഇതെല്ലാം ആ സാത്താന്യ മതസം​ഘ​ട​നക്ക്‌ ഒരു തികഞ്ഞ പരാജ​യ​ത്തി​ന്റെ മുന്നറി​യി​പ്പു​നൽകി.

വിശു​ദ്ധൻമാർക്കു സഹിഷ്‌ണു​ത

13. (എ) മൂന്നാ​മത്തെ ദൂതൻ എന്തു പ്രഖ്യാ​പി​ക്കു​ന്നു? (ബി) കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര​യേൽക്കു​ന്ന​വരെ സംബന്ധിച്ച്‌ യഹോവ എന്തു വിധി​ന​ട​ത്തു​ന്നു?

13 ഇപ്പോൾ മൂന്നാ​മത്തെ ദൂതൻ സംസാ​രി​ക്കു​ന്നു. ശ്രദ്ധി​ക്കുക! “മൂന്നാ​മതു വേറൊ​രു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യു​ച്ച​ത്തിൽ പറഞ്ഞതു: മൃഗ​ത്തെ​യും അതിന്റെ പ്രതി​മ​യെ​യും നമസ്‌ക​രി​ച്ചു നെററി​യി​ലോ കൈ​മേ​ലോ മുദ്ര ഏല്‌ക്കു​ന്നവൻ ദൈവ​കോ​പ​ത്തി​ന്റെ പാത്ര​ത്തിൽ കലർപ്പി​ല്ലാ​തെ പകർന്നി​രി​ക്കുന്ന ദൈവ​ക്രോ​ധ​മ​ദ്യം കുടി​ക്കേ​ണ്ടി​വ​രും.” (വെളി​പ്പാ​ടു 14:9, 10എ) കർത്താ​വി​ന്റെ ദിവസ​ത്തിൽ കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതി​മയെ ആരാധി​ക്കാ​ത്തവർ കഷ്ടതയ​നു​ഭ​വി​ക്കും—കൊല്ല​പ്പെ​ടു​ക​പോ​ലും ചെയ്യും—എന്നു വെളി​പ്പാ​ടു 13:16, 17-ൽ വെളി​പ്പെ​ടു​ത്ത​പ്പെട്ടു. “മൃഗത്തി​ന്റെ പേരോ പേരിന്റെ സംഖ്യ​യോ ആയ മുദ്ര​യു​ളള”വരെ വിധി​ക്കാൻ യഹോവ തീരു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്നു​വെന്ന്‌ ഇപ്പോൾ നാം മനസ്സി​ലാ​ക്കു​ന്നു. അവർ യഹോ​വ​യു​ടെ കോപ​ത്തി​ന്റെ കയ്‌പേ​റിയ ഒരു ‘ക്രോ​ധ​പാ​ത്രം’ കുടി​ക്കാൻ നിർബ​ന്ധി​ത​രാ​കും. ഇത്‌ അവരെ സംബന്ധിച്ച്‌ എന്തർഥ​മാ​ക്കും? പൊ.യു.മു. 607-ൽ യഹോവ യെരു​ശ​ലേ​മി​നെ “അവന്റെ ക്രോ​ധ​ത്തി​ന്റെ പാനപാ​ത്രം” കുടി​പ്പി​ച്ച​പ്പോൾ നഗരം ബാബി​ലോ​ന്യ​രു​ടെ കയ്യാൽ “ശൂന്യ​വും നാശവും ക്ഷാമവും വാളും” അനുഭ​വി​ച്ചു. (യെശയ്യാ​വു 51:17, 19) അതു​പോ​ലെ​തന്നെ ഭൂമി​യി​ലെ രാഷ്‌ട്രീയ ശക്തിക​ളെ​യും അവയുടെ പ്രതി​മ​യായ ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളെ​യും വിഗ്ര​ഹ​മാ​ക്കു​ന്നവർ യഹോ​വ​യു​ടെ ക്രോ​ധ​പാ​ത്രം കുടി​ക്കേ​ണ്ടി​വ​രു​മ്പോൾ ഫലം അവർക്കു നാശം ആയിരി​ക്കും. (യിരെ​മ്യാ​വു 25:17, 32, 33) അവർ തീർത്തും നശിപ്പി​ക്ക​പ്പെ​ടും.

14. കാട്ടു​മൃ​ഗ​ത്തെ​യും അതിന്റെ പ്രതി​മ​യെ​യും ആരാധി​ക്കു​ന്ന​വ​രു​ടെ നാശത്തി​നു​മു​മ്പു​പോ​ലും അത്തരക്കാർ എന്തിനു വിധേ​യ​രാ​കണം, യോഹ​ന്നാൻ ഇതു വർണി​ക്കു​ന്ന​തെ​ങ്ങനെ?

14 എന്നിരു​ന്നാ​ലും, അതു സംഭവി​ക്കു​ന്ന​തി​നു​മു​മ്പു​പോ​ലും, മൃഗത്തി​ന്റെ അടയാ​ള​മു​ള​ളവർ യഹോ​വ​യു​ടെ അപ്രീ​തി​യു​ടെ ദണ്ഡിപ്പി​ക്കുന്ന ഫലങ്ങൾക്കു വിധേ​യ​രാ​കേ​ണ്ടി​യി​രി​ക്കു​ന്നു. കാട്ടു​മൃ​ഗ​ത്തി​ന്റെ​യും അതിന്റെ പ്രതി​മ​യു​ടെ​യും ആരാധ​കനെ സംബന്ധി​ച്ചു സംസാ​രി​ച്ചു​കൊ​ണ്ടു ദൂതൻ യോഹ​ന്നാ​നെ അറിയി​ക്കു​ന്നു: [അവൻ] വിശു​ദ്ധ​ദൂ​തൻമാർക്കും കുഞ്ഞാ​ടി​ന്നും മുമ്പാകെ അഗ്നിഗ​ന്ധ​ക​ങ്ങ​ളിൽ ദണ്ഡനം അനുഭ​വി​ക്കും. അവരുടെ ദണ്ഡനത്തി​ന്റെ പുക എന്നെ​ന്നേ​ക്കും പൊങ്ങും; മൃഗ​ത്തെ​യും അതിന്റെ പ്രതി​മ​യെ​യും നമസ്‌ക​രി​ക്കു​ന്ന​വർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്‌ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥത​യും ഉണ്ടാക​യില്ല.”—വെളി​പ്പാ​ടു 14:10ബി, 11.

15, 16. വെളി​പാട്‌ 14:10-ൽ “തീയും ഗന്ധകവും” എന്ന പദങ്ങളു​ടെ പൊരുൾ എന്താണ്‌?

15 ഇവിടെ അഗ്നിഗ​ന്ധകം (“തീയും ഗന്ധകവും” NW) എന്ന പരാമർശം ഒരു തീനര​ക​ത്തി​ന്റെ അസ്‌തി​ത്വ​ത്തി​നു​ളള തെളി​വാ​യി ചിലർ വീക്ഷി​ച്ചി​രി​ക്കു​ന്നു. എന്നാൽ സമാന​മായ ഒരു പ്രവച​ന​ത്തി​ലേ​ക്കു​ളള ഒരു ഹ്രസ്വ​വീ​ക്ഷണം ഈ സന്ദർഭ​ത്തിൽ, ആ വാക്കു​ക​ളു​ടെ യഥാർഥ പൊരുൾ കാണി​ച്ചു​ത​രു​ന്നു. പണ്ട്‌ യെശയ്യാ​വി​ന്റെ നാളിൽ, ഇസ്രാ​യേ​ലി​നോ​ടു​ളള ഏദോ​മി​ന്റെ ശത്രു​ത​നി​മി​ത്തം അവർ ശിക്ഷി​ക്ക​പ്പെ​ടു​മെന്ന്‌ യഹോവ ആ ജനതക്കു മുന്നറി​യി​പ്പു നൽകി. അവൻ പറഞ്ഞു: “അവിടത്തെ തോടു​കൾ കീലാ​യും മണ്ണു ഗന്ധകമാ​യും നിലം കത്തുന്ന കീലാ​യും ഭവിക്കും. രാവും പകലും അതു കെടു​ക​യില്ല; അതിന്റെ പുക സദാകാ​ലം പൊങ്ങി​ക്കൊ​ണ്ടി​രി​ക്കും; തലമു​റ​ത​ല​മു​റ​യാ​യി അതു ശൂന്യ​മാ​യി​ക്കി​ട​ക്കും; ഒരുത്ത​നും ഒരുനാ​ളും അതിൽക്കൂ​ടി കടന്നു​പോ​ക​യു​മില്ല.”—യെശയ്യാ​വു 34:9, 10.

16 ഏദോം എന്നേക്കും ദഹിപ്പി​ക്ക​പ്പെ​ടു​ന്ന​തിന്‌ ഒരു കാല്‌പ​നിക അഗ്നിന​ര​ക​ത്തി​ലേക്ക്‌ എറിയ​പ്പെ​ട്ടോ? തീർച്ച​യാ​യും ഇല്ല. പകരം ജനത ലോക​രം​ഗ​ത്തു​നി​ന്നു പൂർണ​മാ​യി അപ്രത്യ​ക്ഷ​മാ​യി, തീയും ഗന്ധകവും​കൊണ്ട്‌ അവൾ പൂർണ​മാ​യി ദഹിപ്പി​ക്ക​പ്പെ​ട്ടാ​ലെ​ന്ന​പോ​ലെ​തന്നെ. ശിക്ഷയു​ടെ അന്തിമ​ഫലം നിത്യ​ദ​ണ്ഡ​ന​മ​ല്ലാ​യി​രു​ന്നു, പിന്നെ​യോ ‘പാഴും ശൂന്യ​വും നാസ്‌തി​ത്വ​വും’ ആയിരു​ന്നു. (യെശയ്യാ​വു 34:11, 12) ‘അനിശ്ചി​ത​കാ​ല​ത്തോ​ളം ഉയരുന്ന’ പുക ഇതു സ്‌പഷ്ട​മാ​യി ചിത്രീ​ക​രി​ക്കു​ന്നു. ഒരു വീട്‌ കത്തിയ​മ​രു​മ്പോൾ ജ്വാല നിന്ന​ശേ​ഷ​വും കുറച്ചു​സ​മ​യ​ത്തേക്കു ചാരത്തിൽനി​ന്നു പുക ഉയരുന്നു, വിനാ​ശ​ക​ര​മായ ഒരു തീപി​ടു​ത്ത​മു​ണ്ടാ​യി എന്നുള​ള​തി​നു നിരീ​ക്ഷ​കർക്കു തെളിവു നൽകി​ക്കൊ​ണ്ടു​തന്നെ. ഇന്നു​പോ​ലും ദൈവ​ത്തി​ന്റെ ജനം ഏദോ​മി​ന്റെ നാശത്തിൽനി​ന്നു പഠിക്കേണ്ട പാഠം ഓർക്കു​ന്നു. ഈ വിധത്തിൽ ‘അവളുടെ ദഹനത്തി​ന്റെ പുക’ ഒരു പ്രതീ​കാ​ത്മക വിധത്തിൽ ഇപ്പോ​ഴും ഉയർന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

17, 18. (എ) കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര സ്വീക​രി​ക്കു​ന്ന​വർക്ക്‌ അന്തിമ​ഫലം എന്താണ്‌? (ബി) കാട്ടു​മൃ​ഗ​ത്തി​ന്റെ ആരാധകർ ദണ്ഡിപ്പി​ക്ക​പ്പെ​ടു​ന്നത്‌ ഏതു വിധത്തി​ലാണ്‌? (സി) “അവരുടെ ദണ്ഡനത്തി​ന്റെ പുക എന്നെ​ന്നേ​ക്കും” ഉയരു​ന്നത്‌ എങ്ങനെ?

17 കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര​യു​ള​ള​വ​രും തീയാ​ലെ​ന്ന​പോ​ലെ പൂർണ​മാ​യി നശിപ്പി​ക്ക​പ്പെ​ടും. പ്രവചനം പിന്നീടു വെളി​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ അവരുടെ ശവശരീ​രങ്ങൾ മൃഗങ്ങൾക്കും പക്ഷികൾക്കും തിന്നാ​നാ​യി മറവു​ചെ​യ്യാ​തെ വിട്ടേ​ക്കും. (വെളി​പ്പാ​ടു 19:17, 18) അതു​കൊണ്ട്‌, വ്യക്തമാ​യും, അവർ എന്നേക്കും അക്ഷരീ​യ​മാ​യി ദണ്ഡിപ്പി​ക്ക​പ്പെ​ടു​ന്നില്ല! അവർ ‘തീയും ഗന്ധകവും​കൊ​ണ്ടു ദണ്ഡിപ്പിക്ക’പ്പെടു​ന്ന​തെ​ങ്ങനെ? സത്യത്തി​ന്റെ പ്രഘോ​ഷണം അവരെ തുറന്നു​കാ​ട്ടു​ക​യും ദൈവ​ത്തി​ന്റെ വരാൻപോ​കുന്ന ന്യായ​വി​ധി​യെ​ക്കു​റിച്ച്‌ അവർക്കു മുന്നറി​യി​പ്പു നൽകു​ക​യും ചെയ്യു​ന്ന​തി​നാൽ. അതു​കൊണ്ട്‌ അവർ ദൈവ​ജ​നത്തെ അപകീർത്തി​പ്പെ​ടു​ത്തു​ക​യും സാധ്യ​മാ​കു​ന്നി​ടത്ത്‌ യഹോ​വ​യു​ടെ സാക്ഷി​കളെ പീഡി​പ്പി​ക്കാൻ മാത്രമല്ല കൊല്ലു​വാൻപോ​ലും രാഷ്‌ട്രീ​യ​കാ​ട്ടു​മൃ​ഗത്തെ തന്ത്രപൂർവം പ്രേരി​പ്പി​ക്കു​ക​യും ചെയ്യുന്നു. പാരമ്യ​മാ​യി, ഈ എതിരാ​ളി​കൾ തീയും ഗന്ധകവും കൊ​ണ്ടെ​ന്ന​പോ​ലെ നശിപ്പി​ക്ക​പ്പെ​ടും. അവർക്കു​ളള ദൈവ​ത്തി​ന്റെ ന്യായ​വി​ധി, ഇനിയും എന്നെങ്കി​ലും യഹോ​വ​യു​ടെ ഉചിത​മായ പരമാ​ധി​കാ​രം വെല്ലു​വി​ളി​ക്ക​പ്പെ​ടു​ന്നെ​ങ്കിൽ ഒരു ഉരകല്ലാ​യി ഉതകും എന്നതി​നാൽ “അവരുടെ ദണ്ഡനത്തി​ന്റെ പുക എന്നെ​ന്നേ​ക്കും പൊങ്ങു”ന്നു. സകല നിത്യ​ത​യി​ലേ​ക്കു​മാ​യി ആ വിവാ​ദ​വി​ഷയം പരിഹ​രി​ക്ക​പ്പെ​ട്ടി​രി​ക്കും.

18 ഇന്ന്‌ ആരാണു ദണ്ഡിപ്പി​ക്കുന്ന സന്ദേശം പ്രസ്‌താ​വി​ക്കു​ന്നത്‌? പ്രതീ​കാ​ത്മക വെട്ടു​ക്കി​ളി​കൾക്ക്‌, തങ്ങളുടെ നെററി​ക​ളിൽ ദൈവ​ത്തി​ന്റെ മുദ്ര​യി​ല്ലാത്ത മനുഷ്യ​രെ ദണ്ഡിപ്പി​ക്കാ​നു​ളള അധികാ​ര​മു​ണ്ടെന്ന്‌ ഓർക്കുക. (വെളി​പ്പാ​ടു 9:5) തെളി​വ​നു​സ​രിച്ച്‌, ദൂതമാർഗ​നിർദേ​ശ​ത്തിൻകീ​ഴി​ലു​ളള ഇവരാണു ദണ്ഡിപ്പി​ക്കു​ന്നവർ. “മൃഗ​ത്തെ​യും അതിന്റെ പ്രതി​മ​യെ​യും നമസ്‌ക​രി​ക്കു​ന്ന​വർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്‌ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥത​യും ഉണ്ടാ”യിരി​ക്കാ​ത​വ​ണ്ണ​മാ​ണു പ്രതീ​കാ​ത്മക വെട്ടു​ക്കി​ളി​ക​ളു​ടെ സ്ഥിര​പ്ര​വർത്തനം. ഒടുവിൽ, അവരുടെ നാശത്തി​നു​ശേഷം യഹോ​വ​യു​ടെ പരമാ​ധി​കാ​രം സംസ്ഥാ​പി​ച്ച​തി​ന്റെ സ്‌മാ​ര​ക​സാ​ക്ഷ്യം, “അവരുടെ ദണ്ഡനത്തി​ന്റെ പുക” എന്നെ​ന്നേ​ക്കും ഉയരും. ആ സംസ്ഥാ​പനം പൂർത്തി​യാ​കു​ന്ന​തു​വരെ യോഹ​ന്നാൻവർഗം സഹിച്ചു​നിൽക്കാൻ ഇടയാ​കട്ടെ! ദൂതൻ ഉപസം​ഹ​രി​ക്കു​ന്ന​തു​പോ​ലെ: “ദൈവ​ക​ല്‌പ​ന​യും യേശു​വി​ങ്ക​ലു​ളള വിശ്വാ​സ​വും കാത്തു​കൊ​ള​ളുന്ന വിശു​ദ്ധൻമാ​രു​ടെ സഹിഷ്‌ണു​ത​കൊ​ണ്ടു ഇവിടെ ആവശ്യം.”—വെളി​പ്പാ​ടു 14:12.

19. വിശു​ദ്ധൻമാ​രു​ടെ ഭാഗത്തു സഹിഷ്‌ണുത ആവശ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌, അവരെ ബലിഷ്‌ഠ​രാ​ക്കുന്ന എന്ത്‌ യോഹ​ന്നാൻ റിപ്പോർട്ടു​ചെ​യ്യു​ന്നു?

19 അതെ, “വിശു​ദ്ധൻമാ​രു​ടെ സഹിഷ്‌ണുത” അവർ യേശു​ക്രി​സ്‌തു​മു​ഖാ​ന്തരം അനന്യ​ഭ​ക്തി​യിൽ യഹോ​വയെ ആരാധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നെ അർഥമാ​ക്കു​ന്നു. അവരുടെ ദൂതു ജനസമ്മി​തി​യു​ള​ളതല്ല. അത്‌ എതിർപ്പി​ലേ​ക്കും പീഡന​ത്തി​ലേ​ക്കും രക്തസാ​ക്ഷി​മ​ര​ണ​ത്തി​ലേ​ക്കു​പോ​ലും നയിക്കു​ന്നു. എന്നാൽ യോഹ​ന്നാൻ അടുത്ത​താ​യി റിപ്പോർട്ടു​ചെ​യ്യു​ന്ന​തി​നാൽ അവർ ബലിഷ്‌ഠ​രാ​ക്ക​പ്പെ​ടു​ന്നു: “ഞാൻ സ്വർഗ്ഗ​ത്തിൽനി​ന്നു ഒരു ശബ്ദം കേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമു​തൽ കർത്താ​വിൽ മരിക്കുന്ന മൃതൻമാർ ഭാഗ്യ​വാൻമാർ; അതേ, അവർ തങ്ങളുടെ പ്രയത്‌ന​ങ്ങ​ളിൽനി​ന്നു വിശ്ര​മി​ക്കേ​ണ്ട​താ​കു​ന്നു; അവരുടെ പ്രവൃത്തി അവരെ പിന്തു​ട​രു​ന്നു എന്നു ആത്മാവു പറയുന്നു.”—വെളി​പ്പാ​ടു 14:13.

20. (എ) യോഹ​ന്നാൻ റിപ്പോർട്ടു​ചെയ്‌ത വാഗ്‌ദത്തം യേശു​വി​ന്റെ സാന്നി​ധ്യം സംബന്ധിച്ച പൗലോ​സി​ന്റെ പ്രവച​ന​വു​മാ​യി എങ്ങനെ യോജി​ക്കു​ന്നു? (ബി) സ്വർഗ​ത്തിൽനി​ന്നു​ളള സാത്താന്റെ ബഹിഷ്‌ക​ര​ണ​ത്തി​നു​ശേഷം മരിക്കുന്ന അഭിഷി​ക്തർക്ക്‌ ഏതു പ്രത്യേ​ക​പ​ദവി വാഗ്‌ദത്തം ചെയ്‌തി​രി​ക്കു​ന്നു?

20 ഈ വാഗ്‌ദത്തം യേശു​വി​ന്റെ സാന്നി​ധ്യം സംബന്ധിച്ച പൗലോ​സി​ന്റെ പ്രവച​ന​ത്തോ​ടു നന്നായി യോജി​ക്കു​ന്നു: “ക്രിസ്‌തു​വി​നോ​ടു​ളള ഐക്യ​ത്തിൽ മരിക്കു​ന്നവർ ആദ്യം ഉയിർക്കും. അതിനു​ശേഷം അതിജീ​വി​ക്കു​ന്ന​വ​രായ ജീവനു​ളള നാം [കർത്താ​വി​ന്റെ ദിവസ​ത്തി​ലേക്ക്‌ അതിജീ​വി​ക്കുന്ന അഭിഷി​ക്തർ] അവരോ​ടു​കൂ​ടെ വായു​വിൽ കർത്താ​വി​നെ എതി​രേൽക്കാൻ മേഘങ്ങ​ളിൽ എടുക്ക​പ്പെ​ടും.” (1 തെസ​ലോ​നി​ക്യർ 4:15-17, NW) സ്വർഗ​ത്തിൽനി​ന്നു​ളള സാത്താന്റെ ബഹിഷ്‌ക​ര​ണ​ത്തി​നു​ശേഷം ക്രിസ്‌തു​വി​നോ​ടു​ളള ഐക്യ​ത്തിൽ മരിച്ചവർ ആദ്യം ഉയിർത്തു. (താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 6:9-11.) അതിനു​ശേഷം കർത്താ​വി​ന്റെ ദിവസ​ത്തിൽ മരിക്കുന്ന അഭിഷി​ക്തർക്ക്‌ ഒരു പ്രത്യേക പദവി വാഗ്‌ദത്തം ചെയ്യുന്നു. സ്വർഗ​ത്തി​ലെ ആത്മജീ​വ​നി​ലേ​ക്കു​ളള അവരുടെ പുനരു​ത്ഥാ​നം പൊടു​ന്നനേ, “കണ്ണി​മെ​ക്കു​ന്ന​തി​നി​ട​യിൽ” ആണ്‌. (1 കൊരി​ന്ത്യർ 15:52) ഇത്‌ എത്ര അത്ഭുത​ക​ര​മാണ്‌! അവരുടെ നീതി​പ്ര​വൃ​ത്തി​കൾ സ്വർഗീ​യ​മ​ണ്ഡ​ല​ത്തിൽ ഇടമു​റി​യാ​തെ തുടരു​ന്നു.

ഭൂമി​യി​ലെ വിളവ്‌

21. ‘ഭൂമി​യി​ലെ വിളവി​നെ’ സംബന്ധിച്ച്‌ യോഹ​ന്നാൻ നമ്മോട്‌ എന്തു പറയുന്നു?

21 യോഹ​ന്നാൻ നമ്മോടു തുടർന്നു പറയു​ന്ന​തു​പോ​ലെ മററു​ള​ള​വ​രും ഈ ന്യായ​വി​ധി​ദി​വ​സ​ത്തിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കാ​നി​രി​ക്കു​ന്നു: “പിന്നെ ഞാൻ വെളു​ത്തോ​രു മേഘവും മേഘത്തിൻമേൽ മനുഷ്യ​പു​ത്രന്നു സദൃശ​നായ ഒരുത്തൻ തലയിൽ പൊൻകി​രീ​ട​വും കയ്യിൽ മൂർച്ച​യു​ളള അരിവാ​ളു​മാ​യി ഇരിക്കു​ന്ന​തും കണ്ടു. മറെറാ​രു ദൂതൻ [നാലാമൻ] ദൈവാ​ല​യ​ത്തിൽനി​ന്നു പുറ​പ്പെട്ടു, മേഘത്തിൻമേൽ ഇരിക്കു​ന്ന​വ​നോ​ടു: കൊയ്‌ത്തി​ന്നു സമയം വന്നതു​കൊ​ണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്‌ക; ഭൂമി​യി​ലെ വിളവു വിളഞ്ഞു​ണ​ങ്ങി​യി​രി​ക്കു​ന്നു എന്നു ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. മേഘത്തിൻമേൽ ഇരിക്കു​ന്നവൻ അരിവാൾ ഭൂമി​യി​ലേക്കു എറിഞ്ഞു ഭൂമി​യിൽ കൊയ്‌ത്തു​ന​ടന്നു.”—വെളി​പ്പാ​ടു 14:14-16.

22. (എ) പൊൻകി​രീ​ടം ധരിച്ചു വെളള​മേ​ഘ​ത്തിൻമേൽ ഇരിക്കു​ന്നവൻ ആരാണ്‌? (ബി) കൊയ്‌ത്തി​ന്റെ പാരമ്യം എപ്പോൾ സംഭവി​ക്കു​ന്നു, എങ്ങനെ?

22 വെളള​മേ​ഘ​ത്തിൻമേൽ ഇരിക്കു​ന്ന​വന്റെ താദാ​ത്മ്യം സംബന്ധി​ച്ചു സംശയ​മില്ല. ഒരു വെളള​മേ​ഘ​ത്തിൻമേൽ ഇരിക്കു​ന്ന​വ​നും മനുഷ്യ​പു​ത്ര​നെ​പ്പോ​ലു​ള​ള​വ​നും ഒരു പൊൻകി​രീ​ടം ധരിച്ച​വ​നും എന്നനി​ല​യിൽ അവൻ ദർശന​ത്തിൽ ദാനി​യേ​ലും കണ്ട മിശി​ഹൈക രാജാ​വായ യേശു ആണെന്നു വ്യക്തമാണ്‌. (ദാനീ​യേൽ 7:13, 14; മർക്കൊസ്‌ 14:61, 62) എന്നാൽ ഇവിടെ പ്രവചി​ച്ചി​രി​ക്കുന്ന കൊയ്‌ത്ത്‌ എന്താണ്‌? യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ശിഷ്യ​രാ​ക്കൽവേ​ലയെ മനുഷ്യ​വർഗ​ത്തി​ന്റെ ലോക​വ​യ​ലി​ന്റെ കൊയ്‌ത്തി​നോട്‌ ഉപമിച്ചു. (മത്തായി 9:37, 38; യോഹ​ന്നാൻ 4:35, 36) ഈ കൊയ്‌ത്തി​ന്റെ പാരമ്യം കർത്താ​വി​ന്റെ ദിവസ​ത്തിൽ യേശു രാജാ​വാ​യി കിരീടം ധരിക്കു​ക​യും തന്റെ പിതാ​വി​നു​വേണ്ടി ന്യായ​വി​ധി നടത്തു​ക​യും ചെയ്യു​മ്പോൾ സംഭവി​ക്കു​ന്നു. അങ്ങനെ, 1914-നു ശേഷമു​ളള അവന്റെ ഭരണകാ​ലം വിളവു ശേഖരി​ക്കാ​നു​ളള സന്തോ​ഷ​ക​ര​മായ കാലം കൂടെ​യാണ്‌.—താരത​മ്യം ചെയ്യുക: ആവർത്ത​ന​പു​സ്‌തകം 16:13-15.

23. (എ) കൊയ്‌ത്തു തുടങ്ങാ​നു​ളള ആജ്ഞ ആരിൽനി​ന്നു വരുന്നു? (ബി) 1919 മുതൽ ഇന്നുവരെ ഏതു കൊയ്‌ത്തു നടന്നി​രി​ക്കു​ന്നു?

23 യേശു രാജാ​വും ന്യായാ​ധി​പ​നും ആണെങ്കി​ലും അവൻ കൊയ്‌ത്തു തുടങ്ങു​ന്ന​തി​നു മുമ്പ്‌ തന്റെ ദൈവ​മായ യഹോ​വ​യിൽനി​ന്നു​ളള ആജ്ഞക്കായി കാത്തി​രി​ക്കു​ന്നു. ആ ആജ്ഞ “ദൈവാ​ല​യ​ത്തിൽനി​ന്നു” ഒരു ദൂതൻ മുഖാ​ന്തരം ലഭിക്കു​ന്നു. ഉടൻ യേശു അനുസ​രി​ക്കു​ന്നു. ആദ്യം, 1919 മുതൽ അവൻ 1,44,000-ത്തിന്റെ കൊയ്‌ത്തു പൂർത്തി​യാ​ക്കാൻ തന്റെ ദൂതൻമാ​രെ ഉപയോ​ഗി​ക്കു​ന്നു. (മത്തായി 13:39, 43; യോഹ​ന്നാൻ 15:1, 5, 16) അടുത്ത​താ​യി, വേറെ ആടുക​ളു​ടെ മഹാപു​രു​ഷാ​ര​ത്തി​ന്റെ ഫലശേ​ഖ​രണം നടക്കുന്നു. (മത്തായി 25:31-33; യോഹ​ന്നാൻ 10:16; വെളി​പ്പാ​ടു 7:9) ഈ വേറെ ആടുക​ളു​ടെ ഒരു നല്ല സംഖ്യ 1931-നും 1935-നും ഇടയ്‌ക്കു പ്രത്യ​ക്ഷ​പ്പെ​ടാൻ തുടങ്ങി​യെന്നു ചരിത്രം പ്രകട​മാ​ക്കു​ന്നു. യഹോവ 1935-ൽ വെളി​പ്പാ​ടു 7:9-17-ലെ മഹാപു​രു​ഷാ​ര​ത്തി​ന്റെ യഥാർഥ താദാ​ത്മ്യം യോഹ​ന്നാൻവർഗ​ത്തി​ന്റെ ഗ്രാഹ്യ​ത്തി​ലേക്കു തുറന്നു​കൊ​ടു​ത്തു. അന്നുമു​തൽ ഈ കൂട്ടത്തി​ന്റെ ശേഖര​ണ​ത്തി​നു വലിയ ഊന്നൽ നൽക​പ്പെട്ടു. അതിന്റെ എണ്ണം 1993 ആയപ്പോ​ഴേ​ക്കും നാല്‌പ​തു​ല​ക്ഷ​ത്തിൽ കവിഞ്ഞി​രി​ക്കു​ന്നു, അത്‌ ഇപ്പോ​ഴും വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. തീർച്ച​യാ​യും, മനുഷ്യ​പു​ത്ര​നോ​ടു സദൃശ​നാ​യവൻ ഈ അന്ത്യകാ​ലത്തു സമൃദ്ധ​വും സന്തോ​ഷ​ക​ര​വു​മായ ഒരു വിളവു കൊയ്‌തി​രി​ക്കു​ന്നു.—താരത​മ്യം ചെയ്യുക: പുറപ്പാ​ടു 23:16; 34:22.

ഭൂമി​യു​ടെ മുന്തിരി മെതിക്കൽ

24. അഞ്ചാമത്തെ ദൂതന്റെ കയ്യിൽ എന്താണ്‌, ആറാമത്തെ ദൂതൻ എന്തു വിളി​ച്ചു​പ​റ​യു​ന്നു?

24 രക്ഷയുടെ കൊയ്‌ത്തു പൂർത്തി​യാ​കു​ന്ന​തോ​ടെ മറെറാ​രു കൊയ്‌ത്തി​നു​ളള സമയമാ​കു​ന്നു. യോഹ​ന്നാൻ റിപ്പോർട്ടു ചെയ്യുന്നു: “മറെറാ​രു ദൂതൻ [അഞ്ചാമൻ] സ്വർഗ്ഗ​ത്തി​ലെ ആലയത്തിൽനി​ന്നു പുറ​പ്പെട്ടു; അവൻ മൂർച്ച​യു​ളേ​ളാ​രു കോങ്കത്തി [അരിവാൾ, NW] പിടി​ച്ചി​രു​ന്നു. തീയു​ടെ​മേൽ അധികാ​ര​മു​ളള വേറൊ​രു ദൂതൻ [ആറാമൻ] യാഗപീ​ഠ​ത്തി​ങ്കൽനി​ന്നു പുറ​പ്പെട്ടു, മൂർച്ച​യു​ളള കോങ്കത്തി പിടി​ച്ചി​രു​ന്ന​വ​നോ​ടു: ഭൂമി​യി​ലെ മുന്തി​രിങ്ങ പഴുത്തി​രി​ക്ക​യാൽ നിന്റെ മൂർച്ച​യു​ളള കോങ്കത്തി അയച്ചു മുന്തി​രി​വ​ള​ളി​യു​ടെ കുല അറുക്കുക എന്നു ഉറക്കെ വിളി​ച്ചു​പ​റഞ്ഞു.” (വെളി​പ്പാ​ടു 14:17, 18) കർത്താ​വി​ന്റെ ദിവസ​ത്തിൽ കൊള​ള​രു​താ​ത്ത​വ​രിൽനി​ന്നു നല്ലവരെ വേർതി​രി​ച്ചു​കൊ​ണ്ടു വളരെ​യ​ധി​കം കൊയ്‌ത്തു നടത്തു​ന്ന​തി​നു ദൂതഗ​ണ​ങ്ങളെ ചുമത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു!

25. (എ) അഞ്ചാമത്തെ ദൂതൻ ആലയമ​ന്ദി​ര​ത്തിൽനി​ന്നു വന്നുവെന്ന വസ്‌തുത എന്തിനെ സൂചി​പ്പി​ക്കു​ന്നു? (ബി) കൊയ്‌ത്തു തുടങ്ങാ​നു​ളള ആജ്ഞ “യാഗപീ​ഠ​ത്തി​ങ്കൽനി​ന്നു പുറപ്പെട്ട” ഒരു ദൂതനിൽനി​ന്നു വരുന്നു​വെ​ന്നത്‌ ഉചിത​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

25 അഞ്ചാമത്തെ ദൂതൻ ആലയമ​ന്ദി​ര​ത്തിൽ യഹോ​വ​യു​ടെ സന്നിധി​യിൽനി​ന്നു വരുന്നു; അതു​കൊണ്ട്‌ അന്തിമ​കൊ​യ്‌ത്തും യഹോ​വ​യു​ടെ ഇഷ്ടപ്ര​കാ​രം നടക്കുന്നു. ‘യാഗപീ​ഠ​ത്തി​ങ്കൽനി​ന്നു പുറപ്പെട്ട’ മറെറാ​രു ദൂതനി​ലൂ​ടെ അറിയി​ക്ക​പ്പെട്ട ഒരു സന്ദേശം മുഖാ​ന്തരം ദൂതനു തന്റെ വേല തുടങ്ങാൻ ആജ്ഞ ലഭിക്കു​ന്നു. “വിശു​ദ്ധ​നും സത്യവാ​നു​മായ നാഥാ, ഭൂമി​യിൽ വസിക്കു​ന്ന​വ​രോ​ടു ഞങ്ങളുടെ രക്തത്തെ​ക്കു​റി​ച്ചു നീ എത്ര​ത്തോ​ളം ന്യായ​വി​ധി​യും പ്രതി​കാ​ര​വും നടത്താ​തെ​യി​രി​ക്കും” എന്നു വിശ്വ​സ്‌ത​രായ യാഗപീ​ഠ​ത്തിൻ കീഴിലെ ദേഹികൾ ചോദി​ച്ചി​രു​ന്ന​തു​കൊണ്ട്‌ ഈ വസ്‌തുത അത്യന്തം പ്രാധാ​ന്യ​മർഹി​ക്കു​ന്ന​താണ്‌. (വെളി​പ്പാ​ടു 6:9, 10) ഭൂമി​യു​ടെ മുന്തി​രി​ക്കൊ​യ്‌ത്തോ​ടെ പ്രതി​കാ​ര​ത്തി​നാ​യു​ളള ഈ നിലവി​ളി തൃപ്‌തി​പ്പെ​ടു​ത്ത​പ്പെ​ടും.

26. ‘ഭൂമി​യി​ലെ മുന്തി​രി​വ​ളളി’ എന്താണ്‌?

26 എന്നാൽ ‘ഭൂമി​യി​ലെ മുന്തി​രി​വ​ളളി’ എന്താണ്‌? എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ, യഹൂദ​ജ​ന​തയെ യഹോ​വ​യു​ടെ മുന്തി​രി​ത്തോ​ട്ടം എന്നു പറഞ്ഞു. (യെശയ്യാ​വു 5:7; യിരെ​മ്യാ​വു 2:21) അതു​പോ​ലെ​തന്നെ യേശു​ക്രി​സ്‌തു​വും ദൈവ​രാ​ജ്യ​ത്തിൽ അവനോ​ടു​കൂ​ടെ സേവി​ക്കു​ന്ന​വ​രും ഒരു മുന്തി​രി​വ​ള​ളി​യാ​യി പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. (യോഹ​ന്നാൻ 15:1-8) ഈ പശ്ചാത്ത​ല​ത്തിൽ ഒരു മുന്തി​രി​വ​ള​ളി​യു​ടെ പ്രത്യേ​ക​സ്വ​ഭാ​വം അതു ഫലം ഉത്‌പാ​ദി​പ്പി​ക്കു​ന്നു എന്നതാണ്‌, സത്യ​ക്രി​സ്‌തീയ മുന്തി​രി​വ​ളളി യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യി സമൃദ്ധ​മായ ഫലം ഉത്‌പാ​ദി​പ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (മത്തായി 21:43) ‘ഭൂമി​യി​ലെ മുന്തി​രി​വ​ളളി’ അതു​കൊണ്ട്‌ ഈ യഥാർഥ​മു​ന്തി​രി​വ​ളളി അല്ലായി​രി​ക്കണം, പിന്നെ​യോ അതു സാത്താന്റെ അനുക​രണം ആയിരി​ക്കണം, മനുഷ്യ​വർഗ​ത്തിൻമേ​ലു​ളള അവന്റെ ദുഷിച്ച ദൃശ്യ ഭരണസം​വി​ധാ​ന​വും കഴിഞ്ഞ നൂററാ​ണ്ടു​ക​ളിൽ അത്‌ ഉത്‌പാ​ദി​പ്പിച്ച ഭൂതഫ​ല​ത്തി​ന്റെ വിവിധ ‘കുലക​ളും’ തന്നെ. വിശ്വാ​സ​ത്യാ​ഗം ഭവിച്ച ക്രിസ്‌ത്യാ​നി​ത്വം വളരെ പ്രമു​ഖ​സ്ഥാ​നം വഹിക്കുന്ന മഹാബാ​ബി​ലോൻ ഈ വിഷമു​ന്തി​രി​വ​ള​ളി​യു​ടെ​മേൽ വലിയ സ്വാധീ​നം പ്രയോ​ഗി​ച്ചി​രി​ക്കു​ന്നു.—താരത​മ്യം ചെയ്യുക: ആവർത്ത​ന​പു​സ്‌തകം 32:32-35.

27. (എ) ദൂതൻ അരിവാൾകൊ​ണ്ടു ഭൂമി​യി​ലെ മുന്തിരി ശേഖരി​ക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു? (ബി) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ഏതു പ്രവച​നങ്ങൾ കൊയ്‌ത്തി​ന്റെ വ്യാപ്‌തി സൂചി​പ്പി​ക്കു​ന്നു?

27 ന്യായ​വി​ധി നടപ്പാ​ക്ക​പ്പെ​ടണം! “ദൂതൻ കോങ്കത്തി ഭൂമി​യി​ലേക്കു എറിഞ്ഞു, ഭൂമി​യി​ലെ മുന്തി​രി​ക്കുല അറുത്തു, ദൈവ​കോ​പ​ത്തി​ന്റെ വലിയ ചക്കിൽ ഇട്ടു. ചക്കു നഗരത്തി​ന്നു പുറത്തു​വെച്ചു മെതിച്ചു; ചക്കിൽനി​ന്നു രക്തം കുതി​ര​ക​ളു​ടെ കടിവാ​ള​ങ്ങ​ളോ​ളം പൊങ്ങി ഇരുനൂ​റു നാഴിക [ആയിര​ത്ത​റു​ന്നൂ​റു ഫർലോങ്‌, NW] ദൂര​ത്തോ​ളം ഒഴുകി.” (വെളി​പ്പാ​ടു 14:19, 20) ഈ മുന്തി​രി​വ​ള​ളി​ക്കെ​തി​രെ യഹോ​വ​യു​ടെ കോപം ദീർഘ​കാ​ലം മുമ്പു​മു​തൽ പ്രഖ്യാ​പി​ച്ചി​രു​ന്നു. (സെഫന്യാ​വു 3:8) മുന്തി​രി​ച്ചക്കു മെതി​ക്കു​മ്പോൾ എല്ലാ ജനതക​ളും നശിപ്പി​ക്ക​പ്പെ​ടു​മെന്ന്‌ യെശയ്യാ​പു​സ്‌ത​ക​ത്തി​ലെ ഒരു പ്രവചനം സംശയാ​തീ​ത​മാ​യി പറയുന്നു. (യെശയ്യാ​വു 63:3-6) “വിധി​യു​ടെ താഴ്‌വര”യിലെ ‘മുന്തി​രി​ച്ച​ക്കിൽ’ വലിയ ‘സമൂഹങ്ങൾ,’ എല്ലാ ജനതക​ളും നാശത്തി​ലേക്കു മെതി​ക്ക​പ്പെ​ടു​മെന്ന്‌ യോ​വേ​ലും പ്രവചി​ച്ചു. (യോവേൽ 3:12-14) സത്യമാ​യും, വീണ്ടും ഒരിക്ക​ലും സംഭവി​ക്കാത്ത തരത്തി​ലു​ളള ഒരു വമ്പിച്ച കൊയ്‌ത്ത്‌! യോഹ​ന്നാ​ന്റെ ദർശനം പറയു​ന്ന​പ്ര​കാ​രം, മുന്തി​രി​പ്പഴം മാത്രമല്ല കൊയ്‌തെ​ടു​ക്കു​ന്നത്‌, പിന്നെ​യോ പ്രതീ​കാ​ത്മക മുന്തി​രി​വ​ളളി മുഴു​വ​നോ​ടെ മുറിച്ച്‌, മെതി​ക്കു​ന്ന​തി​നു മുന്തി​രി​ച്ച​ക്കി​ലേക്ക്‌ എറിയു​ന്നു. അതു​കൊണ്ട്‌, ഭൂമി​യി​ലെ മുന്തി​രി​വ​ളളി വീണ്ടും ഒരിക്ക​ലും വളരാൻ കഴിയാ​ത​വണ്ണം ചവിട്ടി​മെ​തി​ക്ക​പ്പെ​ടും.

28. ഭൂമി​യി​ലെ മുന്തിരി മെതി​ക്കു​ന്ന​താര്‌, മുന്തി​രി​ച്ചക്കു “നഗരത്തി​ന്നു പുറത്തു​വെച്ചു മെതി”ക്കുന്നത്‌ എന്തിനെ അർഥമാ​ക്കു​ന്നു?

28 ദാർശ​നിക മെതിക്കൽ കുതി​ര​ക​ളാണ്‌ നടത്തു​ന്നത്‌, എന്തെന്നാൽ മുന്തി​രി​യിൽനി​ന്നു പുറത്തു​ചാ​ടിയ രക്തം “കുതി​ര​ക​ളു​ടെ കടിവാ​ള​ങ്ങ​ളോ​ളം” എത്തുന്നു. സാധാ​ര​ണ​മാ​യി, ‘കുതി​രകൾ’ എന്ന പദം യുദ്ധ​പ്ര​വർത്ത​നത്തെ പരാമർശി​ക്കു​ന്ന​തു​കൊണ്ട്‌ ഇതൊരു യുദ്ധകാ​ലം ആയിരി​ക്കണം. സാത്താന്റെ വ്യവസ്ഥി​തി​ക്കെ​തി​രെ​യു​ളള അന്തിമ​യു​ദ്ധ​ത്തിൽ യേശു​വി​നെ അനുഗ​മി​ക്കുന്ന സ്വർഗ​ത്തി​ലെ സൈന്യം “സർവ്വശ​ക്തി​യു​ളള ദൈവ​ത്തി​ന്റെ കോപ​വും ക്രോ​ധ​വു​മായ മദ്യത്തി​ന്റെ ചക്കു” മെതി​ക്കു​ന്ന​താ​യി പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 19:11-16) വ്യക്തമാ​യും ഭൂമി​യി​ലെ മുന്തിരി മെതി​ക്കു​ന്നവർ ഇവരാണ്‌. മുന്തി​രി​ച്ചക്കു “നഗരത്തി​ന്നു പുറത്തു​വെച്ചു” മെതി​ക്ക​പ്പെ​ടു​ന്നു, അതായതു സ്വർഗീയ സീയോ​നു വെളി​യിൽ. വാസ്‌ത​വ​ത്തിൽ, ഭൂമി​യി​ലെ മുന്തിരി ഭൂമി​യിൽവെ​ച്ചു​തന്നെ മെതി​ക്ക​പ്പെ​ടു​ന്നത്‌ ഉചിത​മാണ്‌. എന്നാൽ അതു “നഗരത്തി​ന്നു പുറത്തു​വെച്ചു മെതി”ക്കപ്പെടു​ക​യും ചെയ്യും, ഭൂമി​യിൽ സ്വർഗീയ സീയോ​നെ പ്രതി​നി​ധാ​നം ചെയ്യുന്ന സ്‌ത്രീ​യു​ടെ സന്തതി​യിൽ ശേഷി​പ്പു​ള​ള​വർക്ക്‌ യാതൊ​രു ഹാനി​യും ഭവിക്കു​ക​യില്ല എന്ന അർഥത്തിൽത്തന്നെ. ഇവർ മഹാപു​രു​ഷാ​ര​ത്തോ​ടു​കൂ​ടെ യഹോ​വ​യു​ടെ ഭൗമിക സ്ഥാപന​ക്ര​മീ​ക​ര​ണ​ത്തി​നു​ള​ളിൽ ഭദ്രമാ​യി മറയ്‌ക്ക​പ്പെ​ട്ടി​രി​ക്കും.—യെശയ്യാ​വു 26:20, 21.

29. മുന്തി​രി​ച്ച​ക്കിൽനി​ന്നു​ളള രക്തം എത്ര ആഴമു​ള​ള​താണ്‌, അത്‌ എത്ര ദൂരത്തിൽ വ്യാപി​ക്കു​ന്നു, ഇതെല്ലാം എന്തു സൂചി​പ്പി​ക്കു​ന്നു?

29 സുവ്യ​ക്ത​മായ ഈ ദർശന​ത്തിന്‌, ദാനീ​യേൽ 2:34, 44-ൽ വർണി​ച്ചി​രി​ക്കുന്ന രാജ്യ​ക​ല്ലി​നാ​ലു​ളള ഭൂമി​യി​ലെ രാജത്വ​ങ്ങ​ളു​ടെ തകർക്ക​ലി​നോട്‌ ഒരു സമാന്ത​ര​ത്വം ഉണ്ട്‌. ഒരു നിർമൂ​ല​മാ​ക്കൽ ഉണ്ടായി​രി​ക്കും. മുന്തി​രി​ച്ച​ക്കിൽനി​ന്നു​ളള രക്തനദി കുതി​ര​ക​ളു​ടെ കടിവാ​ള​ങ്ങ​ളോ​ളം വളരെ ആഴമു​ള​ള​താണ്‌, 1,600 ഫർലോങ്‌ a ദൂരം നീണ്ടു​കി​ട​ക്കു​ക​യും ചെയ്യുന്നു. നാലിന്റെ പെരു​ക്കത്തെ പത്തിന്റെ പെരു​ക്കം​കൊ​ണ്ടു ഗുണി​ക്കു​മ്പോൾ (4 x 4 x 10 x 10) ലഭിക്കുന്ന ഈ വലിയ സംഖ്യ, നാശത്തി​ന്റെ തെളിവു മുഴു​ഭൂ​മി​യെ​യും ഉൾപ്പെ​ടു​ത്തു​മെ​ന്നു​ളള ആശയം ദൃഢമാ​യി നൽകുന്നു. (യെശയ്യാ​വു 66:15, 16) നാശം പൂർണ​വും സ്ഥിരവും ആയിരി​ക്കും. ഒരിക്ക​ലും, അതെ വീണ്ടും ഒരിക്ക​ലും ഭൂമി​യി​ലെ സാത്താന്റെ മുന്തി​രി​വ​ളളി വേരു​പി​ടി​ക്കു​ക​യില്ല!—സങ്കീർത്തനം 83:17, 18.

30. സാത്താന്റെ മുന്തി​രി​വ​ള​ളി​യു​ടെ ഫലങ്ങൾ എന്താണ്‌, നമ്മുടെ തീരു​മാ​നം എന്തായി​രി​ക്കണം?

30 നാം അന്ത്യകാ​ലത്ത്‌ ആഴത്തി​ലെത്തി ജീവി​ക്കു​ന്ന​തു​കൊ​ണ്ടു രണ്ടു കൊയ്‌ത്തു​കൾ സംബന്ധിച്ച ഈ ദർശനം വളരെ അർഥവ​ത്താണ്‌. സാത്താന്റെ മുന്തി​രി​വ​ള​ളി​യു​ടെ ഫലങ്ങൾ കാണാൻ നാം ചുററു​മൊ​ന്നു കണ്ണോ​ടി​ച്ചാൽ മതി. ഗർഭച്ഛി​ദ്ര​ങ്ങ​ളും കൊല​പാ​ത​ക​ത്തി​ന്റെ മററു രൂപങ്ങ​ളും; സ്വവർഗ​ര​തി​യും വ്യഭി​ചാ​ര​വും ദുർമാർഗ​ത്തി​ന്റെ മററു​രൂ​പ​ങ്ങ​ളും; സത്യസ​ന്ധ​ത​യി​ല്ലാ​യ്‌മ​യും സ്വാഭാ​വി​ക​പ്രി​യ​ത്തി​ന്റെ അഭാവ​വും—അത്തരം കാര്യ​ങ്ങ​ളെ​ല്ലാം യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ഈ ലോകത്തെ ദുഷി​ച്ച​താ​ക്കു​ന്നു. സാത്താന്റെ മുന്തി​രി​വ​ളളി “നഞ്ചും കൈപ്പു​മു​ളള ഫലം” വഹിക്കു​ന്നു. അതിന്റെ നാശക​ര​മായ വിഗ്ര​ഹാ​രാ​ധ​നാ​ഗതി മനുഷ്യ​വർഗ​ത്തി​ന്റെ മഹാനായ സ്രഷ്ടാ​വി​നെ അപമാ​നി​ക്കു​ന്നു. (ആവർത്ത​ന​പു​സ്‌തകം 29:17; 32:5; യെശയ്യാ​വു 42:5, 8) യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യി യേശു കൊണ്ടു​വ​രുന്ന ആരോ​ഗ്യ​ക​ര​മായ ഫലത്തിന്റെ കൊയ്‌ത്തിൽ യോഹ​ന്നാൻവർഗ​ത്തോ​ടു സജീവ​മാ​യി സഹകരി​ക്കു​ന്നത്‌ എന്തൊരു പദവി​യാണ്‌! (ലൂക്കൊസ്‌ 10:2) നാം ഒരിക്ക​ലും ഈ ലോക​ത്തി​ന്റെ മുന്തി​രി​വ​ള​ളി​യാൽ കളങ്ക​പ്പെ​ടു​ക​യി​ല്ലെന്നു നമു​ക്കെ​ല്ലാം ദൃഢനി​ശ്ച​യ​മു​ള​ള​വ​രാ​യി​രി​ക്കാം, അങ്ങനെ യഹോ​വ​യു​ടെ പ്രതി​കൂല ന്യായ​വി​ധി നടപ്പാ​ക്ക​പ്പെ​ടു​മ്പോൾ ഭൂമി​യി​ലെ മുന്തി​രി​യോ​ടു​കൂ​ടെ മെതി​ക്ക​പ്പെ​ടു​ന്നതു നമുക്ക്‌ ഒഴിവാ​ക്കാം.

[അടിക്കു​റി​പ്പു​കൾ]

a 1,600 ഫർലോങ്‌ ഏകദേശം 300 കിലോ​മീ​ററർ അഥവാ 180 മൈൽ ആണ്‌.—വെളി​പാട്‌ 14:20, ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ, അടിക്കു​റിപ്പ്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[208-ാം പേജിലെ ചതുരം]

‘അവളുടെ ദുർന്ന​ട​പ്പി​ന്റെ മദ്യം’

മഹാബാ​ബി​ലോ​ന്റെ ഒരു പ്രമു​ഖ​ഭാ​ഗം റോമൻ കത്തോ​ലി​ക്കാ സഭയാണ്‌. സഭ റോമി​ലെ പാപ്പാ​യാൽ ഭരിക്ക​പ്പെ​ടു​ന്നു, ഓരോ പാപ്പാ​യും അപ്പോ​സ്‌ത​ല​നായ പത്രോ​സി​ന്റെ ഒരു പിൻഗാ​മി​യാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു. പിൻവ​രു​ന്നവ, പിൻഗാ​മി​ക​ളെന്നു പറയ​പ്പെ​ടു​ന്ന​വ​രെ​സം​ബ​ന്ധി​ച്ചു പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ട ചില വസ്‌തു​ത​ക​ളാണ്‌:

ഫൊർമോ​സസ്‌ (891-96): “അയാളു​ടെ മരണത്തിന്‌ ഒമ്പതു​മാ​സ​ത്തി​നു​ശേഷം ഫൊർമോ​സ​സി​ന്റെ ശരീരം പാപ്പാ​യു​ടെ ശവക്കു​ഴി​യിൽനി​ന്നു പുറ​ത്തെ​ടു​ക്കു​ക​യും ഒരു ‘കാഡവ​റിക്‌’ സമിതി​യു​ടെ മുമ്പാകെ വിചാ​ര​ണ​ക്കാ​യി കുററം ചുമത്ത​പ്പെ​ടു​ക​യും ചെയ്‌തു, അതിൽ [പുതിയ പാപ്പാ​യായ] സ്‌ററീ​ഫൻ അധ്യക്ഷത വഹിച്ചു. മരിച്ചു​പോയ പാപ്പ പാപ്പാ​യു​ടെ സ്ഥാനത്തി​നാ​യി ക്രമാ​തീ​ത​മായ ആഗ്രഹം പുലർത്തി​യ​താ​യി ആരോ​പി​ക്ക​പ്പെ​ടു​ക​യും അയാളു​ടെ പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം റദ്ദാക്കി​യ​താ​യി പ്രഖ്യാ​പി​ക്കു​ക​യും ചെയ്‌തു. . . . ശവത്തിൽനി​ന്നു പാപ്പാ​യു​ടെ അങ്കികൾ അഴിച്ചു​മാ​റ​റ​പ്പെട്ടു; വലതു കയ്യുടെ വിരലു​കൾ മുറി​ച്ചു​ക​ള​യ​പ്പെട്ടു.”—ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പീ​ഡിയ.

സ്‌ററീ​ഫൻ VI-ാമൻ (896-97): “[ഫൊർമോ​സ​സി​ന്റെ ശവം വിചാ​ര​ണ​ചെ​യ്‌ത്‌] ഏതാനും മാസങ്ങൾക്കു​ള​ളിൽ ഒരു അക്രമാ​സക്ത പ്രതി​ക​രണം സ്‌ററീ​ഫൻ പാപ്പാ​യു​ടെ പാപ്പാ​സ്ഥാ​നം തെറി​പ്പി​ച്ചു; അയാളിൽനി​ന്നു പാപ്പാ​യു​ടെ പദവി​മു​ദ്രകൾ നീക്കം​ചെ​യ്‌തു തടവി​ലാ​ക്കു​ക​യും അയാളെ കഴുത്തു​ഞെ​രി​ച്ചു കൊല്ലു​ക​യും ചെയ്‌തു.”—ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പീ​ഡിയ.

സെർഗി​യസ്‌ III-ാമൻ (904-11): “അയാളു​ടെ തൊട്ടു​മു​മ്പു​ളള രണ്ടു പാപ്പാ​മാർ . . . ജയിലിൽ കഴുത്തു​ഞെ​രി​ച്ചു കൊല്ല​പ്പെട്ടു. . . . റോമിൽ തെയോ​ഫെ​ലാ​ക്‌റ​റ​സി​ന്റെ കുടും​ബം അയാളെ പിന്താങ്ങി, അയാളു​ടെ പെൺമ​ക്ക​ളിൽ ഒരാളാ​യി​രുന്ന മറോ​സി​യാ​യിൽ അയാൾക്ക്‌ ഒരു മകൻ ഉണ്ടായി​രു​ന്ന​താ​യി കരുത​പ്പെ​ടു​ന്നു (പിന്നീട്‌ ജോൺ XI-ാമൻ പാപ്പാ​യാ​യി).”—ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പീ​ഡിയ.

സ്‌ററീ​ഫൻ VII-ാമൻ (928-31): “ജോൺ X-ാമൻ പാപ്പാ​യു​ടെ ഭരണത്തി​ന്റെ അവസാന വർഷങ്ങ​ളിൽ . . . റോമി​ലെ ഡോണാ സെനാ​ട്രി​ക്‌സായ മറോ​സി​യാ​യു​ടെ ക്രോ​ധ​ത്തിന്‌ പാത്ര​മാ​യി അയാൾ തടവി​ലാ​വു​ക​യും വധിക്ക​പ്പെ​ടു​ക​യും ചെയ്‌തു. തുടർന്നു മറോ​സിയ ലിയോ VI-ാമനെ പാപ്പാ​യാ​യി അവരോ​ധി​ച്ചു, അയാൾ 6 1⁄2 മാസം സ്ഥാനം വഹിച്ച​ശേഷം മരിച്ചു. സാധ്യ​ത​യ​നു​സ​രി​ച്ചു മറോ​സി​യാ​യു​ടെ സ്വാധീ​ന​ത്തി​ലൂ​ടെ സ്‌ററീ​ഫൻ VII-ാമൻ അയാളു​ടെ പിൻഗാ​മി​യാ​യി. . . . പാപ്പാ എന്നനി​ല​യി​ലു​ളള അയാളു​ടെ രണ്ടു വർഷക്കാ​ലം അയാൾ മറോ​സി​യാ​യു​ടെ ആധിപ​ത്യ​ത്തിൻകീ​ഴിൽ അശക്തനാ​യി​രു​ന്നു.”—ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പീ​ഡിയ.

ജോൺ XI-ാമൻ (931-35): “സ്‌ററീ​ഫൻ VII-ാമന്റെ മരണാ​ന​ന്തരം തെയോ​ഫെ​ലാ​ക്‌റ​റ​സി​ന്റെ കുടും​ബ​ത്തി​ലെ മറോ​സിയ തന്റെ മകനായ ജോണിന്‌ പാപ്പാ​സ്ഥാ​നം തരപ്പെ​ടു​ത്തി, തന്റെ 20-കളുടെ ആരംഭ​ത്തി​ലു​ളള ഒരു യുവാ​വി​നു​തന്നെ. . . . ഒരു പാപ്പാ​യെ​ന്ന​നി​ല​യിൽ ജോണി​ന്റെ​മേൽ അയാളു​ടെ അമ്മ ആധിപ​ത്യം പുലർത്തി​യി​രു​ന്നു.”—ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പീ​ഡിയ.

ജോൺ XII-ാമൻ (955-64): “അയാൾക്ക്‌ പതി​നെട്ട്‌ വയസ്സാ​യി​രു​ന്നില്ല, ആത്മീയ കാര്യ​ങ്ങ​ളി​ലു​ളള അയാളു​ടെ താത്‌പ​ര്യ​മി​ല്ലാ​യ്‌മ​യും പ്രാകൃത ഉല്ലാസ​ങ്ങ​ളി​ലു​ളള ആസക്തി​യും അനിയ​ന്ത്രി​ത​മാ​യി ദുഷിച്ച ജീവി​ത​വും സംബന്ധിച്ച്‌ ആനുകാ​ലിക റിപ്പോർട്ടു​കൾ യോജി​ക്കു​ന്നു.”—ദി ഓക്‌സ്‌ഫോർഡ്‌ ഡിക്‌ഷ്‌നറി ഓഫ്‌ പോപ്‌സ്‌.

ബനഡിക്ട്‌ IX-ാമൻ (1032-44; 1045; 1047-48): “അയാൾ തന്റെ പാപ്പാ​സ്ഥാ​നം തന്റെ തലതൊ​ട്ട​പ്പനു വിററ​തി​ലും പിന്നീട്‌ രണ്ടു പ്രാവ​ശ്യം വീണ്ടും സ്ഥാനം അവകാ​ശ​പ്പെ​ട്ട​തി​ലും കുപ്ര​സി​ദ്ധ​നാ​യി.”—ദി ന്യൂ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക.

അങ്ങനെ, വിശ്വ​സ്‌ത​നാ​യി​രുന്ന പത്രോ​സി​ന്റെ ദൃഷ്ടാന്തം പിൻപ​റ​റു​ന്ന​തി​നു പകരം ഇവരും മററു പാപ്പാ​മാ​രും ഒരു ദുഷിച്ച സ്വാധീ​ന​മാ​യി​രു​ന്നു. അവർ ഭരണം നടത്തി​യി​രുന്ന സഭയെ ദുഷി​പ്പി​ക്കു​ന്ന​തിന്‌ രക്തപാ​ത​ക​ത്തെ​യും ആത്മീയ​വും ശാരീ​രി​ക​വു​മായ ദുർവൃ​ത്തി​യെ​യും അതു​പോ​ലെ​തന്നെ ഈസബേൽ സ്വാധീ​ന​ത്തെ​യും അനുവ​ദി​ച്ചു. (യാക്കോബ്‌ 4:4) വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ പൂർത്തി​യായ മർമ്മം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം 1917-ൽ ഈ വസ്‌തു​തകൾ വിശദ​മാ​യി പ്രതി​പാ​ദി​ച്ചു. ആ നാളു​ക​ളിൽ ബൈബിൾ വിദ്യാർഥി​കൾ ‘സകലതരം ബാധയാ​ലും ഭൂമിയെ ദണ്ഡിപ്പിച്ച’ ഒരു വിധം ഇതായി​രു​ന്നു.—വെളി​പ്പാ​ടു 11:6; 14:8; 17:1, 2, 5.

[206-ാം പേജിലെ ചിത്രം]

സിംഹാസനസ്ഥനായ ക്രിസ്‌തു ദൂതപി​ന്തു​ണ​യോ​ടെ ന്യായ​വി​ധി നടത്തുന്നു

[207-ാം പേജിലെ ചിത്രം]

ബാബിലോൻ പൊ.യു.മു. 539-ൽ വീണ​ശേഷം അവളുടെ ബന്ദികൾ മോചി​പ്പി​ക്ക​പ്പെട്ടു