വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ പ്രവൃത്തികൾ—വലുതും അത്ഭുതകരവും

യഹോവയുടെ പ്രവൃത്തികൾ—വലുതും അത്ഭുതകരവും

അധ്യായം 31

യഹോ​വ​യു​ടെ പ്രവൃ​ത്തി​കൾ—വലുതും അത്ഭുത​ക​ര​വും

ദർശനം 10—വെളി​പ്പാ​ടു 15:1–16:21

വിഷയം: യഹോവ തന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ; അവന്റെ ഏഴു ക്രോ​ധ​ക​ല​ശങ്ങൾ ഭൂമി​യി​ലേക്ക്‌ ഒഴിക്ക​പ്പെ​ടു​ന്നു

നിവൃത്തിയുടെ കാലം: 1919 മുതൽ അർമ​ഗെ​ദോൻ വരെ

1, 2. (എ) യോഹ​ന്നാൻ മൂന്നാ​മത്തെ ഏതടയാ​ളം റിപ്പോർട്ടു​ചെ​യ്യു​ന്നു? (ബി) ദൂതൻമാ​രു​ടെ ഏതു പങ്ക്‌ യഹോ​വ​യു​ടെ ദാസൻമാർ ദീർഘ​കാ​ല​മാ​യി അറിഞ്ഞി​രു​ന്നു?

 ഒരു സ്‌ത്രീ ഒരു ആൺകു​ട്ടി​യെ പ്രസവി​ക്കു​ന്നു! ഒരു മഹാസർപ്പം ആ കുട്ടിയെ വിഴു​ങ്ങാൻ ശ്രമി​ക്കു​ന്നു! വെളി​പ്പാ​ടു 12-ാം അധ്യാ​യ​ത്തിൽ വളരെ വ്യക്തമാ​യി വരച്ചു​കാ​ട്ടി​യി​രി​ക്കുന്ന ആ രണ്ടു സ്വർഗീയ അടയാ​ളങ്ങൾ, ദൈവ​ത്തി​ന്റെ സ്‌ത്രീ​യു​ടെ സന്തതി​യും സാത്താ​നും അവന്റെ ഭൂതസ​ന്ത​തി​യും ഉൾപ്പെ​ടുന്ന ദീർഘ​കാല വിവാദം അതിന്റെ പാരമ്യ​ത്തിൽ എത്തുക​യാ​ണെന്നു നമ്മെ ധരിപ്പി​ച്ചു. ഈ പ്രതീ​ക​ങ്ങളെ പ്രദീ​പ്‌ത​മാ​ക്കു​മ്പോൾ യോഹ​ന്നാൻ പറയുന്നു: “സ്വർഗ്ഗ​ത്തിൽ വലി​യൊ​രു അടയാളം കാണായി . . . മറെറാ​രു അടയാളം കാണായി”. (വെളി​പ്പാ​ടു 12:1, 3, 7-12) ഇപ്പോൾ യോഹ​ന്നാൻ മൂന്നാ​മ​തൊ​രു അടയാളം റിപ്പോർട്ടു​ചെ​യ്യു​ന്നു: “ഞാൻ വലുതും അത്ഭുത​വു​മായ മറെറാ​രു അടയാളം സ്വർഗ്ഗ​ത്തിൽ കണ്ടു; ഒടുക്കത്തെ ഏഴു ബാധയു​മു​ളള ഏഴു ദൂതൻമാ​രെ തന്നേ; അതോ​ടു​കൂ​ടെ ദൈവ​ക്രോ​ധം തീർന്നു.” (വെളി​പ്പാ​ടു 15:1) ഈ മൂന്നാ​മത്തെ അടയാ​ള​ത്തി​നും യഹോ​വ​യു​ടെ ദാസൻമാ​രെ സംബന്ധി​ച്ച​ട​ത്തോ​ളം ജീവൽപ്ര​ധാ​ന​മായ അർഥമുണ്ട്‌.

2 വീണ്ടും, ദൈ​വേഷ്ടം നടപ്പാ​ക്കു​ന്ന​തിൽ ദൂതൻമാർക്കു​ളള പ്രധാ​ന​പങ്കു കുറി​ക്കൊ​ള​ളുക. ഈ വസ്‌തുത ദീർഘ​കാ​ല​മാ​യി യഹോ​വ​യു​ടെ ദാസൻമാർക്ക്‌ അറിവു​ള​ള​താണ്‌. എന്തിന്‌, പുരാതന സങ്കീർത്ത​ന​ക്കാ​രൻ നിശ്വ​സ്‌ത​ത​യിൽ അത്തരം ദൂതൻമാ​രോ​ടു സംസാ​രി​ക്കു​ക​പോ​ലും ചെയ്‌തു, ഇങ്ങനെ പ്രേരി​പ്പി​ച്ചു​കൊണ്ട്‌: “അവന്റെ വചനത്തി​ന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസ​രി​ക്കുന്ന വീരൻമാ​രാ​യി അവന്റെ ദൂതൻമാ​രാ​യു​ളേ​ളാ​രേ, യഹോ​വയെ വാഴ്‌ത്തു​വിൻ”! (സങ്കീർത്തനം 103:20) ഇപ്പോൾ ഈ പുതിയ രംഗത്തിൽ ഏഴ്‌ അന്തിമ​ബാ​ധകൾ ഒഴിക്കാൻ ദൂതൻമാർ നിയമി​ക്ക​പ്പെ​ടു​ന്നു.

3. ഏഴു ബാധകൾ എന്താണ്‌, അവയുടെ ഒഴിക്കൽ എന്തു സൂചി​പ്പി​ക്കു​ന്നു?

3 ഈ ബാധകൾ എന്താണ്‌? ഏഴു കാഹള​ങ്ങ​ളെ​പ്പോ​ലെ, അവ ഈ ലോക​ത്തി​ന്റെ വിവിധ വശങ്ങ​ളോ​ടു​ളള യഹോ​വ​യു​ടെ വീക്ഷണം പ്രസി​ദ്ധ​മാ​ക്കു​ന്ന​തും അവന്റെ ന്യായ​ത്തീർപ്പു​ക​ളു​ടെ അന്തിമ​ഫലം സംബന്ധി​ച്ചു മുന്നറി​യി​പ്പു നൽകു​ന്ന​തു​മായ പൊള​ളി​ക്കുന്ന ന്യായ​വി​ധി പ്രഖ്യാ​പ​ന​ങ്ങ​ളാണ്‌. (വെളി​പ്പാ​ടു 8:1–9:21) അവയുടെ ഒഴിക്കൽ, യഹോ​വ​യു​ടെ ഉഗ്ര​കോ​പ​ത്തി​ന്റെ നാളിൽ അവന്റെ ക്രോ​ധ​ല​ക്ഷ്യ​ങ്ങൾ നശിപ്പി​ക്ക​പ്പെ​ടു​മ്പോ​ഴത്തെ ആ ന്യായ​വി​ധി​ക​ളു​ടെ നിർവ​ഹ​ണ​ത്തി​ലേക്കു വിരൽചൂ​ണ്ടു​ന്നു. (യെശയ്യാ​വു 13:9-13; വെളി​പ്പാ​ടു 6:16, 17) അങ്ങനെ, അവ മുഖാ​ന്തരം “ദൈവ​കോ​പം ഒരു പൂർത്തീ​ക​ര​ണ​ത്തി​ലേക്കു വരുത്ത​പ്പെ​ടു​ന്നു.” [NW] എന്നാൽ ബാധക​ളു​ടെ ഒഴിക്കൽ വർണി​ക്കു​ന്ന​തി​നു മുമ്പ്‌ അവ പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ക​യി​ല്ലാത്ത ചില മനുഷ്യ​രെ സംബന്ധിച്ച്‌ യോഹ​ന്നാൻ നമ്മോടു പറയുന്നു. കാട്ടു​മൃ​ഗ​ത്തി​ന്റെ അടയാളം നിരസിച്ച്‌ ഈ വിശ്വ​സ്‌തർ അവന്റെ പ്രതി​കാ​ര​ദി​വസം ഘോഷി​ക്കവേ യഹോ​വക്കു സ്‌തു​തി​ഗീ​തം ആലപി​ക്കു​ന്നു.—വെളി​പ്പാ​ടു 13:15-17.

മോശ​യു​ടെ​യും കുഞ്ഞാ​ടി​ന്റെ​യും ഗീതം

4. ഇപ്പോൾ യോഹ​ന്നാ​ന്റെ വീക്ഷണ​ത്തി​ലേക്ക്‌ എന്തു വരുന്നു?

4 ഒരു ശ്രദ്ധേ​യ​മായ വിശാ​ല​ദൃ​ശ്യം ഇപ്പോൾ യോഹ​ന്നാ​ന്റെ വീക്ഷണ​ത്തി​ലേക്കു വരുന്നു: “തീ കലർന്ന പളുങ്കു​ക​ടൽപോ​ലെ ഒന്നും മൃഗ​ത്തോ​ടും അതിന്റെ പ്രതി​മ​യോ​ടും പേരിന്റെ സംഖ്യ​യോ​ടും ജയിച്ചവർ ദൈവ​ത്തി​ന്റെ വീണകൾ പിടി​ച്ചും​കൊ​ണ്ടു പളുങ്കു​ക​ട​ലി​ന്ന​രി​കെ നില്‌ക്കു​ന്ന​തും ഞാൻ കണ്ടു.”—വെളി​പ്പാ​ടു 15:2.

5. “തീ കലർന്ന പളുങ്കു​കടൽ” എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു?

5 ‘പളുങ്കു​കടൽ’ ദൈവ​സിം​ഹാ​സ​ന​ത്തി​നു മുമ്പിൽ സ്ഥിതി​ചെ​യ്യു​ന്ന​താ​യി യോഹ​ന്നാൻ മുമ്പൊ​രി​ക്കൽ കണ്ടതു​ത​ന്നെ​യാണ്‌. (വെളി​പ്പാ​ടു 4:6) അതു തങ്ങളെ​ത്തന്നെ ശുദ്ധമാ​ക്കാൻ പുരോ​ഹി​തൻമാർക്കു വെളളം ലഭ്യമാ​ക്കിയ ശലോ​മോ​ന്റെ ആലയത്തി​ലെ ‘വാർപ്പു​ക​ട​ലി​നു’ (ജലസം​ഭ​രണി) സമാന​മാണ്‌. (1 രാജാ​ക്കൻമാർ 7:23, NW) യേശു അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ പുരോ​ഹി​ത​സ​ഭയെ ശുദ്ധീ​ക​രി​ക്കുന്ന “ജലസ്‌നാന”ത്തിന്റെ, അതായതു ദൈവ​വ​ച​ന​ത്തി​ന്റെ ഉത്തമമായ ഒരു പ്രതി​നി​ധാ​ന​മാ​ണത്‌. (എഫെസ്യർ 5:25, 26; എബ്രായർ 10:22) ഈ പളുങ്കു​കടൽ “തീ കലർന്ന”താണ്‌, ഈ അഭിഷി​ക്തർ അവരുടെ മുമ്പാകെ വെച്ചി​രി​ക്കുന്ന ഉയർന്ന പ്രമാണം അനുസ​രി​ക്കു​മ്പോൾ അവരെ പരി​ശോ​ധി​ച്ചു ശുദ്ധരാ​ക്കു​ന്ന​തി​നെ സൂചി​പ്പി​ക്കു​ന്ന​തു​തന്നെ. കൂടാതെ, ദൈവ​വ​ച​ന​ത്തിൽ അവന്റെ ശത്രു​ക്കൾക്കെ​തി​രെ​യു​ളള അഗ്നിമ​യ​മായ ന്യായ​വി​ധി പ്രകട​ന​ങ്ങ​ളും അടങ്ങി​യി​രി​ക്കു​ന്നു എന്ന്‌ അതു നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. (ആവർത്ത​ന​പു​സ്‌തകം 9:3; സെഫന്യാ​വു 3:8) ഒഴിക്കാൻ പോകുന്ന ഏഴ്‌ അന്തിമ​ബാ​ധ​ക​ളിൽ ഈ അഗ്നിമ​യ​മായ ന്യായ​വി​ധി​ക​ളിൽ ചിലത്‌ പ്രകട​മാ​ക്ക​പ്പെ​ടു​ന്നു.

6. (എ) സ്വർഗീയ പളുങ്കു​ക​ട​ലി​നു മുമ്പിൽ നിൽക്കുന്ന ഗായകർ ആരാണ്‌, നാം എങ്ങനെ അറിയു​ന്നു? (ബി) അവർ ‘ജയിച്ചു’ വന്നിരി​ക്കു​ന്നത്‌ ഏതു വിധത്തിൽ?

6 ശലോ​മോ​ന്റെ ആലയത്തി​ലെ വാർപ്പു​കടൽ പുരോ​ഹി​തൻമാ​രു​ടെ ഉപയോ​ഗ​ത്തി​നു​ള​ള​താ​യി​രു​ന്നു​വെന്ന വസ്‌തുത, സ്വർഗീയ പളുങ്കു​ക​ട​ലി​ന്റെ മുമ്പാകെ നിൽക്കുന്ന ഗായകർ ഒരു പുരോ​ഹി​ത​വർഗ​മാ​ണെന്നു സൂചി​പ്പി​ക്കു​ന്നു. അവർക്കു “ദൈവ​ത്തി​ന്റെ വീണ”യുണ്ട്‌. അതു​കൊ​ണ്ടു നാം അവരെ 24 മൂപ്പൻമാ​രോ​ടും 1,44,000-ത്തോടും ബന്ധിപ്പി​ക്കു​ന്നു, കാരണം ഈ സംഘങ്ങ​ളും ഒരു വീണയു​ടെ പിന്നണി​യോ​ടെ പാടുന്നു. (വെളി​പ്പാ​ടു 5:8; 14:2) യോഹ​ന്നാൻ കാണുന്ന ഗായകർ “മൃഗ​ത്തോ​ടും അതിന്റെ പ്രതി​മ​യോ​ടും പേരിന്റെ സംഖ്യ​യോ​ടും ജയിച്ചവർ” ആണ്‌. അതു​കൊണ്ട്‌ അവർ അന്ത്യനാ​ളു​ക​ളിൽ ഭൂമി​യിൽ ജീവി​ക്കുന്ന 1,44,000-ത്തിൽ പെടു​ന്ന​വ​രാ​യി​രി​ക്കണം. വാസ്‌ത​വ​ത്തിൽ ഒരു സംഘം എന്നനി​ല​യിൽ അവർ വിജയി​ച്ചു​വ​രു​ന്നു. അവർ 1919 മുതൽ ഏതാണ്ട്‌ 70 വർഷമാ​യി കാട്ടു​മൃ​ഗ​ത്തി​ന്റെ അടയാളം സ്വീക​രി​ക്കാ​നോ സമാധാ​ന​ത്തി​നു​ളള മമനു​ഷ്യ​ന്റെ ഏകപ്ര​ത്യാ​ശ​യെന്ന നിലയിൽ അതിന്റെ പ്രതി​മ​യി​ലേക്കു നോക്കാ​നോ വിസമ്മ​തി​ച്ചി​രി​ക്കു​ന്നു. അവരിൽ പലരും ഇതിനകം മരണ​ത്തോ​ളം വിശ്വ​സ്‌ത​രാ​യി സഹിച്ചു​നി​ന്നി​രി​ക്കു​ന്നു, ഇപ്പോൾ സ്വർഗ​ത്തി​ലു​ളള ഇവർ നിസ്സം​ശ​യ​മാ​യും പ്രത്യേക സന്തോ​ഷ​ത്തോ​ടെ ഇപ്പോ​ഴും ഭൂമി​യി​ലു​ളള അവരുടെ സഹോ​ദ​രൻമാ​രു​ടെ പാട്ടി​നൊ​പ്പം പാടുന്നു.—വെളി​പ്പാ​ടു 14:11-13.

7. പുരാതന ഇസ്രാ​യേ​ലിൽ വീണ എങ്ങനെ ഉപയോ​ഗി​ക്ക​പ്പെട്ടു, യോഹ​ന്നാ​ന്റെ ദർശന​ത്തിൽ ദൈവ​ത്തി​ന്റെ വീണക​ളു​ടെ സാന്നി​ധ്യം നമ്മെ എങ്ങനെ ബാധി​ക്കണം?

7 വിശ്വ​സ്‌ത​രായ ഈ ജയശാ​ലി​കൾക്കു ദൈവ​ത്തി​ന്റെ വീണകൾ ഉണ്ട്‌. ഈ കാര്യ​ത്തിൽ, അവർ വീണയു​ടെ അകമ്പടി​യോ​ടെ പാടി യഹോ​വയെ ആരാധിച്ച പുരാ​ത​ന​കാ​ലത്തെ ആലയ​ലേ​വ്യ​രെ​പ്പോ​ലെ​യാണ്‌. വീണയു​ടെ അകമ്പടി​യോ​ടെ ചിലർ പ്രവചി​ക്കു​ക​യും ചെയ്‌തു. (1 ദിനവൃ​ത്താ​ന്തം 15:16; 25:1-3) വീണയു​ടെ മധുര​മായ ശബ്ദം ഇസ്രാ​യേ​ലി​ന്റെ സന്തോഷ ഗീതങ്ങ​ളെ​യും യഹോ​വ​ക്കു​ളള സ്‌തു​തി​ക​ളു​ടെ​യും നന്ദി​പ്ര​ക​ട​ന​ങ്ങ​ളു​ടെ​യും പ്രാർഥ​ന​ക​ളെ​യും അലങ്കരി​ച്ചി​രു​ന്നു. (1 ദിനവൃ​ത്താ​ന്തം 13:8; സങ്കീർത്തനം 33:2; 43:4; 57:7, 8) വിഷാ​ദ​ത്തി​ന്റെ​യോ പ്രവാ​സ​ത്തി​ന്റെ​യോ കാലങ്ങ​ളിൽ വീണസ്വ​രം കേട്ടി​രു​ന്നില്ല. (സങ്കീർത്തനം 137:2) ഈ ദർശന​ത്തിൽ ദൈവ​ത്തി​ന്റെ വീണക​ളു​ടെ സാന്നി​ധ്യം നമ്മുടെ ദൈവ​ത്തി​നു​ളള നന്ദിയു​ടെ​യും സ്‌തു​തി​യു​ടെ​യും വിജയാ​ഹ്ലാ​ദ​ഗീ​ത​ത്തി​നാ​യു​ളള നമ്മുടെ ആകാം​ക്ഷയെ ഉത്തേജി​പ്പി​ക്കേ​ണ്ട​താണ്‌. a

8. ഏതു പാട്ട്‌ ആലപി​ക്ക​പ്പെ​ടു​ന്നു, അതിലെ വാക്കുകൾ ഏവ?

8 അതാണ്‌ യോഹ​ന്നാൻ റിപ്പോർട്ടു​ചെ​യ്യു​ന്നത്‌: “അവർ ദൈവ​ത്തി​ന്റെ ദാസനായ മോ​ശെ​യു​ടെ പാട്ടും കുഞ്ഞാ​ടി​ന്റെ പാട്ടും പാടി ചൊല്ലി​യതു: സർവ്വശ​ക്തി​യു​ളള ദൈവ​മായ കർത്താവേ, [യഹോവേ, NW] നിന്റെ പ്രവൃ​ത്തി​കൾ വലുതും അത്ഭുത​വു​മാ​യവ; സർവ്വജാ​തി​ക​ളു​ടെ​യും [നിത്യതയുടെ, NW] രാജാവേ, നിന്റെ വഴികൾ നീതി​യും സത്യവു​മു​ളളവ. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെ​ടാ​തെ​യും മഹത്വ​പ്പെ​ടു​ത്താ​തെ​യും ഇരിക്കും? നീയല്ലോ ഏകപരി​ശു​ദ്ധൻ; നിന്റെ ന്യായ​വി​ധി​കൾ വിളങ്ങി​വ​ന്ന​തി​നാൽ സകലജാ​തി​ക​ളും വന്നു തിരു​സ​ന്നി​ധി​യിൽ നമസ്‌ക​രി​ക്കും.”—വെളി​പ്പാ​ടു 15:3, 4.

9. പാട്ട്‌, ഭാഗി​ക​മാ​യി, ‘മോശ​യു​ടെ പാട്ട്‌’ എന്നു വിളി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

9 ഈ വിജയി​കൾ “മോ​ശെ​യു​ടെ പാട്ടു” പാടുന്നു, അതായത്‌ അതു​പോ​ലു​ളള സാഹച​ര്യ​ങ്ങ​ളിൽ മോശ പാടി​യ​തി​നു സമാന​മായ ഒരു പാട്ടു തന്നെ. ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽ പത്തുബാ​ധ​ക​ളും ചെങ്കട​ലി​ലെ ഈജി​പ്‌ഷ്യൻ സൈന്യ​ത്തി​ന്റെ നാശവും ദർശി​ച്ച​ശേഷം യഹോ​വക്ക്‌ അത്തരം ഒരു ജയോത്സവ സ്‌തു​തി​ഗീ​ത​ത്തിൽ മോശ അവരെ നയിച്ചു, ഇപ്രകാ​രം പ്രഖ്യാ​പി​ച്ചു​കൊണ്ട്‌: “യഹോവ എന്നും എന്നേക്കും രാജാ​വാ​യി വാഴും.” (പുറപ്പാ​ടു 15:1-19) കാട്ടു​മൃ​ഗ​ത്തിൽനി​ന്നു ജയശാ​ലി​ക​ളാ​യി വരുന്ന​വ​രും അന്തിമ​മായ ഏഴു ബാധകൾ പ്രഖ്യാ​പി​ക്കു​ന്ന​തിൽ പങ്കെടു​ക്കു​ന്ന​വ​രും ആയ യോഹ​ന്നാ​ന്റെ ദർശന​ത്തി​ലെ ഗായകർകൂ​ടെ ‘നിത്യ​ത​യു​ടെ രാജാ​വി​നെ’ പാടി സ്‌തു​തി​ക്കു​ന്നത്‌ എത്ര ഉചിത​മാണ്‌!—1 തിമൊ​ഥെ​യൊസ്‌ 1:17.

10. മോശ മറേറതു പാട്ടും രചിച്ചു, അതിന്റെ അവസാന വാചകം ഇന്നത്തെ മഹാപു​രു​ഷാ​ര​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

10 കനാൻ പിടി​ച്ച​ട​ക്കാൻ ഇസ്രാ​യേൽ ഒരുങ്ങു​മ്പോൾ രചിച്ച മറെറാ​രു പാട്ടിൽ വയോ​ധി​ക​നായ മോശ ജനത​യോട്‌ ഇപ്രകാ​രം പറഞ്ഞു: “ഞാൻ യഹോ​വ​യു​ടെ നാമം ഘോഷി​ക്കും; നമ്മുടെ ദൈവ​ത്തി​ന്നു മഹത്വം കൊടു​പ്പിൻ.” ഈ പാട്ടിന്റെ അവസാ​നത്തെ വാചകം ഇസ്രാ​യേ​ല്യേ​ത​രർക്കും പ്രോ​ത്സാ​ഹനം നൽകി, മോശ​യു​ടെ നിശ്വസ്‌ത വചനങ്ങൾ ഇന്നത്തെ മഹാപു​രു​ഷാ​ര​ത്തോ​ളം എത്തുന്നു: “ജാതി​കളേ, അവന്റെ ജനത്തോ​ടു​കൂ​ടെ ഉല്ലസി​പ്പിൻ.” അവർ എന്തു​കൊണ്ട്‌ ഉല്ലസി​ക്കണം? എന്തു​കൊ​ണ്ടെ​ന്നാൽ യഹോവ ഇപ്പോൾ “സ്വദാ​സൻമാ​രു​ടെ രക്തത്തിന്നു പ്രതി​കാ​രം ചെയ്യും; തന്റെ ശത്രു​ക്ക​ളോ​ടു അവൻ പകരം വീട്ടും.” ഈ നീതി​യു​ളള വിധി​നിർവ​ഹണം യഹോ​വ​യിൽ പ്രത്യാ​ശി​ക്കുന്ന ഏവർക്കും വിജയാ​ഹ്ലാ​ദം കൈവ​രു​ത്തും.—ആവർത്ത​ന​പു​സ്‌തകം 32:3, 43; റോമർ 15:10-13; വെളി​പ്പാ​ടു 7:9.

11. യോഹ​ന്നാൻ കേട്ട ഗീതത്തിന്‌ ഒരു നിവൃത്തി ഉണ്ടായി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

11 ഇപ്പോൾ കർത്താ​വി​ന്റെ ദിവസ​ത്തിൽ ആയിരി​ക്കു​ന്ന​തി​ലും സ്വർഗീയ ഗണത്തോ​ടു​കൂ​ടെ പിൻവ​രു​ന്ന​പ്ര​കാ​രം പാടു​ന്ന​തി​ലും മോശ​തന്നെ എത്ര സന്തോ​ഷി​ക്കു​മാ​യി​രു​ന്നു: “സകല ജാതി​ക​ളും വന്നു തിരു​സ​ന്നി​ധി​യിൽ നമസ്‌ക​രി​ക്കും.” ദർശന​ത്തിൽ മാത്രമല്ല, പിന്നെ​യോ ജീവി​ക്കുന്ന ഒരു യാഥാർഥ്യ​മാ​യി ഇപ്പോൾ യഹോ​വ​യു​ടെ ഭൗമി​ക​സ്ഥാ​പ​ന​ത്തി​ലേക്കു സന്തോ​ഷ​പൂർവം കൂടി​വ​രുന്ന ‘ജനതക​ളിൽ’ നിന്നുളള ലക്ഷങ്ങളെ നാം ഇന്നു കാണു​മ്പോൾ ആ അത്യുൽകൃഷ്ട ഗീതത്തിന്‌ അത്ഭുത​ക​ര​മായ നിവൃ​ത്തി​യു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

12. വിജയി​ക​ളു​ടെ പാട്ട്‌, ‘കുഞ്ഞാ​ടി​ന്റെ പാട്ട്‌’ എന്നും വിളി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

12 എന്നുവ​രി​കി​ലും, ഈ പാട്ടു മോശ​യു​ടേതു മാത്രമല്ല, പിന്നെ​യോ ‘കുഞ്ഞാ​ടി​ന്റേ​തും’ കൂടെ​യാണ്‌. അപ്രകാ​ര​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ? മോശ ഇസ്രാ​യേ​ലിൽ യഹോ​വ​യു​ടെ പ്രവാ​ച​ക​നാ​യി​രു​ന്നു, എന്നാൽ തന്നെ​പ്പോ​ലെ ഒരു പ്രവാ​ച​കനെ യഹോവ എഴു​ന്നേൽപ്പി​ക്കു​മെന്നു മോശ​തന്നെ പ്രവചി​ച്ചു. ഈ ഒരുവൻ കുഞ്ഞാ​ടായ യേശു​ക്രി​സ്‌തു​വാ​ണെന്നു തെളിഞ്ഞു. മോശ “ദൈവ​ത്തി​ന്റെ ദാസനാ”യിരിക്കെ, യേശു ദൈവ​ത്തി​ന്റെ പുത്രൻ, ഫലത്തിൽ മോശ​യെ​ക്കാൾ വലിയവൻ ആയിരു​ന്നു. (ആവർത്ത​ന​പു​സ്‌തകം 18:15-19; പ്രവൃ​ത്തി​കൾ 3:22, 23; എബ്രായർ 3:5, 6) അതു​കൊ​ണ്ടു ഗായകർ “കുഞ്ഞാ​ടി​ന്റെ പാട്ടും” പാടുന്നു.

13. (എ) യേശു മോശ​യെ​ക്കാൾ വലിയ​വ​നെ​ങ്കി​ലും അവനെ​പ്പോ​ലെ ആയിരി​ക്കു​ന്ന​തെ​ങ്ങനെ? (ബി) നമുക്ക്‌ എങ്ങനെ ഗായക​രോ​ടു ചേരാ​വു​ന്ന​താണ്‌?

13 മോശ​യെ​പ്പോ​ലെ, യേശു പരസ്യ​മാ​യി ദൈവ​ത്തി​നു സ്‌തു​തി​പാ​ടു​ക​യും സകല ശത്രു​ക്ക​ളു​ടെ​യും മേലുളള അവന്റെ വിജയം സംബന്ധി​ച്ചു പ്രവചി​ക്കു​ക​യും ചെയ്‌തു. (മത്തായി 24:21, 22; 26:30; ലൂക്കൊസ്‌ 19:41-44) യഹോ​വയെ സ്‌തു​തി​ക്കാൻ ജനതകൾ വരുന്ന കാലത്തി​നാ​യി യേശു​വും നോക്കി​പ്പാർത്തി​രു​ന്നു, ആത്മത്യാ​ഗി​യായ “ദൈവ​ത്തി​ന്റെ കുഞ്ഞാടു” എന്നനി​ല​യിൽ യേശു ഇതു സാധ്യ​മാ​ക്കു​ന്ന​തി​നു തന്റെ മനുഷ്യ​ജീ​വൻ വെച്ചു​കൊ​ടു​ക്കു​ക​പോ​ലും ചെയ്‌തു. (യോഹ​ന്നാൻ 1:29; വെളി​പ്പാ​ടു 7:9; താരത​മ്യം ചെയ്യുക: യെശയ്യാ​വു 2:2-4; സെഖര്യാ​വു 8:23.) മോശ യഹോ​വ​യെന്ന ദൈവ​നാ​മം വിലമ​തി​ക്കു​ക​യും ആ നാമത്തെ സ്‌തു​തി​ക്കു​ക​യും ചെയ്‌ത​തു​പോ​ലെ യേശു​വും ദൈവ​നാ​മം വെളി​പ്പെ​ടു​ത്തി. (പുറപ്പാ​ടു 6:2, 3; സങ്കീർത്തനം 90:1, 17; യോഹ​ന്നാൻ 17:6) യഹോവ വിശ്വ​സ്‌ത​നാ​യ​തു​കൊണ്ട്‌ അവന്റെ മഹത്തായ വാഗ്‌ദ​ത്തങ്ങൾ നിവൃ​ത്തി​യേ​റു​മെ​ന്നതു തീർച്ച​യാണ്‌. അപ്പോൾ തീർച്ച​യാ​യും, “യഹോവേ, ആർ നിന്റെ നാമത്തെ ഭയപ്പെ​ടാ​തെ​യും മഹത്വ​പ്പെ​ടു​ത്താ​തെ​യും ഇരിക്കും?” എന്ന ഗീതത്തി​ലെ വചനങ്ങളെ പിന്താ​ങ്ങു​ന്ന​തിൽ നാം ഈ വിശ്വ​സ്‌ത​ഗാ​യ​ക​രോ​ടും കുഞ്ഞാ​ടി​നോ​ടും മോശ​യോ​ടും യോജി​പ്പി​ലാണ്‌.

കലശങ്ങ​ളു​മാ​യി ദൂതൻമാർ

14. വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ ആർ പുറ​പ്പെ​ട്ടു​വ​രു​ന്നത്‌ യോഹ​ന്നാൻ കാണുന്നു, അവർക്ക്‌ എന്തു നൽക​പ്പെ​ടു​ന്നു?

14 നാം ഈ അഭിഷി​ക്ത​ജേ​താ​ക്ക​ളു​ടെ പാട്ടു കേൾക്കു​ന്നത്‌ ഉചിത​മാണ്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അവർ ദൈവ​കോ​പം നിറഞ്ഞ കലശങ്ങ​ളിൽ അടങ്ങി​യി​രി​ക്കുന്ന ന്യായ​വി​ധി​കൾ ഭൂമി​യിൽ പ്രസി​ദ്ധ​മാ​ക്കി​യി​രി​ക്കു​ന്നു. എന്നാൽ യോഹ​ന്നാൻ തുടർന്നു പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ ഈ കലശങ്ങ​ളു​ടെ ഒഴിക്ക​ലിൽ വെറും മനുഷ്യ​രി​ലും അധികം ഉൾപ്പെ​ടു​ന്നു: “ഇതി​ന്റെ​ശേഷം സ്വർഗ്ഗ​ത്തി​ലെ സാക്ഷ്യ​കൂ​ടാ​ര​മായ ദൈവാ​ലയം [വിശുദ്ധമന്ദിരം, NW] തുറന്നതു ഞാൻ കണ്ടു. ഏഴു ബാധയു​ളള ഏഴു ദൂതൻമാ​രും ശുദ്ധവും ശുഭ്ര​വു​മാ​യു​ളള ശണവസ്‌ത്രം ധരിച്ചും മാറത്തു പൊൻകച്ച കെട്ടി​യും​കൊ​ണ്ടു ദൈവാ​ല​യ​ത്തിൽനി​ന്നു പുറ​പ്പെ​ട്ടു​വന്നു. അപ്പോൾ നാലു ജീവി​ക​ളിൽ ഒന്നു എന്നെ​ന്നേ​ക്കും ജീവി​ച്ചി​രി​ക്കുന്ന ദൈവ​ത്തി​ന്റെ ക്രോധം നിറഞ്ഞ ഏഴു പൊൻക​ലശം ആ ഏഴു ദൂതൻമാർക്കു കൊടു​ത്തു.”—വെളി​പ്പാ​ടു 15:5-7.

15. ഏഴു ദൂതൻമാർ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനി​ന്നു പുറ​പ്പെ​ട്ടു​വ​രു​ന്നത്‌ ആശ്ചര്യ​മ​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

15 സ്വർഗീ​യ​കാ​ര്യ​ങ്ങ​ളു​ടെ മാതൃ​കകൾ അടങ്ങിയ ഇസ്രാ​യേല്യ ആലയത്തെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, ഇവിടെ “വിശു​ദ്ധ​മ​ന്ദി​രം” എന്നു വിളി​ച്ചി​രി​ക്കുന്ന അതിവി​ശു​ദ്ധ​ത്തിൽ മഹാപു​രോ​ഹി​ത​നു​മാ​ത്രമേ പ്രവേ​ശി​ക്കാൻ കഴിയു​മാ​യി​രു​ന്നു​ളളൂ. (എബ്രായർ 9:3, 7) അതു സ്വർഗ​ത്തിൽ യഹോ​വ​യു​ടെ സന്നിധാ​നത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു. എന്നിരു​ന്നാ​ലും, സ്വർഗ​ത്തിൽ മഹാപു​രോ​ഹി​ത​നായ യേശു​ക്രി​സ്‌തു​വി​നു മാത്രമല്ല ദൈവ​മു​മ്പാ​കെ പ്രവേ​ശി​ക്കാൻ പദവി​യു​ള​ളത്‌, പിന്നെ​യോ ദൂതൻമാർക്കും ആ പദവി​യുണ്ട്‌. (മത്തായി 18:10; എബ്രായർ 9:24-26) അപ്പോൾ ഏഴു ദൂതൻമാർ സ്വർഗ​ത്തി​ലെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനി​ന്നു പുറത്തു​വ​രു​ന്ന​താ​യി കാണ​പ്പെ​ടു​ന്നത്‌ അതിശ​യമല്ല. അവർക്ക്‌ യഹോ​വ​യാം ദൈവ​ത്തിൽ നിന്നു​തന്നെ ഒരു നിയോ​ഗം ഉണ്ട്‌: ദൈവ​കോ​പം നിറഞ്ഞ കലശങ്ങൾ ഒഴിക്കുക എന്നതു തന്നെ.—വെളി​പ്പാ​ടു 16:1.

16. (എ) ഏഴു ദൂതൻമാർ അവരുടെ വേലക്കു നന്നായി യോഗ്യ​രാ​ണെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു? (ബി) പ്രതീ​കാ​ത്മക കലശങ്ങൾ ഒഴിക്കുന്ന മഹത്തായ വേലയിൽ മററു​ള​ള​വ​രും ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി എന്തു സൂചി​പ്പി​ക്കു​ന്നു?

16 ഈ ദൂതൻമാർ ഈ വേലക്കു നന്നായി യോഗ്യ​രാണ്‌. അവർ വൃത്തി​യു​ളള ശുഭ്ര​വ​സ്‌ത്രം ധരിച്ചി​രി​ക്കു​ന്നു, അവർ ആത്മീയ​മാ​യി വൃത്തി​യും ശുദ്ധി​യു​മു​ള​ള​വ​രും യഹോ​വ​യു​ടെ ദൃഷ്ടി​യിൽ നീതി​യു​ള​ള​വ​രും ആണെന്നു അതു പ്രകട​മാ​ക്കു​ന്നു. കൂടാതെ, അവർ പൊൻകച്ച ധരിച്ചി​രി​ക്കു​ന്നു. ഒരു വ്യക്തി ഏതെങ്കി​ലും ജോലി​ചെ​യ്യാൻ തന്നേത്തന്നെ സജ്ജനാ​ക്കു​മ്പോ​ഴാ​ണു സാധാ​ര​ണ​മാ​യി കച്ചകൾ ഉപയോ​ഗി​ക്കു​ന്നത്‌. (ലേവ്യ​പു​സ്‌തകം 8:7, 13; 1 ശമൂവേൽ 2:18; ലൂക്കൊസ്‌ 12:37; യോഹ​ന്നാൻ 13:4, 5) അതു​കൊണ്ട്‌ ഒരു നിയമനം നടപ്പാ​ക്കു​ന്ന​തി​നു ദൂതൻമാർ കച്ചകെ​ട്ടി​യി​രി​ക്കു​ന്നു. അതുമാ​ത്രമല്ല അവരുടെ കച്ച പൊന്നു​കൊ​ണ്ടു​ള​ള​താണ്‌. പുരാതന സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ ദിവ്യ​മായ, സ്വർഗീ​യ​മായ കാര്യ​ങ്ങളെ പ്രതി​നി​ധാ​നം ചെയ്യാൻ സ്വർണം ഉപയോ​ഗി​ക്ക​പ്പെട്ടു. (എബ്രായർ 9:4, 11, 12) ഈ ദൂതൻമാർക്കു നിർവ​ഹി​ക്കാ​നാ​യി സേവന​ത്തി​ന്റെ വിലപ്പെട്ട ഒരു ദിവ്യ​നി​യോ​ഗം ഉണ്ടെന്ന്‌ അതർഥ​മാ​ക്കു​ന്നു. ഈ വലിയ വേലയിൽ മററു​ള​ള​വ​രും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. നാലു ജീവി​ക​ളിൽ ഒന്ന്‌ യഥാർഥ കലശങ്ങൾ അവർക്കു കൈമാ​റു​ന്നു. നിസ്സം​ശ​യ​മാ​യും, ഇത്‌ ഒരു സിംഹ​ത്തെ​പ്പോ​ലി​രുന്ന ഒന്നാം ജീവി​യാണ്‌, യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ ഘോഷി​ക്കാൻ ആവശ്യ​മാ​യി​രുന്ന ധൈര്യ​ത്തെ​യും അജയ്യമായ ധീരത​യെ​യും പ്രതീ​ക​വൽക്ക​രി​ക്കു​ന്നതു തന്നെ.—വെളി​പ്പാ​ടു 4:7.

യഹോവ തന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ

17. യോഹ​ന്നാൻ വിശു​ദ്ധ​മ​ന്ദി​ര​ത്തെ​ക്കു​റി​ച്ചു നമ്മോട്‌ എന്തു പറയുന്നു, അതു പുരാതന ഇസ്രാ​യേ​ലി​ലെ മന്ദിരം നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

17 ഒടുവിൽ ദർശന​ത്തി​ന്റെ ഈ ഭാഗം പൂർത്തി​യാ​ക്കി​ക്കൊണ്ട്‌ യോഹ​ന്നാൻ നമ്മോടു പറയുന്നു: “ദൈവ​ത്തി​ന്റെ തേജസ്സും ശക്തിയും ഹേതു​വാ​യി​ട്ടു ദൈവാ​ലയം പുക​കൊ​ണ്ടു നിറഞ്ഞു; ഏഴു ദൂതൻമാ​രു​ടെ ബാധ ഏഴും കഴിയു​വോ​ളം ദൈവാ​ല​യ​ത്തിൽ കടപ്പാൻ ആർക്കും കഴിഞ്ഞില്ല.” (വെളി​പ്പാ​ടു 15:8) ഇസ്രാ​യേ​ലി​ന്റെ ചരി​ത്ര​ത്തിൽ ഒരു മേഘം അക്ഷരീയ വിശു​ദ്ധ​മ​ന്ദി​രത്തെ മൂടിയ സന്ദർഭങ്ങൾ ഉണ്ടായി​ട്ടുണ്ട്‌, യഹോ​വ​യു​ടെ മഹത്ത്വ​ത്തി​ന്റെ ഈ പ്രകടനം അവിടെ പ്രവേ​ശി​ക്കു​ന്ന​തിൽനി​ന്നു പുരോ​ഹി​തൻമാ​രെ തടഞ്ഞു. (1 രാജാ​ക്കൻമാർ 8:10, 11; 2 ദിനവൃ​ത്താ​ന്തം 5:13, 14; താരത​മ്യം ചെയ്യുക: യെശയ്യാ​വു 6:4, 5.) ഇത്‌ ഭൂമി​യി​ലെ വികാ​സ​ങ്ങ​ളിൽ യഹോവ സജീവ​മാ​യി ഉൾപ്പെട്ട സമയങ്ങ​ളാ​യി​രു​ന്നു.

18. ഏഴു ദൂതൻമാർ യഹോ​വക്ക്‌ ഒരു റിപ്പോർട്ടു നൽകു​ന്ന​തിന്‌ എപ്പോൾ തിരി​ച്ചു​പോ​കും?

18 ഇപ്പോൾ ഭൂമി​യിൽ സംഭവി​ക്കുന്ന കാര്യ​ങ്ങ​ളി​ലും യഹോവ അഗാധ​താ​ത്‌പ​ര്യ​മു​ള​ള​വ​നാണ്‌. ഏഴു ദൂതൻമാർ അവരുടെ നിയമനം പൂർത്തി​യാ​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. സങ്കീർത്തനം 11:4-6-ൽ വർണി​ച്ചി​രി​ക്കു​ന്ന​പ്ര​കാ​രം അതു ന്യായ​വി​ധി​യു​ടെ ഒരു പരകോ​ടീയ സമയമാണ്‌: “യഹോവ തന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ ഉണ്ടു; യഹോ​വ​യു​ടെ സിംഹാ​സനം സ്വർഗ്ഗ​ത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശി​ക്കു​ന്നു; അവന്റെ കൺപോ​ളകൾ മനുഷ്യ​പു​ത്രൻമാ​രെ ശോധന ചെയ്യുന്നു. യഹോവ നീതി​മാ​നെ ശോധന ചെയ്യുന്നു; ദുഷ്ട​നെ​യും സാഹസ​പ്രി​യ​നെ​യും അവന്റെ ഉളളം വെറു​ക്കു​ന്നു. ദുഷ്ടൻമാ​രു​ടെ​മേൽ അവൻ കണികളെ വർഷി​പ്പി​ക്കും; തീയും ഗന്ധകവും ഉഷ്‌ണ​ക്കാ​റ​റും അവരുടെ പാനപാ​ത്ര​ത്തി​ലെ ഓഹരി​യാ​യി​രി​ക്കും.” ഈ ഏഴു ബാധകൾ ദുഷ്ടൻമാ​രു​ടെ മേൽ ഒഴിച്ചു​ക​ഴി​യു​ന്ന​തു​വരെ ഏഴു ദൂതൻമാർ യഹോ​വ​യു​ടെ ഉന്നത സന്നിധി​യി​ലേക്കു തിരി​ച്ചു​പോ​വു​ക​യില്ല.

19. (എ) ഏത്‌ ആജ്ഞ പുറ​പ്പെ​ടു​ന്നു, ആരാൽ? (ബി) പ്രതീ​കാ​ത്മക കലശങ്ങ​ളു​ടെ ഒഴിക്കൽ എപ്പോൾ തുടങ്ങി​യി​രി​ക്കണം?

19 ഭയജന​ക​മായ ആജ്ഞ മുഴങ്ങു​ന്നു: “നിങ്ങൾ പോയി ക്രോ​ധ​ക​ലശം ഏഴും ഭൂമി​യിൽ ഒഴിച്ചു​ക​ള​വിൻ എന്നു ഒരു മഹാശബ്ദം ദൈവാ​ല​യ​ത്തിൽനി​ന്നു ഏഴു ദൂതൻമാ​രോ​ടും പറയു​ന്നതു ഞാൻ കേട്ടു.” (വെളി​പ്പാ​ടു 16:1) ഈ ആജ്ഞ പുറ​പ്പെ​ടു​വി​ക്കു​ന്നത്‌ ആരാണ്‌? അത്‌ യഹോ​വ​തന്നെ ആയിരി​ക്കണം, എന്തു​കൊ​ണ്ടെ​ന്നാൽ അവന്റെ മഹത്ത്വ​ത്തി​ന്റെ​യും ശക്തിയു​ടെ​യും പ്രഭ മന്ദിര​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തിൽനിന്ന്‌ ഏതൊ​രു​വ​നെ​യും തടഞ്ഞി​രു​ന്നു. യഹോവ 1918-ൽ ന്യായ​വി​ധി​ക്കാ​യി അവന്റെ ആത്മീയ ആലയത്തി​ലേക്കു വന്നു. (മലാഖി 3:1-5) അപ്പോൾ ദൈവ​കോ​പ​ത്തി​ന്റെ കലശങ്ങൾ ഒഴിക്കാൻ അവൻ ആജ്ഞ നൽകി​യത്‌ ആ തീയതി​ക്കു​ശേഷം ഉടനെ ആയിരി​ക്കണം. വാസ്‌ത​വ​ത്തിൽ പ്രതീ​കാ​ത്മക കലശങ്ങ​ളിൽ അടങ്ങി​യി​രുന്ന ന്യായ​വി​ധി​കൾ 1922-ൽ തീവ്ര​മാ​യി ഘോഷി​ച്ചു​തു​ടങ്ങി. അവയുടെ പ്രഘോ​ഷണം ഇന്നു ക്രമമാ​യി വർധി​ക്കു​ക​യാണ്‌.

കലശങ്ങ​ളും കാഹള​നാ​ദ​ങ്ങ​ളും

20. യഹോ​വ​യു​ടെ ക്രോ​ധ​ക​ല​ശങ്ങൾ എന്തു വെളി​പ്പെ​ടു​ത്തു​ക​യും മുന്നറി​യി​ക്കു​ക​യും ചെയ്യുന്നു, അവ എങ്ങനെ ഒഴിക്ക​പ്പെ​ടു​ന്നു?

20 യഹോ​വ​യു​ടെ ക്രോ​ധ​ക​ല​ശങ്ങൾ യഹോവ വീക്ഷി​ക്കു​ന്ന​പ്ര​കാ​രം ലോക​രം​ഗ​ത്തി​ന്റെ സവി​ശേ​ഷ​ത​കളെ വെളി​പ്പെ​ടു​ത്തു​ന്നു, യഹോവ നടപ്പാ​ക്കാ​നി​രി​ക്കുന്ന ന്യായ​വി​ധി​ക​ളെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു നൽകു​ക​യും ചെയ്യുന്നു. മോശ​യു​ടെ പാട്ടും കുഞ്ഞാ​ടി​ന്റെ പാട്ടും പാടു​ന്ന​വ​രായ ഭൂമി​യി​ലെ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭയാ​കുന്ന സരണി​യി​ലൂ​ടെ ദൂതൻമാർ കലശങ്ങൾ ഒഴിക്കു​ന്നു. സുവാർത്ത​യെന്ന നിലയിൽ രാജ്യം ഘോഷി​ക്കു​മ്പോൾ യോഹ​ന്നാൻവർഗം ഈ ക്രോ​ധ​ക​ല​ശ​ങ്ങ​ളു​ടെ ഉളളടക്കം ധീരമാ​യി വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (മത്തായി 24:14; വെളി​പ്പാ​ടു 14:6, 7) അങ്ങനെ അവരുടെ ദ്വിമു​ഖ​മായ സന്ദേശം മനുഷ്യ​വർഗ​ത്തി​നു സ്വാത​ന്ത്ര്യം ഘോഷി​ക്കു​ന്ന​തിൽ സമാധാ​ന​പ​ര​മാ​യി​രു​ന്നു, എന്നാൽ ‘നമ്മുടെ ദൈവ​ത്തി​ന്റെ പ്രതി​കാ​ര​ദി​വസം’ സംബന്ധി​ച്ചു മുന്നറി​യി​പ്പു മുഴക്കു​ന്ന​തിൽ യുദ്ധസൂ​ച​ക​മാ​യി​രു​ന്നു.—യെശയ്യാ​വു 61:1, 2.

21. ദൈവ​ക്രോ​ധ​ത്തി​ന്റെ ആദ്യത്തെ നാലു കലശങ്ങ​ളു​ടെ ലക്ഷ്യങ്ങൾ ആദ്യത്തെ നാലു കാഹളം മുഴക്ക​ലി​ന്റേ​തി​നോട്‌ യോജി​ക്കു​ന്ന​തെ​ങ്ങനെ, എവിടെ അവ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നു?

21 ദൈവ​ക്രോ​ധ​ത്തി​ന്റെ ആദ്യത്തെ നാലു കലശങ്ങ​ളു​ടെ ലക്ഷ്യങ്ങൾ ആദ്യത്തെ നാലു കാഹളം മുഴക്ക​ലി​നോ​ടു സമമാണ്‌, അതായതു ഭൂമി​യും, സമു​ദ്ര​വും, നദിക​ളും നീരു​റ​വ​ക​ളും, സ്വർഗീയ പ്രകാ​ശ​സ്രോ​ത​സ്സു​ക​ളും തന്നെ. (വെളി​പ്പാ​ടു 8:1-12) എന്നാൽ കാഹളങ്ങൾ ‘മൂന്നി​ലൊ​ന്നി​നു’ ബാധയ​റി​യി​ച്ചു, അതേസ​മയം ദൈവ​ക്രോ​ധ​ത്തി​ന്റെ കലശങ്ങൾ ഒഴിക്കു​ന്ന​തി​നാൽ മൊത്തം ബാധി​ക്ക​പ്പെ​ടു​ന്നു. അങ്ങനെ, കർത്താ​വി​ന്റെ ദിവസ​ത്തിൽ “മൂന്നി​ലൊ​ന്നു” എന്നനി​ല​യിൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തിന്‌ ആദ്യം ശ്രദ്ധല​ഭി​ച്ചു​വെ​ന്നി​രി​ക്കെ, യഹോ​വ​യു​ടെ പ്രകോ​പ​ന​പ​ര​മായ ന്യായ​വി​ധി​ദൂ​തു​ക​ളാ​ലും അവ കൈവ​രു​ത്തുന്ന സങ്കടത്താ​ലും ബാധി​ക്ക​പ്പെ​ടു​ന്ന​തിൽനി​ന്നു സാത്താന്റെ വ്യവസ്ഥി​തി​യു​ടെ ഒരു ഭാഗവും ഒഴിവാ​ക്ക​പ്പെ​ട്ടി​ട്ടില്ല.

22. അവസാ​നത്തെ മൂന്നു കാഹളം മുഴക്കൽ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ, യഹോ​വ​യു​ടെ ക്രോ​ധ​ത്തി​ന്റെ അവസാ​നത്തെ മൂന്നു കലശങ്ങ​ളോട്‌ അവ ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

22 അവസാ​നത്തെ മൂന്നു കാഹളം മുഴക്ക​ലു​കൾ വ്യത്യ​സ്‌ത​മാ​യി​രു​ന്നു, എന്തെന്നാൽ അവ കഷ്ടങ്ങൾ എന്നു വിളി​ക്ക​പ്പെട്ടു. (വെളി​പ്പാ​ടു 8:13; 9:12) ഇവയിൽ ആദ്യത്തെ രണ്ടെണ്ണം വിശേ​ഷാൽ വെട്ടു​ക്കി​ളി​ക​ളും കുതി​ര​പ്പ​ട​യും ഉൾപ്പെ​ട്ട​താ​യി​രു​ന്നു, അതേസ​മയം മൂന്നാ​മ​ത്തേത്‌ യഹോ​വ​യു​ടെ രാജ്യ​ത്തി​ന്റെ ജനനത്തെ അവതരി​പ്പി​ച്ചു. (വെളി​പ്പാ​ടു 9:1-21; 11:15-19) നാം കാണാൻ പോകുന്ന പ്രകാരം അവന്റെ ക്രോ​ധ​ത്തി​ന്റെ അവസാ​നത്തെ മൂന്നു കലശങ്ങ​ളും ഈ വശങ്ങളിൽ ചിലത്‌ ഉൾക്കൊ​ള​ളു​ന്നു, എന്നാൽ അവ മൂന്നു കഷ്ടങ്ങളിൽനിന്ന്‌ ഏതാണ്ടു വ്യത്യ​സ്‌ത​വു​മാണ്‌. നമുക്ക്‌ ഇപ്പോൾ യഹോ​വ​യു​ടെ ക്രോ​ധ​ക​ല​ശങ്ങൾ ഒഴിക്കു​ന്ന​തിൽ നിന്നു​ണ്ടാ​കുന്ന നാടകീയ വെളി​പ്പെ​ടു​ത്ത​ലു​കൾ അടുത്തു ശ്രദ്ധി​ക്കാം.

[അടിക്കു​റി​പ്പു​കൾ]

a രസാവഹമായി, 1921-ൽ യോഹ​ന്നാൻവർഗം ദൈവ​ത്തി​ന്റെ കിന്നരം എന്ന ബൈബിൾ പഠനസ​ഹാ​യി പ്രസി​ദ്ധീ​ക​രി​ച്ചു, അതിന്‌ 20-ലധികം ഭാഷക​ളി​ലാ​യി 50 ലക്ഷത്തി​ല​ധി​കം പ്രതി​ക​ളു​ടെ വിതരണം ഉണ്ടായി. കൂടുതൽ അഭിഷിക്ത ഗായകരെ കൂട്ടി​വ​രു​ത്താൻ അതു സഹായി​ച്ചു.

[അധ്യയന ചോദ്യ​ങ്ങൾ]