വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ നാമം മുറുകെപ്പിടിക്കുന്നു

യേശുവിന്റെ നാമം മുറുകെപ്പിടിക്കുന്നു

അധ്യായം 9

യേശു​വി​ന്റെ നാമം മുറു​കെ​പ്പി​ടി​ക്കു​ന്നു

പെർഗമോസ്‌

1. യേശു​വി​ന്റെ അടുത്ത സന്ദേശം ഏതു സഭയ്‌ക്കു ലഭിച്ചു, ആ ക്രിസ്‌ത്യാ​നി​കൾ ഏതുതരം നഗരത്തിൽ ജീവി​ച്ചി​രു​ന്നു?

 സ്‌മിർണ​യിൽ നിന്നും തീര​ദേ​ശ​പാ​ത​യി​ലൂ​ടെ 50 മൈൽ വടക്കോ​ട്ടും പിന്നെ കായി​ക്കസ്‌ നദീത​ട​ത്തി​ലൂ​ടെ 15 മൈൽ ഉളളി​ലേ​ക്കും സഞ്ചരി​ക്കു​മ്പോൾ ഇപ്പോൾ ബെർഗമാ എന്ന  വിളി​ക്ക​പ്പെ​ടുന്ന പെർഗ​മോ​സിൽ നാം എത്തി​ച്ചേ​രു​ന്നു. സീയൂസ്‌ അഥവാ ജൂപ്പി​റ​റ​റി​ന്റെ ക്ഷേത്രം നിമിത്തം ഈ നഗരം വിഖ്യാ​ത​മാ​യി​രു​ന്നു. പുരാ​വ​സ്‌തു​ശാ​സ്‌ത്ര ഗവേഷകർ 1800-കളിൽ ആ ക്ഷേത്ര​ത്തി​ന്റെ അൾത്താര ജർമനി​യി​ലേക്കു കടത്തി​ക്കൊ​ണ്ടു​പോ​യി, ബർലി​നി​ലു​ളള പെർഗ​മോൻ കാഴ്‌ച​ബം​ഗ്ലാ​വിൽ പുറജാ​തി ദൈവ​ങ്ങ​ളു​ടെ അനേകം വിഗ്ര​ഹ​ങ്ങ​ളു​ടെ​യും എഴുന്നു​നിൽക്കുന്ന കൊത്തു​പ​ണി​ക​ളു​ടെ​യും കൂട്ടത്തിൽ ഇത്‌ ഇപ്പോ​ഴും ദർശി​ക്കാ​വു​ന്ന​താണ്‌. ആ വിഗ്ര​ഹാ​രാ​ധ​ന​യു​ടെ​യെ​ല്ലാം നടുവിൽ ജീവി​ക്കുന്ന സഭയ്‌ക്കു കർത്താ​വായ യേശു എന്തു സന്ദേശം അയച്ചു​കൊ​ടു​ക്കും?

2. യേശു തന്റെ വ്യതി​രിക്ത വ്യക്തി​ത്വം സ്ഥാപി​ക്കു​ന്ന​തെ​ങ്ങനെ, യേശു​വിന്‌ “ഇരുവാ​യ്‌ത്ത​ല​വാൾ” ഉളളതി​ന്റെ പ്രാധാ​ന്യ​മെ​ന്താണ്‌?

2 യേശു ആദ്യം ഇപ്രകാ​രം പറഞ്ഞു​കൊ​ണ്ടു തന്റെ വ്യതി​രിക്ത വ്യക്തി​ത്വം സ്ഥാപി​ക്കു​ന്നു: “പെർഗ്ഗ​മൊ​സി​ലെ സഭയുടെ ദൂതന്നു എഴുതുക: മൂർച്ച​യേ​റിയ ഇരുവാ​യ്‌ത്ത​ല​വാൾ ഉളളവൻ അരുളി​ച്ചെ​യ്യു​ന്നതു”. (വെളി​പ്പാ​ടു 2:12) വെളി​പ്പാ​ടു 1:16-ൽ തന്നെക്കു​റി​ച്ചു നൽകി​യി​രി​ക്കുന്ന വർണന യേശു ഇവിടെ ആവർത്തി​ക്കു​ന്നു. ന്യായാ​ധി​പ​നും വധാധി​കൃ​ത​നും എന്ന നിലയിൽ യേശു തന്റെ ശിഷ്യൻമാ​രെ പീഡി​പ്പി​ക്കു​ന്ന​വരെ അടിച്ചു​വീ​ഴ്‌ത്തും. ആ ഉറപ്പ്‌ എത്ര ആശ്വാ​സ​ദാ​യ​ക​മാണ്‌! എന്നിരു​ന്നാ​ലും ന്യായ​വി​ധി​യെ സംബന്ധി​ച്ചി​ട​ത്തോ​ളം, വിഗ്ര​ഹാ​രാ​ധ​ന​യും ദുർമാർഗ​വും നുണയും അവിശ്വ​സ്‌ത​ത​യും ആചരി​ക്കു​ന്ന​വ​രും ദരി​ദ്രരെ പരിപാ​ലി​ക്കാൻ പരാജ​യ​പ്പെ​ടു​ന്ന​വ​രു​മായ, ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടുന്ന എല്ലാവർക്കു​മെ​തി​രെ ഈ ‘നിയമ​ദൂ​തൻ’ മുഖാ​ന്തരം പ്രവർത്തി​ച്ചു​കൊണ്ട്‌ യഹോവ ഒരു “ഒരു ശീഘ്ര​സാ​ക്ഷി​യാ​യി​രി​ക്കു”മെന്നു സഭയ്‌ക്ക്‌ ഉളളി​ലു​ള​ള​വർക്കും ഒരു മുന്നറി​യി​പ്പു ലഭിക്കട്ടെ. (മലാഖി 3:1, 5; എബ്രായർ 13:1-3). യേശു നൽകു​വാൻ ദൈവം ഇടയാ​ക്കുന്ന ഉപദേ​ശ​ത്തി​നും ശാസന​ത്തി​നും ചെവി​കൊ​ടു​ക്കേ​ണ്ട​താണ്‌!

3. പെർഗ​മോ​സിൽ എന്തു വ്യാജാ​രാ​ധന നടന്നി​രു​ന്നു, “സാത്താന്റെ സിംഹാ​സനം” അവിടെ ആയിരു​ന്നു​വെന്നു പറയാൻ കഴിഞ്ഞ​തെ​ങ്ങനെ?

3 യേശു ഇപ്പോൾ സഭയോ​ടു പറയുന്നു: “നീ എവിടെ പാർക്കു​ന്നു എന്നും അതു സാത്താന്റെ സിംഹാ​സനം ഉളേളടം എന്നും ഞാൻ അറിയു​ന്നു”. (വെളി​പ്പാ​ടു 2:13എ) സത്യമാ​യും, ആ ക്രിസ്‌ത്യാ​നി​കൾ സാത്താന്യ ആരാധ​ന​യാൽ ചുററ​പ്പെ​ട്ടി​രു​ന്നു. സീയൂ​സി​ന്റെ ക്ഷേത്രം കൂടാതെ അവിടെ സൗഖ്യ​മാ​ക്ക​ലി​ന്റെ ദൈവ​മായ ഈസ്‌കു​ലാ​പ്യ​സി​നു​വേണ്ടി ഒരു ക്ഷേത്ര​വു​മു​ണ്ടാ​യി​രു​ന്നു. ചക്രവർത്തി​യാ​രാ​ധനാ സമ്പ്രദാ​യ​ത്തി​ന്റെ ഒരു കേന്ദ്ര​മെ​ന്ന​നി​ല​യി​ലും പെർഗ​മോസ്‌ പ്രഖ്യാ​ത​മാ​യി​രു​ന്നു. “സാത്താൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ പദം “എതിർക്കു​ന്നവൻ” എന്ന്‌ അർഥമാ​ക്കു​ന്നു, അവന്റെ “സിംഹാ​സനം” ഒരു കാല​ത്തേക്കു ദിവ്യാ​നു​വാ​ദ​മു​ളള അവന്റെ ലോക​ഭ​ര​ണത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു. (ഇയ്യോബ്‌ 1:6, ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ, അടിക്കു​റിപ്പ്‌). പെർഗ​മോ​സി​ലെ വിഗ്ര​ഹാ​രാ​ധ​ന​യു​ടെ ബാഹു​ല്യം ആ നഗരത്തിൽ സാത്താന്റെ “സിംഹാ​സനം” ഉറപ്പായി സ്ഥാപി​ക്ക​പ്പെ​ട്ടി​രു​ന്നു എന്നു പ്രകട​മാ​ക്കി. അവി​ടെ​യു​ണ്ടാ​യി​രുന്ന ക്രിസ്‌ത്യാ​നി​കൾ ദേശീയ ആരാധ​ന​യിൽ തന്നെ കുമ്പി​ടാ​ഞ്ഞ​തിൽ സാത്താന്‌ എത്രമാ​ത്രം കോപം തോന്നി​യി​രി​ക്കും!

4. (എ) പെർഗ​മോ​സി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ യേശു എന്ത്‌ അഭിന​ന്ദനം നൽകുന്നു? (ബി) ക്രിസ്‌ത്യാ​നി​കളെ കൈകാ​ര്യം ചെയ്യു​ന്നതു സംബന്ധി​ച്ചു ട്രാജൻ ചക്രവർത്തി​ക്കു റോമൻ പ്രതി​പു​രു​ഷ​നാ​യി​രുന്ന പ്ലിനി എന്തെഴു​തി? (സി) അപകടം ഗണ്യമാ​ക്കാ​തെ പെർഗ​മോ​സി​ലെ ക്രിസ്‌ത്യാ​നി​കൾ ഏതുഗതി സ്വീക​രി​ച്ചു?

4 അതെ, “സാത്താന്റെ സിംഹാ​സനം” അവിടെ പെർഗ​മോ​സിൽ തന്നെയാണ്‌. യേശു തുടരു​ന്നു: “നീ എന്റെ നാമം മുറുകെ പിടി​ച്ചി​രി​ക്കു​ന്നു, നിങ്ങളു​ടെ ഇടയിൽ, സാത്താൻ പാർക്കു​ന്നേ​ടത്തു തന്നേ, എന്റെ സാക്ഷി​യും വിശ്വ​സ്‌ത​നു​മായ അന്തിപ്പാ​സി​നെ കൊന്ന കാലത്തു​പോ​ലും നീ എങ്കലുളള വിശ്വാ​സം നിഷേ​ധി​ച്ചി​ട്ടില്ല.” (വെളി​പ്പാ​ടു 2:13ബി) എന്തോരു ആത്മപ്ര​ചോ​ദ​ക​മായ അഭിന​ന്ദനം! ഭൂതവി​ദ്യാ​ചാ​ര​ങ്ങ​ളോ​ടും റോമൻച​ക്ര​വർത്തി​യു​ടെ ആരാധ​ന​യോ​ടും ചേർന്നു പോകു​ന്ന​തി​നു വിസമ്മ​തി​ച്ച​തി​ന്റെ ഫലമാണ്‌ അന്തിപ്പാ​സി​ന്റെ രക്തസാ​ക്ഷി​മ​രണം എന്നതിനു സംശയ​മില്ല. യോഹ​ന്നാന്‌ ഈ പ്രവചനം ലഭിച്ചിട്ട്‌ അധികം താമസി​യാ​തെ റോമി​ലെ ട്രാജൻ ചക്രവർത്തി​യു​ടെ പ്രതി​പു​രു​ഷ​നായ പ്ലിനി ദ യംഗർ ട്രാജന്‌ എഴുതു​ക​യും ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ ആരോ​പി​ക്ക​പ്പെ​ട്ട​വരെ കൈകാ​ര്യം ചെയ്യു​ന്ന​തി​നു​ളള തന്റെ വിധം വിശദീ​ക​രി​ക്കു​ക​യും ചെയ്‌തു—ചക്രവർത്തി അംഗീ​ക​രിച്ച ഒരു വിധം തന്നെ. ക്രിസ്‌ത്യാ​നി​ക​ളാ​ണെ​ന്നു​ള​ള​തി​നെ നിഷേ​ധി​ച്ചവർ, പ്ലിനി പറഞ്ഞ​പ്ര​കാ​രം, “ദൈവ​ങ്ങ​ളോ​ടു​ളള പ്രാർഥ​നകൾ അവർ എനിക്കു പിന്നാലെ ആവർത്തി​ക്കു​ക​യും അങ്ങയുടെ [ട്രാജന്റെ] പ്രതി​മക്ക്‌ ധൂപവും വീഞ്ഞും അർപ്പി​ക്കു​ക​യും, . . . കൂടാതെ ക്രിസ്‌തു​വി​നെ ശപിക്കു​ക​യും” ചെയ്‌ത​പ്പോൾ അവർ മോചി​പ്പി​ക്ക​പ്പെട്ടു. ക്രിസ്‌ത്യാ​നി​കൾ എന്നു കണ്ടെത്ത​പ്പെട്ട ഏവനും വധിക്ക​പ്പെട്ടു. അത്തരം അപകടത്തെ അഭിമു​ഖീ​ക​രി​ച്ചി​ട്ടു​പോ​ലും പെർഗ​മോ​സി​ലെ ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ വിശ്വാ​സം തളളി​പ്പ​റ​ഞ്ഞില്ല. യഹോ​വ​യു​ടെ നാമസം​സ്ഥാ​പ​ക​നും നിയമിത ന്യായാ​ധി​പ​നു​മെ​ന്ന​നി​ല​യി​ലു​ളള അവന്റെ ഉന്നത സ്ഥാനത്തെ ആദരി​ക്കു​ക​വഴി അവർ ‘യേശു​വി​ന്റെ നാമത്തെ മുറുകെ പിടിച്ചു.’ രാജ്യ​സാ​ക്ഷി​ക​ളെ​ന്ന​നി​ല​യിൽ അവർ യേശു​വി​ന്റെ കാൽചു​വ​ടു​കളെ വിശ്വ​സ്‌ത​ത​യോ​ടെ പിന്തു​ടർന്നു.

5. (എ) ചക്രവർത്തി​യാ​രാ​ധനാ സമ്പ്രദാ​യ​ത്തി​ന്റെ ഏത്‌ ആധുനി​ക​കാല പകർപ്പ്‌ ഈ 20-ാം നൂററാ​ണ്ടിൽ ക്രിസ്‌ത്യാ​നി​കൾക്കു കടുത്ത പരി​ശോ​ധ​നകൾ വരുത്തി​യി​രി​ക്കു​ന്നു? (ബി) ക്രിസ്‌ത്യാ​നി​കൾക്കു വീക്ഷാ​ഗോ​പു​രം എന്തു സഹായം നൽകി​യി​രി​ക്കു​ന്നു?

5 സാത്താൻ ഇപ്പോ​ഴത്തെ ഈ ദുഷ്ട​ലോ​കത്തെ ഭരിക്കു​ന്നു​വെന്ന്‌ യേശു പല അവസര​ങ്ങ​ളി​ലും വെളി​പ്പെ​ടു​ത്തി​യി​രു​ന്നു, എങ്കിലും യേശു​വി​ന്റെ നിർമ​ല​ത​മൂ​ലം സാത്താന്‌ യേശു​വി​ന്റെ​മേൽ യാതൊ​രു സ്വാധീ​ന​വും ഇല്ലായി​രു​ന്നു. (മത്തായി 4:8-11; യോഹ​ന്നാൻ 14:30) ഈ 20-ാം നൂററാ​ണ്ടിൽ, ശക്തരായ രാഷ്‌ട്രങ്ങൾ വിശേ​ഷി​ച്ചും വടക്കേ ദേശത്തെ രാജാ​വും, തെക്കേ ദേശത്തെ രാജാ​വും, ലോകാ​ധി​പ​ത്യ​ത്തി​നു വേണ്ടി പോരാ​ടി​ക്കൊ​ണ്ടാ​ണി​രു​ന്നി​ട്ടു​ള​ളത്‌. (ദാനീ​യേൽ 11:40) ദേശഭ​ക്തി​യു​ടെ ഉഗ്രാ​വേശം ഇളക്കി​വി​ട​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌; ഭൂമിയെ മൂടി​യി​രി​ക്കുന്ന ദേശീ​യ​ത്വ​ത​രം​ഗ​ത്തിൽ ചക്രവർത്തി​യാ​രാ​ധനാ സമ്പ്രദാ​യ​ത്തിന്‌ ഒരു ആധുനി​ക​കാല പകർപ്പുണ്ട്‌. യേശു വളരെ ധൈര്യ​പൂർവം ചെയ്‌ത​തു​പോ​ലെ യഹോ​വ​യു​ടെ നാമത്തിൽ നടക്കാ​നും ലോകത്തെ ജയിച്ച​ട​ക്കാ​നും ആഗ്രഹി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾക്ക്‌ മാർഗ​രേ​ഖകൾ പ്രദാ​നം​ചെ​യ്‌തു​കൊണ്ട്‌ 1939 നവംബർ 1-ലെയും പിന്നീട്‌ 1979 നവംബർ 1-ലെയും 1986 സെപ്‌റ​റം​ബർ 1-ലെയും വീക്ഷാ​ഗോ​പു​ര​ത്തിൽ (ഇംഗ്ലീഷ്‌) നിഷ്‌പക്ഷത സംബന്ധി​ച്ചു​വന്ന ലേഖനങ്ങൾ ഈ വിഷയ​ത്തെ​ക്കു​റി​ച്ചു​ളള ബൈബി​ളി​ന്റെ പഠിപ്പി​ക്കൽ വ്യക്തമാ​യി പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി.—മീഖാ 4:1, 3, 5; യോഹ​ന്നാൻ 16:33; 17:4, 6, 26; 18:36, 37; പ്രവൃ​ത്തി​കൾ 5:29.

6. അന്തിപ്പാ​സി​നെ​പ്പോ​ലെ, ആധുനി​ക​കാ​ലത്ത്‌ യഹോ​വ​യു​ടെ സാക്ഷികൾ ഒരു ഉറച്ച നിലപാ​ടു സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

6 അത്തരം ബുദ്ധ്യു​പ​ദേശം അടിയ​ന്തി​ര​മാ​യി ആവശ്യ​മാ​യി​രു​ന്നി​ട്ടുണ്ട്‌. മൂഢമായ ദേശീ​യ​ജ്വ​ര​ത്തി​നു മുമ്പിൽ അഭിഷി​ക്ത​രും അവരുടെ കൂട്ടാ​ളി​ക​ളു​മ​ട​ങ്ങുന്ന യഹോ​വ​യു​ടെ സാക്ഷികൾ വിശ്വാ​സ​ത്തിൽ ഉറച്ചു നിൽക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഐക്യ​നാ​ടു​ക​ളിൽ ദേശീ​യ​പ​താ​കയെ വന്ദിക്കാ​ത്ത​തി​നു നൂറു​ക​ണ​ക്കി​നു കുട്ടി​ക​ളും അധ്യാ​പ​ക​രും സ്‌കൂ​ളു​ക​ളിൽനി​ന്നു പുറത്താ​ക്ക​പ്പെട്ടു. അതേസ​മയം ജർമനി​യിൽ സ്വസ്‌തി​കയെ വന്ദിക്കാൻ വിസമ്മ​തി​ച്ച​തി​നാൽ സാക്ഷികൾ നീചമാ​യി പീഡി​പ്പി​ക്ക​പ്പെട്ടു. നേരത്തെ കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, അത്തരം ദേശഭ​ക്തി​പ​ര​മായ വിഗ്ര​ഹാ​രാ​ധ​ന​യിൽ പങ്കുപ​റ​റാൻ വിസമ്മ​തി​ച്ച​തു​കൊണ്ട്‌ ആയിര​ക്ക​ണ​ക്കിന്‌ യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സൻമാ​രെ ഹിററ്‌ല​റു​ടെ നാസികൾ കൊ​ന്നൊ​ടു​ക്കി. ജപ്പാനിൽ ഷിന്റോ ചക്രവർത്തി​യാ​രാ​ധ​ന​യു​ടെ പ്രാബ​ല്യ​നാ​ളിൽ, 1930-കളിൽ ജപ്പാന്റെ അധീന​ത​യി​ലു​ളള തയ്‌വാ​നിൽ രണ്ടു പയനിയർ ശുശ്രൂ​ഷകർ വളരെ രാജ്യ​വി​ത്തു വിതച്ചു. സൈനിക ഭരണാ​ധി​കാ​രി​കൾ അവരെ ജയിലി​ല​ടച്ചു, ക്രൂര​മായ പെരു​മാ​റ​റ​ത്തി​ന്റെ ഫലമായി അവരി​ലൊ​രാൾ അവി​ടെ​വെച്ചു മരിച്ചു. മറേറ​യാൾ പിന്നീടു മോചി​പ്പി​ക്ക​പ്പെട്ടു, പിന്നിൽനി​ന്നു വെടി​വെ​ക്കാൻ വേണ്ടി മാത്രം—ആധുനി​ക​നാ​ളി​ലെ ഒരു അന്തിപ്പാസ്‌. ദേശീയ ചിഹ്നങ്ങ​ളു​ടെ ആരാധ​ന​യും ദേശ​ത്തോട്‌ അനന്യ​മായ ഭക്തിയും ആവശ്യ​പ്പെ​ടുന്ന ദേശങ്ങൾ നാളി​തു​വ​രെ​യുണ്ട്‌. ക്രിസ്‌തീയ നിഷ്‌പ​ക്ഷ​മ​തി​കൾ എന്ന തങ്ങളുടെ ധീരമായ നിലപാ​ടു നിമിത്തം അനേകം യുവസാ​ക്ഷി​കൾ ജയിലി​ല​ട​യ്‌ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌, വധിക്ക​പ്പെ​ട്ട​വ​രും കുറ​ച്ചൊ​ന്നു​മല്ല. നിങ്ങൾ അത്തരം പ്രശ്‌ന​ങ്ങളെ അഭിമു​ഖീ​ക​രി​ക്കുന്ന ഒരു യുവാ​വാ​ണെ​ങ്കിൽ നിത്യ​ജീ​വന്റെ വീക്ഷണ​ത്തോ​ടെ നിങ്ങൾ “വിശ്വ​സി​ച്ചു ജീവരക്ഷ പ്രാപി”ക്കാൻ തക്കവണ്ണം ദൈവ​വ​ചനം അനുദി​നം പഠിക്കുക.—എബ്രായർ 10:39–11:1; മത്തായി 10:28-31.

7. ഇന്ത്യയി​ലെ ചെറു​പ്പ​ക്കാർ ദേശീയ ആരാധ​ന​യു​ടെ പ്രശ്‌നത്തെ എങ്ങനെ നേരിട്ടു, എന്തു ഫലത്തോ​ടെ?

7 സ്‌കൂ​ളി​ലു​ളള ചെറു​പ്പ​ക്കാർ സമാന​മായ പ്രശ്‌ന​ങ്ങളെ അഭിമു​ഖീ​ക​രി​ച്ചി​ട്ടുണ്ട്‌. ഇൻഡ്യ​യിൽ, കേരള സംസ്ഥാ​നത്ത്‌ 1985-ൽ ചെറു​പ്രാ​യ​ക്കാ​രായ മൂന്നു കുട്ടികൾ ദേശീ​യ​ഗാ​നം ആലപി​ക്കു​ന്ന​തിൽനി​ന്നു പിൻമാ​റി നിന്നു​കൊണ്ട്‌ തങ്ങളുടെ ബൈബി​ള​ധി​ഷ്‌ഠിത വിശ്വാ​സ​ത്തിൽ വിട്ടു​വീഴ്‌ച ചെയ്യാൻ വിസമ്മ​തി​ച്ചു. മററു​ള​ളവർ പാടി​യ​പ്പോൾ അവർ ബഹുമാ​ന​പു​ര​സ്സരം എഴു​ന്നേ​റ​റു​നി​ന്നു, എങ്കിലും അവർ സ്‌കൂ​ളിൽ നിന്നു പുറത്താ​ക്ക​പ്പെട്ടു. അവരുടെ പിതാവ്‌ ഇൻഡ്യ​യി​ലെ സുപ്രീം​കോ​ട​തി​വരെ ഈ നടപടി​ക്കെ​തി​രെ അപ്പീൽ നൽകി. അവിടെ രണ്ടു ന്യായാ​ധി​പൻമാർ കുട്ടി​കൾക്ക​നു​കൂ​ല​മാ​യി വിധി​യെ​ഴു​തി​ക്കൊ​ണ്ടു സധൈ​ര്യം ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “നമ്മുടെ പാരമ്പ​ര്യം പഠിപ്പി​ക്കു​ന്നതു സഹിഷ്‌ണു​ത​യാണ്‌; നമ്മുടെ തത്ത്വസം​ഹിത പഠിപ്പി​ക്കു​ന്നതു സഹിഷ്‌ണു​ത​യാണ്‌; നമ്മുടെ ഭരണഘടന ആചരി​ക്കു​ന്നതു സഹിഷ്‌ണു​ത​യാണ്‌; നമുക്ക്‌ അതിൽ വെളളം ചേർക്കാ​തി​രി​ക്കാം.” സത്യ​ദൈ​വ​മായ യഹോ​വയെ ആരാധി​ക്കു​ക​യും ബൈബിൾ തത്ത്വങ്ങ​ളോ​ടു വിശ്വ​സ്‌ത​ത​യോ​ടെ പററി​നിൽക്കു​ക​യും ചെയ്യുന്ന ക്രിസ്‌ത്യാ​നി​കൾ ആ ദേശത്തു​ണ്ടെന്ന്‌ ഈ കേസിന്റെ ഫലമാ​യു​ണ്ടായ പത്ര​പ്ര​ച​ര​ണ​വും അനുകൂ​ല​മായ മുഖ​പ്ര​സം​ഗ​ങ്ങ​ളും ഭൂമി​യി​ലെ ജനസം​ഖ്യ​യിൽ അഞ്ചി​ലൊ​ന്നോ​ളം അധിവ​സി​ക്കുന്ന ആ മുഴു ദേശത്തി​നും അറിവു​നൽകി.

ദുഷി​പ്പി​ക്കുന്ന സ്വാധീ​ന​ങ്ങൾ

8. പെർഗ​മോ​സി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു ശാസന നൽകു​ന്ന​താ​വ​ശ്യ​മാ​ണെന്ന്‌ യേശു കണ്ടെത്തു​ന്നു?

8 അതെ, പെർഗ​മോ​സി​ലു​ളള ക്രിസ്‌ത്യാ​നി​കൾ നിർമ​ല​താ​പാ​ല​ക​രാണ്‌. “എങ്കിലും” യേശു പറയുന്നു, “നിന്നെ​ക്കു​റി​ച്ചു കുറ​ഞ്ഞോ​രു കുററം പറവാൻ ഉണ്ടു”. അവർ ശാസന അർഹി​ക്ക​ത്ത​ക്ക​വണ്ണം എന്തു ചെയ്‌തി​രു​ന്നു? യേശു നമ്മോട്‌ പറയുന്നു: “യിസ്രാ​യേൽമക്കൾ വിഗ്ര​ഹാർപ്പി​തം തിന്നേ​ണ്ട​തി​ന്നും ദുർന്ന​ടപ്പു ആചരി​ക്കേ​ണ്ട​തി​ന്നും അവരുടെ മുമ്പിൽ ഇടർച്ച​വെ​പ്പാൻ ബാലാ​ക്കി​ന്നു ഉപദേ​ശി​ച്ചു കൊടുത്ത ബിലെ​യാ​മി​ന്റെ ഉപദേശം പിടി​ച്ചി​രി​ക്കു​ന്നവർ അവിടെ നിനക്കു​ണ്ടു.”—വെളി​പ്പാ​ടു 2:14.

9. ബിലെ​യാം ആരായി​രു​ന്നു, അയാളു​ടെ ഉപദേശം ‘ഇസ്രാ​യേൽ മക്കളുടെ മുമ്പാകെ ഒരു ഇടർച്ച’ വെച്ച​തെ​ങ്ങനെ?

9 മോശ​യു​ടെ നാളിൽ, യഹോ​വ​യു​ടെ വഴിക​ളെ​ക്കു​റി​ച്ചു ചിലകാ​ര്യ​ങ്ങൾ അറിയാ​മാ​യി​രുന്ന ഇസ്രാ​യേ​ല്യേ​തര പ്രവാ​ച​ക​നായ ബിലെ​യാ​മി​നെ മോവാബ്‌ രാജാ​വായ ബാലാക്ക്‌ ഇസ്രാ​യേ​ലി​നെ ശപിക്കു​ന്ന​തി​നാ​യി കൂലി​ക്കെ​ടു​ത്തു. ഇസ്രാ​യേ​ല്യർക്ക്‌ അനു​ഗ്ര​ഹ​വും ശത്രു​ക്കൾക്കു കഷ്ടവും ഉച്ചരി​ക്കാൻ ബിലെ​യാ​മി​നെ നിർബ​ന്ധി​ത​നാ​ക്കി​ക്കൊണ്ട്‌ യഹോവ ബിലെ​യാ​മി​നെ തടഞ്ഞു. കുറേ​ക്കൂ​ടെ ഒളിഞ്ഞ ഒരു ആക്രമണം നിർദേ​ശി​ച്ചു​കൊ​ണ്ടു ബിലെ​യാം ബാലാ​ക്കി​ന്റെ തത്‌ഫ​ല​മാ​യു​ണ്ടായ കോപം ശമിപ്പി​ച്ചു: മോവാ​ബി​ലെ സ്‌ത്രീ​കൾ ഇസ്രാ​യേ​ലി​ലെ പുരു​ഷൻമാ​രെ കടുത്ത ലൈം​ഗിക ദുർന്ന​ട​പ്പി​ലേ​ക്കും പെയോ​രി​ലെ വ്യാജ​ദൈ​വ​മായ ബാലിന്റെ വിഗ്ര​ഹാ​രാ​ധ​ന​യി​ലേ​ക്കും വശീക​രി​ക്കട്ടെ! ഈ തന്ത്രം ഫലിച്ചു. യഹോ​വ​യു​ടെ ധർമ​രോ​ഷം ജ്വലിച്ചു, ആ ഇസ്രാ​യേല്യ ദുർവൃ​ത്ത​രിൽ 24,000 പേരെ വധിച്ച ഒരു ബാധ അവൻ അയച്ചു—ഇസ്രാ​യേ​ലിൽ നിന്നു വഷളത്വം നീക്കാൻ പുരോ​ഹി​ത​നായ ഫിനേ​ഹാസ്‌ ക്രിയാ​ത്മ​ക​മായ നടപടി​യെ​ടു​ത്ത​പ്പോൾ മാത്രമേ ബാധ നിന്നു​ളളൂ.—സംഖ്യാ​പു​സ്‌തകം 24:10, 11; 25:1-3, 6-9; 31:16.

10. പെർഗ​മോ​സി​ലെ സഭയി​ലേക്ക്‌ ഏത്‌ ഇടർച്ച​ക്ക​ല്ലു​കൾ നുഴഞ്ഞു​ക​യ​റി​യി​രു​ന്നു, ദൈവം അവരുടെ പാപങ്ങൾ കണ്ണടച്ചു​ക​ള​യു​മെന്ന്‌ ആ ക്രിസ്‌ത്യാ​നി​കൾക്കു തോന്നി​യി​രി​ക്കാ​വു​ന്ന​തെ​ന്തു​കൊണ്ട്‌?

10 ഇപ്പോൾ, യോഹ​ന്നാ​ന്റെ നാളിൽ, പെർഗ​മോ​സിൽ, സമാന​മായ ഇടർച്ച​ക്ക​ല്ലു​കൾ ഉണ്ടോ? ഉണ്ട്‌! ദുർമാർഗ​വും വിഗ്ര​ഹാ​രാ​ധ​ന​യും സഭയി​ലേക്കു നുഴഞ്ഞി​റ​ങ്ങി​യി​ട്ടുണ്ട്‌. അപ്പോ​സ്‌ത​ല​നായ പൗലോ​സി​ലൂ​ടെ നൽകപ്പെട്ട ദൈവ​ത്തി​ന്റെ മുന്നറി​യി​പ്പു​കൾ ആ ക്രിസ്‌ത്യാ​നി​കൾ ചെവി​ക്കൊ​ണ്ടി​ട്ടില്ല. (1 കൊരി​ന്ത്യർ 10:6-11) അവർ പീഡനം സഹിച്ചി​ട്ടു​ള​ള​തി​നാൽ യഹോവ അവരുടെ ലൈം​ഗിക പാപങ്ങൾ കണ്ണടച്ചു​ക​ള​യു​മെന്ന്‌ ഒരുപക്ഷേ അവർക്കു തോന്നു​ന്നു. അതു​കൊണ്ട്‌ അവർ ഇത്തരം ദുഷ്ടത ഉപേക്ഷി​ച്ചേ പററൂ എന്ന്‌ യേശു വ്യക്തമാ​ക്കു​ന്നു.

11. (എ) ക്രിസ്‌ത്യാ​നി​കൾ എന്തി​നെ​തി​രെ ജാഗ്ര​ത​പാ​ലി​ക്കണം, ഏതുതരം ചിന്ത അവർ ഒഴിവാ​ക്കണം? (ബി) കഴിഞ്ഞ വർഷങ്ങ​ളിൽ ക്രിസ്‌തീ​യ​സ​ഭ​യിൽ നിന്ന്‌ എത്ര​ത്തോ​ളം​പേർ പുറത്താ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌, മുഖ്യ​മാ​യും ഏതു കാരണ​ത്തിന്‌?

11 സമാന​മാ​യി ഇന്നും “നമ്മുടെ ദൈവ​ത്തി​ന്റെ കൃപയെ ദുഷ്‌കാ​മ​വൃ​ത്തി​ക്കു ഹേതു​വാ​ക്കി” മാററു​ന്ന​തി​നെ​തി​രെ ക്രിസ്‌ത്യാ​നി​കൾ ജാഗ്രത പാലി​ക്കണം. (യൂദാ 4) ദോഷത്തെ വെറു​ക്കു​ന്ന​തി​നും ക്രിസ്‌തീയ സദാചാ​ര​ത്തി​ന്റെ ഒരു ഗതി പിന്തു​ട​രു​ന്ന​തി​നാ​യി ‘നമ്മുടെ ശരീര​ങ്ങളെ ദണ്ഡിപ്പി​ക്കു​ന്ന​തി​നും’ നാം ബാധ്യ​സ്ഥ​രാണ്‌. (1 കൊരി​ന്ത്യർ 9:27; സങ്കീർത്തനം 97:10; റോമർ 8:6) ദൈവ​സേ​വ​ന​ത്തി​ലെ തീക്ഷ്‌ണ​ത​യും പീഡന​ത്തിൻകീ​ഴി​ലെ നിർമ​ല​ത​യും ലൈം​ഗിക ദുർന്ന​ട​ത്ത​യിൽ ഉൾപ്പെ​ടാൻ അനുമതി നൽകു​ന്നു​വെന്നു നാം ഒരിക്ക​ലും വിചാ​രി​ക്ക​രുത്‌. ലോക​വ്യാ​പക ക്രിസ്‌തീ​യ​സ​ഭ​യിൽ നിന്നും കഴിഞ്ഞ വർഷങ്ങ​ളിൽ പ്രധാ​ന​മാ​യും ലൈം​ഗിക ദുർന്ന​ട​ത്ത​യു​ടെ പേരിൽ പുറത്താ​ക്ക​പ്പെട്ട അപരാ​ധി​കൾ പതിനാ​യി​ര​ക്ക​ണ​ക്കി​നുണ്ട്‌. ചില വർഷങ്ങ​ളിൽ പെയോ​രി​ലെ ബാൽ നിമിത്തം പുരാതന ഇസ്രാ​യേ​ലിൽ വീണു​പോ​യ​വ​രെ​ക്കാൾ കൂടുതൽ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. നാം ആ കൂട്ടത്തി​ലേക്ക്‌ ഒരിക്ക​ലും നിപതി​ക്കാ​തി​രി​ക്കാൻ നമ്മുടെ ജാഗ്രത നിലനിർത്താം.—റോമർ 11:20; 1 കൊരി​ന്ത്യർ 10:12.

12. ആദിമ​കാ​ല​ങ്ങ​ളി​ലെ ദൈവ​ദാ​സൻമാ​രു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഏതു തത്ത്വങ്ങൾ ബാധക​മാ​കു​ന്നു?

12 ‘വിഗ്ര​ഹാർപ്പി​തം തിന്നു​ന്ന​തി​നും’ പെർഗ​മോ​സി​ലെ ക്രിസ്‌ത്യാ​നി​കളെ യേശു ഉഗ്രമാ​യി ശാസി​ക്കു​ന്നു. ഇതിൽ എന്ത്‌ ഉൾപ്പെ​ട്ടി​രു​ന്നി​രി​ക്കാം? കൊരി​ന്ത്യർക്കു​ളള പൗലോ​സി​ന്റെ വാക്കു​ക​ളു​ടെ വീക്ഷണ​ത്തിൽ, ഒരുപക്ഷേ ചിലർ തങ്ങളുടെ ക്രിസ്‌തീയ സ്വാത​ന്ത്ര്യ​ത്തെ ദുരു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും മററു​ള​ള​വ​രു​ടെ മനഃസാ​ക്ഷി​യെ മനഃപൂർവം വ്രണ​പ്പെ​ടു​ത്തു​ക​യും ചെയ്‌തി​രു​ന്നു. എങ്കിലും, കൂടുതൽ സാധ്യ​ത​യ​നു​സ​രിച്ച്‌, ഏതെങ്കി​ലും വിധത്തിൽ യഥാർഥ വിഗ്ര​ഹ​പൂ​ജ​യിൽത്തന്നെ അവർ പങ്കെടു​ക്കു​ക​യാ​യി​രു​ന്നു. (1 കൊരി​ന്ത്യർ 8:4-13; 10:25-30) മററു​ള​ള​വരെ ഇടറി​ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ച്ചു​കൊണ്ട്‌, വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കൾ ഇന്നു തങ്ങളുടെ ക്രിസ്‌തീയ സ്വാത​ന്ത്ര്യ​ത്തി​ന്റെ പ്രയോ​ഗ​ത്തിൽ നിസ്വാർഥ സ്‌നേഹം പ്രകട​മാ​ക്കേ​ണ്ട​തുണ്ട്‌. അവർ ടിവി​യി​ലെ​യും ചലച്ചി​ത്ര​ങ്ങ​ളി​ലെ​യും സ്‌പോർട്ട്‌സി​ലെ​യും താരങ്ങളെ ആരാധി​ക്കു​ന്ന​തോ തങ്ങളുടെ പണത്തെ​യോ സ്വന്തം വയറി​നെ​പ്പോ​ലു​മോ ദൈവ​മാ​ക്കു​ന്ന​തോ പോലെ ആധുനിക വിഗ്ര​ഹാ​രാ​ധ​നാ​രൂ​പ​ങ്ങളെ തീർച്ച​യാ​യും ഒഴിവാ​ക്കേ​ണ്ട​തുണ്ട്‌!—മത്തായി 6:24; ഫിലി​പ്പി​യർ 1:9, 10; 3:17-19.

വിഭാ​ഗീ​യത ഒഴിവാ​ക്കുക!

13. പെർഗ​മോ​സി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ യേശു അടുത്ത​താ​യി ശാസന​യു​ടെ ഏതു വാക്കുകൾ നൽകുന്നു, സഭയ്‌ക്ക്‌ അവ ആവശ്യ​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

13 അവ്വണ്ണം നിക്കൊ​ലാ​വ്യ​രു​ടെ ഉപദേശം കൈ​ക്കൊ​ള​ളു​ന്നവർ നിനക്കും ഉണ്ടു” എന്നു പറഞ്ഞു​കൊണ്ട്‌ യേശു പെർഗ​മോ​സി​ലെ ക്രിസ്‌ത്യാ​നി​കളെ കൂടു​ത​ലാ​യി ശാസി​ക്കു​ന്നു. (വെളി​പ്പാ​ടു 2:15) ഈ വിഭാ​ഗ​ത്തി​ന്റെ പ്രവൃ​ത്തി​കളെ ദ്വേഷി​ച്ച​തിന്‌ യേശു മുമ്പ്‌ എഫേസ്യ​രെ അഭിന​ന്ദി​ച്ചി​രു​ന്നു. എങ്കിലും വിഭാ​ഗീ​യ​ത​യിൽ നിന്നും സഭയെ വിമു​ക്ത​മാ​ക്കി സൂക്ഷി​ക്കു​ന്നതു സംബന്ധി​ച്ചു പെർഗ​മോ​സി​ലെ ക്രിസ്‌ത്യാ​നി​കൾക്കു ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റെ ആവശ്യ​മു​ണ്ടാ​യി​രു​ന്നു. യേശു യോഹ​ന്നാൻ 17:20-23-ൽ പ്രാർഥിച്ച ഐക്യം കാത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​നു ക്രിസ്‌തീയ പ്രമാ​ണങ്ങൾ ഉയർത്തി​പ്പി​ടി​ക്കു​ന്ന​തിൽ കൂടുതൽ ദൃഢത ആവശ്യ​മാണ്‌. “ആരോ​ഗ്യാ​വ​ഹ​മായ പഠിപ്പി​ക്ക​ലി​നാൽ പ്രബോ​ധി​പ്പി​ക്കു​ക​യും എതിർപ​റ​യു​ന്ന​വരെ ശാസി​ക്കു​ക​യും” ചെയ്യേ​ണ്ടത്‌ ആവശ്യ​മാണ്‌.—തീത്തോസ്‌ 1:9, NW.

14. (എ) ആദ്യകാ​ലം​മു​തൽ ക്രിസ്‌തീ​യ​സ​ഭ​യ്‌ക്ക്‌ ആരെ നേരി​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു, അവരെ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വർണി​ച്ച​തെ​ങ്ങനെ? (ബി) തെററി​പ്പി​രി​യുന്ന ഒരു കൂട്ടത്തെ അനുഗ​മി​ക്കാൻ ചായ്‌വു​ണ്ടാ​യേ​ക്കാ​വുന്ന ഏതൊ​രാ​ളും യേശു​വി​ന്റെ ഏത്‌ വാക്കു​കൾക്കു ശ്രദ്ധ നൽകണം?

14 ആദ്യകാ​ലം​മു​തൽ ക്രിസ്‌തീ​യസഭ യഹോ​വ​യു​ടെ സരണി​യി​ലൂ​ടെ നൽകപ്പെട്ട “ഉപദേ​ശ​ത്തി​ന്നു വിപരീ​ത​മായ ദ്വന്ദ്വ​പ​ക്ഷ​ങ്ങ​ളെ​യും ഇടർച്ച​ക​ളെ​യും ഉണ്ടാക്കുന്ന” അഹങ്കാ​രി​ക​ളായ വിശ്വാ​സ​ത്യാ​ഗി​കളെ നേരി​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു, അവർ ചക്കരവാ​ക്കും വഞ്ചനാ​ത്മ​ക​സം​സാ​ര​വും മുഖാ​ന്തരം അതു ചെയ്‌തി​രു​ന്നു. (റോമർ 16:17, 18) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തന്റെ മിക്ക ലേഖന​ങ്ങ​ളി​ലും​തന്നെ ഈ ഭീഷണി സംബന്ധി​ച്ചു മുന്നറി​യി​പ്പു നൽകി. a സത്യസ​ഭയെ അതിന്റെ ക്രിസ്‌തീയ ശുദ്ധി​യി​ലും ഐക്യ​ത്തി​ലും യേശു പുനഃ​സ്ഥി​തീ​ക​രി​ച്ചി​രി​ക്കുന്ന ഈ ആധുനിക നാളി​ലും വിഭാ​ഗീ​യ​ത​യു​ടെ അപകടം നിലനിൽക്കു​ന്നു. അതിനാൽ, തെററി​പ്പി​രിഞ്ഞ ഒരു കൂട്ടത്തെ അനുഗ​മി​ക്കു​ന്ന​തി​നും അങ്ങനെ ഒരു വിഭാഗം ഉണ്ടാക്കു​ന്ന​തി​നും ചായ്‌വു​ള​ള​വ​നാ​യി​ത്തീർന്നേ​ക്കാ​വുന്ന ഏതൊ​രാ​ളും യേശു​വി​ന്റെ അടുത്ത വാക്കുകൾ ശ്രദ്ധിച്ചേ മതിയാ​കൂ: “ആകയാൽ മാനസാ​ന്ത​ര​പ്പെ​ടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിലെ [നീണ്ട, NW] വാളു​കൊ​ണ്ടു അവരോ​ടു പോരാ​ടും.”—വെളി​പ്പാ​ടു 2:16.

15. വിഭാ​ഗീ​യത തുടങ്ങു​ന്ന​തെ​ങ്ങനെ?

15 വിഭാ​ഗീ​യത തുടങ്ങു​ന്ന​തെ​ങ്ങനെ? ഒരുപക്ഷേ, ഒരു അനധി​കൃത ഉപദേ​ഷ്ടാവ്‌ (നാം അന്ത്യനാ​ളു​ക​ളി​ലാണ്‌ എന്നതു​പോ​ലു​ളള) ഏതെങ്കി​ലും ബൈബിൾ സത്യ​ത്തെ​പ്പ​ററി തർക്കി​ച്ചു​കൊ​ണ്ടു സംശയ​ത്തി​ന്റെ വിത്തു പാകുന്നു, അങ്ങനെ ഭിന്നി​ച്ചു​നിൽക്കുന്ന ഒരു കൂട്ടം പിരി​ഞ്ഞു​പോ​യി അയാളെ അനുഗ​മി​ക്കു​ക​യും ചെയ്യുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1; 2 പത്രൊസ്‌ 3:3, 4) അല്ലെങ്കിൽ യഹോവ തന്റെ വേല നിർവ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന രീതിയെ ആരെങ്കി​ലും വിമർശി​ക്കു​ന്നു, രാജ്യ​സ​ന്ദേ​ശ​വു​മാ​യി വീടു​തോ​റും പോകു​ന്ന​തി​ന്റെ ആവശ്യ​മി​ല്ലെ​ന്നും അതു തിരു​വെ​ഴു​ത്തു​പ​ര​മ​ല്ലെ​ന്നും അവകാ​ശ​പ്പെ​ട്ടു​കൊണ്ട്‌ അയാൾ സ്വയം ഒഴിഞ്ഞു​മാ​റുന്ന ഒരു മനോ​ഭാ​വ​ത്തി​നാ​യി അഭ്യർഥി​ക്കു​ന്നു. യേശു​വി​ന്റെ​യും അവന്റെ അപ്പോ​സ്‌ത​ലൻമാ​രു​ടെ​യും മാതൃക പിൻപ​ററി അത്തരം സേവന​ത്തിൽ പങ്കെടു​ക്കു​ന്നത്‌ ഇവരെ താഴ്‌മ​യു​ള​ള​വ​രാ​യി നിലനിർത്തു​മാ​യി​രു​ന്നു; എങ്കിലും അടർന്നു​പോ​കാ​നും ഒരു സ്വകാ​ര്യ​കൂ​ട്ട​മെന്ന നിലയിൽ ഒരുപക്ഷേ വല്ലപ്പോ​ഴും ബൈബിൾ വായി​ക്കു​ക​മാ​ത്രം ചെയ്‌തു​കൊണ്ട്‌ ആയാസം കൂടാതെ പോകാ​നും അവർ ഇഷ്ടപ്പെ​ടു​ന്നു. (മത്തായി 10:7, 11-13; പ്രവൃ​ത്തി​കൾ 5:42; 20:20, 21) യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​വും രക്തത്തിൽ നിന്ന്‌ ഒഴിഞ്ഞി​രി​ക്കാ​നു​ളള തിരു​വെ​ഴു​ത്തു​പ​ര​മായ കല്‌പ​ന​യും വിശേ​ഷ​ദി​വ​സ​ങ്ങ​ളു​ടെ ആഘോ​ഷ​വും പുകയി​ല​യു​ടെ ഉപയോ​ഗ​വും സംബന്ധിച്ച്‌ അത്തരക്കാർ തങ്ങളുടെ സ്വന്തം ആശയങ്ങൾ കെട്ടി​ച്ച​മ​ക്കു​ന്നു. അതിലു​പരി, അവർ യഹോ​വ​യു​ടെ നാമത്തെ അവമതി​ക്കു​ന്നു; വളരെ പെട്ടെ​ന്നു​തന്നെ അവർ മഹാബാ​ബി​ലോ​ന്റെ അനുവാ​ദാ​ത്മക വഴിക​ളി​ലേക്കു തിരികെ വീണു​പോ​കു​ന്നു. അതിലും മോശ​മാ​യി, ചിലർ ഒരുകാ​ലത്തു തങ്ങളുടെ സഹോ​ദ​ര​ങ്ങ​ളാ​യി​രുന്ന ‘കൂട്ടു​ദാ​സൻമാ​രെ അടിപ്പാ​നും’ അവർക്കെ​തി​രെ തിരി​യാ​നും സാത്താ​നാൽ പ്രേരി​പ്പി​ക്ക​പ്പെ​ടു​ന്നു.—മത്തായി 24:49; പ്രവൃ​ത്തി​കൾ 15:29; വെളി​പ്പാ​ടു 17:5.

16. (എ) വിശ്വാ​സ​ത്യാ​ഗ​പ​ര​മായ സ്വാധീ​ന​ത്താൽ പതറു​ന്നവർ പശ്ചാത്ത​പി​ക്കാൻ ശീഘ്ര​ത​യു​ള​ള​വ​രാ​യി​രി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌? (ബി) പശ്ചാത്ത​പി​ക്കാൻ വിസമ്മ​തി​ക്കു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കും?

16 വിശ്വാ​സ​ത്യാ​ഗ​പ​ര​മായ സ്വാധീ​ന​ത്താൽ പതറുന്ന ഏതൊ​രാ​ളും പശ്ചാത്ത​പി​ക്കാ​നു​ളള യേശു​വി​ന്റെ ക്ഷണത്തിനു ചെവി​കൊ​ടു​ക്കാൻ ശീഘ്ര​ത​യു​ള​ള​വ​നാ​യി​രി​ക്കണം! വിശ്വാ​സ​ത്യാ​ഗ​പ​ര​മായ പ്രചരണം വിഷമാ​യി​രി​ക്കു​ന്ന​തി​നാൽ അതു നിരാ​ക​രി​ക്ക​പ്പെ​ടണം. യേശു തന്റെ സഭയെ പോറ​റുന്ന നീതി​യു​ള​ള​തും നിർമ​ല​മാ​യ​തും പ്രിയ​ങ്ക​ര​വു​മായ സത്യങ്ങൾക്കു വിരു​ദ്ധ​മാ​യി അതിന്റെ അടിസ്ഥാ​നം അസൂയ​യും വിദ്വേ​ഷ​വു​മാണ്‌. (ലൂക്കൊസ്‌ 12:42; ഫിലി​പ്പി​യർ 1:15, 16; 4:8, 9) പശ്ചാത്ത​പി​ക്കാൻ വിസമ്മ​തി​ക്കു​ന്ന​വ​രു​ടെ കാര്യ​ത്തിൽ, കർത്താ​വായ യേശു ‘[തന്റെ] വായിലെ നീണ്ട വാളു​കൊണ്ട്‌ അവരോ​ടു പോരാ​ടു​ന്നു.’ യേശു ഭൂമി​യിൽ തന്റെ ശിഷ്യൻമാ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രുന്ന അവസാന സായാ​ഹ്ന​ത്തിൽ എന്തിനു​വേണ്ടി പ്രാർഥി​ച്ചോ ആ ഐക്യം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു​വേണ്ടി അവൻ തന്റെ ജനത്തെ വേർതി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. (യോഹ​ന്നാൻ 17:20-23, 26) തന്റെ വലങ്കയ്യി​ലെ നക്ഷത്രങ്ങൾ നൽകിയ സ്‌നേ​ഹ​പു​ര​സ്സ​ര​മായ ബുദ്ധ്യു​പ​ദേ​ശ​വും സഹായ​വും വിശ്വാ​സ​ത്യാ​ഗി​കൾ നിരസി​ക്കു​ന്ന​തു​കൊണ്ട്‌ യേശു അവരെ “പുറത്തു​ളള ഇരുട്ടി​ലേക്കു” വലി​ച്ചെ​റിഞ്ഞ്‌ അവരെ ന്യായം വിധി​ക്കു​ക​യും ‘അതിക​ഠി​ന​മാ​യി’ ശിക്ഷി​ക്കു​ക​യും ചെയ്യുന്നു. ദൈവ​ജ​ന​ത്തി​നി​ട​യിൽ മേലാൽ പുളി​പ്പാ​യി പ്രവർത്തി​ക്കാ​തി​രി​പ്പാൻ അവർ പുറത്താ​ക്ക​പ്പെ​ടു​ന്നു.—മത്തായി 24:48-51, NW; 25:30; 1 കൊരി​ന്ത്യർ 5:6, 9, 13; വെളി​പ്പാ​ടു 1:16.

‘മറഞ്ഞി​രി​ക്കുന്ന മന്നായും ഒരു വെളള​ക്ക​ല്ലും’

17. ‘ജയിക്കുന്ന’ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കാ​യി എന്തു പ്രതി​ഫലം കാത്തി​രി​ക്കു​ന്നു, പെർഗ​മോ​സി​ലെ ക്രിസ്‌ത്യാ​നി​കൾ എന്തു തരണം​ചെ​യ്യ​ണ​മാ​യി​രു​ന്നു?

17 യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ന്റെ നടത്തി​പ്പിൽ നൽകപ്പെട്ട യേശു​വി​ന്റെ ബുദ്ധ്യു​പ​ദേ​ശ​ത്തി​നു ചെവി​കൊ​ടു​ക്കു​ന്ന​വർക്കെ​ല്ലാം ഒരു മഹത്തായ പ്രതി​ഫലം കാത്തി​രി​ക്കു​ന്നു. ശ്രദ്ധിക്കൂ! “ആത്മാവു സഭക​ളോ​ടു പറയു​ന്നതു എന്തെന്നു ചെവി​യു​ള​ളവൻ കേൾക്കട്ടെ. ജയിക്കു​ന്ന​വന്നു ഞാൻ മറഞ്ഞി​രി​ക്കുന്ന മന്ന കൊടു​ക്കും; ഞാൻ അവന്നു വെളള​ക്ക​ല്ലും, ലഭിക്കു​ന്ന​വ​ന​ല്ലാ​തെ ആരും അറിയാ​ത്ത​തും ആ കല്ലിൻമേൽ എഴുതി​യി​രി​ക്കു​ന്ന​തു​മായ പുതിയ പേരും കൊടു​ക്കും.” (വെളി​പ്പാ​ടു 2:17) അങ്ങനെ സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ പെർഗ​മോ​സി​ലെ ക്രിസ്‌ത്യാ​നി​കൾ ‘ജയിക്കാൻ’ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു. സാത്താന്റെ സിംഹാ​സ​ന​മു​ളള പെർഗ​മോ​സി​ലു​ള​ളവർ വിജയി​ക്ക​ണ​മെ​ങ്കിൽ വിഗ്ര​ഹാ​രാ​ധന ഒഴിവാ​ക്കി​യേ തീരൂ. അവർ ദുർമാർഗ​ഗ​തി​യെ​യും വിഭാ​ഗീ​യ​ത​യെ​യും ബാലാ​ക്കി​നോ​ടും ബിലെ​യാ​മി​നോ​ടും ബന്ധപ്പെട്ട വിശ്വാ​സ​ത്യാ​ഗ​ത്തെ​യും നിക്കൊ​ലാ​വോ​സി​ന്റെ വിഭാ​ഗ​ത്തെ​യും തരണം​ചെ​യ്യ​ണ​മാ​യി​രു​ന്നു. ഇങ്ങനെ ചെയ്യു​ന്ന​തി​നാൽ ആ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ കുറെ “മറഞ്ഞി​രി​ക്കുന്ന മന്ന” തിന്നു​ന്ന​തി​നു ക്ഷണിക്ക​പ്പെ​ടും. ഇത്‌ എന്തർഥ​മാ​ക്കു​ന്നു?

18, 19. (എ) ഇസ്രാ​യേ​ല്യർക്കു വേണ്ടി യഹോവ പ്രദാനം ചെയ്‌ത മന്നാ എന്തായി​രു​ന്നു? (ബി) ഏതു മന്നാ മറയ്‌ക്ക​പ്പെ​ട്ടി​രു​ന്നു? (സി) മറഞ്ഞി​രി​ക്കുന്ന മന്നാ തിന്നു​ന്നത്‌ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

18 മോശ​യു​ടെ നാളിൽ ഇസ്രാ​യേ​ല്യ​രു​ടെ മരുഭൂ​മി​യാ​ത്ര​യിൽ അവരെ പോറ​റു​ന്ന​തി​നു യഹോവ മന്നാ പ്രദാനം ചെയ്‌തു. ആ മന്നാ മറഞ്ഞി​രി​ക്കു​ന്ന​ത​ല്ലാ​യി​രു​ന്നു, എന്തെന്നാൽ ശബത്തു​ദി​വസം ഒഴികെ ഓരോ പ്രഭാ​ത​ത്തി​ലും അതു ഭൂമിയെ മൂടുന്ന ഉറഞ്ഞ മഞ്ഞുപാ​ളി​പോ​ലെ അത്ഭുത​ക​ര​മാ​യി പ്രത്യ​ക്ഷ​പ്പെട്ടു. അത്‌ ഇസ്രാ​യേ​ല്യ​രെ ജീവ​നോ​ടെ നിലനിർത്തു​ന്ന​തി​നു​ളള ഒരു ദിവ്യ​ക​രു​ത​ലാ​യി​രു​ന്നു. ഒരു സ്‌മാ​ര​ക​മെ​ന്ന​നി​ല​യിൽ, ഈ “അപ്പം” കുറെ ഒരു പൊൻപാ​ത്ര​ത്തി​ലി​ട്ടു വിശുദ്ധ നിയമ​പെ​ട്ട​ക​ത്തി​നു​ള​ളിൽ “[ഇസ്രാ​യേ​ലി​ന്റെ] തലമു​റ​കൾക്കു​വേണ്ടി” സൂക്ഷി​ക്കാൻ യഹോവ മോശ​യോ​ടു കൽപ്പിച്ചു.—പുറപ്പാ​ടു 16:14, 15, 23, 26, 33; എബ്രായർ 9:3, 4.

19 സമുചി​ത​മായ എന്തൊരു പ്രതീകം! ഈ മന്നാ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ അതിവി​ശു​ദ്ധ​സ്ഥ​ലത്തു മറയ്‌ക്ക​പ്പെ​ട്ടി​രു​ന്നു, അവിടെ പെട്ടക​ത്തി​ന്റെ മൂടി​യു​ടെ മുകളിൽ വട്ടമി​ട്ടു​നിന്ന അത്ഭുത​വെ​ളി​ച്ചം യഹോ​വ​യു​ടെ സാന്നി​ധ്യ​ത്തെ​ത്തന്നെ പ്രതീ​ക​പ്പെ​ടു​ത്തി. (പുറപ്പാ​ടു 26:34) മറച്ചു​വെ​ച്ചി​രുന്ന മന്നാ തിന്നു​വാൻ തക്കവണ്ണം ആ പവി​ത്ര​സ്ഥ​ല​ത്തേക്കു നുഴഞ്ഞു​ക​യ​റാൻ ആരും അനുവ​ദി​ക്ക​പ്പെ​ട്ടി​രു​ന്നില്ല. എന്നിരു​ന്നാ​ലും ജയിക്കുന്ന തന്റെ അഭിഷിക്ത അനുഗാ​മി​കൾ “മറഞ്ഞി​രി​ക്കുന്ന മന്ന” തിന്നു​മെന്ന്‌ യേശു പറഞ്ഞു. തങ്ങൾക്കു​മു​മ്പേ ക്രിസ്‌തു ചെയ്‌ത​തു​പോ​ലെ അവർ “വാസ്‌ത​വ​മാ​യ​തി​ന്റെ പ്രതി​ബിം​ബ​മാ​യി കൈപ്പ​ണി​യായ വിശുദ്ധ മന്ദിര​ത്തി​ലേക്കല്ല, . . . സ്വർഗ്ഗ​ത്തി​ലേ”ക്കുതന്നെ പ്രവേ​ശി​ക്കു​ന്നു. (എബ്രായർ 9:12, 24) അവരുടെ പുനരു​ത്ഥാ​ന​ത്തിൽ അവർ അക്ഷയത്വ​വും അമർത്ത്യ​ത​യും ധരിക്കു​ന്നു—അവർക്ക്‌ അനശ്വ​ര​മായ “മറഞ്ഞി​രി​ക്കുന്ന മന്ന” നൽകു​ന്ന​തി​നാൽ പ്രതീ​ക​വ​ത്‌ക​രി​ക്ക​പ്പെട്ട യഹോ​വ​യു​ടെ അത്ഭുത​ക​ര​മായ ഒരു കരുതൽ തന്നെ. ജയശാ​ലി​ക​ളു​ടെ ആ ചെറിയ കൂട്ടം എത്ര പദവി​യു​ള​ള​വ​രാണ്‌!—1 കൊരി​ന്ത്യർ 15:53-57.

20, 21. (എ) അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു വെളള​ക്കല്ലു കൊടു​ക്കു​ന്നത്‌ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു? (ബി) 1,44,000 വെളള​ക്ക​ല്ലു​കൾ മാത്ര​മു​ള​ള​തി​നാൽ മഹാപു​രു​ഷാ​രം ഏതു പ്രത്യാശ പുലർത്തു​ന്നു?

20 ഇവർക്ക്‌ ‘ഒരു വെളള​ക്ക​ല്ലും’ ലഭിക്കു​ന്നു. റോമൻ കോട​തി​ക​ളിൽ വിധി പറയു​മ്പോൾ മിനു​സ​മു​ളള കല്ലുകൾ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. b ഒരു വെളള​ക്കല്ല്‌ കുററ​ക്കാ​ര​ന​ല്ലെ​ന്നു​ളള വിധിയെ അർഥമാ​ക്കി, അതേസ​മയം ഒരു കറുത്ത കല്ല്‌ കുററ​വി​ധി​യെ, മിക്ക​പ്പോ​ഴും മരണവി​ധി​യെ, അർഥമാ​ക്കി. പെർഗ​മോ​സി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ യേശു ‘ഒരു വെളള​ക്കല്ലു’ കൊടു​ക്കു​ന്നത്‌ അവൻ അവരെ നിർദോ​ഷി​ക​ളും നിർമ​ല​രും ശുദ്ധി​യു​ള​ള​വ​രു​മെന്നു വിധി​ക്കു​ന്ന​തി​നെ സൂചി​പ്പി​ക്കു​മാ​യി​രു​ന്നു. എങ്കിലും യേശു​വി​ന്റെ വാക്കു​കൾക്കു കൂടു​ത​ലായ ഒരു അർഥമു​ണ്ടാ​യി​രി​ക്കാം. റോമൻ കാലങ്ങ​ളിൽ സുപ്ര​ധാന സംഭവ​ങ്ങൾക്കു പ്രവേ​ശനം ലഭിക്കു​ന്ന​തി​നു​ളള ടിക്കറ​റു​ക​ളെന്ന നിലയി​ലും ഇത്തരം മിനു​സ​മു​ളള കല്ലുകൾ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. അതിനാൽ വിജയി​ക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​യെ സംബന്ധി​ച്ചി​ട​ത്തോ​ളം വെളള​ക്കല്ല്‌ വളരെ പ്രത്യേ​ക​മായ ഒന്നിനെ—കുഞ്ഞാ​ടി​ന്റെ വിവാ​ഹ​ത്തി​നു സ്വർഗ​ത്തിൽ ആദരണീ​യ​മായ ഒരു സ്ഥാന​ത്തേക്കു പ്രവേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നെ—സൂചി​പ്പി​ച്ചേ​ക്കാം. ഇത്തരം 1,44,000 കല്ലുകൾ മാത്ര​മാ​ണു നൽക​പ്പെ​ടു​ന്നത്‌.—വെളി​പ്പാ​ടു 14:1; 19:7-9.

21 നിങ്ങൾ സഹാരാ​ധ​ക​രായ മഹാപു​രു​ഷാ​ര​ത്തിൽപ്പെട്ട ഒരാളാ​ണെ​ങ്കിൽ നിങ്ങളെ പരിഗ​ണി​ക്കാ​തെ ഒഴിവാ​ക്കു​ന്നു​വെന്ന്‌ ഇതർഥ​മാ​ക്കു​ന്നു​വോ? ഒരിക്ക​ലു​മില്ല! സ്വർഗ​ത്തി​ലേ​ക്കു​ളള പ്രവേ​ശ​ന​മാ​കുന്ന വെളള​ക്കല്ല്‌ ലഭിക്കു​ന്നി​ല്ലെ​ന്നി​രി​ക്കെ, നിങ്ങൾ സഹിച്ചു നിൽക്കു​ന്നെ​ങ്കിൽ ഭൂമി​യിൽ പറുദീസ പുനഃ​സ്ഥാ​പി​ക്കുന്ന സന്തോ​ഷ​ക​ര​മായ വേലയിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാൻ നിങ്ങൾ മഹോ​പ​ദ്ര​വ​ത്തിൽ നിന്നു പുറത്തു​വ​ന്നേ​ക്കാം. ഇതിൽ നിങ്ങ​ളോ​ടു​കൂ​ടെ പങ്കെടു​ക്കു​ന്നതു പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന ക്രിസ്‌തീയ കാലത്തി​നു മുൻപു​ളള വിശ്വ​സ്‌ത​രും ഈയിടെ മരിച്ചു​പോ​യി​രി​ക്കാ​വുന്ന വേറെ ആടുക​ളിൽ പെടു​ന്ന​വ​രും ആയിരി​ക്കും. ഒടുവിൽ വീണ്ടെ​ടു​ക്ക​പ്പെട്ട മററു മരിച്ച​വർക്കെ​ല്ലാം ഒരു പറുദീ​സാ​ഭൂ​മി​യി​ലെ ജീവനി​ലേ​ക്കു​ളള പുനരു​ത്ഥാ​നം നൽക​പ്പെ​ടും.—സങ്കീർത്തനം 45:16; യോഹ​ന്നാൻ 10:16; വെളി​പ്പാ​ടു 7:9, 14.

22, 23. അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കു നൽക​പ്പെ​ടുന്ന വെളള​ക്ക​ല്ലിൽ എഴുതി​യി​രി​ക്കുന്ന പേരിന്റെ പ്രാധാ​ന്യ​മെ​ന്താണ്‌, ഇത്‌ എന്തു പ്രോ​ത്സാ​ഹനം നൽകേ​ണ്ട​താണ്‌?

22 കല്ലിൽ എഴുതി​യി​രി​ക്കുന്ന പുതിയ പേര്‌ എന്താണ്‌? ഒരു വ്യക്തിയെ തിരി​ച്ച​റി​യു​ന്ന​തി​നും അയാളെ മററു​ള​ള​വ​രിൽനി​ന്നു വേർതി​രി​ച്ച​റി​യു​ന്ന​തി​നു​മു​ളള ഒരു മാർഗ​മാണ്‌ ഒരു പേര്‌. ഈ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കു ജയിക്കു​ന്നവർ എന്നനി​ല​യിൽ തങ്ങളുടെ ഭൗമി​ക​ഗതി പൂർത്തി​യാ​ക്കി​യ​ശേഷം ആ കല്ലു ലഭിക്കു​ന്നു. അപ്പോൾ വ്യക്തമാ​യും, കല്ലിലു​ളള പേരു സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം ചേർക്ക​പ്പെ​ടുന്ന അവരുടെ പദവി​യോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു—സ്വർഗീ​യ​രാ​ജ്യം അവകാ​ശ​മാ​ക്കു​ന്നവർ മാത്രം ആസ്വദി​ക്കു​ന്ന​തും പൂർണ​മാ​യി വിലമ​തി​ക്കു​ന്ന​തു​മായ രാജകീയ സേവന​ത്തി​ന്റെ ഏററവും അടുത്ത ഒരു സ്ഥാനം തന്നെ. അതിനാൽ അതു “ലഭിക്കു​ന്ന​വ​ന​ല്ലാ​തെ ആരും അറിയാത്ത” ഒരു നാമം അഥവാ പദവി​നാ​മം ആണ്‌.—താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 3:12.

23 “ആത്മാവു സഭക​ളോ​ടു പറയു​ന്നതു എന്തെന്നു” കേൾക്കു​ന്ന​തി​നും അതു ബാധക​മാ​ക്കു​ന്ന​തി​നും യോഹ​ന്നാൻവർഗ​ത്തിന്‌ എന്തോരു പ്രോ​ത്സാ​ഹനം! ഭൂമി​യിൽ അവരുടെ സഖിത്വം ആസ്വദി​ക്കാ​നും യഹോ​വ​യു​ടെ രാജ്യം പ്രസി​ദ്ധ​മാ​ക്കു​ന്ന​തിൽ അവരോ​ടു​കൂ​ടെ പങ്കെടു​ക്കാ​നും കഴിയു​മ്പോൾ അവരോ​ടൊ​പ്പം വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കു​ന്ന​തിന്‌ അവരുടെ കൂട്ടാ​ളി​ക​ളായ മഹാപു​രു​ഷാ​രത്തെ ഇത്‌ എത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു!

[അടിക്കു​റി​പ്പു​കൾ]

b പ്രവൃത്തികൾ 26:10-ഉം അടിക്കു​റി​പ്പും കാണുക, ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ.

[അധ്യയന ചോദ്യ​ങ്ങൾ]

[43-ാം പേജിലെ ചിത്രങ്ങൾ]

വ്യാപകമായ പുറജാ​തീയ ആരാധ​ന​യു​ടെ ഈ തെളി​വു​കൾ ബർലി​നി​ലെ പെർഗ​മോൻ കാഴ്‌ച​ബം​ഗ്ലാ​വിൽ പ്രദർശി​പ്പി​ച്ചി​രി​ക്കു​ന്നു

[45-ാം പേജിലെ ചിത്രങ്ങൾ]

മന്നായുടെ ഒരു ഭാഗം നിയമ​പെ​ട്ട​ക​ത്തിൽ മറച്ചു​വെ​ച്ചി​രു​ന്നു. ജയിക്കുന്ന അഭിഷി​ക്തരെ സംബന്ധി​ച്ചി​ട​ത്തോ​ളം പ്രതീ​കാ​ത്മ​ക​മായ മറഞ്ഞി​രി​ക്കുന്ന മന്നാ കൊടു​ക്കു​ന്നത്‌ അവർക്ക്‌ അമർത്ത്യത ലഭിക്കു​ന്നു​വെന്ന്‌ അർഥമാ​ക്കു​ന്നു

വെളളക്കല്ല്‌ കുഞ്ഞാ​ടി​ന്റെ വിവാ​ഹ​ത്തി​നു പ്രവേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വർക്കു​ള​ള​താണ്‌