വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യോദ്ധാവാം രാജാവ്‌ അർമഗെദോനിൽ വിജയം വരിക്കുന്നു

യോദ്ധാവാം രാജാവ്‌ അർമഗെദോനിൽ വിജയം വരിക്കുന്നു

അധ്യായം 39

യോദ്ധാ​വാം രാജാവ്‌ അർമ​ഗെ​ദോ​നിൽ വിജയം വരിക്കു​ന്നു

ദർശനം 13വെളി​പ്പാ​ടു 19:11-21

വിഷയം: സാത്താന്റെ വ്യവസ്ഥി​തി​യെ നശിപ്പി​ക്കു​ന്ന​തിന്‌ യേശു സ്വർഗീയ സൈന്യ​ങ്ങളെ നയിക്കു​ന്നു

നിവൃത്തിയുടെ കാലം: മഹാബാ​ബി​ലോ​ന്റെ നാശത്തി​നു​ശേ​ഷം

1. അർമ​ഗെ​ദോൻ എന്താണ്‌, അതി​ലേക്കു നയിക്കു​ന്ന​തെന്ത്‌?

 അർമ​ഗെ​ദോൻ—അനേകരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഭയപ്പെ​ടു​ത്തുന്ന ഒരു പദം! എന്നാൽ അതു നീതി​സ്‌നേ​ഹി​കൾക്ക്‌, യഹോവ ജനതക​ളു​ടെ​മേൽ അന്തിമ ന്യായ​വി​ധി നടപ്പാ​ക്കു​ന്ന​തും ദീർഘ​കാ​ല​മാ​യി പ്രതീ​ക്ഷി​ച്ചി​രു​ന്ന​തു​മായ ദിവസത്തെ സൂചി​പ്പി​ക്കു​ന്നു. അതു മനുഷ്യ​രു​ടെ യുദ്ധമല്ല, പിന്നെ​യോ “സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധ”മാണ്‌—ഭൂമി​യി​ലെ ഭരണാ​ധി​കാ​രി​കൾക്കെ​തി​രെ​യു​ളള അവന്റെ പ്രതി​കാ​ര​ദി​വസം. (വെളി​പ്പാ​ടു 16:14, 16; യെഹെ​സ്‌കേൽ 25:17) മഹാബാ​ബി​ലോ​ന്റെ ശൂന്യ​മാ​ക്ക​ലോ​ടെ മഹോ​പ​ദ്രവം തുടങ്ങി​ക്ക​ഴി​ഞ്ഞി​രി​ക്കും. അതിനു​ശേഷം സാത്താ​നാൽ പ്രചോ​ദി​ത​രാ​യി കടുഞ്ചു​വപ്പു നിറമു​ളള കാട്ടു​മൃ​ഗ​വും അതിന്റെ പത്തു​കൊ​മ്പു​ക​ളും യഹോ​വ​യു​ടെ ജനത്തിൻമേ​ലു​ളള അവരുടെ ആക്രമ​ണ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കും. പിശാച്‌ ദൈവ​ത്തി​ന്റെ സ്‌ത്രീ​സ​മാന സ്ഥാപന​ത്തി​നു​നേർക്ക്‌ എന്നത്തെ​ക്കാ​ള​ധി​കം ക്രുദ്ധ​നാ​യി അവളുടെ സന്തതി​യിൽ ശേഷി​ക്കു​ന്ന​വ​രു​മാ​യു​ളള യുദ്ധം അവസാ​ന​ത്തോ​ളം നടത്താൻ തന്റെ ഡ്യൂപ്പു​കളെ ഉപയോ​ഗി​ക്കാൻ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കു​ക​യാണ്‌. (വെളി​പ്പാ​ടു 12:17) ഇതു സാത്താന്റെ അന്തിമ അവസര​മാണ്‌!

2. മാഗോ​ഗി​ലെ ഗോഗ്‌ ആരാണ്‌, തന്റെ സ്വന്തം ജനത്തെ ആക്രമി​ക്കാൻ യഹോവ അവനെ തന്ത്രപൂർവം നയിക്കു​ന്ന​തെ​ങ്ങനെ?

2 പിശാ​ചി​ന്റെ ദുഷ്ട ആക്രമണം യെഹെ​സ്‌കേൽ 38-ാം അധ്യാ​യ​ത്തിൽ വ്യക്തമാ​യി വർണി​ക്കു​ന്നു. അവിടെ താഴ്‌ത്ത​പ്പെട്ട സാത്താൻ ‘മാഗോ​ഗ്‌ദേ​ശ​ത്തി​ലെ ഗോഗ്‌’ എന്നു വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ആക്രമ​ണ​ത്തിന്‌ അവനെ​യും അവന്റെ അസംഖ്യം സൈന്യ​ത്തെ​യും ആകർഷി​ച്ചു​കൊണ്ട്‌ യഹോവ ഗോഗി​ന്റെ താടി​യെ​ല്ലു​ക​ളിൽ ആലങ്കാ​രിക ചൂണ്ട കൊളു​ത്തു​ന്നു. അവൻ ഇത്‌ എങ്ങനെ​യാ​ണു ചെയ്യു​ന്നത്‌? തന്റെ സാക്ഷി​കളെ “ജാതി​ക​ളു​ടെ ഇടയിൽനി​ന്നു ശേഖരി​ക്ക​പ്പെ​ട്ടും കന്നുകാ​ലി​ക​ളെ​യും ധനത്തെ​യും സമ്പാദി​ച്ചും ഭൂമി​യു​ടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന” പ്രതി​രോ​ധ​മി​ല്ലാത്ത ഒരു ജനതയാ​യി ഗോഗ്‌ കാണാൻ ഇടയാ​ക്കി​ക്കൊ​ണ്ടു​തന്നെ. കാട്ടു​മൃ​ഗ​ത്തെ​യും അതിന്റെ പ്രതി​മ​യെ​യും ആരാധി​ക്കാൻ വിസമ്മ​തിച്ച ഒരു ജനമെ​ന്ന​നി​ല​യിൽ ഇവർ ഭൂമി​യിൽ കേന്ദ്ര​സ്ഥാ​നത്തു നിൽക്കു​ന്നു. അവരുടെ ആത്മീയ ബലവും സമൃദ്ധി​യും ഗോഗി​നെ രോഷാ​കു​ല​നാ​ക്കു​ന്നു. അതു​കൊണ്ട്‌, ഗോഗും അവന്റെ അസംഖ്യം സൈന്യ​വും, സമു​ദ്ര​ത്തിൽനി​ന്നു കയറിവന്ന കാട്ടു​മൃ​ഗ​വും അതിന്റെ പത്തു​കൊ​മ്പു​ക​ളും സഹിതം കൊല​യ്‌ക്കു കൂട്ടം​കൂ​ടി​വ​രു​ന്നു. എന്നിരു​ന്നാ​ലും മഹാബാ​ബി​ലോ​നിൽനി​ന്നു വിഭി​ന്ന​മാ​യി ദൈവ​ത്തി​ന്റെ ശുദ്ധി​യു​ളള ജനം ദിവ്യ​സം​ര​ക്ഷണം ആസ്വദി​ക്കു​ന്നു!—യെഹെ​സ്‌കേൽ 38:1, 4, 11, 12, 15; വെളി​പ്പാ​ടു 13:1.

3. യഹോവ ഗോഗി​ന്റെ സൈന്യ​ത്തെ നശിപ്പി​ക്കു​ന്ന​തെ​ങ്ങനെ?

3 ഗോഗി​നെ​യും അവന്റെ സകല കൂട്ട​ത്തെ​യും യഹോവ നശിപ്പി​ക്കു​ന്ന​തെ​ങ്ങ​നെ​യാണ്‌? ശ്രദ്ധിക്കൂ! “ഞാൻ എന്റെ സകല പർവ്വത​ങ്ങ​ളോ​ടും അവന്റെ നേരെ വാളെ​ടു​പ്പാൻ കല്‌പി​ക്കും എന്നു യഹോ​വ​യായ കർത്താ​വി​ന്റെ അരുള​പ്പാ​ടു; ഓരോ​രു​ത്തന്റെ വാൾ അവനവന്റെ സഹോ​ദ​രന്നു വിരോ​ധ​മാ​യി​രി​ക്കും.” എന്നാൽ ആണവാ​യു​ധ​ങ്ങ​ളോ പരമ്പരാ​ഗത ആയുധ​ങ്ങ​ളോ ആ പോരാ​ട്ട​ത്തിൽ ഉപയോ​ഗി​ക്കു​ക​യില്ല, എന്തെന്നാൽ യഹോവ ഇപ്രകാ​രം പ്രഖ്യാ​പി​ക്കു​ന്നു: “ഞാൻ മഹാമാ​രി​കൊ​ണ്ടും രക്തം​കൊ​ണ്ടും അവനെ ന്യായം​വി​ധി​ക്കും; ഞാൻ അവന്റെ​മേ​ലും അവന്റെ പടക്കൂ​ട്ട​ങ്ങ​ളു​ടെ​മേ​ലും അവനോ​ടു​കൂ​ടെ​യു​ളള പല ജാതി​ക​ളു​ടെ​മേ​ലും പെരു​മ​ഴ​യും വലിയ ആലിപ്പ​ഴ​വും തീയും ഗന്ധകവും വർഷി​പ്പി​ക്കും. ഇങ്ങനെ ഞാൻ എന്നെത്തന്നേ മഹത്വീ​ക​രി​ക്കു​ക​യും എന്നെത്തന്നേ വിശു​ദ്ധീ​ക​രി​ക്കു​ക​യും പല ജാതി​ക​ളും കാൺകെ എന്നെത്തന്നേ വെളി​പ്പെ​ടു​ത്തു​ക​യും ഞാൻ യഹോവ എന്നു അവർ അറിക​യും ചെയ്യും.”—യെഹെ​സ്‌കേൽ 38:21-23; 39:11; താരത​മ്യം ചെയ്യുക: യോശുവ 10:8-14; ന്യായാ​ധി​പൻമാർ 7:19-22; 2 ദിനവൃ​ത്താ​ന്തം 20:15, 22-24; ഇയ്യോബ്‌ 38:22, 23.

“വിശ്വ​സ്‌ത​നും സത്യവാ​നും” എന്നു വിളി​ക്ക​പ്പെ​ടു​ന്നവൻ

4. യോഹ​ന്നാൻ യുദ്ധസ​ജ്ജ​നായ യേശു​ക്രി​സ്‌തു​വി​നെ വർണി​ക്കു​ന്ന​തെ​ങ്ങനെ?

4 യഹോവ ഒരു വാൾ വിളി​ച്ചു​വ​രു​ത്തു​ന്നു. ആ വാൾ പ്രയോ​ഗി​ക്കു​ന്നവൻ ആരാണ്‌? വെളി​പാ​ടി​ലേക്കു തിരി​ച്ചു​ചെ​ല്ലു​മ്പോൾ മറെറാ​രു പുളക​പ്ര​ദ​മായ ദർശന​ത്തിൽ നാം അതിന്റെ ഉത്തരം കണ്ടെത്തു​ന്നു. യഥാർഥ​ത്തിൽ ഭയോ​ദ്ദീ​പ​ക​മായ ചിലതു വെളി​പ്പെ​ടു​ത്തു​ന്ന​തി​നു​വേണ്ടി യോഹ​ന്നാ​ന്റെ കൺമു​മ്പാ​കെ സ്വർഗങ്ങൾ തുറക്കു​ന്നു—യേശു​ക്രി​സ്‌തു​തന്നെ യുദ്ധസ​ജ്ജ​നാ​യി നിൽക്കു​ന്നു. യോഹ​ന്നാൻ നമ്മോടു പറയുന്നു: “അനന്തരം സ്വർഗ്ഗം തുറന്നി​രി​ക്കു​ന്നതു ഞാൻ കണ്ടു; ഒരു വെളള​ക്കു​തിര പ്രത്യ​ക്ഷ​മാ​യി; അതിൻമേൽ ഇരിക്കു​ന്ന​വന്നു വിശ്വ​സ്‌ത​നും സത്യവാ​നും എന്നു പേർ. അവൻ നീതി​യോ​ടെ വിധി​ക്ക​യും പോരാ​ടു​ക​യും ചെയ്യുന്നു. അവന്റെ കണ്ണു അഗ്നിജ്വാ​ല, തലയിൽ അനേകം രാജമു​ടി​കൾ”.—വെളി​പ്പാ​ടു 19:11, 12എ.

5, 6. (എ) “വെളള​ക്കു​തിര”യാൽ, (ബി) “വിശ്വ​സ്‌ത​നും സത്യവാ​നും” എന്ന പേരി​നാൽ, (സി) “അഗ്നിജ്വാ​ല”പോലു​ളള കണ്ണുക​ളാൽ, (ഡി) “അനേകം രാജമു​ടി”കളാൽ, അർഥമാ​ക്ക​പ്പെ​ടു​ന്ന​തെന്ത്‌?

5 നാലു കുതി​ര​ക്കാ​രെ സംബന്ധിച്ച ആദിമ ദർശന​ത്തി​ലെ​പ്പോ​ലെ​തന്നെ ഈ “വെളള​ക്കു​തിര” നീതി​പൂർവ​ക​മായ യുദ്ധത്തി​ന്റെ ഉചിത​മായ ഒരു പ്രതീ​ക​മാണ്‌. (വെളി​പ്പാ​ടു 6:2) ദൈവ​പു​ത്രൻമാ​രിൽ ആർക്ക്‌ ഈ ശക്തനായ യോദ്ധാ​വി​നെ​ക്കാ​ള​ധി​കം നീതി​മാ​നാ​യി​രി​ക്കാൻ കഴിയും? “വിശ്വ​സ്‌ത​നും സത്യവാ​നും” എന്നു വിളി​ക്ക​പ്പെ​ടു​ന്ന​തു​കൊണ്ട്‌ അവൻ “വിശ്വ​സ്‌ത​നും സത്യവാ​നു​മായ സാക്ഷി”യായ യേശു​ക്രി​സ്‌തു ആയിരി​ക്കണം. (വെളി​പ്പാ​ടു 3:14) യഹോ​വ​യു​ടെ നീതി​യു​ളള ന്യായ​വി​ധി​കൾ നടപ്പാ​ക്കു​ന്ന​തിന്‌ അവൻ യുദ്ധം ചെയ്യുന്നു. അങ്ങനെ അവൻ യഹോ​വ​യു​ടെ നിയമിത ന്യായാ​ധി​പൻ, “ശക്തനാം ദൈവം” എന്ന തന്റെ പദവി​യിൽ പ്രവർത്തി​ക്കു​ന്നു. (യെശയ്യാവ്‌ 9:6, NW) അവന്റെ കണ്ണുകൾ ഭയോ​ദ്ദീ​പ​ക​മാണ്‌, തന്റെ ശത്രു​ക്ക​ളു​ടെ അഗ്നിമ​യ​മായ നാശത്തി​ലേക്കു നോക്കുന്ന “അഗ്നിജ്വാ​ല” പോലു​ള​ള​തു​തന്നെ.

6 ഈ യോദ്ധാ​വാം രാജാ​വി​ന്റെ തലയിൽ രാജമു​ടി​കൾ ധരിച്ചി​രി​ക്കു​ന്നു. സമു​ദ്ര​ത്തിൽനി​ന്നു കയറി​വ​രു​ന്ന​താ​യി യോഹ​ന്നാൻ കണ്ട കാട്ടു​മൃ​ഗ​ത്തി​നു ഭൗമി​ക​രം​ഗത്തെ അതിന്റെ താത്‌കാ​ലിക ഭരണാ​ധി​പ​ത്യ​ത്തെ ചിത്രീ​ക​രി​ക്കുന്ന പത്തുരാ​ജ​മു​ടി​കൾ ഉണ്ട്‌. (വെളി​പ്പാ​ടു 13:1) എങ്കിലും യേശു​വിന്‌ “അനേകം രാജമു​ടി​കൾ” ഉണ്ട്‌. അവന്റെ മഹത്തായ ഭരണാ​ധി​പ​ത്യം അതുല്യ​മാണ്‌. എന്തെന്നാൽ അവൻ “രാജാ​ധി​രാ​ജാ​വും കർത്താ​ധി​കർത്താ​വും” ആണ്‌.—1 തിമൊ​ഥെ​യൊസ്‌ 6:15.

7. യേശു​വി​ന്റെ എഴുതീ​ട്ടു​ളള നാമം എന്താണ്‌?

7 യോഹ​ന്നാ​ന്റെ വർണന തുടരു​ന്നു: “എഴുതീ​ട്ടു​ളള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാ​തെ ആർക്കും അറിഞ്ഞു​കൂ​ടാ.” (വെളി​പ്പാ​ടു 19:12ബി) ബൈബിൾ ദൈവ​പു​ത്ര​നെ​ക്കു​റിച്ച്‌ യേശു, ഇമ്മാനു​വേൽ, മീഖാ​യേൽ എന്നീ പേരു​ക​ളിൽ ഇപ്പോൾതന്നെ സംസാ​രി​ക്കു​ന്നു. എന്നാൽ പ്രസ്‌താ​വി​ച്ചി​ട്ടി​ല്ലാത്ത ഈ “നാമം” കർത്താ​വി​ന്റെ ദിവസ​ത്തിൽ യേശു ആസ്വദി​ക്കുന്ന സ്ഥാനത്തി​നും പദവി​കൾക്കും വേണ്ടി നില​കൊ​ള​ളു​ന്നു​വെന്നു തോന്നു​ന്നു. (താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 2:17.) 1914-നു ശേഷമു​ളള യേശു​വി​നെ വർണി​ക്കു​ക​യിൽ യെശയ്യാവ്‌ പറയുന്നു: “അവന്നു അത്ഭുത​മ​ന്ത്രി, വീരനാം ദൈവം, നിത്യ​പി​താ​വു, സമാധാ​ന​പ്രഭു എന്നു പേർ വിളി​ക്ക​പ്പെ​ടും.” (യെശയ്യാ​വു 9:6) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ യേശു​വി​ന്റെ നാമത്തെ അവന്റെ വളരെ ഉയർന്ന സേവന​പ​ദ​വി​ക​ളോ​ടു ബന്ധപ്പെ​ടു​ത്തി, അവൻ ഇപ്രകാ​രം എഴുതി​യ​പ്പോൾ: “ദൈവ​വും അവനെ [യേശു​വി​നെ] ഏററവും ഉയർത്തി സകലനാ​മ​ത്തി​ന്നും മേലായ നാമം നല്‌കി; അങ്ങനെ യേശു​വി​ന്റെ നാമത്തിൽ . . . മുഴങ്കാൽ ഒക്കെയും” മടങ്ങേ​ണ്ട​തി​നു​തന്നെ.—ഫിലി​പ്പി​യർ 2:9, 10.

8. യേശു​വി​നു മാത്രമേ എഴുതീ​ട്ടു​ളള നാമം അറിയാ​വൂ എന്നുള​ള​തെ​ന്തു​കൊണ്ട്‌, അവന്റെ ചില ശ്രേഷ്‌ഠ​പ​ദ​വി​ക​ളിൽ ആർ പങ്കെടു​ക്കു​ന്നു?

8 യേശു​വി​ന്റെ പദവികൾ അതുല്യ​മാണ്‌. യഹോ​വക്കു പുറമേ, യേശു​വി​നു മാത്രമേ അത്തരം ഉയർന്ന ഒരു സ്ഥാനം വഹിക്കു​ന്നത്‌ എന്തർഥ​മാ​ക്കു​ന്നു​വെന്ന്‌ മനസ്സി​ലാ​ക്കാൻ കഴിയൂ. (താരത​മ്യം ചെയ്യുക: മത്തായി 11:27.) അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ സകല സൃഷ്ടി​ക​ളി​ലും​വെച്ച്‌ യേശു​വി​നു മാത്രമേ ഈ നാമം പൂർണ​മാ​യി വിലമ​തി​ക്കാൻ കഴിയൂ. എന്നിരു​ന്നാ​ലും യേശു തന്റെ മണവാ​ട്ടി​യെ ഈ പദവി​ക​ളിൽ ചിലതിൽ ഉൾപ്പെ​ടു​ത്തു​ന്നു. അതു​കൊണ്ട്‌ അവൻ ഈ വാഗ്‌ദത്തം ചെയ്യുന്നു: “ജയിക്കു​ന്ന​വനെ . . . എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.”—വെളി​പ്പാ​ടു 3:12.

9. എന്തു സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു, (എ) യേശു “രക്തം തളിച്ച ഉടുപ്പു ധരിച്ചി​രി​ക്കുന്ന”തിനാൽ? (ബി) യേശു “ദൈവ​വ​ചനം” എന്നു വിളി​ക്ക​പ്പെ​ടു​ന്ന​തി​നാൽ?

9 യോഹ​ന്നാൻ കൂട്ടി​ച്ചേർക്കു​ന്നു: “അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചി​രി​ക്കു​ന്നു; അവന്നു ദൈവ​വ​ചനം എന്നു പേർ പറയുന്നു.” (വെളി​പ്പാ​ടു 19:13) ഇത്‌ ആരുടെ “രക്തം” ആണ്‌? അതു മനുഷ്യ​വർഗ​ത്തി​നു​വേണ്ടി ചൊരി​യ​പ്പെട്ട യേശു​വി​ന്റെ ജീവരക്തം ആയിരി​ക്കാം. (വെളി​പ്പാ​ടു 1:5) എന്നാൽ ഈ സന്ദർഭ​ത്തിൽ അത്‌ അവന്റെ ശത്രു​ക്ക​ളു​ടെ​മേൽ യഹോ​വ​യു​ടെ ന്യായ​വി​ധി നടപ്പാ​ക്ക​പ്പെ​ടു​മ്പോൾ ചൊരി​യുന്ന രക്തത്തെ പരാമർശി​ക്കാൻ കൂടുതൽ സാധ്യ​ത​യുണ്ട്‌. ഭൂമി​യി​ലെ മുന്തിരി കൊയ്യു​ന്ന​തും “കുതി​ര​ക​ളു​ടെ കടിവാ​ള​ങ്ങ​ളോ​ളം” ഉയരത്തിൽ രക്തം എത്തുന്ന​തു​വരെ ദൈവ​കോ​പ​ത്തി​ന്റെ വലിയ ചക്കിൽ മെതി​ക്കു​ന്ന​തും സംബന്ധിച്ച മുൻദർശനം നമ്മെ ഓർമി​പ്പി​ക്കു​ന്നു—ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളു​ടെ​മേ​ലു​ളള ഒരു വലിയ വിജയത്തെ അർഥമാ​ക്കു​ന്ന​തു​തന്നെ. (വെളി​പ്പാ​ടു 14:18-20) അതു​പോ​ലെ​തന്നെ യേശു​വി​ന്റെ മേലങ്കി​യിൽ തളിക്ക​പ്പെട്ട രക്തം അവന്റെ വിജയം നിർണാ​യ​ക​വും പൂർണ​വു​മാ​ണെന്നു സ്ഥിരീ​ക​രി​ക്കു​ന്നു. (താരത​മ്യം ചെയ്യുക: യെശയ്യാ​വു 63:1-6.) ഇപ്പോൾ യേശു​വിന്‌ ഒരു പേരു വിളി​ക്ക​പ്പെ​ടു​ന്ന​താ​യി യോഹ​ന്നാൻ വീണ്ടും പറയുന്നു. ഈ പ്രാവ​ശ്യം അതു പ്രസി​ദ്ധ​മായ ഒരു നാമമാണ്‌—“ദൈവ​വ​ചനം”—ഈ യോദ്ധാ​വാം രാജാ​വി​നെ യഹോ​വ​യു​ടെ മുഖ്യ​വ​ക്താ​വും സത്യത്തി​ന്റെ രക്ഷിതാ​വു​മാ​യി തിരി​ച്ച​റി​യി​ക്കുന്ന ഒന്നാണത്‌.—യോഹ​ന്നാൻ 1:1; വെളി​പ്പാ​ടു 1:1.

യേശു​വി​ന്റെ സഹയോ​ദ്ധാ​ക്കൾ

10, 11. (എ) യേശു യുദ്ധത്തിൽ ഒററയ്‌ക്ക​ല്ലെന്ന്‌ യോഹ​ന്നാൻ എങ്ങനെ പ്രകട​മാ​ക്കു​ന്നു? (ബി) കുതി​രകൾ “വെളള”യാണെ​ന്നും കുതി​ര​ക്കാർ “നിർമ്മ​ല​വും ശുഭ്ര​വു​മായ വിശേ​ഷ​വ​സ്‌ത്രം” ധരിച്ച​വ​രാ​ണെ​ന്നു​മു​ളള വസ്‌തു​ത​യാൽ എന്തു സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു? (സി) സ്വർഗീയ “സൈന്യ”ങ്ങൾ ആർ ചേർന്നു രൂപം കൊള​ളു​ന്നു?

10 ഈ യുദ്ധം നടത്തു​ന്ന​തിൽ യേശു ഒററയ്‌ക്കല്ല. യോഹ​ന്നാൻ നമ്മോടു പറയുന്നു; “സ്വർഗ്ഗ​ത്തി​ലെ സൈന്യം നിർമ്മ​ല​വും ശുഭ്ര​വു​മായ വിശേ​ഷ​വ​സ്‌ത്രം ധരിച്ചു വെളള​ക്കു​തി​ര​പ്പു​റത്തു കയറി അവനെ അനുഗ​മി​ച്ചു.” (വെളി​പ്പാ​ടു 19:14) കുതി​രകൾ ‘വെളുത്ത’താണെ​ന്നു​ളള വസ്‌തുത നീതി​യു​ളള യുദ്ധത്തെ കുറി​ക്കു​ന്നു. രാജാ​വി​ന്റെ കുതി​ര​ക്കാർക്കു യോജി​ച്ച​താ​ണു “വിശേഷ വസ്‌ത്രം”, അതിന്റെ തിളങ്ങുന്ന, നിർമ​ല​മായ വെൺമ യഹോ​വ​യു​ടെ മുമ്പാ​കെ​യു​ളള ശുദ്ധവും നീതി​പൂർവ​ക​വു​മായ നിലയെ സൂചി​പ്പി​ക്കു​ന്നു. അപ്പോൾ ഈ “സൈന്യം” ആർ ചേർന്നു രൂപം​കൊ​ള​ളു​ന്നു? നിസ്സം​ശ​യ​മാ​യും അവരിൽ വിശു​ദ്ധ​ദൂ​തൻമാർ ഉൾപ്പെ​ടു​ന്നു. കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ തുടക്ക​ത്തി​ലാ​യി​രു​ന്നു മീഖാ​യേ​ലും അവന്റെ ദൂതൻമാ​രും സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും സ്വർഗ​ത്തിൽനി​ന്നു ബഹിഷ്‌ക​രി​ച്ചത്‌. (വെളി​പ്പാ​ടു 12:7-9) അതിനു​പു​റമേ, യേശു തന്റെ മഹത്ത്വ​മു​ളള സിംഹാ​സ​ന​ത്തിൽ ഇരുന്നു ഭൂമി​യി​ലെ ജനതക​ളെ​യും ജനങ്ങ​ളെ​യും ന്യായം​വി​ധി​ച്ചു തുടങ്ങു​മ്പോൾ ‘സകല ദൂതൻമാ​രും’ ഇപ്പോൾ അവനു സേവ​ചെ​യ്യു​ന്നു. (മത്തായി 25:31, 32) ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ പൂർണ​മാ​യി നടപ്പാ​ക്ക​പ്പെ​ടു​മ്പോൾ വിധി​നിർണാ​യക യുദ്ധത്തിൽ അവന്റെ ദൂതൻമാർ യേശു​വി​നോ​ടു​കൂ​ടെ വീണ്ടും ഉണ്ടായി​രി​ക്കും.

11 മററു​ള​ള​വ​രും ഉൾപ്പെ​ട്ടി​രി​ക്കും. തുയ​ഥൈര സഭയ്‌ക്കു തന്റെ സന്ദേശം അയക്കു​മ്പോൾ യേശു ഇപ്രകാ​രം വാഗ്‌ദത്തം ചെയ്‌തു: “ജയിക്ക​യും ഞാൻ കല്‌പിച്ച പ്രവൃ​ത്തി​കളെ അവസാ​ന​ത്തോ​ളം അനുഷ്‌ഠി​ക്ക​യും ചെയ്യു​ന്ന​വന്നു എന്റെ പിതാവു എനിക്കു തന്നതു​പോ​ലെ ഞാൻ ജാതി​ക​ളു​ടെ​മേൽ അധികാ​രം കൊടു​ക്കും. അവൻ ഇരിമ്പു​കോൽകൊ​ണ്ടു അവരെ മേയി​ക്കും; അവർ കുശവന്റെ പാത്ര​ങ്ങൾപോ​ലെ നുറു​ങ്ങി​പ്പോ​കും.” (വെളി​പ്പാ​ടു 2:26, 27) സംശയ​ര​ഹി​ത​മാ​യും, സമയമാ​കു​മ്പോൾ സ്വർഗ​ത്തിൽ ആയിരി​ക്കുന്ന ക്രിസ്‌തു​വി​ന്റെ സഹോ​ദ​രൻമാർക്കു ജനങ്ങ​ളെ​യും ജനതക​ളെ​യും ഇരുമ്പു​ദ​ണ്ഡു​കൊ​ണ്ടു മേയി​ക്കു​ന്ന​തിൽ ഒരു പങ്കുണ്ടാ​യി​രി​ക്കും.

12. (എ) ഭൂമി​യി​ലു​ളള ദൈവ​ദാ​സൻമാർ അർമ​ഗെ​ദോ​നി​ലെ പോരാ​ട്ട​ത്തിൽ പങ്കെടു​ക്കു​മോ? (ബി) ഭൂമി​യി​ലു​ളള യഹോ​വ​യു​ടെ ജനം അർമ​ഗെ​ദോ​നി​ലെ പോരാ​ട്ട​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

12 എങ്കിലും, ഭൂമി​യി​ലു​ളള ദൈവ​ദാ​സൻമാ​രെ സംബന്ധി​ച്ചെന്ത്‌? അർമ​ഗെ​ദോ​നി​ലെ പോരാ​ട്ട​ത്തിൽ യോഹ​ന്നാൻവർഗ​ത്തിന്‌ ഒരു സജീവ പങ്കുണ്ടാ​യി​രി​ക്കു​ക​യില്ല; യഹോ​വ​യു​ടെ ആത്മീയ ആരാധ​നാ​ല​യ​ത്തി​ലേക്ക്‌ ഒഴുകി വന്നു​കൊ​ണ്ടി​രി​ക്കുന്ന സകല ജനതക​ളിൽനി​ന്നു​മു​ളള ആളുക​ളായ അതിന്റെ വിശ്വസ്‌ത കൂട്ടാ​ളി​കൾക്കും പങ്കുണ്ടാ​യി​രി​ക്കു​ക​യില്ല. സമാധാ​ന​പ്രി​യ​രായ ഈ മനുഷ്യർ ഇപ്പോൾതന്നെ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർത്തി​രി​ക്കു​ന്നു. (യെശയ്യാ​വു 2:2-4) എങ്കിലും, അവർ വളരെ​യ​ധി​കം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു! നാം കുറി​ക്കൊ​ണ്ടു​ക​ഴി​ഞ്ഞ​തു​പോ​ലെ, ഗോഗും അവന്റെ പടക്കൂ​ട്ട​വും ക്രൂര​മാ​യി ആക്രമി​ക്കു​ന്നത്‌ പ്രഥമ​ദൃ​ഷ്ട്യാ പ്രതി​രോ​ധ​മി​ല്ലാ​ത്ത​താ​യി തോന്നി​ക്കുന്ന യഹോ​വ​യു​ടെ ജനത്തെ​യാണ്‌. അതു സ്വർഗ​ത്തി​ലെ സൈന്യ​ത്തി​ന്റെ പിന്തു​ണ​യു​ളള യഹോ​വ​യു​ടെ യോദ്ധാ​വാം രാജാ​വിന്‌ ആ ജനതകൾക്കെ​തി​രെ ഒരു നിർമൂ​ല​ന​യു​ദ്ധം തുടങ്ങാ​നു​ളള അടയാ​ള​മാണ്‌. (യെഹെ​സ്‌കേൽ 39:6, 7, 11; താരത​മ്യം ചെയ്യുക: ദാനീ​യേൽ 11:44–12:1.) കാഴ്‌ച​ക്കാ​രെ​ന്ന​നി​ല​യിൽ ഭൂമി​യി​ലെ ദൈവ​ജനം അത്യന്തം താത്‌പ​ര്യ​മു​ള​ള​വ​രാ​യി​രി​ക്കും. അർമ​ഗെ​ദോൻ അവരുടെ രക്ഷയെ അർഥമാ​ക്കും, യഹോ​വ​യു​ടെ വലിയ സംസ്ഥാ​പ​ന​യു​ദ്ധ​ത്തി​ന്റെ ദൃക്‌സാ​ക്ഷി​കൾ ആയിരു​ന്നു​കൊണ്ട്‌ അവർ സകലനി​ത്യ​ത​യി​ലും ജീവി​ക്കും.

13. യഹോ​വ​യു​ടെ സാക്ഷികൾ സകല ഗവൺമെൻറി​നും എതിര​ല്ലെന്നു നാം എങ്ങനെ അറിയു​ന്നു?

13 യഹോ​വ​യു​ടെ സാക്ഷികൾ സകല ഗവൺമെൻറി​നും എതിരാ​ണെന്ന്‌ ഇതർഥ​മാ​ക്കു​ന്നു​വോ? അശേഷ​മില്ല! “ഏതു മനുഷ്യ​നും ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങൾക്കു കീഴട​ങ്ങട്ടെ” എന്ന അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ ബുദ്ധ്യു​പ​ദേശം അവർ അനുസ​രി​ക്കു​ന്നു. ഇപ്പോ​ഴത്തെ വ്യവസ്ഥി​തി നിലനിൽക്കു​ന്നി​ട​ത്തോ​ളം കാലം മനുഷ്യ​സ​മു​ദാ​യ​ത്തിൽ ഒരളവി​ലു​ളള ക്രമം നിലനിർത്തു​ന്ന​തി​നു ദൈവ​ത്തി​ന്റെ അനുവാ​ദ​ത്താൽ ആ “ശ്രേഷ്‌ഠാ​ധി​കാ​രങ്ങൾ” നിലനിൽക്കു​ന്ന​താ​യി അവർ തിരി​ച്ച​റി​യു​ന്നു. അങ്ങനെ യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ നികു​തി​കൾ കൊടു​ക്കു​ന്നു, നിയമങ്ങൾ അനുസ​രി​ക്കു​ന്നു, ഗതാഗ​ത​ച​ട്ട​ങ്ങളെ ആദരി​ക്കു​ന്നു, പേർചാർത്ത​ലി​നോ​ടു സഹകരി​ക്കു​ന്നു, അങ്ങനെ പലതും ചെയ്യുന്നു. (റോമർ 13:1, 6, 7) അതിനു​പു​റമേ വിശ്വ​സ്‌ത​രും സത്യസ​ന്ധ​രും ആയിരി​ക്കു​ന്ന​തി​ലും അയൽക്കാ​രോ​ടു സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തി​ലും ശക്തമായ ഒരു ധാർമിക കുടും​ബം കെട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും തങ്ങളുടെ കുട്ടി​കളെ മാതൃ​കാ​യോ​ഗ്യ​രായ പൗരൻമാ​രാ​യി പരിശീ​ലി​പ്പി​ക്കു​ന്ന​തി​ലും അവർ ബൈബിൾത​ത്ത്വ​ങ്ങൾ പിൻപ​റ​റു​ന്നു. ഈ വിധത്തിൽ അവർ “കൈസർക്കു​ള​ളതു കൈസർക്കു” തിരികെ കൊടു​ക്കുക മാത്രമല്ല “ദൈവ​ത്തി​ന്നു​ള​ളതു ദൈവ​ത്തി​ന്നും” തിരികെ കൊടു​ക്കു​ന്നു. (ലൂക്കൊസ്‌ 20:25; 1 പത്രൊസ്‌ 2:13-17) ഈ ലോക​ത്തി​ലെ ഭരണാ​ധി​കാ​രി​കൾ താത്‌കാ​ലി​ക​മാ​ണെന്നു ദൈവ​ത്തി​ന്റെ വചനം പറയു​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ ക്രിസ്‌തു​വി​ന്റെ രാജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ പെട്ടെ​ന്നു​തന്നെ ആസ്വദി​ക്കാൻ കഴിയുന്ന പൂർണ​ജീ​വ​നു​വേണ്ടി, യഥാർഥ​ജീ​വ​നു​വേണ്ടി ഇപ്പോൾ ഒരുങ്ങു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 6:17-19) ഈ ലോക​ത്തി​ലെ ഭരണങ്ങളെ മറിച്ചി​ടു​ന്ന​തിൽ അവർക്ക്‌ ഒരു പങ്കും ഇല്ലെങ്കി​ലും വിശു​ദ്ധ​ബൈ​ബി​ളാ​കുന്ന ദൈവ​ത്തി​ന്റെ നിശ്വ​സ്‌ത​വ​ചനം, യഹോവ അർമ​ഗെ​ദോ​നിൽ നടപ്പാ​ക്കാൻ പോകുന്ന ന്യായ​വി​ധി​യെ​ക്കു​റി​ച്ചു പറയു​ന്ന​തി​നോട്‌ അവർക്കു ഭയഭക്തി​തോ​ന്നു​ന്നു.—യെശയ്യാ​വു 26:20, 21; എബ്രായർ 12:28, 29.

അന്തിമ യുദ്ധത്തി​ലേക്ക്‌!

14. യേശു​വി​ന്റെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന നീണ്ട ‘മൂർച്ച​യു​ളള വാളി​നാൽ’ പ്രതീ​ക​വ​ത്‌ക​രി​ക്ക​പ്പെ​ടു​ന്ന​തെന്ത്‌?

14 യേശു എന്തധി​കാ​ര​ത്താൽ തന്റെ ജയിച്ച​ടക്കൽ പൂർത്തി​യാ​ക്കു​ന്നു? യോഹ​ന്നാൻ നമ്മെ അറിയി​ക്കു​ന്നു: “ജാതി​കളെ വെട്ടു​വാൻ അവന്റെ വായിൽനി​ന്നു മൂർച്ച​യു​ളള വാൾ പുറ​പ്പെ​ടു​ന്നു; അവൻ ഇരിമ്പു​കോൽകൊ​ണ്ടു അവരെ മേയ്‌ക്കും.” (വെളി​പ്പാ​ടു 19:15എ) ആ നീണ്ട “മൂർച്ച​യു​ളള വാൾ” ദൈവ​രാ​ജ്യ​ത്തെ പിന്താ​ങ്ങാൻ വിസമ്മ​തി​ക്കുന്ന എല്ലാവ​രെ​യും വധിക്കു​വാൻ കൽപ്പന പുറ​പ്പെ​ടു​വി​ക്കു​ന്ന​തി​നു​ളള യേശു​വി​ന്റെ ദൈവ​ദ​ത്ത​മായ അധികാ​രത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു. (വെളി​പ്പാ​ടു 1:16; 2:16) ഈ സ്‌പഷ്ട​മായ പ്രതീകം യെശയ്യാ​വി​ന്റെ വാക്കു​ക​ളോ​ടു യോജി​ക്കു​ന്നു: “അവൻ [യഹോവ] എന്റെ വായെ മൂർച്ച​യു​ളള വാൾപോ​ലെ​യാ​ക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പി​ച്ചു; അവൻ എന്നെ മിനു​ക്കിയ അമ്പാക്കി”. (യെശയ്യാ​വു 49:2) ഇവിടെ യെശയ്യാവ്‌ ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ ഘോഷി​ക്കു​ക​യും ലക്ഷ്യം തെററാത്ത ഒരു അസ്‌ത്രം​കൊ​ണ്ടെ​ന്ന​പോ​ലെ അവ നടപ്പാ​ക്കു​ക​യും ചെയ്യുന്ന യേശു​വി​നെ മുൻനി​ഴ​ലാ​ക്കി.

15. ഈ സമയത്ത്‌, എന്തിന്റെ തുടക്കം കുറി​ക്ക​ത്ത​ക്ക​വണ്ണം ആരെ തുറന്നു​കാ​ട്ടു​ക​യും ന്യായം​വി​ധി​ക്കു​ക​യും ചെയ്‌തി​രി​ക്കും?

15 ഈ സമയത്ത്‌, യേശു പൗലോ​സി​ന്റെ പിൻവ​രുന്ന വാക്കു​ക​ളു​ടെ നിവൃ​ത്തി​യാ​യി പ്രവർത്തി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കും: “അപ്പോൾ അധർമ്മ​മൂർത്തി വെളി​പ്പെ​ട്ടു​വ​രും; അവനെ കർത്താ​വായ യേശു തന്റെ വായിലെ ശ്വാസ​ത്താൽ ഒടുക്കി തന്റെ പ്രത്യ​ക്ഷ​ത​യു​ടെ പ്രഭാ​വ​ത്താൽ നശിപ്പി​ക്കും.” അതെ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​ക​രാ​കുന്ന അധർമ​മ​നു​ഷ്യ​നെ തുറന്നു​കാ​ട്ടി​ക്കൊ​ണ്ടും ന്യായം വിധി​ച്ചു​കൊ​ണ്ടും യേശു​വി​ന്റെ സാന്നി​ധ്യം (ഗ്രീക്ക്‌, പറൂസിയ) 1914 മുതൽ ഇങ്ങോട്ടു പ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു. കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗ​ത്തി​ന്റെ പത്തു​കൊ​മ്പു​കൾ ആ ന്യായ​വി​ധി നടപ്പാ​ക്കു​ക​യും മഹാബാ​ബി​ലോ​ന്റെ ശേഷിച്ച ഭാഗ​ത്തോ​ടു​കൂ​ടെ ക്രൈ​സ്‌ത​വ​ലോ​കത്തെ തകർത്തു തരിപ്പ​ണ​മാ​ക്കു​ക​യും ചെയ്യു​മ്പോൾ ആ സാന്നി​ധ്യം സ്‌പഷ്ട​മാ​യും പ്രത്യ​ക്ഷ​മാ​കും. (2 തെസ്സ​ലൊ​നീ​ക്യർ 2:1-3, 8) അതു മഹോ​പ​ദ്ര​വ​ത്തി​ന്റെ തുടക്ക​മാ​യി​രി​ക്കും! അതിനു​ശേഷം യേശു പ്രവച​ന​ത്തി​നു ചേർച്ച​യാ​യി സാത്താന്റെ സ്ഥാപന​ത്തി​ന്റെ ശേഷിച്ച ഭാഗ​ത്തേക്കു ശ്രദ്ധതി​രി​ക്കു​ന്നു: “തന്റെ വായ്‌ എന്ന വടി​കൊ​ണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങ​ളു​ടെ ശ്വാസം​കൊ​ണ്ടു ദുഷ്ടനെ കൊല്ലും.”—യെശയ്യാ​വു 11:4.

16. യഹോ​വ​യു​ടെ നിയമിത യോദ്ധാ​വാം രാജാ​വി​ന്റെ പങ്കു സങ്കീർത്ത​ന​ങ്ങ​ളും യിരെ​മ്യാ​വും വർണി​ക്കു​ന്ന​തെ​ങ്ങനെ?

16 യഹോ​വ​യു​ടെ നിയു​ക്ത​നെ​ന്ന​നി​ല​യിൽ യോദ്ധാ​വാം രാജാവ്‌ അതിജീ​വി​ക്കു​ന്ന​വ​രും മരിക്കു​ന്ന​വ​രും തമ്മിൽ ഒരു വ്യത്യാ​സം വെക്കും. ഈ ദൈവ​പു​ത്ര​നോ​ടു പ്രവച​ന​പ​ര​മാ​യി സംസാ​രി​ച്ചു​കൊണ്ട്‌ യഹോവ പറയുന്നു: “ഇരിമ്പു​കോൽകൊ​ണ്ടു നീ അവരെ [ഭൂമി​യി​ലെ ഭരണാ​ധി​കാ​രി​കളെ] തകർക്കും; കുശവന്റെ പാത്രം​പോ​ലെ അവരെ ഉടെക്കും.” അത്തരം വഷളരായ ഭരണനാ​യ​കൻമാ​രെ​യും അവരുടെ കിങ്കരൻമാ​രെ​യും സംബോ​ധന ചെയ്‌തു​കൊണ്ട്‌ യിരെ​മ്യാവ്‌ പറയുന്നു: “ഇടയൻമാ​രേ, മുറയി​ട്ടു നിലവി​ളി​പ്പിൻ! ആട്ടിൻകൂ​ട്ട​ത്തി​ലെ ശ്രേഷ്‌ഠൻമാ​രേ, വെണ്ണീ​റിൽ കിടന്നു​രു​ളു​വിൻ; നിങ്ങളെ അറുപ്പാ​നു​ളള കാലം തികെ​ഞ്ഞി​രി​ക്കു​ന്നു; ഞാൻ നിങ്ങളെ ഉടെച്ചു​ക​ള​യും; നിങ്ങൾ മനോ​ഹ​ര​മാ​യൊ​രു പാത്രം പോലെ വീഴും.” ആ ഭരണാ​ധി​കാ​രി​കൾ ഒരു ദുഷ്ട​ലോ​ക​ത്തിന്‌ എത്രതന്നെ അഭികാ​മ്യ​രാ​യി തോന്നി​യാ​ലും രാജാ​വി​ന്റെ ഇരുമ്പു ദണ്ഡു​കൊ​ണ്ടു​ളള ഒററയടി അവരെ തകർക്കും, ഒരു മനോ​ഹ​ര​മായ പാത്രം ഉടയ്‌ക്കു​ന്ന​തു​പോ​ലെ​തന്നെ. അതു കർത്താ​വായ യേശു​വി​നെ​ക്കു​റി​ച്ചു ദാവീദ്‌ പ്രവചി​ച്ച​തു​പോ​ലെ​തന്നെ ആയിരി​ക്കും: “നിന്റെ ബലമുളള ചെങ്കോൽ യഹോവ സീയോ​നിൽനി​ന്നു നീട്ടും; നീ നിന്റെ ശത്രു​ക്ക​ളു​ടെ മദ്ധ്യേ വാഴുക. നിന്റെ വലത്തു​ഭാ​ഗ​ത്തി​രി​ക്കുന്ന കർത്താവു തന്റെ ക്രോ​ധ​ദി​വ​സ​ത്തിൽ രാജാ​ക്കൻമാ​രെ തകർത്തു​ക​ള​യും. അവൻ ജാതി​ക​ളു​ടെ ഇടയിൽ ന്യായം വിധി​ക്കും; അവൻ എല്ലാട​വും ശവങ്ങൾകൊ​ണ്ടു നിറെ​ക്കും.”—സങ്കീർത്തനം 2:9, 12; 83:17, 18; 110:1, 2, 5, 6; യിരെ​മ്യാ​വു 25:34.

17. (എ) യോദ്ധാ​വാം രാജാ​വി​നാ​ലു​ളള വധനിർവ​ഹണം യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ? (ബി) യഹോ​വ​യു​ടെ കോപ​ദി​വസം ജനതകൾക്ക്‌ എത്ര വിപത്‌ക​ര​മാ​യി​രി​ക്കു​മെന്നു കാണി​ക്കുന്ന ചില പ്രവച​നങ്ങൾ പറയുക.

17 ദർശന​ത്തി​ന്റെ അടുത്ത രംഗത്തിൽ ഈ ശക്തനായ യോദ്ധാ​വാം രാജാവു വീണ്ടും പ്രത്യ​ക്ഷ​പ്പെ​ടു​ന്നു: “സർവ്വശ​ക്തി​യു​ളള ദൈവ​ത്തി​ന്റെ കോപ​വും ക്രോ​ധ​വു​മായ മദ്യത്തി​ന്റെ ചക്കു അവൻ മെതി​ക്കു​ന്നു.” (വെളി​പ്പാ​ടു 19:15ബി) ഒരു മുൻദർശ​ന​ത്തിൽ, ‘ദൈവ​കോ​പ​ത്തി​ന്റെ മുന്തി​രി​ച്ചക്കു’ മെതി​ക്കു​ന്നതു യോഹ​ന്നാൻ കണ്ടുക​ഴി​ഞ്ഞി​രു​ന്നു. (വെളി​പ്പാ​ടു 14:18-20) യെശയ്യാ​വും ഒരു വധനിർവഹണ മുന്തി​രി​ച്ച​ക്കി​നെ വർണി​ക്കു​ന്നു, ദൈവ​ത്തി​ന്റെ കോപ​ദി​വസം സകലജ​ന​ത​കൾക്കും എത്ര വിപത്‌ക​ര​മാ​യി​രി​ക്കു​മെന്നു മററു പ്രവാ​ച​കൻമാ​രും പറയുന്നു.—യെശയ്യാ​വു 24:1-6; 63:1-4; യിരെ​മ്യാ​വു 25:30-33; ദാനീ​യേൽ 2:44; സെഫന്യാ​വു 3:8; സെഖര്യാ​വു 14:3, 12, 13; വെളി​പ്പാ​ടു 6:15-17.

18. യഹോവ സകല ജനതക​ളെ​യും ന്യായം​വി​ധി​ക്കു​ന്നതു സംബന്ധിച്ച്‌ പ്രവാ​ച​ക​നായ യോവേൽ എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

18 പ്രവാ​ച​ക​നായ യോവേൽ “ചുററു​മു​ളള സകല ജാതി​ക​ളെ​യും ന്യായം വിധി​ക്കേ​ണ്ട​തി​ന്നു” യഹോവ വരുന്ന​തി​നോട്‌ ഒരു മുന്തി​രി​ച്ച​ക്കി​നെ ബന്ധിപ്പി​ക്കു​ന്നു. തന്റെ സഹന്യാ​യാ​ധി​പ​നായ യേശു​ക്രി​സ്‌തു​വി​നോ​ടും അവന്റെ സ്വർഗീയ സൈന്യ​ങ്ങ​ളോ​ടും ആജ്ഞാപി​ക്കു​ന്നതു യഹോ​വ​യാണ്‌: “അരിവാൾ ഇടുവിൻ; കൊയ്‌ത്തി​ന്നു വിളഞ്ഞി​രി​ക്കു​ന്നു; വന്നു ചവിട്ടു​വിൻ; ചക്കു നിറഞ്ഞി​രി​ക്കു​ന്നു; തൊട്ടി​കൾ കവിഞ്ഞി​രി​ക്കു​ന്നു; അവരുടെ ദുഷ്ടത വലുത​ല്ലോ. വിധി​യു​ടെ താഴ്‌വ​ര​യിൽ അസംഖ്യ​സ​മൂ​ഹ​ങ്ങളെ കാണുന്നു; വിധി​യു​ടെ താഴ്‌വ​ര​യിൽ യഹോ​വ​യു​ടെ ദിവസം അടുത്തി​രി​ക്കു​ന്നു. സൂര്യ​നും ചന്ദ്രനും ഇരുണ്ടു​പോ​കും; നക്ഷത്രങ്ങൾ പ്രകാശം നല്‌കു​ക​യു​മില്ല. യഹോവ സീയോ​നിൽനി​ന്നു ഗർജ്ജിച്ചു, യെരൂ​ശ​ലേ​മിൽനി​ന്നു തന്റെ നാദം കേൾപ്പി​ക്കും; ആകാശ​വും ഭൂമി​യും കുലു​ങ്ങി​പ്പോ​കും; എന്നാൽ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രാ​യേൽമ​ക്കൾക്കു ദുർഗ്ഗ​വും ആയിരി​ക്കും. അങ്ങനെ ഞാൻ . . . നിങ്ങളു​ടെ ദൈവ​മായ യഹോവ എന്നു നിങ്ങൾ അറിയും.”—യോവേൽ 3:12-17.

19. (എ) ഒന്നു പത്രൊസ്‌ 4:17-ൽ ചോദി​ച്ചി​രി​ക്കുന്ന ചോദ്യ​ത്തിന്‌ എങ്ങനെ ഉത്തരം നൽക​പ്പെ​ടും? (ബി) യേശു​വി​ന്റെ ഉടുപ്പിൽ ഏതു നാമം എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു, അത്‌ ഉചിത​മെന്നു തെളി​യു​ന്ന​തെ​ന്തു​കൊണ്ട്‌?

19 അത്‌ അനുസ​ര​ണം​കെട്ട ജനതകൾക്കും മനുഷ്യർക്കും ഒരു നാശത്തി​ന്റെ ദിവസ​മാ​യി​രി​ക്കും, എന്നാൽ യഹോ​വ​യെ​യും അവന്റെ യോദ്ധാ​വാം രാജാ​വി​നെ​യും സങ്കേത​മാ​ക്കി​യി​രി​ക്കു​ന്ന​വർക്ക്‌ ഒരു ആശ്വാ​സ​നാ​ളും! (2 തെസ്സ​ലൊ​നീ​ക്യർ 1:6-9) ദൈവ​ഗൃ​ഹ​ത്തിൽ 1918-ൽ തുടങ്ങിയ ന്യായ​വി​ധി 1 പത്രൊസ്‌ 4:17-ലെ ചോദ്യ​ത്തിന്‌ ഉത്തരം നൽകി​ക്കൊണ്ട്‌ അതിന്റെ പാരമ്യ​ത്തി​ലെ​ത്തി​യി​രി​ക്കും: “സുവി​ശേഷം അനുസ​രി​ക്കാ​ത്ത​വ​രു​ടെ അവസാനം എന്താകും?” മഹാനായ ജേതാവ്‌ മുന്തി​രി​ച്ചക്ക്‌ അവസാ​നം​വരെ മെതി​ച്ചി​രി​ക്കും, യോഹ​ന്നാൻ പറയുന്ന ഉയർത്ത​പ്പെ​ട്ടവൻ താനാ​ണെന്നു പ്രകട​മാ​ക്കി​ക്കൊ​ണ്ടു​തന്നെ: “രാജാ​ധി​രാ​ജാ​വും കർത്താ​ധി​കർത്താ​വും എന്ന നാമം അവന്റെ ഉടുപ്പിൻമേ​ലും തുട​മേ​ലും എഴുതി​യി​രി​ക്കു​ന്നു.” (വെളി​പ്പാ​ടു 19:16) അവൻ ഏതു ഭൗമിക ഭരണാ​ധി​കാ​രി​യെ​ക്കാ​ളും ഏതു മാനുഷ രാജാ​വി​നെ​ക്കാ​ളും അഥവാ കർത്താ​വി​നെ​ക്കാ​ളും വളരെ​യ​ധി​കം ശക്തനാ​ണെന്നു തെളി​യി​ച്ചി​രി​ക്കു​ന്നു. അവന്റെ മാഹാ​ത്മ്യ​വും ഗാംഭീ​ര്യ​വും അതിശ​യി​പ്പി​ക്കു​ന്ന​താണ്‌. അവൻ “സത്യവും സൌമ്യ​ത​യും നീതി​യും പാലി​ക്കേ​ണ്ട​തി​ന്നു” മുന്നേറി എന്നേക്കു​മാ​യി വിജയം വരിച്ചി​രി​ക്കു​ന്നു! (സങ്കീർത്തനം 45:4) അവന്റെ രക്തം തളിച്ച അങ്കിക​ളിൽ അവൻ ആരുടെ സംസ്ഥാ​പ​ക​നാ​ണോ ആ പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ അവനു നൽകിയ നാമം എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു!

ദൈവ​ത്തി​ന്റെ വലിയ അത്താഴം

20. ‘ദൈവ​ത്തി​ന്റെ വലിയ അത്താഴത്തെ’ യോഹ​ന്നാൻ വർണി​ക്കു​ന്നത്‌ എങ്ങനെ, സമാന​മായ ഏതു മുൻപ്ര​വ​ചനം അനുസ്‌മ​രി​പ്പി​ച്ചു​കൊണ്ട്‌?

20 എസെക്കി​യേ​ലി​ന്റെ ദർശന​ത്തിൽ ഗോഗി​ന്റെ സമൂഹത്തെ നശിപ്പി​ച്ച​ശേഷം പക്ഷിക​ളും കാട്ടു​മൃ​ഗ​ങ്ങ​ളും ഒരു സദ്യക്കു ക്ഷണിക്ക​പ്പെ​ടു​ന്നു! അവ യഹോ​വ​യു​ടെ ശത്രു​ക്ക​ളു​ടെ ശവശരീ​രങ്ങൾ തിന്നു​തീർത്തു​കൊണ്ട്‌ ശവങ്ങൾ ഭൂതല​ത്തിൽനി​ന്നു നീക്കം​ചെ​യ്യു​ന്നു. (യെഹെ​സ്‌കേൽ 39:11, 17-20) യോഹ​ന്നാ​ന്റെ അടുത്ത വാക്കുകൾ ആ ആദിമ​പ്ര​വ​ചനം സ്‌പഷ്ട​മാ​യി അനുസ്‌മ​രി​പ്പി​ക്കു​ന്നു: “ഒരു ദൂതൻ സൂര്യ​നിൽ നില്‌ക്കു​ന്നതു ഞാൻ കണ്ടു; അവൻ ആകാശ​മ​ദ്ധ്യേ പറക്കുന്ന സകല പക്ഷിക​ളോ​ടും; രാജാ​ക്കൻമാ​രു​ടെ മാംസ​വും സഹസ്രാ​ധി​പൻമാ​രു​ടെ മാംസ​വും വീരൻമാ​രു​ടെ മാംസ​വും കുതി​ര​ക​ളു​ടെ​യും കുതി​ര​പ്പു​റ​ത്തി​രി​ക്കു​ന്ന​വ​രു​ടെ​യും മാംസ​വും സ്വത​ന്ത്രൻമാ​രും ദാസൻമാ​രും ചെറി​യ​വ​രും വലിയ​വ​രു​മായ എല്ലാവ​രു​ടെ​യും മാംസ​വും തിൻമാൻ മഹാ​ദൈ​വ​ത്തി​ന്റെ അത്താഴ​ത്തി​ന്നു [ദൈവ​ത്തി​ന്റെ വലിയ അത്താഴത്തിനു, NW] വന്നുകൂ​ടു​വിൻ എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു.”—വെളി​പ്പാ​ടു 19:17, 18.

21. പിൻവ​രു​ന്നവ എന്തിനെ സൂചി​പ്പി​ക്കു​ന്നു, (എ) ദൂതൻ “സൂര്യ​നിൽ നില്‌ക്കു”ന്നത്‌? (ബി) മരിച്ചവർ നിലത്ത്‌ ഉപേക്ഷി​ക്ക​പ്പെ​ട്ടു​കി​ട​ക്കും എന്ന വസ്‌തുത? (സി) ശവങ്ങൾ നിലത്ത്‌ ഉപേക്ഷി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പട്ടിക? (ഡി) “ദൈവ​ത്തി​ന്റെ വലിയ അത്താഴം” എന്ന പ്രയോ​ഗം?

21 ദൂതൻ “സൂര്യ​നിൽ നില്‌ക്കു”ന്നു, പക്ഷിക​ളു​ടെ ശ്രദ്ധ ആകർഷി​ക്കാൻ കഴിയുന്ന ഒരു ഉന്നതസ്ഥാ​ന​ത്തു​തന്നെ. യോദ്ധാ​വാം രാജാ​വും അവന്റെ സ്വർഗീ​യ​സൈ​ന്യ​ങ്ങ​ളും വെട്ടി​വീ​ഴ്‌ത്തു​ന്ന​വ​രു​ടെ മാംസം ആർത്തി​യോ​ടെ വിഴു​ങ്ങാൻ ഒരുങ്ങു​ന്ന​തിന്‌ അവൻ അവയെ ക്ഷണിക്കു​ന്നു. മരിച്ചവർ നിലത്ത്‌ ഉപേക്ഷി​ക്ക​പ്പെ​ടു​മെന്ന വസ്‌തുത, അവർ പരസ്യ​മായ നിന്ദയിൽ മരിക്കു​മെന്നു സൂചി​പ്പി​ക്കു​ന്നു. പുരാ​ത​ന​കാ​ലത്തെ ഇസബേ​ലി​നെ​പ്പോ​ലെ, അവർക്കു മാന്യ​മായ ഒരു ശവസം​സ്‌കാ​രം ലഭിക്കു​ക​യില്ല. (2 രാജാ​ക്കൻമാർ 9:36, 37) ശവങ്ങൾ ഉപേക്ഷി​ക്ക​പ്പെ​ടുന്ന ആളുക​ളു​ടെ പട്ടിക നാശത്തി​ന്റെ വ്യാപ്‌തി​യെ പ്രകട​മാ​ക്കു​ന്നു: രാജാ​ക്കൻമാർ, സൈന്യാ​ധി​പൻമാർ, ശക്തർ, സ്വതന്ത്രർ, ദാസൻമാർ എന്നിവർതന്നെ. ആരെയും ഒഴിവാ​ക്കു​ന്നില്ല. യഹോ​വ​ക്കെ​തി​രായ മത്സര​ലോ​ക​ത്തി​ന്റെ അവസാ​ന​ക​ണി​ക​യും നീക്കം ചെയ്യ​പ്പെ​ടും. അതിനു​ശേഷം സംഭ്രാ​ന്ത​രായ മനുഷ്യ​രു​ടെ ഇളകി​മ​റി​യുന്ന സമുദ്രം മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല. (വെളി​പ്പാ​ടു 21:1) പങ്കെടു​ക്കാൻ പക്ഷികളെ ക്ഷണിക്കു​ന്നതു യഹോ​വ​യാ​യ​തു​കൊണ്ട്‌ ഇതു “ദൈവ​ത്തി​ന്റെ വലിയ അത്താഴം” ആണ്‌.

22. അന്തിമ​യു​ദ്ധ​ത്തി​ന്റെ ഗതി യോഹ​ന്നാൻ സംക്ഷേ​പി​ക്കു​ന്ന​തെ​ങ്ങനെ?

22 അന്തിമ യുദ്ധത്തി​ന്റെ ഗതി യോഹ​ന്നാൻ ഇപ്രകാ​രം സംക്ഷേ​പി​ക്കു​ന്നു: “കുതി​ര​പ്പു​റ​ത്തി​രി​ക്കു​ന്ന​വ​നോ​ടും അവന്റെ സൈന്യ​ത്തോ​ടും യുദ്ധം ചെയ്‌വാൻ മൃഗവും ഭൂരാ​ജാ​ക്കൻമാ​രും അവരുടെ സൈന്യ​ങ്ങ​ളും ഒന്നിച്ചു വന്നുകൂ​ടി​യതു ഞാൻ കണ്ടു. മൃഗ​ത്തെ​യും അതിന്റെ മുമ്പാകെ താൻ ചെയ്‌ത അടയാ​ള​ങ്ങ​ളാൽ മനുഷ്യ​രെ ചതിച്ചു മൃഗത്തി​ന്റെ മുദ്ര ഏല്‌പി​ക്ക​യും അതിന്റെ പ്രതി​മയെ നമസ്‌ക​രി​പ്പി​ക്ക​യും ചെയ്‌ത കളള​പ്ര​വാ​ച​ക​നെ​യും പിടിച്ചു കെട്ടി ഇരുവ​രെ​യും ഗന്ധകം കത്തുന്ന തീപ്പൊ​യ്‌ക​യിൽ ജീവ​നോ​ടെ തളളി​ക്ക​ളഞ്ഞു. ശേഷി​ച്ച​വരെ കുതി​ര​പ്പു​റ​ത്തി​രി​ക്കു​ന്ന​വന്റെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന വാൾകൊ​ണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്‌തി​വന്നു.”—വെളി​പ്പാ​ടു 19:19-21.

23. (എ) ‘സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധം’ “അർമ​ഗെ​ദോ​നിൽ” ഏതർഥ​ത്തിൽ നടത്ത​പ്പെ​ടു​ന്നു? (ബി) ‘ഭൂമി​യി​ലെ രാജാ​ക്കൻമാർ’ ഏതു മുന്നറി​യിപ്പ്‌ അനുസ​രി​ക്കാൻ പരാജ​യ​പ്പെട്ടു, എന്തു ഫലത്തോ​ടെ?

23 യഹോ​വ​യു​ടെ ക്രോ​ധ​ത്തി​ന്റെ ആറാമത്തെ കലശം ഒഴിച്ച​ശേഷം, ‘സർവ്വഭൂ​ത​ല​ത്തി​ലും ഉളള രാജാ​ക്കൻമാർ’ ഭൂത പ്രചാ​ര​ണ​ത്താൽ “സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തി​ന്നു” കൂട്ടി​ച്ചേർക്ക​പ്പെ​ട്ട​താ​യി യോഹ​ന്നാൻ റിപ്പോർട്ടു ചെയ്‌തു. ഇത്‌ അർമ​ഗെ​ദോ​നിൽ നടത്ത​പ്പെ​ടു​ന്നു—ഒരു അക്ഷരീയ സ്ഥാനമല്ല, പിന്നെ​യോ യഹോ​വ​യു​ടെ ന്യായ​വി​ധി നടപ്പാ​ക്ക​പ്പെ​ടുന്ന ഒരു ആഗോള സാഹച​ര്യ​മാണ്‌. (വെളി​പ്പാ​ടു 16:12, 14, 16, കിങ്‌ ജയിംസ്‌ വേർഷൻ) ഇപ്പോൾ യോഹ​ന്നാൻ യുദ്ധനി​രകൾ കാണുന്നു. ദൈവ​ത്തി​നെ​തി​രെ അണിനി​ര​ന്നി​രി​ക്കു​ന്നവർ എല്ലാ “ഭൂരാ​ജാ​ക്കൻമാ​രും അവരുടെ സൈന്യ​ങ്ങ​ളും” ആണ്‌. യഹോ​വ​യു​ടെ രാജാ​വി​നു കീഴ്‌പെ​ടാൻ അവർ ശാഠ്യ​പൂർവം വിസമ്മ​തി​ച്ചി​രി​ക്കു​ന്നു. നിശ്വസ്‌ത സന്ദേശ​ത്തിൽ അവൻ അവർക്കു വ്യക്തമായ മുന്നറി​യി​പ്പു നൽകി: “അവൻ [യഹോവ] കോപി​ച്ചി​ട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാ​തി​രി​പ്പാൻ പുത്രനെ ചുംബി​പ്പിൻ.” ക്രിസ്‌തു​വി​ന്റെ ഭരണത്തി​നു കീഴ്‌പെ​ടാ​ത്ത​തു​കൊണ്ട്‌ അവർ മരിക്കണം.—സങ്കീർത്തനം 2:12.

24. (എ) കാട്ടു​മൃ​ഗ​ത്തി​ന്റെ​മേ​ലും കളള​പ്ര​വാ​ച​ക​ന്റെ​മേ​ലും ഏതു ന്യായ​വി​ധി നടപ്പാ​ക്ക​പ്പെ​ടു​ന്നു, അവർ അപ്പോ​ഴും “ജീവ​നോ​ടെ” ആയിരി​ക്കു​ന്നത്‌ ഏതർഥ​ത്തിൽ? (ബി) “തീപ്പൊയ്‌ക” ആലങ്കാ​രി​ക​മാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

24 സാത്താന്റെ രാഷ്‌ട്രീയ സ്ഥാപനത്തെ പ്രതി​നി​ധാ​നം ചെയ്യുന്ന, സമു​ദ്ര​ത്തിൽനി​ന്നു കയറി​വ​രുന്ന ഏഴുത​ല​യും പത്തു​കൊ​മ്പു​മു​ളള കാട്ടു​മൃ​ഗം വിസ്‌മൃ​തി​യി​ലേക്കു തളള​പ്പെ​ടു​ന്നു, ഏഴാം ലോക​ശ​ക്തി​യായ കളള​പ്ര​വാ​ച​ക​നും അതി​നോ​ടൊ​പ്പം പോകു​ന്നു. (വെളി​പ്പാ​ടു 13:1, 11-13; 16:13) അപ്പോ​ഴും “ജീവ​നോ​ടെ”, അഥവാ ഭൂമി​യിൽ ദൈവ​ജ​ന​ത്തോ​ടു​ളള സംഘടി​ത​മായ എതിർപ്പിൽ അപ്പോ​ഴും പ്രവർത്ത​ന​ത്തി​ലി​രി​ക്കെ അവർ “തീപ്പൊയ്‌ക”യിലേക്ക്‌ എറിയ​പ്പെ​ടു​ന്നു. ഇത്‌ ഒരു അക്ഷരാർഥ തീപ്പൊ​യ്‌ക​യാ​ണോ? അല്ല, കാട്ടു​മൃ​ഗ​വും കളള​പ്ര​വാ​ച​ക​നും അക്ഷരാർഥ മൃഗങ്ങൾ അല്ലാത്ത​തു​പോ​ലെ തന്നെ. മറിച്ച്‌ അതു പൂർണ​മായ, അന്തിമ​നാ​ശ​ത്തി​ന്റെ ഒരു പ്രതീ​ക​മാണ്‌, തിരി​ച്ചു​വ​ര​വി​ല്ലാത്ത ഒരു സ്ഥലം. പിന്നീടു മരണവും ഹേഡീ​സും പിശാ​ചു​ത​ന്നെ​യും തളളി​യി​ട​പ്പെ​ടു​ന്നത്‌ ഇവി​ടേ​ക്കാണ്‌. (വെളി​പ്പാ​ടു 20:10, 14) അതു തീർച്ച​യാ​യും ദുഷ്ടൻമാർക്കു നിത്യ​ദ​ണ്ഡ​ന​ത്തി​നു​ളള ഒരു തീനര​കമല്ല, എന്തു​കൊ​ണ്ടെ​ന്നാൽ അത്തരം ഒരു സ്ഥലത്തേ​ക്കു​റി​ച്ചു​ളള ആശയം തന്നെ യഹോ​വക്കു നിന്ദ്യ​മാണ്‌.—യിരെ​മ്യാ​വു 19:5; 32:35; 1 യോഹ​ന്നാൻ 4:8, 16.

25. (എ) ‘കുതി​ര​പ്പു​റ​ത്തി​രി​ക്കു​ന്ന​വന്റെ നീണ്ട വാളി​നാൽ കൊല്ല​പ്പെ​ടു​ന്നവർ’ ആരാണ്‌? (ബി) ‘കൊല്ല​പ്പെടു’ന്നവരിൽ ആർക്കെ​ങ്കി​ലും പുനരു​ത്ഥാ​നം ലഭിക്കു​മെന്നു നാം പ്രതീ​ക്ഷി​ക്ക​ണ​മോ?

25 നേരിട്ടു ഗവൺമെൻറി​ന്റെ ഭാഗമ​ല്ലാ​ഞ്ഞ​വ​രും ഈ വഷളായ മനുഷ്യ​വർഗ​ലോ​ക​ത്തി​ന്റെ പുനരു​ദ്ധ​രി​ക്കാ​നാ​വാത്ത ഭാഗമാ​യി​രു​ന്ന​വ​രും ആയ എല്ലാവ​രും ‘കുതി​ര​പ്പു​റ​ത്തി​രി​ക്കു​ന്ന​വന്റെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന വാൾകൊ​ണ്ടു കൊല്ല​പ്പെ​ടു​ന്നു.’ അവർ മരണം അർഹി​ക്കു​ന്ന​വ​രാ​യി യേശു പ്രഖ്യാ​പി​ക്കും. അവരുടെ കാര്യ​ത്തിൽ തീപ്പൊയ്‌ക പരാമർശി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തു​കൊണ്ട്‌ അവർക്ക്‌ ഒരു പുനരു​ത്ഥാ​നം ലഭിക്കു​മെന്നു നാം പ്രതീ​ക്ഷി​ക്ക​ണ​മോ? ആ സമയത്ത്‌ യഹോ​വ​യു​ടെ ന്യായാ​ധി​പ​നാൽ വധിക്ക​പ്പെ​ടു​ന്നവർ ഉയിർപ്പി​ക്ക​പ്പെ​ടു​മെന്ന്‌ ഒരിട​ത്തും പറഞ്ഞി​ട്ടില്ല. യേശു​തന്നെ പറഞ്ഞ​പ്ര​കാ​രം, “ചെമ്മരി​യാ​ടു​കൾ” അല്ലാത്ത​വ​രെ​ല്ലാം “പിശാ​ചി​നും അവന്റെ ദൂതൻമാർക്കും ഒരുക്കി​യി​രി​ക്കുന്ന നിത്യാ​ഗ്നി​യി​ലേക്കു” പോകു​ന്നു, അതായതു “നിത്യ​ഛേ​ദ​ന​ത്തി​ലേക്കു”തന്നെ. (മത്തായി 25:33, 41, 46, NW) ഇത്‌ “ന്യായ​വി​ധി​യും ഭക്തികെട്ട മനുഷ്യ​രു​ടെ നാശവും സംഭവി​പ്പാ​നു​ളള ദിവസ”ത്തെ പാരമ്യ​ത്തി​ലെ​ത്തി​ക്കു​ന്നു.—2 പത്രൊസ്‌ 3:7; നഹൂം 1:2, 7-9; മലാഖി 4:1.

26. അർമ​ഗെ​ദോ​ന്റെ പരിണ​ത​ഫലം ചുരുക്കി പറയുക.

26 ഈ വിധത്തിൽ സാത്താന്റെ ഭൗമിക സ്ഥാപനം മുഴു​വ​നും അവസാ​നി​ക്കു​ന്നു. രാഷ്‌ട്രീയ ഭരണത്തി​ന്റെ “ഒന്നാമത്തെ ആകാശം” നീങ്ങി​പ്പോ​യി​രി​ക്കു​ന്നു. നൂററാ​ണ്ടു​കൾകൊ​ണ്ടു സാത്താൻ പടുത്തു​യർത്തിയ സ്ഥിര​മെന്നു തോന്നുന്ന വ്യവസ്ഥി​തി, അതായതു “ഭൂമി” ഇപ്പോൾ തീർത്തും നശിപ്പി​ക്ക​പ്പെ​ടു​ന്നു. യഹോ​വ​ക്കെ​തി​രായ ദുഷ്ടമ​നു​ഷ്യ​സ​മു​ദാ​യം ആകുന്ന ‘സമുദ്രം’ മേലാൽ ഇല്ല. (വെളി​പ്പാ​ടു 21:1; 2 പത്രൊസ്‌ 3:10) എങ്കിലും സാത്താന്‌ യഹോവ എന്താണു കരുതി​യി​രി​ക്കു​ന്നത്‌? യോഹ​ന്നാൻ നമ്മോടു പറയുന്നു.

[അധ്യയന ചോദ്യ​ങ്ങൾ]