വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യോഹന്നാൻ മഹത്ത്വീകരിക്കപ്പെട്ട യേശുവിനെ കാണുന്നു

യോഹന്നാൻ മഹത്ത്വീകരിക്കപ്പെട്ട യേശുവിനെ കാണുന്നു

അധ്യായം 5

യോഹ​ന്നാൻ മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​വി​നെ കാണുന്നു

ദർശനം—വെളി​പ്പാ​ടു 1:10–3:22

വിഷയം: യേശു ഭൂമി​യി​ലെ ആത്മീയ ഇസ്രാ​യേ​ലി​നെ പരി​ശോ​ധി​ക്കു​ക​യും ഊഷ്‌മ​ള​മായ പ്രോ​ത്സാ​ഹനം നൽകു​ക​യും ചെയ്യുന്നു

നിവൃത്തിയുടെ കാലം: കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ ഈ പ്രത്യേ​ക​വശം 1914-ൽ തുടങ്ങി വിശ്വസ്‌ത അഭിഷി​ക്ത​രിൽ അവസാ​നത്തെ അംഗം മരിക്കു​ക​യും ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്ന​തു​വരെ നീളുന്നു

1. ഒന്നാമത്തെ ദർശനം എങ്ങനെ​യാണ്‌ അവതരി​പ്പി​ക്കു​ന്നത്‌, അതിന്റെ യഥാർഥ പ്രയു​ക്ത​ത​യു​ടെ സമയം യോഹ​ന്നാൻ സൂചി​പ്പി​ച്ചത്‌ എങ്ങനെ?

 വെളി​പാട്‌ പുസ്‌ത​ക​ത്തി​ലെ ഒന്നാമത്തെ ദർശനം 1-ാം അധ്യായം 10-ാം വാക്യ​ത്തോ​ടെ തുടങ്ങു​ന്നു. ഈ ദർശനം, വെളി​പാ​ടി​ലെ മററു​ള​ള​വ​യെ​പ്പോ​ലെ, യോഹ​ന്നാൻ അസാധാ​ര​ണ​മായ ചിലതു കാണു​ക​യോ കേൾക്കു​ക​യോ ചെയ്യു​ന്നു​വെന്ന ഒരു പ്രഖ്യാ​പ​ന​ത്തോ​ടെ അവതരി​പ്പി​ക്ക​പ്പെ​ടു​ന്നു. (വെളി​പ്പാ​ടു 1:10, 12; 4:1; 6:1) യോഹ​ന്നാ​ന്റെ നാളിൽ സ്ഥിതി​ചെ​യ്‌തി​രുന്ന ഏഴു സഭകളെ സംബോ​ധ​ന​ചെ​യ്‌തു സന്ദേശങ്ങൾ നൽകി​ക്കൊണ്ട്‌ ഒന്നാം നൂററാ​ണ്ടി​ലെ ഒരു ചട്ടക്കൂ​ടിൽ ഈ ഒന്നാമത്തെ ദർശനം അവതരി​പ്പി​ച്ചി​രി​ക്കു​ന്നു. എന്നാൽ “നിശ്വ​സ്‌ത​ത​യിൽ ഞാൻ കർത്താ​വി​ന്റെ ദിവസ​ത്തി​ലാ​യി” എന്നു പറയു​ക​യിൽ യോഹ​ന്നാൻ ഇത്‌ യഥാർഥ​ത്തിൽ ബാധക​മാ​കുന്ന സമയത്തെ സൂചി​പ്പി​ക്കു​ന്നു. (വെളി​പാട്‌ 1:10എ, NW) ഈ ‘ദിവസം’ എപ്പോ​ഴാണ്‌? ഈ പ്രക്ഷു​ബ്ധ​മായ 20-ാം നൂററാ​ണ്ടി​ലെ നാടകീ​യ​മായ സംഭവ​ങ്ങൾക്ക്‌ ഇതുമാ​യി എന്തെങ്കി​ലും ബന്ധമു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ, നമ്മുടെ ജീവനെ—നമ്മുടെ അതിജീ​വ​ന​ത്തെ​പോ​ലും—ബാധി​ക്കു​ന്ന​തെന്ന നിലയിൽ, പ്രവച​ന​ത്തി​നു നാം അടുത്തു ശ്രദ്ധ നൽകേ​ണ്ട​താണ്‌.—1 തെസ്സ​ലൊ​നീ​ക്യർ 5:20, 21.

കർത്താ​വി​ന്റെ ദിവസ​ത്തിൽ

2. കർത്താ​വി​ന്റെ ദിവസം എപ്പോൾ തുടങ്ങു​ന്നു, അത്‌ എപ്പോൾ അവസാ​നി​ക്കു​ന്നു?

2 ഇതു വെളി​പാ​ടി​ന്റെ നിവൃ​ത്തി​യെ ഏതു കാലഘ​ട്ട​ത്തി​ലാ​ക്കു​ന്നു? കൊള​ളാം, കർത്താ​വി​ന്റെ ദിവസം എന്താണ്‌? അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇതിനെ ന്യായ​വി​ധി​യു​ടെ​യും ദിവ്യ​വാ​ഗ്‌ദ​ത്ത​ങ്ങ​ളു​ടെ നിവൃ​ത്തി​യു​ടെ​യും ഒരു സമയമാ​യി പരാമർശി​ക്കു​ന്നു. (1 കൊരി​ന്ത്യർ 1:8; 2 കൊരി​ന്ത്യർ 1:14; ഫിലി​പ്പി​യർ 1:6, 10; 2:16) ആ “ദിവസ”ത്തിന്റെ ആഗമന​ത്തോ​ടെ യഹോ​വ​യു​ടെ മഹത്തായ ഉദ്ദേശ്യ​ങ്ങൾ പടിപ​ടി​യാ​യും ജയഘോ​ഷ​ത്തോ​ടെ​യും അവയുടെ പാരമ്യ​ത്തി​ലേക്കു നീങ്ങുന്നു. ആ ‘ദിവസം’ സ്വർഗീയ രാജാ​വെ​ന്ന​നി​ല​യി​ലു​ളള യേശു​വി​ന്റെ കിരീ​ട​ധാ​ര​ണ​ത്തോ​ടെ തുടങ്ങു​ന്നു. സാത്താന്റെ ലോക​ത്തിൻമേൽ ന്യായ​വി​ധി നിർവ​ഹി​ച്ച​ശേഷം, പറുദീസ പുനഃ​സ്ഥാ​പി​ക്കു​ക​യും മനുഷ്യ​വർഗത്തെ പൂർണ​ത​യി​ലെ​ത്തി​ക്കു​ക​യും ചെയ്യു​മ്പോ​ഴും, ഒടുവിൽ യേശു “രാജ്യം പിതാ​വായ ദൈവത്തെ ഏല്‌പി​ക്കു”ന്നതു വരെയും കർത്താ​വി​ന്റെ ദിവസം തുടരു​ന്നു.—1 കൊരി​ന്ത്യർ 15:24-26; വെളി​പ്പാ​ടു 6:1, 2.

3. (എ) “ഏഴു കാല”ങ്ങൾ സംബന്ധിച്ച ദാനി​യേ​ലി​ന്റെ പ്രവചനം കർത്താ​വി​ന്റെ ദിവസം എപ്പോൾ തുടങ്ങു​ന്നു​വെന്നു കാണാൻ നമ്മെ സഹായി​ക്കു​ന്ന​തെ​ങ്ങനെ? (ബി) കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ ആരംഭം 1914 എന്ന വർഷമാ​ണെന്ന്‌ ഭൂമി​യി​ലെ ഏതു സംഭവങ്ങൾ സ്ഥിരീ​ക​രി​ക്കു​ന്നു?

3 കർത്താ​വി​ന്റെ ദിവസം എപ്പോൾ തുടങ്ങു​ന്നു​വെന്നു കാണാൻ മററു ബൈബിൾ പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി നമ്മെ സഹായി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ദാവീദ്‌ രാജാ​വി​ന്റെ വംശത്തി​ലെ ഭരണാ​ധി​പ​ത്യ​ത്തി​ന്റെ വെട്ടി​യി​ട​ലി​നെ​പ്പ​ററി ദാനി​യേൽ വർണിച്ചു; “ഏഴു കാല”ങ്ങൾക്കു​ശേഷം “അത്യു​ന്ന​ത​നാ​യവൻ മനുഷ്യ​രു​ടെ രാജത്വ​ത്തിൻമേൽ വാഴു​ക​യും അതിനെ തനിക്കു ബോധി​ച്ച​വന്നു കൊടു​ക്ക​യും ചെയ്യുന്നു എന്നു” അറിയാൻ ഇടയാ​കു​മാ​യി​രു​ന്നു. (ദാനീ​യേൽ 4:23, 24, 31, 32) ആ പ്രവച​ന​ത്തി​ന്റെ വലിയ നിവൃത്തി യഹൂദാ​രാ​ജ്യ​ത്തി​ന്റെ ശൂന്യ​മാ​ക്ക​ലോ​ടെ തുടങ്ങി; ഇതു പൊ.യു.മു. 607 ഒക്‌ടോ​ബ​റിൽ പൂർത്തീ​ക​രി​ക്ക​പ്പെ​ട്ട​താ​യി ബൈബിൾത്തെ​ളി​വു സൂചി​പ്പി​ക്കു​ന്നു. മൂന്നര കാലം 1,260 ദിവസ​ങ്ങൾക്കു സമമാ​ണെന്നു വെളി​പ്പാ​ടു 12:6, 14 പ്രകട​മാ​ക്കു​ന്നു; അതിനാൽ, (അതിന്റെ ഇരട്ടി​യായ) ഏഴു കാലങ്ങൾ 2,520 ദിവസങ്ങൾ ആയിരി​ക്കണം. “ഒരു സംവത്സ​ര​ത്തി​ന്നു ഒരു ദിവസം” വച്ചു കണക്കാ​ക്കു​മ്പോൾ നാം “ഏഴു കാല”ങ്ങളുടെ ദൈർഘ്യ​മെ​ന്ന​നി​ല​യിൽ 2,520 വർഷത്തി​ലെ​ത്തു​ന്നു. (യെഹെ​സ്‌കേൽ 4:6) അതു​കൊണ്ട്‌ യേശു​ക്രി​സ്‌തു തന്റെ സ്വർഗീയ ഭരണം 1914-ന്റെ രണ്ടാം പകുതി​യിൽ ആരംഭി​ച്ചു. ആ വർഷത്തി​ലെ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ പൊട്ടി​പ്പു​റ​പ്പെടൽ മനുഷ്യ​വർഗത്തെ തുടർന്നു ബാധി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന “ഈററു​നോ​വി​ന്റെ ആരംഭ”ത്തെ കുറിച്ചു. 1914 മുതൽ, ഈ രക്തപങ്കി​ല​മായ ഭൂമി​യി​ലെ സംഭവങ്ങൾ എത്ര ശ്രദ്ധേ​യ​മാ​യി ആ വർഷത്തെ യേശു​വി​ന്റെ സാന്നിധ്യ “ദിവസം” ആരംഭിച്ച വർഷമാ​യി സ്ഥിരീ​ക​രി​ച്ചി​രി​ക്കു​ന്നു!—മത്തായി 24:3-14. a

4. (എ) ഒന്നാമത്തെ ദർശനം നിവൃ​ത്തി​യേ​റിയ കാലം സംബന്ധി​ച്ചു വെളി​പാ​ടി​ലെ വാക്കു​കൾതന്നെ എന്താണു സൂചി​പ്പി​ക്കു​ന്നത്‌? (ബി) ഒന്നാമത്തെ ദർശന​ത്തി​ന്റെ നിവൃത്തി എപ്പോൾ അവസാ​നി​ക്കു​ന്നു?

4 ഇക്കാര​ണ​ത്താൽ, ഈ ഒന്നാമത്തെ ദർശന​വും അതിൽ അടങ്ങി​യി​രി​ക്കുന്ന ബുദ്ധ്യു​പ​ദേ​ശ​വും 1914 മുതലു​ളള കർത്താ​വി​ന്റെ ദിവസ​ത്തി​ലേ​ക്കു​ള​ള​താണ്‌. പിന്നീടു വെളി​പാ​ടിൽ ദൈവ​ത്തി​ന്റെ സത്യവും നീതി​യു​മു​ളള ന്യായ​വി​ധി​നിർവ​ഹ​ണ​ത്തേ​ക്കു​റി​ച്ചു രേഖ വർണി​ക്കു​ന്നു​വെന്ന വസ്‌തുത ഈ കാലനി​ശ്ച​യത്തെ പിന്താ​ങ്ങു​ന്നു—കർത്താ​വായ യേശു ഒരു ശ്രദ്ധേ​യ​മായ പങ്കു വഹിക്കുന്ന സംഭവ​ങ്ങ​ളാ​ണവ. (വെളി​പ്പാ​ടു 11:18; 16:15; 17:1; 19:2, 11) ഒന്നാമത്തെ ദർശന​ത്തി​ന്റെ നിവൃത്തി 1914-ൽ തുടങ്ങി​യെ​ങ്കിൽ അതെ​പ്പോ​ഴാ​യി​രി​ക്കും അവസാ​നി​ക്കുക? സന്ദേശ​ങ്ങൾതന്നെ പ്രകട​മാ​ക്കു​ന്ന​പ്ര​കാ​രം സംബോ​ധന ചെയ്യ​പ്പെ​ട്ടി​രി​ക്കുന്ന സ്ഥാപനം ദൈവ​ത്തി​ന്റെ ഭൂമി​യി​ലെ അഭിഷിക്ത സഭയാണ്‌. അപ്പോൾ ഈ ഒന്നാമത്തെ ദർശന​ത്തി​ന്റെ നിവൃത്തി അവസാ​നി​ക്കു​ന്നത്‌ ആ അഭിഷിക്ത സഭയിലെ അവസാ​നത്തെ വിശ്വസ്‌ത അംഗവും മരിച്ചു സ്വർഗീയ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടു​മ്പോ​ഴാണ്‌. എന്നിരു​ന്നാ​ലും, കർത്താ​വി​ന്റെ ദിവസം ഭൗമി​ക​രായ വേറെ ആടുകൾക്ക്‌ അനു​ഗ്രഹം വർഷി​ച്ചു​കൊ​ണ്ടു യേശു​ക്രി​സ്‌തു​വി​ന്റെ സഹസ്രാബ്ദ ഭരണത്തി​ന്റെ അവസാനം വരെ തുടരു​ന്നു.—യോഹ​ന്നാൻ 10:16; വെളി​പ്പാ​ടു 20:4, 5.

5. (എ) എന്തു​ചെ​യ്യു​വാൻ ഒരു സ്വരം യോഹ​ന്നാ​നെ ആഹ്വാനം ചെയ്യുന്നു? (ബി) “ഏഴു സഭ”കളുടെ സ്ഥാനം അവയ്‌ക്ക്‌ ഒരു ചുരുൾ അയക്കു​ന്ന​തിന്‌ അനുകൂ​ല​മാ​യി​രു​ന്ന​തെ​ങ്ങനെ?

5 ഈ ഒന്നാമത്തെ ദർശന​ത്തിൽ യോഹ​ന്നാൻ എന്തെങ്കി​ലും കാണു​ന്ന​തി​നു മുമ്പായി ചിലതു കേൾക്കു​ന്നു: “നീ കാണു​ന്നതു ഒരു പുസ്‌ത​ക​ത്തിൽ എഴുതി എഫെ​സൊസ്‌, സ്‌മുർന്നാ, പെർഗ്ഗ​മൊസ്‌, തുയ​ഥൈര, സർദ്ദിസ്‌, ഫില​ദെൽഫ്യ, ലവൊ​ദി​ക്ക്യാ എന്ന ഏഴു സഭകൾക്കും അയക്കുക എന്നിങ്ങനെ കാഹള​ത്തി​ന്നൊത്ത ഒരു മഹാനാ​ദം എന്റെ പുറകിൽ കേട്ടു.” (വെളി​പ്പാ​ടു 1:11) ഒരു കാഹള​വി​ളി​പോ​ലെ ആധികാ​രി​ക​വും ആജ്ഞാപൂർവ​ക​വു​മായ ഒരു സ്വരം, ‘ഏഴ്‌ സഭകൾക്കു’ എഴുതാൻ യോഹ​ന്നാ​നെ ആഹ്വാനം ചെയ്യുന്നു. അദ്ദേഹം സന്ദേശ​ങ്ങ​ളു​ടെ ഒരു പരമ്പര സ്വീക​രി​ക്കു​ക​യും താൻ കാണാ​നും കേൾക്കാ​നു​മി​രി​ക്കുന്ന കാര്യങ്ങൾ പരസ്യ​മാ​ക്കു​ക​യും ചെയ്യേ​ണ്ടി​യി​രു​ന്നു. ഇവിടെ പറഞ്ഞി​രി​ക്കുന്ന സഭകൾ യോഹ​ന്നാ​ന്റെ നാളിൽ യഥാർഥ​ത്തിൽ സ്ഥിതി​ചെ​യ്‌തി​രു​ന്നു​വെ​ന്നതു ശ്രദ്ധി​ക്കുക. അവയെ​ല്ലാം പത്‌മോ​സിൽനി​ന്നു നേരെ കടലി​ന​ക്കരെ ഏഷ്യാ​മൈ​ന​റിൽ സ്ഥിതി​ചെ​യ്‌തി​രു​ന്നു. അവയെ​ല്ലാം ആ പ്രദേ​ശത്ത്‌ നിലവി​ലു​ണ്ടാ​യി​രുന്ന മികച്ച റോമൻ രാജപാ​ത​ക​ളി​ലൂ​ടെ അന്യോ​ന്യം നിഷ്‌പ്ര​യാ​സം എത്തി​ച്ചേ​രാ​വു​ന്ന​വ​യാ​യി​രു​ന്നു. ഒരു സഭയിൽനിന്ന്‌ അടുത്ത​തി​ലേക്കു ചുരു​ളും വഹിച്ചു​കൊ​ണ്ടു പോകു​ന്ന​തിന്‌ ഒരു സന്ദേശ​വാ​ഹ​കനു യാതൊ​രു പ്രയാ​സ​വു​മു​ണ്ടാ​കു​മാ​യി​രു​ന്നില്ല. ഈ ഏഴു സഭകൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആധുനി​ക​കാ​ലത്തെ ഒരു സർക്കി​ട്ടി​ന്റെ ഒരു ഭാഗ​ത്തോ​ടു സദൃശ​മാ​യി​രി​ക്കു​മാ​യി​രു​ന്നു.

6. (എ) “ഇപ്പോൾ ഉളള” കാര്യങ്ങൾ എന്നതി​നാൽ എന്തർഥ​മാ​ക്കു​ന്നു? (ബി) ഇന്നത്തെ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭയിലെ അവസ്ഥകൾ യോഹ​ന്നാ​ന്റെ നാളി​ലേ​തി​നോ​ടു സമാന​മാ​യി​രി​ക്കു​മെന്നു നമുക്ക്‌ എന്തു​കൊ​ണ്ടു തീർച്ച​യു​ണ്ടാ​യി​രി​ക്കാൻ കഴിയും?

6 വെളി​പാ​ടി​ലെ മിക്ക പ്രവച​ന​ങ്ങ​ളും യോഹ​ന്നാ​ന്റെ കാല​ശേഷം നിവൃ​ത്തി​യേ​റേ​ണ്ട​വ​യാ​യി​രു​ന്നു. അവ “ഇനി സംഭവി​പ്പാ​നി​രി​ക്കുന്ന” കാര്യ​ങ്ങളെ പരാമർശി​ച്ചു. എന്നിരു​ന്നാ​ലും ഏഴു സഭകൾക്കു​ളള ബുദ്ധ്യു​പ​ദേശം “ഇപ്പോൾ ഉളള” കാര്യ​ങ്ങളെ അഥവാ അക്കാലത്ത്‌ ആ ഏഴു സഭകളിൽ യഥാർഥ​ത്തിൽ നിലവി​ലി​രുന്ന സാഹച​ര്യ​ങ്ങളെ കൈകാ​ര്യം ചെയ്യുന്നു. സന്ദേശങ്ങൾ ആ ഏഴു സഭകളി​ലെ​യും അതു​പോ​ലെ​തന്നെ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ അക്കാലത്തെ എല്ലാസ​ഭ​ക​ളി​ലെ​യും വിശ്വ​സ്‌ത​രായ നിയമി​ത​മൂ​പ്പൻമാർക്കു വിലപ്പെട്ട സഹായ​മാ​യി​രു​ന്നു. b ദർശന​ത്തി​ന്റെ മുഖ്യ പ്രയുക്തി കർത്താ​വി​ന്റെ ദിവസ​ത്തി​ലാ​യ​തി​നാൽ യേശു പറയുന്ന കാര്യങ്ങൾ നമ്മുടെ സ്വന്തം നാളിലെ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭയിൽ സമാന​മായ അവസ്ഥകൾ പ്രതീ​ക്ഷി​ക്കേ​ണ്ട​താ​ണെന്ന്‌ അനുസ്‌മ​രി​പ്പി​ക്കു​ന്നു.—വെളി​പ്പാ​ടു 1:10, 19.

7. ഈ ഒന്നാമത്തെ ദർശന​ത്തിൽ യോഹ​ന്നാൻ ആരെ കാണുന്നു, ഇന്നു നമുക്കതു വളരെ പ്രാധാ​ന്യ​മു​ള​ള​തും പുളക​പ്ര​ദ​വു​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7 ഈ ഒന്നാമത്തെ ദർശന​ത്തിൽ, തേജോ​മ​യ​നായ കർത്താ​വായ യേശു​ക്രി​സ്‌തു​വി​നെ അവന്റെ സ്വർഗീ​യ​മ​ഹ​ത്ത്വ​ത്തിൽ യോഹ​ന്നാൻ കാണുന്നു. സ്വർഗം നിയോ​ഗിച്ച ഈ കർത്താ​വി​ന്റെ മഹാദി​വ​സ​ത്തോ​ടു ബന്ധപ്പെട്ട പ്രവച​ന​ങ്ങ​ളു​ടെ ഒരു പുസ്‌ത​ക​ത്തി​നു മറെറന്ത്‌ അതിലും യോജി​ച്ച​താ​യി​രി​ക്കാൻ കഴിയും? ഇപ്പോൾ ആ കാലഘ​ട്ട​ത്തിൽ ജീവി​ക്കു​ന്ന​വ​രും അവന്റെ ഓരോ ആജ്ഞക്കും സൂക്ഷ്‌മ​ശ്രദ്ധ നൽകു​ന്ന​വ​രും ആയ നമുക്ക്‌ ഇതിലും പ്രധാ​ന​മാ​യി മറെറ​ന്തു​ണ്ടാ​യി​രി​ക്കാൻ കഴിയും? കൂടാതെ, സാത്താൻ കൊണ്ടു​വന്ന എല്ലാ പീഡന​ങ്ങ​ളും പരീക്ഷ​ക​ളും സഹിക്കു​ക​യും 1,900 വർഷം മുൻപ്‌ തന്റെ “കുതി​കാൽ” ചതയ്‌ക്ക​പ്പെ​ട്ട​പ്പോൾ യാതനാ​പൂർണ​മായ ഒരു മരണം അനുഭ​വി​ക്കു​ക​യും ചെയ്‌ത മിശി​ഹൈക സന്തതി ദൈവ​ത്തി​ന്റെ മഹത്തായ ഉദ്ദേശ്യം അതിന്റെ ജയോ​ത്സ​വ​പൂർവ​ക​മായ പൂർത്തീ​ക​ര​ണ​ത്തി​ലേക്കു കൊണ്ടു​വ​രു​ന്ന​തിന്‌ അധികാ​ര​പ്പെ​ടു​ത്ത​പ്പെ​ട്ട​വ​നാ​യി ഇപ്പോൾ സ്വർഗ​ത്തിൽ ജീവി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ ഉറപ്പു​ല​ഭി​ക്കു​ന്നത്‌ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ പിന്തു​ണ​യ്‌ക്കു​ന്ന​വർക്ക്‌ എത്ര പുളക​പ്ര​ദ​മാണ്‌!—ഉല്‌പത്തി 3:15.

8. യേശു ഇപ്പോൾ ഏതു പ്രവർത്ത​ന​ത്തി​നു​വേണ്ടി തയ്യാറാ​യി നിൽക്കു​ന്നു?

8 സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെട്ട രാജാ​വെ​ന്ന​നി​ല​യിൽ യേശു ഇപ്പോൾ നടപടി​യെ​ടു​ക്കാൻ തയ്യാറാ​യി നിൽക്കു​ന്നു​വെ​ന്നതു വ്യക്തമാണ്‌. ഈ പഴയ ദുഷ്ടവ്യ​വ​സ്ഥി​തി​ക്കും അതിന്റെ പൈശാ​ചിക ദൈവ​മായ സാത്താ​നും എതിരെ യഹോ​വ​യു​ടെ അന്തിമ ന്യായ​വി​ധി​കൾ നടപ്പി​ലാ​ക്കാ​നു​ളള യഹോ​വ​യു​ടെ മുഖ്യ വിധി​നിർവാ​ഹ​ക​നാ​യി അവൻ നിയമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. കൂടാതെ അവൻ തന്റെ അഭിഷിക്ത സഭയി​ലു​ള​ള​വ​രെ​യും അവരുടെ സഹചാ​രി​ക​ളായ മഹാപു​രു​ഷാ​ര​ത്തെ​യും അതു​പോ​ലെ​തന്നെ ലോക​ത്തെ​യും വിധി​ക്കാൻ തയ്യാറാ​യി നിൽക്കു​ക​യാണ്‌.—വെളി​പ്പാ​ടു 7:4, 9; പ്രവൃ​ത്തി​കൾ 17:31.

9. (എ) പൊൻനി​ല​വി​ള​ക്കു​ക​ളു​ടെ നടുവി​ലു​ളള മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​ക്രി​സ്‌തു​വി​നെ യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ആലയസ​മാന പശ്ചാത്ത​ല​വും യേശു ധരിക്കുന്ന അങ്കിയും എന്തിനെ സൂചി​പ്പി​ക്കു​ന്നു? (സി) അവന്റെ പൊൻകച്ച എന്തിനെ സൂചി​പ്പി​ക്കു​ന്നു?

9 വലിയ ശബ്ദം കേട്ടു തിരിഞ്ഞ യോഹ​ന്നാൻ കാണു​ന്ന​തി​താണ്‌: “എന്നോടു സംസാ​രിച്ച നാദം എന്തു എന്നു കാൺമാൻ ഞാൻ തിരിഞ്ഞു. തിരി​ഞ്ഞ​പ്പോൾ ഏഴു പൊൻനി​ല​വി​ള​ക്കു​കളെ . . . കണ്ടു.” (വെളി​പ്പാ​ടു 1:12, 13എ) ഈ ഏഴു നിലവി​ള​ക്കു​കൾ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു​വെന്നു യോഹ​ന്നാൻ പിന്നീടു മനസ്സി​ലാ​ക്കു​ന്നു. പക്ഷേ നിലവി​ള​ക്കു​ക​ളു​ടെ നടുവി​ലു​ളള വ്യക്തി​യാണ്‌ അവന്റെ കണ്ണിനെ ആകർഷി​ക്കു​ന്നത്‌. അവിടെ “നിലവി​ള​ക്കു​ക​ളു​ടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടി​യ​വ​നാ​യി മനുഷ്യ​പു​ത്ര​നോ​ടു സദൃശ​നാ​യ​വ​നെ​യും കണ്ടു.” (വെളി​പ്പാ​ടു 1:13ബി) ഇവിടെ ‘മനുഷ്യ​പു​ത്രൻ’ ആയ യേശു അത്ഭുത​സ്‌ത​ബ്ധ​നാ​യി നിൽക്കുന്ന സാക്ഷി​യായ യോഹ​ന്നാ​ന്റെ മുമ്പാകെ പ്രൗഢ​മായ, തിളങ്ങുന്ന ഒരു വ്യക്തി​യാ​യി തന്നെത്തന്നെ അവതരി​പ്പി​ക്കു​ന്നു. കത്തുന്ന പൊൻനി​ല​വി​ള​ക്കു​ക​ളു​ടെ ഇടയിൽ അവൻ അത്യു​ജ്ജ്വ​ല​മായ പ്രതാ​പ​ത്തോ​ടെ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. ഈ ആലയസ​മാന പശ്ചാത്തലം ന്യായ​വി​ധി​യു​ടെ അധികാ​ര​ങ്ങ​ളോ​ടെ യഹോ​വ​യു​ടെ വലിയ മഹാപു​രോ​ഹി​തന്റെ ചുമത​ല​യിൽ യേശു സന്നിഹി​ത​നാ​യി​രി​ക്കു​ന്നു​വെന്ന വസ്‌തുത യോഹ​ന്നാ​ന്റെ മനസ്സിൽ പതിപ്പി​ക്കു​ന്നു. (എബ്രായർ 4:14; 7:21-25) അവന്റെ നീണ്ട ഹൃദയ​ഹാ​രി​യായ അങ്കി തന്റെ പൗരോ​ഹി​ത്യ ജോലി​ക്കു യോജി​ക്കു​ന്നു. പുരാ​ത​ന​കാ​ലത്തെ യഹൂദ മഹാപു​രോ​ഹി​തൻമാ​രെ​പ്പോ​ലെ തന്റെ ഹൃദയത്തെ മറച്ചു​കൊ​ണ്ടു മാറത്ത്‌ ഒരു കച്ച—പൊൻകച്ച അവൻ ധരിക്കു​ന്നു. ഇതു യഹോ​വ​യാം ദൈവ​ത്തിൽനി​ന്നു തനിക്ക്‌ ലഭിച്ച ദിവ്യ​നി​യോ​ഗം താൻ പൂർണ​ഹൃ​ദ​യ​ത്തോ​ടെ നിർവ​ഹി​ക്കു​മെന്ന്‌ അർഥമാ​ക്കു​ന്നു.—പുറപ്പാ​ടു 28:8, 30; എബ്രായർ 8:1, 2.

10. (എ) യേശു​വി​ന്റെ ഹിമം​പോ​ലെ വെളുത്ത തലമു​ടി​യും അഗ്നിമ​യ​മായ കണ്ണുക​ളും എന്തിനെ കുറി​ക്കു​ന്നു? (ബി) യേശു​വി​ന്റെ പാദങ്ങൾ തിളങ്ങുന്ന ചെമ്പു​പോ​ലെ​യാ​യി​രി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യ​മെന്ത്‌?

10 യോഹ​ന്നാ​ന്റെ വിവരണം തുടരു​ന്നു, “അവന്റെ തലയും തലമു​ടി​യും വെളുത്ത പഞ്ഞി​പോ​ലെ ഹിമ​ത്തോ​ളം വെളള​യും കണ്ണു അഗ്നിജ്വാ​ലെക്കു ഒത്തതും . . . ആയിരു​ന്നു.” (വെളി​പ്പാ​ടു 1:14) അവന്റെ ഹിമ​ത്തോ​ളം വെളുത്ത മുടി സൂചി​പ്പി​ക്കു​ന്നത്‌ അവന്റെ ആയുർ​ദൈർഘ്യ​ത്താ​ലു​ളള ജ്ഞാന​ത്തെ​യാണ്‌. (താരത​മ്യം ചെയ്യുക: സദൃശ​വാ​ക്യ​ങ്ങൾ 16:31.) അവന്റെ അഗ്നിമ​യ​മായ കണ്ണുകൾ അവൻ അന്വേ​ഷണം നടത്തു​ക​യോ പരി​ശോ​ധി​ക്കു​ക​യോ രോഷം പ്രകടി​പ്പി​ക്കു​ക​യോ ചെയ്യു​മ്പോൾ വളരെ കൂർമ​ത​യും ജാഗ്ര​ത​യും ഉളളവ​നാ​ണെന്നു പ്രകട​മാ​ക്കു​ന്നു. യേശു​വി​ന്റെ പാദങ്ങൾപോ​ലും യോഹ​ന്നാ​ന്റെ ശ്രദ്ധ പിടി​ച്ചു​പ​റ​റു​ന്നു: [അവന്റെ] കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെളേ​ളാ​ട്ടി​ന്നു [ചെമ്പിനു, NW] സദൃശ​വും അവന്റെ ശബ്ദം പെരു​വെ​ള​ള​ത്തി​ന്റെ ഇരെച്ചൽപോ​ലെ​യും ആയിരു​ന്നു.” (വെളി​പ്പാ​ടു 1:15) ദർശന​ത്തിൽ യേശു​വി​ന്റെ പാദങ്ങൾ തിളങ്ങു​ന്ന​തും ശോഭ​യു​ള​ള​തു​മായ ചെമ്പു​പോ​ലെ ആണ്‌—യഹോ​വ​യാം ദൈവ​ത്തി​ന്റെ സന്നിധി​യിൽ നല്ല നിലയു​ള​ള​വ​നും തീക്ഷ്‌ണ​ത​യോ​ടെ നടക്കു​ന്ന​വ​നു​മായ ഒരുവനു യോജി​ച്ച​തു​തന്നെ. അതിനു​പു​റമേ, ബൈബി​ളിൽ ദിവ്യ​മായ കാര്യങ്ങൾ മിക്ക​പ്പോ​ഴും പൊന്നി​നാൽ ചിത്രീ​ക​രി​ക്ക​പ്പെ​ടു​മ്പോൾ മാനു​ഷി​ക​മായ കാര്യങ്ങൾ ചില​പ്പോ​ഴൊ​ക്കെ ചെമ്പിനാൽ c പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടു​ന്നു. അതു​കൊണ്ട്‌ ശുദ്ധമായ ചെമ്പു​പോ​ലു​ളള യേശു​വി​ന്റെ ജ്വലി​ക്കുന്ന പാദങ്ങൾ അവൻ സുവാർത്ത ഘോഷി​ച്ചു​കൊണ്ട്‌ ഭൂമി​യിൽ സഞ്ചരി​ച്ച​പ്പോൾ അവന്റെ പാദങ്ങൾ എത്ര “മനോ​ഹരം” ആയിരു​ന്നു​വെന്നു നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു.—യെശയ്യാ​വു 52:7; റോമർ 10:15.

11. (എ) യേശു​വി​ന്റെ മഹത്ത്വ​മു​ളള പാദങ്ങൾ നമ്മെ എന്ത്‌ അനുസ്‌മ​രി​പ്പി​ക്കു​ന്നു? (ബി) യേശു​വി​ന്റെ ശബ്ദം “പെരു​വെ​ള​ള​ത്തി​ന്റെ ഇരെച്ചൽപോ​ലെ” ആയിരു​ന്നു എന്ന വസ്‌തുത എന്തിനെ സൂചി​പ്പി​ക്കു​ന്നു?

11 തീർച്ച​യാ​യും ഒരു പൂർണ​മ​നു​ഷ്യ​നെ​ന്ന​നി​ല​യിൽ യേശു​വിന്‌ ദൂതൻമാർക്കും മനുഷ്യർക്കും ദൃശ്യ​മാ​യി​രുന്ന ഒരു തേജസ്സു​ണ്ടാ​യി​രു​ന്നു. (യോഹ​ന്നാൻ 1:14) അവന്റെ മഹത്ത്വ​മു​ളള പാദങ്ങൾ താൻ മഹാപു​രോ​ഹി​ത​നാ​യി​രി​ക്കുന്ന യഹോ​വ​യു​ടെ സ്ഥാപന​ത്തിൽ അവൻ വിശു​ദ്ധ​നി​ല​ത്തു​കൂ​ടെ നടക്കു​ന്നു​വെ​ന്നും നമ്മെ ഓർമി​പ്പി​ക്കു​ന്നു. (താരത​മ്യം ചെയ്യുക: പുറപ്പാ​ടു 3:5.) കൂടു​ത​ലാ​യി, അവന്റെ ശബ്ദം ബൃഹത്തായ കുത്ത​നെ​യു​ളള ഒരു വെളള​ച്ചാ​ട്ടം പോലെ ഗർജന​ത്തോ​ടെ മാറെ​റാ​ലി​ക്കൊ​ള​ളു​ന്നു. അതു മതിപ്പു​ള​വാ​ക്കു​ന്ന​തും ഭയോ​ദ്ദീ​പ​ക​വു​മാണ്‌, “ലോകത്തെ നീതി​യിൽ ന്യായം​വി​ധി​പ്പാൻ” വന്നിരി​ക്കു​ന്ന​വ​നും ഔദ്യോ​ഗി​ക​മാ​യി ദൈവ​വ​ച​ന​മെന്നു വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​വ​നു​മാ​യ​വനു യോജി​ച്ച​തു​തന്നെ.—പ്രവൃ​ത്തി​കൾ 17:31; യോഹ​ന്നാൻ 1:1.

12. ‘മൂർച്ച​യേ​റിയ ഇരുവാ​യ്‌ത്ത​ല​യു​ളള നീണ്ട വാളി’ന്റെ പ്രാധാ​ന്യ​മെന്ത്‌?

12 “അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽനി​ന്നു മൂർച്ച​യേ​റിയ ഇരുവാ​യ്‌ത്ത​ല​യു​ളള [ഒരു നീണ്ട, NW] വാൾ പുറ​പ്പെ​ടു​ന്നു; അവന്റെ മുഖം സൂര്യൻ ശക്തി​യോ​ടെ പ്രകാ​ശി​ക്കു​ന്ന​തു​പോ​ലെ ആയിരു​ന്നു. അവനെ കണ്ടിട്ടു ഞാൻ മരിച്ച​വ​നെ​പ്പോ​ലെ അവന്റെ കാല്‌ക്കൽ വീണു.” (വെളി​പ്പാ​ടു 1:16, 17എ) ഏഴു നക്ഷത്ര​ങ്ങ​ളു​ടെ അർഥം അല്‌പം കഴിഞ്ഞു യേശു​തന്നെ വിശദീ​ക​രി​ക്കു​ന്നു. എന്നാൽ അവന്റെ വായിൽനി​ന്നു പുറ​ത്തേക്കു വരുന്ന​തെ​ന്തെന്ന്‌ ശ്രദ്ധി​ക്കുക: “മൂർച്ച​യേ​റിയ ഇരുവാ​യ്‌ത്ത​ല​യു​ളള ഒരു നീണ്ട വാൾ.” സമുചി​ത​മായ എന്തോരു സവി​ശേഷത! എന്തെന്നാൽ യഹോ​വ​യു​ടെ അന്തിമ​ന്യാ​യ​വി​ധി​കൾ അവന്റെ ശത്രു​ക്കൾക്കെ​തി​രെ ഉച്ചരി​ക്കാൻ നിയമി​ത​നാ​യി​രി​ക്കു​ന്നതു യേശു​വാണ്‌. അവന്റെ വായിൽനി​ന്നു​ളള നിർണാ​യ​ക​മായ പ്രഖ്യാ​പ​നങ്ങൾ എല്ലാ ദുഷ്ടൻമാ​രു​ടെ​യും വധത്തിൽ കലാശി​ക്കു​ന്നു.—വെളി​പ്പാ​ടു 19:13, 15.

13. (എ) യേശു​വി​ന്റെ ശോഭ​യു​ളള സ്‌ഫു​രി​ക്കുന്ന മുഖം നമ്മെ എന്ത്‌ അനുസ്‌മ​രി​പ്പി​ക്കു​ന്നു? (ബി) യേശു​വി​നെ​ക്കു​റി​ച്ചു​ളള യോഹ​ന്നാ​ന്റെ വർണന​യിൽനിന്ന്‌ നമുക്കു മൊത്ത​ത്തിൽ എന്ത്‌ ആശയം ലഭിക്കു​ന്നു?

13 യേശു​വി​ന്റെ ശോഭ​യു​ളള സ്‌ഫു​രി​ക്കുന്ന മുഖം യഹോവ മോശ​യോ​ടു സീനായ്‌ പർവത​ത്തിൽവച്ചു സംസാ​രി​ച്ച​ശേഷം അവന്റെ മുഖം തിളങ്ങുന്ന കിരണങ്ങൾ പുറ​പ്പെ​ടു​വിച്ച കാര്യം നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. (പുറപ്പാ​ടു 34:29, 30) യേശു 1,900 വർഷം മുൻപ്‌ തന്റെ മൂന്ന്‌ അപ്പോ​സ്‌ത​ലൻമാ​രു​ടെ മുമ്പാകെ മറുരൂ​പം പ്രാപി​ച്ച​പ്പോൾ, “അവന്റെ മുഖം സൂര്യ​നെ​പ്പോ​ലെ ശോഭി​ച്ചു അവന്റെ വസ്‌ത്രം വെളി​ച്ചം​പോ​ലെ വെളള​യാ​യി തീർന്നു” എന്നതും ഓർക്കുക. (മത്തായി 17:2) ഇപ്പോൾ, കർത്താ​വി​ന്റെ ദിവസ​ത്തിൽ യേശു​വി​ന്റെ ദാർശ​നിക പ്രതി​നി​ധാ​ന​ത്തിൽ അവന്റെ മുഖം അതു​പോ​ലെ​തന്നെ യഹോ​വ​യു​ടെ സന്നിധി​യി​ലാ​യി​രു​ന്നി​ട്ടു​ളള ഒരുവന്റെ ഉജ്ജ്വല​മായ പകിട്ടു പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. (2 കൊരി​ന്ത്യർ 3:18) വാസ്‌ത​വ​ത്തിൽ, യോഹ​ന്നാ​ന്റെ ദർശനം പകർന്നു​ത​രുന്ന മൊത്ത​ത്തി​ലു​ളള ധാരണ പ്രതാ​പ​ത്തി​ന്റെ ഒരു ഉജ്ജ്വല പ്രകാ​ശ​ത്തി​ന്റേ​താണ്‌. ഹിമം​പോ​ലെ വെളുത്ത തലമു​ടി​മു​തൽ ജ്വലി​ക്കുന്ന കണ്ണുക​ളും തിളങ്ങുന്ന മുഖഭാ​വ​വും ജ്വലി​ക്കുന്ന പാദങ്ങ​ളും വരെ, അത്‌ ഇപ്പോൾ “അടുത്തു​കൂ​ടാത്ത വെളി​ച്ച​ത്തിൽ” വസിക്കു​ന്ന​വന്റെ അതി​ശ്രേ​ഷ്‌ഠ​മായ ഒരു ദർശന​മാണ്‌. (1 തിമൊ​ഥെ​യൊസ്‌ 6:16) ഈ കാഴ്‌ച​യു​ടെ യഥാർഥത വളരെ സ്‌പഷ്ട​മാണ്‌! അമ്പരന്നു​പോയ യോഹ​ന്നാൻ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? അപ്പോ​സ്‌തലൻ നമ്മോടു പറയുന്നു: “അവനെ കണ്ടിട്ടു ഞാൻ മരിച്ച​വ​നെ​പ്പോ​ലെ അവന്റെ കാല്‌ക്കൽ വീണു.”—വെളി​പ്പാ​ടു 1:17.

14. മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​വി​നെ​ക്കു​റി​ച്ചു​ളള യോഹ​ന്നാ​ന്റെ ദർശന​ത്തെ​ക്കു​റി​ച്ചു വായി​ക്കു​മ്പോൾ അതു നമ്മെ എങ്ങനെ ബാധി​ക്കേ​ണ്ട​താണ്‌?

14 യോഹ​ന്നാ​ന്റെ ദർശന​ത്തി​ന്റെ നിറപ്പ​കി​ട്ടാർന്ന, വിശദ​മായ വിവരണം ഇന്നു ദൈവ​ജ​നത്തെ ഹൃദയം​ഗ​മ​മായ വിലമ​തി​പ്പു​കൊ​ണ്ടു നിറയ്‌ക്കു​ന്നു. ദർശന​ത്തിന്‌ അതിന്റെ പുളക​പ്ര​ദ​മായ നിവൃത്തി സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കർത്താ​വി​ന്റെ ദിവസ​ത്തിൽ നാം ഇപ്പോൾതന്നെ 70-ലേറെ വർഷങ്ങൾ പിന്നി​ട്ടി​രി​ക്കു​ന്നു. യേശു​വി​ന്റെ രാജ്യ​ഭ​രണം നമുക്ക്‌ ഒരു ഭാവി​പ്ര​തീ​ക്ഷയല്ല, മറിച്ച്‌ നിലവി​ലു​ളള ഒരു സജീവ യാഥാർഥ്യ​മാണ്‌. അതിനാൽ രാജ്യ​ത്തി​ന്റെ വിശ്വ​സ്‌ത​പ്ര​ജ​ക​ളായ നാം ഈ ഒന്നാം ദർശന​ത്തിൽ യോഹ​ന്നാൻ വിവരി​ക്കു​ന്നതു വിസ്‌മ​യ​ത്തോ​ടെ തുടർന്നു നോക്കു​ന്ന​തും മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​ക്രി​സ്‌തു​വി​ന്റെ വാക്കുകൾ അനുസ​ര​ണ​പൂർവം ശ്രദ്ധി​ക്കു​ന്ന​തും ഉചിത​മാണ്‌.

[അടിക്കു​റി​പ്പു​കൾ]

a വിശദമായ വിവര​ണ​ത്തിന്‌ ഈ പുസ്‌ത​ക​ത്തി​ന്റെ പ്രസാ​ധകർ വിതരണം ചെയ്‌തി​ട്ടു​ളള “നിന്റെ രാജ്യം വരേണമേ” എന്ന പുസ്‌ത​ക​ത്തി​ന്റെ 135-146, 195-201 പേജുകൾ കാണുക.

b ഒന്നാം നൂററാ​ണ്ടിൽ ഒരു അപ്പോ​സ്‌ത​ല​നിൽനിന്ന്‌ ഒരു സഭയ്‌ക്ക്‌ കത്തുല​ഭി​ക്കു​മ്പോൾ അതിലെ ബുദ്ധ്യു​പ​ദേ​ശ​ത്തിൽനി​ന്നു സകലർക്കും പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാൻ കഴി​യേ​ണ്ട​തി​നു കത്തു മററു​സ​ഭ​ക​ളി​ലും വിതരണം ചെയ്യു​ന്നതു പതിവാ​യി​രു​ന്നു.—താരത​മ്യം ചെയ്യുക: കൊ​ലൊ​സ്സ്യർ 4:16.

c ശലോമോന്റെ ആലയത്തി​ന്റെ ഉളളിലെ അലങ്കാ​ര​ങ്ങ​ളും സജ്ജീക​ര​ണ​ങ്ങ​ളും പൊന്നു​കൊ​ണ്ടു​ണ്ടാ​ക്കി​യ​തോ പൊന്നു പതിച്ച​തോ ആയിരു​ന്നു. എന്നാൽ പ്രാകാ​രം സജ്ജീക​രി​ക്കു​ന്ന​തി​നു ചെമ്പാ​യി​രു​ന്നു ഉപയോ​ഗി​ച്ചി​രു​ന്നത്‌.—1 രാജാ​ക്കൻമാർ 6:19-23, 28-35; 7:15, 16, 27, 30, 38-50; 8:64.

[അധ്യയന ചോദ്യ​ങ്ങൾ]

[23-ാം പേജിലെ ചിത്രങ്ങൾ]

ഏഴു സഭകൾ സ്ഥിതി​ചെ​യ്‌തി​രുന്ന നഗരങ്ങ​ളി​ലെ പുരാ​വ​സ്‌തു​സം​ബ​ന്ധ​മായ അവശി​ഷ്ടങ്ങൾ ബൈബിൾരേ​ഖയെ സ്ഥിരീ​ക​രി​ക്കു​ന്നു. ലോക​ത്തെ​മ്പാ​ടു​മു​ളള 20-ാം നൂററാ​ണ്ടി​ലെ സഭകളെ ഇന്ന്‌ ഉത്തേജി​പ്പി​ക്കുന്ന യേശു​വി​ന്റെ പ്രോ​ത്സാ​ഹ​ജ​ന​ക​മായ സന്ദേശങ്ങൾ ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്കു ലഭിച്ചത്‌ ഇവി​ടെ​യാ​യി​രു​ന്നു

പെർഗമോസ്‌

സ്‌മിർണ

തുയഥൈര

സർദിസ്‌

എഫേസോസ്‌

ഫിലദെൽഫിയ

ലവോദിക്യ