വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രണ്ടാമത്തെ കഷ്ടം—കുതിരപ്പട

രണ്ടാമത്തെ കഷ്ടം—കുതിരപ്പട

അധ്യായം 23

രണ്ടാമത്തെ കഷ്ടം—കുതി​ര​പ്പട

1. വെട്ടു​ക്കി​ളി​കളെ ഉൻമൂ​ലനം ചെയ്യാ​നു​ളള പുരോ​ഹി​തൻമാ​രു​ടെ ശ്രമം ഉണ്ടായി​രു​ന്നി​ട്ടും എന്തു സംഭവി​ച്ചി​രി​ക്കു​ന്നു, രണ്ടു കഷ്ടങ്ങൾ കൂടെ വരുന്നത്‌ എന്തിനെ സൂചി​പ്പി​ക്കു​ന്നു?

 ക്രൈ​സ്‌ത​വ​ലോ​ക​ത്തിൻമേ​ലു​ളള പ്രതീ​കാ​ത്മക വെട്ടു​ക്കി​ളി​ക​ളു​ടെ ആക്രമണം 1919 മുതൽ വൈദി​കർക്കു വളരെ അസ്വസ്ഥ​ത​യു​ണ്ടാ​ക്കി​യി​രി​ക്കു​ന്നു. അവർ വെട്ടു​ക്കി​ളി​കളെ ഉൻമൂ​ലനം ചെയ്യാൻ ശ്രമി​ക്കു​ക​യു​ണ്ടാ​യി, എന്നാൽ ഇവർ എന്നത്തെ​ക്കാൾ കൂടുതൽ ശക്തി​പ്രാ​പി​ച്ചു​കൊ​ണ്ടി​രു​ന്നു. (വെളി​പ്പാ​ടു 9:7) അതുമാ​ത്രമല്ല! യോഹ​ന്നാൻ എഴുതു​ന്നു: “കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.” (വെളി​പ്പാ​ടു 9:12) ദണ്ഡിപ്പി​ക്കുന്ന കൂടു​ത​ലായ ബാധകൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നാ​യി കരുതി​യി​രി​ക്കു​ന്നു.

2. (എ) ആറാമത്തെ ദൂതൻ തന്റെ കാഹളം ഊതു​മ്പോൾ എന്തു സംഭവി​ക്കു​ന്നു? (ബി) “സ്വർണ്ണ​പീ​ഠ​ത്തി​ന്റെ കൊമ്പു​ക​ളിൽനി​ന്നു ഒരു ശബ്ദം” എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു? (സി) നാലു ദൂതൻമാർ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

2 രണ്ടാം കഷ്ടത്തിന്റെ ഉറവി​ട​മെ​ന്താണ്‌? യോഹ​ന്നാൻ എഴുതു​ന്നു: “ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവ​സ​ന്നി​ധി​യി​ലെ സ്വർണ്ണ​പീ​ഠ​ത്തി​ന്റെ കൊമ്പു​ക​ളിൽനി​ന്നു ഒരു ശബ്ദം കാഹള​മു​ളള ആറാം ദൂത​നോ​ടു: യൂഫ്രാ​ത്തേസ്‌ എന്ന മഹാന​ദീ​തീ​രത്തു ബന്ധിച്ചി​രി​ക്കുന്ന നാലു ദൂതൻമാ​രെ​യും അഴിച്ചു​വി​ടുക എന്നു പറയു​ന്നതു ഞാൻ കേട്ടു.” (വെളി​പ്പാ​ടു 9:13, 14) ദൂതൻമാ​രു​ടെ മോചനം സ്വർണ​പീ​ഠ​ത്തി​ന്റെ കൊമ്പു​ക​ളിൽനി​ന്നു വരുന്ന ശബ്ദത്തി​നു​ളള ഉത്തരമാ​യി​ട്ടാണ്‌. ഇതു സ്വർണ​ധൂ​പ​പീ​ഠ​മാണ്‌, മുമ്പു രണ്ടു സന്ദർഭ​ങ്ങ​ളിൽ ഈ യാഗപീ​ഠ​ത്തി​ലെ സ്വർണ​ക​ല​ശ​ത്തിൽനി​ന്നു​ളള ധൂപം വിശു​ദ്ധൻമാ​രു​ടെ പ്രാർഥ​ന​ക​ളോ​ടു ബന്ധപ്പെ​ട്ടി​രു​ന്നു. (വെളി​പ്പാ​ടു 5:8; 8:3, 4) അതു​കൊണ്ട്‌ ഈ ഒരു ശബ്ദം ഭൂമി​യി​ലെ വിശു​ദ്ധൻമാ​രു​ടെ ഏകീകൃ​ത​പ്രാർഥ​ന​കളെ പ്രതി​നി​ധാ​നം ചെയ്യുന്നു. യഹോ​വ​യു​ടെ “സന്ദേശ​വാ​ഹകർ” എന്നനി​ല​യിൽ തങ്ങൾതന്നെ കൂടുതൽ ഊർജ​സ്വ​ല​മായ സേവന​ത്തി​നു മോചി​പ്പി​ക്ക​പ്പെ​ടാൻ അവർ അപേക്ഷി​ക്കു​ന്നു, ഇവിടെ ‘ദൂതൻമാർ’ എന്നു വിവർത്തനം ചെയ്‌തി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അടിസ്ഥാന അർഥം അതാണ്‌. അവിടെ നാലു ദൂതൻമാർ ഉളള​തെ​ന്തു​കൊണ്ട്‌? ഭൂമി മുഴു​വ​നും പ്രവർത്തി​ക്കു​ന്ന​തിന്‌ അവർ അത്ര സംഘടി​ത​രാ​യി​രി​ക്കു​മെന്ന്‌ ഈ പ്രതീ​കാ​ത്മക സംഖ്യ സൂചന നൽകു​ന്ന​താ​യി തോന്നു​ന്നു.—താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 7:1; 20:8.

3. നാലു ദൂതൻമാർ “യൂഫ്രാ​ത്തേസ്‌ എന്ന മഹാന​ദീ​തീ​രത്തു ബന്ധി”ക്കപ്പെട്ടി​രു​ന്നത്‌ എങ്ങനെ?

3 ആ ദൂതൻമാർ “യൂഫ്രാ​ത്തേസ്‌ എന്ന മഹാന​ദീ​തീ​രത്തു ബന്ധി”ക്കപ്പെട്ടി​രു​ന്നത്‌ എങ്ങനെ? യൂഫ്ര​ട്ടീസ്‌ നദി പുരാ​ത​ന​കാ​ല​ങ്ങ​ളിൽ യഹോവ അബ്രഹാ​മി​നു വാഗ്‌ദത്തം ചെയ്‌ത ദേശത്തി​ന്റെ വടക്കു​കി​ഴക്കേ അതിർത്തി​യാ​യി​രു​ന്നു. (ഉല്‌പത്തി 15:18; ആവർത്ത​ന​പു​സ്‌തകം 11:24) പ്രത്യ​ക്ഷ​ത്തിൽ, ദൂതൻമാർ അവരുടെ ദൈവ​ദ​ത്ത​മായ ദേശത്തി​ന്റെ അഥവാ ഭൗമിക പ്രവർത്ത​ന​മ​ണ്ഡ​ല​ത്തി​ന്റെ അതിർത്തി​യിൽ ഒതുക്കി​നിർത്ത​പ്പെ​ട്ടി​രു​ന്നു, യഹോവ അവർക്കു​വേണ്ടി ഒരുക്കി​യി​രുന്ന സേവന​ത്തിൽ പൂർണ​മാ​യി പ്രവേ​ശി​ക്കു​ന്ന​തിൽനി​ന്നു തടയ​പ്പെ​ട്ടി​രു​ന്നു. കൂടാതെ, യൂഫ്ര​ട്ടീസ്‌ മുഖ്യ​മാ​യും ബാബി​ലോൻ നഗര​ത്തോ​ടു ബന്ധപ്പെ​ട്ടി​രു​ന്നു, പൊ.യു.മു. 607-ൽ യെരു​ശ​ലേ​മി​ന്റെ നാശത്തി​നു​ശേഷം ജഡിക ഇസ്രാ​യേൽ 70 വർഷം അവിടെ അടിമ​ത്ത​ത്തിൽ ചെലവ​ഴി​ച്ചു, “യൂഫ്രാ​ത്തേസ്‌ എന്ന മഹാന​ദീ​തീ​രത്തു ബന്ധി”ക്കപ്പെട്ട അവസ്ഥയിൽത്തന്നെ. (സങ്കീർത്തനം 137:1) ആത്മീയ ഇസ്രാ​യേ​ല്യ​രും 1919-ൽ സമാന​മായ ഒരു തടങ്കലിൽ വിഷണ്ണ​രാ​യി നടത്തി​പ്പി​നു​വേണ്ടി യഹോ​വ​യോട്‌ അപേക്ഷി​ച്ചു​കൊ​ണ്ടു സ്ഥിതി​ചെ​യ്‌തി​രു​ന്നു.

4. നാലു ദൂതൻമാർക്ക്‌ എന്തു നിയോ​ഗ​മുണ്ട്‌, അതു നിറ​വേ​റ​റ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

4 “ഉടനെ മനുഷ്യ​രിൽ മൂന്നി​ലൊ​ന്നി​നെ കൊല്ലു​വാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴി​കെക്കു ഒരുങ്ങി​യി​രുന്ന നാലു ദൂതൻമാ​രെ​യും അഴിച്ചു​വി​ട്ടു,” എന്ന്‌ യോഹ​ന്നാ​നു റിപ്പോർട്ടു ചെയ്യാൻ കഴിയു​ന്നതു സന്തോ​ഷ​ക​രം​തന്നെ. (വെളി​പ്പാ​ടു 9:15) യഹോവ കൃത്യ​മായ ഒരു സമയപാ​ല​ക​നാണ്‌. അവന്‌ ഒരു സമയപ്പ​ട്ടി​ക​യുണ്ട്‌, അതു പാലി​ക്കു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌ ഈ സന്ദേശ​വാ​ഹകർ കൃത്യ​സ​മ​യത്തു പട്ടിക​യ​നു​സ​രിച്ച്‌ അവർ ചെയ്യേ​ണ്ടതു പൂർത്തീ​ക​രി​ക്കാൻ അഴിച്ചു​വി​ട​പ്പെ​ടു​ന്നു. വേലക്കു തയ്യാറാ​യി 1919-ൽ ബന്ധനത്തിൽനി​ന്നു പുറത്തു​വ​രു​മ്പോ​ഴു​ളള അവരുടെ സന്തോഷം ഭാവന​യിൽ കാണുക! അവർക്കു ദണ്ഡിപ്പി​ക്കാൻ മാത്രമല്ല, ഒടുവിൽ “മനുഷ്യ​രിൽ മൂന്നി​ലൊ​ന്നി​നെ കൊല്ലു​വാൻ” ഉളള ഒരു നിയോ​ഗ​വും ഉണ്ട്‌. ഇത്‌ ആദ്യത്തെ നാലു കാഹള​ക്കാർ വിളി​ച്ച​റി​യി​ക്കുന്ന ബാധക​ളോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു, ഭൂമി​യു​ടെ​യും, സമു​ദ്ര​ത്തി​ന്റെ​യും, സമു​ദ്ര​ജീ​വി​ക​ളു​ടെ​യും, നീരു​റ​വ​ക​ളു​ടെ​യും നദിക​ളു​ടെ​യും, സ്വർഗീയ പ്രകാ​ശ​സ്രോ​ത​സ്സു​ക​ളു​ടെ​യും മൂന്നി​ലൊ​ന്നി​നെ അവ ബാധിച്ചു. (വെളി​പ്പാ​ടു 8:7-12) നാലു ദൂതൻമാർ അതിന​പ്പു​റം പോകു​ന്നു. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ആത്മീയ​മാ​യി മരിച്ച അവസ്ഥ പൂർണ​മാ​യി തുറന്നു​കാ​ട്ടി​ക്കൊണ്ട്‌ അവർ ‘കൊല്ലു​ന്നു’. 1922 മുതൽ ഇങ്ങോട്ട്‌ ഇക്കാലം​വ​രെ​യും മുഴക്ക​പ്പെട്ട കാഹള പ്രഖ്യാ​പ​നങ്ങൾ ഇതു നിറ​വേ​റ​റി​യി​രി​ക്കു​ന്നു.

5. ക്രൈ​സ്‌ത​വ​ലോ​കത്തെ സംബന്ധിച്ച്‌ ആറാം കാഹളം മുഴക്ക​ലി​ന്റെ ശബ്ദം 1927-ൽ പ്രതി​ധ്വ​നി​പ്പി​ക്ക​പ്പെ​ട്ട​തെ​ങ്ങനെ?

5 സ്വർഗീയ ദൂതൻ ആറാം കാഹളം മുഴക്കി​യ​തേ​യു​ളളൂ എന്ന്‌ ഓർക്കുക. അതി​നോ​ടു പ്രതി​ക​രി​ച്ചു​കൊണ്ട്‌, ബൈബിൾ വിദ്യാർഥി​ക​ളു​ടെ വാർഷിക സാർവ​ദേ​ശീയ കൺ​വെൻ​ഷ​നു​ക​ളു​ടെ പരമ്പര​യിൽ ആറാമ​ത്തേത്‌ കാനഡാ​യി​ലെ ടൊ​റൊ​ന്റോ​യി​ലു​ളള ഒന്റേറി​യോ​യിൽ നടത്ത​പ്പെട്ടു. അവിടെ 1927 ജൂലൈ 24 ഞായറാഴ്‌ച നടത്തപ്പെട്ട കാര്യ​പ​രി​പാ​ടി 53 റേഡി​യോ​നി​ല​യ​ങ്ങ​ളു​ടെ ഒരു ശൃംഖ​ല​വഴി പ്രക്ഷേ​പണം ചെയ്യ​പ്പെട്ടു, അന്നുവ​രെ​യു​ള​ള​തിൽ ഏററവും വിപു​ല​മായ ഒരു പ്രക്ഷേപണ ശൃംഖ​ല​യാ​യി​രു​ന്നു അത്‌. ആ പ്രസം​ഗ​സ​ന്ദേശം അനേക​ല​ക്ഷ​ങ്ങ​ളു​ടെ ഒരു സദസ്സി​ലേക്ക്‌ എത്തി. ആദ്യം, ശക്തമായ ഒരു പ്രമേയം ക്രൈ​സ്‌ത​വ​ലോ​കം ആത്മീയ​മാ​യി മരിച്ച​താ​യി തുറന്നു​കാ​ട്ടു​ക​യും ഈ ക്ഷണം പുറ​പ്പെ​ടു​വി​ക്കു​ക​യും ചെയ്‌തു: “കലങ്ങി​മ​റിഞ്ഞ ഈ നാഴി​ക​യിൽ യഹോ​വ​യാം ദൈവം ‘ക്രൈ​സ്‌ത​വ​ലോ​കത്തെ’ അല്ലെങ്കിൽ ‘സംഘടിത ക്രിസ്‌ത്യാ​നി​ത്വ​ത്തെ’ വിട്ടു​ക​ള​യാ​നും എന്നെ​ന്നേ​ക്കു​മാ​യി ഉപേക്ഷി​ക്കാ​നും അതിൽനി​ന്നു പൂർണ​മാ​യി പിന്തി​രി​യാ​നും ആളുക​ളോട്‌ ആജ്ഞാപി​ക്കു​ന്നു . . . ; ആളുകൾ അവരുടെ ഹൃദയ​ത്തി​ലെ ഭക്തിയും കൂറും യഹോ​വ​യാം ദൈവ​ത്തി​നും അവന്റെ രാജാ​വി​നും രാജ്യ​ത്തി​നും പൂർണ​മാ​യി നൽകട്ടെ.” തുടർന്നു​വന്ന പരസ്യ​പ്ര​സം​ഗ​ത്തി​ന്റെ വിഷയം “ജനങ്ങൾക്കു സ്വാത​ന്ത്ര്യം” എന്നതാ​യി​രു​ന്നു. യോഹ​ന്നാൻ അടുത്ത​താ​യി ദർശന​ത്തിൽ കാണു​ന്ന​തു​പോ​ലെ ‘തീയും പുകയും ഗന്ധകവും’ എന്നതിന്‌ അനു​യോ​ജ്യ​മാ​യി വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ പ്രസി​ഡൻറാ​യി​രുന്ന ജെ. എഫ്‌. റതർഫോർഡ്‌ തന്റെ ഊർജ​സ്വ​ല​മായ ശൈലി​യിൽ അതു നടത്തി.

6. യോഹ​ന്നാൻ താൻ അടുത്ത​താ​യി കാണുന്ന കുതി​ര​പ്പ​ടയെ വർണി​ക്കു​ന്ന​തെ​ങ്ങനെ?

6 “കുതി​ര​പ്പ​ട​യു​ടെ സംഖ്യ പതിനാ​യി​രം മടങ്ങു ഇരുപ​തി​നാ​യി​രം എന്നു ഞാൻ കേട്ടു. ഞാൻ കുതി​ര​ക​ളെ​യും കുതി​ര​പ്പു​റത്തു ഇരിക്കു​ന്ന​വ​രെ​യും ദർശന​ത്തിൽ കണ്ടതു എങ്ങനെ എന്നാൽ: അവർക്കു തീനി​റ​വും രക്തനീ​ല​വും ഗന്ധകവർണ്ണ​വു​മായ കവചം ഉണ്ടായി​രു​ന്നു; കുതി​ര​ക​ളു​ടെ തല സിംഹ​ങ്ങ​ളു​ടെ തലപോ​ലെ ആയിരു​ന്നു; വായിൽനി​ന്നു തീയും പുകയും ഗന്ധകവും പുറ​പ്പെട്ടു. വായിൽനി​ന്നു പുറ​പ്പെ​ടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യ​രിൽ മൂന്നി​ലൊ​ന്നു മരിച്ചു​പോ​യി.”—വെളി​പ്പാ​ടു 9:16-18.

7, 8. (എ) കുതി​രപ്പട ആരുടെ മാർഗ​നിർദേ​ശ​ത്തിൽ മുന്നേ​റു​ന്നു? (ബി) ഏതു വിധങ്ങ​ളിൽ കുതി​രപ്പട മുമ്പുവന്ന വെട്ടു​ക്കി​ളി​കൾക്കു സമാന​മാ​യി​രി​ക്കു​ന്നു?

7 പ്രത്യ​ക്ഷ​ത്തിൽ ഈ കുതി​രപ്പട നാലു ദൂതൻമാ​രു​ടെ മാർഗ​നിർദേ​ശ​ത്തിൽ മുന്നേ​റു​ന്നു. എന്തൊരു ഭീതി​ജ​ന​ക​മായ കാഴ്‌ച! നിങ്ങൾ അത്തര​മൊ​രു കുതി​ര​പ്പ​ട​യു​ടെ ലക്ഷ്യമാ​ണെ​ങ്കിൽ നിങ്ങളു​ടെ പ്രതി​ക​രണം എന്തായി​രി​ക്കു​മെന്നു സങ്കല്‌പി​ക്കുക! അതിന്റെ കാഴ്‌ച​തന്നെ നിങ്ങളു​ടെ ഹൃദയ​ത്തിൽ ഭീതി​യു​ള​വാ​ക്കും. എങ്കിലും അതിനു മുമ്പുവന്ന വെട്ടു​ക്കി​ളി​ക​ളോട്‌ ഈ കുതി​രപ്പട എത്ര സാമ്യ​മു​ള​ള​താ​ണെന്നു നിങ്ങൾ ഗൗനി​ച്ചോ? വെട്ടു​ക്കി​ളി​കൾ കുതി​ര​കളെ പോലെ ആയിരു​ന്നു; കുതി​ര​പ്പ​ട​യിൽ ഉളളതു കുതി​രകൾ ആണ്‌. അപ്പോൾ രണ്ടും ദിവ്യാ​ധി​പത്യ യുദ്ധത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 21:31) വെട്ടു​ക്കി​ളി​കൾക്കു സിംഹ​ത്തി​ന്റേ​തു​പോ​ലു​ളള പല്ലുകൾ ഉണ്ടായി​രു​ന്നു; കുതി​ര​പ്പ​ടക്കു സിംഹ​ത്തി​ന്റേ​തു​പോ​ലു​ളള തലകൾ ഉണ്ട്‌. അതു​കൊ​ണ്ടു രണ്ടുകൂ​ട്ട​വും യഹൂദാ​ഗോ​ത്ര​ത്തി​ലെ ധീരസിം​ഹ​മായ യേശു​ക്രി​സ്‌തു​വി​നോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു, അവരുടെ നായക​നും കമാൻഡ​റും മാതൃ​കാ​പു​രു​ഷ​നും ആണവൻ.—വെളി​പ്പാ​ടു 5:5; സദൃശ​വാ​ക്യ​ങ്ങൾ 28:1.

8 വെട്ടു​ക്കി​ളി​ക​ളും കുതി​ര​പ്പ​ട​യും യഹോ​വ​യു​ടെ ന്യായ​വി​ധി​വേ​ല​യിൽ പങ്കെടു​ക്കു​ന്നു. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നു കഷ്ടവും നാശക​ര​മായ തീയും മുൻകൂ​ട്ടി അറിയിച്ച പുകയിൽനി​ന്നു വെട്ടു​ക്കി​ളി​കൾ പുറത്തു​വന്നു; കുതി​ര​ക​ളു​ടെ വായിൽനി​ന്നു തീയും പുകയും ഗന്ധകവും പുറ​പ്പെ​ടു​ന്നു. വെട്ടു​ക്കി​ളി​കൾക്ക്‌ അവരുടെ ഹൃദയം നീതി​യോ​ടു​ളള വഴങ്ങാത്ത കൂറി​നാൽ സംരക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നെ അർഥമാ​ക്കുന്ന ഇരുമ്പു​ക​വചം ഉണ്ടായി​രു​ന്നു; കുതി​രപ്പട കുതി​ര​ക​ളു​ടെ വായിൽനി​ന്നു പുറത്തു​വ​രുന്ന മാരക​മായ ന്യായ​വി​ധി ദൂതു​ക​ളു​ടെ തീയെ​യും പുക​യെ​യും ഗന്ധക​ത്തെ​യും പ്രതി​ഫ​ലി​പ്പി​ക്കുന്ന ചുവപ്പും നീലയും മഞ്ഞയും നിറത്തി​ലു​ളള കവചം ധരിക്കു​ന്നു. (താരത​മ്യം ചെയ്യുക: ഉല്‌പത്തി 19:24, 28; ലൂക്കൊസ്‌ 17:29, 30.) വെട്ടു​ക്കി​ളി​കൾക്കു ദണ്ഡിപ്പി​ക്കു​വാൻ തേളി​ന്റേ​തു​പോ​ലു​ളള വാൽ ഉണ്ടായി​രു​ന്നു; കുതി​ര​കൾക്കു കൊല്ലു​വാൻ സർപ്പം പോലു​ളള വാലുകൾ ഉണ്ട്‌! വെട്ടു​ക്കി​ളി​കൾ തുടങ്ങി​വെ​ച്ചതു കൂടുതൽ രൂക്ഷത​യോ​ടെ കുതി​രപ്പട ഒരു പൂർത്തീ​ക​ര​ണ​ത്തി​ലേക്കു കൊണ്ടു​വ​രേ​ണ്ട​താ​ണെന്നു തോന്നു​ന്നു.

9. കുതി​രപ്പട എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

9 അതു​കൊണ്ട്‌ ഈ കുതി​രപ്പട എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു? ‘വേദനി​പ്പി​ക്കാ​നും ഉപദ്ര​വി​ക്കാ​നും’ ഉളള അധികാ​ര​ത്തോ​ടെ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നെ​തി​രെ ദിവ്യ​പ്ര​തി​കാ​ര​മാ​കുന്ന യഹോ​വ​യു​ടെ ന്യായ​വി​ധി​യു​ടെ കാഹള​സ​മാ​ന​മായ പ്രഘോ​ഷണം അഭിഷിക്ത യോഹ​ന്നാൻവർഗം തുടങ്ങി​വെ​ച്ച​തു​പോ​ലെ, അതേ കൂട്ടം ‘കൊല​യി​ലും’, അതായത്‌ ക്രൈ​സ്‌ത​വ​ലോ​ക​വും അതിന്റെ വൈദി​ക​രും ആത്മീയ​മാ​യി പൂർണ​മാ​യി മരിച്ചി​രി​ക്കു​ന്നു​വെ​ന്നും യഹോവ അവരെ തളളി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നും നിത്യ​നാ​ശ​ത്തി​ന്റെ ‘തീച്ചൂ​ളക്കു’ അവർ യോഗ്യ​രാ​ണെ​ന്നും പ്രസി​ദ്ധ​മാ​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്ക​പ്പെ​ടു​മെന്നു നാം പ്രതീ​ക്ഷി​ക്കണം. വാസ്‌ത​വ​ത്തിൽ മഹാബാ​ബി​ലോൻ മുഴു​വ​നും നശിക്കണം. (വെളി​പ്പാ​ടു 9:5, 10; 18:2, 8; മത്തായി 13:41-43) എന്നിരു​ന്നാ​ലും അവളുടെ നാശത്തി​നു മുന്നോ​ടി​യാ​യി യോഹ​ന്നാൻവർഗം ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ആത്മീയാ​വസ്ഥ തുറന്നു​കാ​ട്ടു​ന്ന​തിന്‌ ‘ദൈവ​വ​ചനം എന്ന ആത്മാവി​ന്റെ വാൾ’ ഉപയോ​ഗി​ക്കു​ന്നു. നാലു ദൂതൻമാ​രും കുതി​ര​സ​വാ​രി​ക്കാ​രും “മനുഷ്യ​രിൽ മൂന്നി​ലൊ​ന്നി”ന്റെ ഈ ആലങ്കാ​രിക കൊലക്കു നിർദേശം നൽകുന്നു. (എഫെസ്യർ 6:17; വെളി​പ്പാ​ടു 9:15, 18) രാജ്യ​പ്ര​ഘോ​ഷ​ക​രു​ടെ ഭയജന​ക​മായ സൈന്യം യുദ്ധത്തി​നി​റ​ങ്ങു​മ്പോൾ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ മേൽനോ​ട്ട​ത്തി​ലു​ളള ഉചിത​മായ സംഘടി​പ്പി​ക്ക​ലി​നെ​യും ദിവ്യാ​ധി​പത്യ മാർഗ​നിർദേ​ശ​ത്തെ​യും ഇതു സൂചി​പ്പി​ക്കു​ന്നു.

പതിനാ​യി​രം മടങ്ങ്‌ ഇരുപ​തി​നാ​യി​രം

10. കുതി​രപ്പട പതിനാ​യി​രം മടങ്ങ്‌ ഇരുപ​തി​നാ​യി​രം ഉളളത്‌ ഏതർഥ​ത്തിൽ?

10 ഈ കുതി​രപ്പട പതിനാ​യി​രം മടങ്ങ്‌ ഇരുപ​തി​നാ​യി​രം ഉണ്ടായി​രി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ? പതിനാ​യി​ര​ത്തി​ന്റെ ഇരുപ​തി​നാ​യി​രം മടങ്ങ്‌ 20 കോടി വരും. a ഇപ്പോൾ ലക്ഷക്കണ​ക്കി​നു രാജ്യ​പ്ര​ഘോ​ഷ​ക​രു​ണ്ടെ​ന്നു​ള​ളതു സന്തോ​ഷ​ക​രം​തന്നെ, എങ്കിലും അവരുടെ സംഖ്യ ദശകോ​ടി​ക​ളെ​ക്കാൾ വളരെ ചെറു​താണ്‌! എങ്കിലും സംഖ്യാ​പു​സ്‌തകം 10:36-ലെ മോശ​യു​ടെ വാക്കുകൾ ഓർക്കുക: “യഹോവേ, അനേകാ​യി​ര​മായ [ആയിരം മടങ്ങ്‌ പതിനായിരമായ, NW] യിസ്രാ​യേ​ലി​ന്റെ അടുക്കൽ മടങ്ങി​വ​രേ​ണമേ.” (താരത​മ്യം ചെയ്യുക: ഉല്‌പത്തി 24:60.) അതിന്റെ അർഥം അക്ഷരാർഥ​ത്തിൽ ‘കോടി​ക്ക​ണ​ക്കി​നു​ളള ഇസ്രാ​യേ​ലി​ലേക്കു മടങ്ങി​വ​രേ​ണമേ,’ എന്നാണ്‌. എന്നിരു​ന്നാ​ലും മോശ​യു​ടെ നാളിൽ ഇസ്രാ​യേൽ ഏകദേശം 20 ലക്ഷത്തി​നും 30 ലക്ഷത്തി​നും ഇടക്കു​മാ​ത്രമേ ഉണ്ടായി​രു​ന്നു​ളളൂ. അപ്പോൾ മോശ പറഞ്ഞ​തെ​ന്താ​യി​രു​ന്നു? നിസ്സം​ശ​യ​മാ​യും, അവന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌, ഇസ്രാ​യേ​ല്യർ എണ്ണി തിട്ട​പ്പെ​ടു​ത്തി​യ​താ​യി​രി​ക്കു​ന്ന​തി​നു പകരം “ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങൾപോ​ലെ​യും കടൽക്ക​ര​യി​ലെ മണൽപോ​ലെ​യും” അസംഖ്യ​മാണ്‌ എന്നതാ​യി​രു​ന്നി​രി​ക്കണം. (ഉല്‌പത്തി 22:17; 1 ദിനവൃ​ത്താ​ന്തം 27:23) അതു​കൊണ്ട്‌ “പതിനാ​യി​രം” എന്നതി​നു​ളള പദം തിട്ടമി​ല്ലാത്ത ഒരു വലിയ സംഖ്യയെ സൂചി​പ്പി​ക്കാൻ അവൻ ഉപയോ​ഗി​ച്ചു. അങ്ങനെ, ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ ഈ വാക്യത്തെ ഇപ്രകാ​രം വിവർത്തനം ചെയ്യുന്നു: “അനേകാ​യി​ര​മായ ഇസ്രാ​യേ​ലി​ന്റെ കർത്താവേ, വിശ്ര​മി​ക്കൂ.” ഇത്‌ എബ്രായ, ഗ്രീക്ക്‌ നിഘണ്ടു​ക്ക​ളിൽ “പതിനാ​യി​രം” എന്ന വാക്കിനു കാണുന്ന രണ്ടാം നിർവ​ച​ന​ത്തോ​ടു യോജി​ക്കു​ന്നു: “ഒരു എണ്ണമററ ജനക്കൂട്ടം,” ഒരു “പുരു​ഷാ​രം”—ദ ന്യൂ തായേ​ഴ്‌സ്‌ ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ലെക്‌സി​ക്കൻ ഓഫ്‌ ദ ന്യൂ ടെസ്‌റ​റ​മെൻറ്‌; ജെസേ​നി​യ​സി​ന്റെ എ ഹീബ്രൂ ആൻഡ്‌ ഇംഗ്ലീഷ്‌ ലെക്‌സി​ക്കൻ ഓഫ്‌ ദി ഓൾഡ്‌ ടെസ്‌റ​റ​മെൻറ്‌, എഡ്‌വേർഡ്‌ റോബിൻസൻ പരിഭാ​ഷ​പ്പെ​ടു​ത്തി​യത്‌.

11. യോഹ​ന്നാൻവർഗം ഒരു പ്രതീ​കാ​ത്മക അർഥത്തിൽപ്പോ​ലും പതിനാ​യി​രങ്ങൾ ആയിത്തീ​രു​ന്ന​തിന്‌ എന്താവ​ശ്യ​മാണ്‌?

11 എന്നുവ​രി​കി​ലും, ഇപ്പോ​ഴും ഭൂമി​യിൽ അവശേ​ഷി​ക്കുന്ന യോഹ​ന്നാൻവർഗ​ത്തിൽ പെട്ടവർ 10,000-ത്തിൽ കുറവാണ്‌—അക്ഷരാർഥ​ത്തിൽ ഒരു പതിനാ​യി​ര​ത്തെ​ക്കാൾ കുറവ്‌. അവരെ കുതി​ര​പ്പ​ട​യു​ടെ കണക്കി​ല്ലാത്ത ആയിര​ങ്ങ​ളോട്‌ എങ്ങനെ ഉപമി​ക്കാൻ കഴിയും? ഒരു പ്രതീ​കാ​ത്മക അർഥത്തിൽപോ​ലും പതിനാ​യി​രങ്ങൾ ആയിത്തീ​രു​ന്ന​തിന്‌ അവർക്കു പോഷ​ക​സേന ആവശ്യ​മല്ലേ? അവരുടെ ആവശ്യം അതാണ്‌, യഹോ​വ​യു​ടെ അനർഹ​ദ​യ​യാൽ അവർക്കു ലഭിച്ച​തും അതാണ്‌! ഇവർ എവി​ടെ​നി​ന്നു വന്നിരി​ക്കു​ന്നു?

12, 13. 1918 മുതൽ 1935 വരെയു​ളള ചരി​ത്ര​പ​ര​മായ ഏതു വികാ​സങ്ങൾ പോഷ​ക​സേ​ന​യു​ടെ ഉറവിടം സൂചി​പ്പി​ച്ചു?

12 യോഹ​ന്നാൻവർഗം 1918 മുതൽ 1922 വരെയു​ളള വർഷങ്ങ​ളിൽ, “ഇപ്പോൾ ജീവി​ക്കുന്ന ദശലക്ഷങ്ങൾ ഒരിക്ക​ലും മരിക്കു​ക​യില്ല” എന്ന സന്തോ​ഷ​ക​ര​മായ പ്രത്യാശ ദുഃഖ​മ​നു​ഭ​വി​ക്കുന്ന മനുഷ്യ​വർഗ​ത്തി​നു നീട്ടി​ക്കൊ​ടു​ക്കാൻ തുടങ്ങി. മത്തായി 25:31-34-ലെ ചെമ്മരി​യാ​ടു​കൾ ദൈവ​രാ​ജ്യ​ത്തിൻകീ​ഴിൽ ഭൂമി​യി​ലെ ജീവിതം അവകാ​ശ​മാ​ക്കും എന്നുകൂ​ടെ 1923-ൽ അറിയി​ക്ക​പ്പെട്ടു. സമാന​മായ ഒരു പ്രത്യാശ 1927-ലെ സാർവ​ദേ​ശീയ കൺ​വെൻ​ഷ​നിൽ പ്രകാ​ശനം ചെയ്‌ത ജനങ്ങൾക്കു സ്വാത​ന്ത്ര്യം എന്ന ചെറു​പു​സ്‌ത​ക​ത്തി​ലും നീട്ടി​ക്കൊ​ടു​ത്തു. നീതി​യു​ളള യോനാ​ദാ​ബ്‌വർഗ​വും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ സങ്കടക​ര​മായ ആത്മീയാ​വസ്ഥ സംബന്ധി​ച്ചു ‘നെടു​വീർപ്പി​ട്ടു കരയുന്ന പുരു​ഷൻമാ​രും’ ഭൗമിക ജീവന്റെ പ്രതീ​ക്ഷ​യു​ളള പ്രതീ​കാ​ത്മക ചെമ്മരി​യാ​ടു​കൾ തന്നെയാ​ണെന്ന്‌ 1930-കളുടെ തുടക്ക​ത്തിൽ അറിയി​ക്ക​പ്പെട്ടു. (യെഹെ​സ്‌കേൽ 9:4; 2 രാജാ​ക്കൻമാർ 10:15, 16) ആധുനിക നാളിലെ “സങ്കേത നഗരങ്ങ​ളി​ലേക്ക്‌” അത്തരക്കാ​രെ നയിച്ചു​കൊണ്ട്‌ 1934 ആഗസററ്‌ 15-ലെ ദ വാച്ച്‌ടവർ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “യോനാ​ദാ​ബ്‌വർഗ​ത്തിൽ പെട്ടവർ ദൈവ​ത്തി​ന്റെ കാഹള​ശബ്ദം കേൾക്കു​ക​യും ദൈവ​ത്തി​ന്റെ സ്ഥാപന​ത്തി​ലേക്ക്‌ ഓടി​പ്പോ​യി​ക്കൊ​ണ്ടും ദൈവ​ജ​ന​ങ്ങ​ളോ​ടു സഹവസി​ച്ചു​കൊ​ണ്ടും മുന്നറി​യി​പ്പി​നു ചെവി​കൊ​ടു​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു, അവർ അവിടെ വസിക്കു​ക​യും വേണം.”—സംഖ്യാ​പു​സ്‌തകം 35:6.

13 യോനാ​ദാ​ബ്‌വർഗ​ത്തിൽ പെടു​ന്നവർ 1935-ൽ യു.എസ്‌.എ.യിലുളള വാഷി​ങ്‌ടൺ ഡി.സി.യിലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കു​ന്ന​തി​നു പ്രത്യേ​കം ക്ഷണിക്ക​പ്പെട്ടു. അവിടെ മേയ്‌ 31-ാം തീയതി വെളളി​യാഴ്‌ച ജെ. എഫ്‌. റതർഫോർഡ്‌ “മഹാപു​രു​ഷാ​രം” എന്ന തന്റെ വിഖ്യാ​ത​മായ പ്രസംഗം നടത്തി, അതിൽ വെളി​പ്പാ​ടു 7:9-ലെ (കിങ്‌ ജയിംസ്‌ വേർഷൻ) ഈ കൂട്ടം മത്തായി 25:33-ലെ അതേ ചെമ്മരി​യാ​ടു​കൾ തന്നെയാ​ണെന്ന്‌ അദ്ദേഹം വ്യക്തമാ​യി പ്രകട​മാ​ക്കി—ഭൗമിക പ്രത്യാ​ശ​യു​ളള ഒരു സമർപ്പി​ത​കൂ​ട്ടം. വരാനി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ മുന്നോ​ടി​യെന്ന നിലയിൽ ആ കൺ​വെൻ​ഷ​നിൽ 840 പുതിയ സാക്ഷികൾ സ്‌നാ​പ​ന​മേ​ററു. അവരിൽ അധിക​വും മഹാപു​രു​ഷാ​ര​ത്തിൽ പെട്ടവർ ആയിരു​ന്നു. b

14. മഹാപു​രു​ഷാ​ര​ത്തി​നു പ്രതീ​കാ​ത്മക കുതി​ര​പ്പ​ട​യു​ടെ ആക്രമ​ണ​ത്തിൽ പങ്കുണ്ടാ​യി​രി​ക്കു​മോ, 1963-ൽ ഏതു തീരു​മാ​നം പ്രകട​മാ​ക്ക​പ്പെട്ടു?

14 ഈ മഹാപു​രു​ഷാ​ര​ത്തിന്‌ 1922-ൽ തുടങ്ങി​യ​തും 1927-ലെ ടൊ​റൊ​ന്റോ കൺ​വെൻ​ഷ​നിൽ പ്രത്യേക ഊന്നൽ ലഭിച്ച​തു​മായ കുതി​ര​പ്പ​ട​യു​ടെ ആക്രമ​ണ​ത്തിൽ ഒരു പങ്കുണ്ടാ​യി​രു​ന്നി​ട്ടു​ണ്ടോ? അഭിഷിക്ത യോഹ​ന്നാൻവർഗ​മായ നാലു ദൂതൻമാ​രു​ടെ മാർഗ​നിർദേ​ശ​ത്തിൻ കീഴിൽ, തീർച്ച​യാ​യും അതി​നൊ​രു പങ്കുണ്ടാ​യി​രു​ന്നു! അത്‌ 1963-ൽ ലോകത്തെ ചുററുന്ന “നിത്യ​സു​വാർത്താ” കൺ​വെൻ​ഷ​നിൽ ഒരു ആവേശ​ജ​ന​ക​മായ പ്രമേ​യ​ത്തിൽ യോഹ​ന്നാൻവർഗ​ത്തോ​ടു ചേർന്നു. ലോകം “അത്‌ ഒരിക്ക​ലും അറിഞ്ഞി​ട്ടി​ല്ലാ​ത്ത​തരം ലോക​പ്ര​തി​സ​ന്ധി​യു​ടെ ഒരു ഭൂകമ്പത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നു​വെ​ന്നും അതിലെ സകല രാഷ്‌ട്രീ​യ​സ്ഥാ​പ​ന​ങ്ങ​ളും ആധുനിക മതബാ​ബി​ലോ​നും ഉലഞ്ഞു തരിപ്പ​ണ​മാ​കു​മെ​ന്നും” അതു പ്രഖ്യാ​പി​ച്ചു. “നാം ദൈവ​ത്തി​ന്റെ ശത്രു​ക്കൾക്കു ബാധകൾപോ​ലെ ആയിരി​ക്കു​ന്ന​തും എന്നാൽ സ്രഷ്ടാ​വായ ദൈവത്തെ ആത്മാവി​ലും സത്യത്തി​ലും ആരാധി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാ വ്യക്തി​ക​ളു​ടെ​യും വിമോ​ച​ന​ത്തി​നാ​യി നടപ്പി​ലാ​ക്കു​ന്ന​തു​മായ ദൈവ​ത്തി​ന്റെ ന്യായ​വി​ധി​ക​ളും അവന്റെ മിശി​ഹൈക രാജ്യ​വും സംബന്ധിച്ച ‘നിത്യ​സു​വാർത്ത’ മുഖപക്ഷം കൂടാതെ എല്ലാ ജനങ്ങ​ളോ​ടും പ്രഖ്യാ​പി​ക്കും” എന്ന തീരു​മാ​നം പ്രകട​മാ​ക്ക​പ്പെട്ടു. ഈ പ്രമേയം ഗോള​ത്തി​നു ചുററും 24 സമ്മേള​ന​ങ്ങ​ളി​ലാ​യി മൊത്തം 4,54,977 സമ്മേളി​തർ ഉത്സാഹ​പൂർവം അംഗീ​ക​രി​ച്ചു, അവരിൽ 95 ശതമാ​ന​ത്തി​ല​ധി​ക​വും മഹാപു​രു​ഷാ​ര​മാ​യി​രു​ന്നു.

15. (എ) മഹാപു​രു​ഷാ​രം 1988-ൽ യഹോവ വയലിൽ ഉപയോ​ഗി​ക്കുന്ന വേലക്കാ​രു​ടെ സംഘത്തിൽ എത്ര ശതമാ​ന​മാ​യി​രു​ന്നു? (ബി) യോഹ​ന്നാൻ 17:20, 21-ലെ യേശു​വി​ന്റെ പ്രാർഥന യോഹ​ന്നാൻവർഗ​ത്തോ​ടു​ളള മഹാപു​രു​ഷാ​ര​ത്തി​ന്റെ ഐക്യം പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ?

15 ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ ബാധകൾ വർഷി​ക്കു​ന്ന​തിൽ മഹാപു​രു​ഷാ​രം യോഹ​ന്നാൻവർഗ​ത്തോട്‌ അതിന്റെ നിരു​പാ​ധിക ഐക്യം തുടർന്നും പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു. യഹോവ 1988-ൽ വയലിൽ ഉപയോ​ഗിച്ച വേലക്കാ​രിൽ 99.7 ശതമാ​ന​ത്തി​ല​ധി​ക​വും ഈ മഹാപു​രു​ഷാ​ര​മാ​യി​രു​ന്നു. അതിലെ അംഗങ്ങൾ മുഴു​ഹൃ​ദ​യ​ത്തോ​ടെ യോഹ​ന്നാൻവർഗ​ത്തോ​ടു ചേർന്നി​രി​ക്കു​ന്നു, അവരേ​ക്കു​റിച്ച്‌ യോഹ​ന്നാൻ 17:20, 21-ൽ യേശു ഇപ്രകാ​രം പ്രാർഥി​ച്ചു: “ഇവർക്കു​വേ​ണ്ടി​മാ​ത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വ​സി​പ്പാ​നി​രി​ക്കു​ന്ന​വർക്കു വേണ്ടി​യും ഞാൻ അപേക്ഷി​ക്കു​ന്നു. നീ എന്നെ അയച്ചി​രി​ക്കു​ന്നു എന്നു ലോകം വിശ്വ​സി​പ്പാൻ അവർ എല്ലാവ​രും ഒന്നാ​കേ​ണ്ട​തി​ന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നി​ലും ആകുന്ന​തു​പോ​ലെ അവരും നമ്മിൽ ആകേണ്ട​തി​ന്നു തന്നേ.” യേശു​വി​ന്റെ കീഴിൽ അഭിഷിക്ത യോഹ​ന്നാൻവർഗം നേതൃ​ത്വ​മെ​ടു​ക്കു​മ്പോൾ ഉത്സാഹി​ക​ളായ മഹാപു​രു​ഷാ​രം സകല മനുഷ്യ​ച​രി​ത്ര​ത്തി​ലും​വെച്ച്‌ ഏററവും വിനാ​ശ​ക​ര​മായ കുതി​ര​പ്പ​ട​യാ​ക്ര​മ​ണ​ത്തിൽ പങ്കെടു​ക്കു​ന്നു! c

16. (എ) പ്രതീ​കാ​ത്മക കുതി​ര​ക​ളു​ടെ വാലും വായും യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ? (ബി) യഹോ​വ​യു​ടെ ജനത്തിന്റെ വായ്‌ സേവന​ത്തിന്‌ ഒരുക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ? (സി) ‘അവയുടെ വാലുകൾ സർപ്പ​ത്തെ​പ്പോ​ലെ’ ആണെന്നു​ളള വസ്‌തു​ത​യോട്‌ എന്തു യോജി​ക്കു​ന്നു?

16 ആ കുതി​ര​പ്പ​ടക്ക്‌ യുദ്ധത്തി​നാ​യി സജ്ജീക​രണം വേണം. യഹോവ എത്ര അത്ഭുത​ക​ര​മാ​യി ഇതു കരുതി​യി​രി​ക്കു​ന്നു! യോഹ​ന്നാൻ വർണി​ക്കു​ന്നു: “കുതി​ര​ക​ളു​ടെ ശക്തി വായി​ലും വാലി​ലും ആയിരു​ന്നു; വാലോ സർപ്പ​ത്തെ​പ്പോ​ലെ​യും തലയു​ള​ള​തും ആയിരു​ന്നു; ഇവയാ​ല​ത്രേ കേടു വരുത്തു​ന്നതു.” (വെളി​പ്പാ​ടു 9:19) യഹോവ സമർപ്പി​ച്ചു സ്‌നാ​പ​ന​മേററ തന്റെ ശുശ്രൂ​ഷ​കരെ ഈ സേവന​ത്തി​നു നിയോ​ഗി​ച്ചി​രി​ക്കു​ന്നു. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളും മററു സഭാ​യോ​ഗ​ങ്ങ​ളും സ്‌കൂ​ളു​ക​ളും മുഖാ​ന്തരം എങ്ങനെ വചനം പ്രസം​ഗി​ക്ക​ണ​മെന്ന്‌ അവൻ അവരെ പഠിപ്പി​ച്ചി​രി​ക്കു​ന്നു, “പഠിപ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ നാവു​കൊണ്ട്‌” ആധികാ​രി​ക​മാ​യി സംസാ​രി​ക്കാൻ അങ്ങനെ അവർക്കു കഴിയു​ന്നു. അവൻ തന്റെ വചനങ്ങൾ അവരുടെ വായിൽ കൊടു​ക്കു​ക​യും “പരസ്യ​മാ​യും വീടു​തോ​റും” തന്റെ ന്യായ​വി​ധി​കൾ അറിയി​ക്കാൻ അവരെ അയക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 4:2; യെശയ്യാവ്‌ 50:4, NW; 61:2; യിരെ​മ്യാ​വു 1:9, 10; പ്രവൃ​ത്തി​കൾ 20:20) യോഹ​ന്നാൻവർഗ​വും മഹാപു​രു​ഷാ​ര​വും ‘വാലു​കൾക്കു’ സമമായ കുത്തുന്ന സന്ദേശം പിമ്പിൽ അവശേ​ഷി​പ്പി​ച്ചി​ട്ടുണ്ട്‌, കഴിഞ്ഞ വർഷങ്ങ​ളിൽ വിതര​ണം​ചെയ്‌ത ശതകോ​ടി​ക്ക​ണ​ക്കി​നു ബൈബി​ളു​ക​ളും പുസ്‌ത​ക​ങ്ങ​ളും ലഘുപ​ത്രി​ക​ക​ളും മാസി​ക​ക​ളും ആയിത്തന്നെ. യഹോ​വ​യിൽനി​ന്നു വരാൻപോ​കുന്ന “കേടു” സംബന്ധി​ച്ചു മുന്നറി​യി​പ്പു ലഭിക്കുന്ന അവരുടെ എതിരാ​ളി​കൾക്ക്‌ ഈ കുതി​രപ്പട യഥാർഥ​ത്തിൽ പതിനാ​യി​രം മടങ്ങ്‌ ഇരുപ​തി​നാ​യി​രം പോലെ തോന്നു​ന്നു.—താരത​മ്യം ചെയ്യുക: യോവേൽ 2:4-6.

17. വേല നിരോ​ധി​ച്ചി​രി​ക്കു​ന്ന​തി​നാൽ സാഹി​ത്യം വിതരണം ചെയ്യാൻ കഴിയാത്ത ദേശങ്ങ​ളിൽ കുതി​ര​പ്പ​ട​യു​ടെ ആക്രമ​ണ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എന്തെങ്കി​ലും പങ്കുണ്ടോ? വിശദീ​ക​രി​ക്കുക.

17 ഈ കുതി​ര​പ്പ​ട​യു​ടെ അത്യന്തം ഉത്സാഹ​മു​ളള ഒരു വിഭാഗം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വേല നിരോ​ധി​ച്ചി​രി​ക്കുന്ന രാജ്യ​ങ്ങ​ളി​ലെ സഹോ​ദ​ര​ങ്ങ​ളാണ്‌. ചെന്നാ​യ്‌ക്ക​ളു​ടെ നടുവി​ലെ ആടുക​ളെ​പ്പോ​ലെ, ഇവർ “പാമ്പി​നെ​പ്പോ​ലെ ബുദ്ധി​യു​ള​ള​വ​രും പ്രാവി​നെ​പ്പോ​ലെ കളങ്കമി​ല്ലാ​ത്ത​വ​രും” ആയിരി​ക്കേ​ണ്ട​തുണ്ട്‌. യഹോ​വ​യോ​ടു​ളള അനുസ​ര​ണ​ത്തിൽ അവർ കണ്ടതും കേട്ടതു​മായ കാര്യങ്ങൾ സംസാ​രി​ക്കാ​തി​രി​ക്കാൻ അവർക്കു കഴിയില്ല. (മത്തായി 10:16; പ്രവൃ​ത്തി​കൾ 4:19, 20; 5:28, 29, 32) പരസ്യ​മാ​യി വിതരണം ചെയ്യു​ന്ന​തിന്‌ അവർക്ക്‌ അച്ചടിച്ച സാഹി​ത്യം ഇല്ലാത്ത​തു​കൊണ്ട്‌ ഈ കുതി​ര​പ്പ​ട​യു​ടെ ആക്രമ​ണ​ത്തിൽ അവർക്കു പങ്കി​ല്ലെന്നു നാം നിഗമനം ചെയ്യണ​മോ? ഒരിക്ക​ലും വേണ്ടാ! അവർക്ക്‌ അവരുടെ വായും, ബൈബിൾസ​ത്യം അറിയി​ക്കാൻ അത്‌ ഉപയോ​ഗി​ക്കു​ന്ന​തിന്‌ യഹോ​വ​യിൽനി​ന്നു​ളള അധികാ​ര​വും ഉണ്ട്‌. ബൈബി​ളിൽനിന്ന്‌ അധ്യയ​നങ്ങൾ നടത്തി​ക്കൊ​ണ്ടും “പലരെ​യും നീതി​യി​ലേക്കു തിരി”ച്ചുകൊ​ണ്ടും അവർ ഇത്‌ അനൗപ​ചാ​രി​ക​മാ​യും പ്രേര​ണാ​ത്മ​ക​മാ​യും നിർവ​ഹി​ക്കു​ന്നു. (ദാനീ​യേൽ 12:3) ആഞ്ഞടി​ക്കുന്ന സാഹി​ത്യം പിമ്പിൽ അവശേ​ഷി​പ്പി​ക്കു​ന്നു എന്ന അർഥത്തിൽ അവർ തങ്ങളുടെ വാലു​കൊ​ണ്ടു കുത്തു​ന്നി​ല്ലെ​ങ്കി​ലും, അവർ യഹോ​വ​യു​ടെ അടുത്തു​വ​രുന്ന സംസ്ഥാ​പ​ന​ദി​വ​സ​ത്തെ​ക്കു​റി​ച്ചു നയത്തോ​ടും വിവേ​ച​ന​യോ​ടും കൂടെ സാക്ഷീ​ക​രി​ക്കു​മ്പോൾ പ്രതീ​കാ​ത്മക തീയും പുകയും ഗന്ധകവും അവരുടെ വായിൽനി​ന്നു പുറ​പ്പെ​ടു​ന്നു.

18. എത്ര ഭാഷക​ളിൽ ഏതളവു​വരെ ഈ കുതി​രപ്പട അച്ചടിച്ച രൂപത്തിൽ ദണ്ഡിപ്പി​ക്കുന്ന ദൂതു വിതരണം ചെയ്‌തി​രി​ക്കു​ന്നു?

18 മററു സ്ഥലങ്ങളിൽ രാജ്യ​സാ​ഹി​ത്യം ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ബാബി​ലോ​ന്യ ഉപദേ​ശ​ങ്ങ​ളും വഴിക​ളും തുറന്നു​കാ​ട്ടു​ന്ന​തിൽ തുടരു​ന്നു, അവൾ അർഹി​ക്കുന്ന അനർഥം ഒരു ആലങ്കാ​രിക അർഥത്തിൽ ആനയി​ച്ചു​കൊ​ണ്ടു​തന്നെ. പുതിയ അച്ചടി​വി​ദ്യ​കൾ ഉപയോ​ഗിച്ച്‌ ഈ അസംഖ്യം കുതി​ര​പ്പ​ടക്ക്‌ 1987-നു മുമ്പുളള 50 വർഷങ്ങ​ളിൽ ഭൂമി​യി​ലെ 200-ലധികം ഭാഷക​ളിൽ ബൈബി​ളു​ക​ളും പുസ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും ലഘുപ​ത്രി​ക​ക​ളു​മാ​യി വളരെ വലിയ സംഖ്യ​യായ 782,10,78,415 പ്രതികൾ വിതരണം ചെയ്യാൻ കഴിഞ്ഞു—അക്ഷരാർഥ​ത്തിൽ പതിനാ​യി​രം മടങ്ങ്‌ ഇരുപ​തി​നാ​യി​ര​ത്തെ​ക്കാൾ പലമടങ്ങ്‌. ആ വാലുകൾ എന്തൊരു കുത്താണ്‌ കൊടു​ത്തി​രി​ക്കു​ന്നത്‌!

19, 20. (എ) ദണ്ഡിപ്പി​ക്കുന്ന ദൂതു​ക​ളു​ടെ പ്രത്യേക ലക്ഷ്യം ക്രൈ​സ്‌ത​വ​ലോ​ക​മാ​ണെ​ങ്കി​ലും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നു വെളി​യി​ലെ വിദൂ​ര​ദേ​ശ​ങ്ങ​ളിൽ ചിലർ പ്രതി​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) പൊതു​വിൽ ആളുക​ളു​ടെ പ്രതി​ക​ര​ണത്തെ യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ?

19 ഈ വേദനി​പ്പി​ക്കുന്ന സന്ദേശം ‘മനുഷ്യ​രിൽ മൂന്നി​ലൊ​ന്നി​നെ കൊല്ല​ണ​മെന്ന്‌’ യഹോവ ഉദ്ദേശി​ച്ചു. അതു​കൊണ്ട്‌ അതിന്റെ പ്രത്യേക ലക്ഷ്യം ക്രൈ​സ്‌ത​വ​ലോ​ക​മാ​യി​രു​ന്നി​ട്ടുണ്ട്‌. എന്നാൽ അതു ക്രൈ​സ്‌ത​വ​ലോക മതങ്ങളു​ടെ കപടഭക്തി പ്രസി​ദ്ധ​മായ അനേകം രാജ്യങ്ങൾ ഉൾപ്പെടെ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നു വെളി​യിൽ പല ദേശങ്ങ​ളി​ലേ​ക്കും എത്തിയി​രി​ക്കു​ന്നു. ഈ ദുഷിച്ച മതസ്ഥാ​പ​ന​ത്തി​നു വരുന്ന ബാധ കാണു​ന്ന​തി​ന്റെ ഫലമായി ഈ ദേശങ്ങ​ളി​ലെ ആളുകൾ യഹോ​വ​യോട്‌ അടുത്തി​ട്ടു​ണ്ടോ? അനേകർ അടുത്തി​ട്ടുണ്ട്‌! ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ തൊട്ട​ടുത്ത സ്വാധീ​ന​പ​രി​ധി​ക്കു വെളി​യി​ലു​ളള പ്രദേ​ശ​ങ്ങ​ളിൽ ജീവി​ക്കുന്ന സൗമ്യ​രും സ്‌നേ​ഹ​പ്ര​കൃ​ത​രു​മായ ആളുക​ളു​ടെ​യി​ട​യിൽ ഒരു നല്ല പ്രതി​ക​രണം ഉണ്ടായി​ട്ടുണ്ട്‌. എന്നാൽ പൊതു​വി​ലു​ളള ആളുക​ളു​ടെ പ്രതി​ക​രണം സംബന്ധിച്ച്‌ യോഹ​ന്നാൻ വർണി​ക്കു​ന്നു: “ഈ ബാധക​ളാൽ മരിച്ചു​പോ​കാത്ത ശേഷം മനുഷ്യ​രോ ദുർഭൂ​ത​ങ്ങ​ളെ​യും, കാൺമാ​നും കേൾപ്പാ​നും നടപ്പാ​നും വഹിയാത്ത പൊന്നു, വെളളി, ചെമ്പു, കല്ലു, മരം, ഇവകൊ​ണ്ടു​ളള ബിംബ​ങ്ങ​ളെ​യും നമസ്‌ക​രി​ക്കാ​ത​വണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാ​ന്ത​ര​പ്പെ​ട്ടില്ല. തങ്ങളുടെ കുലപാ​തകം, ക്ഷുദ്രം, ദുർന്ന​ടപ്പു, മോഷണം എന്നിവ വിട്ടു മാനസാ​ന്ത​ര​പ്പെ​ട്ട​തു​മില്ല.” (വെളി​പ്പാ​ടു 9:20, 21) അനുതാ​പ​മി​ല്ലാത്ത അത്തരക്കാ​രു​ടെ ഒരു ലോക​പ​രി​വർത്തനം ഉണ്ടാവു​ക​യില്ല. തങ്ങളുടെ ദുഷ്ടവ​ഴി​ക​ളിൽ തുടരുന്ന എല്ലാവ​രും തന്റെ സംസ്ഥാ​പ​ന​ത്തി​ന്റെ മഹാദി​വ​സ​ത്തിൽ യഹോ​വ​യിൽനി​ന്നു പ്രതി​കൂ​ല​ന്യാ​യ​വി​ധി​യെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​രും. എന്നാൽ “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്നവൻ ഏവനും രക്ഷിക്ക​പ്പെ​ടും.”—യോവേൽ 2:32; സങ്കീർത്തനം 145:20; പ്രവൃ​ത്തി​കൾ 2:20, 21.

20 നാം ഇപ്പോൾ ചർച്ച​ചെ​യ്‌തതു രണ്ടാം ബാധയു​ടെ ഒരു ഭാഗമാണ്‌. ഈ ബാധ തീരു​ന്ന​തി​നു​മു​മ്പു കൂടുതൽ വരാനുണ്ട്‌. അടുത്തു​വ​രുന്ന അധ്യാ​യ​ങ്ങ​ളിൽ നമുക്കതു കാണാൻ കഴിയും.

[അടിക്കു​റി​പ്പു​കൾ]

a ഹെൻട്രി ബാർക്ലെ സ്വെറ​റി​ന്റെ കമൻററി ഓൺ റെവ​ലേഷൻ “പതിനാ​യി​രം മടങ്ങ്‌ ഇരുപ​തി​നാ​യി​രം” എന്ന സംഖ്യ​യെ​ക്കു​റിച്ച്‌ ഇപ്രകാ​രം കുറി​ക്കൊ​ള​ളു​ന്നു: “ഈ വലിയ സംഖ്യ ഒരു അക്ഷരാർഥ നിവൃത്തി അന്വേ​ഷി​ക്കു​ന്ന​തിൽനി​ന്നു നമ്മെ തടയുന്നു, തുടർന്നു​ളള വർണന ഈ നിഗമ​നത്തെ പിന്താ​ങ്ങു​ക​യും ചെയ്യുന്നു.”

b മുൻപേജുകൾ 119-26 കാണുക; കൂടാതെ, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി 1932-ൽ പ്രസി​ദ്ധീ​ക​രിച്ച സംസ്ഥാ​പനം (ഇംഗ്ലീഷ്‌) മൂന്നാം പുസ്‌തകം 83-4 പേജു​ക​ളും കാണുക.

c യോഹന്നാൻ കാണുന്ന കുതി​രപ്പട വെട്ടു​ക്കി​ളി​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ‘സ്വർണ്ണം പോലെ തോന്നി​ക്കുന്ന കിരീ​ടങ്ങൾ’ ധരിച്ചില്ല. (വെളി​പ്പാ​ടു 9:7) ഇന്നു കുതി​ര​പ്പ​ട​യു​ടെ ഏറിയ​പ​ങ്കു​വ​രുന്ന മഹാപു​രു​ഷാ​രം ദൈവ​ത്തി​ന്റെ സ്വർഗീ​യ​രാ​ജ്യ​ത്തിൽ വാഴാൻ പ്രത്യാ​ശി​ക്കു​ന്നി​ല്ലെ​ന്നു​ളള വസ്‌തു​ത​യോട്‌ ഇതു യോജി​ക്കു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[149-ാം പേജിലെ ചിത്രം]

ആറാമത്തെ കാഹളം മുഴക്കൽ രണ്ടാം കഷ്ടം അവതരി​പ്പി​ക്കു​ന്നു

[150, 151 പേജു​ക​ളി​ലെ ചിത്രങ്ങൾ]

നാലു ദൂതൻമാർ ചരി​ത്ര​ത്തി​ലെ ഏററവും വലിയ കുതി​ര​പ്പ​ട​യു​ടെ ആക്രമ​ണത്തെ നയിക്കു​ന്നു

[153-ാം പേജിലെ ചിത്രങ്ങൾ]

അസംഖ്യമായ കുതി​രപ്പട അനവധി ലക്ഷം ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിതരണം ചെയ്‌തി​രി​ക്കു​ന്നു

[154-ാം പേജിലെ ചിത്രങ്ങൾ]

മനുഷ്യരിൽ ശേഷി​ച്ചവർ മാനസാ​ന്ത​ര​പ്പെ​ട്ടില്ല