വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രണ്ടു ക്രൂരമൃഗങ്ങളുമായുളള പോരാട്ടം

രണ്ടു ക്രൂരമൃഗങ്ങളുമായുളള പോരാട്ടം

അധ്യായം 28

രണ്ടു ക്രൂര​മൃ​ഗ​ങ്ങ​ളു​മാ​യു​ളള പോരാ​ട്ടം

ദർശനം 8—വെളി​പ്പാ​ടു 13:1-18

വിഷയം: ഏഴുത​ല​യു​ളള കാട്ടു​മൃ​ഗ​വും രണ്ടു​കൊ​മ്പു​ളള കാട്ടു​മൃ​ഗ​വും കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതി​മ​യും

നിവൃത്തിയുടെ കാലം: നി​മ്രോ​ദി​ന്റെ നാൾമു​തൽ മഹോ​പ​ദ്രവം വരെ

1, 2. (എ) സർപ്പ​ത്തെ​ക്കു​റിച്ച്‌ യോഹ​ന്നാൻ എന്തു പറയുന്നു? (ബി) സർപ്പം ഉപയോ​ഗി​ക്കുന്ന ഒരു ദൃശ്യ​സ്ഥാ​പ​നത്തെ പ്രതീ​കാ​ത്മക ഭാഷയിൽ യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ?

 മഹാസർപ്പത്തെ ഭൂമി​യി​ലേക്കു തളളി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു! വീണ്ടും ഒരിക്ക​ലും ആദ്യപാ​മ്പോ അവന്റെ ഭൂത അനുഗാ​മി​ക​ളോ സ്വർഗ​ത്തി​ലേക്കു തിരി​ച്ചു​പ്ര​വേ​ശി​ക്കാൻ അനുവ​ദി​ക്ക​പ്പെ​ടു​ക​യി​ല്ലെന്നു നമ്മുടെ വെളി​പാട്‌ പഠനം വ്യക്തമാ​ക്കു​ന്നു. എന്നാൽ നാം “ഭൂതലത്തെ മുഴുവൻ തെററി​ച്ചു​ക​ള​യുന്ന പിശാ​ചും സാത്താ​നും എന്ന”വനിൽനിന്ന്‌ ഇപ്പോ​ഴും മുക്തരല്ല. ‘സ്‌ത്രീ​ക്കും അവളുടെ സന്തതി​ക്കും’ എതിരെ പോരാ​ടാൻ സാത്താൻ ഉപയോ​ഗി​ക്കുന്ന ഉപകര​ണത്തെ വിവരണം അടുത്ത​താ​യി കൂടുതൽ വിശദാം​ശ​ങ്ങ​ളോ​ടെ തിരി​ച്ച​റി​യി​ക്കു​ന്നു. (വെളി​പ്പാ​ടു 12:9, 17) വളഞ്ഞവ​ഴി​ക്കാ​ര​നായ ആ സർപ്പ​ത്തെ​ക്കു​റിച്ച്‌ യോഹ​ന്നാൻ പറയുന്നു: “അവൻ കടല്‌പു​റത്തെ മണലിൻമേൽ നിന്നു.” (വെളി​പ്പാ​ടു 12:17ബി) അതു​കൊ​ണ്ടു നമുക്കു സർപ്പത്തി​ന്റെ പ്രവർത്ത​നോ​പാ​ധി​യെ പരി​ശോ​ധി​ക്കാൻ സമയ​മെ​ടു​ക്കാം.

2 മേലിൽ ഒരിക്ക​ലും സാത്താ​ന്റെ​യും അവന്റെ ഭൂതങ്ങ​ളു​ടെ​യും സാന്നി​ധ്യം വിശുദ്ധ സ്വർഗ​ങ്ങളെ ബാധി​ക്കു​ന്നില്ല. ആ ദുഷ്ടാ​ത്മാ​ക്കൾ സ്വർഗ​ത്തിൽനി​ന്നു ബഹിഷ്‌ക​രി​ക്ക​പ്പെ​ടു​ക​യും ഭൂമി​യു​ടെ പരിസ​രത്ത്‌ ഒതുക്കി​നിർത്ത​പ്പെ​ടു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഇതു നിസ്സം​ശ​യ​മാ​യും ഈ 20-ാം നൂററാ​ണ്ടി​ലെ ആത്മവി​ദ്യാ​ന​ട​പ​ടി​ക​ളു​ടെ വമ്പിച്ച വർധന​വി​നി​ട​യാ​ക്കി​യി​രി​ക്കു​ന്നു. സൂത്ര​ശാ​ലി​യായ പാമ്പ്‌ ഇപ്പോ​ഴും ഒരു ദുഷിച്ച ആത്മസ്‌ഥാ​പ​നത്തെ നിലനിർത്തു​ന്നു. എന്നാൽ മനുഷ്യ​വർഗത്തെ വഴി​തെ​റ​റി​ക്കു​ന്ന​തിന്‌ അവൻ ഒരു ദൃശ്യ​സ്ഥാ​പ​ന​ത്തെ​ക്കൂ​ടെ ഉപയോ​ഗി​ക്കു​ന്നു​ണ്ടോ? യോഹ​ന്നാൻ നമ്മോടു പറയുന്നു: “അപ്പോൾ പത്തു കൊമ്പും ഏഴു തലയും കൊമ്പു​ക​ളിൽ പത്തു രാജമു​ടി​യും തലയിൽ ദൂഷണ​നാ​മ​ങ്ങ​ളും ഉളേളാ​രു മൃഗം സമു​ദ്ര​ത്തിൽനി​ന്നു കയറു​ന്നതു ഞാൻ കണ്ടു. ഞാൻ കണ്ട മൃഗം പുളളി​പ്പു​ലി​ക്കു സദൃശ​വും അതിന്റെ കാൽ കരടി​യു​ടെ കാൽപോ​ലെ​യും വായ്‌ സിംഹ​ത്തി​ന്റെ വായ്‌പോ​ലെ​യും ആയിരു​ന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാ​സ​ന​വും വലിയ അധികാ​ര​വും കൊടു​ത്തു.”—വെളി​പ്പാ​ടു 13:1, 2.

3. (എ) ഏതു ക്രൂര​മൃ​ഗ​ങ്ങളെ പ്രവാ​ച​ക​നായ ദാനി​യേൽ ദർശന​ങ്ങ​ളിൽ കണ്ടു? (ബി) ദാനീ​യേൽ 7-ലെ മഹാമൃ​ഗങ്ങൾ എന്തിനെ പ്രതി​നി​ധാ​നം ചെയ്‌തു?

3 ഈ വികൃ​ത​മൃ​ഗം എന്താണ്‌? ബൈബിൾതന്നെ അതിന്റെ ഉത്തരം നൽകുന്നു. പൊ.യു.മു. 539-ൽ ബാബി​ലോ​ന്റെ വീഴ്‌ചക്കു മുമ്പു യഹൂദ​പ്ര​വാ​ച​ക​നായ ദാനി​യേൽ ക്രൂര​മൃ​ഗങ്ങൾ ഉൾപ്പെ​ടുന്ന ദർശനങ്ങൾ കണ്ടു. ദാനീ​യേൽ 7:2-8-ൽ അവൻ സമു​ദ്ര​ത്തിൽനി​ന്നു കയറി​വ​രുന്ന നാലു മൃഗങ്ങളെ വർണി​ക്കു​ന്നു, ഒന്നാമ​ത്തേതു സിംഹ​ത്തെ​പ്പോ​ലെ, രണ്ടാമ​ത്തേതു കരടി​യെ​പ്പോ​ലെ, മൂന്നാ​മ​ത്തേതു പുളളി​പ്പു​ലി​യെ​പ്പോ​ലെ, പിന്നെ “ഘോര​വും ഭയങ്കര​വും അതിബ​ല​വു​മു​ളള നാലാ​മ​തൊ​രു മൃഗത്തെ കണ്ടു . . . അതിന്നു പത്തു കൊമ്പു ഉണ്ടായി​രു​ന്നു.” പൊ.യു. ഏതാണ്ടു 96-ൽ യോഹ​ന്നാൻ കണ്ട മൃഗ​ത്തോട്‌ ഇതു വളരെ സാമ്യ​മു​ള​ള​താണ്‌. ആ മൃഗത്തി​നും ഒരു സിംഹ​ത്തി​ന്റെ​യും ഒരു കരടി​യു​ടെ​യും ഒരു പുളളി​പ്പു​ലി​യു​ടെ​യും സ്വഭാ​വ​വി​ശേ​ഷങ്ങൾ ഉണ്ട്‌, അതിനു പത്തു കൊമ്പും ഉണ്ട്‌. ദാനി​യേൽ കണ്ട മഹാമൃ​ഗ​ങ്ങ​ളു​ടെ താദാ​ത്മ്യം എന്താണ്‌? അവൻ നമ്മെ അറിയി​ക്കു​ന്നു: “ആ . . . മഹാമൃ​ഗങ്ങൾ ഭൂമി​യിൽ ഉണ്ടാകു​വാ​നി​രി​ക്കുന്ന നാലു രാജാ​ക്കൻമാ​രാ​കു​ന്നു.” (ദാനീ​യേൽ 7:17) അതെ, ആ മൃഗങ്ങൾ ‘രാജാ​ക്കൻമാ​രെ,’ അഥവാ ഭൂമി​യി​ലെ രാഷ്‌ട്രീയ ശക്തികളെ പ്രതി​നി​ധാ​നം ചെയ്യുന്നു.

4. (എ) ദാനി​യേൽ 8-ൽ ആട്ടു​കൊ​റ​റ​നും കോലാ​ട്ടു​കൊ​റ​റ​നും എന്തിനെ ചിത്രീ​ക​രി​ച്ചു? (ബി) കോലാ​ട്ടു​കൊ​റ​റന്റെ വലിയ കൊമ്പു തകർക്ക​പ്പെ​ട്ട​പ്പോൾ അതിനു​പ​കരം നാലു​കൊ​മ്പു മുളച്ചു​വ​ന്ന​തി​നാൽ എന്തു സൂചി​പ്പി​ക്ക​പ്പെട്ടു?

4 മറെറാ​രു ദർശന​ത്തിൽ രണ്ടു കൊമ്പു​ളള ഒരു ആട്ടു​കൊ​ററൻ ഒരു വലിയ കൊമ്പു​ളള കോലാ​ട്ടു​കൊ​റ​റ​നാൽ തകർക്ക​പ്പെ​ടു​ന്ന​താ​യി ദാനി​യേൽ കാണുന്നു. അത്‌ എന്തർഥ​മാ​ക്കു​ന്നു​വെന്നു ഗബ്രി​യേൽ ദൂതൻ അവനു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്നു: “ആട്ടു​കൊ​ററൻ . . . മേദ്യ​യി​ലെ​യും പാർസ്യ​യി​ലെ​യും രാജാ​ക്കൻമാ​രെ കുറി​ക്കു​ന്നു. രോമാ​വൃ​ത​നായ കോലാ​ട്ടു​കൊ​ററൻ ഗ്രീസ്സി​ലെ രാജാ​വി​നെ കുറി​ക്കു​ന്നു.” കോലാ​ട്ടു​കൊ​റ​റന്റെ വലിയ കൊമ്പു തകർക്ക​പ്പെ​ടു​മെ​ന്നും പകരം നാലു​കൊ​മ്പു​കൾ മുളച്ചു​വ​രു​മെ​ന്നും ഗബ്രി​യേൽ തുടർന്നു പ്രവചി​ക്കു​ന്നു. ഇതു 200-ലധികം വർഷങ്ങൾക്കു​ശേഷം യഥാർഥ​ത്തിൽ സംഭവി​ച്ചു, അതു മഹാനായ അലക്‌സാ​ണ്ടർ മരിക്കു​ക​യും അദ്ദേഹ​ത്തി​ന്റെ രാജ്യം നാലു രാജ്യ​ങ്ങ​ളാ​യി വിഭജിച്ച്‌ അദ്ദേഹ​ത്തി​ന്റെ നാലു ജനറൽമാർ ഭരിക്കു​ക​യും ചെയ്‌ത​പ്പോൾ ആയിരു​ന്നു.—ദാനി​യേൽ 8:3-8, 20-25, NW. a

5. (എ) മൃഗം എന്നതിന്റെ ഗ്രീക്കു പദം ഏതർഥങ്ങൾ നൽകുന്നു? (ബി) വെളി​പ്പാ​ടു 13:1, 2-ലെ കാട്ടു​മൃ​ഗ​വും അതിന്റെ ഏഴുത​ല​ക​ളും എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു?

5 അതു​കൊ​ണ്ടു നിശ്വസ്‌ത ബൈബി​ളി​ന്റെ രചയി​താ​വു ഭൂമി​യി​ലെ രാഷ്‌ട്രീയ ശക്തികളെ മൃഗങ്ങ​ളാ​യി കാണു​ന്നു​വെ​ന്നതു വ്യക്തമാണ്‌. ഏതുതരം മൃഗങ്ങൾ? ഒരു വ്യാഖ്യാ​താ​വു വെളി​പ്പാ​ടു 13:1, 2-ലെ കാട്ടു​മൃ​ഗത്തെ ഒരു “ക്രൂര​മൃ​ഗം” എന്നു വിളി​ക്കു​ക​യും ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ക​യും ചെയ്യുന്നു: “നാം ദെറി​യോൻ [θηρίον, “മൃഗം” എന്നതിന്റെ ഗ്രീക്കു പദം] നൽകുന്ന എല്ലാ അർഥങ്ങ​ളും സ്വീക​രി​ക്കു​ന്നു, അതായതു ക്രൂര​നായ, വിനാ​ശ​കാ​രി​യായ, ഭയങ്കര​നായ, അത്യാർത്തി​യു​ളള ഒരു രാക്ഷസൻ.” b സാത്താൻ മനുഷ്യ​വർഗ​ത്തിൻമേൽ ആധിപ​ത്യം പുലർത്താൻ ഉപയോ​ഗി​ച്ചി​രി​ക്കുന്ന രക്തപങ്കില രാഷ്‌ട്രീ​യ​വ്യ​വ​സ്ഥി​തി​യെ ഇത്‌ എത്ര നന്നായി വർണി​ക്കു​ന്നു! ഈ കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴുത​ലകൾ യോഹ​ന്നാ​ന്റെ നാൾ വരെയു​ളള ബൈബിൾച​രി​ത്ര​ത്തിൽ എടുത്തു​പ​റ​ഞ്ഞി​രി​ക്കുന്ന ആറു പ്രധാന ലോക​ശ​ക്തി​ക​ളെ​യും—ഈജി​പ്‌ത്‌, അസീറിയ, ബാബി​ലോൻ, മേദോ-പേർഷ്യ, ഗ്രീസ്‌, റോം എന്നിവ—പിന്നീട്‌ പ്രത്യ​ക്ഷ​പ്പെ​ടു​മെന്നു പ്രവചിച്ച ഏഴാമത്തെ ലോക​ശ​ക്തി​യെ​യും കുറി​ക്കു​ന്നു.—താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 17:9, 10.

6. (എ) കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴു​കൊ​മ്പു​കൾ എന്തിനു നേതൃ​ത്വ​മെ​ടു​ത്തി​രി​ക്കു​ന്നു? (ബി) യഹൂദ​വ്യ​വ​സ്ഥി​തി​യു​ടെ മേലുളള തന്റെ സ്വന്തം ന്യായ​വി​ധി നടപ്പാ​ക്കാൻ യഹോവ റോമി​നെ ഉപയോ​ഗി​ച്ച​തെ​ങ്ങനെ, യെരു​ശ​ലേ​മി​ലെ ക്രിസ്‌ത്യാ​നി​കൾ എങ്ങനെ ഒഴിവാ​യി?

6 ഈ ഏഴിനു​പു​റമേ ചരി​ത്ര​ത്തിൽ മററു ലോക​ശ​ക്തി​കൾ ഉണ്ടായി​രു​ന്നി​ട്ടു​ണ്ടെ​ന്നു​ള​ളതു സത്യം​തന്നെ—യോഹ​ന്നാൻ കണ്ട മൃഗത്തിന്‌ ഏഴുത​ല​യും പത്തു​കൊ​മ്പും അതോ​ടൊ​പ്പം ഒരു ഉടലും ഉണ്ടായി​രു​ന്ന​തു​പോ​ലെ. എന്നാൽ ഏഴുത​ലകൾ ക്രമത്തിൽ ദൈവ​ജ​നത്തെ ഞെരു​ക്കു​ന്ന​തി​നു നേതൃ​ത്വ​മെ​ടു​ത്തി​ട്ടു​ളള ഏഴു പ്രമുഖ ശക്തികളെ പ്രതി​നി​ധാ​നം ചെയ്യുന്നു. പൊ.യു. 33-ൽ റോം കയറി​വ​ന്നു​കൊ​ണ്ടി​രു​ന്ന​പ്പോൾ സാത്താൻ കാട്ടു​മൃ​ഗ​ത്തി​ന്റെ ആ തലയെ ദൈവ​പു​ത്രനെ കൊല്ലു​വാൻ ഉപയോ​ഗ​പ്പെ​ടു​ത്തി. അക്കാലത്ത്‌, ദൈവം വിശ്വാ​സ​മി​ല്ലാഞ്ഞ യഹൂദ​വ്യ​വ​സ്ഥി​തി​യെ തളളി​ക്ക​ള​യു​ക​യും പൊ.യു. 70-ൽ ആ ജനതയു​ടെ​മേൽ തന്റെ ന്യായ​വി​ധി നടപ്പാ​ക്കാൻ റോമി​നെ അനുവ​ദി​ക്കു​ക​യും ചെയ്‌തു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ദൈവ​ത്തി​ന്റെ യഥാർഥ ഇസ്രാ​യേ​ലിന്‌, അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭയ്‌ക്ക്‌, മുന്നറി​യി​പ്പു ലഭിക്കു​ക​യും യെരു​ശ​ലേ​മി​ലും യഹൂദ​യി​ലും ഉണ്ടായി​രു​ന്നവർ യോർദാൻ നദിക്ക​പ്പു​റം സുരക്ഷിത സ്ഥലത്തേക്കു പലായനം ചെയ്യു​ക​യും ചെയ്‌തി​രു​ന്നു.—മത്തായി 24:15, 16; ഗലാത്യർ 6:16.

7. (എ) വ്യവസ്ഥി​തി​യു​ടെ സമാപനം വരുക​യും കർത്താ​വി​ന്റെ ദിവസം തുടങ്ങു​ക​യും ചെയ്‌ത​പ്പോൾ എന്തു സംഭവി​ക്കേ​ണ്ടി​യി​രു​ന്നു? (ബി) വെളി​പ്പാ​ടു 13:1, 2-ലെ കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴാമത്തെ തല എന്താ​ണെന്നു തെളിഞ്ഞു?

7 എന്നിരു​ന്നാ​ലും, പൊ.യു. ഒന്നാം നൂററാ​ണ്ടി​ന്റെ അവസാ​ന​മാ​യ​പ്പോ​ഴേക്ക്‌ ഈ ആദിമ​സ​ഭ​യി​ലെ അനേകർ സത്യത്തിൽനി​ന്നു വീണു​പോ​യി​രു​ന്നു, “രാജ്യ​ത്തി​ന്റെ പുത്രൻമാർ” ആയ സത്യ​ക്രി​സ്‌തീയ ഗോതമ്പ്‌ “ദുഷ്ടന്റെ പുത്രൻമാർ” ആയ കളകളാൽ വലിയ തോതിൽ ഞെരു​ക്ക​പ്പെ​ടു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ വ്യവസ്ഥി​തി​യു​ടെ സമാപനം വന്നപ്പോൾ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഒരു സംഘടിത സംഘ​മെ​ന്ന​നി​ല​യിൽ വീണ്ടും പ്രത്യ​ക്ഷ​പ്പെട്ടു. കർത്താ​വി​ന്റെ ദിവസ​ത്തിൽ നീതി​മാൻമാർ “സൂര്യ​നെ​പ്പോ​ലെ പ്രകാശി”ക്കേണ്ടി​യി​രു​ന്നു. അതു​കൊണ്ട്‌, ക്രിസ്‌തീ​യസഭ വേലക്കു സംഘടി​പ്പി​ക്ക​പ്പെട്ടു. (മത്തായി 13:24-30, 36-43) അപ്പോ​ഴേ​ക്കും റോമാ​സാ​മ്രാ​ജ്യം ഇല്ലാതാ​യി​രു​ന്നു. വിശാ​ല​മായ ബ്രിട്ടീ​ഷ്‌സാ​മ്രാ​ജ്യം ശക്തമായ അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളോ​ടൊ​പ്പം ലോകത്തു പ്രമു​ഖ​സ്ഥാ​നം പിടി​ച്ച​ടക്കി. ഈ ദ്വി​ലോ​ക​ശക്തി കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴാമത്തെ തലയാ​ണെന്നു തെളിഞ്ഞു.

8. ആംഗ്ലോ-അമേരി​ക്കൻ ദ്വി​ലോ​ക​ശക്തി ഒരു കാട്ടു​മൃ​ഗ​ത്തോട്‌ ഉപമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നതു ഞെട്ടി​ക്ക​രു​താ​ത്ത​തെ​ന്തു​കൊണ്ട്‌?

8 ഭരണം നടത്തുന്ന രാഷ്‌ട്രീയ ശക്തികളെ ഒരു കാട്ടു​മൃ​ഗ​മാ​യി തിരി​ച്ച​റി​യി​ക്കു​ന്നതു ഞെട്ടി​ക്കു​ന്ന​തല്ലേ? രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ഒരു സ്ഥാപന​മെ​ന്ന​നി​ല​യി​ലും വ്യക്തി​ക​ളെ​ന്ന​നി​ല​യി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിലപാ​ടു ലോക​മെ​മ്പാ​ടും നിയമ​കോ​ട​തി​ക​ളിൽ ചോദ്യം ചെയ്യ​പ്പെ​ട്ട​പ്പോൾ ചില എതിരാ​ളി​കൾ അവകാ​ശ​പ്പെ​ട്ടത്‌ അതാണ്‌. എന്നാൽ നിന്നു ചിന്തി​ക്കുക! രാഷ്‌ട്ര​ങ്ങൾതന്നെ അവരുടെ ദേശീ​യ​ചി​ഹ്ന​ങ്ങ​ളാ​യി മൃഗങ്ങ​ളെ​യും വന്യജീ​വി​ക​ളെ​യും സ്വീക​രി​ക്കു​ന്നി​ല്ലേ? ഉദാഹ​ര​ണ​ത്തിന്‌, ബ്രിട്ടീഷ്‌ സിംഹ​വും അമേരി​ക്കൻ കഴുക​നും ചൈനീസ്‌ സർപ്പവും ഉണ്ട്‌. അതു​കൊണ്ട്‌, ബൈബി​ളി​ന്റെ ദിവ്യ​ര​ച​യി​താ​വും ലോക​ശ​ക്തി​കളെ പ്രതീ​ക​വ​ത്‌ക​രി​ക്കാൻ മൃഗങ്ങളെ ഉപയോ​ഗി​ക്കു​ന്ന​തി​നെ ആരെങ്കി​ലും എതിർക്കു​ന്ന​തെ​ന്തിന്‌?

9. (എ) സാത്താൻ കാട്ടു​മൃ​ഗ​ത്തി​നു വലിയ അധികാ​രം നൽകു​ന്നു​വെന്നു ബൈബിൾ പറയു​ന്ന​തി​നെ ഒരുവൻ എതിർക്ക​രു​താ​ത്ത​തെ​ന്തു​കൊണ്ട്‌? (ബി) സാത്താൻ ബൈബി​ളിൽ എങ്ങനെ വർണി​ക്ക​പ്പെ​ടു​ന്നു, അവൻ ഗവൺമെൻറു​കളെ സ്വാധീ​നി​ക്കു​ന്ന​തെ​ങ്ങനെ?

9 അതിനു​പു​റമേ, സാത്താ​നാ​ണു കാട്ടു​മൃ​ഗ​ത്തിന്‌ അതിന്റെ വലിയ അധികാ​രം നൽകു​ന്ന​തെന്നു ബൈബിൾ പറയു​ന്ന​തി​നെ ആരെങ്കി​ലും എന്തിന്‌ എതിർക്കണം? ആ പ്രസ്‌താ​വ​ന​യു​ടെ ഉറവിടം ദൈവ​മാണ്‌, അവന്റെ മുമ്പാകെ ‘ജനതകൾ ഒരു തൊട്ടി​യിൽനി​ന്നു വീഴുന്ന ഒരു തുളളി​പോ​ലെ​യും പൊടി​യു​ടെ ഒരു പാട​പോ​ലെ​യും ആണ്‌.’ ആ ജനതകൾ അവന്റെ പ്രവാ​ച​ക​വ​ചനം അവരെ വർണി​ക്കുന്ന വിധം സംബന്ധിച്ച്‌ അവനോ​ടു വിരോ​ധം കാണി​ക്കു​ന്ന​തി​നു പകരം അവന്റെ പ്രീതി നേടു​ന്നെ​ങ്കിൽ നന്നായി​രി​ക്കും. (യെശയ്യാവ്‌ 40:15, 17, NW; സങ്കീർത്തനം 2:10-12) സാത്താൻ ഒരു അഗ്നിന​ര​ക​ത്തിൽ പരേതാ​ത്മാ​ക്കളെ ദണ്ഡിപ്പി​ക്കാൻ നിയമി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഒരു സങ്കല്‌പ​വ്യ​ക്തി​യല്ല. അത്തരത്തി​ലു​ളള ഒരു സ്ഥലം സ്ഥിതി​ചെ​യ്യു​ന്നില്ല. പകരം, സാത്താൻ തിരു​വെ​ഴു​ത്തു​ക​ളിൽ “ഒരു വെളി​ച്ച​ദൂ​തൻ” ആയി വർണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു—സാധാരണ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ശക്തമായ സ്വാധീ​നം പ്രയോ​ഗി​ക്കുന്ന ഒരു വിദഗ്‌ധ​വ​ഞ്ച​ക​നാ​യി​ട്ടു​തന്നെ.—2 കൊരി​ന്ത്യർ 11:3, 14, 15; എഫെസ്യർ 6:11-18.

10. (എ) പത്തു​കൊ​മ്പു​ക​ളിൽ ഓരോ​ന്നി​ലും ഒരു രാജമു​ടി ഉണ്ടായി​രു​ന്നു​വെ​ന്ന​തി​നാൽ എന്തു സൂചി​പ്പി​ക്കു​ന്നു? (ബി) പത്തു​കൊ​മ്പു​ക​ളും പത്തു രാജമു​ടി​ക​ളും എന്തിനെ പ്രതീ​ക​വ​ത്‌ക​രി​ച്ചു?

10 കാട്ടു​മൃ​ഗ​ത്തിന്‌ അതിന്റെ ഏഴുത​ല​ക​ളിൽ പത്തു​കൊ​മ്പു​കൾ ഉണ്ട്‌. ഒരുപക്ഷേ, നാലു​ത​ല​കൾക്ക്‌ ഒന്നുവീ​ത​വും മൂന്നു​ത​ല​കൾക്കു രണ്ടുവീ​ത​വും കൊമ്പു​കൾ ഉണ്ടായി​രു​ന്നു. അതിനു​പു​റമേ അതിന്റെ കൊമ്പു​ക​ളിൽ അതിനു പത്തുരാ​ജ​മു​ടി​ക​ളും ഉണ്ടായി​രു​ന്നു. ദാനി​യേൽ പുസ്‌ത​ക​ത്തിൽ ഭീകര​മൃ​ഗങ്ങൾ വർണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, അവയുടെ കൊമ്പു​ക​ളു​ടെ എണ്ണം അക്ഷരാർഥ​മാ​യി വ്യാഖ്യാ​നി​ക്ക​പ്പെ​ടേ​ണ്ട​തും ആണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു ആട്ടു​കൊ​റ​റന്റെ രണ്ടു കൊമ്പു​കൾ മേദ്യ​യും പേർഷ്യ​യും ആകുന്ന രണ്ടു പങ്കാളി​കൾ ചേർന്ന ഒരു ലോക​സാ​മ്രാ​ജ്യ​ത്തെ പ്രതി​നി​ധാ​നം ചെയ്‌തു. അതേസ​മയം കോലാ​ട്ടു​കൊ​റ​റന്റെ നാലു​കൊ​മ്പു​കൾ മഹാനായ അലക്‌സാ​ണ്ട​റി​ന്റെ ഗ്രീക്കു സാമ്രാ​ജ്യ​ത്തിൽനി​ന്നു വളർന്നു​വ​ന്ന​തും ഒരേസ​മ​യത്തു നിലനി​ന്നി​രു​ന്ന​തു​മായ നാലു സാമ്രാ​ജ്യ​ങ്ങളെ പ്രതി​നി​ധാ​നം ചെയ്‌തു. (ദാനീ​യേൽ 8:3, 8, 20-22) എന്നിരു​ന്നാ​ലും, യോഹ​ന്നാൻ കണ്ട മൃഗത്തി​ന്റെ പത്തു​കൊ​മ്പു​കൾ ആലങ്കാ​രി​ക​മാ​ണെന്നു തോന്നു​ന്നു. (താരത​മ്യം ചെയ്യുക: ദാനീ​യേൽ 7:24; വെളി​പ്പാ​ടു 17:12.) അവ സാത്താന്റെ മൊത്തം രാഷ്‌ട്രീ​യ​സ്ഥാ​പ​ന​മാ​യി​ത്തീ​രുന്ന പരമാ​ധി​കാര രാഷ്‌ട്ര​ങ്ങ​ളു​ടെ തികവി​നെ പ്രതി​നി​ധാ​നം ചെയ്യുന്നു. ഈ കൊമ്പു​ക​ളെ​ല്ലാം അക്രമ​വാ​സ​ന​യു​ള​ള​തും ഞെരു​ക്കു​ന്ന​തും ആണ്‌, എന്നാൽ ഏഴു തലകളാൽ സൂചി​പ്പി​ക്ക​പ്പെ​ട്ട​തു​പോ​ലെ ശിരസ്ഥാ​നം ഒരു സമയത്ത്‌ ഒരു ലോക​ശ​ക്തി​യിൽ മാത്രം സ്ഥിതി​ചെ​യ്യു​ന്നു. അതു​പോ​ലെ​തന്നെ, എല്ലാ പരമാ​ധി​കാര രാഷ്‌ട്ര​ങ്ങ​ളും അക്കാലത്തെ പ്രധാ​ന​രാ​ഷ്‌ട്ര​ത്തോ​ടൊ​പ്പം അഥവാ ലോക​ശ​ക്തി​യോ​ടൊ​പ്പം ഭരണാ​ധി​കാ​രം പ്രയോ​ഗി​ക്കു​മെന്നു പത്തുരാ​ജ​മു​ടി​കൾ സൂചി​പ്പി​ക്കു​ന്നു.

11. കാട്ടു​മൃ​ഗ​ത്തിന്‌ അതിന്റെ ‘തലകളിൽ ദൂഷണ​നാ​മങ്ങൾ’ ഉണ്ടായി​രു​ന്നു​വെന്ന വസ്‌തുത എന്തിനെ സൂചി​പ്പി​ക്കു​ന്നു?

11 കാട്ടു​മൃ​ഗ​ത്തിന്‌ “തലയിൽ ദൂഷണ​നാ​മങ്ങ”ൾ ഉണ്ട്‌, യഹോ​വ​യാം ദൈവ​ത്തോ​ടും ക്രിസ്‌തു​യേ​ശു​വി​നോ​ടും വലിയ അനാദ​ര​വു​കാ​ണി​ക്കുന്ന അവകാ​ശ​വാ​ദങ്ങൾ മുഴക്കി​ക്കൊ​ണ്ടു​തന്നെ. അത്‌ അതിന്റെ രാഷ്‌ട്രീ​യ​ല​ക്ഷ്യ​ങ്ങൾ നേടാ​നു​ളള ഒരു തന്ത്ര​മെ​ന്ന​നി​ല​യിൽ ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും നാമം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. വൈദി​കരെ അതിന്റെ രാഷ്‌ട്രീ​യ​പ്ര​ക്രി​യ​യിൽ പങ്കെടു​ക്കാൻ അനുവ​ദി​ക്കു​ക​പോ​ലും ചെയ്‌തു​കൊണ്ട്‌ അതു വ്യാജ​മ​ത​ത്തോ​ടൊ​ത്തു പ്രവർത്തി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഇംഗ്ലണ്ടി​ലെ പ്രഭു​സ​ഭ​യിൽ ബിഷപ്പു​മാർ ഉൾപ്പെ​ടു​ന്നു. ഫ്രാൻസി​ലും ഇററലി​യി​ലും കത്തോ​ലി​ക്കാ കർദി​നാൾമാർ പ്രധാന രാഷ്‌ട്രീയ സ്ഥാനങ്ങൾ വഹിച്ചി​ട്ടുണ്ട്‌, ഈയിടെ ലാററിൻ അമേരി​ക്ക​യിൽ പുരോ​ഹി​തൻമാർ രാഷ്‌ട്രീയ ഉദ്യോ​ഗം വഹിക്കു​ക​യു​ണ്ടാ​യി. ഗവൺമെൻറു​കൾ “ദൈവ​ത്തിൽ ഞങ്ങൾ ആശ്രയി​ക്കു​ന്നു” എന്നിവ​പോ​ലു​ളള മതപര​മായ മുദ്രാ​വാ​ക്യ​ങ്ങൾ അവരുടെ ബാങ്ക്‌നോ​ട്ടു​ക​ളിൽ അച്ചടി​ക്കു​ന്നു, അവരുടെ നാണയ​ങ്ങ​ളിൽ അവർ തങ്ങളുടെ ഭരണാ​ധി​കാ​രി​കൾക്കു ദിവ്യാം​ഗീ​കാ​രം അവകാ​ശ​പ്പെ​ടു​ക​യും ചെയ്യുന്നു, ദൃഷ്ടാ​ന്ത​മാ​യി, ഇവർ “ദൈവ​കൃ​പ​യാൽ” നിയമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു പ്രസ്‌താ​വി​ച്ചു​കൊ​ണ്ടു​തന്നെ. ഇതെല്ലാം വാസ്‌ത​വ​ത്തിൽ ദൈവ​ദൂ​ഷ​ണ​പ​ര​മാണ്‌, എന്തെന്നാൽ അതു ദുഷിച്ച ദേശീ​യത്വ രാഷ്‌ട്രീ​യ​ഗോ​ദാ​യിൽ ദൈവത്തെ ഉൾപ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്നു.

12. (എ) കാട്ടു​മൃ​ഗം “സമു​ദ്ര​ത്തിൽനി​ന്നു” കയറി​വ​രു​ന്നത്‌ എന്തിനെ അർഥമാ​ക്കു​ന്നു, അത്‌ എപ്പോൾ കയറി​വ​രാൻ തുടങ്ങി? (ബി) സർപ്പം പ്രതീ​കാ​ത്മക മൃഗത്തിന്‌ അതിന്റെ വലിയ അധികാ​രം നൽകു​ന്നു​വെന്ന വസ്‌തുത എന്തിനെ സൂചി​പ്പി​ക്കു​ന്നു?

12 കാട്ടു​മൃ​ഗം “സമു​ദ്ര​ത്തിൽ” നിന്നു കയറി​വ​രു​ന്നു, സമുദ്രം മനുഷ്യ​ഗ​വൺമെൻറു​കൾ ഉത്ഭവി​ക്കുന്ന പ്രക്ഷുബ്ധ ജനക്കൂ​ട്ട​ത്തി​ന്റെ ഉചിത​മായ ഒരു പ്രതീ​ക​മാണ്‌. (യെശയ്യാ​വു 17:12, 13) ഈ കാട്ടു​മൃ​ഗം പ്രക്ഷു​ബ്ധ​മായ മനുഷ്യ​സാ​ഗ​ര​ത്തിൽനി​ന്നു നി​മ്രോ​ദി​ന്റെ നാളിൽ (പൊ.യു.മു. ഏതാണ്ട്‌ 21-ാം നൂററാ​ണ്ടിൽ) കയറി​വ​രാൻ തുടങ്ങി, അതു പ്രളയാ​നന്തര വ്യവസ്ഥി​തി​യു​ടെ യഹോ​വ​യോ​ടു​ളള മത്സരം ആദ്യം പ്രത്യ​ക്ഷ​മാ​യ​പ്പോൾ ആയിരു​ന്നു. (ഉല്‌പത്തി 10:8-12; 11:1-9) എന്നാൽ കർത്താ​വി​ന്റെ ദിവസ​ത്തിൽ മാത്ര​മാണ്‌ അതിന്റെ ഏഴുത​ല​ക​ളിൽ അവസാ​ന​ത്തേതു പൂർണ​മാ​യും പ്രത്യ​ക്ഷ​മാ​യത്‌. സർപ്പമാ​ണു ‘മൃഗത്തിന്‌ അതിന്റെ ശക്തിയും സിംഹാ​സ​ന​വും വലിയ അധികാ​ര​വും കൊടു​ത്തത്‌’ എന്നതും കുറി​ക്കൊ​ള​ളുക. (താരത​മ്യം ചെയ്യുക: ലൂക്കൊസ്‌ 4:6.) മൃഗം മനുഷ്യ​വർഗ സമൂഹ​ത്തി​ലെ സാത്താന്റെ രാഷ്‌ട്രീയ സൃഷ്ടി​യാണ്‌. സാത്താൻ സത്യമാ​യും “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി”യാണ്‌.—യോഹ​ന്നാൻ 12:31, NW.

മരണമു​റിവ്‌

13. (എ) കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ ആദ്യകാ​ലത്തു കാട്ടു​മൃ​ഗത്തെ ഏതു വിപത്തു പ്രഹരി​ക്കു​ന്നു? (ബി) ഒരു തലയ്‌ക്കു മരണമു​റിവ്‌ ഏററ​പ്പോൾ മുഴു കാട്ടു​മൃ​ഗ​വും ദുരി​ത​മ​നു​ഭ​വി​ച്ച​തെ​ങ്ങനെ?

13 കർത്താ​വി​ന്റെ ദിവസ​ത്തിൽ ആദ്യകാ​ലത്തു കാട്ടു​മൃ​ഗത്തെ വിപത്തു പ്രഹരി​ക്കു​ന്നു. യോഹ​ന്നാൻ റിപ്പോർട്ടു​ചെ​യ്യു​ന്നു: “അതിന്റെ തലകളിൽ ഒന്നു മരണക​ര​മായ മുറി​വേ​റ​റ​തു​പോ​ലെ ഞാൻ കണ്ടു; അതിന്റെ മരണക​ര​മായ മുറിവു പൊറു​ത്തു​പോ​യി; സർവ്വഭൂ​മി​യും മൃഗത്തെ കണ്ടു വിസ്‌മ​യി​ച്ചു.” (വെളി​പ്പാ​ടു 13:3) കാട്ടു​മൃ​ഗ​ത്തി​ന്റെ ഒരു തലയ്‌ക്ക്‌ ഒരു മരണമു​റിവ്‌ ഏററതാ​യി ഈ വാക്യം പറയുന്നു, എന്നാൽ മുഴു​മൃ​ഗ​വും അത്‌ അനുഭ​വി​ച്ച​താ​യി 12-ാം വാക്യം പറയുന്നു. അത്‌ എന്തു​കൊണ്ട്‌? കൊള​ളാം, മൃഗത്തി​ന്റെ തലക​ളെ​ല്ലാം ഒരുമിച്ച്‌ അധികാ​ര​ത്തി​ലില്ല. ഓരോ​ന്നും അതതിന്റെ ക്രമത്തിൽ മനുഷ്യ​വർഗ​ത്തിൻമേൽ, വിശേ​ഷി​ച്ചും ദൈവ​ജ​ന​ത്തിൻമേൽ കർത്തൃ​ത്വം നടത്തി​യി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 17:10) അങ്ങനെ, കർത്താ​വി​ന്റെ ദിവസം തുടങ്ങു​മ്പോൾ പ്രധാ​ന​ലോ​ക​ശ​ക്തി​യെന്ന നിലയിൽ പ്രവർത്തി​ച്ചു​കൊ​ണ്ടി​രുന്ന ഏഴാമത്തെ ഒരു തലമാ​ത്രമേ ഉണ്ടായി​രു​ന്നു​ളളൂ. ആ തലയ്‌ക്ക്‌ ഏററ മരണമു​റിവ്‌ മുഴു​മൃ​ഗ​ത്തി​നും വലിയ ദുരിതം വരുത്തു​ന്നു.

14. മരണമു​റിവ്‌ ഏല്‌പി​ക്ക​പ്പെട്ട സാത്താന്റെ കാട്ടു​മൃ​ഗ​ത്തിൻമേൽ അതിന്റെ ഫലം ഒരു സൈനിക ഓഫീസർ വർണി​ച്ച​തെ​ങ്ങനെ?

14 ആ മരണമു​റിവ്‌ എന്തായി​രു​ന്നു? പിന്നീട്‌ അത്‌ ഒരു വാൾമു​റിവ്‌ എന്നും വിളി​ക്ക​പ്പെ​ടു​ന്നു, ഒരു വാൾ യുദ്ധത്തി​ന്റെ പ്രതീ​ക​മാണ്‌. കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ തുടക്ക​ത്തിൽ സംഭവിച്ച ഈ വാൾമു​റിവ്‌ സാത്താന്റെ രാഷ്‌ട്രീയ കാട്ടു​മൃ​ഗത്തെ ശോഷി​പ്പി​ക്കു​ക​യും നശിപ്പി​ക്കു​ക​യും ചെയ്‌ത ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കണം. (വെളി​പ്പാ​ടു 6:4, 8; 13:14) ആ യുദ്ധത്തിൽ ഒരു സൈനിക ഓഫീ​സ​റാ​യി​രുന്ന മോറിസ്‌ ജെനീ​വോയ്‌ എന്ന എഴുത്തു​കാ​രൻ അതേക്കു​റിച്ച്‌ ഇപ്രകാ​രം പറഞ്ഞു: “മൊത്തം മനുഷ്യ​ച​രി​ത്ര​ത്തിൽ 1914 ആഗസ്‌ററ്‌ 2-ന്റെ പ്രാധാ​ന്യം വിരള​മായ തീയതി​കൾക്കേ​യു​ള​ളൂ​വെന്നു തിരി​ച്ച​റി​യു​ന്ന​തിൽ എല്ലാവ​രും യോജി​ക്കു​ന്നു. ആദ്യം യൂറോ​പ്പും പെട്ടെ​ന്നു​തന്നെ മിക്കവാ​റും മുഴു മാനവ​രാ​ശി​യും ഒരു ഭയാന​ക​മായ സംഭവ​ത്തി​ലേക്ക്‌ എടുത്തു​ചാ​ടി​യ​താ​യി സ്വയം കണ്ടെത്തി. ധാരണ​ക​ളും ഉടമ്പടി​ക​ളും ധാർമി​ക​നി​യ​മ​ങ്ങ​ളും എല്ലാ അടിസ്ഥാ​ന​ങ്ങ​ളും ഇളകി; നാൾതോ​റും സകലതും ചോദ്യ​ചി​ഹ്ന​മാ​യി. ആ സംഭവം സഹജമായ അനിഷ്ട​സൂ​ച​ന​ക​ളെ​യും ന്യായ​യു​ക്ത​മായ പ്രതീ​ക്ഷ​ക​ളെ​യും കവച്ചു​വെ​ക്കു​ന്ന​താ​യി​രു​ന്നു. ബൃഹത്തായ, താറു​മാ​റായ, പൈശാ​ചി​ക​മായ, അത്‌ ഇപ്പോ​ഴും നമ്മെ അതിന്റെ പിന്നാലെ വലിച്ചി​ഴ​ക്കു​ന്നു.”—മോറിസ്‌ ജെനീ​വോയ്‌, ഫ്രാ​ങ്കേ​യ്‌സ്‌ അക്കാദമി അംഗം, പ്രോ​മിസ്‌ ഓഫ്‌ ഗ്രേറ​റ്‌നസ്‌ എന്ന പുസ്‌ത​ക​ത്തിൽ ഉദ്ധരി​ച്ചത്‌ (1968).

15. കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴാമത്തെ തലയ്‌ക്കു മരണമു​റിവ്‌ ഏററ​തെ​ങ്ങനെ?

15 കാട്ടു​മൃ​ഗ​ത്തി​ന്റെ മികച്ചു​നിന്ന ഏഴാമത്തെ തലയെ സംബന്ധി​ച്ചി​ട​ത്തോ​ളം ആ യുദ്ധം ഒരു വലിയ വിപത്താ​യി​രു​ന്നു. മററു യൂറോ​പ്യൻ രാഷ്‌ട്ര​ങ്ങ​ളോ​ടൊ​പ്പം, ബ്രിട്ട​നും ആഘാത​മേൽപ്പി​ക്കുന്ന വലി​യോ​രു​കൂ​ട്ടം ചെറു​പ്പ​ക്കാർ നഷ്ടപ്പെട്ടു. ഒരു ഏററു​മു​ട്ട​ലിൽ മാത്രം, 1916-ൽ സോം നദിയി​ങ്കലെ യുദ്ധത്തിൽ, 4,20,000 ബ്രിട്ടീ​ഷു​കാർ കൊല്ല​പ്പെട്ടു, ഏതാണ്ട്‌ 1,94,000 ഫ്രഞ്ചു​കാ​രോ​ടും 4,40,000 ജർമൻകാ​രോ​ടും ഒപ്പംതന്നെ—10,00,000-ത്തിലധി​കം മരണങ്ങൾ! സാമ്പത്തി​ക​മാ​യും ബ്രിട്ടൻ, ശേഷിച്ച യൂറോ​പ്പി​നോ​ടൊ​പ്പം ഉലക്ക​പ്പെട്ടു. ബൃഹത്തായ ബ്രിട്ടീ​ഷ്‌സാ​മ്രാ​ജ്യ​ത്തിന്‌ അടി​യേ​ററ്‌ ഇളക്കം​തട്ടി, വീണ്ടും ഒരിക്ക​ലും പൂർണ​മാ​യി മുക്തി​പ്രാ​പി​ച്ചു​മില്ല. വാസ്‌ത​വ​ത്തിൽ, 28 പ്രമു​ഖ​രാ​ഷ്‌ട്രങ്ങൾ പങ്കെടുത്ത ആ യുദ്ധം മുഴു​ലോ​ക​ത്തെ​യും ഒരു മരണ​പ്ര​ഹ​ര​ത്താ​ലെ​ന്ന​പോ​ലെ ചാഞ്ചാ​ട്ട​ത്തി​ലാ​ക്കി. ഒന്നാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെട്ട്‌ 65 വർഷങ്ങൾക്കു​ശേഷം 1979 ആഗസ്‌ററ്‌ 4-ന്‌ ഇംഗ്ലണ്ടി​ലെ ലണ്ടനിൽ ദി ഇക്കോ​ണ​മി​സ്‌ററ്‌ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “ലോക​ത്തിന്‌ 1914-ൽ അതിന്റെ യോജി​പ്പു നഷ്ടപ്പെട്ടു, അതിനു​ശേഷം അതു പുനഃ​പ്രാ​പി​ക്കാൻ അതിനു കഴിഞ്ഞി​ട്ടില്ല.”

16. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ഐക്യ​നാ​ടു​കൾ അത്‌ ഒരു ദ്വി​ലോ​ക​ശ​ക്തി​യു​ടെ ഭാഗമാ​ണെന്ന്‌ എങ്ങനെ തെളി​യി​ച്ചു?

16 അതേസ​മ​യം​തന്നെ മഹായു​ദ്ധം—അന്ന്‌ അത്‌ അങ്ങനെ​യാ​ണു വിളി​ക്ക​പ്പെ​ട്ടി​രു​ന്നത്‌—ഐക്യ​നാ​ടു​കൾ ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി​യു​ടെ ഭാഗ​മെ​ന്ന​നി​ല​യിൽ വ്യക്തമാ​യി പ്രത്യ​ക്ഷ​പ്പെ​ടാൻ വഴിതു​റന്നു. യുദ്ധത്തി​ന്റെ ആദ്യവർഷ​ങ്ങ​ളിൽ പൊതു​ജ​നാ​ഭി​പ്രാ​യം ഐക്യ​നാ​ടു​കൾ പോരാ​ട്ട​ത്തിൽനി​ന്നു വിട്ടു​നിൽക്കാൻ ഇടയാക്കി. എന്നാൽ ചരി​ത്ര​കാ​ര​നായ എസ്‌മി വിംഗ്‌ഫീൽഡ്‌-സ്‌ട്രാ​ഫോർഡ്‌ എഴുതി​യ​തു​പോ​ലെ “അതെല്ലാം അങ്ങേയ​റ​റത്തെ പ്രതി​സ​ന്ധി​യു​ടെ ഈ നാഴി​ക​യിൽ ബ്രിട്ട​നും ഐക്യ​നാ​ടു​ക​ളും [അവരുടെ] അതി​പ്ര​ധാ​ന​മായ ഐക്യ​ത്തി​ന്റെ​യും പൊതു​പ​രി​പാ​ല​ക​സ്ഥാ​ന​ത്തി​ന്റെ​യും സാക്ഷാ​ത്‌ക​ര​ണ​ത്തിൽ അവരുടെ ഭിന്നതകൾ പരിഹ​രി​ക്കു​മോ എന്ന പ്രശ്‌ന​മാ​യി​രു​ന്നു.” സംഭവങ്ങൾ പരിണ​മി​ച്ച​പ്ര​കാ​രം അവർ അതു ചെയ്‌തു. ആടിനിന്ന സഖ്യരാ​ഷ്‌ട്ര​ങ്ങ​ളു​ടെ യുദ്ധയ​ത്‌നത്തെ താങ്ങു​ന്ന​തിന്‌ 1917-ൽ ഐക്യ​നാ​ടു​കൾ അവളുടെ വിഭവ​ങ്ങ​ളും മാനവ​ശേ​ഷി​യും സംഭാ​വ​ന​ചെ​യ്‌തു. അങ്ങനെ ബ്രിട്ട​നും ഐക്യ​നാ​ടു​ക​ളും ചേർന്ന ഏഴാമത്തെ തല വിജയി​ക്കുന്ന പക്ഷത്തു​വന്നു.

17. യുദ്ധാ​ന​ന്തരം സാത്താന്റെ ഭൗമി​ക​വ്യ​വ​സ്ഥി​തിക്ക്‌ എന്തു സംഭവി​ച്ചു?

17 യുദ്ധാ​നന്തര ലോകം വളരെ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. സാത്താന്റെ ഭൗമി​ക​വ്യ​വ​സ്ഥി​തി മരണമു​റി​വേ​ററ്‌ നശിച്ചി​രു​ന്നെ​ങ്കി​ലും പുനർജീ​വി​ക്കു​ക​യും പൂർവാ​ധി​കം ശക്തി​പ്രാ​പി​ക്കു​ക​യും ചെയ്‌തു, അങ്ങനെ ആരോ​ഗ്യം വീണ്ടെ​ടു​ക്കാ​നു​ളള അതിന്റെ ശേഷി​യിൽ മനുഷ്യ​രു​ടെ പ്രശംസ നേടു​ക​യും ചെയ്‌തു.

18. മനുഷ്യ​വർഗം മൊത്ത​ത്തിൽ ‘കാട്ടു​മൃ​ഗത്തെ വിസ്‌മ​യ​ത്തോ​ടെ പിൻപ​ററി’യിരി​ക്കു​ന്നു എന്നു പറയാൻ കഴിയു​ന്ന​തെ​ങ്ങനെ?

18 ചരി​ത്ര​കാ​ര​നായ ചാൾസ്‌ എൽ. മീ, ജൂനിയർ ഇപ്രകാ​രം എഴുതു​ന്നു: “പഴയ ക്രമത്തി​ന്റെ തകർച്ച [ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്താൽ ഉണ്ടായത്‌] സ്വയം​ഭ​രണം വ്യാപി​ക്കു​ന്ന​തി​ന്റെ, പുതിയ ജനതക​ളു​ടെ​യും വർഗങ്ങ​ളു​ടെ​യും വിമോ​ച​ന​ത്തി​ന്റെ, പുതിയ സ്വാത​ന്ത്ര്യ​ത്തി​ന്റെ​യും അനാ​ശ്ര​യ​ത്തി​ന്റെ​യും മുന്നേ​റ​റ​ത്തി​ന്റെ ഒരു നാന്ദി​യാ​യി​രു​ന്നു.” ഈ യുദ്ധാ​നന്തര യുഗത്തി​ന്റെ വികാ​സ​ത്തിൽ നായക​സ്ഥാ​നത്ത്‌ ഇപ്പോൾ സൗഖ്യം പ്രാപിച്ച കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴാമത്തെ തലയാ​യി​രു​ന്നു, അമേരി​ക്കൻ ഐക്യ​നാ​ടു​കൾ പ്രധാ​ന​സ്ഥാ​ന​ത്തേക്കു നീങ്ങി​ക്കൊ​ണ്ടു​തന്നെ. സർവരാ​ജ്യ​സ​ഖ്യ​വും ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളും സ്ഥാപി​ക്കു​ന്ന​തിന്‌ ഈ ദ്വി​ലോ​ക​ശക്തി നേതൃ​ത്വ​മെ​ടു​ത്തു. ആയിര​ത്തി​ത്തൊ​ള​ളാ​യി​ര​ത്തെൺപ​തു​ക​ളോ​ടെ യു.എസ്‌. രാഷ്‌ട്രീയ ശക്തി കൂടുതൽ ധനശേ​ഷി​യു​ളള രാജ്യ​ങ്ങളെ ഉയർന്ന ജീവി​ത​നി​ല​വാ​രം സൃഷ്ടി​ക്കു​ന്ന​തി​ലേ​ക്കും രോഗ​ങ്ങളെ ചെറു​ക്കു​ന്ന​തി​ലേ​ക്കും സാങ്കേ​തി​ക​വി​ദ്യ വികസി​പ്പി​ക്കു​ന്ന​തി​ലേ​ക്കും നയിക്കു​ക​യു​ണ്ടാ​യി. അത്‌ 12 മനുഷ്യ​രെ ചന്ദ്രനിൽ ഇറക്കു​ക​പോ​ലും ചെയ്‌തു. അതു​കൊണ്ട്‌, മനുഷ്യ​വർഗം മൊത്ത​ത്തിൽ ‘കാട്ടു​മൃ​ഗത്തെ വിസ്‌മ​യ​ത്തോ​ടെ പിൻപ​ററി’യത്‌ അതിശ​യമല്ല.

19. (എ) മനുഷ്യ​വർഗം കാട്ടു​മൃ​ഗത്തെ ആദരി​ക്കു​ന്ന​തി​ന​പ്പു​റം പോയി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ഭൂമി​യി​ലെ എല്ലാ രാജ്യ​ങ്ങ​ളു​ടെ​യും മേൽ അവിതർക്കി​ത​മായ അധികാ​രം ആർക്കുണ്ട്‌, നാം എങ്ങനെ അറിയു​ന്നു? (സി) സാത്താൻ കാട്ടു​മൃ​ഗ​ത്തിന്‌ അധികാ​രം നൽകു​ന്ന​തെ​ങ്ങനെ, ഭൂരി​പക്ഷം ജനങ്ങൾക്കും എന്തു ഫലത്തോ​ടെ?

19 യോഹ​ന്നാൻ അടുത്ത​താ​യി പ്രസ്‌താ​വി​ക്കു​ന്ന​പ്ര​കാ​രം മനുഷ്യ​വർഗം കാട്ടു​മൃ​ഗത്തെ ആദരി​ക്കു​ന്ന​തി​ന​പ്പു​റം പോയി​രി​ക്കു​ന്നു: “മൃഗത്തി​ന്നു അധികാ​രം കൊടു​ത്തതു കൊണ്ടു അവർ മഹാസർപ്പത്തെ നമസ്‌ക​രി​ച്ചു [ആരാധിച്ചു, NW]: മൃഗ​ത്തോ​ടു തുല്യൻ ആർ? അതി​നോ​ടു പൊരു​തു​വാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗ​ത്തെ​യും നമസ്‌ക​രി​ച്ചു.” (വെളി​പ്പാ​ടു 13:4) യേശു ഇവിടെ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, സാത്താൻ ഭൂമി​യി​ലെ എല്ലാ രാജ്യ​ങ്ങ​ളു​ടെ​യും മേൽ അധികാ​ര​മു​ണ്ടെന്ന്‌ അവകാ​ശ​പ്പെട്ടു. യേശു ഇതിനെ നിഷേ​ധി​ച്ചില്ല; വാസ്‌ത​വ​ത്തിൽ അവൻതന്നെ സാത്താനെ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യെന്നു പരാമർശി​ക്കു​ക​യും ആ നാളിലെ രാഷ്‌ട്രീ​യ​ത്തിൽ പങ്കെടു​ക്കാൻ വിസമ്മ​തി​ക്കു​ക​യും ചെയ്‌തു. യോഹ​ന്നാൻ പിന്നീടു സത്യ​ക്രി​സ്‌ത്യാ​നി​കളെ സംബന്ധിച്ച്‌ ഇപ്രകാ​രം എഴുതി: “നാം ദൈവ​ത്തിൽനി​ന്നു​ള​ളവർ എന്നു നാം അറിയു​ന്നു. സർവ്വ​ലോ​ക​വും ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു​ന്നു.” (1 യോഹ​ന്നാൻ 5:19; ലൂക്കൊസ്‌ 4:5-8; യോഹ​ന്നാൻ 6:15; 14:30) സാത്താൻ കാട്ടു​മൃ​ഗ​ത്തിന്‌ അധികാ​രം നൽകുന്നു, ഒരു ദേശീ​യത്വ അടിസ്ഥാ​ന​ത്തിൽ അവൻ ഇതു​ചെ​യ്യു​ന്നു. അങ്ങനെ ദൈവിക സ്‌നേ​ഹ​ബ​ന്ധ​ത്തിൽ ഐക്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നു​പ​കരം മനുഷ്യ​വർഗം ഗോ​ത്ര​ത്തി​ന്റെ​യും വർഗത്തി​ന്റെ​യും ജനതയു​ടെ​യും അഹങ്കാ​ര​ത്താൽ ഭിന്നി​ച്ച​വ​രാ​യി​ത്തീർന്നി​രി​ക്കു​ന്നു. ആളുക​ളിൽ ബഹുഭൂ​രി​പ​ക്ഷ​വും അവർ ജീവി​ക്കാൻ ഇടയാ​യി​രി​ക്കുന്ന ദേശത്ത്‌ അധികാ​ര​മു​ളള കാട്ടു​മൃ​ഗ​ത്തി​ന്റെ ഭാഗത്തെ ഫലത്തിൽ ആരാധി​ക്കു​ന്നു. അങ്ങനെ മുഴു​മൃ​ഗ​വും ആദരവും ആരാധ​ന​യും നേടുന്നു.

20. (എ) ഏതർഥ​ത്തിൽ ആളുകൾ കാട്ടു​മൃ​ഗത്തെ ആരാധി​ക്കു​ന്നു? (ബി) യഹോ​വ​യാം ദൈവത്തെ ആരാധി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾ കാട്ടു​മൃ​ഗ​ത്തി​ന്റെ അത്തരം ആരാധ​ന​യിൽ പങ്കെടു​ക്കാ​ത്ത​തെ​ന്തു​കൊണ്ട്‌, അവർ ആരുടെ ദൃഷ്ടാന്തം പിൻപ​റ​റു​ന്നു?

20 ആരാധന ഏതർഥ​ത്തിൽ? രാജ്യ​സ്‌നേ​ഹത്തെ ദൈവ​സ്‌നേ​ഹ​ത്തിന്‌ ഉപരി​യാ​യി പ്രതി​ഷ്‌ഠി​ക്കു​ന്നു​വെന്ന അർഥത്തിൽ. മിക്കയാ​ളു​ക​ളും അവരുടെ ജൻമ​ദേ​ശത്തെ സ്‌നേ​ഹി​ക്കു​ന്നു. നല്ല പൗരൻമാ​രെ​ന്ന​നി​ല​യിൽ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും അവർ വസിക്കുന്ന രാജ്യത്തെ ഭരണാ​ധി​കാ​രി​ക​ളെ​യും ചിഹ്നങ്ങ​ളെ​യും ആദരി​ക്കു​ന്നു, നിയമങ്ങൾ അനുസ​രി​ക്കു​ന്നു, തങ്ങളുടെ സമുദാ​യ​ത്തി​ന്റെ​യും അയൽക്കാ​രു​ടെ​യും ക്ഷേമത്തി​നു ക്രിയാ​ത്മ​ക​മായ സംഭാവന നൽകു​ക​യും ചെയ്യുന്നു. (റോമർ 13:1-7; 1 പത്രൊസ്‌ 2:13-17) എന്നിരു​ന്നാ​ലും, മറെറ​ല്ലാ​റ​റി​നു​മെ​തി​രാ​യി അവർക്ക്‌ ഒരു രാജ്യ​ത്തിന്‌ അന്ധമായ ഭക്തി നൽകാൻ കഴിയില്ല. “ശരിയാ​യാ​ലും തെററാ​യാ​ലും, നമ്മുടെ രാജ്യം” എന്നത്‌ ഒരു ക്രിസ്‌തീയ ഉപദേ​ശമല്ല. അതു​കൊണ്ട്‌, യഹോ​വ​യാം ദൈവത്തെ ആരാധി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾക്കു കാട്ടു​മൃ​ഗ​ത്തി​ന്റെ ഏതെങ്കി​ലും ഭാഗത്തി​നു ഗർവി​ഷ്‌ഠ​മായ ദേശഭ​ക്തി​യാ​രാ​ധന നൽകു​ന്ന​തിൽ പങ്കെടു​ക്കാൻ കഴിയില്ല, എന്തെന്നാൽ ഇതു മൃഗത്തി​ന്റെ അധികാ​ര​ത്തി​ന്റെ ഉറവായ സർപ്പത്തെ ആരാധി​ക്കു​ന്ന​തി​നു തുല്യ​മാ​യി​രി​ക്കും. അവർക്ക്‌ ആദരപൂർവം ഇങ്ങനെ ചോദി​ക്കാൻ കഴിയില്ല: “മൃഗ​ത്തോ​ടു തുല്യൻ ആർ?” പിന്നെ​യോ, അവർ മീഖാ​യേ​ലി​ന്റെ ദൃഷ്ടാന്തം പിൻപ​റ​റു​ന്നു—അവന്റെ പേരിന്റെ അർഥം “ദൈവ​ത്തെ​പ്പോ​ലെ ആരുളളൂ?” എന്നാണ്‌—അവർ യഹോ​വ​യു​ടെ സാർവ​ത്രിക പരമാ​ധി​കാ​രത്തെ ഉയർത്തി​പ്പി​ടി​ക്കു​മ്പോൾത്തന്നെ. ദൈവ​ത്തി​ന്റെ നിയമിത സമയത്ത്‌ യേശു​ക്രി​സ്‌തു​വാ​കുന്ന ഈ മീഖാ​യേൽ കാട്ടു​മൃ​ഗ​ത്തോ​ടു യുദ്ധം ചെയ്യു​ക​യും അതിനെ ജയിക്കു​ക​യും ചെയ്യും, അവൻ സാത്താനെ സ്വർഗ​ത്തിൽനി​ന്നു ബഹിഷ്‌ക​രി​ക്കു​ന്ന​തിൽ വിജയം വരിച്ച​തു​പോ​ലെ.—വെളി​പ്പാ​ടു 12:7-9; 19:11, 19-21.

വിശു​ദ്ധൻമാർക്കെ​തി​രെ യുദ്ധം ചെയ്യുന്നു

21. സാത്താൻ കാട്ടു​മൃ​ഗത്തെ ഉപയോ​ഗി​ക്കു​ന്ന​തി​നെ യോഹ​ന്നാൻ എങ്ങനെ വർണി​ക്കു​ന്നു?

21 സൂത്ര​ശാ​ലി​യായ സാത്താനു തന്റെ ലക്ഷ്യത്തി​നാ​യി കാട്ടു​മൃ​ഗത്തെ ഉപയോ​ഗി​ക്കാ​നു​ളള പദ്ധതികൾ ഉണ്ടായി​രു​ന്നു. യോഹ​ന്നാൻ ഇതു വിശദീ​ക​രി​ക്കു​ന്നു: “വമ്പും ദൂഷണ​വും സംസാ​രി​ക്കുന്ന വായ്‌ അതിന്നു [ഏഴു തലയുളള മൃഗത്തിന്‌] ലഭിച്ചു; നാല്‌പ​ത്തി​രണ്ടു മാസം പ്രവർത്തി​പ്പാൻ അധികാ​ര​വും ലഭിച്ചു. അതു ദൈവ​ത്തി​ന്റെ നാമ​ത്തെ​യും അവന്റെ കൂടാ​ര​ത്തെ​യും സ്വർഗ്ഗ​ത്തിൽ വസിക്കു​ന്ന​വ​രെ​യും ദുഷി​പ്പാൻ ദൈവ​ദൂ​ഷ​ണ​ത്തി​ന്നാ​യി വായ്‌തു​റന്നു. വിശു​ദ്ധൻമാ​രോ​ടു യുദ്ധം​ചെ​യ്‌തു അവരെ ജയിപ്പാ​നും അതിന്നു അധികാ​രം ലഭിച്ചു; ലോക​സ്ഥാ​പ​നം​മു​തൽ അറുക്ക​പ്പെട്ട കുഞ്ഞാ​ടി​ന്റെ ജീവപു​സ്‌ത​ക​ത്തിൽ പേർ എഴുതീ​ട്ടി​ല്ലാത്ത ഭൂവാ​സി​കൾ ഒക്കെയും അതിനെ നമസ്‌ക​രി​ക്കും.”—വെളി​പ്പാ​ടു 13:5-8.

22. (എ) 42 മാസങ്ങൾ ഏതു കാലഘ​ട്ടത്തെ പരാമർശി​ക്കു​ന്നു? (ബി) നാൽപ്പ​ത്തി​രണ്ടു മാസക്കാ​ലത്ത്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കളെ ‘ജയിച്ച’തെങ്ങനെ?

22 ഇവിടെ പരാമർശി​ച്ചി​രി​ക്കുന്ന 42 മാസം ദാനി​യേ​ലി​ന്റെ പ്രവച​ന​ത്തി​ലെ മൃഗങ്ങ​ളിൽ ഒന്നിൽനി​ന്നു മുളച്ചു​വ​രുന്ന ഒരു കൊമ്പി​നാൽ വിശു​ദ്ധൻമാർ പീഡി​പ്പി​ക്ക​പ്പെ​ടുന്ന അതേ മൂന്നര വർഷങ്ങൾ തന്നെയാ​ണെന്നു തോന്നു​ന്നു. (ദാനീ​യേൽ 7:23-25; ഇതുകൂ​ടെ കാണുക: വെളി​പ്പാ​ടു 11:1-4.) അങ്ങനെ 1914-ന്റെ അവസാനം മുതൽ 1918 വരെ യുദ്ധത്തിൽ ഏർപ്പെ​ട്ടി​രുന്ന ജനതകൾ കാട്ടു​മൃ​ഗ​ങ്ങ​ളെ​പ്പോ​ലെ അക്ഷരാർഥ​ത്തിൽ അന്യോ​ന്യം കടിച്ചു​കീ​റി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ, ആ ജനതക​ളി​ലെ പൗരൻമാർ കാട്ടു​മൃ​ഗത്തെ ആരാധി​ക്കാൻ, ദേശീ​യത്വ മതത്തിൽ പങ്കെടു​ക്കാൻ, തങ്ങളുടെ രാജ്യ​ത്തി​നു​വേണ്ടി മരിക്കാൻ തയ്യാറാ​യി​രി​ക്കു​ന്ന​തി​നു​പോ​ലും നിർബ​ന്ധി​ക്ക​പ്പെട്ടു. അത്തരം സമ്മർദം, തങ്ങളുടെ പരമോ​ന്നത അനുസ​രണം യഹോ​വ​യാം ദൈവ​ത്തി​നും അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​നു​മു​ള​ളതാ​ണെന്നു കരുതിയ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളിൽ അനേകർക്കും കഠിന​മായ കഷ്ടപ്പാ​ടി​ലേക്കു നയിച്ചു. (പ്രവൃ​ത്തി​കൾ 5:29) അവരുടെ പീഡാ​നു​ഭ​വങ്ങൾ 1918 ജൂണിൽ ഒരു പാരമ്യ​ത്തി​ലേക്കു വന്നു, അന്ന്‌ അവർ ‘ജയിച്ച’ടക്കപ്പെട്ടു. ഐക്യ​നാ​ടു​ക​ളിൽ വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ പ്രധാന ഓഫീ​സർമാ​രും മററു പ്രതി​നി​ധി​ക​ളും തെററാ​യി തടവി​ലാ​ക്ക​പ്പെട്ടു, അവരുടെ ക്രിസ്‌തീയ സഹോ​ദ​രൻമാ​രു​ടെ സംഘടിത പ്രസം​ഗ​വേല വലിയ അളവിൽ തടസ​പ്പെ​ടു​ക​യും ചെയ്‌തു. “സകല ഗോ​ത്ര​ത്തിൻമേ​ലും വംശത്തിൻമേ​ലും ഭാഷ​മേ​ലും ജാതി​മേ​ലും” അധികാ​രം ഉണ്ടായി​രു​ന്ന​തു​കൊ​ണ്ടു കാട്ടു​മൃ​ഗം ലോക​വ്യാ​പ​ക​മാ​യി ദൈവ​ത്തി​ന്റെ വേലയെ അടിച്ച​മർത്തി.

23. (എ) ‘കുഞ്ഞാ​ടി​ന്റെ ജീവപു​സ്‌തകം’ എന്താണ്‌, 1918-നു ശേഷം എന്ത്‌ പൂർത്തീ​ക​ര​ണ​ത്തി​ലേക്കു നീങ്ങി​യി​രി​ക്കു​ന്നു? (ബി) വിശു​ദ്ധൻമാ​രു​ടെ മേലുളള സാത്താന്റെ ദൃശ്യ​സ്ഥാ​പ​ന​ത്തി​ന്റെ ഏതു പ്രത്യ​ക്ഷ​വി​ജ​യ​വും നിരർഥ​ക​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

23 ഇതു സാത്താ​നും അവന്റെ സ്ഥാപന​ത്തി​നും ഒരു വിജയം​പോ​ലെ തോന്നി. എന്നാൽ അവർക്കു നീണ്ടു​നിൽക്കുന്ന പ്രയോ​ജ​നങ്ങൾ കൈവ​രു​ത്താൻ അതിനു കഴിഞ്ഞില്ല, എന്തു​കൊ​ണ്ടെ​ന്നാൽ സാത്താന്റെ ദൃശ്യ​സ്ഥാ​പ​ന​ത്തി​ലു​ളള ഒരുത്ത​നും അയാളു​ടെ പേർ “കുഞ്ഞാ​ടി​ന്റെ ജീവപു​സ്‌ത​ക​ത്തിൽ” എഴുതി​ക്കി​ട്ടി​യി​രു​ന്നില്ല. ആലങ്കാ​രി​ക​മാ​യി, ഈ പുസ്‌ത​ക​ത്തിൽ തന്റെ സ്വർഗീ​യ​രാ​ജ്യ​ത്തിൽ യേശു​വി​നോ​ടു​കൂ​ടെ ഭരിക്കാ​നു​ള​ള​വ​രു​ടെ പേരുകൾ ഉൾക്കൊ​ള​ളു​ന്നു. അതിൽ പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തിൽ ആദ്യത്തെ പേരുകൾ എഴുത​പ്പെട്ടു. അന്നുമു​ത​ലു​ളള വർഷങ്ങ​ളിൽ കൂടുതൽ പേരുകൾ കൂട്ടി​ച്ചേർക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. 1918 മുതൽ 1,44,000 രാജ്യാ​വ​കാ​ശി​ക​ളിൽ ശേഷി​ക്കു​ന്ന​വ​രു​ടെ മുദ്ര​യി​ടൽ പൂർത്തീ​ക​ര​ണ​ത്തി​ലേക്കു നീങ്ങി​ക്കൊ​ണ്ടി​രു​ന്നു. പെട്ടെ​ന്നു​തന്നെ അവർ എല്ലാവ​രു​ടെ​യും പേരുകൾ കുഞ്ഞാ​ടി​ന്റെ ജീവപു​സ്‌ത​ക​ത്തിൽ മായാതെ എഴുത​പ്പെ​ടും. കാട്ടു​മൃ​ഗത്തെ ആരാധി​ക്കുന്ന എതിരാ​ളി​കളെ സംബന്ധി​ച്ച​ട​ത്തോ​ളം, ഇവരിൽ ആരു​ടെ​യും പേർ ആ പുസ്‌ത​ക​ത്തിൽ എഴുത​പ്പെ​ടു​ക​യില്ല. അതു​കൊണ്ട്‌, ഇവർക്കു വിശു​ദ്ധൻമാ​രു​ടെ​മേൽ ഉണ്ടാ​യേ​ക്കാ​വുന്ന ഏതു പ്രത്യ​ക്ഷ​വി​ജ​യ​വും നിരർഥ​ക​മാണ്‌, വെറും താത്‌കാ​ലി​ക​മാണ്‌.

24. വിവേ​ക​മ​തി​കളെ എന്തു കേൾക്കാൻ യോഹ​ന്നാൻ ക്ഷണിക്കു​ന്നു, കേട്ട വചനങ്ങൾ ദൈവ​ജ​ന​ങ്ങൾക്ക്‌ എന്തർഥ​മാ​ക്കു​ന്നു?

24 യോഹ​ന്നാൻ ഇപ്പോൾ വളരെ ശ്രദ്ധ​യോ​ടെ കേൾക്കാൻ വിവേ​ക​മ​തി​കളെ ക്ഷണിക്കു​ന്നു: “ചെവി​യു​ള​ളവൻ കേൾക്കട്ടെ.” തുടർന്ന്‌ അവൻ പറയുന്നു: “അടിമ​യാ​ക്കി കൊണ്ടു​പോ​കു​ന്നവൻ അടിമ​യാ​യി​പ്പോ​കും; വാൾകൊ​ണ്ടു കൊല്ലു​ന്നവൻ വാളാൽ മരി​ക്കേ​ണ്ടി​വ​രും: ഇവിടെ വിശു​ദ്ധൻമാ​രു​ടെ സഹിഷ്‌ണു​ത​യും വിശ്വാ​സ​വും​കൊ​ണ്ടു ആവശ്യം.” (വെളി​പ്പാ​ടു 13:9, 10) അവിശ്വസ്‌ത യെരു​ശ​ലേ​മിൻമേ​ലു​ളള യഹോ​വ​യു​ടെ ന്യായ​വി​ധി​യിൽനി​ന്നു പിൻമാ​റ​റ​മി​ല്ലെന്നു പ്രകട​മാ​ക്കാൻ പൊ.യു.മു. 607-നു തൊട്ടു​മു​മ്പു​ളള വർഷങ്ങ​ളിൽ യിരെ​മ്യാവ്‌ ഇതി​നോ​ടു വളരെ സാമ്യ​മു​ളള വചനങ്ങൾ എഴുതി. (യിരെ​മ്യാ​വു 15:2; ഇവകൂടെ കാണുക: യിരെ​മ്യാ​വു 43:11; സെഖര്യാ​വു 11:9.) യേശു തന്റെ വലിയ പരി​ശോ​ധ​നാ​സ​മ​യത്ത്‌ ഇപ്രകാ​രം പറഞ്ഞ​പ്പോൾ തന്റെ അനുഗാ​മി​കൾ അനുര​ഞ്‌ജ​ന​പ്പെ​ട​രു​തെന്നു വ്യക്തമാ​ക്കി: “വാൾ എടുക്കു​ന്നവർ ഒക്കെയും വാളാൽ നശിച്ചു​പോ​കും.” (മത്തായി 26:52) അതു​പോ​ലെ​തന്നെ, ഇപ്പോൾ കർത്താ​വി​ന്റെ ദിവസ​ത്തിൽ ദൈവ​ത്തി​ന്റെ ജനം ബൈബിൾത​ത്ത്വ​ങ്ങൾ മുറുകെ പിടി​ക്കണം. കാട്ടു​മൃ​ഗത്തെ ആരാധി​ക്കുന്ന അനുതാ​പ​മി​ല്ലാ​ത്ത​വർക്ക്‌ അന്തിമ​ര​ക്ഷ​യില്ല. തൊട്ടു​മു​മ്പിൽ സ്ഥിതി​ചെ​യ്യുന്ന പീഡന​ങ്ങ​ളെ​യും പരി​ശോ​ധ​ന​ക​ളെ​യും അതിജീ​വി​ക്കു​ന്ന​തി​നു നമു​ക്കെ​ല്ലാ​വർക്കും അചഞ്ചല​മായ വിശ്വാ​സ​ത്തോ​ടു​കൂ​ടെ സഹിഷ്‌ണു​ത​യു​ടെ​യും ആവശ്യ​മുണ്ട്‌.—എബ്രായർ 10:36-39; 11:6.

രണ്ടു​കൊ​മ്പു​ളള കാട്ടു​മൃ​ഗം

25. (എ) ലോക​രം​ഗത്തു പ്രത്യ​ക്ഷ​പ്പെ​ടുന്ന മറെറാ​രു പ്രതീ​കാ​ത്മക കാട്ടു​മൃ​ഗത്തെ യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ? (ബി) പുതിയ കാട്ടു​മൃ​ഗ​ത്തി​ന്റെ രണ്ടു​കൊ​മ്പു​ക​ളും അതു ഭൂമി​യിൽനി​ന്നു കയറി​വ​രു​ന്ന​തും എന്തിനെ സൂചി​പ്പി​ക്കു​ന്നു?

25 എന്നാൽ ഇപ്പോൾ മറെറാ​രു കാട്ടു​മൃ​ഗം ലോക​രം​ഗത്തു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. യോഹ​ന്നാൻ റിപ്പോർട്ടു ചെയ്യുന്നു: ‘മറെറാ​രു മൃഗം ഭൂമി​യിൽനി​ന്നു കയറു​ന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാ​ടി​ന്നു​ള​ള​തു​പോ​ലെ രണ്ടു കൊമ്പു​ണ്ടാ​യി​രു​ന്നു; അതു മഹാസർപ്പം എന്നപോ​ലെ സംസാ​രി​ച്ചു. അതു ഒന്നാമത്തെ മൃഗത്തി​ന്റെ മുമ്പാകെ അതിന്റെ അധികാ​രം എല്ലാം നടത്തി ഭൂമി​യെ​യും അതിൽ വസിക്കു​ന്ന​വ​രെ​യും മരണക​ര​മായ മുറിവു പൊറു​ത്തു​പോയ ഒന്നാം​മൃ​ഗത്തെ നമസ്‌ക​രി​ക്കു​മാ​റാ​ക്കു​ന്നു. അതു മനുഷ്യർ കാൺകെ ആകാശ​ത്തു​നി​ന്നു ഭൂമി​യി​ലേക്കു തീ ഇറങ്ങു​മാ​റു വലിയ അടയാ​ളങ്ങൾ പ്രവൃ​ത്തി​ക്കു​ന്നു’. (വെളി​പ്പാ​ടു 13:11-13) ഈ കാട്ടു​മൃ​ഗ​ത്തി​നു രണ്ടു രാഷ്‌ട്രീയ ശക്തിക​ളു​ടെ ഒരു പങ്കാളി​ത്തം സൂചി​പ്പി​ക്കുന്ന രണ്ടു​കൊ​മ്പു​കൾ ഉണ്ട്‌. അതു സമു​ദ്ര​ത്തിൽനി​ന്നല്ല, ഭൂമി​യിൽനി​ന്നു കയറി​വ​രു​ന്ന​താ​യി വർണി​ക്ക​പ്പെ​ടു​ന്നു. അങ്ങനെ, അതു സാത്താന്റെ ഇപ്പോൾത്തന്നെ സുസ്ഥാ​പി​ത​മായ ഭൗമി​ക​വ്യ​വ​സ്ഥി​തി​യിൽനി​ന്നു വരുന്നു. അത്‌ അപ്പോൾത്തന്നെ സ്ഥിതി​ചെ​യ്യുന്ന ഒരു ലോക​ശ​ക്തി​യാ​യി​രി​ക്കണം, കർത്താ​വി​ന്റെ ദിവസ​ത്തിൽ ഒരു സുപ്ര​ധാന ധർമം കയ്യേൽക്കു​ന്ന​തു​തന്നെ.

26. (എ) രണ്ടു​കൊ​മ്പു​ളള കാട്ടു​മൃ​ഗം എന്താണ്‌, അത്‌ ഒന്നാമത്തെ കാട്ടു​മൃ​ഗ​ത്തോട്‌ എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു? (ബി) രണ്ടു​കൊ​മ്പു​ളള മൃഗത്തി​ന്റെ കൊമ്പു​കൾ കുഞ്ഞാ​ടി​ന്റേ​തു​പോ​ലെ ആയിരി​ക്കു​ന്നത്‌ ഏതർഥ​ത്തിൽ, സംസാ​രി​ക്കു​മ്പോൾ അത്‌ ഒരു “മഹാസർപ്പം എന്നപോ​ലെ” ആകുന്ന​തെ​ങ്ങനെ? (സി) ദേശീയ ചിന്താ​ഗ​തി​ക്കാ​രായ ആളുകൾ യഥാർഥ​ത്തിൽ ആരാധി​ക്കു​ന്നത്‌ എന്തി​നെ​യാണ്‌, ദേശീ​യ​ത്വം എന്തി​നോട്‌ ഉപമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു? (അടിക്കു​റി​പ്പു കാണുക.)

26 അത്‌ എന്തായി​രി​ക്കാൻ കഴിയും? ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി—ഒന്നാമത്തെ കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴാമത്തെ തല, എന്നാൽ ഒരു പ്രത്യേക ധർമത്തിൽ! ഒരു വ്യത്യ​സ്‌ത​കാ​ട്ടു​മൃ​ഗം എന്നനി​ല​യിൽ അതിനെ ദർശന​ത്തിൽ ഒററ​പ്പെ​ടു​ത്തു​ന്നത്‌ അതു ലോക​രം​ഗത്തു സ്വത​ന്ത്ര​മാ​യി എങ്ങനെ പ്രവർത്തി​ക്കു​ന്നു​വെന്നു വ്യക്തമാ​യി കാണാൻ നമ്മെ സഹായി​ക്കു​ന്നു. രണ്ടു​കൊ​മ്പു​ളള ഈ ആലങ്കാ​രിക കാട്ടു​മൃ​ഗം ഒരേ സമയത്തു സ്ഥിതി​ചെ​യ്യു​ന്ന​തും പരസ്‌പരം സഹകരി​ക്കു​ന്ന​തു​മായ രണ്ടു സ്വതന്ത്ര രാഷ്‌ട്രീയ ശക്തികൾ ചേർന്നു രൂപീ​ക​രി​ക്ക​പ്പെ​ടു​ന്നു. ഒരു “കുഞ്ഞാ​ടി​ന്നു​ള​ള​തു​പോ”ലുളള അതിന്റെ രണ്ടു​കൊ​മ്പു​കൾ, അതു മുഴു ലോക​വും തിരി​ഞ്ഞു​വ​രേണ്ട മികച്ച ഒരു ഭരണരൂ​പ​ത്തോ​ടെ നിരു​പ​ദ്ര​വ​കാ​രി​യും ശാന്തസ്വ​ഭാ​വി​യും ആയി ചമയു​ന്നു​വെന്നു സൂചി​പ്പി​ക്കു​ന്നു. എന്നാൽ അതിന്റെ ഭരണരൂ​പം സ്വീക​രി​ക്കാ​ത്തി​ട​ത്തെ​ല്ലാം അതു സമ്മർദ​വും ഭീഷണി​യും വ്യക്തമായ അക്രമം​പോ​ലും പ്രയോ​ഗി​ക്കു​ന്നു​വെ​ന്ന​തിൽ, അത്‌ ഒരു “മഹാസർപ്പം എന്നപോ​ലെ” സംസാ​രി​ക്കു​ന്നു. അതു ദൈവ​കു​ഞ്ഞാ​ടി​ന്റെ ഭരണത്തിൻകീ​ഴിൽ ദൈവ​രാ​ജ്യ​ത്തോ​ടു​ളള വിധേ​യ​ത്വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടില്ല, പകരം മഹാസർപ്പ​മായ സാത്താന്റെ താത്‌പ​ര്യ​ങ്ങ​ളോ​ടു​ളള വിധേ​യ​ത്വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അതു ദേശീ​യത്വ ഭിന്നത​ക​ളെ​യും വിദ്വേ​ഷ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു, അവ ഒന്നാമത്തെ കാട്ടു​മൃ​ഗ​ത്തി​ന്റെ ആരാധ​നയെ വർധി​ത​മാ​ക്കി. c

27. (എ) രണ്ടു​കൊ​മ്പു​ളള കാട്ടു​മൃ​ഗ​ത്തി​ന്റെ ഏതു മനോ​ഭാ​വം അത്‌ ആകാശ​ത്തു​നി​ന്നു തീ ഇറങ്ങാൻ ഇടയാ​ക്കു​ന്നു​വെന്ന വസ്‌തു​ത​യാൽ സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു? (ബി) രണ്ടു​കൊ​മ്പു​ളള കാട്ടു​മൃ​ഗ​ത്തി​ന്റെ ആധുനിക പകർപ്പി​നെ അനേക​മാ​ളു​കൾ എങ്ങനെ വീക്ഷി​ക്കു​ന്നു?

27 രണ്ടു​കൊ​മ്പു​ളള കാട്ടു​മൃ​ഗം ആകാശ​ത്തു​നി​ന്നു തീ ഇറങ്ങു​മാ​റാ​ക്കി​ക്കൊ​ണ്ടു​പോ​ലും വലിയ അടയാ​ളങ്ങൾ കാണി​ക്കു​ന്നു. (താരത​മ്യം ചെയ്യുക: മത്തായി 7:21-23.) ഈ ഒടുവി​ലത്തെ അടയാളം, ബാലിന്റെ പ്രവാ​ച​കൻമാ​രോട്‌ ഒരു മത്സരത്തിൽ ഏർപ്പെട്ട ദൈവ​ത്തി​ന്റെ പുരാതന പ്രവാ​ച​ക​നായ ഏലിയാ​വി​നെ​ക്കു​റി​ച്ചു നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. അവൻ യഹോ​വ​യു​ടെ നാമത്തിൽ ആകാശ​ത്തു​നി​ന്നു വിജയ​ക​ര​മാ​യി തീ ഇറങ്ങു​മാ​റാ​ക്കി​യ​പ്പോൾ അവൻ സത്യ​പ്ര​വാ​ച​ക​നും ബാലി​ന്റേതു വ്യാജ​പ്ര​വാ​ച​കൻമാ​രും ആണെന്ന്‌ അതു സംശയ​ലേ​ശ​മെ​ന്യേ തെളി​യി​ച്ചു. (1 രാജാ​ക്കൻമാർ 18:21-40) ആ ബാൽ പ്രവാ​ച​കൻമാ​രെ​പ്പോ​ലെ രണ്ടു​കൊ​മ്പു​ളള കാട്ടു​മൃ​ഗം അതിന്‌ ഒരു പ്രവാ​ച​ക​നാ​യി​രി​ക്കാൻ വേണ്ട യോഗ്യ​ത​ക​ളു​ണ്ടെന്നു വിചാ​രി​ക്കു​ന്നു. (താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 13:14, 15; 19:20.) എന്തിന്‌, അതു രണ്ടു ലോക​മ​ഹാ​യു​ദ്ധ​ങ്ങ​ളിൽ തിൻമ​യു​ടെ ശക്തികളെ തുടച്ചു​നീ​ക്കി​യ​താ​യും ഇപ്പോൾ നിരീ​ശ്വര കമ്മ്യൂ​ണി​സ​ത്തി​നെ​തി​രെ ഉറച്ചു​നിൽക്കു​ന്ന​താ​യും അവകാ​ശ​പ്പെ​ടു​ന്നു! വാസ്‌ത​വ​ത്തിൽ, അനേകർ രണ്ടു​കൊ​മ്പു​ളള കാട്ടു​മൃ​ഗ​ത്തി​ന്റെ ആധുനിക പകർപ്പി​നെ സ്വാത​ന്ത്ര്യ​ത്തി​ന്റെ കാവൽക്കാ​ര​നാ​യും ഭൗതി​ക​നൻമ​ക​ളു​ടെ ഉറവാ​യും വീക്ഷി​ക്കു​ന്നു.

കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതിമ

28. കുഞ്ഞാ​ടി​ന്റേ​തു​പോ​ലു​ളള അതിന്റെ രണ്ടു​കൊ​മ്പു​കൾ സൂചി​പ്പി​ച്ചേ​ക്കാ​വു​ന്ന​തു​പോ​ലെ രണ്ടു​കൊ​മ്പു​ളള കാട്ടു​മൃ​ഗം നിർദോ​ഷി​യ​ല്ലെന്ന്‌ യോഹ​ന്നാൻ പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ?

28 രണ്ടു​കൊ​മ്പു​ളള ഈ കാട്ടു​മൃ​ഗം അതിന്റെ കുഞ്ഞാ​ടി​ന്റേ​തു​പോ​ലു​ളള രണ്ടു കൊമ്പു​കൾ സൂചി​പ്പി​ച്ചേ​ക്കാ​വു​ന്ന​തു​പോ​ലെ നിർദോ​ഷി​യാ​ണോ? യോഹ​ന്നാൻ തുടർന്നു പറയുന്നു: “മൃഗത്തി​ന്റെ മുമ്പിൽ പ്രവൃ​ത്തി​പ്പാൻ തനിക്കു ബലം കിട്ടിയ അടയാ​ള​ങ്ങ​ളെ​ക്കൊ​ണ്ടു ഭൂവാ​സി​കളെ തെററി​ക്കു​ക​യും വാളാൽ മുറി​വേ​റ​റി​ട്ടും ജീവിച്ച മൃഗത്തി​ന്നു പ്രതിമ ഉണ്ടാക്കു​വാൻ ഭൂവാ​സി​ക​ളോ​ടു പറകയും ചെയ്യുന്നു. മൃഗത്തി​ന്റെ പ്രതിമ സംസാ​രി​ക്കേ​ണ്ട​തി​ന്നും മൃഗത്തി​ന്റെ പ്രതി​മയെ നമസ്‌ക​രി​ക്കാ​ത്ത​വരെ ഒക്കെയും കൊല്ലി​ക്കേ​ണ്ട​തി​ന്നും മൃഗത്തി​ന്റെ പ്രതി​മെക്കു ആത്മാവി​നെ കൊടു​പ്പാൻ അതിന്നു ബലം ലഭിച്ചു.”—വെളി​പ്പാ​ടു 13:14, 15.

29. (എ) കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതി​മ​യു​ടെ ഉദ്ദേശ്യം എന്താണ്‌, ഈ പ്രതിമ നിർമി​ക്ക​പ്പെ​ട്ട​തെ​പ്പോൾ? (ബി) കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതിമ ജീവനി​ല്ലാത്ത ഒരു പ്രതി​മ​യ​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

29 ഈ ‘കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതിമ’ എന്താണ്‌, അതിന്റെ ഉദ്ദേശ്യം എന്താണ്‌? അത്‌ ഏതിന്റെ ഒരു പ്രതി​മ​യാ​യി​രി​ക്കു​ന്നു​വോ ആ ഏഴുത​ല​യു​ളള കാട്ടു​മൃ​ഗ​ത്തി​ന്റെ ആരാധ​നയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അങ്ങനെ ഫലത്തിൽ കാട്ടു​മൃ​ഗ​ത്തി​ന്റെ അസ്‌തി​ത്വം നിലനിർത്തു​ക​യു​മാണ്‌ ഉദ്ദേശ്യം. ഏഴുത​ല​യു​ളള കാട്ടു​മൃ​ഗം അതിന്റെ വാൾമു​റി​വിൽനി​ന്നു സൗഖ്യം പ്രാപി​ച്ച​ശേഷം, അതായത്‌ ഒന്നാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​ച്ച​ശേഷം ഈ പ്രതിമ നിർമി​ക്ക​പ്പെ​ടു​ന്നു. നെബു​ഖ​ദ്‌നേസർ ദൂരാ സമഭൂ​മി​യിൽ ഉയർത്തി​യ​തു​പോ​ലെ അതു ജീവനി​ല്ലാത്ത ഒരു പ്രതി​മയല്ല. (ദാനീ​യേൽ 3:1) പ്രതിമ ജീവി​ക്കേ​ണ്ട​തി​നും ലോക​ച​രി​ത്ര​ത്തിൽ ഒരു പങ്കു വഹി​ക്കേ​ണ്ട​തി​നും രണ്ടു​കൊ​മ്പു​ളള കാട്ടു​മൃ​ഗം ഈ പ്രതി​മക്കു ജീവൻ പകരുന്നു.

30, 31. (എ) ഈ പ്രതിമ എന്താ​ണെന്നു ചരിത്ര വസ്‌തു​തകൾ തിരി​ച്ച​റി​യി​ക്കു​ന്നു? (ബി) ഈ പ്രതി​മയെ ആരാധി​ക്കാൻ വിസമ്മ​തി​ച്ച​തിന്‌ ആരെങ്കി​ലും കൊല്ല​പ്പെ​ട്ടി​ട്ടു​ണ്ടോ? വിശദീ​ക​രി​ക്കുക.

30 ഈ പ്രതിമ ബ്രിട്ട​നും ഐക്യ​നാ​ടു​ക​ളും നിർദേ​ശി​ച്ച​തും പ്രോ​ത്സാ​ഹി​പ്പി​ച്ച​തും പിന്തു​ണ​ച്ച​തും ആദ്യം സർവരാ​ജ്യ​സ​ഖ്യം എന്ന്‌ അറിയ​പ്പെ​ട്ട​തു​മായ സ്ഥാപന​മാ​ണെന്നു ചരിത്രം തിരി​ച്ച​റി​യി​ക്കു​ന്നു. പിന്നീടു വെളി​പ്പാ​ടു 17-ാം അധ്യാ​യ​ത്തിൽ അത്‌ ഒരു വ്യത്യസ്‌ത പ്രതീ​ക​ത്തിൽ പ്രത്യ​ക്ഷ​പ്പെ​ടും, സ്വതന്ത്ര അസ്‌തി​ത്വ​മു​ളള ജീവി​ക്കു​ന്ന​തും ശ്വസി​ക്കു​ന്ന​തു​മായ കടും​ചു​വ​പ്പു​ളള ഒരു കാട്ടു​മൃ​ഗ​മാ​യി​ത്തന്നെ. മനുഷ്യ​വർഗ​ത്തി​നു സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കൈവ​രു​ത്താൻ കഴിവു​ളള ഏകനെന്നു വീമ്പി​ള​ക്കു​ന്ന​തി​ലൂ​ടെ ഈ സാർവ​ദേ​ശീ​യ​സം​ഘം ‘സംസാ​രി​ക്കു​ന്നു.’ എന്നാൽ യഥാർഥ​ത്തിൽ അത്‌ അംഗരാ​ജ്യ​ങ്ങൾക്ക്‌ അന്യോ​ന്യം ശകാരി​ക്കാ​നും അധി​ക്ഷേ​പി​ക്കാ​നു​മു​ളള ഒരു വേദി​യാ​യി​ത്തീർന്നി​രി​ക്കു​ന്നു. അതിന്റെ അധികാ​ര​ത്തി​നു കീഴ്‌പെ​ടാത്ത ഏതു ജനത​യെ​യും അതു ഭ്രഷ്ടി​നാൽ, അല്ലെങ്കിൽ ജീവി​ച്ചി​രി​ക്കെ​യു​ളള മരണത്താൽ ഭീഷണി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അതിന്റെ ആദർശങ്ങൾ അനുസ​രി​ക്കാൻ പരാജ​യ​പ്പെ​ടുന്ന ജനതകളെ പുറം​ത​ള​ളു​മെന്ന്‌ അതു ഭീഷണി​പ്പെ​ടു​ത്തു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌. മഹോ​പ​ദ്രവം പൊട്ടി​പ്പു​റ​പ്പെ​ടു​മ്പോൾ കാട്ടു​മൃ​ഗ​ത്തി​ന്റെ ഈ പ്രതി​മ​യു​ടെ സൈനിക ‘കൊമ്പു​കൾ’ ഒരു വിനാശക ധർമം നിറ​വേ​റ​റും.—വെളി​പ്പാ​ടു 7:14; 17:8, 16.

31 രണ്ടാം ലോക​മ​ഹാ​യു​ദ്ധാ​ന​ന്തരം—ഇപ്പോൾ ഐക്യ​രാ​ഷ്‌ട്ര​സം​ഘ​ട​ന​യാ​യി പ്രത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കുന്ന—കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതിമ ഒരു അക്ഷരീയ വിധത്തിൽത്തന്നെ കൊല നടത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, 1950-ൽ ഐക്യ​രാ​ഷ്‌ട്ര​സേന ഉത്തര​കൊ​റി​യ​യും ദക്ഷിണ​കൊ​റി​യ​യും തമ്മിലു​ളള യുദ്ധത്തിൽ രംഗ​പ്ര​വേശം ചെയ്‌തു. ദക്ഷിണ​കൊ​റി​യ​ക്കാ​രോ​ടു ചേർന്നു​നിന്ന്‌ യുഎൻ സൈന്യം കണക്കാ​ക്ക​പ്പെ​ട്ട​പ്ര​കാ​രം 14,20,000 ഉത്തര​കൊ​റി​യ​ക്കാ​രെ​യും ചൈന​ക്കാ​രെ​യും കൊന്നു. അതു​പോ​ലെ​തന്നെ, 1960 മുതൽ 1964 വരെ ഐക്യ​രാ​ഷ്‌ട്ര​സേ​നകൾ കോം​ഗോ​യിൽ (ഇപ്പോൾ സയർ) പ്രവർത്ത​ന​നി​ര​ത​രാ​യി​രു​ന്നു. അതിലു​പരി, പാപ്പാ​മാ​രായ പോൾ VI-ാമനും ജോൺ പോൾ II-ാമനും ഉൾപ്പെടെ ലോക​നേ​താ​ക്കൻമാർ ഈ പ്രതിമ സമാധാ​ന​ത്തി​നു​ളള മമനു​ഷ്യ​ന്റെ അന്തിമ​വും ഏററവും ഉത്തമവു​മായ പ്രത്യാ​ശ​യാ​ണെന്ന്‌ ഉറപ്പി​ച്ചു​പ​റ​യു​ന്ന​തിൽ തുടർന്നി​രി​ക്കു​ന്നു. മനുഷ്യ​വർഗം അതിനെ സേവി​ക്കാൻ പരാജ​യ​പ്പെ​ടു​ന്നെ​ങ്കിൽ മാനവ​രാ​ശി സ്വയം നശിപ്പി​ക്കു​മെന്ന്‌ അവർ വാദി​ക്കു​ന്നു. അവർ അങ്ങനെ പ്രതി​മയെ പിന്തു​ണ​ക്കാ​നും അതിനെ ആരാധി​ക്കാ​നും വിസമ്മ​തി​ക്കുന്ന എല്ലാ മനുഷ്യ​രും ആലങ്കാ​രി​ക​മാ​യി കൊല്ല​പ്പെ​ടാൻ ഇടയാ​ക്കു​ന്നു.—താരത​മ്യം ചെയ്യുക: ആവർത്ത​ന​പു​സ്‌തകം 5:8, 9.

കാട്ടു​മൃ​ഗ​ത്തി​ന്റെ അടയാളം

32. സ്‌ത്രീ​യു​ടെ സന്തതി​യിൽ ശേഷി​ക്കു​ന്ന​വർക്കു കഷ്ടപ്പാ​ടു​വ​രു​ത്തു​ന്ന​തി​നു സാത്താൻ തന്റെ ദൃശ്യ​സ്ഥാ​പ​ന​ത്തി​ന്റെ രാഷ്‌ട്രീ​യ​ഭാ​ഗ​ങ്ങളെ ഉപയോ​ഗി​ക്കു​ന്ന​തി​നെ യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ?

32 ദൈവ​ത്തി​ന്റെ സ്‌ത്രീ​യു​ടെ സന്തതി​യിൽ ശേഷി​ക്കു​ന്ന​വർക്കു പരമാ​വധി കഷ്ടപ്പാ​ടു​വ​രു​ത്തു​ന്ന​തി​നു സാത്താൻ തന്റെ ദൃശ്യ​സ്ഥാ​പ​ന​ത്തി​ന്റെ രാഷ്‌ട്രീ​യ​ഭാ​ഗ​ങ്ങളെ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു​വെന്ന്‌ യോഹ​ന്നാൻ ഇപ്പോൾ കാണുന്നു. (ഉല്‌പത്തി 3:15) അവൻ ‘കാട്ടു​മൃഗ’ത്തെത്തന്നെ വർണി​ക്കു​ന്ന​തി​ലേക്കു തിരി​യു​ന്നു: “അതു ചെറി​യ​വ​രും വലിയ​വ​രും സമ്പന്നൻമാ​രും ദരി​ദ്രൻമാ​രും സ്വത​ന്ത്രൻമാ​രും ദാസൻമാ​രു​മായ എല്ലാവർക്കും വല​ങ്കൈ​മേ​ലോ നെററി​യി​ലോ മുദ്ര കിട്ടു​മാ​റും മൃഗത്തി​ന്റെ പേരോ പേരിന്റെ സംഖ്യ​യോ ആയ മുദ്ര​യു​ള​ള​വ​ന​ല്ലാ​തെ വാങ്ങു​ക​യോ വില്‌ക്കു​ക​യോ ചെയ്‌വാൻ വഹിയാ​തെ​യും ആക്കുന്നു. ഇവിടെ ജ്ഞാനം​കൊ​ണ്ടു ആവശ്യം. ബുദ്ധി​യു​ള​ളവൻ മൃഗത്തി​ന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മമനു​ഷ്യ​ന്റെ സംഖ്യ​യ​ത്രേ. അതിന്റെ സംഖ്യ അറുനൂ​റ​റ​റു​പ​ത്താ​റു.”—വെളി​പ്പാ​ടു 13:16-18.

33. (എ) കാട്ടു​മൃ​ഗ​ത്തി​ന്റെ പേര്‌ എന്താണ്‌? (ബി) ആറ്‌ എന്ന സംഖ്യ എന്തി​നോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു? വിശദീ​ക​രി​ക്കുക.

33 കാട്ടു​മൃ​ഗ​ത്തിന്‌ ഒരു പേരുണ്ട്‌, ഈ പേര്‌ ഒരു സംഖ്യ​യാണ്‌: 666. ഒരു സംഖ്യ​യെ​ന്ന​നി​ല​യിൽ ആറ്‌ യഹോ​വ​യു​ടെ ശത്രു​ക്ക​ളോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. രെഫയീ​മി​ലെ ഒരു ഫെലി​സ്‌ത്യൻ “അസാധാ​രണ വലിപ്പ”മുളള​വ​നാ​യി​രു​ന്നു, അവന്റെ “കൈവി​ര​ലു​ക​ളും കാൽവി​ര​ലു​ക​ളും ആറാറു വീതമാ​യി​രു​ന്നു.” (1 ദിനവൃ​ത്താ​ന്തം 20:6, NW) തന്റെ രാഷ്‌ട്രീയ ഉദ്യോ​ഗ​സ്ഥൻമാ​രെ ഒരു ആരാധ​ന​യിൽ ഏകീക​രി​ക്കു​ന്ന​തി​നു നെബു​ഖ​ദ്‌നേസർ രാജാവ്‌ 6 മുഴം വീതി​യും 60 മുഴം ഉയരവു​മു​ളള ഒരു സ്വർണ​പ്ര​തിമ സ്ഥാപിച്ചു. ദൈവ​ത്തി​ന്റെ ദാസൻമാർ സ്വർണ​പ്ര​തി​മയെ ആരാധി​ക്കാൻ വിസമ്മ​തി​ച്ച​പ്പോൾ രാജാവ്‌ അവരെ കത്തുന്ന ഒരു തീച്ചൂ​ള​യി​ലേക്ക്‌ എറിഞ്ഞു. (ദാനീ​യേൽ 3:1-23) ആറ്‌ എന്ന സംഖ്യ ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ പൂർണ​തയെ പ്രതി​നി​ധാ​നം ചെയ്യുന്ന ഏഴി​നെ​ക്കാൾ കുറഞ്ഞ​താണ്‌. അതു​കൊണ്ട്‌ ആറിന്റെ ഒരു ത്രിഗു​ണം അങ്ങേയ​റ​റത്തെ അപൂർണ​തയെ പ്രതി​നി​ധാ​നം ചെയ്യുന്നു.

34. (എ) കാട്ടു​മൃ​ഗ​ത്തി​ന്റെ സംഖ്യ ഒരു “മമനു​ഷ്യ​ന്റെ സംഖ്യ”യാണെ​ന്നു​ളള വസ്‌തുത എന്തിനെ സൂചി​പ്പി​ക്കു​ന്നു? (ബി) എന്തു​കൊ​ണ്ടാണ്‌ 666 സാത്താന്റെ രാഷ്‌ട്രീ​യ​വ്യ​വ​സ്ഥി​തി​ക്കു യോജിച്ച ഒരു നാമമാ​യി​രി​ക്കു​ന്നത്‌?

34 ഒരു പേര്‌ ഒരു വ്യക്തിയെ തിരി​ച്ച​റി​യി​ക്കു​ന്നു. അതു​കൊണ്ട്‌ ഈ സംഖ്യ മൃഗത്തെ തിരി​ച്ച​റി​യി​ക്കു​ന്ന​തെ​ങ്ങനെ? അത്‌ ഒരു ആത്മവ്യ​ക്തി​യു​ടേതല്ല, പിന്നെ​യോ ഒരു “മമനു​ഷ്യ​ന്റെ സംഖ്യ”യാണെന്ന്‌ യോഹ​ന്നാൻ പറയുന്നു, അതു​കൊണ്ട്‌ കാട്ടു​മൃ​ഗം മാനു​ഷ​ഗ​വൺമെൻറി​നെ പ്രതീ​ക​പ്പെ​ടു​ത്തുന്ന ഭൗമി​ക​മായ ഒന്നാ​ണെന്ന്‌ ഉറപ്പി​ക്കാൻ പേരു സഹായി​ക്കു​ന്നു. ആറ്‌ ഏഴിൽ എത്താൻ പരാജ​യ​പ്പെ​ടു​ന്ന​തു​പോ​ലെ​തന്നെ, 666—മൂന്നാം ഗുണി​ത​ത്തി​ലു​ളള ആറ്‌—ദൈവ​ത്തി​ന്റെ പൂർണ​ത​യു​ടെ നിലവാ​ര​ത്തി​ലെ​ത്താൻ ദാരു​ണ​മാ​യി പരാജ​യ​പ്പെ​ടുന്ന ലോക​ത്തി​ലെ ബൃഹത്തായ രാഷ്‌ട്രീ​യ​വ്യ​വ​സ്ഥി​തി​ക്കു യോജിച്ച ഒരു പേരാണ്‌. വൻരാ​ഷ്‌ട്രീ​യ​വും വൻമത​വും വൻവ്യാ​പാ​ര​വും മനുഷ്യ​വർഗ​ത്തി​ന്റെ ഒരു മർദക​നും ദൈവ​ജ​ന​ങ്ങ​ളു​ടെ ഒരു പീഡക​നും എന്നനി​ല​യിൽ ആ കാട്ടു​മൃ​ഗത്തെ നിലനിർത്തു​മ്പോൾ, ലോക​ത്തി​ലെ രാഷ്‌ട്രീയ കാട്ടു​മൃ​ഗം 666 എന്ന സംഖ്യാ​നാ​മ​ത്തിൻകീ​ഴിൽ പരമോ​ന്ന​ത​നാ​യി ഭരണം നടത്തുന്നു.

35. കാട്ടു​മൃ​ഗ​ത്തി​ന്റെ പേര്‌ നെററി​യി​ലോ വലം​കൈ​യി​ലോ അടയാ​ള​പ്പെ​ടു​ത്ത​പ്പെ​ടു​ന്നത്‌ എന്തിനെ അർഥമാ​ക്കു​ന്നു?

35 കാട്ടു​മൃ​ഗ​ത്തി​ന്റെ പേര്‌ നെററി​യി​ലോ വലം​കൈ​യി​ലോ അടയാ​ള​പ്പെ​ടു​ത്ത​പ്പെ​ടു​ന്നത്‌ എന്തിനെ അർഥമാ​ക്കു​ന്നു? യഹോവ ഇസ്രാ​യേ​ലി​നു ന്യായ​പ്ര​മാ​ണം നൽകി​യ​പ്പോൾ അവൻ അവരോ​ടു പറഞ്ഞു: “ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളു​ടെ ഹൃദയ​ത്തി​ലും മനസ്സി​ലും സംഗ്ര​ഹി​ച്ചു നിങ്ങളു​ടെ കൈമേൽ അടയാ​ള​മാ​യി കെട്ടു​ക​യും അവ നിങ്ങളു​ടെ കണ്ണുകൾക്കു​മ​ദ്ധ്യേ പട്ടമാ​യി​രി​ക്ക​യും വേണം.” (ആവർത്ത​ന​പു​സ്‌തകം 11:18) ഇസ്രാ​യേ​ല്യർ ന്യായ​പ്ര​മാ​ണത്തെ അവരുടെ കൺമു​മ്പിൽ നിരന്തരം നിലനിർത്ത​ണ​മെന്ന്‌ അത്‌ അർഥമാ​ക്കി, അത്‌ അവരുടെ എല്ലാ പ്രവർത്ത​ന​ങ്ങ​ളെ​യും ചിന്തക​ളെ​യും സ്വാധീ​നി​ക്കു​ന്ന​തി​നു​തന്നെ. അഭിഷി​ക്ത​രാ​കുന്ന 1,44,000-ത്തിന്‌ അവരുടെ നെററി​ക​ളിൽ പിതാ​വി​ന്റെ നാമവും യേശു​വി​ന്റെ നാമവും എഴുത​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി പറഞ്ഞി​രി​ക്കു​ന്നു. ഇതു യഹോ​വ​യാം ദൈവ​ത്തി​നും യേശു​ക്രി​സ്‌തു​വി​നും ഉളളവ​രെന്ന നിലയിൽ അവരെ തിരി​ച്ച​റി​യി​ക്കു​ന്നു. (വെളി​പ്പാ​ടു 14:1) അതനു​ക​രിച്ച്‌, സാത്താൻ കാട്ടു​മൃ​ഗ​ത്തി​ന്റെ ഭൂത അടയാളം ഉപയോ​ഗി​ക്കു​ന്നു. വാങ്ങലും വിൽക്ക​ലും പോലെ അനുദിന പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന ഏതൊ​രാ​ളും കാട്ടു​മൃ​ഗം ചെയ്യു​ന്ന​തു​പോ​ലെ കാര്യങ്ങൾ ചെയ്യാൻ നിർബ​ന്ധി​ക്ക​പ്പെ​ടു​ന്നു, ഉദാഹ​ര​ണ​മാ​യി, പുണ്യ​ദി​നങ്ങൾ ആഘോ​ഷി​ക്കുന്ന കാര്യ​ത്തി​ലെ​ന്ന​പോ​ലെ. അവർ തങ്ങളുടെ ജീവി​തത്തെ ഭരിക്കാൻ മൃഗത്തെ അനുവ​ദി​ച്ചു​കൊണ്ട്‌ അതിന്റെ അടയാളം സ്വീക​രി​ക്ക​ത്ത​ക്ക​വണ്ണം അതിനെ ആരാധി​ക്കാൻ പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

36. കാട്ടു​മൃ​ഗ​ത്തി​ന്റെ അടയാളം സ്വീക​രി​ക്കാൻ വിസമ്മ​തി​ക്കു​ന്ന​വർക്ക്‌ എന്തു പ്രശ്‌നങ്ങൾ ഉണ്ടായി​ട്ടുണ്ട്‌?

36 കാട്ടു​മൃ​ഗ​ത്തി​ന്റെ അടയാളം സ്വീക​രി​ക്കാൻ വിസമ്മ​തി​ക്കു​ന്ന​വർക്കു നിരന്തര പ്രശ്‌നങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, 1930-കളിൽ തുടങ്ങി അവർക്കു പല കോട​തി​യു​ദ്ധങ്ങൾ നടത്തേ​ണ്ടി​വന്നു, അക്രമാ​സ​ക്ത​മായ ആൾക്കൂ​ട്ട​ത്തെ​യും മററു പീഡന​ങ്ങ​ളെ​യും സഹി​ക്കേ​ണ്ടി​വന്നു. സമഗ്രാ​ധി​പത്യ രാജ്യ​ങ്ങ​ളിൽ അവർ തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ അടയ്‌ക്ക​പ്പെട്ടു, അവിടെ അനേകർ മരിച്ചു. രണ്ടാം ലോക​മ​ഹാ​യു​ദ്ധം മുതൽ നിരവധി യുവജ​നങ്ങൾ നീണ്ട ജയിൽവാ​സം അനുഭ​വി​ച്ചി​ട്ടുണ്ട്‌, തങ്ങളുടെ ക്രിസ്‌തീയ നിഷ്‌പക്ഷത സംബന്ധി​ച്ചു വിട്ടു​വീഴ്‌ച ചെയ്യാ​നു​ളള വിസമ്മതം നിമിത്തം ചിലർ ദണ്ഡിപ്പി​ക്ക​പ്പെട്ടു, കൊല്ല​പ്പെ​ടു​ക​പോ​ലും ചെയ്‌തു. മററു രാജ്യ​ങ്ങ​ളിൽ ക്രിസ്‌ത്യാ​നി​കൾക്ക്‌ അക്ഷരാർഥ​ത്തിൽ വാങ്ങു​ക​യോ വിൽക്കു​ക​യോ ചെയ്യാൻ കഴിയു​ന്നില്ല; ചിലർക്കു സ്വത്തു കൈവ​ശം​വെ​ക്കാൻ കഴിയു​ന്നില്ല; മററു​ള​ളവർ ബലാൽക്കാ​രം ചെയ്യ​പ്പെ​ടു​ക​യോ കൊല്ല​പ്പെ​ടു​ക​യോ തങ്ങളുടെ മാതൃ​രാ​ജ്യ​ത്തു​നിന്ന്‌ ആട്ടി ഓടി​ക്ക​പ്പെ​ടു​ക​യോ ചെയ്‌തി​രി​ക്കു​ന്നു. എന്തു​കൊണ്ട്‌? അവർ നല്ല മനഃസാ​ക്ഷി​യോ​ടെ ഒരു രാഷ്‌ട്രീയ പാർട്ടി​ക്കാർഡു വാങ്ങാൻ വിസമ്മ​തി​ക്കു​ന്ന​തു​നി​മി​ത്തം. dയോഹ​ന്നാൻ 17:16.

37, 38. (എ) കാട്ടു​മൃ​ഗ​ത്തി​ന്റെ അടയാളം സ്വീക​രി​ക്കാൻ വിസമ്മ​തി​ക്കു​ന്ന​വർക്കു ലോകം ഒരു പ്രശ്‌ന​സ്ഥ​ല​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ആർ നിർമലത പാലി​ക്കു​ന്നു, അവർ എന്തു ചെയ്യാൻ തീരു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്നു?

37 ഭൂമി​യു​ടെ ചില പ്രദേ​ശ​ങ്ങ​ളിൽ, ബൈബിൾസ​ത്യ​ത്തി​നു​വേണ്ടി നില​കൊ​ള​ളു​ന്നവർ കുടും​ബാം​ഗ​ങ്ങ​ളാ​ലും മുൻസ്‌നേ​ഹി​ത​രാ​ലും ഭ്രഷ്ടരാ​ക്ക​പ്പെ​ടുന്ന അളവോ​ളം മതം സാമു​ദാ​യി​ക​ജീ​വി​ത​ത്തിൽ വളരെ അടിയു​റ​ച്ചു​പോ​യി​രി​ക്കു​ന്നു. സഹിച്ചു​നിൽക്കു​ന്ന​തി​നു വലിയ വിശ്വാ​സം ആവശ്യ​മാണ്‌. (മത്തായി 10:36-38; 17:22) ഭൂരി​പ​ക്ഷ​വും ഭൗതി​ക​ധ​നത്തെ ആരാധി​ക്കു​ന്ന​തും സത്യസ​ന്ധ​ത​യി​ല്ലായ്‌മ പടർന്നു​പി​ടി​ച്ചി​രി​ക്കു​ന്ന​തു​മായ ഒരു ലോക​ത്തിൽ, നേരായ ഒരു ഗതി പിന്തു​ട​രു​ന്ന​തിൽ യഹോവ തന്നെ താങ്ങു​ന്ന​തിന്‌ സത്യ​ക്രി​സ്‌ത്യാ​നി അവനിൽ പൂർണ​മാ​യി ആശ്രയി​ക്കേ​ണ്ട​തുണ്ട്‌. (സങ്കീർത്തനം 11:7; എബ്രായർ 13:18) ദുർമാർഗം പടർന്നു പന്തലി​ച്ചി​രി​ക്കുന്ന ഒരു ലോക​ത്തിൽ നിർമ​ല​രും ശുദ്ധരു​മാ​യി നില​കൊ​ള​ളാൻ വലിയ തീരു​മാ​ന​ശേഷി ആവശ്യ​മാണ്‌. രോഗി​ക​ളാ​കുന്ന ക്രിസ്‌ത്യാ​നി​കൾ രക്തത്തിന്റെ പവിത്രത സംബന്ധിച്ച ദൈവ​നി​യമം ലംഘി​ക്കാൻ പലപ്പോ​ഴും ഡോക്ടർമാ​രാ​ലും നേഴ്‌സു​മാ​രാ​ലും നിർബ​ന്ധി​ക്ക​പ്പെ​ടു​ന്നു; അവർക്കു തങ്ങളുടെ വിശ്വാ​സ​ത്തി​നെ​തി​രായ കോടതി വിധി​ക​ളെ​പ്പോ​ലും ചെറു​ത്തു​നിൽക്കേ​ണ്ട​തുണ്ട്‌. (പ്രവൃ​ത്തി​കൾ 15:28, 29; 1 പത്രൊസ്‌ 4:3, 4) കൂടാതെ തൊഴി​ലി​ല്ലായ്‌മ വർധി​ച്ചു​വ​രുന്ന ഈ നാളു​ക​ളിൽ ഒരു സത്യ​ക്രി​സ്‌ത്യാ​നി​ക്കു ദൈവ​ത്തോ​ടു​ളള തന്റെ നിർമ​ല​ത​യിൽ വിട്ടു​വീഴ്‌ച ചെയ്യുന്ന ജോലി ഒഴിവാ​ക്കു​ന്നതു കൂടുതൽ പ്രയാ​സ​കരം ആയിത്തീർന്നു​കൊ​ണ്ടി​രി​ക്കു​ന്നു.—മീഖാ 4:3, 5.

38 അതെ, കാട്ടു​മൃ​ഗ​ത്തി​ന്റെ അടയാളം ഇല്ലാത്ത​വർക്കു ലോകം ഒരു പ്രശ്‌ന​സ്ഥലം ആണ്‌. സ്‌ത്രീ​യു​ടെ സന്തതി​യിൽ ശേഷി​പ്പു​ള​ള​വ​രും അതു​പോ​ലെ​തന്നെ 40 ലക്ഷത്തി​ല​ധി​കം വരുന്ന മഹാപു​രു​ഷാ​ര​വും ദൈവ​നി​യ​മങ്ങൾ ലംഘി​ക്കു​ന്ന​തി​നു​ളള എല്ലാ സമ്മർദ​ങ്ങ​ളും ഉണ്ടായി​രു​ന്നി​ട്ടും നിർമലത പാലി​ക്കു​ന്നത്‌ യഹോ​വ​യു​ടെ ശക്തിയു​ടെ​യും അനു​ഗ്ര​ഹ​ത്തി​ന്റെ​യും ഒരു മുന്തിയ പ്രകട​ന​മാണ്‌. (വെളി​പ്പാ​ടു 7:9) ഭൂമി​യി​ലു​ട​നീ​ളം നമു​ക്കെ​ല്ലാം ഒററ​ക്കെ​ട്ടാ​യി യഹോ​വ​യെ​യും അവന്റെ നീതി​യു​ളള വഴിക​ളെ​യും മഹത്ത്വീ​ക​രി​ക്കു​ന്ന​തിൽ തുടരാം, നാം കാട്ടു​മൃ​ഗ​ത്തി​ന്റെ അടയാളം സ്വീക​രി​ക്കാൻ വിസമ്മ​തി​ക്കു​ക​യിൽത്തന്നെ.—സങ്കീർത്തനം 34:1-3.

[അടിക്കു​റി​പ്പു​കൾ]

a കൂടുതൽ വിശദാം​ശ​ങ്ങൾക്കു ദയവായി, വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി പ്രസി​ദ്ധീ​ക​രിച്ച “അങ്ങയുടെ ഇഷ്ടം ഭൂമി​യിൽ ചെയ്യ​പ്പെ​ടട്ടെ” (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ 166-201 പേജുകൾ കാണുക.

b ആർ. സി. എച്ച്‌. ലെൻസ്‌കി​യു​ടെ ദി ഇൻറർപ്ര​ട്ടേഷൻ ഓഫ്‌ സെൻറ്‌ ജോൺസ്‌ റെവ​ലേഷൻ പേജ്‌ 390-1.

c ദേശീയത്വം ഫലത്തിൽ ഒരു മതമാ​ണെന്നു നിരൂ​പകർ കുറി​ക്കൊ​ണ്ടി​ട്ടുണ്ട്‌. അതു​കൊണ്ട്‌, ദേശീയ ചിന്താ​ഗ​തി​ക്കാ​രായ ആളുകൾ അവർ താമസി​ക്കുന്ന രാജ്യ​ത്താൽ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടുന്ന കാട്ടു​മൃ​ഗ​ത്തി​ന്റെ ആ ഭാഗത്തെ യഥാർഥ​ത്തിൽ ആരാധി​ക്കു​ക​യാണ്‌. ഐക്യ​നാ​ടു​ക​ളി​ലെ ദേശീ​യ​ത്വം സംബന്ധി​ച്ചു നാം വായി​ക്കു​ന്നു: “ഒരു മതമെ​ന്ന​നി​ല​യിൽ വീക്ഷി​ക്ക​പ്പെ​ടുന്ന ദേശീ​യ​ത്വ​ത്തി​നു കഴിഞ്ഞ കാലത്തെ വലിയ മതസ​മ്പ്ര​ദാ​യ​ങ്ങ​ളോ​ടു വളരെ യോജി​പ്പുണ്ട്‌ . . . ആധുനിക മത ദേശീ​യ​വാ​ദി തന്റെ സ്വന്തം ദേശീ​യ​ദൈ​വ​ത്തിൽ ആശ്രയ​ബോ​ധ​മു​ള​ള​വ​നാണ്‌. അവന്റെ ശക്തമായ സഹായ​ത്തി​ന്റെ ആവശ്യം അയാൾക്കു തോന്നു​ന്നു. തന്റെ സ്വന്തം പൂർണ​ത​യു​ടെ​യും സന്തുഷ്ടി​യു​ടെ​യും ഉറവായി അയാൾ അവനെ കാണുന്നു. തീർത്തും മതപര​മായ ഒരർഥ​ത്തിൽ അയാൾ തന്നേത്തന്നെ അവനു കീഴ്‌പെ​ടു​ത്തു​ന്നു. . . . രാജ്യം അനന്തമാ​ണെ​ന്നും അവളുടെ വീരപു​ത്രൻമാ​രു​ടെ മരണം അവളുടെ കെട്ടട​ങ്ങാത്ത പ്രതാ​പ​ത്തെ​യും പ്രശസ്‌തി​യെ​യും വർധി​പ്പി​ക്കു​ക​മാ​ത്രം ചെയ്യു​ന്നു​വെ​ന്നും കരുത​പ്പെ​ടു​ന്നു.”—കാൾട്ടൻ ജെ. എഫ്‌. ഹെയ്‌സ്‌, അമേരി​ക്ക​ക്കാർ എന്തു വിശ്വ​സി​ക്കു​ന്നു, അവർ എങ്ങനെ ആരാധി​ക്കു​ന്നു (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ 359-ാം പേജിൽ ജെ. പോൾ വില്യംസ്‌ ഉദ്ധരി​ച്ച​പ്ര​കാ​രം.

d ഉദാഹരണത്തിന്‌, ഇവ കാണുക: 1971 സെപ്‌റ​റം​ബർ 1-ലെ ദ വാച്ച്‌ടവർ 520-ാം പേജ്‌; 1974 ജൂൺ 15-ലേത്‌ 373-ാം പേജ്‌; 1975 ജൂൺ 1-ലേത്‌ 341-ാം പേജ്‌; 1979 ഫെബ്രു​വരി 1-ലേത്‌ 23-ാം പേജ്‌; 1979 ജൂൺ 1-ലേത്‌ 20-ാം പേജ്‌; 1980 മേയ്‌ 15-ലേത്‌ 10-ാം പേജ്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[195-ാം പേജിലെ ചിത്രം]

കാട്ടുമൃഗത്തിന്റെ പ്രതി​മക്കു ശ്വാസം നൽകാൻ അതിന്‌ അനുവാ​ദം ലഭിച്ചു