വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെളിപാട്‌—അതിന്റെ മഹത്തായ പാരമ്യം!

വെളിപാട്‌—അതിന്റെ മഹത്തായ പാരമ്യം!

അധ്യായം 1

വെളി​പാട്‌—അതിന്റെ മഹത്തായ പാരമ്യം!

1. നാം സന്തുഷ്ട​രാ​യി​രി​ക്കാൻ ദൈവ​മാ​ഗ്ര​ഹി​ക്കു​ന്നു​വെന്ന്‌ നമു​ക്കെ​ങ്ങനെ അറിയാം?

 യോഹ​ന്നാ​നു​ണ്ടായ ഒരു വെളി​പാട്‌—ബൈബി​ളി​ലെ ഈ കോൾമ​യിർക്കൊ​ള​ളി​ക്കുന്ന പുസ്‌തകം ദിവ്യ​രേ​ഖയെ സന്തോ​ഷ​ക​ര​മായ പാരമ്യ​ത്തി​ലെ​ത്തി​ക്കു​ന്നു. “സന്തോ​ഷകര”മെന്നു ഞങ്ങൾ പറയു​ന്ന​തെ​ന്തു​കൊ​ണ്ടാണ്‌? കൊള​ളാം, ബൈബി​ളി​ന്റെ രചയി​താവ്‌ തന്നെ സ്‌നേ​ഹി​ക്കു​ന്ന​വരെ “മഹത്തായ സുവാർത്ത” ഭരമേൽപ്പി​ക്കുന്ന “സന്തുഷ്ട​നായ ദൈവം” എന്നു വർണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. നാമും സന്തുഷ്ട​രാ​യി​രി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. അങ്ങനെ തുടക്ക​ത്തിൽതന്നെ വെളി​പാട്‌ നമുക്കി​ങ്ങനെ ഉറപ്പു​നൽകു​ന്നു: ‘ഈ പ്രവച​ന​ത്തി​ലെ വാക്കുകൾ വായി​ക്കു​ന്നവൻ . . . സന്തുഷ്ട​നാ​കു​ന്നു.’ അതിന്റെ അവസാ​നത്തെ അധ്യാ​യ​ത്തിൽ നമ്മോ​ടി​ങ്ങനെ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു: “ഈ ചുരു​ളി​ലെ പ്രവച​ന​ത്തി​ന്റെ വാക്കുകൾ അനുഷ്‌ഠി​ക്കുന്ന ഏതൊ​രു​വ​നും സന്തുഷ്ട​നാ​കു​ന്നു.”—1 തിമോ​ത്തി 1:11; വെളി​പാട്‌ 1:3; 22:7NW.

2. വെളി​പാ​ടു പുസ്‌ത​ക​ത്തി​ലൂ​ടെ സന്തുഷ്ടി കണ്ടെത്തു​ന്ന​തി​നു നാം എന്തു​ചെ​യ്യണം?

2 വെളി​പാ​ടു പുസ്‌ത​ക​ത്തി​ലൂ​ടെ നാം എങ്ങനെ​യാ​ണു സന്തുഷ്ടി കണ്ടെത്തു​ന്നത്‌? അതിലെ സ്‌പഷ്ട​മായ അടയാ​ള​ങ്ങ​ളു​ടെ അഥവാ പ്രതീ​ക​ങ്ങ​ളു​ടെ അർഥ​മെ​ന്തെന്ന്‌ ആരാഞ്ഞു കണ്ടുപി​ടി​ക്കു​ന്ന​തി​നാ​ലും അതിനു​ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​തി​നാ​ലും നാം അങ്ങനെ ചെയ്യുന്നു. ‘മേലാൽ മരണം​പോ​ലു​മി​ല്ലാത്ത’ “ഒരു പുതിയ ആകാശ​വും ഒരു പുതിയ ഭൂമി​യും” സ്ഥാപി​ച്ചു​കൊണ്ട്‌ ഇന്നത്തെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ​മേൽ ദൈവ​വും യേശു​ക്രി​സ്‌തു​വും ന്യായ​വി​ധി നടത്തു​മ്പോൾ മനുഷ്യ​വർഗ​ത്തി​ന്റെ പ്രക്ഷു​ബ്ധ​മായ ചരിത്രം പെട്ടെ​ന്നു​തന്നെ വിനാ​ശ​ക​ര​മായ ഒരു പാരമ്യ​ത്തി​ലെ​ത്തും. (വെളി​പാട്‌ 21:1, 4, NW) യഥാർഥ സമാധാ​ന​ത്തി​ലും സുരക്ഷി​ത​ത്വ​ത്തി​ലും ഇങ്ങനെ​യു​ളള ഒരു പുതി​യ​ലോ​ക​ത്തിൽ ജീവി​ക്കാൻ നാമെ​ല്ലാം ആഗ്രഹി​ക്കു​ന്നി​ല്ലേ? വെളി​പാ​ടി​ലെ ഉത്തേജി​പ്പി​ക്കുന്ന പ്രവച​ന​മുൾപ്പെടെ ദൈവ​വ​ച​ന​ത്തി​ന്റെ പഠനത്തി​ലൂ​ടെ നാം നമ്മുടെ വിശ്വാ​സത്തെ പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ നമുക്ക​തി​നു സാധി​ക്കും.

അപ്പോ​ക്ക​ലി​പ്‌സ്‌—അതെന്താണ്‌?

3. അപ്പോ​ക്ക​ലി​പ്‌സും അർമ​ഗെ​ദോ​നും എന്തർഥ​മാ​ക്കു​ന്നു​വെ​ന്നാണ്‌ അനേക​മാ​ളു​കൾ വിചാ​രി​ക്കു​ന്നത്‌?

3 വെളി​പാട്‌ അപ്പോ​ക്ക​ലി​പ്‌സ്‌ എന്നും വിളി​ക്ക​പ്പെ​ടു​ന്നി​ല്ലേ? ഗ്രീക്ക്‌ മൂല​ഗ്ര​ന്ഥ​ത്തി​ലു​ളള അപ്പോ​ക്ക​ലി​പ്‌സിസ്‌ എന്നതിന്റെ മലയാള പരിഭാഷ “വെളി​പാട്‌” എന്നായ​തി​നാൽ അതു ശരിയാണ്‌. അനേകം ആളുകൾ അപ്പോ​ക്ക​ലി​പ്‌സി​നെ ന്യൂക്ലി​യർയു​ദ്ധ​ത്താ​ലു​ളള ലോക​നാ​ശ​ത്തോ​ടു തുലനം ചെയ്യുന്നു. യു.എസ്‌.എ.യിലെ ടെക്‌സാ​സിൽ വളരെ​യ​ധി​കം ന്യൂക്ലി​യർ യുദ്ധാ​യു​ധങ്ങൾ നിർമി​ക്കുന്ന ഒരു നഗരത്തിൽ “ആദ്യം പോകു​ന്നവർ ഞങ്ങളാ​യി​രി​ക്കും” എന്നു മതതത്‌പ​ര​രായ ആളുകൾ പറയാ​റുണ്ട്‌. “അർമ​ഗെ​ദോൻ ഒഴിവാ​ക്കാ​നാ​വാ​ത്ത​താ​ണെന്നു മാത്രമല്ല വളരെ സമീപി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ദൈവ​ത്തി​ന്റെ​യും സാത്താ​ന്റെ​യും ശക്തികൾ, നൻമയു​ടെ​യും തിൻമ​യു​ടെ​യും ശക്തികൾ, തമ്മിലു​ളള അന്ത്യയു​ദ്ധം ഒരു ന്യൂക്ലി​യർ കൂട്ട​ക്കൊ​ല​യാ​യി സംഭവി​ക്കു​മെ​ന്നും” ആ പ്രദേ​ശ​ത്തു​ളള പുരോ​ഹി​തൻമാർക്കു “ബോധ്യ​പ്പെ​ട്ടി​രി​ക്കുന്ന”തായി പറയ​പ്പെ​ടു​ന്നു. a

4. “അപ്പോ​ക്ക​ലി​പ്‌സ്‌” എന്ന പദം യഥാർഥ​ത്തിൽ എന്തർഥ​മാ​ക്കു​ന്നു, ബൈബി​ളി​ലെ അവസാ​ന​പു​സ്‌തകം “ഒരു വെളി​പാട്‌” എന്ന്‌ ഉചിത​മാ​യി നാമക​രണം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

4 എന്നാൽ ഒരു അപ്പോ​ക്ക​ലി​പ്‌സ്‌ യഥാർഥ​ത്തിൽ എന്താണ്‌? നിഘണ്ടു​ക്കൾ അതിനെ “ആസന്നമായ ഒരു പ്രാപ​ഞ്ചി​ക​വി​പത്ത്‌” എന്നിങ്ങ​നെ​യു​ളള പദങ്ങൾ ഉപയോ​ഗി​ച്ചു നിർവ​ചി​ക്കു​ന്നു​വെ​ങ്കി​ലും ഗ്രീക്ക്‌ അപ്പോ​ക്ക​ലി​പ്‌സിസ്‌ അടിസ്ഥാ​ന​പ​ര​മാ​യി അർഥമാ​ക്കു​ന്നത്‌ “അനാവ​രണം ചെയ്യൽ” അഥവാ “മറനീക്കൽ” എന്നാണ്‌. അങ്ങനെ, ബൈബി​ളി​ലെ അവസാ​ന​പു​സ്‌ത​ക​ത്തിന്‌ “ഒരു വെളി​പാട്‌” എന്ന്‌ അനു​യോ​ജ്യ​മാ​യി തലക്കെട്ടു നൽക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇവിടെ നാം ലോക​നാ​ശ​ത്തി​ന്റെ വെറും വിധി​വി​ശ്വാ​സ​പ​ര​മായ ഒരു സന്ദേശമല്ല മറിച്ച്‌, നമ്മുടെ ഹൃദയ​ങ്ങ​ളിൽ ഭാസു​ര​മായ ഒരു പ്രത്യാ​ശ​യും അചഞ്ചല​മായ വിശ്വാ​സ​വും കെട്ടി​പ്പ​ടു​ക്കേണ്ട ദിവ്യ​സ​ത്യ​ങ്ങ​ളു​ടെ ഒരു മറനീ​ക്ക​ലാ​ണു കാണു​ന്നത്‌.

5. (എ) അർമ​ഗെ​ദോ​നിൽ ആർ നശിപ്പി​ക്ക​പ്പെ​ടും, ആർ അതിജീ​വി​ക്കും? (ബി) അർമ​ഗെ​ദോൻ അതിജീ​വ​കർക്ക്‌ എന്തു മഹത്തായ ഭാവി കാത്തി​രി​ക്കു​ന്നു?

5 ബൈബി​ളി​ലെ അവസാ​ന​പു​സ്‌ത​ക​ത്തിൽ അർമ​ഗെ​ദോ​നെ “സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധമാ​യി” വർണി​ച്ചി​രി​ക്കു​ന്നു​വെ​ന്നതു സത്യം​തന്നെ. (വെളി​പ്പാ​ടു 16:14, 16) പക്ഷേ അതൊരു ന്യൂക്ലി​യർ കൂട്ട​ക്കൊ​ല​യിൽനി​ന്നു വളരെ വിഭി​ന്ന​മാ​യി​രി​ക്കും! സാധ്യ​ത​യ​നു​സ​രിച്ച്‌ ഇപ്രകാ​ര​മു​ളള ഒരു കൂട്ട​ക്കൊല ഭൂമി​യി​ലെ സകല ജീവ​ന്റെ​യും ഉൻമൂ​ല​നത്തെ അർഥമാ​ക്കും. നേരേ​മ​റിച്ച്‌, ദൈവ​ത്തി​ന്റെ നിയ​ന്ത്ര​ണ​ത്തി​ലു​ളള ശക്തിക​ളാൽ അവന്റെ ദുഷ്ടരായ എതിരാ​ളി​കൾ മാത്രമേ നശിപ്പി​ക്ക​പ്പെ​ടു​ക​യു​ള​ളൂ​വെന്ന സന്തോ​ഷ​ക​ര​മായ ഉറപ്പ്‌ ദൈവ​വ​ചനം നൽകുന്നു. (സങ്കീർത്തനം 37:9, 10; 145:20) സകല ജനതക​ളിൽനി​ന്നു​മു​ളള ഒരു മഹാപു​രു​ഷാ​രം ദിവ്യ​ന്യാ​യ​വി​ധി​യു​ടെ അർമ​ഗെ​ദോ​നി​ലെ പാരമ്യ​ത്തെ അതിജീ​വി​ക്കും. യേശു​ക്രി​സ്‌തു തുടർന്ന്‌ ഇവരെ മേയി​ക്കു​ക​യും പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വ​നി​ലേക്കു നയിക്കു​ക​യും ചെയ്യും. അവരി​ലൊ​രാ​ളാ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നി​ല്ലേ? സന്തോ​ഷ​ക​ര​മെന്നു പറയട്ടെ നിങ്ങൾക്ക്‌ അങ്ങനെ​യാ​യി​രി​ക്കാ​മെന്നു വെളി​പാട്‌ പ്രകട​മാ​ക്കു​ന്നു!—വെളി​പ്പാ​ടു 7:9, 14, 17.

ദിവ്യ​ര​ഹ​സ്യ​ങ്ങ​ളു​ടെ അന്വേ​ഷ​ണം

6. വെളി​പാ​ടിൻമേൽ പ്രകാശം ചൊരി​യു​ന്ന​തി​നു കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ വാച്ച്‌ ടവർ സൊ​സൈ​ററി ഏതു പുസ്‌ത​കങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി?

6 വാച്ച്‌ ടവർ സൊ​സൈ​ററി 1917-ൽതന്നെ പൂർത്തി​യായ മർമ്മം (ഇംഗ്ലീഷ്‌) എന്ന ഒരു പുസ്‌തകം പ്രസി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ഇതു ബൈബിൾപു​സ്‌ത​ക​ങ്ങ​ളായ എസെക്കി​യേ​ലി​ന്റെ​യും വെളി​പാ​ടി​ന്റെ​യും ഒരു വാക്യാ​നു​വാ​ക്യ വ്യാഖ്യാ​നം ആയിരു​ന്നു. പിന്നീട്‌ ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യാ​യി ലോക​സം​ഭ​വങ്ങൾ തുടർന്നു ചുരു​ള​ഴി​ഞ്ഞ​പ്പോൾ സമയോ​ചി​ത​മാ​യി പ്രകാശം (ഇംഗ്ലീഷ്‌) എന്ന പേരിൽ ഒരു ദ്വൈ-വാല്യ ഗ്രന്ഥം തയ്യാറാ​ക്കു​ക​യും 1930-ൽ പ്രകാ​ശനം ചെയ്യു​ക​യു​മു​ണ്ടാ​യി. ഇതു വെളി​പാ​ടി​ന്റെ ഒരു പുതു​ക്കിയ പഠനം നൽകി. വെളിച്ചം ‘നീതി​മാൻമാർക്കു​വേണ്ടി മിന്നി’ക്കൊണ്ടി​രു​ന്നു, തൻനി​മി​ത്തം 1963-ൽ സൊ​സൈ​ററി 704 പേജുളള “മഹാബാ​ബി​ലോൻ വീണി​രി​ക്കു​ന്നു!” ദൈവ​രാ​ജ്യം ഭരിക്കു​ന്നു! (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രകാ​ശനം ചെയ്‌തു. ഇതു വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​മായ മഹാബാ​ബി​ലോ​ന്റെ ഉദയവും വീഴ്‌ച​യും സംബന്ധിച്ച വിശദ​മായ ചരിത്രം നൽകി. വെളി​പാ​ടി​ന്റെ അവസാ​നത്തെ ഒൻപത്‌ അധ്യാ​യ​ങ്ങ​ളു​ടെ ചർച്ചയി​ലൂ​ടെ അതിനെ പാരമ്യ​ത്തി​ലെ​ത്തി​ക്കു​ക​യും ചെയ്‌തു. പ്രത്യേ​കി​ച്ചു സഭാ​പ്ര​വർത്ത​ന​ത്തോ​ടു​ളള ബന്ധത്തിൽ ‘നീതി​മാൻമാ​രു​ടെ പാത കൂടുതൽ ശോഭി​ച്ച​പ്പോൾ’ 1969-ൽ 384 പേജുളള “അപ്പോൾ ദൈവ​ത്തി​ന്റെ മർമ്മം പൂർത്തി​യാ​കു​ന്നു” (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം തുടർന്നു പ്രസി​ദ്ധീ​കൃ​ത​മാ​യി. ഇതു വെളി​പാ​ടി​ന്റെ ആദ്യത്തെ പതിമൂന്ന്‌ അധ്യാ​യങ്ങൾ ചർച്ച​ചെ​യ്‌തു.—സങ്കീർത്തനം 97:11, NW; സദൃശ​വാ​ക്യ​ങ്ങൾ 4:18.

7. (എ) സൊ​സൈ​ററി വെളി​പാ​ടി​നെ​ക്കു​റി​ച്ചു​ളള ഈ പുസ്‌തകം നൽകി​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) വായന​ക്കാ​രു​ടെ പ്രയോ​ജ​ന​ത്തി​നാ​യി ഈ പുസ്‌ത​ക​ത്തിൽ ഏതു ബോധ​ന​സ​ഹാ​യി​കൾ ലഭ്യമാ​ക്കി​യി​രി​ക്കു​ന്നു?

7 ഇക്കാലത്ത്‌ വെളി​പാ​ടി​നെ​ക്കു​റി​ച്ചു മറെറാ​രു പുസ്‌തകം പ്രസി​ദ്ധീ​ക​രി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌? ഇതിനകം പ്രത്യ​ക്ഷ​പ്പെട്ട വിവര​ങ്ങ​ളി​ല​ധി​ക​വും വളരെ വിശദ​മാ​യ​താണ്‌, അതു വിവർത്ത​നം​ചെ​യ്‌തു ലോക​വ്യാ​പ​ക​മാ​യി പല ഭാഷക​ളിൽ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു കഴിഞ്ഞി​ട്ടു​മില്ല. അതിനാൽ ഒററവാ​ല്യ​ത്തി​ലും അനേകം ഭാഷക​ളിൽ പെട്ടെന്നു നിർമി​ക്കാൻ കഴിയുന്ന രൂപത്തി​ലും വെളി​പാ​ടി​നെ​ക്കു​റിച്ച്‌ ഒരു പുസ്‌തകം ലഭ്യമാ​ക്കു​ന്നത്‌ ഉചിത​മെന്നു കണ്ടു. കൂടാതെ, വിസ്‌മ​യാ​വ​ഹ​മായ ഈ പ്രവച​ന​ത്തി​ന്റെ കോൾമ​യിർക്കൊ​ള​ളി​ക്കുന്ന പൊരുൾ വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ വായന​ക്കാ​രെ സഹായി​ക്കുന്ന ചിത്രീ​ക​ര​ണ​ങ്ങ​ളും ചാർട്ടു​ക​ളും സംഗ്ര​ഹ​ങ്ങ​ളും ഉൾപ്പെടെ ബോധ​ന​സ​ഹാ​യി​കൾ ലഭ്യമാ​ക്കാ​നു​ളള അവസര​വും ഈ വാല്യ​ത്തിൽ പ്രയോ​ജ​ന​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

8. ഈ പുസ്‌തകം പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തിന്‌ അതിലും ശക്തമായ ഏതു കാരണ​മുണ്ട്‌?

8 ഏതൽക്കാ​ല​സ​ത്യ​ത്തി​ന്റെ കാലോ​ചി​ത​മായ അറിവു​ണ്ടാ​യി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​മാണ്‌ ഈ പുസ്‌തകം പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്റെ കുറേ​ക്കൂ​ടെ ശക്തമായ ഒരു കാരണം. യഹോവ തന്റെ വചനത്തി​ന്റെ അർഥം​സം​ബ​ന്ധി​ച്ചു കൂടുതൽ പ്രകാശം തുടർച്ച​യാ​യി ചൊരി​യു​ക​യാണ്‌. നാം മഹോ​പ​ദ്ര​വ​ത്തോട്‌ അടുക്കു​ന്തോ​റും മററു പ്രവച​ന​ങ്ങ​ളോ​ടൊ​പ്പം വെളി​പാ​ടി​നെ​ക്കു​റി​ച്ചു​ളള നമ്മുടെ അറിവു മൂർച്ച​യേ​റി​യ​താ​കു​മെന്ന്‌ നമുക്കു പ്രതീ​ക്ഷി​ക്കാൻ കഴിയും. (മത്തായി 24:21; വെളി​പ്പാ​ടു 7:14) നാം നല്ല അറിവു​ള​ള​വ​രാ​യി​രി​ക്കു​ന്നതു പ്രധാ​ന​മാണ്‌, അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ദിവ്യ​പ്ര​വ​ച​ന​ത്തെ​ക്കു​റിച്ച്‌ എഴുതി​യ​തു​പോ​ലെ: “നേരം വെളു​ക്കു​ക​യും നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ ഉദയന​ക്ഷ​ത്രം ഉദിക്ക​യും ചെയ്‌വോ​ളം ഇരുണ്ട സ്ഥലത്തു പ്രകാ​ശി​ക്കുന്ന വിളക്കു​പോ​ലെ അതിനെ കരുതി​ക്കൊ​ണ്ടാൽ നന്നു.”—2 പത്രൊസ്‌ 1:19.

9. (എ) മററു​പ്ര​വ​ച​ന​ങ്ങ​ളോ​ടൊ​പ്പം വെളി​പാ​ടും ദൈവം എന്തു സൃഷ്ടി​ക്കു​മെന്നു പ്രകട​മാ​ക്കു​ന്നു? (ബി) പുതിയ ലോകം എന്താണ്‌, അതി​ലേക്കു നിങ്ങൾക്കെ​ങ്ങനെ അതിജീ​വി​ക്കാം?

9 പുതിയ ആകാശ​വും ഒരു പുതിയ ഭൂമി​യും സൃഷ്ടി​ക്കു​ന്ന​തി​നു യഹോവ ഉദ്ദേശി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കി​ക്കൊണ്ട്‌ മററ​നേകം ബൈബിൾ പ്രവച​ന​ങ്ങ​ളോട്‌ വെളി​പാട്‌ അതിന്റെ സാക്ഷ്യം കൂട്ടുന്നു. (യെശയ്യാ​വു 65:17; 66:22; 2 പത്രൊസ്‌ 3:13; വെളി​പ്പാ​ടു 21:1-5) പുതിയ ആകാശ​ത്തിൽ തന്നോ​ടു​കൂ​ടെ സഹഭര​ണാ​ധി​കാ​രി​ക​ളാ​യി​രി​ക്കാൻ യേശു തന്റെ രക്തത്താൽ വിലയ്‌ക്കു​വാ​ങ്ങിയ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളോ​ടാണ്‌ ഇതിലെ സന്ദേശം മുഖ്യ​മാ​യും സംബോ​ധ​ന​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌. (വെളി​പ്പാ​ടു 5:9, 10) എന്നിരു​ന്നാ​ലും ക്രിസ്‌തു​വി​ന്റെ രാജ്യ​ത്തിൻകീ​ഴിൽ നിത്യ​ജീ​വ​നു​വേണ്ടി നോക്കി​പ്പാർത്തി​രി​ക്കുന്ന ലക്ഷക്കണ​ക്കി​നാ​ളു​ക​ളു​ടെ വിശ്വാ​സ​ത്തെ​യും ഈ സുവാർത്ത ശക്തീക​രി​ക്കും. നിങ്ങൾ അവരി​ലൊ​രാ​ളാ​ണോ? ആണെങ്കിൽ, പുതിയ ഭൂമി​യു​ടെ ഭാഗമാ​യി സമാധാ​ന​സ​മൃ​ദ്ധി​യും ഉജ്ജ്വല​മായ ആരോ​ഗ്യ​വും ഒരിക്ക​ലും അവസാ​നി​ക്കാത്ത ദൈവ​ത്തി​ന്റെ കരുത​ലു​ക​ളു​ടെ കവി​ഞ്ഞൊ​ഴു​ക്കും ആസ്വദി​ച്ചു​കൊണ്ട്‌ പറുദീ​സ​യിൽ ജീവി​ക്കു​ന്ന​തി​നു​ളള നിങ്ങളു​ടെ പ്രത്യാ​ശയെ വെളി​പാട്‌ ബലിഷ്‌ഠ​മാ​ക്കും. (സങ്കീർത്തനം 37:11, 29, 34; 72:1, 7, 8, 16) നിങ്ങൾ ആ പുതിയ ലോക​ത്തി​ലേക്ക്‌ അതിജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നെ​ങ്കിൽ ഇപ്പോൾ ആസന്നമാ​യി​രി​ക്കുന്ന യുഗപ്പി​റ​വി​യെ​കു​റി​ക്കുന്ന പാരമ്യ​ത്തെ​ക്കു​റി​ച്ചു​ളള വെളി​പാ​ടി​ന്റെ സ്‌പഷ്ട​മായ വർണനക്കു നിങ്ങൾ ശ്രദ്ധനൽകു​ന്നത്‌ അടിയ​ന്തി​ര​മാണ്‌, അതേ, ശ്രദ്ധനൽകി​യേ തീരൂ.—സെഫന്യാ​വു 2:3; യോഹ​ന്നാൻ 13:17.

[അടിക്കു​റി​പ്പു​കൾ]

a സ്യൂററ്‌ഡോയിച്ച്‌ ററ്‌​സൈ​റ​റുങ്‌, മ്യൂണിക്ക്‌, ജർമനി, ജനുവരി 24, 1987.

[അധ്യയന ചോദ്യ​ങ്ങൾ]

[7-ാം പേജിലെ ചിത്രം]