വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വേഗത്തിൽ സംഭവിക്കേണ്ട കാര്യങ്ങൾ

വേഗത്തിൽ സംഭവിക്കേണ്ട കാര്യങ്ങൾ

അധ്യായം 3

വേഗത്തിൽ സംഭവി​ക്കേണ്ട കാര്യങ്ങൾ

1. ഈ ലോക​ത്തിൻമേ​ലു​ളള യഹോ​വ​യു​ടെ ന്യായ​വി​ധി നിർവ​ഹ​ണ​ത്തിൽനി​ന്നു നിങ്ങൾക്കെ​ങ്ങനെ രക്ഷപെ​ടാൻ കഴിയും?

 ഇന്നത്തെ ലോക​സം​ഭ​വങ്ങൾ സംബന്ധി​ച്ചു നിങ്ങൾ ആഴമായി തത്‌പ​ര​രാ​യി​രി​ക്കേ​ണ്ട​താണ്‌. അതെന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​ത്തി​ന്റെ ന്യായ​വി​ധി​നിർവ​ഹ​ണ​ത്തിൽനിന്ന്‌ ഈ ലോക​ത്തി​നു രക്ഷപെ​ടാൻ കഴിയില്ല. എന്നാൽ നിങ്ങൾക്കു രക്ഷപെ​ടാൻ കഴിയും. നിങ്ങ​ളെ​ത്തന്നെ നാശത്തി​നു വിധി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ‘ലോക​ത്തി​ന്റെ ഭാഗമല്ലാ’താക്കി​ക്കൊണ്ട്‌ ഇതു ചെയ്യാൻ കഴിയും. സുഖ​ഭോ​ഗ​വി​മു​ക്ത​മായ ഒരു സന്ന്യാ​സ​ജീ​വി​തം നയിക്ക​ണ​മെന്ന്‌ ഇതർഥ​മാ​ക്കു​ന്നില്ല. ആരോ​ഗ്യ​ക​ര​മായ, അർഥപൂർണ​മായ ഒരു ജീവിതം ആസ്വദി​ക്കെ​ത്തന്നെ നിങ്ങൾ രാഷ്‌ട്രീയ അഴിമ​തി​യിൽനി​ന്നും അത്യാർത്തി​പൂണ്ട വാണി​ജ്യ​ത്തിൽനി​ന്നും ദൈവ​നി​ന്ദക മതത്തിൽനി​ന്നും അതു​പോ​ലെ​തന്നെ അക്രമാ​സ​ക്ത​വും അധാർമി​ക​വു​മായ പെരു​മാ​റ​റ​ത്തിൽനി​ന്നും നിങ്ങ​ളെ​ത്തന്നെ വേർപെ​ടു​ത്തു​ന്ന​തി​നെ അതർഥ​മാ​ക്കു​ന്നു. അതേസ​മ​യം​തന്നെ നിങ്ങൾ നടത്ത സംബന്ധി​ച്ചു​ളള ദൈവ​ത്തി​ന്റെ ഉന്നത നിലവാ​രങ്ങൾ പിന്തു​ട​രു​ക​യും അവന്റെ ഇഷ്ടം ചെയ്യാൻ ശ്രമി​ക്കു​ക​യും വേണം. (യോഹ​ന്നാൻ 17:14-16; സെഫന്യാ​വു 2:2, 3; വെളി​പ്പാ​ടു 21:8) നിങ്ങളു​ടെ ജീവി​ത​രീ​തി​യിൽ ആവശ്യ​മായ മാററങ്ങൾ വരുത്തി​ക്കൊണ്ട്‌ ഇക്കാര്യ​ങ്ങ​ളിൽ നിങ്ങൾ ശ്രദ്ധ ചെലു​ത്തു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്നു ബൈബിൾപു​സ്‌ത​ക​മായ വെളി​പാട്‌ പ്രകട​മാ​ക്കു​ന്നു.

2. വെളി​പാ​ടി​ലെ മഹത്തായ പ്രവചനം അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ അവതരി​പ്പി​ക്കു​ന്ന​തെ​ങ്ങനെ, ദൈവം ഈ ഘനമേ​റിയ ദൂതു നൽകി​യ​താർക്ക്‌?

2 അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ഈ മഹത്തായ പ്രവചനം “യേശു​ക്രി​സ്‌തു​വി​ന്റെ വെളി​പ്പാ​ടു: വേഗത്തിൽ സംഭവി​പ്പാ​നു​ള​ളതു തന്റെ ദാസൻമാ​രെ [അടിമകളെ, NW] കാണി​ക്കേ​ണ്ട​തി​ന്നു ദൈവം അതു അവന്നു കൊടു​ത്തു എന്ന വാക്കു​ക​ളോ​ടെ അവതരി​പ്പി​ക്കു​ന്നു. (വെളി​പ്പാ​ടു 1:1എ) അതു​കൊണ്ട്‌, ദൈവ​ത്തിൽനിന്ന്‌ ഈ ഘനമേ​റിയ ദൂതു ലഭിച്ചത്‌ പുനരു​ത്ഥാ​നം പ്രാപിച്ച യേശു​ക്രി​സ്‌തു​വി​നാ​യി​രു​ന്നു. ഒരു നിഗൂ​ഢ​ത്രി​ത്വ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാ​തെ യേശു തന്റെ പിതാ​വി​നു വിധേ​യ​നാ​യി​രി​ക്കു​ന്ന​താ​യി ഇവിടെ കാണി​ച്ചി​രി​ക്കു​ന്നു. അതേവി​ധ​ത്തിൽ ക്രിസ്‌തീ​യ​സ​ഭ​യാ​യി​ത്തീ​രുന്ന ‘അടിമകൾ’ യേശു​ക്രി​സ്‌തു​വി​നു വിധേ​യ​രാണ്‌, തൻമൂലം അവർ ‘അവൻ പോകു​ന്നേ​ട​ത്തൊ​ക്കെ​യും അവനെ അനുഗ​മി​ക്കു​ന്നു.’ (വെളി​പ്പാ​ടു 14:4; എഫെസ്യർ 5:24) എന്നാൽ ഇന്നു യഥാർഥ​ത്തിൽ ദൈവ​ത്തി​ന്റെ ‘അടിമകൾ’ ആരാണ്‌, വെളി​പാട്‌ അവർക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യുന്നു?

3. (എ) യേശു​ക്രി​സ്‌തു​വി​നു കീഴ്‌പെ​ട്ടി​രി​ക്കുന്ന ‘അടിമകൾ’ ആരാണ്‌? (ബി) ദൂതമാർഗ​നിർദേ​ശ​ത്തിൻകീ​ഴിൽ വിശ്വസ്‌ത ‘അടിമകൾ’ ഏതു വേല ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു?

3 വെളി​പാട്‌ എഴുതിയ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ തന്നേത്തന്നെ അത്തരം ഒരു അടിമ​യാ​യി വർണി​ക്കു​ന്നു. അവൻ ജീവി​ച്ചി​രി​ക്കുന്ന അവസാ​നത്തെ അപ്പോ​സ്‌ത​ല​നും സ്വർഗ​ത്തിൽ അമർത്ത്യ​ജീ​വൻ അവകാ​ശ​മാ​ക്കുന്ന തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ആത്മാഭി​ഷിക്ത “അടിമ”കളുടെ സംഘത്തി​ലെ ഒരാളും ആയിരു​ന്നു. ഇന്ന്‌ അവരിൽ ഏതാനും ആയിര​ങ്ങൾമാ​ത്രം ഭൂമി​യിൽ ശേഷി​ക്കു​ന്നുണ്ട്‌. ദൈവ​ത്തി​നു മററു​ദാ​സൻമാ​രും ഉണ്ട്‌, ഇപ്പോൾ എണ്ണത്തിൽ ലക്ഷങ്ങൾവ​രുന്ന പുരു​ഷൻമാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും അടങ്ങുന്ന ഒരു മഹാപു​രു​ഷാ​രം തന്നെ. ദൂതമാർഗ​നിർദേ​ശ​ത്തിൻകീ​ഴിൽ മുഴു​മ​നു​ഷ്യ​വർഗ​ത്തോ​ടും നിത്യ​സു​വാർത്ത ഘോഷി​ക്കു​ന്ന​തിൽ ഇവർ അഭിഷിക്ത “അടിമക”ളോടു​കൂ​ടെ പങ്കെടു​ക്കു​ന്നു. ഓ, രക്ഷ കണ്ടെത്താൻ ഭൂമി​യി​ലു​ളള സൗമ്യരെ സഹായി​ക്കു​ന്ന​തിന്‌ ഈ ‘അടിമകൾ’ എല്ലാം തങ്ങളെ​ത്തന്നെ എത്രയ​ധി​കം ചെലവി​ടു​ന്നു! (മത്തായി 24:14; വെളി​പ്പാ​ടു 7:9, 14; 14:6) സന്തുഷ്ട​രാ​ക്കുന്ന സുവാർത്ത​യിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കാൻ നിങ്ങൾ എന്തു ചെയ്യണ​മെന്നു വെളി​പാട്‌ സൂചി​പ്പി​ക്കു​ന്നു.

4. (എ) ഏതാണ്ട്‌ 1,900 വർഷങ്ങൾക്കു മുമ്പാണു യോഹ​ന്നാൻ വെളി​പാട്‌ എഴുതി​യ​തെ​ന്ന​തു​കൊണ്ട്‌ “വേഗത്തിൽ സംഭവി​പ്പാ​നു​ളള”തിനെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തി​നു പറയാൻ കഴിഞ്ഞ​തെ​ങ്ങനെ? (ബി) മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ ഇപ്പോൾ തെളിവ്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

4 എങ്കിലും, “വേഗത്തിൽ സംഭവി​പ്പാ​നു​ള​ളതു” ഈ “അടിമ​കളെ” കാണി​ച്ചു​കൊ​ടു​ക്കു​മെന്നു യോഹ​ന്നാ​നു പറയാൻ കഴിഞ്ഞ​തെ​ങ്ങനെ? ആ വാക്കുകൾ പറഞ്ഞത്‌ ഏതാണ്ട്‌ 1,900 വർഷങ്ങൾക്കു മുമ്പാ​യി​രു​ന്നി​ല്ലേ? തന്റെ ദൃഷ്ടി​യിൽ ആയിരം വർഷം “ഇന്നലെ കഴിഞ്ഞു​പോയ ദിവസം​പോ​ലെ” ആയിരി​ക്കുന്ന യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ 1,900 വർഷങ്ങൾ ഭൂമിയെ സൃഷ്ടി​ക്കാ​നും മനുഷ്യ​വാ​സ​ത്തി​നു​വേണ്ടി അതിനെ ഒരുക്കാ​നും ചെലവ​ഴിച്ച യുഗങ്ങ​ളോ​ടു താരത​മ്യം ചെയ്യു​മ്പോൾ ഒരു ചുരു​ങ്ങിയ സമയമാണ്‌. (സങ്കീർത്തനം 90:4) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തന്റെ സ്വന്തം ‘പ്രതീ​ക്ഷ​യും പ്രത്യാ​ശ​യും’ സംബന്ധി​ച്ചെ​ഴു​തി, എന്തു​കൊ​ണ്ടെ​ന്നാൽ തന്റെ പ്രതി​ഫ​ല​ത്തി​ന്റെ യാഥാർഥ്യം അവനെ സംബന്ധി​ച്ചി​ട​ത്തോ​ളം വളരെ അടു​ത്തെ​ത്തി​യി​രു​ന്ന​താ​യി തോന്നി. (ഫിലി​പ്പി​യർ 1:20) എന്നിരു​ന്നാ​ലും, മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും പട്ടിക​യ​നു​സ​രി​ച്ചു സംഭവി​ക്കു​മെ​ന്നു​ള​ള​തിന്‌ ഇന്നു തെളിവു വർധി​ച്ചു​വ​രു​ന്നു. ചരി​ത്ര​ത്തിൽ മുമ്പൊ​രി​ക്ക​ലും മനുഷ്യ​വർഗ​ത്തി​ന്റെ അതിജീ​വ​നം​തന്നെ അപകട​ത്തി​ലാ​യി​രു​ന്നി​ട്ടില്ല. ദൈവ​ത്തി​നു മാത്രമേ പരിഹാ​ര​മു​ളളൂ!—യെശയ്യാ​വു 45:21.

ആശയവി​നി​മയ സരണി

5. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നും പിന്നീടു സഭകൾക്കും വെളി​പാട്‌ അറിയി​ച്ചു​കൊ​ടു​ക്ക​പ്പെ​ട്ട​തെ​ങ്ങനെ?

5 വെളി​പ്പാ​ടു 1:1ബി, 2 തുടർന്നു പറയുന്നു: “അവൻ [യേശു] അതു [വെളി​പാട്‌] തന്റെ ദൂതൻമു​ഖാ​ന്തരം അയച്ചു തന്റെ ദാസനായ യോഹ​ന്നാ​ന്നു [അടയാളങ്ങളാൽ, NW] പ്രദർശി​പ്പി​ച്ചു. അവൻ ദൈവ​ത്തി​ന്റെ വചനവും യേശു​ക്രി​സ്‌തു​വി​ന്റെ സാക്ഷ്യ​വു​മാ​യി താൻ കണ്ടതു ഒക്കെയും സാക്ഷീ​ക​രി​ച്ചു.” അങ്ങനെ സന്ദേശ​വാ​ഹ​ക​നായ ഒരു ദൂതൻ മുഖാ​ന്തരം യോഹ​ന്നാ​നു നിശ്വ​സ്‌ത​രേഖ ലഭിച്ചു. അദ്ദേഹം അതൊരു ചുരു​ളി​ലെ​ഴു​തി തന്റെ കാലത്തെ സഭകൾക്ക്‌ അയച്ചു​കൊ​ടു​ത്തു. ദൈവം ഇന്നു ഭൂമി​യി​ലു​ളള തന്റെ ഏകീകൃ​ത​ദാ​സൻമാ​രു​ടെ 73,000-ത്തിലധി​കം സഭകളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി അതു കാത്തു​സൂ​ക്ഷി​ച്ചു​വെ​ന്നതു നമുക്കു സന്തോ​ഷ​ക​രം​തന്നെ.

6. ഇന്നു തന്റെ ‘അടിമ​കൾക്ക്‌’ ആത്മീയാ​ഹാ​രം നൽകു​ന്ന​തി​നു താൻ ഉപയോ​ഗി​ക്കാ​നി​രി​ക്കുന്ന സരണിയെ യേശു തിരി​ച്ച​റി​യി​ച്ച​തെ​ങ്ങനെ?

6 യോഹ​ന്നാ​ന്റെ നാളിൽ വെളി​പാട്‌ അറിയി​ച്ചു​കൊ​ടു​ക്കാൻ ദൈവ​ത്തിന്‌ ഒരു സരണി​യു​ണ്ടാ​യി​രു​ന്നു, യോഹ​ന്നാൻ ആ സരണി​യു​ടെ ഭൗമി​ക​ഭാ​ഗ​മാ​യി​രു​ന്നു. അതു​പോ​ലെ ഇന്ന്‌ തന്റെ ‘അടിമ​കൾക്ക്‌’ ആത്മീയ​പോ​ഷണം നൽകാൻ ദൈവ​ത്തിന്‌ ഒരു സരണി​യുണ്ട്‌. വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തെ​ക്കു​റി​ച്ചു​ളള തന്റെ മഹത്തായ പ്രവച​ന​ത്തിൽ ഈ സരണി​യു​ടെ ഭൗമി​ക​ഭാ​ഗം “യജമാനൻ തന്റെ വീട്ടു​കാർക്കു തത്സമയത്തു ഭക്ഷണം കൊടു​ക്കേ​ണ്ട​തി​ന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വ​സ്‌ത​നും ബുദ്ധി​മാ​നും ആയ ദാസൻ [വിവേ​കി​യു​മായ അടിമ, NW]” ആയിരി​ക്കു​ന്ന​താ​യി യേശു തിരി​ച്ച​റി​യി​ച്ചു. (മത്തായി 24:3, 45-47) പ്രവച​ന​ത്തി​ന്റെ അർഥം വെളി​പ്പെ​ടു​ത്തു​ന്ന​തിന്‌ അവൻ ഈ യോഹ​ന്നാൻവർഗത്തെ ഉപയോ​ഗി​ക്കു​ന്നു.

7. (എ) വെളി​പാ​ടിൽ കാണുന്ന അടയാ​ളങ്ങൾ നമ്മെ എങ്ങനെ ബാധി​ക്കണം? (ബി) വെളി​പാ​ടി​ലെ ദർശന​ങ്ങ​ളു​ടെ നിവൃ​ത്തി​യിൽ യോഹ​ന്നാൻവർഗ​ത്തിൽ ചിലർ എത്രനാൾ പങ്കുവ​ഹി​ച്ചി​ട്ടുണ്ട്‌?

7 യേശു “അടയാ​ള​ങ്ങ​ളാൽ” അഥവാ പ്രതീ​ക​ങ്ങ​ളാൽ വെളി​പാട്‌ അവതരി​പ്പി​ച്ച​താ​യി അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ എഴുതു​ന്നു. ഇവ പരി​ശോ​ധി​ക്കു​ന്നത്‌ ഉജ്ജ്വല​വും പുളക​പ്ര​ദ​വു​മാണ്‌. അവ ഊർജ​സ്വ​ല​മായ പ്രവർത്ത​നത്തെ വർണി​ക്കു​ന്നു, ക്രമത്തിൽ പ്രവച​ന​വും അതിന്റെ അർഥവും മററു​ള​ള​വരെ അറിയി​ക്കു​ന്ന​തിന്‌ തീക്ഷ്‌ണ​മായ ശ്രമങ്ങൾ നടത്താൻ അവ നമ്മെ പ്രചോ​ദി​പ്പി​ക്കേ​ണ്ട​താണ്‌. വെളി​പാട്‌ നമുക്കു​വേണ്ടി നിരവധി പുളക​പ്ര​ദ​മായ ദർശനങ്ങൾ അവതരി​പ്പി​ക്കു​ന്നു, അവയിൽ ഓരോ​ന്നി​ലും യോഹ​ന്നാൻ സജീവ​മാ​യോ ഒരു നിരീ​ക്ഷ​ക​നെന്ന നിലയി​ലോ പങ്കുവ​ഹി​ച്ചു. യോഹ​ന്നാൻവർഗ​ത്തി​ലു​ള​ളവർ, അവർക്ക്‌ ഈ ദർശനങ്ങൾ മററു​ള​ള​വ​രോ​ടു വിശദീ​ക​രി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം ദൈവ​ത്തി​ന്റെ ആത്മാവ്‌ അതിന്റെ അർഥം വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​തിൽ സന്തുഷ്ട​രാണ്‌, അവരിൽ ചിലർ ഇവയുടെ നിവൃ​ത്തി​യിൽ 70-ൽ അധികം വർഷങ്ങൾ പങ്കുവ​ഹി​ച്ചി​രി​ക്കു​ന്നു.

8. (എ) വെളി​പാ​ടു ദർശന​ങ്ങ​ളിൽ ഓരോ​ന്നി​നും എന്തു പ്രത്യേ​ക​ത​യുണ്ട്‌? (ബി) വെളി​പാ​ടി​ലെ മൃഗങ്ങ​ളു​ടെ താദാ​ത്മ്യം മനസ്സി​ലാ​ക്കാൻ ദാനി​യേ​ലി​ന്റെ പ്രവചനം നമ്മെ സഹായി​ക്കു​ന്ന​തെ​ങ്ങനെ?

8 വെളി​പാ​ടി​ലെ ഈ ദർശനങ്ങൾ അവതരി​പ്പി​ച്ചി​രി​ക്കു​ന്നതു കാലാ​നു​ക്ര​മ​മാ​യി​ട്ടല്ല. ഓരോ​ന്നി​നും അതി​ന്റേ​തായ നിവൃ​ത്തി​യു​ടെ കാലഘ​ട്ട​മുണ്ട്‌. പല ദർശന​ങ്ങ​ളും അതിന്റെ വ്യാഖ്യാ​ന​ത്തി​നു സഹായ​ക​മായ സൂചനകൾ നൽകുന്ന മുൻപ്ര​വ​ച​ന​ങ്ങ​ളി​ലെ വാക്കു​കളെ പ്രതി​ധ്വ​നി​പ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ദാനി​യേ​ലി​ന്റെ പ്രവചനം നാലു ഭയാന​ക​ങ്ങ​ളായ മൃഗങ്ങളെ വർണിച്ചു, ഇവ ഭൂമി​യി​ലെ ഭരണാ​ധി​കാ​ര​ങ്ങളെ ചിത്രീ​ക​രി​ക്കു​ന്ന​താ​യി വിശദീ​ക​രി​ച്ചു​കൊ​ണ്ടു​തന്നെ. അതു​കൊണ്ട്‌ വെളി​പാ​ടി​ലെ മൃഗങ്ങൾ ഇപ്പോൾ സ്ഥിതി​ചെ​യ്യു​ന്ന​തുൾപ്പെടെ രാഷ്‌ട്രീയ അസ്‌തി​ത്വ​ങ്ങളെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​താ​യി മനസ്സി​ലാ​ക്കാൻ നാം സഹായി​ക്ക​പ്പെ​ടു​ന്നു.—ദാനീ​യേൽ 7:1-8, 17; വെളി​പ്പാ​ടു 13:2, 11-13; 17:3.

9. (എ) യോഹ​ന്നാ​നെ​പ്പോ​ലെ യോഹ​ന്നാൻവർഗം ഏതു മനോ​ഭാ​വം പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു? (ബി) നമുക്കു സന്തുഷ്ട​രാ​യി​ത്തീ​രാ​നു​ളള മാർഗം യോഹ​ന്നാൻ കാണി​ച്ചു​ത​രു​ന്ന​തെ​ങ്ങനെ?

9 ദൈവം യേശു​ക്രി​സ്‌തു മുഖാ​ന്തരം നൽകിയ സന്ദേശ​ത്തി​നു സാക്ഷ്യം വഹിക്കു​ന്ന​തിൽ യോഹ​ന്നാൻ വിശ്വ​സ്‌ത​നാ​യി​രു​ന്നു. “താൻ കണ്ടതു ഒക്കെയും” അവൻ വിശദ​മാ​യി വർണിച്ചു. പ്രവചനം പൂർണ​മാ​യി മനസ്സി​ലാ​ക്കാ​നും അതിലെ വിശി​ഷ്ട​മായ ആശയങ്ങൾ ദൈവ​ജ​നത്തെ അറിയി​ക്കാ​നും​വേണ്ടി യോഹ​ന്നാൻവർഗം ആത്മാർഥ​മാ​യി ദൈവ​ത്തിൽനി​ന്നും യേശു​ക്രി​സ്‌തു​വിൽനി​ന്നും മാർഗ​നിർദേശം തേടി​യി​ട്ടുണ്ട്‌. അഭിഷിക്ത സഭയുടെ (അതു​പോ​ലെ മഹോ​പ​ദ്ര​വ​ത്തി​ലൂ​ടെ ദൈവം ജീവ​നോ​ടെ കാത്തു​സൂ​ക്ഷി​ക്കുന്ന സാർവ​ദേ​ശീയ മഹാപു​രു​ഷാ​ര​ത്തി​ന്റെ​യും) പ്രയോ​ജ​ന​ത്തി​നു​വേണ്ടി യോഹ​ന്നാൻ എഴുതു​ന്നു: “ഈ പ്രവച​ന​ത്തി​ന്റെ വാക്കു​കളെ വായിച്ചു കേൾപ്പി​ക്കു​ന്ന​വ​നും കേൾക്കു​ന്ന​വ​രും അതിൽ എഴുതി​യി​രി​ക്കു​ന്നതു പ്രമാ​ണി​ക്കു​ന്ന​വ​രും ഭാഗ്യ​വാൻമാർ; [സന്തുഷ്ടർ, NW] സമയം [നിയമിതസമയം, NW] അടുത്തി​രി​ക്കു​ന്നു.”—വെളി​പ്പാ​ടു 1:3.

10. സന്തുഷ്ടി നേടു​ന്ന​തി​നു വെളി​പാട്‌ സംബന്ധി​ച്ചു നാം എന്തു​ചെ​യ്യണം?

10 നിങ്ങൾ വെളി​പാട്‌ വായി​ക്കു​ന്ന​തി​നാൽ, അതി​ലേറെ അതി​ലെ​ഴു​തി​യി​രി​ക്കു​ന്നത്‌ അനുഷ്‌ഠി​ക്കു​ന്ന​തി​നാൽ നിങ്ങൾക്കു വലിയ അളവിൽ പ്രയോ​ജനം ലഭിക്കും. യോഹ​ന്നാൻ തന്റെ ഒരു ലേഖന​ത്തിൽ ഇപ്രകാ​രം വിശദീ​ക​രി​ച്ചു: “അവന്റെ കല്‌പ​ന​കളെ പ്രമാ​ണി​ക്കു​ന്ന​ത​ല്ലോ ദൈവ​ത്തോ​ടു​ളള സ്‌നേഹം; അവന്റെ കല്‌പ​നകൾ ഭാരമു​ള​ള​വയല്ല. ദൈവ​ത്തിൽനി​ന്നു ജനിച്ച​തൊ​ക്കെ​യും ലോകത്തെ ജയിക്കു​ന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാ​സം തന്നേ.” (ചെരി​ച്ചെ​ഴുത്ത്‌ ഞങ്ങളു​ടേത്‌. [1 യോഹ​ന്നാൻ 5:3, 4]) അത്തരം ഒരു വിശ്വാ​സം കെട്ടു​പ​ണി​ചെ​യ്യു​ന്ന​തി​നാൽ നിങ്ങൾക്ക്‌ അത്യന്തം സന്തുഷ്ട​രാ​യി​രി​ക്കാൻ കഴിയും!

11. (എ) നാം പ്രവച​ന​ത്തി​ലെ വചനങ്ങൾ അനുഷ്‌ഠി​ക്കു​ന്നത്‌ അടിയ​ന്തി​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ഏതു സമയം ഇപ്പോൾ ആപത്‌ക​ര​മാ​യി അടു​ത്തെ​ത്തി​യി​രി​ക്കണം?

11 നാം പ്രവച​ന​ത്തി​ലെ വചനങ്ങൾ അനുഷ്‌ഠി​ക്കു​ന്നത്‌ അടിയ​ന്തി​ര​മാണ്‌, എന്തെന്നാൽ “നിയമി​ത​സ​മയം അടുത്തി​രി​ക്കു​ന്നു.” എന്തിനു​ളള നിയമി​ത​സ​മയം? ദൈവ​ത്തി​ന്റെ ന്യായ​വി​ധി​ക​ളുൾപ്പെടെ വെളി​പാ​ടി​ലെ പ്രവച​നങ്ങൾ നിവൃ​ത്തി​യേ​റാ​നു​ളള സമയം. ദൈവ​വും യേശു​ക്രി​സ്‌തു​വും സാത്താന്റെ ലോക​വ്യ​വ​സ്ഥി​തി​യു​ടെ​മേൽ അന്തിമ​ന്യാ​യ​വി​ധി നടപ്പാ​ക്കാ​നു​ളള സമയം സമീപി​ച്ചി​രി​ക്കു​ന്നു. യേശു ഇവിടെ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ “ആ നാളും നാഴി​ക​യും” പിതാ​വി​നു മാത്രമേ അറിയൂ എന്നു പ്രസ്‌താ​വി​ച്ചു. ഒന്നാം ലോക​മ​ഹാ​യു​ദ്ധം മുതൽ ഭൂമി​യിൽ പെരു​കി​യി​ട്ടു​ളള കുഴപ്പ​ങ്ങ​ളി​ലേക്കു മുന്നമേ നോക്കി​ക്കൊണ്ട്‌ യേശു ഇങ്ങനെ​കൂ​ടെ പറഞ്ഞു: “ഇതു ഒക്കെയും സംഭവി​ക്കു​വോ​ളം ഈ തലമുറ ഒഴിഞ്ഞു​പോ​ക​യില്ല.” അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ നിശ്ചയം നടപ്പി​ലാ​ക്കു​ന്ന​തി​നു​ളള നിയമി​ത​സ​മയം ആപത്‌ക​ര​മാ​യി അടുത്തു​വ​രി​ക​യാ​യി​രി​ക്കണം. (മർക്കൊസ്‌ 13:8, 30-32) ഹബക്കൂക്ക്‌ 2:3 പ്രസ്‌താ​വി​ക്കു​ന്ന​തു​പോ​ലെ: “ദർശന​ത്തി​ന്നു ഒരു അവധി​വെ​ച്ചി​രി​ക്കു​ന്നു; അതു സമാപ്‌തി​യി​ലേക്കു ബദ്ധപ്പെ​ടു​ന്നു; സമയം തെററു​ക​യു​മില്ല; അതു വൈകി​യാ​ലും അതിന്നാ​യി കാത്തി​രിക്ക; അതു വരും നിശ്ചയം; താമസി​ക്കു​ക​യു​മില്ല.” മഹോ​പ​ദ്ര​വ​ത്തി​ലൂ​ടെ​യു​ളള നമ്മുടെ രക്ഷ ദൈവ​ത്തി​ന്റെ പ്രാവ​ച​നി​ക​വ​ചനം നാം അനുഷ്‌ഠി​ക്കു​ന്ന​തി​നെ ആശ്രയി​ച്ചി​രി​ക്കു​ന്നു.—മത്തായി 24:20-22.

[അധ്യയന ചോദ്യ​ങ്ങൾ]

[15-ാം പേജിലെ ചതുരം]

വെളിപാടുപുസ്‌തകം മനസ്സി​ലാ​ക്കു​ന്ന​തി​നു നമുക്ക്‌

● യഹോ​വ​യു​ടെ ആത്മാവി​ന്റെ സഹായം ലഭി​ക്കേ​ണ്ട​താ​വ​ശ്യ​മാണ്‌

● കർത്താ​വി​ന്റെ ദിവസം എപ്പോൾ ആരംഭി​ച്ചെന്ന്‌ വിവേ​ചി​ച്ച​റി​യേ​ണ്ട​താ​വ​ശ്യ​മാണ്‌

● ഇന്നത്തെ വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമയെ തിരി​ച്ച​റി​യേ​ണ്ട​താ​വ​ശ്യ​മാണ്‌