വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സാത്താന്റെ ആഴമായ കാര്യങ്ങൾ” വെറുക്കുന്നു

“സാത്താന്റെ ആഴമായ കാര്യങ്ങൾ” വെറുക്കുന്നു

അധ്യായം 10

“സാത്താന്റെ ആഴമായ കാര്യങ്ങൾ” വെറു​ക്കു​ന്നു

തുയഥൈര

1. മററു സഭക​ളോ​ടു​ളള ബന്ധത്തിൽ തുയ​ഥൈര എങ്ങനെ സ്ഥിതി​ചെ​യ്‌തി​രു​ന്നു, മതപര​മായ ഏതുതരം ചുററു​പാ​ടിൽ?

 ബർഗാ​മക്കു (പെർഗ​മോസ്‌) ഏകദേശം 40 മൈൽ തെക്കു​കി​ഴ​ക്കാ​ണു തഴച്ചു​വ​ള​രുന്ന തുർക്കി​പ​ട്ട​ണ​മായ ആഖിസാർ. ഏതാണ്ട്‌ 1,900 വർഷങ്ങൾക്കു മുമ്പ്‌ ഈ പട്ടണം തുയ​ഥൈ​ര​യു​ടെ സ്ഥാനമാ​യി​രു​ന്നു. ഒരു സഞ്ചാര​മേൽവി​ചാ​ര​കനു പെർഗ​മോ​സിൽനി​ന്നു തുയ​ഥൈ​ര​യി​ലേക്ക്‌ ഒരു ഉൾനാടൻ പാതയി​ലൂ​ടെ പെട്ടെന്ന്‌ എത്തി​ച്ചേ​രാ​മാ​യി​രു​ന്നു. അതിനു​ശേഷം വെളി​പ്പാ​ടു 3-ാം അധ്യാ​യ​ത്തി​ലെ ശേഷിച്ച സഭകളായ സർദിസ്‌, ഫില​ദെൽഫിയ, ലവോ​ദി​ക്യ എന്നിവി​ട​ങ്ങ​ളി​ലേക്കു ചുററി​സ​ഞ്ച​രി​ക്കാ​നും കഴിയു​മാ​യി​രു​ന്നു. പെർഗ​മോ​സി​നു വിരു​ദ്ധ​മാ​യി, തുയ​ഥൈര ചക്രവർത്തി​യാ​രാ​ധ​ന​യു​ടെ ഒരു പ്രധാന കേന്ദ്ര​മാ​യി​രു​ന്നെന്നു തോന്നു​ന്നില്ല. എങ്കിലും അവിടെ പുറജാ​തി​ദൈ​വ​ങ്ങൾക്കു സമർപ്പി​ക്ക​പ്പെ​ട്ടി​രുന്ന ക്ഷേത്ര​ങ്ങ​ളും ആലയങ്ങ​ളും ഉണ്ടായി​രു​ന്നു. തുയ​ഥൈര ഒരു വ്യാപാര വാണി​ജ്യ​കേ​ന്ദ്ര​മെ​ന്ന​നി​ല​യിൽ ശ്രദ്ധേ​യ​മാ​യി​രു​ന്നു.

2, 3. (എ) ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്ന തുയ​ഥൈ​ര​ക്കാ​രി​യെ​ക്കു​റി​ച്ചു മുമ്പ്‌ എന്തു രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു? (ബി) യേശു “ദൈവ​പു​ത്രൻ” ആണെന്നു​ള​ള​തി​നും തനിക്ക്‌ “അഗ്നിജ്വാ​ലെക്കു ഒത്ത കണ്ണു”ണ്ടെന്നു​ള​ള​തി​നും തുയ​ഥൈ​ര​യി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു പ്രാധാ​ന്യ​മുണ്ട്‌?

2 മക്കദോ​ന്യ​യിൽ പൗലോസ്‌ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ രക്താം​ബരം വിൽക്കു​ന്ന​വ​ളായ ലുദിയാ എന്നു പേരുളള ഒരു തുയ​ഥൈ​ര​ക്കാ​രി​യെ അദ്ദേഹം കണ്ടുമു​ട്ടി. ലുദി​യാ​യും അവളുടെ മുഴു​കു​ടും​ബ​വും പൗലോസ്‌ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രുന്ന ദൂതു സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കു​ക​യും അസാധാ​ര​ണ​മായ അതിഥി​പ്രി​യം കാട്ടു​ക​യും ചെയ്‌തു. (പ്രവൃ​ത്തി​കൾ 16:14, 15) അവൾ ക്രിസ്‌ത്യാ​നി​ത്വം സ്വീക​രിച്ച രേഖയി​ലു​ളള ആദ്യത്തെ തുയ​ഥൈ​ര​ക്കാ​രി ആയിത്തീർന്നു. കാല​ക്ര​മ​ത്തിൽ ആ നഗരത്തിൽത്തന്നെ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഒരു സഭ ഉണ്ടാകാ​നി​ട​യാ​യി. യേശു തന്റെ ഏററവും ദീർഘ​മായ സന്ദേശം അവി​ടേക്ക്‌ അയക്കുന്നു: തുയ​ഥൈ​ര​യി​ലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാ​ലെക്കു ഒത്ത കണ്ണും വെളേ​ളാ​ട്ടി​ന്നു സദൃശ​മായ കാലും ഉളള ദൈവ​പു​ത്രൻ അരുളി​ച്ചെ​യ്യു​ന്നതു.”—വെളി​പ്പാ​ടു 2:18.

3 യഹോ​വയെ ‘എന്റെ പിതാവ്‌’ എന്നു മററു സ്ഥലങ്ങളിൽ യേശു പരാമർശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും “ദൈവ​പു​ത്രൻ” എന്ന പ്രയോ​ഗം വെളി​പാ​ടിൽ പ്രത്യ​ക്ഷ​പ്പെ​ടുന്ന ഏക അവസരം ഇതാണ്‌. (വെളി​പ്പാ​ടു 2:26; 3:5, 21) ഈ സ്ഥാന​പ്പേ​രി​ന്റെ ഇവിടത്തെ ഉപയോ​ഗം സാധ്യ​ത​യ​നു​സ​രിച്ച്‌ യഹോ​വ​യോ​ടു​ളള യേശു​വി​ന്റെ ഗാഢസൗ​ഹൃ​ദം തുയ​ഥൈ​ര​യി​ലെ ക്രിസ്‌ത്യാ​നി​കളെ ഓർമ​പ്പെ​ടു​ത്തു​ന്നു. ഈ പുത്രനു “അഗ്നിജ്വാ​ലെക്കു ഒത്ത കണ്ണു”കളുണ്ട്‌—സഭയിൽ അശുദ്ധ​മാ​ക്കു​ന്ന​താ​യി താൻ കാണുന്ന എന്തിനു​മെ​തി​രെ തന്റെ ന്യായ​വി​ധി ജ്വലി​ക്കു​മെന്ന്‌ തുയ​ഥൈ​ര​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കു​ളള ഒരു മുന്നറി​യി​പ്പു​തന്നെ. തിളങ്ങുന്ന, ചെമ്പു​സ​മാ​ന​മായ തന്റെ പാദങ്ങളെ രണ്ടാമ​തും പരാമർശി​ക്കു​ന്ന​തി​നാൽ ഈ ഭൂമി​യിൽ നടന്ന​പ്പോ​ഴു​ളള തന്റെതന്നെ വിശ്വ​സ്‌ത​ത​യു​ടെ ശോഭി​ക്കുന്ന ദൃഷ്ടാ​ന്തത്തെ അവൻ ഊന്നി​പ്പ​റ​യു​ന്നു. തുയ​ഥൈ​ര​യി​ലെ ക്രിസ്‌ത്യാ​നി​കൾ അവൻ ബുദ്ധ്യു​പ​ദേശം ചെവി​ക്കൊ​ണ്ടു​വെ​ന്ന​തി​നു സംശയ​മില്ല, നാമും ഇന്ന്‌ അങ്ങനെ​തന്നെ ചെയ്യണം!—1 പത്രൊസ്‌ 2:21.

4, 5. (എ) തുയ​ഥൈ​ര​യി​ലെ ക്രിസ്‌ത്യാ​നി​കളെ യേശു​വിന്‌ അഭിന​ന്ദി​ക്കാൻ കഴിഞ്ഞത്‌ എന്തു​കൊണ്ട്‌? (ബി) തുയ​ഥൈ​ര​യി​ലെ സഭ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇന്നത്തെ 73,000-ത്തിലധി​കം സഭകൾക്കു മാതൃക ആയിരി​ക്കു​ന്നത്‌ എങ്ങനെ?

4 തുയ​ഥൈ​ര​യി​ലു​ള​ള​വരെ യേശു​വിന്‌ അഭിന​ന്ദി​ക്കാൻ കഴിയു​ന്നതു സന്തോ​ഷ​ക​രം​തന്നെ. അവൻ പറയുന്നു: “ഞാൻ നിന്റെ പ്രവൃ​ത്തി​യും നിന്റെ സ്‌നേഹം, വിശ്വാ​സം, ശുശ്രൂഷ, സഹിഷ്‌ണുത എന്നിവ​യും നിന്റെ ഒടുവി​ലത്തെ പ്രവൃത്തി ആദ്യ​ത്തേ​തി​ലും ഏറെ​യെ​ന്നും അറിയു​ന്നു.” (വെളി​പ്പാ​ടു 2:19) എഫേസ്യർക്കു സംഭവി​ച്ച​തു​പോ​ലെ അവി​ടെ​യു​ളള അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ യഹോ​വ​യോ​ടു​ളള അവരുടെ ആദ്യസ്‌നേഹം നഷ്ടപ്പെ​ട്ടില്ല. അവരുടെ വിശ്വാ​സം ശക്തമാണ്‌. അതിനു​പു​റമേ, അവരുടെ പ്രവൃ​ത്തി​കൾ മുമ്പ​ത്തെ​ക്കാൾ അധിക​മാണ്‌, മുമ്പത്തെ മൂന്നു സഭക​ളെ​പ്പോ​ലെ തുയ​ഥൈ​ര​യി​ലു​ളള ക്രിസ്‌ത്യാ​നി​കൾ സഹിച്ചു​നിൽക്കു​ന്ന​വ​രു​മാണ്‌. ഇന്നു ഭൂമി​യി​ലെ​മ്പാ​ടു​മു​ളള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 73,000-ഉം അതില​ധി​ക​വും വരുന്ന സഭകൾക്ക്‌ എത്ര മാതൃ​കാ​പരം! ചെറു​പ്പ​ക്കാ​രെ​യും പ്രായ​മു​ള​ള​വ​രെ​യും ഉത്തേജി​പ്പി​ച്ചു​കൊ​ണ്ടു ശുശ്രൂ​ഷ​യി​ലെ തീക്ഷ്‌ണ​ത​യു​ടെ ഒരു ആത്മാവ്‌ സ്ഥാപന​ത്തിൽ വ്യാപി​ക്കു​മ്പോൾ യഹോ​വ​യോ​ടു​ളള സ്‌നേഹം സ്‌ഫു​രി​ക്കു​ന്നു. ആസന്നമായ ദൈവ​രാ​ജ്യ​ത്തി​ന്റെ മഹത്തായ പ്രത്യാശ ഘോഷി​ക്കു​ന്ന​തിന്‌ ഇനിയും ശേഷി​ക്കുന്ന സമയം ബുദ്ധി​പൂർവം ഉപയോ​ഗി​ച്ചു​കൊ​ണ്ടു വർധി​ച്ചു​വ​രുന്ന ഒരു സംഖ്യ പയനി​യർമാ​രെന്ന നിലയിൽ തങ്ങളെ​ത്തന്നെ ചെലവ​ഴി​ക്കു​ന്നു!—മത്തായി 24:14; മർക്കൊസ്‌ 13:10.

5 ദശാബ്ദ​ങ്ങ​ളാ​യി അഭിഷി​ക്ത​രി​ലും മഹാപു​രു​ഷാ​ര​ത്തി​ലും​പെട്ട അനേകം വിശ്വ​സ്‌തർ ദൈവ​സേ​വ​ന​ത്തിൽ മാതൃ​കാ​പ​ര​മായ സഹിഷ്‌ണുത പ്രകട​മാ​ക്കി​ക്കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌, തങ്ങൾക്കു ചുററു​മു​ളള ലോകം ആശയററ്‌ അന്ധകാ​ര​ത്തി​ലേക്കു കൂടുതൽ കൂടുതൽ ആഴത്തിൽ നിപതി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾതന്നെ. എങ്കിലും നമുക്കു നല്ല ധൈര്യ​മു​ള​ള​വ​രാ​യി​രി​ക്കാം! വെളി​പാട്‌ ദൈവ​ത്തി​ന്റെ മുൻ പ്രവാ​ച​കൻമാ​രു​ടെ സാക്ഷ്യം സ്ഥിരീ​ക​രി​ക്കു​ന്നു. “യഹോ​വ​യു​ടെ മഹാദി​വസം അടുത്തി​രി​ക്കു​ന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെ​ട്ടു​വ​രു​ന്നു.”—സെഫന്യാ​വു 1:14; യോവേൽ 2:1: ഹബക്കൂക്ക്‌ 2:3; വെളി​പ്പാ​ടു 7:9; 22:12, 13.

“ഈസബേൽ എന്ന സ്‌ത്രീ”

6. (എ) സ്‌തു​ത്യർഹ​മായ വശങ്ങളു​ണ്ടാ​യി​ട്ടും, തുയ​ഥൈ​ര​യി​ലെ സഭയിൽ അടിയ​ന്തി​ര​ശ്രദ്ധ ആവശ്യ​മു​ളള ഏതു പ്രശ്‌നം യേശു കുറി​ക്കൊ​ള​ളു​ന്നു? (ബി) ഇസബേൽ ആരായി​രു​ന്നു, അവൾക്ക്‌ ഒരു പ്രവാ​ച​കി​യാ​യി​രി​ക്കാ​നു​ളള അർഹത ഉണ്ടായി​രു​ന്നോ?

6 യേശു​വി​ന്റെ ജ്വലി​ക്കുന്ന കണ്ണുകൾ വീണ്ടും തുളച്ചു​ചെ​ന്നി​രി​ക്കു​ന്നു. അടിയ​ന്തി​ര​ശ്രദ്ധ ആവശ്യ​മു​ളള ചില കാര്യങ്ങൾ അവൻ കുറി​ക്കൊ​ള​ളു​ന്നു. തുയ​ഥൈ​ര​യി​ലു​ളള ക്രിസ്‌ത്യാ​നി​ക​ളോട്‌ അവൻ പറയുന്നു: എങ്കിലും താൻ പ്രവാ​ചകി എന്നു പറഞ്ഞു ദുർന്ന​ടപ്പു ആചരി​പ്പാ​നും വിഗ്ര​ഹാർപ്പി​തം തിൻമാ​നും എന്റെ ദാസൻമാ​രെ ഉപദേ​ശി​ക്ക​യും തെററി​ച്ചു​ക​ള​ക​യും ചെയ്യുന്ന ഈസബേൽ എന്ന സ്‌ത്രീ​യെ നീ അനുവ​ദി​ക്കു​ന്നു എന്നൊരു കുററം നിന്നെ​ക്കു​റി​ച്ചു പറവാൻ ഉണ്ടു.” (വെളി​പ്പാ​ടു 2:20) പൊ.യു.മു. 10-ാം നൂററാ​ണ്ടിൽ ഇസ്രാ​യേ​ലി​ലെ ആഹാബ്‌ രാജാ​വി​ന്റെ ബാൽ ആരാധ​ക​യായ ഭാര്യ ഇസബേൽ രാജ്‌ഞി തന്റെ ക്രൂര​വും വ്യഭി​ചാ​ര​പ​ര​വും ആധിപ​ത്യം നടത്തു​ന്ന​തു​മായ രീതികൾ നിമിത്തം കുപ്ര​സി​ദ്ധ​യാ​യി​ത്തീർന്നി​രു​ന്നു. യഹോ​വ​യു​ടെ അഭിഷി​ക്ത​നെ​ന്ന​നി​ല​യിൽ യേഹു അവൾ വധിക്ക​പ്പെ​ടു​വാൻ ഇടയാക്കി. (1 രാജാ​ക്കൻമാർ 16:31; 18:4; 21:1-16; 2 രാജാ​ക്കൻമാർ 9:1-7, 22, 30, 33) വിഗ്ര​ഹാ​രാ​ധി​യായ ഇസബേ​ലിന്‌ ഒരു പ്രവാ​ച​കി​യാ​യി​രി​ക്കാൻ ഒരവകാ​ശ​വു​മി​ല്ലാ​യി​രു​ന്നു. അവൾ ഇസ്രാ​യേ​ലിൽ വിശ്വസ്‌ത പ്രവാ​ച​കി​മാ​രാ​യി സേവി​ച്ചി​രുന്ന മിര്യാ​മി​നെ​യും ദെബോ​റ​യെ​യും പോ​ലെ​യ​ല്ലാ​യി​രു​ന്നു. (പുറപ്പാ​ടു 15:20, 21; ന്യായാ​ധി​പൻമാർ 4:4; 5:1-31) വയസ്സു​ചെന്ന ഹന്നാ​യെ​യും സുവി​ശേ​ഷ​ക​നായ ഫിലി​പ്പോ​സി​ന്റെ നാലു പുത്രി​മാ​രെ​യും യഹോ​വ​യു​ടെ ആത്മാവു പ്രേരി​പ്പി​ച്ച​തു​പോ​ലെ പ്രവചി​ക്കാൻ അത്‌ അവളെ പ്രേരി​പ്പി​ച്ചില്ല.—ലൂക്കൊസ്‌ 2:36-38; പ്രവൃ​ത്തി​കൾ 21:9.

7. (എ) “ഈസബേൽ എന്ന സ്‌ത്രീ” എന്നു പറയു​ന്ന​തി​നാൽ യേശു പ്രത്യ​ക്ഷ​ത്തിൽ ഏതു സ്വാധീ​നത്തെ പരാമർശി​ക്കു​ന്നു? (ബി) ബന്ധപ്പെട്ട ചില സ്‌ത്രീ​കൾ തങ്ങളുടെ തന്നിഷ്ട ഗതിയെ എങ്ങനെ ന്യായീ​ക​രി​ച്ചി​രി​ക്കാം?

7 അപ്പോൾ തുയ​ഥൈ​ര​യിൽ താൻ പ്രവാ​ച​കി​യെ​ന്ന​വ​കാ​ശ​പ്പെ​ടുന്ന “ഈസബേൽ എന്ന സ്‌ത്രീ” ഒരു കപട​വേ​ഷ​ക്കാ​രി​യാ​ണെ​ന്നു​ള​ളതു വ്യക്തം. അവൾക്കു ദൈവാ​ത്മാ​വി​ന്റെ പിന്തു​ണ​യി​ല്ലാ​യി​രു​ന്നു. അവൾ ആരാണ്‌? സാധ്യ​ത​യ​നു​സ​രിച്ച്‌, അവൾ സഭയിൽ ലജ്ജാക​ര​മായ ഒരു ദുഷി​പ്പി​ക്കുന്ന സ്വാധീ​ന​മാ​യി പ്രവർത്തി​ക്കുന്ന ഒരു സ്‌ത്രീ​യോ സ്‌ത്രീ​ക​ളു​ടെ കൂട്ടമോ ആണ്‌. തിരു​വെ​ഴു​ത്തു​കൾ തെററാ​യി ബാധക​മാ​ക്കി​ക്കൊണ്ട്‌ അവരുടെ തന്നിഷ്ട​ഗ​തി​യെ ധിക്കാ​ര​പൂർവം ന്യായീ​ക​രി​ക്കു​മ്പോൾതന്നെ ബന്ധപ്പെട്ട ചില സ്‌ത്രീ​കൾ സഭാം​ഗ​ങ്ങളെ ദുർമാർഗ​ത്തിൽ ഉൾപ്പെ​ടു​ത്തി​യി​രു​ന്നി​രി​ക്കാം. വാസ്‌ത​വ​ത്തിൽ വ്യാജ​മായ പ്രവചി​ക്കൽതന്നെ! “ദുർന്ന​ടപ്പു, അശുദ്ധി, അതിരാ​ഗം, ദുർമ്മോ​ഹം, വിഗ്ര​ഹാ​രാ​ധ​ന​യായ അത്യാ​ഗ്രഹം” എന്നിങ്ങനെ അവരുടെ സ്വന്തം വഴിക​ളി​ലേക്കു നിപതി​ക്കാൻ അവർ മററു​ള​ള​വരെ സ്വാധീ​നി​ക്കു​മാ​യി​രു​ന്നു. (കൊ​ലൊ​സ്സ്യർ 3:5) ഇന്നു ക്രൈ​സ്‌ത​വ​ലോ​ക​മ​ത​ങ്ങ​ളിൽ മിക്കതി​ലും അനുവ​ദി​ക്കു​ന്ന​തോ കണ്ണടച്ചു​ക​ള​യു​ന്ന​തോ ആയ അധാർമി​ക​വും സ്വാർഥ​പ​ര​വു​മായ ജീവി​ത​രീ​തി​ക​ളിൽ സഭയി​ലു​ള​ളവർ ഉൾപ്പെ​ടാൻ അവർ ഇടയാ​ക്കു​മാ​യി​രു​ന്നു.

8. (എ) തുയ​ഥൈ​ര​യി​ലെ ‘ഈസ​ബേ​ലി​നെ’ക്കുറി​ച്ചു​ളള യേശു​വി​ന്റെ പ്രഖ്യാ​പനം എന്താണ്‌? (ബി) ആധുനി​ക​കാ​ല​ങ്ങ​ളിൽ അനുചി​ത​മായ സ്‌ത്രീ​സ്വാ​ധീ​നം അനുഭ​വ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

8 തുയ​ഥൈ​ര​യി​ലെ മൂപ്പൻമാ​രോട്‌ യേശു തുടർന്നു പറയുന്നു: “ഞാൻ അവൾക്കു മാനസാ​ന്ത​ര​പ്പെ​ടു​വാൻ സമയം കൊടു​ത്തി​ട്ടും ദുർന്ന​ട​പ്പു​വി​ട്ടു മാനസാ​ന്ത​ര​പ്പെ​ടു​വാൻ അവൾക്കു മനസ്സില്ല. ഞാൻ അവളെ കിടപ്പി​ലും അവളു​മാ​യി വ്യഭി​ച​രി​ക്കു​ന്ന​വരെ അവളുടെ നടപ്പു വിട്ടു മാനസാ​ന്ത​ര​പ്പെ​ടാ​തി​രു​ന്നാൽ വലിയ കഷ്ടതയി​ലും ആക്കിക്ക​ള​യും.” (വെളി​പ്പാ​ടു 2:21, 22) ആദിമ ഇസബേൽ പ്രത്യ​ക്ഷ​ത്തിൽ ആഹാബി​നെ ഭരിക്കു​ക​യും പിന്നീടു ദൈവ​ത്തി​ന്റെ വധാധി​കൃ​ത​നായ യേഹു​വി​നെ നിന്ദി​ക്കു​ക​യും ചെയ്‌ത​തു​പോ​ലെ​തന്നെ ഈ സ്‌ത്രീ​സ്വാ​ധീ​നം ഭർത്താ​ക്കൻമാ​രെ​യും മൂപ്പൻമാ​രെ​യും ഉപായ​ത്താൽ സ്വാധീ​നി​ക്കാൻ ശ്രമി​ച്ചി​രു​ന്നി​രി​ക്കാം. ഉദ്ധതമായ ഈ ഇസബേൽ സ്വാധീ​നത്തെ തുയ​ഥൈ​ര​യി​ലെ മൂപ്പൻമാർ അനുവ​ദി​ച്ചു​കൊ​ടു​ക്കു​ക​യാ​ണെന്നു തോന്നു​ന്നു. യേശു അവർക്കും അതോ​ടൊ​പ്പം യഹോ​വ​യു​ടെ ജനത്തിന്റെ ഇന്നത്തെ ആഗോള സഭയ്‌ക്കും ഇവിടെ ശക്തമായ മുന്നറി​യി​പ്പു മുഴക്കു​ന്നു. ആധുനി​ക​നാ​ളു​ക​ളിൽ അത്തരം ദൃഢചി​ത്ത​രായ ചില സ്‌ത്രീ​കൾ വിശ്വാ​സ​ത്യാ​ഗി​ക​ളാ​യി​ത്തീ​രാൻ തങ്ങളുടെ ഭർത്താ​ക്കൻമാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടുണ്ട്‌, യഹോ​വ​യു​ടെ വിശ്വസ്‌ത ദാസൻമാർക്കെ​തി​രെ കോട​തി​ന​ട​പടി സ്വീക​രി​ക്കാൻ പ്രേരി​പ്പി​ക്കു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌.—താരത​മ്യം ചെയ്യുക: യൂദാ 5-8.

9. (എ) ഇസബേ​ലി​നെ​ക്കു​റി​ച്ചു​ളള യേശു​വി​ന്റെ വാക്കുകൾ സഭയി​ലു​ളള എല്ലാ സ്‌ത്രീ​ക​ളെ​യും അപമാ​നി​ക്കാ​ത്ത​തെ​ന്തു​കൊണ്ട്‌? (ബി) എപ്പോൾ മാത്ര​മാണ്‌ ഒരു ഇസബേൽ സ്വാധീ​നം ഉയർന്നു​വ​രു​ന്നത്‌?

9 ഇതു ക്രിസ്‌തീ​യ​സ​ഭ​യി​ലെ വിശ്വ​സ്‌ത​രായ സ്‌ത്രീ​കളെ ഒരു​പ്ര​കാ​ര​ത്തി​ലും അപമാ​നി​ക്കു​ന്നില്ല. ഇക്കാല​ങ്ങ​ളിൽ സാക്ഷ്യ​വേ​ല​യു​ടെ ഒരു വലിയ​ഭാ​ഗം വിശ്വ​സ്‌ത​രായ സഹോ​ദ​രി​മാ​രാ​ണു നിർവ​ഹി​ക്കു​ന്നത്‌; അവർ നടത്തുന്ന ഭവന​ബൈ​ബി​ള​ധ്യ​യ​ന​ങ്ങ​ളി​ലൂ​ടെ പുതി​യ​വ​രു​ടെ കൂട്ടങ്ങളെ അവർ സഭയി​ലേക്കു കൊണ്ടു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. സങ്കീർത്തനം 68:11 സൂചി​പ്പി​ക്കു​ന്ന​പ്ര​കാ​രം യഹോ​വ​തന്നെ ഈ ക്രമീ​ക​ര​ണത്തെ അനു​ഗ്ര​ഹി​ക്കു​ന്നു: “കർത്താവു ആജ്ഞ കൊടു​ക്കു​ന്നു; സുവാർത്താ​ദൂ​തി​കൾ വലി​യോ​രു ഗണമാ​കു​ന്നു.” ഭാര്യ​മാ​രു​ടെ വിനീ​ത​വും ആദരണീ​യ​വു​മായ നടത്തയാൽ തങ്ങളുടെ ഭർത്താ​ക്കൻമാ​രെ നല്ലതി​ലേക്കു സ്വാധീ​നി​ക്കാൻ കഴി​ഞ്ഞേ​ക്കാം, അതു “ദൈവ​സ​ന്നി​ധി​യിൽ വില​യേ​റി​യ​താ​കു​ന്നു”. (1 പത്രൊസ്‌ 3:1-4) പ്രാപ്‌ത​യായ, കഠിനാ​ധ്വാ​നി​യായ ഭാര്യയെ ലെമൂ​വേൽ രാജാവു പുകഴ്‌ത്തു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 31:10-31) പുരു​ഷൻമാ​രെ വശീക​രി​ച്ചു​കൊ​ണ്ടോ ശിരസ്ഥാ​നത്തെ വെല്ലു​വി​ളി​ക്കു​ക​യോ അവഗണി​ക്കു​ക​യോ ചെയ്‌തു​കൊ​ണ്ടോ സ്‌ത്രീ​കൾ അതിർ കടക്കു​മ്പോൾ മാത്ര​മാണ്‌ ഒരു ഇസബേൽ സ്വാധീ​നം ഉയർന്നു​വ​രു​ന്നത്‌.—എഫെസ്യർ 5:22, 23; 1 കൊരി​ന്ത്യർ 11:3.

10. (എ) ഇസബേ​ലി​നും അവളുടെ മക്കൾക്കും ന്യായ​വി​ധി ലഭിക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഇസബേ​ലി​ന്റെ മക്കളാ​യി​ത്തീ​രു​ന്നവർ ഏത്‌ അപകടാ​വ​സ്ഥ​യി​ലാണ്‌, അത്തരക്കാർ എന്തു ചെയ്യണം?

10 “ഈസബേൽ എന്ന സ്‌ത്രീ​യെ” പരാമർശി​ച്ചു​കൊണ്ട്‌ യേശു തുടരു​ന്നു: അവളുടെ മക്കളെ​യും ഞാൻ [മാരക​മായ ബാധയാൽ, NW] കൊന്നു​ക​ള​യും; ഞാൻ ഉൾപൂ​വു​ക​ളെ​യും ഹൃദയ​ങ്ങ​ളെ​യും ആരായു​ന്നവൻ എന്നു സകലസ​ഭ​ക​ളും അറിയും; നിങ്ങളു​ടെ പ്രവൃ​ത്തി​ക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും.” (വെളി​പ്പാ​ടു 2:23) യേശു ഇസബേ​ലി​നും അവളുടെ മക്കൾക്കും പശ്ചാത്ത​പി​ക്കു​ന്ന​തി​നു​ളള സമയം കൊടു​ത്തി​രി​ക്കു​ന്നു, എന്നാൽ അവർ തങ്ങളുടെ അധാർമിക വഴിക​ളിൽ മാററ​മി​ല്ലാ​തെ ഉറച്ചു​നിൽക്കു​ന്നു, അതിനാൽ ന്യായ​വി​ധി സ്വീക​രി​ച്ചേ മതിയാ​കൂ. ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇവിടെ ശക്തമായ ഒരു സന്ദേശ​മുണ്ട്‌. ശിരസ്ഥാ​ന​വും ധാർമി​ക​ത​യും സംബന്ധിച്ച ബൈബിൾത​ത്ത്വ​ങ്ങൾ ലംഘി​ച്ചു​കൊ​ണ്ടോ ദിവ്യാ​ധി​പ​ത്യ​ക്ര​മത്തെ അവഗണി​ക്ക​ത്ത​ക്ക​വണ്ണം താന്തോ​ന്നി​യാ​യി​രു​ന്നു​കൊ​ണ്ടോ ഇസബേ​ലി​നെ അനുക​രി​ക്കു​ക​യും അങ്ങനെ അവളുടെ മക്കളാ​യി​ത്തീ​രു​ക​യും ചെയ്യു​ന്നവർ പുരു​ഷൻമാ​രാ​യാ​ലും സ്‌ത്രീ​ക​ളാ​യാ​ലും, ആത്മീയ​മാ​യി അപകട​ക​ര​മായ ഒരു രോഗാ​വ​സ്ഥ​യി​ലാണ്‌. അത്തരത്തി​ലു​ളള ഒരാൾ തനിക്കു​വേണ്ടി പ്രാർഥി​ക്കു​ന്ന​തി​നു സഭയിലെ മൂപ്പൻമാ​രെ വിളി​ച്ചാൽ “വിശ്വാ​സ​ത്തോ​ടു​കൂ​ടിയ പ്രാർത്ഥന ദീനക്കാ​രനെ രക്ഷിക്കും; കർത്താവു അവനെ എഴു​ന്നേ​ല്‌പി​ക്കും”—അയാൾ താഴ്‌മ​യോ​ടെ ആ പ്രാർഥ​ന​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്നെ​ങ്കിൽ. എന്നാൽ ദുർമാർഗ നടപടി​കളെ മൂടി​വെ​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടോ തീക്ഷ്‌ണ​മായ സേവന​ത്തി​ന്റെ ഒരു ബാഹ്യ​പ്ര​ക​ടനം നടത്തി​ക്കൊ​ണ്ടോ തനിക്കു ദൈവ​ത്തെ​യോ ക്രിസ്‌തു​വി​നെ​യോ കബളി​പ്പി​ക്കാൻ കഴിയു​മെന്ന്‌ ആരും ചിന്തി​ക്കാ​തി​രി​ക്കട്ടെ.—യാക്കോബ്‌ 5:14, 15.

11. നിയമ​വി​രു​ദ്ധ​മായ സ്‌ത്രീ​സ്വാ​ധീ​ന​ത്തി​ന്റെ നുഴഞ്ഞു​ക​യ​ററം സംബന്ധിച്ച്‌ ഉണർന്നി​രി​ക്കാൻ ഇന്നു സഭകൾ എങ്ങനെ സഹായി​ക്ക​പ്പെ​ടു​ന്നു?

11 സന്തോ​ഷ​ക​ര​മെ​ന്നു​പ​റ​യട്ടെ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇന്നത്തെ മിക്ക സഭകളും ഈ അപകടം സംബന്ധിച്ച്‌ ഉണർവു​ള​ള​വ​രാണ്‌. ദിവ്യാ​ധി​പ​ത്യ​വി​രു​ദ്ധ​മായ മനോ​ഭാ​വ​ങ്ങ​ളി​ലേ​ക്കും ദുഷ്‌പ്ര​വൃ​ത്തി​യി​ലേ​ക്കു​മു​ളള ചായ്‌വു​കൾ സംബന്ധി​ച്ചും മൂപ്പൻമാർ ജാഗരൂ​ക​രാണ്‌. അവർ അപകട​ത്തി​ന്റെ പാതയി​ലാ​യി​രി​ക്കുന്ന പുരു​ഷൻമാ​രെ​യും സ്‌ത്രീ​ക​ളെ​യും സഹായി​ക്കാൻ ശ്രമി​ക്കു​ന്നു, ഇവർ ആത്മീയ​മാ​യി പുഷ്ടി പ്രാപി​ക്കു​ന്ന​തി​നും വളരെ വൈകി​പ്പോ​കു​ന്ന​തി​നു​മു​മ്പു പുനഃ​ക്ര​മീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നും തന്നെ. (ഗലാത്യർ 5:16; 6:1) സ്‌ത്രീ​വി​മോ​ചനം പോലു​ളള നീക്കങ്ങളെ ഉന്നമി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി കൂട്ടു​കെ​ട്ടു​ണ്ടാ​ക്കാ​നു​ളള ഏതു സ്‌ത്രീ​ശ്ര​മ​ത്തെ​യും ഈ ക്രിസ്‌തീ​യ​മേൽവി​ചാ​ര​കൻമാർ സ്‌നേ​ഹ​ത്തോ​ടെ​യും ദൃഢത​യോ​ടെ​യും തടഞ്ഞു​നിർത്തു​ന്നു. അതിനു​പു​റമേ, സമയോ​ചി​ത​മായ ബുദ്ധ്യു​പ​ദേശം കാലാ​കാ​ല​ങ്ങ​ളിൽ വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ നൽക​പ്പെ​ടു​ന്നു. a

12. ഇന്നത്തെ യോഹ​ന്നാൻവർഗം യേഹു​വി​ന്റേ​തി​നു സമാന​മായ ഒരു തീക്ഷ്‌ണത ഏതു വിധത്തിൽ പ്രകട​മാ​ക്കു​ന്നു?

12 എന്നിരു​ന്നാ​ലും, കഠിന​മായ ദുർമാർഗം ഉണ്ടായി​രി​ക്കു​ന്നി​ടത്ത്‌, പ്രത്യേ​കി​ച്ചും ഇതൊരു പതിവാ​യി​ത്തീ​രു​ന്നി​ടത്ത്‌, അനുതാ​പ​മി​ല്ലാത്ത പാപികൾ പുറത്താ​ക്ക​പ്പെ​ടണം. ഇസ്രാ​യേ​ലിൽ ഇസബേൽ സ്വാധീ​ന​ത്തി​ന്റെ സകല കണിക​ക​ളും നിർമാർജനം ചെയ്യു​ന്ന​തിൽ യേഹു​വി​ന്റെ തീക്ഷ്‌ണത നാം അനുസ്‌മ​രി​ക്കു​ന്നു. അതു​പോ​ലെ, തങ്ങളുടെ “യോനാ​ദാബ്‌” കൂട്ടാ​ളി​കൾക്കു​വേണ്ടി ഒരു മാതൃക വെച്ചു​കൊ​ണ്ടും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ അനുവാ​ദാ​ത്മക ശുശ്രൂ​ഷ​ക​രിൽ നിന്നു തങ്ങൾ വളരെ വ്യത്യ​സ്‌ത​രാ​ണെന്നു പ്രകട​മാ​ക്കി​ക്കൊ​ണ്ടും യോഹ​ന്നാൻവർഗം ഇന്നു ദൃഢമായ നടപടി​യെ​ടു​ക്കു​ന്നു.—2 രാജാ​ക്കൻമാർ 9:22, 30-37; 10:12-17.

13. തെററായ സ്‌ത്രീ​സ്വാ​ധീ​ന​ത്തി​നു വഴങ്ങി​ക്കൊ​ടു​ക്കു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കും?

13 ആധുനിക ഇസബേ​ലി​നെ തിരി​ച്ച​റി​യി​ക്കു​ന്ന​തി​ലും അവളുടെ ആത്മീയ​രോ​ഗം വിട്ടു​മാ​റാത്ത ഒന്നായ​തി​നാൽ അവളെ രോഗ​ശ​യ്യ​യി​ലേക്ക്‌ എറിയു​ന്ന​തി​ലും യഹോ​വ​യു​ടെ സന്ദേശ​വാ​ഹ​ക​നും ന്യായാ​ധി​പ​നു​മെ​ന്ന​നി​ല​യിൽ ദൈവ​പു​ത്രൻ ശരിയാ​യി പ്രവർത്തി​ക്കു​ന്നു. (മലാഖി 3:1, 5) ഈ തെററായ സ്‌ത്രീ​സ്വാ​ധീ​ന​ത്തി​നു വഴങ്ങി​ക്കൊ​ടു​ത്തവർ വലിയ കഷ്ടവും അനുഭ​വി​ക്കും—പുറത്താ​ക്ക​പ്പെ​ടു​ന്ന​തി​ന്റെ, ക്രിസ്‌തീ​യ​സ​ഭ​യിൽനി​ന്നു മരിച്ച​വ​നെ​പ്പോ​ലെ വിച്‌ഛേ​ദി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ ദുഃഖം​തന്നെ. അവർ പശ്ചാത്ത​പിച്ച്‌, തിരി​ഞ്ഞു​വന്ന്‌, സഭയിൽ വീണ്ടും സ്വീക​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ അവരും “മാരക​മായ ബാധ”യാൽ ശാരീ​രിക മരണത്തെ അഭിമു​ഖീ​ക​രി​ക്കും—അങ്ങേയ​ററം പോയാൽ മഹോ​പ​ദ്ര​വ​ത്തിൽ. അതിനി​ടെ, തങ്ങളുടെ തെററായ പ്രവൃ​ത്തി​ക​ളെ​ക്കു​റി​ച്ചു പൂർണ​മാ​യി പശ്ചാത്ത​പി​ച്ചാൽ പുനഃ​സ്ഥാ​പനം സാധ്യ​മാണ്‌.—മത്തായി 24:21, 22; 2 കൊരി​ന്ത്യർ 7:10.

14. (എ) ഏതെങ്കി​ലും ഇസബേൽ സ്വാധീ​നം പോലു​ളള നിശ്ചിത പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തിൽ യേശു മൂപ്പൻമാ​രെ ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ? (ബി) അത്തരം പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യുന്ന മൂപ്പൻമാ​രെ സഭ എങ്ങനെ പിന്താ​ങ്ങണം?

14 ‘ഉൾപൂ​വു​കൾ’ ആകുന്ന അത്യഗാ​ധ​മായ വികാ​ര​ങ്ങ​ളെ​യും അടിസ്ഥാന ആന്തരങ്ങൾ ഉൾപ്പെടെ ‘ഹൃദയം’ ആകുന്ന ആന്തരി​ക​വ്യ​ക്തി​യെ​യും യേശു പരി​ശോ​ധി​ക്കു​ന്നു​വെന്നു “സകലസ​ഭ​ക​ളും” അറിയാൻ ഇടയാ​കണം. ഇതിനാ​യി, ഏതെങ്കി​ലും ഇസബേൽ സ്വാധീ​നം പോലെ പൊന്തി​വ​രുന്ന നിശ്ചിത പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തിന്‌ അവൻ വിശ്വ​സ്‌ത​ന​ക്ഷ​ത്ര​ങ്ങളെ, അഥവാ മൂപ്പൻമാ​രെ ഉപയോ​ഗി​ക്കു​ന്നു. (വെളി​പ്പാ​ടു 1:20) ഇത്തരത്തി​ലു​ളള ഒരു പ്രശ്‌നം ഈ മൂപ്പൻമാർ പൂർണ​മാ​യി പരി​ശോ​ധി​ക്കു​ക​യും വിധി പ്രസ്‌താ​വി​ക്കു​ക​യും ചെയ്‌ത​ശേഷം എടുത്ത നടപടി​യു​ടെ കാര്യ​കാ​ര​ണ​ങ്ങ​ളി​ലേക്കു വ്യക്തികൾ ചുഴി​ഞ്ഞി​റ​ങ്ങേ​ണ്ട​തില്ല. കാര്യങ്ങൾ സംബന്ധിച്ച്‌ ഈ മൂപ്പൻമാ​രു​ടെ തീർപ്പ്‌ എല്ലാവ​രും വിനീ​ത​മാ​യി അംഗീ​ക​രി​ക്കു​ക​യും ഈ സഭാന​ക്ഷ​ത്ര​ങ്ങളെ പിന്താ​ങ്ങു​ന്ന​തിൽ തുടരു​ക​യും വേണം. യഹോ​വ​യോ​ടും അവന്റെ സ്ഥാപന​ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടു​മു​ളള വിശ്വ​സ്‌ത​തക്കു പ്രതി​ഫലം ലഭിക്കും. (സങ്കീർത്തനം 37:27-29; എബ്രായർ 13:7, 17) നിങ്ങളു​ടെ ഭാഗത്ത്‌, ഓരോ​രു​ത്തർക്കും അവരവ​രു​ടെ പ്രവൃ​ത്തി​കൾക്ക​നു​സ​രിച്ച്‌ യേശു വ്യക്തി​പ​ര​മാ​യി പകരം​കൊ​ടു​ക്കു​മ്പോൾ നിങ്ങളു​ടെ പങ്ക്‌ ഒരനു​ഗ്ര​ഹ​മാ​യി​രി​ക്കട്ടെ.—ഇവകൂടെ കാണുക: ഗലാത്യർ 5:19-24; 6:7-9.

‘നിങ്ങൾക്കു​ള​ളതു പിടി​ച്ചു​കൊൾവിൻ’

15. (എ) ഇസബേ​ലി​നാൽ ദുഷി​പ്പി​ക്ക​പ്പെ​ടാ​ഞ്ഞ​വ​രോട്‌ യേശു​വിന്‌ എന്തു പറയാ​നു​ണ്ടാ​യി​രു​ന്നു? (ബി) ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ട്ടി​രുന്ന എല്ലാവ​രും 1918-ൽ വിശ്വാ​സ​ത്യാ​ഗി​യായ ക്രൈ​സ്‌ത​വ​ലോ​ക​ത്താൽ ദുഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ലെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

15 യേശു​വി​ന്റെ അടുത്ത വാക്കുകൾ ആശ്വാസം കൈവ​രു​ത്തു​ന്നു: എന്നാൽ ഈ ഉപദേശം കൈ​ക്കൊ​ള​ളാ​തെ​യും അവർ പറയും​പോ​ലെ സാത്താന്റെ ആഴങ്ങൾ [ആഴമായ കാര്യങ്ങൾ, NW] അറിഞ്ഞി​ട്ടി​ല്ലാ​തെ​യും തുയ​ഥൈ​ര​യി​ലെ ശേഷം പേരോ​ടു: വേറൊ​രു ഭാരം ഞാൻ നിങ്ങളു​ടെ​മേൽ ചുമത്തു​ന്നില്ല; എങ്കിലും നിങ്ങൾക്കു​ള​ളതു ഞാൻ വരും​വരെ പിടി​ച്ചു​കൊൾവിൻ എന്നു ഞാൻ കല്‌പി​ക്കു​ന്നു.” (വെളി​പ്പാ​ടു 2:24, 25) ഇസബേ​ലി​നാൽ സ്വാധീ​നി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാത്ത വിശ്വ​സ്‌ത​രായ ദേഹികൾ തുയ​ഥൈ​ര​യി​ലുണ്ട്‌. അതു​പോ​ലെ​തന്നെ 1918-നു മുമ്പുളള 40 വർഷക്കാ​ല​ത്തും അതിനു ശേഷവും ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ട്ടി​രുന്ന എല്ലാവ​രും ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ പടർന്നു​പ​ന്ത​ലി​ച്ചി​രി​ക്കുന്ന ദുഷിച്ച, അധാർമിക വഴികളെ അനുവ​ദി​ച്ചു​കൊ​ടു​ത്തി​ട്ടില്ല. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പല ഉപദേ​ശ​ങ്ങ​ളു​ടെ​യും അ​ക്രൈ​സ്‌തവ ഉത്ഭവം മനസ്സി​ലാ​ക്കു​ന്ന​തി​നു പളളി​യം​ഗ​ങ്ങളെ സഹായി​ക്കാൻ ശ്രമിച്ച, ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ എന്നറി​യ​പ്പെ​ടുന്ന ബൈബിൾ വിദ്യാർഥി​ക​ളു​ടെ ഒരു ചെറിയ സംഘം വിശ്വാ​സ​ത്യാ​ഗി​യായ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലൂ​ടെ ലഭിച്ച എല്ലാ ബാബി​ലോ​ന്യ വിശ്വാ​സ​ങ്ങ​ളും ആചാര​ങ്ങ​ളും തങ്ങളിൽനി​ന്നു നീക്കം​ചെ​യ്യാൻ നടപടി​യെ​ടു​ക്കു​ക​യു​ണ്ടാ​യി. ഇതിൽ “ഈസബേൽ എന്ന സ്‌ത്രീ”യുടെ അനുവാ​ദാ​ത്മക ഉപദേ​ശ​വും ഉൾപ്പെ​ടു​ന്നു.

16. യേശു​വും ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌തീയ ഭരണസം​ഘ​വും കൂടു​ത​ലായ ഭാര​മൊ​ന്നും വെച്ചി​ല്ലെ​ങ്കി​ലും ഏതു കാര്യങ്ങൾ ഒഴിവാ​ക്കേ​ണ്ട​തുണ്ട്‌?

16 അധഃപ​തിച്ച വിനോ​ദ​ലോ​ക​ത്തിൽ കാണു​ന്ന​തു​പോ​ലു​ളള അധാർമിക സ്വാധീ​നങ്ങൾ സംബന്ധി​ച്ചു ജാഗ്ര​ത​യോ​ടി​രി​ക്കാ​നും ഇന്നുളള യോഹ​ന്നാൻവർഗം അവരുടെ കൂട്ടാ​ളി​ക​ളായ മഹാപു​രു​ഷാ​രത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടുണ്ട്‌. ജിജ്ഞാസ മൂലമോ എന്ത്‌ ഒഴിവാ​ക്ക​ണ​മെന്നു മനസ്സി​ലാ​ക്കാൻ വേണ്ടി​യോ ദുഷിപ്പു കാണു​ക​യോ അനുഭ​വി​ക്കു​ക​യോ ചെയ്യേണ്ട ആവശ്യ​മില്ല. “സാത്താന്റെ ആഴമായ കാര്യങ്ങ”ളിൽനി​ന്നും ദൂരെ മാറി​നിൽക്കു​ന്നതു ജ്ഞാനത്തി​ന്റെ ഗതിയാണ്‌. യേശു പറയു​ന്ന​തു​പോ​ലെ: “വേറൊ​രു ഭാരം ഞാൻ നിങ്ങളു​ടെ​മേൽ ചുമത്തു​ന്നില്ല.” ഇത്‌ ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌തീയ ഭരണസം​ഘ​ത്തി​ന്റെ കല്‌പന നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു: “വിഗ്ര​ഹാർപ്പി​തം, രക്തം, ശ്വാസം​മു​ട്ടി​ച്ച​ത്തതു, പരസംഗം എന്നിവ വർജ്ജി​ക്കു​ന്നതു ആവശ്യം എന്നല്ലാതെ അധിക​മായ ഭാര​മൊ​ന്നും നിങ്ങളു​ടെ മേൽ ചുമത്ത​രു​തു എന്നു പരിശു​ദ്ധാ​ത്മാ​വി​ന്നും ഞങ്ങൾക്കും തോന്നി​യി​രി​ക്കു​ന്നു. ഇവ വർജ്ജിച്ചു സൂക്ഷി​ച്ചു​കൊ​ണ്ടാൽ നന്നു”. (പ്രവൃ​ത്തി​കൾ 15:28, 29) ആത്മീയ ക്ഷേമത്തി​നു​വേണ്ടി വ്യാജ​മ​ത​വും (രക്തപ്പകർച്ച​യി​ലെ​ന്ന​പോ​ലെ) രക്തത്തിന്റെ ദുരു​പ​യോ​ഗ​വും ദുർന്ന​ട​പ്പും ഒഴിവാ​ക്കുക! നിങ്ങളു​ടെ ശാരീ​രിക ആരോ​ഗ്യ​വും സംരക്ഷി​ക്ക​പ്പെ​ടാൻ സാധ്യ​ത​യുണ്ട്‌.

17. (എ) സാത്താൻ “ആഴമായ കാര്യങ്ങൾ”കൊണ്ട്‌ ഇന്ന്‌ ആളുകളെ എങ്ങനെ പ്രലോ​ഭി​പ്പി​ച്ചി​രി​ക്കു​ന്നു? (ബി) സാത്താന്റെ പരിഷ്‌കൃ​ത​ലോ​ക​ത്തി​ന്റെ “ആഴമായ കാര്യങ്ങ”ളോടു​ളള നമ്മുടെ മനോ​ഭാ​വ​മെ​ന്താ​യി​രി​ക്കണം?

17 ബുദ്ധിയെ പ്രകീർത്തി​ക്കുന്ന സങ്കീർണ​മായ അഭ്യൂ​ഹ​ങ്ങ​ളും തത്ത്വശാ​സ്‌ത്ര​ങ്ങ​ളും പോലു​ളള മററ്‌ “ആഴമായ കാര്യങ്ങൾ” ഇന്നു സാത്താ​നുണ്ട്‌. അനുവാ​ദാ​ത്മ​ക​വും അധാർമി​ക​വു​മായ ന്യായ​വാ​ദ​ങ്ങൾക്കു പുറമേ ഇവയിൽ ആത്മവി​ദ്യ​യും പരിണാ​മ​സി​ദ്ധാ​ന്ത​വും ഉൾപ്പെ​ടു​ന്നു. സർവജ്ഞാ​നി​യായ സ്രഷ്ടാവ്‌ ഈ “ആഴമായ കാര്യങ്ങ”ളെ എങ്ങനെ​യാ​ണു കണക്കാ​ക്കു​ന്നത്‌? അവൻ ഇങ്ങനെ പറയു​ന്ന​താ​യി അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഉദ്ധരി​ക്കു​ന്നു: “ജ്ഞാനി​ക​ളു​ടെ ജ്ഞാനം ഞാൻ നശിപ്പി​ക്കും.” അതിനു വിപരീ​ത​മാ​യി, ‘ദൈവ​ത്തി​ന്റെ ആഴങ്ങൾ’ ലളിത​വും വ്യക്തവും ഹൃദ​യോ​ഷ്‌മ​ള​വു​മാണ്‌. ജ്ഞാനി​ക​ളായ ക്രിസ്‌ത്യാ​നി​കൾ സാത്താന്റെ പരിഷ്‌കൃ​ത​ലോ​ക​ത്തി​ന്റെ “ആഴമായ കാര്യങ്ങൾ” ഒഴിവാ​ക്കു​ന്നു. ഓർക്കുക, “ലോക​വും അതിന്റെ മോഹ​വും ഒഴിഞ്ഞു​പോ​കു​ന്നു; ദൈ​വേഷ്ടം ചെയ്യു​ന്ന​വ​നോ എന്നേക്കും ഇരിക്കു​ന്നു.”—1 കൊരി​ന്ത്യർ 1:19, കിങ്‌ഡം ഇൻറർലീ​നി​യർ; 2:10; 1 യോഹ​ന്നാൻ 2:17.

18. അവസാ​നം​വരെ വിശ്വ​സ്‌ത​രാ​യി നിൽക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ യേശു എന്തനു​ഗ്ര​ഹങ്ങൾ വാഗ്‌ദാ​നം ചെയ്‌തു, അർമ​ഗെ​ദോ​നിൽ ഈ പുനരു​ത്ഥാ​നം പ്രാപി​ച്ച​വർക്ക്‌ എന്ത്‌ പദവി​യു​ണ്ടാ​യി​രി​ക്കും?

18 തുയ​ഥൈ​ര​യി​ലു​ളള ആ ക്രിസ്‌ത്യാ​നി​ക​ളോട്‌ യേശു ഇപ്പോൾ ഹൃദ​യോ​ഷ്‌മ​ള​മായ വാക്കുക സംസാ​രി​ക്കു​ന്നു. അവ ഇന്നത്തെ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “ജയിക്ക​യും ഞാൻ കല്‌പിച്ച പ്രവൃ​ത്തി​കളെ അവസാ​ന​ത്തോ​ളം അനുഷ്‌ഠി​ക്ക​യും ചെയ്യു​ന്ന​വന്നു എന്റെ പിതാവു എനിക്കു തന്നതു​പോ​ലെ ഞാൻ ജാതി​ക​ളു​ടെ​മേൽ അധികാ​രം കൊടു​ക്കും. അവൻ ഇരിമ്പു​കോൽകൊ​ണ്ടു അവരെ മേയി​ക്കും; അവർ കുശവന്റെ പാത്ര​ങ്ങൾപോ​ലെ നുറു​ങ്ങി​പ്പോ​കും.” (വെളി​പ്പാ​ടു 2:26, 27) തീർച്ച​യാ​യും അത്ഭുത​ക​ര​മായ ഒരു പദവി​തന്നെ! അഭിഷി​ക്ത​രായ ജയശാ​ലി​കൾക്ക്‌ അവരുടെ പുനരു​ത്ഥാ​ന​ത്തിൽ ലഭിക്കുന്ന ഈ അധികാ​രം, അർമ​ഗെ​ദോ​നിൽ മത്സരി​ക​ളായ ജനതകൾക്കെ​തി​രെ നാശത്തി​ന്റെ “ഇരിമ്പു​കോൽ” പ്രയോ​ഗി​ക്കു​ന്ന​തിൽ യേശു​വി​നോ​ടൊ​പ്പ​മു​ളള ഒരു പങ്കാണ്‌. ക്രിസ്‌തു തന്റെ ശത്രു​ക്കളെ മൺപാ​ത്ര​ങ്ങൾപോ​ലെ ഉടയ്‌ക്കു​മ്പോൾ ആ ജനതക​ളു​ടെ ന്യൂക്ലി​യർ ആയുധങ്ങൾ എത്ര നല്ല അവസ്ഥക​ളി​ലും നനഞ്ഞ പടക്കം​പോ​ലെ ചീററി​പ്പോ​കും.—സങ്കീർത്തനം 2:8, 9; വെളി​പ്പാ​ടു 16:14, 16; 19:11-13, 15.

19. (എ) ‘ഉദയന​ക്ഷ​ത്രം’ ആരാണ്‌, ജയിക്കു​ന്ന​വർക്ക്‌ അവൻ എങ്ങനെ നൽക​പ്പെ​ടും? (ബി) മഹാപു​രു​ഷാ​ര​ത്തിന്‌ എന്തു പ്രോ​ത്സാ​ഹനം നൽക​പ്പെ​ട്ടി​രി​ക്കു​ന്നു?

19 യേശു കൂട്ടി​ച്ചേർക്കു​ന്നു: “ഞാൻ അവന്നു ഉദയന​ക്ഷ​ത്ര​വും കൊടു​ക്കും.” (വെളി​പ്പാ​ടു 2:28) ഈ ‘നക്ഷത്രം’ എന്താ​ണെന്ന്‌ യേശു​തന്നെ പിന്നീടു വിശദീ​ക​രി​ക്കു​ന്നു, ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌: “ഞാൻ ദാവീ​ദി​ന്റെ വേരും വംശവും ശുഭ്ര​മായ ഉദയന​ക്ഷ​ത്ര​വു​മാ​കു​ന്നു.” (വെളി​പ്പാ​ടു 22:16) അതെ, ബിലെ​യാ​മി​ന്റെ വിമുഖത കാട്ടിയ അധരങ്ങ​ളി​ലൂ​ടെ യഹോവ നിർബ​ന്ധി​ച്ചു പുറ​പ്പെ​ടു​വിച്ച പ്രവചനം നിറ​വേ​റ​റു​ന്നത്‌ യേശു​വാണ്‌. “യാക്കോ​ബിൽനി​ന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രാ​യേ​ലിൽനി​ന്നു ഒരു ചെങ്കോൽ ഉയരും.” (സംഖ്യാ​പു​സ്‌തകം 24:17) ജയിക്കു​ന്ന​വർക്ക്‌ യേശു ‘ഉദയന​ക്ഷ​ത്രം’ കൊടു​ക്കു​ന്ന​തെ​ങ്ങനെ? പ്രത്യ​ക്ഷ​ത്തിൽ, അവരെ തന്നോട്‌ ഏററവും അടുത്ത, ഏററവും ഉററ ഒരു ബന്ധത്തി​ലേക്ക്‌ എടുക്കു​ന്ന​തി​നാൽ തന്നേത്തന്നെ അവർക്കു നൽകി​ക്കൊ​ണ്ടു​തന്നെ. (യോഹ​ന്നാൻ 14:2, 3) തീർച്ച​യാ​യും സഹിച്ചു​നിൽക്കാൻ ശക്തമായ ഒരു പ്രേര​ണ​തന്നെ! ഇവിടെ ഭൂമി​യിൽ പറുദീസ പുനഃ​സ്ഥാ​പി​ക്കു​ന്ന​തിൽ ‘ശുഭ്ര​മായ ഉദയന​ക്ഷ​ത്രം’ പെട്ടെ​ന്നു​തന്നെ തന്റെ രാജ്യാ​ധി​കാ​രം പ്രയോ​ഗി​ക്കു​മെ​ന്ന​റി​യു​ന്നതു മഹാപു​രു​ഷാ​ര​ത്തി​നും ഉത്തേജനം നൽകു​ന്ന​താണ്‌!

നിർമലത കാത്തു​സൂ​ക്ഷി​ക്കു​ക

20. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ഏതു സംഭവ​വി​കാ​സങ്ങൾ തുയ​ഥൈര സഭയിലെ ചില ദൗർബ​ല്യ​ങ്ങൾ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു?

20 ഈ സന്ദേശം തുയ​ഥൈ​ര​യി​ലെ ക്രിസ്‌ത്യാ​നി​കളെ വളരെ​യ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കണം. ചിന്തി​ച്ചു​നോ​ക്കുക—സ്വർഗ​ത്തി​ലെ മഹത്ത്വീ​ക​രി​ക്ക​പ്പെട്ട ദൈവ​പു​ത്രൻ തുയ​ഥൈ​ര​യി​ലെ ക്രിസ്‌ത്യാ​നി​ക​ളോട്‌ അവരുടെ ചില പ്രശ്‌നങ്ങൾ സംബന്ധി​ച്ചു വ്യക്തി​പ​ര​മാ​യി സംസാ​രി​ച്ചി​രു​ന്നു! തീർച്ച​യാ​യും, സഭയിലെ ചില​രെ​ങ്കി​ലും അത്തരം സ്‌നേ​ഹ​പൂർവ​ക​മായ മേയി​ക്ക​ലി​നോ​ടു പ്രതി​ക​രി​ക്കു​ക​യു​ണ്ടാ​യി. ഏഴു സന്ദേശ​ങ്ങ​ളിൽ ഏററവും ദീർഘ​മായ ഇത്‌ ഇന്നത്തെ സത്യ​ക്രി​സ്‌തീ​യ​സ​ഭയെ തിരി​ച്ച​റി​യു​ന്ന​തി​നും നമ്മെ സഹായി​ക്കു​ന്നു. ന്യായ​വി​ധി​ക്കാ​യി യേശു 1918-ൽ യഹോ​വ​യു​ടെ ആലയത്തി​ലേക്കു വന്നപ്പോൾ, ക്രിസ്‌തീ​യ​മെന്ന്‌ അവകാ​ശ​പ്പെ​ട്ടി​രുന്ന സ്ഥാപന​ങ്ങ​ളിൽ ബഹുഭൂ​രി​പ​ക്ഷ​വും വിഗ്ര​ഹാ​രാ​ധ​ന​യാ​ലും ആത്മീയ ദുർന്ന​ട​ത്ത​യാ​ലും കളങ്ക​പ്പെ​ട്ടി​രു​ന്നു. (യാക്കോബ്‌ 4:4) ചിലർ സെവന്ത്‌ഡേ അഡ്‌വെൻറി​സ്‌റ​റി​ലെ എലൻ വൈറ​റി​നെ​യും ക്രിസ്‌റ​റ്യൻ സൈൻറി​സ്‌റ​റ്‌സി​ലെ മേരി ബേക്കർ എഡീ​യെ​യും പോലെ 19-ാം നൂററാ​ണ്ടി​ലെ ദൃഢചി​ത്ത​രായ സ്‌ത്രീ​ക​ളു​ടെ പഠിപ്പി​ക്ക​ലു​ക​ളിൽ തങ്ങളുടെ വിശ്വാ​സങ്ങൾ അടിസ്ഥാ​ന​പ്പെ​ടു​ത്തി. ഈയിടെ അനേകം സ്‌ത്രീ​കൾ അൾത്താ​ര​യിൽനി​ന്നു പ്രസം​ഗി​ച്ചു​കൊ​ണ്ടു​മി​രി​ക്കു​ന്നു. (വിപരീ​ത​താ​ര​ത​മ്യം ചെയ്യുക: 1 തിമൊ​ഥെ​യൊസ്‌ 2:11, 12.) കത്തോ​ലി​ക്കാ​മ​ത​ത്തി​ന്റെ വ്യത്യസ്‌ത വിഭാ​ഗ​ങ്ങ​ളിൽ മിക്ക​പ്പോ​ഴും ദൈവ​ത്തി​നും ക്രിസ്‌തു​വി​നും ഉപരി​യാ​യി മറിയ ആദരി​ക്ക​പ്പെ​ടു​ന്നു. യേശു അവളെ അപ്രകാ​രം ആദരി​ച്ചില്ല. (യോഹ​ന്നാൻ 2:4; 19:26) അത്തരം നിയമ​വി​രു​ദ്ധ​മായ സ്‌ത്രീ​സ്വാ​ധീ​നം അനുവ​ദി​ക്കുന്ന സ്ഥാപന​ങ്ങളെ യഥാർഥ​ത്തിൽ ക്രിസ്‌തീ​യ​മാ​യി അംഗീ​ക​രി​ക്കാൻ കഴിയു​മോ?

21. തുയ​ഥൈ​ര​ക്കു​ളള യേശു​വി​ന്റെ സന്ദേശ​ത്തിൽ വ്യക്തി​കൾക്കാ​യി എന്തു പാഠങ്ങ​ളാ​ണു​ള​ളത്‌?

21 യോഹ​ന്നാൻവർഗ​ത്തിൽ പെട്ടവ​രാ​യാ​ലും വേറെ ആടുക​ളിൽ പെട്ടവ​രാ​യാ​ലും വ്യക്തി​ക​ളായ ക്രിസ്‌ത്യാ​നി​കൾ ഈ സന്ദേശം പരിചി​ന്തി​ക്കു​ന്നതു നല്ലതാണ്‌. (യോഹ​ന്നാൻ 10:16) ചിലർ, തുയ​ഥൈ​ര​യി​ലെ ഇസബേ​ലി​ന്റെ ശിഷ്യൻമാ​രെ​പ്പോ​ലെ ഒരു എളുപ്പ​മാർഗം പിൻപ​റ​റു​ന്നത്‌ ആകർഷ​ക​മാ​യി കണ്ടെത്തി​യേ​ക്കാം. വിട്ടു​വീഴ്‌ച ചെയ്യാ​നു​ളള പ്രലോ​ഭ​ന​വു​മുണ്ട്‌. ഇന്ന്‌, രക്തോ​ത്‌പ​ന്നങ്ങൾ ഭക്ഷിക്കു​ന്ന​തോ രക്തപ്പകർച്ച സ്വീക​രി​ക്കു​ന്ന​തോ പോലു​ളള പ്രശ്‌ന​ങ്ങളെ അഭിമു​ഖീ​ക​രി​ക്കേ​ണ്ട​തുണ്ട്‌. ചിലർ വയൽസേ​വ​ന​ത്തി​ലെ തീക്ഷ്‌ണ​ത​യോ പ്രസം​ഗങ്ങൾ നടത്തു​ന്ന​തോ, അക്രമാ​സ​ക്ത​വും അധാർമി​ക​വു​മായ ചലച്ചി​ത്ര​ങ്ങ​ളും വീഡി​യോ ടേപ്പു​ക​ളും കാണു​ന്ന​തോ അമിത​മാ​യി മദ്യം കുടി​ക്കു​ന്ന​തോ പോലു​ളള മററു മണ്ഡലങ്ങ​ളിൽ കർശനം കുറയ്‌ക്കാൻ തങ്ങളെ അനുവ​ദി​ക്കു​ന്നു​വെന്നു വിചാ​രി​ച്ചേ​ക്കാം. തുയ​ഥൈ​ര​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കു​ളള യേശു​വി​ന്റെ മുന്നറി​യിപ്പ്‌ അത്തരം സ്വാത​ന്ത്ര്യ​ങ്ങൾ നാം ഉപയോ​ഗി​ക്ക​രു​തെന്നു നമ്മോടു പറയുന്നു. നാം തുയ​ഥൈ​ര​യി​ലെ പല ക്രിസ്‌ത്യാ​നി​ക​ളെ​യും​പോ​ലെ വിഭജി​ത​രാ​യി​രി​ക്കാ​നല്ല, ശുദ്ധരും പൂർണ​ദേ​ഹി​യോ​ടെ ചെയ്യു​ന്ന​വ​രും ആയിരി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

22. കേൾക്കുന്ന ഒരു കാതു​ണ്ടാ​യി​രി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യ​ത്തെ യേശു ഊന്നി​പ്പ​റ​യു​ന്നത്‌ എങ്ങനെ?

22 അന്തിമ​മാ​യി, യേശു പ്രഖ്യാ​പി​ക്കു​ന്നു: ആത്മാവു സഭക​ളോ​ടു പറയു​ന്നതു എന്തെന്നു ചെവി​യു​ള​ളവൻ കേൾക്കട്ടെ.” (വെളി​പ്പാ​ടു 2:29) യേശു ഇവിടെ ഉണർത്തുന്ന ഈ പല്ലവി നാലാം പ്രാവ​ശ്യം ആവർത്തി​ക്കു​ന്നു, ഇനിയും വരാനു​ളള മൂന്നു സന്ദേശ​ങ്ങ​ളെ​യും അതുതന്നെ ഉപസം​ഹ​രി​ക്കും. നിങ്ങൾക്ക്‌ ആ പ്രതി​ക​രി​ക്കുന്ന കാതു​ണ്ടോ? ഉണ്ടെങ്കിൽ ദൈവം തന്റെ ആത്മാവി​നാൽ തന്റെ സരണി​യി​ലൂ​ടെ തുടർന്നു ബുദ്ധ്യു​പ​ദേശം നൽകു​മ്പോൾ ഏകാ​ഗ്ര​മാ​യി ശ്രദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കുക.

[അടിക്കു​റി​പ്പു​കൾ]

a ഉദാഹരണത്തിന്‌, “ഒന്നാം നൂററാ​ണ്ടി​ലെ സഭയിൽ സ്‌ത്രീ​ക​ളു​ടെ പങ്ക്‌” എന്ന 1978 മേയ്‌ 22-ലെ എവേക്ക്‌! ലേഖനം കാണുക.

[അധ്യയന ചോദ്യ​ങ്ങൾ]

[51-ാം പേജിലെ ചിത്രങ്ങൾ]

ഇന്നു സാക്ഷ്യ​വേ​ല​യു​ടെ ഒരു വലിയ ഭാഗം നിർവ​ഹി​ക്കു​ന്നതു വിശ്വ​സ്‌ത​രായ സഹോ​ദ​രി​മാ​രാണ്‌, ദിവ്യാ​ധി​പത്യ അധികാ​രത്തെ സവിനയം പിന്തു​ണ​ച്ചു​കൊണ്ട്‌