വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സർപ്പത്തിന്റെ തല തകർക്കൽ

സർപ്പത്തിന്റെ തല തകർക്കൽ

അധ്യായം 40

സർപ്പത്തി​ന്റെ തല തകർക്കൽ

ദർശനം 14വെളി​പ്പാ​ടു 20:1-10

വിഷയം: സാത്താന്റെ അഗാധ​ത്തി​ല​ട​യ്‌ക്ക​ലും സഹസ്രാബ്ദ വാഴ്‌ച​യും മനുഷ്യ​വർഗ​ത്തി​ന്റെ അന്തിമ പരി​ശോ​ധ​ന​യും സാത്താന്റെ നാശവും

നിവൃത്തിയുടെ കാലം: മഹോ​പ​ദ്ര​വ​ത്തി​ന്റെ അവസാ​നം​മു​തൽ സാത്താന്റെ നാശം​വ​രെ

1. ആദ്യത്തെ ബൈബിൾ പ്രവച​ന​ത്തി​ന്റെ നിവൃത്തി എങ്ങനെ മുന്നേ​റി​യി​രി​ക്കു​ന്നു?

 നിങ്ങൾ ആദ്യത്തെ ബൈബിൾ പ്രവചനം ഓർമി​ക്കു​ന്നു​വോ? “ഞാൻ നിനക്കും സ്‌ത്രീ​ക്കും നിന്റെ സന്തതി​ക്കും അവളുടെ സന്തതി​ക്കും തമ്മിൽ ശത്രു​ത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതി​കാൽ തകർക്കും” എന്ന്‌ യഹോ​വ​യാം ദൈവം സർപ്പ​ത്തോ​ടു പറഞ്ഞ​പ്പോൾ അവൻ അത്‌ അരുളി​ച്ചെ​യ്‌തു. (ഉല്‌പത്തി 3:15) ഇപ്പോൾ ആ പ്രവച​ന​ത്തി​ന്റെ നിവൃത്തി അതിന്റെ പാരമ്യ​ത്തി​ലേക്കു വരുന്നു! യഹോ​വ​യു​ടെ സ്‌ത്രീ​സ​മാന സ്ഥാപന​ത്തി​നെ​തി​രെ സാത്താൻ യുദ്ധം ചെയ്യു​ന്ന​തി​ന്റെ ചരിത്രം നാം വിവരി​ച്ചി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 12:1, 9) മതവും രാഷ്‌ട്രീ​യ​വും വൻ വ്യാപാ​ര​വും ചേർന്നു​ളള സർപ്പത്തി​ന്റെ ഭൗമിക സന്തതി, ഇവിടെ ഭൂമി​യിൽ വെച്ച്‌, യേശു​ക്രി​സ്‌തു​വും അവന്റെ 1,44,000 അഭിഷിക്ത അനുഗാ​മി​ക​ളു​മ​ട​ങ്ങുന്ന സ്‌ത്രീ​യു​ടെ സന്തതി​യു​ടെ​മേൽ ക്രൂര​മായ പീഡനം കുന്നി​ച്ചി​രി​ക്കു​ന്നു. (യോഹ​ന്നാൻ 8:37, 44; ഗലാത്യർ 3:16, 29) സാത്താൻ യേശു​വി​നു വേദനാ​ക​ര​മായ ഒരു മരണം വരുത്തി. എന്നാൽ ഇതു കുതി​കാ​ലി​ലെ ഒരു മുറി​വു​പോ​ലെ ആണെന്നു തെളിഞ്ഞു, എന്തെന്നാൽ ദൈവം തന്റെ വിശ്വസ്‌ത പുത്രനെ മൂന്നാം ദിവസം ഉയിർപ്പി​ച്ചു.—പ്രവൃ​ത്തി​കൾ 10:38-40.

2. സർപ്പം തകർക്ക​പ്പെ​ടു​ന്ന​തെ​ങ്ങനെ, സർപ്പത്തി​ന്റെ ഭൗമി​ക​സ​ന്ത​തിക്ക്‌ എന്തു സംഭവി​ക്കു​ന്നു?

2 സർപ്പ​ത്തെ​യും അവന്റെ സന്തതി​യെ​യും സംബന്ധി​ച്ചെന്ത്‌? അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പൊ.യു. 56-നോട​ടു​ത്തു റോമി​ലു​ളള ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു നീണ്ട ലേഖനം എഴുതി. അത്‌ ഉപസം​ഹ​രി​ക്കു​മ്പോൾ ഇപ്രകാ​രം പറഞ്ഞ്‌ അവൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “സമാധാ​ന​ത്തി​ന്റെ ദൈവ​മോ വേഗത്തിൽ സാത്താനെ നിങ്ങളു​ടെ കാല്‌ക്കീ​ഴെ ചതച്ചു​ക​ള​യും.” (റോമർ 16:20) ഇതു ബാഹ്യ​മായ ഒരു തകർക്ക​ലി​നെ​ക്കാൾ കവിഞ്ഞ​താണ്‌. സാത്താൻ ചതെക്ക​പ്പെ​ടേ​ണ്ട​താണ്‌! പൗലോസ്‌ ഇവിടെ സിൻട്രി​ബോ എന്ന ഒരു ഗ്രീക്കു വാക്കാണ്‌ ഉപയോ​ഗി​ച്ചത്‌, അതിന്റെ അർഥം ചതച്ചു കുഴമ്പു​പ​രു​വ​മാ​ക്കുക, ചവിട്ടി​മെ​തി​ക്കുക, തകർത്തു തരിപ്പ​ണ​മാ​ക്കുക എന്നെല്ലാ​മാണ്‌. സർപ്പത്തി​ന്റെ മാനുഷ സന്തതിയെ സംബന്ധി​ച്ചി​ട​ത്തോ​ളം, മഹാബാ​ബി​ലോ​നും ഈ ലോക​ത്തി​ലെ രാഷ്‌ട്രീയ വ്യവസ്ഥി​തി​ക​ളും അവരുടെ സാമ്പത്തിക-സൈനിക കൈയാ​ളൻമാ​രും പൂർണ​മാ​യി തകർക്ക​പ്പെ​ടു​ന്ന​തോ​ടെ മഹോ​പ​ദ്ര​വ​ത്തിൽ പാരമ്യ​ത്തി​ലെ​ത്തുന്ന കർത്താ​വി​ന്റെ ദിവസ​ത്തി​ലെ ഒരു യഥാർഥ ബാധക്ക്‌ അത്‌ ഇരയാ​കാ​നി​രി​ക്കു​ക​യാണ്‌. (വെളി​പ്പാ​ടു 18-ഉം 19-ഉം അധ്യാ​യങ്ങൾ) അങ്ങനെ യഹോവ രണ്ടു സന്തതികൾ തമ്മിലു​ളള ശത്രുത ഒരു പാരമ്യ​ത്തി​ലേക്കു വരുത്തു​ന്നു. ദൈവ​ത്തി​ന്റെ സ്‌ത്രീ​യു​ടെ സന്തതി സർപ്പത്തി​ന്റെ ഭൗമി​ക​സ​ന്ത​തി​യു​ടെ മേൽ വിജയം വരിക്കു​ന്നു, ആ സന്തതി മേലാൽ ഇല്ല!

സാത്താൻ അഗാധ​ത്തിൽ അടയ്‌ക്ക​പ്പെ​ടു​ന്നു

3. സാത്താന്‌ എന്തു സംഭവി​ക്കാൻ പോകു​ന്ന​താ​യി യോഹ​ന്നാൻ നമ്മോടു പറയുന്നു?

3 അപ്പോൾ സാത്താ​നു​ത​ന്നെ​യും അവന്റെ ഭൂതങ്ങൾക്കും എന്താണ്‌ കരുതി​യി​രി​ക്കു​ന്നത്‌? യോഹ​ന്നാൻ നമ്മോടു പറയുന്നു: “അനന്തരം ഒരു ദൂതൻ അഗാധ​ത്തി​ന്റെ താക്കോ​ലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടി​ച്ചു​കൊ​ണ്ടു സ്വർഗ്ഗ​ത്തിൽനി​ന്നു ഇറങ്ങു​ന്നതു ഞാൻ കണ്ടു. അവൻ പിശാ​ചും സാത്താ​നും എന്നുളള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയി​ട്ടു. ആയിരം ആണ്ടു കഴിയു​വോ​ളം ജാതി​കളെ വഞ്ചിക്കാ​തി​രി​പ്പാൻ അവനെ അഗാധ​ത്തിൽ തളളി​യി​ട്ടു അടെച്ചു​പൂ​ട്ടു​ക​യും മീതെ മുദ്ര​യി​ടു​ക​യും ചെയ്‌തു. അതി​ന്റെ​ശേഷം അവനെ അല്‌പ​കാ​ല​ത്തേക്കു അഴിച്ചു​വി​ടേ​ണ്ട​താ​കു​ന്നു.”—വെളി​പ്പാ​ടു 20:1-3.

4. അഗാധ​ത്തി​ന്റെ താക്കോ​ലു​ളള ദൂതൻ ആരാണ്‌, നാം എങ്ങനെ അറിയു​ന്നു?

4 ഈ ദൂതൻ ആരാണ്‌? യഹോ​വ​യു​ടെ പ്രധാന ശത്രു​വി​നെ ഒടുക്കി​ക്ക​ള​യാൻ കഴിയുന്ന ഉഗ്രശക്തി അവനു​ണ്ടാ​യി​രി​ക്കണം. അവന്‌ “അഗാധ​ത്തി​ന്റെ താക്കോ​ലും ഒരു വലിയ ചങ്ങലയും” കയ്യിലുണ്ട്‌. ഇതു നമ്മെ ഒരു മുൻദർശനം അനുസ്‌മ​രി​പ്പി​ക്കു​ന്നി​ല്ലേ? ഉവ്വ്‌, വെട്ടു​ക്കി​ളി​ക​ളു​ടെ രാജാവ്‌ “അഗാധ​ദൂ​തൻ” എന്നു വിളി​ക്ക​പ്പെ​ടു​ന്നു! (വെളി​പ്പാ​ടു 9:11) അതു​കൊണ്ട്‌ ഇവിടെ യഹോ​വ​യു​ടെ മുഖ്യ​സം​സ്ഥാ​പ​ക​നായ മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​ക്രി​സ്‌തു യുദ്ധത്തിൽ ഏർപ്പെ​ടു​ന്നതു നാം വീണ്ടും കാണുന്നു. സാത്താനെ സ്വർഗ​ത്തിൽനി​ന്നു ബഹിഷ്‌ക​രി​ക്കു​ക​യും മഹാബാ​ബി​ലോ​നെ ന്യായം​വി​ധി​ക്കു​ക​യും ‘ഭൂരാ​ജാ​ക്കൻമാ​രെ​യും അവരുടെ സൈന്യ​ങ്ങ​ളെ​യും’ അർമ​ഗെ​ദോ​നിൽ നശിപ്പി​ക്കു​ക​യും ചെയ്‌ത ഈ പ്രധാ​ന​ദൂ​തൻ സാത്താനെ അഗാധ​ത്തി​ല​ട​ച്ചു​കൊ​ണ്ടു കനത്ത പ്രഹരം ഏൽപ്പി​ക്കാൻ ഒരു താണ ദൂതനെ അനുവ​ദി​ച്ചു​കൊ​ണ്ടു മാറി​നിൽക്കു​ക​യില്ല!—വെളി​പ്പാ​ടു 12:7-9; 18:1, 2; 19:11-21.

5. അഗാധ​ദൂ​തൻ പിശാ​ചായ സാത്താനെ എങ്ങനെ കൈകാ​ര്യം ചെയ്യുന്നു, എന്തു​കൊണ്ട്‌?

5 തീനി​റ​മു​ളള മഹാസർപ്പം സ്വർഗ​ത്തിൽനി​ന്നു ബഹിഷ്‌ക​രി​ക്ക​പ്പെ​ട്ട​പ്പോൾ അവനെ​ക്കു​റിച്ച്‌ ‘ഭൂതലത്തെ മുഴുവൻ തെററി​ച്ചു​ക​ള​യുന്ന പിശാ​ചും സാത്താ​നും എന്ന മഹാസർപ്പ​മായ പഴയ പാമ്പ്‌’ എന്നു പറയ​പ്പെട്ടു. (വെളി​പ്പാ​ടു 12:3, 9) ഇപ്പോൾ പിടിച്ച്‌ അഗാധ​ത്തി​ല​ട​യ്‌ക്ക​പ്പെ​ടുന്ന ഘട്ടത്തി​ലും അവൻ ‘പിശാ​ചും സാത്താ​നും എന്ന പഴയ പാമ്പായ മഹാസർപ്പം’ എന്നു വീണ്ടും പൂർണ​മാ​യി വർണി​ക്ക​പ്പെ​ടു​ന്നു. ഈ കുപ്ര​സിദ്ധ വിഴു​ങ്ങൽവീ​ര​നും വഞ്ചകനും ദൂഷക​നും എതിരാ​ളി​യും ചങ്ങലയാൽ ബന്ധിക്ക​പ്പെട്ട്‌ ‘അഗാധ​ത്തി​ലേക്ക്‌’ എറിയ​പ്പെ​ടു​ന്നു, അവൻ മേലാൽ “ജാതി​കളെ വഞ്ചിക്കാ​തി​രി​പ്പാൻ” അത്‌ അടച്ചു മുദ്ര​യി​ട​പ്പെ​ടു​ന്നു. സാത്താന്റെ ഈ അഗാധ​ത്തി​ല​ട​യ്‌ക്കൽ ഒരു ആയിരം വർഷ​ത്തേ​ക്കാണ്‌, അഗാധ​മായ ഒരു ഇരുട്ട​റ​യിൽ അടയ്‌ക്ക​പ്പെട്ട തടവു​കാ​ര​ന്റേ​തു​പോ​ലെ ആ കാലത്ത്‌ മനുഷ്യ​വർഗ​ത്തിൻമേൽ അവന്റെ സ്വാധീ​നം ഉണ്ടായി​രി​ക്കു​ക​യില്ല. അഗാധ​ദൂ​തൻ സാത്താനെ നീതി​പൂർവ​ക​മായ രാജ്യ​ത്തോ​ടു​ളള ഏതു സമ്പർക്ക​ത്തിൽനി​ന്നും പൂർണ​മാ​യി നീക്കം ചെയ്യുന്നു. മനുഷ്യ​വർഗ​ത്തിന്‌ എന്തൊരു ആശ്വാസം!

6. (എ) ഭൂതങ്ങ​ളും അഗാധ​ത്തി​ലേക്കു പോകു​ന്നു​വെ​ന്ന​തിന്‌ എന്തു തെളി​വുണ്ട്‌? (ബി) ഇപ്പോൾ എന്തു തുടങ്ങാൻ കഴിയും, എന്തു​കൊണ്ട്‌?

6 ഭൂതങ്ങൾക്ക്‌ എന്തു സംഭവി​ക്കു​ന്നു? അവരും “ന്യായ​വി​ധി​ക്കാ​യി” മാററി​നിർത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. (2 പത്രൊസ്‌ 2:4) സാത്താൻ ‘ഭൂതങ്ങ​ളു​ടെ തലവനായ ബെയെ​ത്‌സെ​ബൂൽ’ എന്നു വിളി​ക്ക​പ്പെ​ടു​ന്നു. (ലൂക്കൊസ്‌ 11:15, 18; മത്തായി 10:25) സാത്താ​നു​മാ​യു​ളള അവരുടെ ദീർഘ​കാ​ലത്തെ സഹകര​ണ​ത്തി​ന്റെ വീക്ഷണ​ത്തിൽ അതേ ന്യായ​വി​ധി അവർക്കും നൽകേ​ണ്ട​തല്ലേ? അഗാധം ദീർഘ​കാ​ല​മാ​യി ആ ഭൂതങ്ങൾക്ക്‌ ഒരു പേടി​സ്വ​പ്‌ന​മാ​യി​രു​ന്നി​ട്ടുണ്ട്‌; ഒരു സന്ദർഭ​ത്തിൽ യേശു അവരെ നേരി​ട്ട​പ്പോൾ “പാതാ​ള​ത്തി​ലേക്കു [അഗാധത്തിലേക്കു, NW] പോകു​വാൻ കല്‌പി​ക്ക​രു​തു എന്നു അവ അവനോ​ടു അപേക്ഷി​ച്ചു.” (ലൂക്കൊസ്‌ 8:31) എന്നാൽ സാത്താൻ അഗാധ​ത്തി​ല​ട​യ്‌ക്ക​പ്പെ​ടു​മ്പോൾ അവന്റെ ദൂതൻമാ​രും തീർച്ച​യാ​യും അവനോ​ടു​കൂ​ടെ അഗാധ​ത്തി​ലേക്കു വലി​ച്ചെ​റി​യ​പ്പെ​ടും. (താരത​മ്യം ചെയ്യുക: യെശയ്യാ​വു 24:21, 22.) സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും അഗാധ​ത്തി​ല​ട​ച്ച​ശേഷം യേശു​ക്രി​സ്‌തു​വി​ന്റെ ആയിര​മാ​ണ്ടു വാഴ്‌ച തുടങ്ങാൻ കഴിയും.

7. (എ) അഗാധ​ത്തി​ലാ​യി​രി​ക്കെ സാത്താ​നും അവന്റെ ഭൂതങ്ങ​ളും ഏതവസ്ഥ​യിൽ ആയിരി​ക്കും, നാം എങ്ങനെ അറിയു​ന്നു? (ബി) ഹേഡീ​സും അഗാധ​വും ഒന്നുത​ന്നെ​യാ​ണോ? (അടിക്കു​റി​പ്പു കാണുക.)

7 അഗാധ​ത്തി​ലാ​യി​രി​ക്കു​മ്പോൾ സാത്താ​നും അവന്റെ ഭൂതങ്ങ​ളും പ്രവർത്ത​ന​നി​ര​ത​രാ​യി​രി​ക്കു​മോ? കൊള​ളാം, “ഉണ്ടായി​രു​ന്ന​തും ഇപ്പോൾ ഇല്ലാത്ത​തും ഇനി അഗാധ​ത്തിൽനി​ന്നു കയറി” വരാനി​രി​ക്കു​ന്ന​തു​മായ ഏഴുത​ല​യും കടുഞ്ചു​വ​പ്പു​മു​ളള കാട്ടു​മൃ​ഗത്തെ ഓർക്കുക. (വെളി​പ്പാ​ടു 17:8) അഗാധ​ത്തി​ലാ​യി​രി​ക്കെ അത്‌ ‘ഇല്ലായി​രു​ന്നു.’ അതു പ്രവർത്ത​ന​ര​ഹി​തം, നിശ്ചലം, എല്ലാ ഉദ്ദേശ്യ​ല​ക്ഷ്യ​ങ്ങ​ളി​ലും മരിച്ചത്‌ ആയിരു​ന്നു. അതു​പോ​ലെ​തന്നെ യേശു​വി​നെ​ക്കു​റി​ച്ചു സംസാ​രി​ച്ചു​കൊണ്ട്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു: “ക്രിസ്‌തു​വി​നെ മരിച്ച​വ​രു​ടെ ഇടയിൽനി​ന്നു കയറേ​റണം എന്നു വിചാ​രി​ച്ചു ആർ പാതാ​ള​ത്തിൽ [അഗാധത്തിൽ, NW] ഇറങ്ങും”? (റോമർ 10:7) ആ അഗാധ​ത്തി​ലാ​യി​രി​ക്കെ യേശു മരിച്ച​വ​നാ​യി​രു​ന്നു. a അപ്പോൾ, സാത്താ​നും അവന്റെ ഭൂതങ്ങ​ളും അവരുടെ അഗാധ​വാ​സ​ത്തി​ന്റെ ആയിരം വർഷക്കാ​ലം മരണതു​ല്യ​മായ നിഷ്‌ക്രി​യ​ത്വ​ത്തി​ന്റെ ഒരവസ്ഥ​യിൽ ആയിരി​ക്കു​മെന്നു നിഗമനം ചെയ്യു​ന്നതു ന്യായ​യു​ക്ത​മാണ്‌. നീതി​സ്‌നേ​ഹി​കൾക്ക്‌ എന്തൊരു സദ്‌വാർത്ത!

ആയിരം വർഷ​ത്തേക്കു ന്യായാ​ധി​പൻമാർ

8, 9. സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കു​ന്ന​വരെ സംബന്ധിച്ച്‌ യോഹ​ന്നാൻ ഇപ്പോൾ നമ്മോട്‌ എന്തു പറയുന്നു, അവർ ആരാണ്‌?

8 ആയിരം വർഷത്തി​നു​ശേഷം സാത്താനെ അല്‌പ​കാ​ല​ത്തേക്ക്‌ അഗാധ​ത്തിൽനി​ന്നു മോചി​പ്പി​ക്കു​ന്നു. എന്തിന്‌? ഉത്തരം നൽകു​ന്ന​തി​നു​മുമ്പ്‌ ആ കാലഘ​ട്ട​ത്തി​ന്റെ തുടക്ക​ത്തി​ലേക്ക്‌ യോഹ​ന്നാൻ വീണ്ടും നമ്മുടെ ശ്രദ്ധ ക്ഷണിക്കു​ന്നു. നാം വായി​ക്കു​ന്നു: “ഞാൻ ന്യായാ​സ​ന​ങ്ങളെ [സിംഹാസനങ്ങൾ, NW] കണ്ടു; അവയിൽ ഇരിക്കു​ന്ന​വർക്കു ന്യായ​വി​ധി​യു​ടെ അധികാ​രം കൊടു​ത്തു.” (വെളി​പ്പാ​ടു 20:4എ) സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കു​ക​യും മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​വി​നോ​ടു​കൂ​ടെ സ്വർഗ​ത്തിൽ ഭരിക്കു​ക​യും ചെയ്യുന്ന ഇവർ ആരാണ്‌?

9 അവർ “മനുഷ്യ​പു​ത്ര​നോ​ടു സദൃശ​നായ” ഒരുവ​നോ​ടു​കൂ​ടെ രാജ്യ​ത്തിൽ ഭരണം നടത്തു​ന്ന​താ​യി ദാനി​യേൽ വർണി​ക്കുന്ന “വിശു​ദ്ധൻമാർ” ആണ്‌. (ദാനീ​യേൽ 7:13, 14, 18) അവർ യഹോ​വ​യു​ടെ സാക്ഷാൽ സന്നിധാ​ന​ത്തിൽ സ്വർഗീയ സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കുന്ന 24 മൂപ്പൻമാർത​ന്നെ​യാണ്‌. (വെളി​പ്പാ​ടു 4:4) യേശു ഈ വാഗ്‌ദത്തം നൽകിയ 12 അപ്പോ​സ്‌ത​ലൻമാർ അവരിൽ ഉൾപ്പെ​ടു​ന്നു: “എന്നെ അനുഗ​മി​ച്ചി​രി​ക്കുന്ന നിങ്ങൾ പുനർജ്ജ​ന​ന​ത്തിൽ [പുനർസൃഷ്ടിയിൽ, NW] മനുഷ്യ​പു​ത്രൻ തന്റെ മഹത്വ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കു​മ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാ​സ​ന​ങ്ങ​ളിൽ ഇരുന്നു യിസ്രാ​യേൽഗോ​ത്രം പന്ത്രണ്ടി​ന്നും ന്യായം​വി​ധി​ക്കും.” (മത്തായി 19:28) അവരിൽ പൗലോ​സും വിശ്വ​സ്‌ത​രാ​യി നിലനിന്ന കൊരി​ന്ത്യ​ക്രി​സ്‌ത്യാ​നി​ക​ളും ഉൾപ്പെ​ടു​ന്നു. (1 കൊരി​ന്ത്യർ 4:8; 6:2, 3) വിജയം​വ​രിച്ച ലവോ​ദി​ക്ക്യ സഭയിലെ അംഗങ്ങ​ളും അവരിൽ ഉൾപ്പെ​ടും.—വെളി​പ്പാ​ടു 3:21.

10. (എ) യോഹ​ന്നാൻ ഇപ്പോൾ 1,44,000 രാജാ​ക്കൻമാ​രെ വർണി​ക്കു​ന്ന​തെ​ങ്ങനെ? (ബി) യോഹ​ന്നാൻ നേരത്തെ നമ്മോടു പറഞ്ഞി​ട്ടു​ള​ള​തിൽനിന്ന്‌ 1,44,000 രാജാ​ക്കൻമാ​രിൽ ആർ ഉൾപ്പെ​ടു​ന്നു?

10 സിംഹാ​സ​നങ്ങൾ—1,44,000 എണ്ണം—“ദൈവ​ത്തി​ന്നും കുഞ്ഞാ​ടി​ന്നും ആദ്യഫ​ല​മാ​യി മനുഷ്യ​രു​ടെ ഇടയിൽനി​ന്നു” വിലയ്‌ക്കു​വാ​ങ്ങ​പ്പെ​ടുന്ന ഈ അഭിഷിക്ത ജേതാ​ക്കൾക്കു​വേണ്ടി ഒരുക്ക​പ്പെ​ടു​ന്നു. (വെളി​പ്പാ​ടു 14:1, 4) യോഹ​ന്നാൻ തുടരു​ന്നു: “യേശു​വി​ന്റെ സാക്ഷ്യ​വും ദൈവ​വ​ച​ന​വും നിമിത്തം തല ഛേദി​ക്ക​പ്പെ​ട്ട​വ​രും മൃഗ​ത്തെ​യോ അതിന്റെ പ്രതി​മ​യെ​യോ നമസ്‌ക​രി​ക്കാ​തി​രു​ന്ന​വ​രും നെററി​യി​ലും കൈ​മേ​ലും അതിന്റെ മുദ്ര കൈ​ക്കൊ​ള​ളാ​തി​രു​ന്ന​വ​രു​മാ​യവ​രു​ടെ ആത്മാക്ക​ളെ​യും ഞാൻ കണ്ടു”. (വെളി​പ്പാ​ടു 20:4ബി) അപ്പോൾ, ആ രാജാ​ക്കൻമാ​രിൽ, മുമ്പ്‌ അഞ്ചാം മുദ്ര​യു​ടെ തുറക്ക​ലിൽ തങ്ങളുടെ രക്തത്തിനു പ്രതി​കാ​രം നടത്താൻ യഹോവ എത്രകാ​ലം​കൂ​ടെ കാത്തി​രി​ക്കു​മെന്ന്‌ അവനോ​ടു ചോദിച്ച അഭിഷിക്ത ക്രിസ്‌തീയ രക്തസാ​ക്ഷി​കൾ ഉണ്ട്‌. ആ സമയത്ത്‌, അവർക്ക്‌ ഒരു വെളള​യങ്കി നൽകു​ക​യും അവരോട്‌ അല്‌പ​കാ​ലം കൂടെ കാത്തി​രി​ക്കാൻ പറയു​ക​യും ചെയ്‌തു. എന്നാൽ ഇപ്പോൾ മഹാബാ​ബി​ലോ​ന്റെ ശൂന്യ​മാ​ക്ക​ലും രാജാ​ധി​രാ​ജാ​വും കർത്താ​ധി​കർത്താ​വും ആയവനാ​ലു​ളള ജനതക​ളു​ടെ നശിപ്പി​ക്ക​ലും സാത്താന്റെ അഗാധ​ത്തി​ല​ട​യ്‌ക്ക​ലും മുഖാ​ന്തരം അവർക്കു​വേണ്ടി പ്രതി​കാ​രം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.—വെളി​പ്പാ​ടു 6:9-11; 17:16; 19:15, 16.

11. (എ) “മഴുവി​നാൽ വധിക്ക​പ്പെട്ടവ”ർ എന്ന പ്രയോ​ഗം നാം എങ്ങനെ മനസ്സി​ലാ​ക്കേ​ണ്ട​താണ്‌? (ബി) 1,44,000 മുഴു​വ​നും ഒരു ബലിമ​രണം വരിച്ചു എന്നു പറയാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

11 ഈ 1,44,000 രാജകീയ ന്യായാ​ധി​പൻമാർ എല്ലാവ​രും ശാരീ​രി​ക​മാ​യി ‘തല ഛേദി​ക്ക​പ്പെട്ടവ’ർ [മഴുവി​നാൽ വധിക്കപ്പെട്ടവർ, NW] ആയിരു​ന്നോ? സാധ്യ​ത​യ​നു​സ​രിച്ച്‌, അക്ഷരാർഥ​ത്തിൽ അവരിൽ ഏതാനും​പേർ മാത്രമേ അങ്ങനെ ആയിരു​ന്നു​ളളു. എങ്കിലും ഈ പ്രയോ​ഗം ഒരു വിധത്തിൽ അല്ലെങ്കിൽ മറെറാ​രു വിധത്തിൽ രക്തസാ​ക്ഷി​ത്വം വരിച്ച എല്ലാ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളെ​യും ഉൾപ്പെ​ടു​ത്താൻ ഉദ്ദേശി​ച്ചു​കൊ​ണ്ടു​ള​ള​താണ്‌ എന്നതിനു സംശയ​മില്ല. b (മത്തായി 10:22, 28) തീർച്ച​യാ​യും, അവർ എല്ലാവ​രു​ടെ​യും തല ഛേദി​ക്കാൻ സാത്താന്‌ ഇഷ്ടമാ​യി​രു​ന്നു, എങ്കിലും വാസ്‌ത​വ​ത്തിൽ, യേശു​വി​ന്റെ അഭിഷിക്ത സഹോ​ദ​രൻമാ​രെ​ല്ലാം രക്തസാ​ക്ഷി​ക​ളാ​യി മരിക്കു​ന്നില്ല. അവരിൽ അനേകർ രോഗ​ത്താ​ലോ വാർധ​ക്യ​ത്താ​ലോ മരിക്കു​ന്നു. എന്നുവ​രി​കി​ലും, യോഹ​ന്നാൻ ഇപ്പോൾ കാണുന്ന കൂട്ടത്തിൽ അത്തരക്കാ​രും ഉൾപ്പെ​ടു​ന്നു. അവരു​ടെ​യെ​ല്ലാം മരണം ഒരർഥ​ത്തിൽ ബലിമ​ര​ണ​മാണ്‌. (റോമർ 6:3-5) അതിനു​പു​റമേ, അവരിൽ ആരും ലോക​ത്തി​ന്റെ ഭാഗമാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ അവരെ​ല്ലാം ലോക​ത്താൽ ദ്വേഷി​ക്ക​പ്പെ​ടു​ക​യും ഫലത്തിൽ അതിന്റെ ദൃഷ്ടി​യിൽ മരിച്ചവർ ആയിത്തീ​രു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (യോഹ​ന്നാൻ 15:19; 1 കൊരി​ന്ത്യർ 4:13) അവരിൽ ആരും കാട്ടു​മൃ​ഗ​ത്തെ​യോ അതിന്റെ പ്രതി​മ​യെ​യോ ആരാധി​ച്ചില്ല, അവർ മരിച്ച​പ്പോൾ അവർ ആരും മൃഗത്തി​ന്റെ മുദ്ര വഹിച്ചു​മില്ല. അവരെ​ല്ലാ​വ​രും ജേതാ​ക്ക​ളാ​യി മരിച്ചു.—1 യോഹ​ന്നാൻ 5:4; വെളി​പ്പാ​ടു 2:7; 3:12; 12:11.

12. യോഹ​ന്നാൻ 1,44,000 രാജാ​ക്കൻമാ​രെ സംബന്ധിച്ച്‌ എന്തു റിപ്പോർട്ടു ചെയ്യുന്നു, അവരുടെ ജീവനി​ലേ​ക്കു​ളള വരവ്‌ എപ്പോൾ സംഭവി​ക്കു​ന്നു?

12 ഇപ്പോൾ ഈ ജേതാക്കൾ വീണ്ടും ജീവി​ക്കു​ന്നു! യോഹ​ന്നാൻ റിപ്പോർട്ടു​ചെ​യ്യു​ന്നു: “അവർ ജീവനി​ലേക്കു വരുക​യും ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഒരു ആയിരം വർഷ​ത്തേക്കു രാജാ​ക്കൻമാ​രാ​യി ഭരിക്കു​ക​യും ചെയ്‌തു.” (വെളി​പാട്‌ 20:4സി, NW) ജനതക​ളു​ടെ നാശവും സാത്താ​ന്റെ​യും ഭൂതങ്ങ​ളു​ടെ​യും അഗാധ​ത്തി​ല​ട​യ്‌ക്ക​ലും കഴിയു​ന്ന​തു​വരെ ഈ ന്യായാ​ധി​പൻമാർ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നി​ല്ലെന്ന്‌ ഇതർഥ​മാ​ക്കു​ന്നു​വോ? ഇല്ല. അവരിൽ മിക്കവ​രും അപ്പോൾതന്നെ വളരെ സജീവ​രാണ്‌, കാരണം അർമ​ഗെ​ദോ​നിൽ അവർ ജനതകൾക്കെ​തി​രെ യേശു​വി​നോ​ടു​കൂ​ടെ യുദ്ധസ​വാ​രി ചെയ്യുന്നു. (വെളി​പ്പാ​ടു 2:26, 27; 19:14) വാസ്‌ത​വ​ത്തിൽ, യേശു​വി​ന്റെ സാന്നി​ധ്യം 1914-ൽ തുടങ്ങി​യ​ശേഷം ഉടൻ അവരുടെ പുനരു​ത്ഥാ​നം തുടങ്ങു​ന്നു​വെ​ന്നും ചിലർ മററു​ള​ള​വർക്കു​മു​മ്പു പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്നു​വെ​ന്നും പൗലോസ്‌ സൂചി​പ്പി​ച്ചു. (1 കൊരി​ന്ത്യർ 15:51-54; 1 തെസ്സ​ലൊ​നീ​ക്യർ 4:15-17) അതു​കൊണ്ട്‌ അവർ ഓരോ​രു​ത്ത​രാ​യി സ്വർഗ​ത്തി​ലെ അമർത്ത്യ​ജീ​വൻ എന്ന സമ്മാനം സ്വീക​രി​ക്കവേ അവരുടെ ജീവനി​ലേ​ക്കു​ളള വരവ്‌ ഒരു കാലഘ​ട്ടം​കൊ​ണ്ടു നടക്കുന്നു.—2 തെസ്സ​ലൊ​നീ​ക്യർ 1:7; 2 പത്രൊസ്‌ 3:11-14.

13. (എ) നാം 1,44,000 ഭരണം നടത്തുന്ന ആയിരം വർഷത്തെ എങ്ങനെ വീക്ഷി​ക്കണം, എന്തു​കൊണ്ട്‌? (ബി) ഹീറ​പ്പോ​ലി​സി​ലെ പപ്പിയാസ്‌ ആയിരം വർഷത്തെ എങ്ങനെ വീക്ഷിച്ചു? (അടിക്കു​റി​പ്പു കാണുക.)

13 അവരുടെ വാഴ്‌ച​യും ന്യായ​വി​ധി​യും ഒരു ആയിരം വർഷ​ത്തേ​ക്കാ​യി​രി​ക്കും. ഇത്‌ അക്ഷരാർഥ ആയിരം വർഷങ്ങ​ളാ​ണോ, അതോ അത്‌ അനിശ്ചി​ത​മായ ഒരു ദീർഘ​കാ​ല​ഘ​ട്ട​മെന്ന നിലയിൽ നാം പ്രതീ​കാ​ത്മ​ക​മാ​യി വീക്ഷി​ക്കേ​ണ്ട​താ​ണോ? ‘ആയിരങ്ങൾ’ 1 ശമൂവേൽ 21:11-ലേതു​പോ​ലെ ഒരു വലിയ അനിശ്ചി​ത​സം​ഖ്യ​യെ അർഥമാ​ക്കി​യേ​ക്കാം. എന്നാൽ ഇവിടെ “ആയിരം” അക്ഷരാർഥ​മാണ്‌, കാരണം [ഇംഗ്ലീ​ഷിൽ എന്ന നിശ്ച​യോ​പ​പ​ദ​ത്തോ​ടെ] “ആയിരം വർഷം” എന്നു വെളി​പാട്‌ 20:5-7-ൽ [NW] മൂന്നു പ്രാവ​ശ്യം കാണുന്നു. “ലോകത്തെ നീതി​യിൽ ന്യായം വിധി​പ്പാൻ അവൻ [ദൈവം] ഒരു ദിവസത്തെ നിശ്ചയി​ച്ചു” എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ ഈ ന്യായ​വി​ധി​കാ​ലത്തെ ‘ഒരു ദിവസം’ എന്നു വിളിച്ചു. (പ്രവൃ​ത്തി​കൾ 17:31) യഹോ​വക്ക്‌ ഒരു ദിവസം ആയിരം വർഷം​പോ​ലെ​യാണ്‌ എന്നു പത്രോസ്‌ നമ്മോടു പറയു​ന്ന​തു​കൊണ്ട്‌ ഈ ന്യായ​വി​ധി​ദി​വസം അക്ഷരാർഥ​ത്തിൽ ആയിരം വർഷം ആയിരി​ക്കു​ന്നത്‌ ഉചിത​മാണ്‌. c2 പത്രൊസ്‌ 3:8.

മരിച്ച​വ​രിൽ ശേഷമു​ള​ള​വർ

14. (എ) ‘മരിച്ച​വ​രിൽ ശേഷമു​ള​ള​വരെ’ സംബന്ധിച്ച്‌ യോഹ​ന്നാൻ ഏതു പ്രസ്‌താ​വന കൂട്ടി​ച്ചേർക്കു​ന്നു? (ബി) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഉപയോ​ഗിച്ച പദപ്ര​യോ​ഗങ്ങൾ ‘ജീവനി​ലേക്കു വരുക’ എന്ന പ്രയോ​ഗ​ത്തിൻമേൽ എങ്ങനെ വെളിച്ചം വീശുന്നു?

14 എന്നാൽ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ഇവിടെ കൂട്ടി​ച്ചേർക്കു​ന്ന​തു​പോ​ലെ, (മരിച്ച​വ​രിൽ ശേഷമു​ള​ളവർ ആയിരം വർഷം കഴിയു​വോ​ളം ജീവനി​ലേക്കു വന്നില്ല) എങ്കിൽ ഈ രാജാ​ക്കൻമാർ ആരെ ന്യായം വിധി​ക്കും? (വെളി​പാട്‌ 20:5എ, NW) വീണ്ടും, ‘ജീവനി​ലേക്കു വരുക’ എന്ന പ്രയോ​ഗം സന്ദർഭ​മ​നു​സ​രി​ച്ചു മനസ്സി​ലാ​ക്കേ​ണ്ട​താണ്‌. ഈ പ്രയോ​ഗ​ത്തി​നു വിവിധ സന്ദർഭ​ങ്ങ​ളിൽ വിവിധ അർഥങ്ങൾ ഉണ്ടായി​രി​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, പൗലോസ്‌ തന്റെ അഭിഷിക്ത സഹക്രി​സ്‌ത്യാ​നി​കളെ സംബന്ധി​ച്ചു പറഞ്ഞു: “നിങ്ങളു​ടെ അതി​ക്ര​മ​ങ്ങ​ളി​ലും പാപങ്ങ​ളി​ലും മരിച്ച​വ​രാ​യി​രു​ന്നെ​ങ്കി​ലും ദൈവം ജീവി​പ്പി​ച്ച​വ​രാ​ണു നിങ്ങൾ.” (എഫേസ്യർ 2:1, NW) അതെ, ആത്മാഭി​ഷിക്ത ക്രിസ്‌ത്യാ​നി​കൾ യേശു​വി​ന്റെ ബലിയി​ലു​ളള അവരുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ട്ട​തി​നാൽ ഒന്നാം നൂററാ​ണ്ടിൽത്തന്നെ ‘ജീവി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു’.—റോമർ 3:23, 24.

15. (എ) ക്രിസ്‌തു​വി​നു മുമ്പുളള യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​വു​മാ​യി എന്തു നില ആസ്വദി​ച്ചി​രു​ന്നു? (ബി) വേറെ ആടുകൾ ‘ജീവനി​ലേക്കു വരുന്ന’തെങ്ങനെ, ഏററവും പൂർണ​മായ അർഥത്തിൽ അവർ ഭൂമിയെ കൈവ​ശ​മാ​ക്കു​ന്നത്‌ എപ്പോൾ?

15 അതു​പോ​ലെ​തന്നെ, ക്രിസ്‌തീ​യ​കാ​ല​ത്തി​നു​മു​മ്പു​ളള യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​ത്തോ​ടു​ളള സൗഹൃദം സംബന്ധി​ച്ചു നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെട്ടു; കൂടാതെ, ശാരീ​രി​ക​മാ​യി മരി​ച്ചെ​ങ്കി​ലും അബ്രഹാ​മും യിസ്‌ഹാ​ക്കും യാക്കോ​ബും ‘ജീവി​ക്കു​ന്ന​താ​യി’ പറയ​പ്പെ​ടു​ന്നു. (മത്തായി 22:31, 32; യാക്കോബ്‌ 2:21, 23) എന്നിരു​ന്നാ​ലും, അവരും പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന മറെറ​ല്ലാ​വ​രും അതു​പോ​ലെ​തന്നെ അർമ​ഗെ​ദോ​നെ അതിജീ​വി​ക്കുന്ന വിശ്വ​സ്‌ത​രായ വേറെ ആടുക​ളു​ടെ മഹാപു​രു​ഷാ​ര​വും ഇവർക്കു പുതിയ ലോക​ത്തിൽ ജനി​ച്ചേ​ക്കാ​വുന്ന ഏതു മക്കളും പിന്നീടു മനുഷ്യ​പൂർണ​ത​യി​ലേക്ക്‌ ഉയർത്ത​പ്പെ​ടേ​ണ്ടി​യി​രി​ക്കു​ന്നു. ഇതു ക്രിസ്‌തു​വും അവന്റെ സഹരാ​ജാ​ക്കൻമാ​രും പുരോ​ഹി​തൻമാ​രും ചേർന്ന്‌ ആയിര​വർഷ ന്യായ​വി​ധി​ദി​വ​സ​ത്തിൽ യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ സാധ്യ​മാ​ക്കി​ത്തീർക്കും. ആ ദിവസ​ത്തി​ന്റെ അവസാ​ന​മാ​കു​മ്പോ​ഴേ​ക്കും അവർ പൂർണ​മ​നു​ഷ്യ​രാ​യി​രി​ക്കും എന്ന അർഥത്തിൽ ‘മരിച്ച​വ​രിൽ ശേഷമു​ള​ളവർ ജീവനി​ലേക്കു വന്നിരി​ക്കും’. നാം കാണാൻപോ​കുന്ന പ്രകാരം അവർ അപ്പോൾ ഒരു അന്തിമ​പ​രി​ശോ​ധ​ന​യിൽ വിജയി​ക്കണം, എന്നാൽ പൂർണ​മ​നു​ഷ്യ​രെ​ന്ന​നി​ല​യിൽ അവർ ആ പരി​ശോ​ധ​നയെ അഭിമു​ഖീ​ക​രി​ക്കും. അവർ ആ പരി​ശോ​ധ​യിൽ ജയിക്കു​മ്പോൾ ദൈവം അവരെ എന്നേക്കും ജീവി​ക്കാൻ യോഗ്യ​രാ​യി, തികഞ്ഞ അർഥത്തിൽ നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്കും. ഈ വാഗ്‌ദ​ത്ത​ത്തി​ന്റെ പൂർണ​നി​വൃ​ത്തി അവർക്ക്‌ അനുഭ​വ​പ്പെ​ടും: “നീതി​മാൻമാർ ഭൂമിയെ അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) അനുസ​ര​ണ​മു​ളള മനുഷ്യ​വർഗ​ത്തിന്‌ എത്ര സന്തോ​ഷ​ക​ര​മായ ഒരു ഭാവി​യാ​ണു കരുതി​യി​രി​ക്കു​ന്നത്‌!

ഒന്നാമത്തെ പുനരു​ത്ഥാ​നം

16. ക്രിസ്‌തു​വി​നോ​ടു​കൂ​ടെ രാജാ​ക്കൻമാ​രാ​യി ഭരിക്കു​ന്ന​വർക്കു​ണ്ടാ​കുന്ന പുനരു​ത്ഥാ​നത്തെ യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ, എന്തു​കൊണ്ട്‌?

16 ഇപ്പോൾ “ജീവനി​ലേക്കു വരുക​യും ക്രിസ്‌തു​വി​നോ​ടു​കൂ​ടെ . . . രാജാ​ക്കൻമാ​രാ​യി ഭരിക്കു​ക​യും ചെയ്‌ത”വരി​ലേക്കു തിരി​ഞ്ഞു​കൊണ്ട്‌ യോഹ​ന്നാൻ എഴുതു​ന്നു: “ഇതു ഒന്നാമത്തെ പുനരു​ത്ഥാ​നം.” (വെളി​പ്പാ​ടു 20:5ബി) അത്‌ ഒന്നാമ​ത്തേത്‌ ആകുന്ന​തെ​ങ്ങനെ? സമയത്തി​ന്റെ കാര്യ​ത്തിൽ ഇതാണ്‌ “ഒന്നാമത്തെ പുനരു​ത്ഥാ​നം”, എന്തെന്നാൽ അത്‌ അനുഭ​വി​ക്കു​ന്നവർ “ദൈവ​ത്തി​ന്നും കുഞ്ഞാ​ടി​ന്നും ആദ്യഫല”മാണ്‌. (വെളി​പ്പാ​ടു 14:4) പ്രാധാ​ന്യ​ത്തി​ലും അത്‌ ഒന്നാമ​ത്തേ​താണ്‌, എന്തെന്നാൽ അതിൽ പങ്കുള​ളവർ യേശു​വി​നോ​ടു​കൂ​ടെ അവന്റെ സ്വർഗീ​യ​രാ​ജ്യ​ത്തിൽ സഹഭര​ണാ​ധി​കാ​രി​കൾ ആയിത്തീ​രു​ക​യും ശേഷിച്ച മനുഷ്യ​വർഗത്തെ ന്യായം വിധി​ക്കു​ക​യും ചെയ്യുന്നു. ഒടുവിൽ, ഗുണത്തി​ലും അത്‌ ഒന്നാമ​ത്തേ​താണ്‌. യേശു​ക്രി​സ്‌തു​വി​നു പുറമേ ഒന്നാം പുനരു​ത്ഥാ​ന​ത്തിൽ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നവർ മാത്ര​മാണ്‌ അമർത്ത്യത ലഭിക്കുന്ന ജീവി​ക​ളാ​യി ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്നത്‌.—1 കൊരി​ന്ത്യർ 15:53; 1 തിമൊ​ഥെ​യൊസ്‌ 6:16.

17. (എ) അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ അനുഗൃ​ഹീത പ്രതീക്ഷ യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ‘രണ്ടാം മരണം’ എന്താണ്‌, 1,44,000 ജേതാ​ക്ക​ളു​ടെ​മേൽ അതിന്‌ ‘അധികാ​ര​മി​ല്ലാ’ത്തതെന്തു​കൊണ്ട്‌?

17 ഈ അഭിഷി​ക്തർക്ക്‌ എന്തൊരു അനുഗൃ​ഹീത പ്രതീക്ഷ! യോഹ​ന്നാൻ പ്രഖ്യാ​പി​ക്കു​ന്ന​തു​പോ​ലെ: “ഒന്നാമത്തെ പുനരു​ത്ഥാ​ന​ത്തിൽ പങ്കുള​ളവൻ ഭാഗ്യ​വാ​നും വിശു​ദ്ധ​നും ആകുന്നു; അവരു​ടെ​മേൽ രണ്ടാം മരണത്തി​ന്നു അധികാ​രം ഇല്ല”. (വെളി​പ്പാ​ടു 20:6എ) യേശു സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​ക​ളോ​ടു വാഗ്‌ദത്തം ചെയ്‌ത​തു​പോ​ലെ “ഒന്നാമത്തെ പുനരു​ത്ഥാ​ന​ത്തിൽ” പങ്കുല​ഭി​ക്കുന്ന ഈ ജേതാ​ക്കൾക്ക്‌, നിർമൂ​ല​നാ​ശം, പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യി​ല്ലാത്ത നാശം എന്നർഥ​മു​ളള “രണ്ടാം മരണത്താൽ” ഹാനി തട്ടുക​യില്ല. (വെളി​പ്പാ​ടു 2:11; 20:14) രണ്ടാം മരണത്തിന്‌ അത്തരം ജേതാ​ക്ക​ളു​ടെ​മേൽ “അധികാ​രം ഇല്ല”, എന്തെന്നാൽ അവർ അദ്രവ​ത്വ​വും അമർത്ത്യ​ത​യും ധരിച്ചു​ക​ഴി​ഞ്ഞി​രി​ക്കും.—1 കൊരി​ന്ത്യർ 15:53.

18. ഭൂമി​യു​ടെ പുതിയ ഭരണാ​ധി​കാ​രി​കളെ സംബന്ധിച്ച്‌ യോഹ​ന്നാൻ ഇപ്പോൾ എന്തു പറയുന്നു, അവർ എന്തു സാധി​ക്കും?

18 സാത്താന്റെ ഭരണകാ​ല​ത്തു​ളള ഭൗമരാ​ജാ​ക്കൻമാ​രിൽനിന്ന്‌ എത്ര വിഭിന്നം! ഇവർ അങ്ങേയ​ററം 50-ഓ 60-ഓ വർഷം ഭരിച്ചി​ട്ടുണ്ട്‌, ബഹുഭൂ​രി​പ​ക്ഷ​വും ഏതാനും വർഷ​ത്തേ​ക്കു​മാ​ത്രം. അവരിൽ പലരും മനുഷ്യ​വർഗത്തെ ഞെരു​ക്കു​ക​യു​ണ്ടാ​യി. ഏതായാ​ലും, എന്നും മാറി​ക്കൊ​ണ്ടി​രി​ക്കുന്ന ഭരണാ​ധി​കാ​രി​ക​ളു​ടെ​യും എന്നും മാറി​ക്കൊ​ണ്ടി​രി​ക്കുന്ന നയങ്ങളു​ടെ​യും കീഴിൽ ജനതകൾക്ക്‌ എങ്ങനെ നിലനിൽക്കുന്ന പ്രയോ​ജനം നേടാൻ കഴിയും? അതിനു വിപരീ​ത​മാ​യി യോഹ​ന്നാൻ ഭൂമി​യു​ടെ പുതിയ ഭരണാ​ധി​കാ​രി​ക​ളെ​ക്കു​റി​ച്ചു പറയുന്നു: “അവൻ ദൈവ​ത്തി​ന്നും ക്രിസ്‌തു​വി​ന്നും പുരോ​ഹി​തൻമാ​രാ​യി ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ആയിരം ആണ്ടു വാഴും.” (വെളി​പ്പാ​ടു 20:6ബി) അവർ യേശു​വി​നോ​ടു​ചേർന്ന്‌ ആയിരം വർഷ​ത്തേ​ക്കു​ളള ഒരേ​യൊ​രു ഗവൺമെൻറ്‌ ആയിരി​ക്കും. യേശു​വി​ന്റെ പൂർണ മനുഷ്യ​ബ​ലി​യു​ടെ മൂല്യം പ്രയോ​ഗി​ക്കു​ന്ന​തി​ലെ അവരുടെ പൗരോ​ഹി​ത്യ​സേ​വനം അനുസ​ര​ണ​മു​ളള മനുഷ്യ​രെ ആത്മീയ​വും ധാർമി​ക​വും ശാരീ​രി​ക​വു​മായ പൂർണ​ത​യി​ലേക്ക്‌ ഉയർത്തും. അവരുടെ രാജകീയ സേവനം യഹോ​വ​യു​ടെ നീതി​യേ​യും വിശു​ദ്ധി​യേ​യും പ്രതി​ഫ​ലി​പ്പി​ക്കുന്ന ഒരു ആഗോള മനുഷ്യ​സ​മു​ദാ​യം കെട്ടി​പ്പ​ടു​ക്കു​ന്ന​തിൽ കലാശി​ക്കും. ആയിരം വർഷ​ത്തേ​ക്കു​ളള ന്യായാ​ധി​പൻമാർ എന്നനി​ല​യിൽ അവർ യേശു​വി​നോ​ടൊത്ത്‌ പ്രതി​ക​ര​ണ​മു​ളള മനുഷ്യ​രെ നിത്യ​ജീ​വന്റെ ലാക്കി​ലേക്കു സ്‌നേ​ഹ​പൂർവം നയിക്കും.—യോഹ​ന്നാൻ 3:16.

അന്തിമ പരി​ശോ​ധന

19. ആയിര​മാ​ണ്ടു വാഴ്‌ച​യു​ടെ അവസാനം ഭൂമി​യു​ടെ അവസ്ഥയും മനുഷ്യ​വർഗ​ത്തി​ന്റെ അവസ്ഥയും എന്തായി​രി​ക്കും, യേശു ഇപ്പോൾ എന്തു ചെയ്യുന്നു?

19 ആയിര​മാ​ണ്ടു വാഴ്‌ച അവസാ​നി​ക്കു​മ്പോ​ഴേ​ക്കും മുഴു​ഭൂ​മി​യും ആദിമ ഏദെൻപോ​ലെ ആയിത്തീർന്നി​രി​ക്കും. അത്‌ ഒരു അസ്സൽ പറുദീ​സ​യാ​യി​രി​ക്കും. പൂർണ​രായ മനുഷ്യ​വർഗ​ത്തി​നു ദൈവ​മു​മ്പാ​കെ മാധ്യസ്ഥം വഹിക്കാൻ മേലാൽ ഒരു മഹാപു​രോ​ഹി​തൻ ആവശ്യ​മി​ല്ലാ​താ​കും, എന്തെന്നാൽ ആദാമ്യ​പാ​പ​ത്തി​ന്റെ എല്ലാ കണിക​യും നീക്കം ചെയ്യ​പ്പെ​ട്ടി​രി​ക്കും, അന്തിമ​ശ​ത്രു​വായ മരണം ഇല്ലായ്‌മ ചെയ്യ​പ്പെ​ട്ടി​രി​ക്കും. ക്രിസ്‌തു​വി​ന്റെ രാജ്യം ഏകഗവൺമെൻറിൻകീ​ഴിൽ ഏകലോ​കം സൃഷ്ടി​ക്കാ​നു​ളള ദൈ​വോ​ദ്ദേ​ശ്യം സാധി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കും. ഈ ഘട്ടത്തിൽ യേശു “രാജ്യം [തന്റെ] പിതാ​വായ ദൈവത്തെ ഏല്‌പി​ക്കു”ന്നു.—1 കൊരി​ന്ത്യർ 15:22-26; റോമർ 15:12.

20. അന്തിമ​പ​രി​ശോ​ധ​ന​ക്കു​ളള സമയമാ​കു​മ്പോൾ എന്തു സംഭവി​ക്കു​മെന്ന്‌ യോഹ​ന്നാൻ നമ്മോടു പറയുന്നു?

20 ഇപ്പോൾ ഒരു അന്തിമ​പ​രി​ശോ​ധ​ന​ക്കു​ളള സമയമാണ്‌. ഏദെനി​ലെ ആദ്യമ​നു​ഷ്യർ ചെയ്‌ത​തി​നു വിപരീ​ത​മാ​യി പൂർണ​രാ​ക്ക​പ്പെട്ട മനുഷ്യ​വർഗം നിർമ​ല​ത​യിൽ ഉറച്ചു നിൽക്കു​മോ? എന്തു സംഭവി​ക്കു​ന്നു​വെന്ന്‌ യോഹ​ന്നാൻ നമ്മോടു പറയുന്നു: “ആയിരം ആണ്ടു കഴിയു​മ്പോ​ഴോ സാത്താനെ തടവിൽനി​ന്നു അഴിച്ചു​വി​ടും. അവൻ ഭൂമി​യു​ടെ നാലു ദിക്കി​ലു​മു​ളള ജാതി​ക​ളാ​യി സംഖ്യ​യിൽ കടല്‌പു​റത്തെ മണൽപോ​ലെ​യു​ളള ഗോഗ്‌, മാഗോഗ്‌ എന്നവരെ യുദ്ധത്തി​ന്നാ​യി കൂട്ടി​ച്ചേർക്കേ​ണ്ട​തി​ന്നു വശീക​രി​പ്പാൻ പുറ​പ്പെ​ടും. അവർ ഭൂമി​യിൽ പരക്കെ ചെന്നു വിശു​ദ്ധൻമാ​രു​ടെ പാളയ​ത്തെ​യും പ്രിയ​ന​ഗ​ര​ത്തെ​യും വളയും”.—വെളി​പ്പാ​ടു 20:7-9എ.

21. തന്റെ അന്തിമ സംരം​ഭ​ത്തി​നാ​യി സാത്താൻ എങ്ങനെ മുന്നേ​റു​ന്നു, ആയിര​മാ​ണ്ടു വാഴ്‌ച​ക്കു​ശേഷം പോലും ചിലർ സാത്താനെ അനുഗ​മി​ക്കു​മെ​ന്നു​ള​ള​തിൽ നാം അതിശ​യി​ക്കേ​ണ്ട​തി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

21 സാത്താന്റെ അന്തിമ സംരംഭം എങ്ങനെ പരിണ​മി​ക്കും? ‘ഭൂമി​യു​ടെ നാലു ദിക്കി​ലു​മു​ളള ജാതി​ക​ളായ ഗോഗി​നെ​യും മാഗോ​ഗി​നെ​യും’ അവൻ വഞ്ചിക്കു​ന്നു, അവരെ “യുദ്ധ”ത്തിലേക്കു നയിക്കു​ക​യും ചെയ്യുന്നു. സന്തോ​ഷ​ക​ര​മായ, പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന ആയിരം വർഷത്തെ ദിവ്യാ​ധി​പത്യ ഭരണത്തി​നു​ശേഷം സാത്താന്റെ പക്ഷം ചേരാൻ ആർക്കു​ക​ഴി​യും? കൊള​ളാം, പൂർണ​രായ ആദാമി​നെ​യും ഹവ്വാ​യെ​യും, ഏദെൻ പറുദീ​സ​യിൽ അവർ ജീവിതം ആസ്വദി​ച്ചു​കൊ​ണ്ടി​രി​ക്കെ വഴി​തെ​റ​റി​ക്കാൻ സാത്താനു കഴിഞ്ഞു​വെ​ന്നു​ള​ളതു മറന്നു​ക​ള​യ​രുത്‌. ആദ്യമ​ത്സ​ര​ത്തി​ന്റെ ദുഷ്‌ഫ​ലങ്ങൾ കണ്ടവരായ സ്വർഗീ​യ​ദൂ​തൻമാ​രെ വഴിപി​ഴ​പ്പി​ക്കാ​നും അവനു കഴിഞ്ഞു. (2 പത്രൊസ്‌ 2:4; യൂദാ 6) അതു​കൊണ്ട്‌, ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​ക​ര​മായ ആയിരം വർഷത്തെ ഭരണത്തി​നു​ശേഷം പോലും കുറെ പൂർണ​മ​നു​ഷ്യർ സാത്താനെ അനുഗ​മി​ക്കാൻ വശീക​രി​ക്ക​പ്പെ​ടു​മെ​ന്ന​തിൽ നാം അതിശ​യി​ച്ചു​പോ​ക​രുത്‌.

22. (എ) ‘ഭൂമി​യു​ടെ നാലു ദിക്കി​ലു​മു​ളള ജാതികൾ’ എന്ന പ്രയോ​ഗം എന്തു സൂചി​പ്പി​ക്കു​ന്നു? (ബി) മത്സരികൾ “ഗോഗ്‌, മാഗോഗ്‌” എന്നു വിളി​ക്ക​പ്പെ​ടു​ന്ന​തെ​ന്തു​കൊണ്ട്‌?

22 ബൈബിൾ ഈ മത്സരി​കളെ ‘ഭൂമി​യു​ടെ നാലു ദിക്കി​ലു​മു​ളള ജാതികൾ’ എന്നു വിളി​ക്കു​ന്നു. മനുഷ്യ​വർഗം വീണ്ടും അന്യോ​ന്യം വേറിട്ട ദേശീ​യ​സം​ഘ​ങ്ങ​ളാ​യി ഭിന്നി​ച്ചി​രി​ക്കു​മെന്ന്‌ ഇത്‌ അർഥമാ​ക്കു​ന്നില്ല. ഇവർ നീതി​മാൻമാ​രായ യഹോ​വ​യു​ടെ വിശ്വ​സ്‌ത​രിൽനി​ന്നു തങ്ങളെ​ത്തന്നെ വേർപെ​ടു​ത്തു​മെ​ന്നും ഇന്നു ജനതകൾ പ്രകട​മാ​ക്കുന്ന അതേ ദുഷിച്ച ആത്മാവു പ്രകട​മാ​ക്കു​മെ​ന്നും മാത്രമേ അതു സൂചി​പ്പി​ക്കു​ന്നു​ളളൂ. എസെക്കി​യേ​ലി​ന്റെ പ്രവച​ന​ത്തി​ലെ മാഗോ​ഗി​ലെ ഗോഗി​നെ​പ്പോ​ലെ, ഭൂമി​യി​ലു​ളള ദിവ്യാ​ധി​പത്യ ഗവൺമെൻറി​നെ നശിപ്പി​ക്കു​ക​യെന്ന ലക്ഷ്യത്തിൽ അവർ “ഒരു ദുരു​പാ​യം നിരൂ​പി​ക്കും.” (യെഹെ​സ്‌കേൽ 38:3, 10-12) അതു​കൊണ്ട്‌ അവർ “ഗോഗ്‌, മാഗോഗ്‌” എന്നു വിളി​ക്ക​പ്പെ​ടു​ന്നു.

23. മത്സരി​ക​ളു​ടെ എണ്ണം “കടല്‌പു​റത്തെ മണൽപോ​ലെ” ആണെന്നു​ളള വസ്‌തുത എന്തു സൂചി​പ്പി​ക്കു​ന്നു?

23 സാത്താ​നോ​ടു​കൂ​ടെ അവന്റെ മത്സരത്തിൽ ചേരു​ന്ന​വ​രു​ടെ എണ്ണം “കടല്‌പു​റത്തെ മണൽപോ​ലെ” ആണ്‌. അത്‌ എത്രയാണ്‌? മുൻനിർണ​യി​ക്ക​പ്പെട്ട ഒരു സംഖ്യ​യില്ല. (താരത​മ്യം ചെയ്യുക: യോശുവ 11:4; ന്യായാ​ധി​പൻമാർ 7:12.) മത്സരി​ക​ളു​ടെ അന്തിമ മൊത്തം സംഖ്യ, സാത്താന്റെ വഞ്ചനാ​പ​ദ്ധ​തി​ക​ളോട്‌ ഓരോ വ്യക്തി​യും എങ്ങനെ പ്രതി​ക​രി​ക്കു​ന്നു​വെ​ന്ന​തി​നെ ആശ്രയി​ച്ചി​രി​ക്കും. എങ്കിലും, അവർ “വിശു​ദ്ധൻമാ​രു​ടെ പാളയ​ത്തെ​യും പ്രിയ​ന​ഗ​ര​ത്തെ​യും” ജയിക്കാൻ ശക്തിയു​ള​ള​വ​രെന്നു കരുതു​ന്ന​തു​കൊ​ണ്ടു ഗണ്യമായ ഒരു സംഖ്യ ഉണ്ടായി​രി​ക്കു​മെ​ന്നു​ള​ള​തി​നു സംശയ​മില്ല.

24. (എ) ‘പ്രിയ​ന​ഗരം’ എന്താണ്‌, അതിനെ വളയാൻ എങ്ങനെ കഴിയും? (ബി) ‘വിശു​ദ്ധൻമാ​രു​ടെ പാളയം’ എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു?

24 മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​ക്രി​സ്‌തു വെളി​പ്പാ​ടു 3:12-ൽ തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞ ആ നഗരമാ​യി​രി​ക്കണം ‘പ്രിയ​ന​ഗരം’, അവൻ അതിനെ ‘എന്റെ ദൈവ​ത്തി​ന്റെ പക്കൽനി​ന്നു, സ്വർഗ്ഗ​ത്തിൽനി​ന്നു​തന്നേ, ഇറങ്ങുന്ന പുതിയ യെരൂ​ശ​ലേം എന്ന എന്റെ ദൈവ​ത്തിൻ നഗരം’ എന്നു വിളി​ക്കു​ന്നു. ഇത്‌ ഒരു സ്വർഗീ​യ​സ്ഥാ​പ​ന​മാ​യ​തു​കൊണ്ട്‌ ആ ഭൗമിക സൈന്യ​ങ്ങൾക്ക്‌ അതിനെ ‘വളയാൻ’ എങ്ങനെ കഴിയും? അവർ “വിശു​ദ്ധൻമാ​രു​ടെ പാളയത്തെ” വളയു​ന്ന​തി​നാൽത്തന്നെ. ഒരു പാളയം ഒരു നഗരത്തി​നു വെളി​യി​ലാണ്‌; അതു​കൊണ്ട്‌, ‘വിശു​ദ്ധൻമാ​രു​ടെ പാളയം’ പുതിയ യെരു​ശ​ലേ​മി​ന്റെ സ്വർഗീ​യ​സ്ഥാ​ന​ത്തി​നു വെളി​യിൽ, ഭൂമി​യിൽ യഹോ​വ​യു​ടെ ഭരണ​ക്ര​മീ​ക​ര​ണ​ങ്ങളെ വിശ്വ​സ്‌ത​മാ​യി പിന്താ​ങ്ങു​ന്ന​വരെ ആയിരി​ക്കണം പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌. സാത്താന്റെ കീഴി​ലു​ളള മത്സരികൾ ആ വിശ്വ​സ്‌തരെ ആക്രമി​ക്കു​മ്പോൾ അതു തനി​ക്കെ​തി​രെ​യു​ളള ഒരു കടന്നാ​ക്ര​മ​ണ​മാ​യി കർത്താ​വായ യേശു കണക്കാ​ക്കു​ന്നു. (മത്തായി 25:40, 45) ‘ആ ജാതികൾ’ പുതിയ സ്വർഗീയ യെരു​ശ​ലേം ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി​ത്തീർക്കു​ന്ന​തിൽ നേടി​യ​തെ​ല്ലാം തുടച്ചു​നീ​ക്കാൻ ശ്രമി​ക്കും. അതു​കൊണ്ട്‌ “വിശു​ദ്ധൻമാ​രു​ടെ പാളയത്തെ” ആക്രമി​ക്കു​മ്പോൾ അവർ “പ്രിയ​ന​ഗ​രത്തെ”ക്കൂടെ ആക്രമി​ക്കു​ക​യാണ്‌.

തീയും ഗന്ധകവും കത്തുന്ന തടാകം

25. “വിശു​ദ്ധൻമാ​രു​ടെ പാളയത്തെ” മത്സരികൾ ആക്രമി​ക്കു​ന്ന​തി​ന്റെ ഫലം യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ, ഇത്‌ സാത്താനെ സംബന്ധിച്ച്‌ എന്തർഥ​മാ​ക്കും?

25 സാത്താന്റെ ഈ അന്തിമ​ശ്രമം വിജയി​ക്കു​മോ? തീർച്ച​യാ​യും ഇല്ല—നമ്മുടെ നാളിൽ ആത്മീയ ഇസ്രാ​യേ​ലിൻമേൽ മാഗോ​ഗി​ലെ ഗോഗ്‌ നടത്താ​നി​രി​ക്കുന്ന ആക്രമണം വിജയി​ക്കു​ക​യി​ല്ലാ​ത്ത​തു​പോ​ലെ​തന്നെ! (യെഹെ​സ്‌കേൽ 38:18-23) പരിണ​ത​ഫലം യോഹ​ന്നാൻ വ്യക്തമാ​യി വർണി​ക്കു​ന്നു: “എന്നാൽ ആകാശ​ത്തു​നി​ന്നു തീ ഇറങ്ങി അവരെ ദഹിപ്പി​ച്ചു​ക​ളഞ്ഞു. അവരെ വഴി​തെ​റ​റി​ച്ചു​കൊ​ണ്ടി​രുന്ന പിശാ​ചി​നെ കാട്ടു​മൃ​ഗ​വും കളള​പ്ര​വാ​ച​ക​നും കിടന്നി​രുന്ന തീയും ഗന്ധകവും കത്തുന്ന തടാക​ത്തി​ലേക്കു തളളി​യി​ട്ടു.” (വെളി​പാട്‌ 20:9ബി-10എ, NW) കേവലം അഗാധ​ത്തിൽ അടയ്‌ക്കു​ന്ന​തി​നു​പ​കരം, ഇപ്പോൾ ആദ്യപാ​മ്പായ സാത്താനെ യഥാർഥ​ത്തിൽ അസ്‌തി​ത്വ​ത്തിൽനി​ന്നു തുടച്ചു​നീ​ക്കും, പൊടി​യാ​ക്കും, തീയാ​ലെ​ന്ന​പോ​ലെ പൂർണ​മാ​യി നിർമൂ​ല​മാ​ക്കും.

26. “തീയും ഗന്ധകവും കത്തുന്ന തടാകം” ഒരു അക്ഷരീയ ദണ്ഡനസ്ഥലം ആയിരി​ക്കാൻ കഴിയാ​ത്ത​തെ​ന്തു​കൊണ്ട്‌?

26 ‘തീയും ഗന്ധകവും കത്തുന്ന തടാകം’ ഒരു അക്ഷരീയ ദണ്ഡനസ്ഥ​ല​മാ​യി​രി​ക്കാൻ കഴിയി​ല്ലെന്നു നാം കണ്ടുക​ഴി​ഞ്ഞു. (വെളി​പ്പാ​ടു 19:20) സാത്താൻ സകല നിത്യ​ത​യി​ലും അവിടെ കഠോ​ര​മായ പീഡനം സഹി​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ യഹോവ അവനെ ജീവ​നോ​ടെ നിലനിർത്തേ​ണ്ടി​വ​രും. പക്ഷേ ജീവൻ ഒരു സമ്മാന​മാണ്‌, ഒരു ശിക്ഷയല്ല. പാപത്തി​ന്റെ ശിക്ഷ മരണമാണ്‌, ബൈബി​ള​നു​സ​രി​ച്ചു മരിച്ച ജീവികൾ യാതൊ​രു വേദന​യും അറിയു​ന്നില്ല. (റോമർ 6:23; സഭാ​പ്ര​സം​ഗി 9:5, 10) അതിനു​പു​റമേ, മരണം​ത​ന്നെ​യും ഹേഡീ​സി​നോ​ടു​കൂ​ടെ തീയും ഗന്ധകവും കത്തുന്ന ഇതേ തടാക​ത്തി​ലേക്ക്‌ എറിയ​പ്പെ​ടു​ന്ന​താ​യി നാം പിന്നീടു വായി​ക്കു​ന്നു. തീർച്ച​യാ​യും, മരണത്തി​നും ഹേഡീ​സി​നും വേദന അനുഭ​വി​ക്കാൻ കഴിയില്ല!—വെളി​പ്പാ​ടു 20:14.

27. തീയും ഗന്ധകവും കത്തുന്ന തടാകം എന്ന പ്രയോ​ഗം മനസ്സി​ലാ​ക്കാൻ സോ​ദോ​മി​നും ഗൊ​മോ​റ​ക്കും സംഭവി​ച്ചതു നമ്മെ സഹായി​ക്കു​ന്ന​തെ​ങ്ങനെ?

27 ഇതെല്ലാം, തീയും ഗന്ധകവും കത്തുന്ന തടാകം പ്രതീ​ക​മാ​ണെ​ന്നു​ളള വീക്ഷണത്തെ ബലപ്പെ​ടു​ത്തു​ന്നു. അതിനു​പു​റമേ, തീയു​ടെ​യും ഗന്ധകത്തി​ന്റെ​യും പരാമർശം പുരാതന സോ​ദോ​മി​ന്റെ​യും ഗൊ​മോ​റ​യു​ടെ​യും വിധി നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു, ആ സ്ഥലങ്ങളെ അവയുടെ കഠിന​ദു​ഷ്ടത നിമിത്തം ദൈവം നശിപ്പി​ക്കു​ക​യാ​യി​രു​ന്നു. അവയുടെ സമയം ആയപ്പോൾ, “യഹോവ സൊ​ദോ​മി​ന്റെ​യും ഗൊ​മോ​ര​യു​ടെ​യും മേൽ യഹോ​വ​യു​ടെ സന്നിധി​യിൽനി​ന്നു, ആകാശ​ത്തു​നി​ന്നു തന്നെ, ഗന്ധകവും തീയും വർഷി​പ്പി​ച്ചു.” (ഉല്‌പത്തി 19:24) ആ രണ്ടു നഗരങ്ങൾക്കു ഭവിച്ചത്‌ “നിത്യാ​ഗ്നി​യു​ടെ ശിക്ഷാ​വി​ധി” എന്നു വിളി​ക്ക​പ്പെ​ടു​ന്നു. (യൂദാ 7) എങ്കിലും ആ രണ്ടു നഗരങ്ങൾ നിത്യ​ദ​ണ്ഡനം അനുഭ​വി​ച്ചില്ല. പകരം, അവയിലെ വഴിപി​ഴച്ച നിവാ​സി​കൾ സഹിതം അവ നീക്കം​ചെ​യ്യ​പ്പെട്ടു, എന്നെ​ന്നേ​ക്കു​മാ​യി തുടച്ചു​നീ​ക്ക​പ്പെട്ടു. ആ നഗരങ്ങൾ ഇന്നു സ്ഥിതി​ചെ​യ്യു​ന്നില്ല, അവയുടെ സ്ഥാനം ഏതായി​രു​ന്നു​വെന്ന്‌ ആർക്കും ഉറപ്പിച്ചു പറയാ​നും കഴിയില്ല.

28. തീയും ഗന്ധകവും കത്തുന്ന തടാകം എന്താണ്‌, അത്‌ മരണവും ഹേഡീ​സും അഗാധ​വും പോലെ അല്ലാത്ത​തെ​ങ്ങനെ?

28 ഇതി​നോ​ടു ചേർച്ച​യിൽ ബൈബിൾതന്നെ തീയും ഗന്ധകവും കത്തുന്ന തടാക​ത്തി​ന്റെ അർഥം വിശദീ​ക​രി​ക്കു​ന്നു: “ഈ തീപ്പൊയ്‌ക രണ്ടാമത്തെ മരണം.” (വെളി​പ്പാ​ടു 20:14) അതു വ്യക്തമാ​യും, ദുഷ്ടൻമാർ എന്നേക്കും ദണ്ഡിപ്പി​ക്ക​പ്പെ​ടു​ന്നതല്ല പിന്നെ​യോ നശിച്ചു​കി​ട​ക്കുന്ന സ്ഥലമായി യേശു സംസാ​രിച്ച ഗീഹെന്നാ തന്നെയാണ്‌. (മത്തായി 10:28) അത്‌ ഒരു പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യി​ല്ലാ​തെ തികച്ചും പൂർണ​മായ നാശമാണ്‌. അങ്ങനെ മരണത്തി​നും ഹേഡീ​സി​നും അഗാധ​ത്തി​നും താക്കോൽ ഉണ്ടായി​രി​ക്കെ, തീയും ഗന്ധകവും കത്തുന്ന തടാകം തുറക്കു​ന്ന​തി​നു​ളള ഒരു താക്കോ​ലി​നെ​ക്കു​റിച്ച്‌ യാതൊ​രു പരാമർശ​വും ഇല്ല. (വെളി​പ്പാ​ടു 1:18; 20:1) അത്‌ ഒരിക്ക​ലും അതിന്റെ ബന്ദികളെ മോചി​പ്പി​ക്കു​ക​യില്ല.—താരത​മ്യം ചെയ്യുക: മർക്കൊസ്‌ 9:43-47.

എന്നേക്കും രാവും പകലും ദണ്ഡിപ്പി​ക്ക​പ്പെ​ടു​ന്നു

29, 30. പിശാ​ചി​നെ​യും കാട്ടു​മൃ​ഗ​ത്തെ​യും കളള​പ്ര​വാ​ച​ക​നെ​യും സംബന്ധിച്ച്‌ യോഹ​ന്നാൻ എന്തു പറയുന്നു, ഇത്‌ എങ്ങനെ മനസ്സി​ലാ​ക്കേ​ണ്ട​താണ്‌?

29 പിശാ​ചി​നെ​യും കാട്ടു​മൃ​ഗ​ത്തെ​യും കളള​പ്ര​വാ​ച​ക​നെ​യും പരാമർശി​ച്ചു​കൊണ്ട്‌ യോഹ​ന്നാൻ ഇപ്പോൾ നമ്മോടു പറയുന്നു: “അവർ എന്നെ​ന്നേ​ക്കും രാപ്പകൽ ദണ്ഡനം സഹി​ക്കേ​ണ്ടി​വ​രും.” (വെളി​പ്പാ​ടു 20:10ബി) ഇത്‌ എന്തർഥ​മാ​ക്കി​യേ​ക്കാം? മുമ്പു സൂചി​പ്പി​ച്ച​തു​പോ​ലെ, കാട്ടു​മൃ​ഗ​വും കളള​പ്ര​വാ​ച​ക​നും പോലു​ളള പ്രതീ​ക​ങ്ങൾക്കും മരണത്തി​നും ഹേഡീ​സി​നും അക്ഷരീ​യ​മാ​യി ദണ്ഡനം അനുഭ​വി​ക്കാൻ കഴിയു​മെന്നു പറയു​ന്നതു യുക്തി​പൂർവ​കമല്ല. അതു​കൊണ്ട്‌, സാത്താൻ സകല നിത്യ​ത​യി​ലും കഷ്ടപ്പെ​ടു​മെന്നു വിശ്വ​സി​ക്കാൻ നമുക്കു ന്യായ​മില്ല. അവൻ നാമാ​വ​ശേ​ഷ​മാ​ക്ക​പ്പെ​ടേ​ണ്ട​താണ്‌.

30 “ദണ്ഡനം” എന്നതിന്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു പദമായ ബസാനി​സൊ ഒന്നാമ​താ​യി, “(ലോഹങ്ങൾ) ഉരകല്ലിൽ പരി​ശോ​ധി​ക്കുക” എന്നർഥ​മാ​ക്കു​ന്നു. “ദണ്ഡിപ്പി​ച്ചു​കൊണ്ട്‌ ചോദ്യം ചെയ്യുക” എന്നത്‌ രണ്ടാം അർഥമാണ്‌. (ദ ന്യൂ തായേ​ഴ്‌സ്‌ ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ലെക്‌സി​ക്കൻ ഓഫ്‌ ദ ന്യൂ ടെസ്‌റ​റ​മെൻറ്‌) ഈ സന്ദർഭ​ത്തിൽ, ഈ ഗ്രീക്കു പദത്തിന്റെ ഉപയോ​ഗം, സാത്താനു ഭവിക്കു​ന്നതു സകലനി​ത്യ​ത​യി​ലും യഹോ​വ​യു​ടെ ഭരണത്തി​ന്റെ നീതി​യും ഔചി​ത്യ​വും സംബന്ധിച്ച വിവാ​ദ​വി​ഷ​യ​ത്തി​ന്റെ ഒരു ഉരകല്ലാ​യി ഉതകു​മെന്നു സൂചി​പ്പി​ക്കു​ന്നു. പരമാ​ധി​കാ​ര​ഭ​ര​ണ​ത്തി​ന്റെ ആ വിവാ​ദ​വി​ഷയം എന്നേക്കു​മാ​യി ഒരിക്കൽ പരിഹ​രി​ക്ക​പ്പെ​ട്ടി​രി​ക്കും. വീണ്ടും ഒരിക്ക​ലും യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തോ​ടു​ളള ഒരു വെല്ലു​വി​ളി, അതു തെററാ​ണെന്നു തെളി​യി​ക്കു​ന്ന​തിന്‌ ഒരു നീണ്ട കാലഘ​ട്ട​ത്തി​ലേക്കു പരി​ശോ​ധി​ക്ക​പ്പെ​ടേണ്ട ആവശ്യം വരിക​യില്ല.—താരത​മ്യം ചെയ്യുക: സങ്കീർത്തനം 92:1, 15.

31. “ദണ്ഡനം” എന്നർഥ​മു​ള​ള​തി​നോ​ടു ബന്ധപ്പെട്ട രണ്ടു ഗ്രീക്കു വാക്കുകൾ പിശാ​ചായ സാത്താനു കിട്ടുന്ന ശിക്ഷയെ മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ന്ന​തെ​ങ്ങനെ?

31 അതിനു പുറമേ, അതി​നോ​ടു ബന്ധമുളള ബസാനി​സ്‌റ​റസ്‌, “ദണ്ഡിപ്പി​ക്കു​ന്നവൻ” എന്ന പദം “ജയിലറെ” അർഥമാ​ക്കാൻ ബൈബി​ളിൽ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു. (മത്തായി 18:34, കിങ്‌ഡം ഇൻറർലീ​നി​യർ) ഇതി​നോ​ടു ചേർച്ച​യിൽ, സാത്താൻ തീത്തടാ​ക​ത്തിൽ എന്നേക്കും തടവി​ലാ​ക്ക​പ്പെ​ടും; അവൻ ഒരിക്ക​ലും മോചി​പ്പി​ക്ക​പ്പെ​ടു​ക​യില്ല. ഒടുവി​ലാ​യി, യോഹ​ന്നാ​നു സുപരി​ചി​ത​മാ​യി​രുന്ന ഗ്രീക്കു സെപ്‌റ​റു​വ​ജൻറിൽ ബന്ധപ്പെട്ട പദമായ ബസാ​നോസ്‌ മരണത്തി​ലേക്കു നയിക്കുന്ന അപമാ​നത്തെ സൂചി​പ്പി​ക്കാൻ ഉപയോ​ഗി​ക്കു​ന്നു. (യെഹെ​സ്‌കേൽ 32:24, 30) സാത്താനു വരുന്ന ശിക്ഷ തീയും ഗന്ധകവും കത്തുന്ന തടാക​ത്തി​ലെ അപമാ​ന​ക​ര​മായ നിത്യ​മ​ര​ണ​മാ​ണെന്നു മനസ്സി​ലാ​ക്കാൻ ഇതു നമ്മെ സഹായി​ക്കു​ന്നു. അവന്റെ പ്രവൃ​ത്തി​കൾ അവനോ​ടു​കൂ​ടെ മരിക്കു​ന്നു.—1 യോഹ​ന്നാൻ 3:8.

32. ഭൂതങ്ങൾ ഏതു ശിക്ഷക്കു വിധേ​യ​രാ​കും, നാം എങ്ങനെ അറിയു​ന്നു?

32 വീണ്ടും, ഭൂതങ്ങൾ ഈ വാക്യ​ത്തിൽ പരാമർശി​ക്ക​പ്പെ​ടു​ന്നില്ല. അവർ ആയിരം വർഷത്തി​ന്റെ അവസാ​ന​ത്തിൽ സാത്താ​നോ​ടു​കൂ​ടെ മോചി​പ്പി​ക്ക​പ്പെ​ടു​ക​യും പിന്നീട്‌ അവനോ​ടു​കൂ​ടെ നിത്യ​മ​ര​ണ​ത്തി​നു ശിക്ഷി​ക്ക​പ്പെ​ടു​ക​യും ചെയ്യു​മോ? തെളിവ്‌ ഉവ്വ്‌ എന്നുത്തരം നൽകുന്നു. യേശു ചെമ്മരി​യാ​ടു​ക​ളു​ടെ​യും കോലാ​ടു​ക​ളു​ടെ​യും ഉപമയിൽ, കോലാ​ടു​കൾ “പിശാ​ചി​ന്നും അവന്റെ ദൂതൻമാർക്കും ഒരുക്കി​യി​രി​ക്കുന്ന നിത്യാ​ഗ്നി​യി​ലേക്കു” പോകു​മെന്നു പറഞ്ഞു. (മത്തായി 25:41) “നിത്യാ​ഗ്നി” എന്ന പ്രയോ​ഗം സാത്താനെ തളളി​യി​ടുന്ന തീയും ഗന്ധകവും കത്തുന്ന തടാകത്തെ ആയിരി​ക്കണം പരാമർശി​ക്കു​ന്നത്‌. പിശാ​ചി​ന്റെ ദൂതൻമാർ അവനോ​ടു​കൂ​ടെ സ്വർഗ​ത്തിൽനി​ന്നു ബഹിഷ്‌ക​രി​ക്ക​പ്പെട്ടു. തെളി​വ​നു​സ​രിച്ച്‌ ആയിര​മാ​ണ്ടു വാഴ്‌ച​യു​ടെ തുടക്ക​ത്തിൽ അവർ അവനോ​ടു​കൂ​ടെ അഗാധ​ത്തി​ലേക്കു പോയി. തദനു​സ​രണം, അപ്പോൾ, അവർ അവനോ​ടു​കൂ​ടെ തീയും ഗന്ധകവും കത്തുന്ന തടാക​ത്തിൽ നശിപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യും.—മത്തായി 8:29.

33. ഉല്‌പത്തി 3:15-ന്റെ ഏത്‌ അന്തിമ​വി​ശ​ദാം​ശം അപ്പോൾ നിറ​വേ​റും, യഹോ​വ​യു​ടെ ആത്മാവ്‌ ഏതു കാര്യ​ത്തി​ലേക്ക്‌ ഇപ്പോൾ യോഹ​ന്നാ​ന്റെ ശ്രദ്ധ ആകർഷി​ക്കു​ന്നു?

33 ഈ വിധത്തിൽ, ഉല്‌പത്തി 3:15-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവച​ന​ത്തി​ന്റെ അന്തിമ​വി​ശ​ദാം​ശം നിറ​വേ​റു​ന്നു. സാത്താൻ തീത്തടാ​ക​ത്തി​ലേക്ക്‌ എറിയ​പ്പെ​ടു​മ്പോൾ അവൻ, ഒരു ഇരുമ്പ്‌ ഉപ്പൂറ​റി​യു​ടെ കീഴിൽ തല ചതച്ചര​യ്‌ക്ക​പ്പെ​ടുന്ന ഒരു പാമ്പി​നെ​പ്പോ​ലെ മരിച്ച​വ​നാ​യി​ത്തീ​രും. അവനും അവന്റെ ഭൂതങ്ങ​ളും എന്നേക്കു​മാ​യി പൊയ്‌പോ​യി​രി​ക്കും. വെളി​പാ​ടു പുസ്‌ത​ക​ത്തിൽ തുടർന്ന്‌ അവരുടെ യാതൊ​രു പരാമർശ​വു​മില്ല. ഇപ്പോൾ, പ്രവച​ന​പ​ര​മാ​യി ഇവരെ നീക്കം ചെയ്‌ത​ശേഷം, യഹോ​വ​യു​ടെ ആത്മാവ്‌ ഭൗമിക പ്രത്യാശ വെച്ചു​പു​ലർത്തു​ന്ന​വർക്ക്‌ അത്യന്തം താത്‌പ​ര്യ​ജ​ന​ക​മായ ഒരു വിഷയ​ത്തി​ലേക്കു ശ്രദ്ധയാ​കർഷി​ക്കു​ന്നു: “രാജാ​ധി​രാ​ജാ”വിന്റെ​യും “[അവനോ​ടു​കൂ​ടെ] വിളി​ക്ക​പ്പെ​ട്ട​വ​രും തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും വിശ്വ​സ്‌തരു”മായവ​രു​ടെ​യും സ്വർഗീ​യ​ഭ​ര​ണ​ത്തിൽനി​ന്നു മനുഷ്യ​വർഗ​ത്തിന്‌ എന്തു ഫലം ഉണ്ടാകും? (വെളി​പ്പാ​ടു 17:14) ഉത്തരം നൽകു​ന്ന​തിന്‌, യോഹ​ന്നാൻ ഒരിക്കൽക്കൂ​ടെ നമ്മെ ആയിര​മാ​ണ്ടു വാഴ്‌ച​യു​ടെ തുടക്ക​ത്തി​ലേക്ക്‌ ആനയി​ക്കു​ന്നു.

[അടിക്കു​റി​പ്പു​കൾ]

a യേശു മരിച്ച അവസ്ഥയി​ലാ​യി​രു​ന്ന​പ്പോൾ അവൻ ഹേഡീ​സി​ലാ​യി​രു​ന്നു​വെന്ന്‌ മററു തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (പ്രവൃ​ത്തി​കൾ 2:31) എന്നിരു​ന്നാ​ലും ഹേഡീ​സും അഗാധ​വും എല്ലായ്‌പോ​ഴും ഒന്നുത​ന്നെ​യാ​ണെന്നു നാം നിഗമനം ചെയ്യരുത്‌. കാട്ടു​മൃ​ഗ​വും സാത്താ​നും അഗാധ​ത്തി​ലേക്കു പോകു​മ്പോൾ മനുഷ്യർ മാത്രമേ ഹേഡീ​സി​ലേക്കു പോകു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു​ളളു, അവിടെ അവർ തങ്ങളുടെ പുനരു​ത്ഥാ​നം വരെ മരണനി​ദ്ര​യി​ലാണ്‌.—ഇയ്യോബ്‌ 14:13; വെളി​പ്പാ​ടു 20:13.

b മഴു (ഗ്രീക്ക്‌, പെലി​ക്കസ്‌) റോമിൽ ഒരു പരമ്പരാ​ഗത വധോ​പ​ക​രണം ആയിരു​ന്ന​താ​യി തോന്നു​ന്നു, എങ്കിലും യോഹ​ന്നാ​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും പൊതു​വേ ഏറെ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നത്‌ വാളാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 12:2) അതു​കൊണ്ട്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു പദമായ പെപെ​ലി​കി​സ്‌മെ​നോൻ (“മഴുവി​നാൽ വധിക്ക​പ്പെ​ട്ടവർ”) കേവലം “വധിക്ക​പ്പെ​ട്ടവർ” എന്നുമാ​ത്രം അർഥമാ​ക്കു​ന്നു.

c രസാവഹമായി, വെളി​പാ​ടി​ന്റെ എഴുത്തു​കാ​ര​നായ യോഹ​ന്നാ​ന്റെ ശിഷ്യൻമാ​രിൽനി​ന്നു നേരിട്ടു കുറെ ബൈബിൾ പരിജ്ഞാ​നം ലഭിച്ച​താ​യി കരുത​പ്പെ​ടുന്ന ഹീറ​പ്പോ​ലി​സി​ലെ പപ്പിയാസ്‌ ക്രിസ്‌തു​വി​ന്റെ അക്ഷരീയ സഹസ്രാ​ബ്ദ​വാ​ഴ്‌ച​യിൽ വിശ്വ​സി​ച്ചി​രു​ന്ന​താ​യി നാലാം നൂററാ​ണ്ടി​ലെ ചരി​ത്ര​കാ​ര​നായ യൂസേ​ബി​യസ്‌ റിപ്പോർട്ടു ചെയ്യുന്നു (യൂസേ​ബി​യസ്‌ ശക്തമായി അയാ​ളോ​ടു വിയോ​ജി​ച്ചെ​ങ്കിൽത്ത​ന്നെ​യും).—സഭയുടെ ചരിത്രം, (ഇംഗ്ലീഷ്‌) യൂസേബിയസ്‌, III, 39.

[അധ്യയന ചോദ്യ​ങ്ങൾ]

[293-ാം പേജിലെ ചിത്രം]

ചാവുകടൽ. സാധ്യ​ത​യ​നു​സ​രി​ച്ചു സോ​ദോ​മി​ന്റെ​യും ഗൊ​മോ​റ​യു​ടെ​യും സ്ഥാനം

[294-ാം പേജിലെ ചിത്രങ്ങൾ]

“ഞാൻ നിനക്കും സ്‌ത്രീ​ക്കും നിന്റെ സന്തതി​ക്കും അവളുടെ സന്തതി​ക്കും തമ്മിൽ ശത്രു​ത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതി​കാൽ തകർക്കും”