വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം നാല്‌

“എന്റെ വിശു​ദ്ധ​നാ​മ​ത്തിന്‌ എതിരെ വരുന്ന എന്തി​നെ​യും ഞാൻ ശുഷ്‌കാ​ന്തി​യോ​ടെ നേരി​ടും”​—ശുദ്ധാ​രാ​ധന ആക്രമ​ണത്തെ അതിജീ​വി​ക്കു​ന്നു

“എന്റെ വിശു​ദ്ധ​നാ​മ​ത്തിന്‌ എതിരെ വരുന്ന എന്തി​നെ​യും ഞാൻ ശുഷ്‌കാ​ന്തി​യോ​ടെ നേരി​ടും”​—ശുദ്ധാ​രാ​ധന ആക്രമ​ണത്തെ അതിജീ​വി​ക്കു​ന്നു

യഹസ്‌കേൽ 39:25

മുഖ്യവിഷയം: മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ യഹോവ തന്റെ ജനത്തെ സംരക്ഷി​ക്കു​ന്നു

യഹോ​വയ്‌ക്കു മനുഷ്യ​രെ ഇഷ്ടമാണ്‌. എന്നാൽ നമ്മൾ ഓരോ​രു​ത്ത​രും ചെയ്യുന്ന കാര്യ​ങ്ങൾക്ക്‌ യഹോവ നമ്മളോ​ടു കണക്കു ചോദി​ക്കും. തന്നെ ആരാധി​ക്കു​ന്നെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും അതേസ​മയം പ്രവൃ​ത്തി​ക​ളാൽ തന്നെ നിരാ​ശ​പ്പെ​ടു​ത്തു​ക​യും ചെയ്യു​ന്ന​വ​രോട്‌ യഹോ​വയ്‌ക്ക്‌ എന്താണു തോന്നുക? മഹാക​ഷ്ട​തയെ ആരൊക്കെ അതിജീ​വി​ക്ക​ണ​മെന്ന്‌ യഹോവ എങ്ങനെ​യാ​ണു തീരു​മാ​നി​ക്കു​ന്നത്‌? നമ്മുടെ ദൈവം വളരെ സ്‌നേ​ഹ​മു​ള്ള​വ​നാ​യി​ട്ടും ദശലക്ഷ​ക്ക​ണ​ക്കി​നു​വ​രുന്ന ദുഷ്ടന്മാ​രെ നശിപ്പി​ക്കാ​നി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ഈ വിഭാഗത്തിൽ

അധ്യായം 15

“നിന്റെ വേശ്യാ​വൃ​ത്തി ഞാൻ അവസാ​നി​പ്പി​ക്കും”

വേശ്യ​ക​ളെ​ക്കു​റിച്ച്‌ യഹസ്‌കേ​ലി​ലും വെളി​പാ​ടി​ലും നൽകി​യി​രി​ക്കുന്ന വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

അധ്യായം 16

“നെറ്റി​യിൽ അടയാ​ള​മി​ടുക”

യഹസ്‌കേ​ലി​ന്റെ നാളിലെ വിശ്വ​സ്‌തർക്ക്‌ അടയാളം കിട്ടിയ സംഭവ​ത്തി​നു നമ്മുടെ നാളിൽ പ്രസക്തി​യുണ്ട്‌.

അധ്യായം 17

“ഗോഗേ, ഞാൻ ഇതാ, നിനക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ക​യാണ്‌”

മാഗോ​ഗി​ലെ ഗോഗ്‌ ആരാണ്‌, ഏതു ദേശ​ത്തെ​യാ​ണു ഗോഗ്‌ ആക്രമി​ക്കു​ന്നത്‌?

അധ്യായം 18

“എന്റെ ഉഗ്ര​കോ​പം കത്തിക്കാ​ളും”

ഗോഗ്‌ ആക്രമി​ക്കു​മ്പോൾ യഹോ​വ​യു​ടെ കോപം ജ്വലി​ക്കും. തന്റെ ജനത്തെ സംരക്ഷി​ക്കാൻ ദൈവം അപ്പോൾ ഇടപെ​ടും.