വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം അഞ്ച്‌

‘ഞാൻ ജനത്തോ​ടൊ​പ്പം കഴിയും’​—യഹോവ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്നു

‘ഞാൻ ജനത്തോ​ടൊ​പ്പം കഴിയും’​—യഹോവ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്നു

യഹസ്‌കേൽ 43:7

മുഖ്യവിഷയം: ദേവാ​ല​യ​ദർശ​ന​ത്തി​ന്റെ സവി​ശേ​ഷ​ത​ക​ളും ശുദ്ധാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ നമുക്കുള്ള പാഠങ്ങ​ളും

യഹോവ യഹസ്‌കേൽ പ്രവാ​ച​ക​നും യോഹ​ന്നാൻ അപ്പോസ്‌ത​ല​നും ചില ദർശനങ്ങൾ നൽകി. അവ തമ്മിലുള്ള സമാന​തകൾ വളരെ ശ്രദ്ധേ​യ​മാണ്‌. ആ ദർശന​ങ്ങ​ളു​ടെ ചില സവി​ശേ​ഷ​തകൾ വില​യേ​റിയ ചില പാഠങ്ങൾ നമ്മളെ പഠിപ്പി​ക്കു​ന്നുണ്ട്‌. അവ യഹോ​വയെ സ്വീകാ​ര്യ​മായ വിധത്തിൽ ആരാധി​ക്കാൻ ഇന്നു നമ്മളെ സഹായി​ക്കും, ഒപ്പം ദൈവ​രാ​ജ്യ​ത്തിൻകീ​ഴി​ലുള്ള പറുദീ​സാ​ഭൂ​മി​യി​ലേക്ക്‌ ഒരു ജാലകം തുറന്നി​ടു​ക​യും ചെയ്യുന്നു.

ഈ വിഭാഗത്തിൽ

അധ്യായം 19

“നദി ഒഴുകി​യെ​ത്തു​ന്നി​ട​ത്തെ​ല്ലാം ഏതു ജീവി​യും ജീവി​ക്കും”

ദേവാ​ല​യ​ത്തിൽനിന്ന്‌ ഒരു നദി ഒഴുകു​ന്ന​താ​യി യഹസ്‌കേൽ കണ്ട ദർശനം ഇതിനോടകം നിവൃത്തിയായെന്നും ഇപ്പോൾ നിവൃത്തിയായിക്കൊണ്ടിരിക്കുന്നെന്നും ഭാവിയിൽ അതിന്‌ ഒരു നിവൃത്തിയുണ്ടാകുമെന്നും പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

അധ്യായം 20

‘ദേശം വീതം​വെച്ച്‌ അവകാശം കൊടു​ക്കുക’

വാഗ്‌ദ​ത്ത​ദേശം ഇസ്രാ​യേൽഗോ​ത്ര​ങ്ങൾക്കു വീതി​ച്ചു​കൊ​ടു​ക്കാൻ ദൈവം ഒരു ദർശന​ത്തിൽ യഹസ്‌കേ​ലി​നോ​ടും മറ്റു പ്രവാ​സി​ക​ളോ​ടും പറയുന്നു.

അധ്യായം 21

“നഗരത്തി​ന്റെ പേര്‌ ‘യഹോവ അവി​ടെ​യുണ്ട്‌’ എന്നായി​രി​ക്കും”

യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ നഗരത്തിൽനി​ന്നും അതിന്റെ അർഥസ​മ്പു​ഷ്ട​മായ പേരിൽനി​ന്നും നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാം?

അധ്യായം 22

“ദൈവ​ത്തെ​യാണ്‌ ആരാധി​ക്കേ​ണ്ടത്‌”

ദൈവ​മായ യഹോ​വയെ മാത്രം ആരാധി​ക്കാ​നുള്ള നമ്മുടെ ദൃഢനി​ശ്ച​യത്തെ ഊട്ടി​യു​റ​പ്പി​ക്കു​ക​യാണ്‌ ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ ലക്ഷ്യം.