വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം രണ്ട്‌

“നിങ്ങൾ അശുദ്ധ​മാ​ക്കി​യത്‌ എന്റെ വിശുദ്ധമന്ദിരമാണ്‌”​—ശുദ്ധാ​രാ​ധന ദുഷി​പ്പി​ക്ക​പ്പെട്ടു

“നിങ്ങൾ അശുദ്ധ​മാ​ക്കി​യത്‌ എന്റെ വിശുദ്ധമന്ദിരമാണ്‌”​—ശുദ്ധാ​രാ​ധന ദുഷി​പ്പി​ക്ക​പ്പെട്ടു

യഹസ്‌കേൽ 5:11

മുഖ്യവിഷയം: യഹൂദ​യും യരുശ​ലേ​മും ആത്മീയ​മാ​യും ധാർമി​ക​മാ​യും അധഃപ​തി​ക്കു​ന്നു

യഹോവ ഇസ്രാ​യേ​ല്യ​രെ തന്റെ ‘പ്രത്യേ​ക​സ്വ​ത്താ​യി’ കരുതി സ്‌നേ​ഹി​ച്ചു, പരിപാ​ലി​ച്ചു. (പുറ. 19:5) പക്ഷേ അവർ യഹോ​വയ്‌ക്കു തിരികെ നൽകി​യ​തോ? യഹോ​വ​യു​ടെ സ്വന്തം പേരി​ലുള്ള ആലയത്തിൽവെച്ച്‌ വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ച്ചു. അങ്ങനെ അവർ യഹോ​വ​യു​ടെ ഹൃദയത്തെ വേദനി​പ്പി​ച്ചു, ദൈവ​നാ​മ​ത്തി​നു നിന്ദ വരുത്തി. ഇസ്രാ​യേ​ല്യർ ഇത്ര അധഃപ​തി​ച്ചു​പോ​യത്‌ എന്തു​കൊ​ണ്ടാണ്‌? യരുശ​ലേ​മി​ന്റെ നാശ​ത്തെ​ക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ പ്രവച​ന​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ചുറ്റു​മുള്ള ജനതക​ളോട്‌ ഇസ്രാ​യേ​ല്യർ ഇടപെട്ട വിധത്തിൽനിന്ന്‌ എന്തെല്ലാം പാഠങ്ങ​ളാ​ണു നമുക്കു പഠിക്കാ​നു​ള്ളത്‌?

ഈ വിഭാഗത്തിൽ

അധ്യായം 5

‘അവർ ചെയ്‌തു​കൂ​ട്ടുന്ന ദുഷ്‌പ്ര​വൃ​ത്തി​ക​ളും വൃത്തി​കേ​ടു​ക​ളും കാണൂ!’

മുഴു​ജ​ന​ത​യും ആത്മീയ​മാ​യി എത്രമാ​ത്രം അധഃപ​തി​ച്ചെന്ന്‌ തെളി​യി​ക്കുന്ന ഞെട്ടി​ക്കുന്ന രംഗങ്ങൾ യഹസ്‌കേൽ കാണുന്നു.

അധ്യായം 6

“അന്ത്യം ഇപ്പോൾ നിന്റെ മേൽ വന്നിരി​ക്കു​ന്നു”

യരുശ​ലേ​മിന്‌ എതിരെ യഹോവ ക്രോധം പ്രകടി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റ​യു​ന്ന​താ​യി​രു​ന്നു യഹസ്‌കേൽ അഭിന​യി​ച്ചു​കാ​ണിച്ച പ്രവച​നങ്ങൾ.

അധ്യായം 7

‘ഞാൻ യഹോ​വ ആണെ​ന്നു ജനതകൾ അറി​യേ​ണ്ടി​വ​രും’

യഹോ​വ​യു​ടെ നാമത്തെ അപകീർത്തി​പ്പെ​ടു​ത്തു​ക​യും ദൈവ​ജ​നത്തെ ഉപദ്ര​വി​ക്കു​ക​യും വഷളാ​ക്കു​ക​യും ചെയ്‌ത ജനതകൾക്കു തങ്ങൾ ചെയ്‌തു​കൂ​ട്ടി​യ​തി​ന്റെ​യെ​ല്ലാം ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ആ ജനതക​ളോ​ടുള്ള ഇസ്രാ​യേ​ല്യ​രു​ടെ ഇടപെ​ട​ലു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം?