വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 9ഡി

അടിമ​ത്ത​ത്തെ​യും പുനഃ​സ്ഥാ​പ​ന​ത്തെ​യും കുറി​ച്ചുള്ള പ്രവച​നങ്ങൾ

അടിമ​ത്ത​ത്തെ​യും പുനഃ​സ്ഥാ​പ​ന​ത്തെ​യും കുറി​ച്ചുള്ള പ്രവച​നങ്ങൾ

ജൂതന്മാർ പുരാ​ത​ന​ബാ​ബി​ലോ​ണിൽ അടിമ​ത്ത​ത്തിൽ കഴിഞ്ഞ​തി​നെ​ക്കു​റി​ച്ചുള്ള പല പ്രവച​ന​ങ്ങൾക്കും ഏറെ നാളു​കൾക്കു ശേഷം ക്രിസ്‌തീ​യ​സ​ഭ​യു​ടെ കാര്യ​ത്തിൽ വലി​യൊ​രു നിവൃ​ത്തി​യു​ണ്ടാ​യി. സഭ ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമ​ത്ത​ത്തി​ലാ​യ​പ്പോ​ഴാ​യി​രു​ന്നു രണ്ടാമത്തെ ആ നിവൃത്തി. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

1. മുന്നറി​യി​പ്പു​കൾ

2. അടിമത്തം

3. പുനഃ​സ്ഥാ​പ​നം

ആദ്യനിവൃത്തി

ബി.സി. 607-നു മുമ്പ്‌​—യശയ്യ, യിരെമ്യ, യഹസ്‌കേൽ എന്നിവർ യഹോ​വ​യു​ടെ ജനത്തിനു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു; എന്നിട്ടും വിശ്വാ​സ​ത്യാ​ഗം പടർന്നു​പി​ടി​ക്കു​ന്നു

ബി.സി. 607​—യരുശ​ലേം നശിപ്പി​ക്ക​പ്പെ​ടു​ന്നു; ദൈവ​ജ​നത്തെ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​കു​ന്നു

ബി.സി. 537-ഉം തുടർന്നും​—വിശ്വസ്‌ത​രു​ടെ ഒരു ശേഷിപ്പ്‌ യരുശ​ലേ​മി​ലേക്കു മടങ്ങുന്നു, ദേവാ​ലയം പുതു​ക്കി​പ്പ​ണി​യു​ന്നു, ശുദ്ധാ​രാ​ധന പുനരാ​രം​ഭി​ക്കു​ന്നു

വലിയ നിവൃത്തി

എ.ഡി. ഒന്നാം നൂറ്റാണ്ട്‌​—യേശു, പൗലോസ്‌, യോഹ​ന്നാൻ എന്നിവർ ക്രിസ്‌തീ​യ​സ​ഭയ്‌ക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു; എങ്കിലും വിശ്വാ​സ​ത്യാ​ഗം പടർന്നു​പി​ടി​ക്കു​ന്നു

എ.ഡി. രണ്ടാം നൂറ്റാ​ണ്ടു​മു​തൽ​—സത്യ​ക്രിസ്‌ത്യാ​നി​കൾ ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമ​ത്ത​ത്തിൽ കഴിയു​ന്നു

എ.ഡി. 1919-ഉം തുടർന്നും​—യേശു​വി​ന്റെ രാജത്വ​ത്തിൻകീ​ഴിൽ വിശ്വസ്‌ത​രായ അഭിഷി​ക്തർ അവരുടെ ആത്മീയ​പ്ര​വാ​സ​ത്തി​ന്റെ അവസാ​ന​ത്തി​നും ശുദ്ധാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തി​നും സാക്ഷ്യം വഹിച്ചു