വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 19ബി

ഒരു അരുവി വൻ ജലപ്ര​വാ​ഹ​മാ​കു​ന്നു!

ഒരു അരുവി വൻ ജലപ്ര​വാ​ഹ​മാ​കു​ന്നു!

യഹോ​വ​യു​ടെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ അല്‌പാല്‌പ​മാ​യി ഒഴുകി​ത്തു​ട​ങ്ങുന്ന ചെറിയ അരുവി വെറും ഒരു മൈൽ ദൂരം പിന്നി​ട്ട​പ്പോ​ഴേ​ക്കും നല്ല ആഴമുള്ള വൻ ജലപ്ര​വാ​ഹ​മാ​യി മാറുന്ന അത്ഭുത​ക​ര​മായ കാഴ്‌ച യഹസ്‌കേൽ കണ്ടു. നദീതീ​രത്ത്‌ തഴച്ചു​വ​ള​രുന്ന വൃക്ഷങ്ങൾ ഭക്ഷണത്തി​നും രോഗ​ശാ​ന്തി​ക്കും ഉപകരി​ക്കു​ന്ന​വ​യാ​യി​രു​ന്നു. എന്തായി​രു​ന്നു ഇതി​ന്റെ​യെ​ല്ലാം അർഥം?

അനുഗ്രഹങ്ങൾ ചൊരിയുന്ന നദി

പുരാതനകാലം: മാതൃ​ദേ​ശത്ത്‌ തിരികെ എത്തിയ പ്രവാ​സി​കൾ ദേവാ​ല​യ​ത്തി​ലെ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നാ​യി പ്രവർത്തി​ച്ച​പ്പോൾ അവരി​ലേക്ക്‌ അനു​ഗ്ര​ഹങ്ങൾ ഒഴുകി​യെ​ത്തി

ആധുനികകാലം: 1919-ൽ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെട്ടു; അപ്പോൾമു​തൽ ദൈവ​ത്തി​ന്റെ വിശ്വസ്‌ത​സേ​വ​ക​രി​ലേക്ക്‌ ആത്മീയാ​നു​ഗ്ര​ഹങ്ങൾ മുമ്പെ​ന്ന​ത്തെ​ക്കാൾ അധിക​മാ​യി ഒഴുകി​യെ​ത്താൻതു​ടങ്ങി

ഭാവികാലം: അർമ​ഗെ​ദോ​നു ശേഷം യഹോ​വ​യിൽനിന്ന്‌ ആത്മീയാ​നു​ഗ്ര​ഹ​ങ്ങൾക്കു പുറമേ ഭൗതി​കാ​നു​ഗ്ര​ഹ​ങ്ങ​ളും ഒഴുകി​യെ​ത്തും

ജീവൻ പകരുന്ന ജലം

പുരാതനകാലം: അനുസ​ര​ണ​മു​ള്ള തന്റെ ജനം എണ്ണത്തിൽ പെരു​കി​യ​പ്പോ​ഴും യഹോവ സമൃദ്ധ​മാ​യി അവരെ അനു​ഗ്ര​ഹി​ച്ചു; അങ്ങനെ അവർ ആത്മീയ​മാ​യി തഴച്ചു​വ​ളർന്നു

ആധുനികകാലം: വളർന്നു​വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ആത്മീയ​പ​റു​ദീ​സ​യിൽ കഴിയു​ന്ന​വ​രു​ടെ സംഖ്യ അടിക്കടി വർധി​ക്കു​ന്ന​ത​നു​സ​രിച്ച്‌ യഹോവ അവർക്കു നൽകുന്ന ആത്മീയാ​നു​ഗ്ര​ഹ​ങ്ങ​ളും വർധി​ച്ചി​രി​ക്കു​ന്നു; അങ്ങനെ ഒരു ആത്മീയാർഥ​ത്തിൽ അവർ ജീവനി​ലേക്കു വന്നിരി​ക്കു​ന്നു

ഭാവികാലം: പുനരു​ത്ഥാ​ന​പ്പെട്ട്‌ വരുന്ന ദശലക്ഷങ്ങൾ, അർമ​ഗെ​ദോ​നെ അതിജീ​വി​ക്കു​ന്ന​വ​രോ​ടൊ​പ്പം ചേരും; അവർക്കെ​ല്ലാം യഹോ​വ​യിൽനിന്ന്‌ സമൃദ്ധ​മായ അനു​ഗ്ര​ഹങ്ങൾ ലഭിക്കും

ഭക്ഷണത്തിനും രോഗ​ശാ​ന്തി​ക്കും ഉപകരി​ക്കുന്ന വൃക്ഷങ്ങൾ

പുരാതനകാലം: മാതൃ​ദേ​ശത്ത്‌ തിരികെ എത്തിയ തന്റെ വിശ്വസ്‌ത​ജ​നത്തെ യഹോവ ഒരു ആത്മീയാർഥ​ത്തിൽ പോഷി​പ്പി​ച്ചു; ഏറെ കാലമാ​യി അവരെ ബാധി​ച്ചി​രുന്ന ആത്മീയ​രോ​ഗ​വും യഹോവ സുഖ​പ്പെ​ടു​ത്തി

ആധുനികകാലം: ഇന്നത്തെ ലോകം ആത്മീയാർഥ​ത്തിൽ രോഗ​ത്തി​ന്റെ​യും പട്ടിണി​യു​ടെ​യും പിടി​യി​ലാ​ണെ​ങ്കി​ലും അതിനെ പ്രതി​രോ​ധി​ക്കാൻ സഹായി​ക്കുന്ന സമൃദ്ധ​മായ ആത്മീയ​ഭ​ക്ഷണം ലഭ്യമാണ്‌

ഭാവികാലം: ക്രിസ്‌തു​വും 1,44,000 സഹഭര​ണാ​ധി​കാ​രി​ക​ളും അനുസ​ര​ണ​മുള്ള മനുഷ്യ​വർഗത്തെ പൂർണ​ത​യി​ലേക്കു കൈപി​ടി​ച്ചു​യർത്തും; അങ്ങനെ അവർ നല്ല ആരോ​ഗ്യ​ത്തോ​ടെ​യും ഓജ​സ്സോ​ടെ​യും എന്നെന്നും ജീവി​ക്കും!