വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 9ഇ

“എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന കാലം”

“എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന കാലം”

പ്രവൃത്തികൾ 3:21

“എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന കാലം” എന്നു പറഞ്ഞ​പ്പോൾ, ക്രിസ്‌തു രാജാ​വാ​യി വാഴി​ക്ക​പ്പെ​ടു​ന്ന​തു​മു​തൽ സഹസ്രാ​ബ്ദ​വാഴ്‌ച​യു​ടെ അവസാ​നം​വരെ നീളുന്ന അതിശ​യ​ക​ര​മായ ഒരു കാലഘ​ട്ട​ത്തെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റ​യു​ക​യാ​യി​രു​ന്നു പത്രോസ്‌ അപ്പോ​സ്‌തലൻ.

  1. 1914​—യേശു​ക്രിസ്‌തു​വി​നെ സ്വർഗ​ത്തിൽ രാജാ​വാ​യി വാഴി​ക്കു​ന്നു. ദൈവ​ജ​ന​ത്തി​ന്റെ ആത്മീയ​പു​നഃ​സ്ഥാ​പനം 1919-ൽ തുടങ്ങു​ന്നു

    അവസാനകാലം

  2. അർമഗെദോൻ​—ക്രിസ്‌തു​വി​ന്റെ ആയിരം​വർഷ വാഴ്‌ച തുടങ്ങു​ന്നു. “എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന കാലം” ആയിരം​വർഷ വാഴ്‌ച​ക്കാ​ല​ത്തേ​ക്കും നീളും. ഭൂമി​യി​ലെ വിശ്വസ്‌ത​മ​നു​ഷ്യർക്കു ഭൗതി​കാ​നു​ഗ്ര​ഹങ്ങൾ ലഭിക്കുന്ന ഒരു സമയമാ​യി​രി​ക്കും അത്‌

    ആയിരംവർഷ വാഴ്‌ച

  3. ആയിരം വർഷത്തിന്റെ അവസാനം​—എല്ലാം പൂർവ​സ്ഥി​തി​യി​ലാ​ക്കാ​നുള്ള ദൗത്യം യേശു പൂർത്തീ​ക​രി​ക്കു​ന്നു, എന്നിട്ട്‌ രാജ്യം പിതാ​വി​നെ ഏൽപ്പി​ക്കു​ന്നു

    നിത്യമായ പറുദീസ

യേശുവിന്റെ ഭരണം പുനഃ​സ്ഥി​തീ​ക​രി​ക്കു​ന്നത്‌. . .

  • ദൈവ​നാ​മ​ത്തി​നു മഹത്ത്വം

  • രോഗി​കൾക്ക്‌ ആരോ​ഗ്യം

  • വൃദ്ധർക്കു യൗവനം

  • മരിച്ച​വർക്കു ജീവൻ

  • വിശ്വസ്‌ത​മ​നു​ഷ്യർക്കു പൂർണത

  • ഭൂമി​യിൽ പറുദീസ