വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 4എ

“ഞാൻ ആ ജീവി​കളെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ . . . ”

“ഞാൻ ആ ജീവി​കളെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ . . . ”

സിംഹ​ത്തി​ന്റെ​യോ കാളയു​ടെ​യോ ഉടലും മനുഷ്യ​ന്റെ തലയും ഉള്ള ഭീമാ​കാ​ര​ജീ​വി​കൾ! അവയ്‌ക്കു ചിറകു​ക​ളു​മുണ്ട്‌. കൊട്ടാ​ര​ങ്ങ​ളു​ടെ​യും ക്ഷേത്ര​ങ്ങ​ളു​ടെ​യും കാവലി​നാ​യി പ്രതിഷ്‌ഠി​ച്ചി​ട്ടുള്ള ഇത്തരം കൂറ്റൻ ശില്‌പങ്ങൾ യഹസ്‌കേൽ പലപ്പോ​ഴും കണ്ടിട്ടു​ണ്ടാ​കും. പുരാ​ത​ന​കാ​ലത്ത്‌ അസീറി​യ​യി​ലും ബാബി​ലോ​ണി​യ​യി​ലും അങ്ങോ​ള​മി​ങ്ങോ​ളം ഇത്തരം പ്രതി​മകൾ കാണാ​മാ​യി​രു​ന്നു. 20 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന ഈ രൂപങ്ങളെ മറ്റെല്ലാ​വ​രെ​യും​പോ​ലെ യഹസ്‌കേ​ലും അത്ഭുത​ത്തോ​ടെ നോക്കി​നി​ന്നി​ട്ടു​ണ്ടാ​കും. അതിശ​ക്ത​രാ​യി കാണ​പ്പെ​ട്ടെ​ങ്കി​ലും അവ വെറും ശില്‌പ​ങ്ങ​ളാ​യി​രു​ന്നു, കല്ലിൽ കൊത്തി​യെ​ടുത്ത നിർജീ​വ​ശില്‌പങ്ങൾ!

എന്നാൽ യഹസ്‌കേൽ ദർശന​ത്തിൽ കണ്ടതു നാലു ‘ജീവി​ക​ളെ​യാണ്‌.’ അവയ്‌ക്കു ജീവനു​ണ്ടാ​യി​രു​ന്നു എന്നാണ്‌ ആ പദം സൂചി​പ്പി​ക്കു​ന്നത്‌. ആ നിർജീ​വ​ശില്‌പ​ങ്ങ​ളിൽനിന്ന്‌ എത്ര വ്യത്യ​സ്‌തം! ആ കാഴ്‌ച യഹസ്‌കേ​ലിൽ വളരെ​യ​ധി​കം പ്രഭാവം ചെലു​ത്തി​യെ​ന്ന​തി​നു സംശയ​മില്ല. യഹസ്‌കേൽപ്ര​വ​ച​ന​ത്തി​ന്റെ തുടക്ക​ത്തിൽത്തന്നെ “ജീവികൾ” എന്ന പദം അദ്ദേഹം 12 പ്രാവ​ശ്യം ഉപയോ​ഗി​ച്ച​തിൽനിന്ന്‌ അതു വ്യക്തമാണ്‌. (യഹ. 1:5-22) യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​നു കീഴി​ലുള്ള ആ നാലു ജീവി​ക​ളും ഒരേ സമയം ഒരേ ദിശയിൽ നീങ്ങു​ന്നതു കണ്ടപ്പോൾ, യഹോ​വയ്‌ക്കു തന്റെ എല്ലാ സൃഷ്ടി​ക​ളു​ടെ​യും മേൽ സമ്പൂർണ​നി​യ​ന്ത്രണം ഉണ്ടെന്ന കാര്യം യഹസ്‌കേ​ലി​ന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു​കാ​ണും. നമ്മുടെ കാര്യ​മോ? യഹോവ എത്ര ശക്തനും മഹത്ത്വ​മേ​റി​യ​വ​നും ആണെന്നും യഹോ​വ​യു​ടെ പരമാ​ധി​കാ​രം എത്ര മഹനീ​യ​മാ​ണെ​ന്നും ആ ദിവ്യ​ദർശനം നമ്മളെ ഓർമി​പ്പി​ക്കു​ന്നു.​—1ദിന. 29:11.