വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 20എ

ദേശം വിഭാ​ഗി​ക്കു​ന്നു

ദേശം വിഭാ​ഗി​ക്കു​ന്നു

കൃത്യ​മാ​യി അളന്നു​തി​രിച്ച അതിർത്തി​ക​ളെ​ക്കു​റി​ച്ചുള്ള വിവരണം പ്രവാ​സി​കൾക്ക്‌ ഒരു ഉറപ്പേകി: എന്തായാ​ലും അവരുടെ പ്രിയ​പ്പെട്ട മാതൃ​ദേശം അവർക്കു തിരികെ കിട്ടും! ഈ ദിവ്യ​ദർശ​ന​ത്തിൽനിന്ന്‌ ഇന്നു നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാ​നാ​കും? ആ ദർശന​ത്തി​ന്റെ ശ്രദ്ധേ​യ​മായ രണ്ടു വശങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം:

അമൂല്യ​മായ ഒരു സ്ഥാനമു​ണ്ടെന്ന ഉറപ്പ്‌

സ്വന്ത​ദേ​ശത്ത്‌ തിരികെ എത്തുന്ന എല്ലാ പ്രവാ​സി​കൾക്കും ആ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ ഒരു ഓഹരി ലഭിക്കു​മാ​യി​രു​ന്നു. സമാന​മാ​യി ഇന്നും യഹോ​വ​യു​ടെ എല്ലാ ദാസന്മാർക്കും ആത്മീയ​ദേ​ശത്ത്‌ ഒരു ഓഹരി അഥവാ സ്ഥാനം ഉണ്ട്‌. സംഘട​ന​യിൽ നമുക്കുള്ള ഉത്തരവാ​ദി​ത്വം എത്ര എളിയ​താ​ണെ​ങ്കി​ലും ഈ ആത്മീയ​ദേ​ശത്ത്‌ നമുക്ക്‌ ഓരോ​രു​ത്തർക്കും അമൂല്യ​മായ ഒരു സ്ഥാനമു​ണ്ടെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. യഹോവ തന്റെ എല്ലാ ദാസന്മാ​രെ​യും ഒരു​പോ​ലെ​യാ​ണു കാണു​ന്നത്‌, അവരെ​ല്ലാം യഹോ​വ​യു​ടെ കണ്ണിൽ വിലയു​ള്ള​വ​രാണ്‌.

തുല്യ​മായ ഓഹരി

പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട വാഗ്‌ദ​ത്ത​ദേ​ശത്തെ ഏത്‌ ഓഹരി​യിൽ കഴിയു​ന്ന​വർക്കും ആ ദേശത്തെ വിളവു​കൾ ഒരേ​പോ​ലെ ലഭിക്കുന്ന ഒരു ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചാണ്‌ യഹസ്‌കേൽ ദർശന​ത്തിൽ കണ്ടത്‌. സമാന​മാ​യി ഇന്ന്‌, ആത്മീയ​പ​റു​ദീ​സ​യി​ലെ അനു​ഗ്ര​ഹങ്ങൾ യഹോവ തന്റെ എല്ലാ ദാസന്മാർക്കും ഒരു​പോ​ലെ ലഭ്യമാ​ക്കി​യി​രി​ക്കു​ക​യാണ്‌!