വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 1എ

എന്താണ്‌ ആരാധന?

എന്താണ്‌ ആരാധന?

“ഏതെങ്കി​ലും ദൈവ​ത്തോ​ടുള്ള ആദരവി​ന്റെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും പ്രകടനം” എന്ന്‌ ആരാധ​നയെ നിർവ​ചി​ക്കാം. ബൈബി​ളിൽ “ആരാധന” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂലഭാ​ഷാ​പ​ദ​ങ്ങൾക്കു സൃഷ്ടി​ക​ളോ​ടുള്ള ആഴമായ ആദരവി​നെ​യോ കീഴ്‌പെ​ട​ലി​നെ​യോ അർഥമാ​ക്കാ​നാ​കും. (മത്താ. 28:9) എന്നാൽ അതേ പദങ്ങൾക്ക്‌, ദൈവ​ത്തി​നോ ദേവീ​ദേ​വ​ന്മാർക്കോ വേണ്ടി ചെയ്യുന്ന മതപര​മായ പ്രവൃ​ത്തി​യെ​യും കുറി​ക്കാ​നാ​കും. (യോഹ. 4:23, 24) സന്ദർഭം നോക്കി​യാ​ണു പദത്തിന്റെ അർഥം നിശ്ചയി​ക്കു​ന്നത്‌.

സ്രഷ്ടാ​വും അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​രി​യും ആയ യഹോവ മാത്ര​മാ​ണു നമ്മുടെ സമ്പൂർണ​ഭ​ക്തിക്ക്‌ അർഹൻ. (വെളി. 4:10, 11) യഹോ​വയെ ആരാധി​ക്കു​ന്ന​തിൽ, യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തോട്‌ ആദരവ്‌ കാണി​ക്കു​ന്ന​തും ദൈവ​നാ​മത്തെ ബഹുമാ​നി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. (സങ്കീ. 86:9; മത്താ. 6:9, 10) ഈ രണ്ടു വിഷയ​ങ്ങൾക്ക്‌, അതായത്‌ യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​നും യഹോ​വ​യു​ടെ പേരി​നും, യഹസ്‌കേൽ പുസ്‌തകം ഏറെ പ്രാധാ​ന്യം കൊടു​ക്കു​ന്ന​താ​യി കാണാം. യഹസ്‌കേൽ പുസ്‌ത​ക​ത്തിൽ മാത്രം “പരമാ​ധി​കാ​രി​യായ യഹോവ” എന്ന പ്രയോ​ഗം 217 പ്രാവ​ശ്യ​വും ‘ഞാൻ യഹോ​വ​യാ​ണെന്ന്‌ അറി​യേ​ണ്ടി​വ​രും,’ ‘ഞാൻ യഹോ​വ​യാ​ണെന്ന്‌ അറിയാൻ’ എന്നീ പ്രയോ​ഗങ്ങൾ 55 പ്രാവ​ശ്യ​വും പ്രത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്‌.—യഹ. 2:4; 6:7.

എന്നാൽ നമ്മുടെ ആരാധന വെറു​മൊ​രു വികാ​ര​മോ തോന്ന​ലോ അല്ല. ശരിയായ ആരാധ​ന​യിൽ പ്രവൃ​ത്തി​യും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. (യാക്കോ. 2:26) ജീവിതം യഹോ​വയ്‌ക്കു സമർപ്പി​ക്കു​മ്പോൾ ജീവി​ത​ത്തി​ന്റെ എല്ലാ മണ്ഡലങ്ങ​ളി​ലും യഹോ​വയെ നമ്മുടെ പരമാ​ധി​കാ​രി​യാ​യി അനുസ​രി​ക്കു​മെ​ന്നും യഹോ​വ​യു​ടെ പേരി​നോട്‌ ആഴമായ ആദരവ്‌ കാണി​ക്കു​മെ​ന്നും നമ്മൾ വാക്കു കൊടു​ക്കു​ക​യാണ്‌. മൂന്നാ​മത്തെ പ്രലോ​ഭ​ന​ത്തി​നു മറുപടി കൊടു​ത്ത​പ്പോൾ യേശു ആരാധ​നയെ “വിശു​ദ്ധ​സേവന”ത്തോടു ബന്ധപ്പെ​ടു​ത്തി എന്നതു ശ്രദ്ധി​ക്കുക. (മത്താ. 4:10, അടിക്കു​റിപ്പ്‌) സത്യാ​രാ​ധ​ക​രായ നമ്മൾ യഹോ​വയെ സേവി​ക്കാൻ വലിയ ഉത്സാഹ​മു​ള്ള​വ​രാണ്‌. a (ആവ. 10:12) നമ്മൾ ത്യാഗങ്ങൾ പലതും സഹിച്ച്‌ ആരാധ​ന​യോ​ടു നേരിട്ട്‌ ബന്ധപ്പെട്ട ചില കാര്യങ്ങൾ ചെയ്യു​മ്പോൾ ദൈവ​ത്തി​നു വിശു​ദ്ധ​സേ​വനം ചെയ്യു​ക​യാണ്‌. അതിൽ എന്തെല്ലാം ഉൾപ്പെ​ടും?

വിശു​ദ്ധ​സേ​വ​ന​ത്തിൽ പല കാര്യങ്ങൾ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. യഹോവ അവയെ​ല്ലാം വളരെ വില​പ്പെ​ട്ട​താ​യി കാണു​ക​യും ചെയ്യുന്നു. മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കു​മ്പോ​ഴും സഭാ​യോ​ഗ​ങ്ങ​ളിൽ അഭി​പ്രാ​യങ്ങൾ പറഞ്ഞ്‌ പങ്കുപ​റ്റു​മ്പോ​ഴും യോഗ​സ്ഥ​ല​ങ്ങ​ളു​ടെ നിർമാ​ണ​ത്തി​ലും പരിപാ​ല​ന​ത്തി​ലും പങ്കെടു​ക്കു​മ്പോ​ഴും നമ്മൾ വിശു​ദ്ധ​സേ​വ​ന​മാ​ണു ചെയ്യു​ന്നത്‌. കുടും​ബാ​രാ​ധ​ന​യിൽ പങ്കുപ​റ്റു​ന്ന​തും സഹാരാ​ധ​കർക്കു​വേ​ണ്ടി​യുള്ള ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​തും കൺ​വെൻ​ഷ​നു​ക​ളിൽ സന്നദ്ധ​സേ​വനം ചെയ്യു​ന്ന​തും ബഥേലിൽ സേവി​ക്കു​ന്ന​തും ഒക്കെ വിശു​ദ്ധ​സേ​വ​ന​ത്തി​ന്റെ ഭാഗമാണ്‌. (എബ്രാ. 13:16; യാക്കോ. 1:27) നമ്മുടെ മനസ്സി​ലും ഹൃദയ​ത്തി​ലും ശുദ്ധാ​രാ​ധ​നയ്‌ക്ക്‌ ഏറ്റവും പ്രമു​ഖ​മായ സ്ഥാനമു​ണ്ടെ​ങ്കിൽ നമ്മൾ ‘രാപ്പകൽ വിശു​ദ്ധ​സേ​വനം’ ചെയ്യും. അതെ, നമ്മുടെ ദൈവ​മായ യഹോ​വയെ ആരാധി​ക്കു​ന്നത്‌ എത്ര സന്തോ​ഷ​ക​ര​മാണ്‌!​—വെളി. 7:15.

a ആരാധന എന്ന ആശയം ധ്വനി​പ്പി​ക്കുന്ന ഒരു എബ്രാ​യ​പ​ദ​ത്തി​നു “സേവനം” എന്നും അർഥമുണ്ട്‌. ആരാധ​ന​യിൽ സേവന​വും ഉൾപ്പെ​ട്ടി​ട്ടുണ്ട്‌ എന്നാണ്‌ ഇതു കാണി​ക്കു​ന്നത്‌.​—പുറ. 3:12, അടിക്കു​റിപ്പ്‌.