വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 16ബി

നെടു​വീർപ്പിട്ട്‌ ഞരങ്ങുന്നു, അടയാ​ള​മി​ടു​ന്നു, തകർക്കു​ന്നു​—എപ്പോൾ, എങ്ങനെ?

നെടു​വീർപ്പിട്ട്‌ ഞരങ്ങുന്നു, അടയാ​ള​മി​ടു​ന്നു, തകർക്കു​ന്നു​—എപ്പോൾ, എങ്ങനെ?

യഹസ്‌കേൽ 9-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദിവ്യ​ദർശ​ന​ത്തിന്‌ ഒരു ആധുനി​ക​കാല നിവൃ​ത്തി​യുണ്ട്‌. ഭാവി​യിൽ സംഭവങ്ങൾ ഇതൾവി​രി​യുന്ന വിധം അറിഞ്ഞി​രു​ന്നാൽ ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യത്തെ ധൈര്യ​ത്തോ​ടെ നേരി​ടാൻ നമുക്കാ​കും

“നെടു​വീർപ്പിട്ട്‌ ഞരങ്ങുന്നു”

എപ്പോൾ: അവസാ​ന​കാ​ലത്ത്‌, മഹാക​ഷ്ട​തയ്‌ക്കു മുമ്പ്‌

എങ്ങനെ: ഈ ലോക​ത്തി​ലെ ദുഷ്ടതയെ അങ്ങേയറ്റം വെറു​ക്കു​ന്നെന്ന്‌ ആത്മാർഥ​ഹൃ​ദ​യ​രായ ആളുകൾ തങ്ങളുടെ വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും തെളി​യി​ക്കു​ന്നു. അങ്ങനെ​യു​ള്ളവർ പ്രസം​ഗ​പ്ര​വർത്ത​ന​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ക​യും ക്രിസ്‌തു​വി​ന്റെ വ്യക്തി​ത്വം ധരിക്കാൻ ശ്രമി​ച്ചു​തു​ട​ങ്ങു​ക​യും യഹോ​വയ്‌ക്കുള്ള സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മാ​യി സ്‌നാ​ന​മേൽക്കു​ക​യും ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രെ വിശ്വസ്‌ത​മാ​യി പിന്തു​ണയ്‌ക്കു​ക​യും ചെയ്യും

“അടയാ​ള​മി​ടു​ന്നു”

എപ്പോൾ: മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌

എങ്ങനെ: സെക്ര​ട്ട​റി​യു​ടെ എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള മനുഷ്യൻ ചിത്രീ​ക​രി​ക്കു​ന്നത്‌, എല്ലാ ജനതക​ളു​ടെ​യും ന്യായാ​ധി​പ​നാ​യി വരുന്ന യേശു​ക്രിസ്‌തു​വി​നെ​യാണ്‌. യേശു മഹാപു​രു​ഷാ​ര​ത്തിൽപ്പെ​ട്ട​വരെ ചെമ്മരി​യാ​ടു​ക​ളാ​യി കണക്കാക്കി അടയാ​ള​മി​ടു​ന്ന​തു​കൊണ്ട്‌ അവർ അർമ​ഗെ​ദോ​നെ അതിജീ​വി​ക്കും

“തകർക്കു​ന്നു”

എപ്പോൾ: അർമ​ഗെ​ദോ​നിൽ

എങ്ങനെ: യേശു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ വിശു​ദ്ധ​ദൂ​ത​ന്മാ​രും യേശു​വി​ന്റെ 1,44,000 സഹഭര​ണാ​ധി​കാ​രി​ക​ളും അടങ്ങുന്ന സ്വർഗീ​യ​സേന ഈ ദുഷ്ട​ലോ​കത്തെ സമ്പൂർണ​മാ​യി തകർത്ത്‌ നശിപ്പി​ക്കും. ഒടുവിൽ, ശുദ്ധാ​രാ​ധകർ നീതി കളിയാ​ടുന്ന പുതിയ ഭൂമി​യി​ലേക്കു പ്രവേ​ശി​ക്കും