വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനചതുരം 15എ

വേശ്യ​ക​ളായ സഹോ​ദ​രി​മാർ

വേശ്യ​ക​ളായ സഹോ​ദ​രി​മാർ

യഹസ്‌കേൽ 23-ാം അധ്യാ​യ​ത്തിൽ, അവിശ്വസ്‌ത​രായ ദൈവ​ജ​നത്തെ അതിശ​ക്ത​മായ ഭാഷയിൽ കുറ്റം വിധി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. ഈ അധ്യാ​യ​ത്തിന്‌, 16-ാം അധ്യാ​യ​ത്തോ​ടു പല സമാന​ത​ക​ളു​മുണ്ട്‌. 16-ാം അധ്യാ​യം​പോ​ലെ​തന്നെ ഇവി​ടെ​യും അവിശ്വസ്‌ത​തയെ വേശ്യാ​വൃ​ത്തി​യോ​ടാണ്‌ ഉപമി​ച്ചി​രി​ക്കു​ന്നത്‌. യരുശ​ലേ​മി​നെ ഇളയവ​ളാ​യും ശമര്യയെ അവളുടെ മൂത്ത സഹോ​ദ​രി​യാ​യും വർണി​ച്ചി​രി​ക്കു​ന്നു. രണ്ട്‌ അധ്യാ​യ​ങ്ങ​ളി​ലും, ഇളയവൾ തന്റെ ചേച്ചിയെ അനുക​രിച്ച്‌ വേശ്യാ​വൃ​ത്തി തുടങ്ങി​യ​തി​നെ​ക്കു​റി​ച്ചും ഒടുവിൽ ദുഷ്ടത​യു​ടെ​യും അധാർമി​ക​ത​യു​ടെ​യും കാര്യ​ത്തിൽ ചേച്ചി​യെ​പ്പോ​ലും കവച്ചു​വെ​ച്ച​തി​നെ​ക്കു​റി​ച്ചും വിവരി​ക്കു​ന്നുണ്ട്‌. 23-ാം അധ്യാ​യ​ത്തിൽ യഹോവ ആ രണ്ടു സഹോ​ദ​രി​മാർക്കും ഓരോ പേരു നൽകി​യി​രി​ക്കു​ന്നതു കാണാം: മൂത്തവൾ ഒഹൊല. അവൾ പത്തു-ഗോത്ര ഇസ്രാ​യേ​ലി​ന്റെ തലസ്ഥാ​ന​മായ ശമര്യയെ കുറി​ക്കു​ന്നു. ഇളയവൾ ഒഹൊ​ലീബ. യഹൂദ​യു​ടെ തലസ്ഥാ​ന​മായ യരുശ​ലേ​മാണ്‌ അത്‌. a​—യഹ. 23:1-4.

ഈ രണ്ട്‌ അധ്യാ​യ​ങ്ങ​ളും തമ്മിൽ ഇനിയും സമാന​ത​ക​ളുണ്ട്‌. അതിൽ ഏറ്റവും ശ്രദ്ധേ​യ​മെന്നു പറയാ​വു​ന്നത്‌ ഇവയാണ്‌: ആ സ്‌ത്രീ​കൾ ആദ്യം യഹോ​വ​യു​ടെ ഭാര്യ​മാ​രാ​യി​രു​ന്നു, പിന്നീ​ടാണ്‌ അവർ യഹോ​വയെ വഞ്ചിച്ച്‌ വേശ്യ​ക​ളാ​യി​ത്തീർന്നത്‌. കൂടാതെ, രണ്ട്‌ അധ്യാ​യ​ങ്ങ​ളും പ്രത്യാ​ശയ്‌ക്കു വക നൽകു​ന്നു​മുണ്ട്‌. ജനത്തെ വീണ്ടെ​ടു​ക്കു​മെന്ന പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ 23-ാം അധ്യാ​യ​ത്തിൽ അത്ര തെളി​ച്ചു​പ​റ​യു​ന്നി​ല്ലെ​ങ്കി​ലും “നിന്റെ വേശ്യാ​വൃ​ത്തി​യും വഷളത്ത​വും ഞാൻ അവസാ​നി​പ്പി​ക്കും” എന്ന്‌ യഹോവ അവിടെ പറയു​ന്ന​താ​യി കാണാം. സമാനാർഥ​മുള്ള പദപ്ര​യോ​ഗങ്ങൾ 16-ാം അധ്യാ​യ​ത്തി​ലു​മുണ്ട്‌.​—യഹ. 16:16, 20, 21, 37, 38, 41, 42; 23:4, 11, 22, 23, 27, 37.

അവർ ക്രൈസ്‌തവലോകത്തിന്റെ മുൻനിഴലായിരുന്നോ?

സഹോ​ദ​രി​മാ​രായ ഒഹൊ​ല​യും ഒഹൊ​ലീ​ബ​യും ക്രൈസ്‌ത​വ​ലോ​ക​ത്തി​ന്റെ രണ്ടു വിഭാ​ഗ​ങ്ങ​ളായ കത്തോ​ലി​ക്കാ​സ​ഭ​യെ​യും പ്രോ​ട്ട​സ്റ്റന്റ്‌ മതവി​ഭാ​ഗ​ത്തെ​യും പ്രാവ​ച​നി​ക​മാ​യി മുൻനി​ഴ​ലാ​ക്കു​ന്നെന്നു നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ മുമ്പ്‌ പറഞ്ഞി​ട്ടുണ്ട്‌. എന്നാൽ പ്രാർഥ​നാ​പൂർവം കൂടു​ത​ലായ പഠനങ്ങൾ നടത്തി​യ​പ്പോൾ ചിന്തി​പ്പി​ക്കുന്ന ചില ചോദ്യ​ങ്ങൾ ഉയർന്നു​വന്നു: ക്രൈസ്‌ത​വ​ലോ​കം എപ്പോ​ഴെ​ങ്കി​ലും, ഏതെങ്കി​ലും വിധത്തിൽ യഹോ​വ​യു​ടെ ഭാര്യ​യാ​യി​രു​ന്നി​ട്ടു​ണ്ടോ? അവൾ എന്നെങ്കി​ലും യഹോ​വ​യു​മാ​യി ഒരു ഉടമ്പടി​ബ​ന്ധ​ത്തി​ലാ​യി​രു​ന്നി​ട്ടു​ണ്ടോ? ഒരിക്ക​ലു​മില്ല. യേശു​വി​ന്റെ മധ്യസ്ഥ​ത​യിൽ യഹോവ ആത്മീയ ഇസ്രാ​യേ​ലു​മാ​യി “പുതിയ ഉടമ്പടി” ചെയ്‌ത​പ്പോൾ ക്രൈസ്‌ത​വ​ലോ​കം അസ്‌തി​ത്വ​ത്തിൽപ്പോ​ലും ഇല്ലായി​രു​ന്നു. അത്‌ ഒരിക്ക​ലും അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​കൾ അടങ്ങുന്ന ആ ആത്മീയ​ജ​ന​ത​യു​ടെ ഭാഗമാ​യി​രു​ന്നി​ട്ടു​മില്ല. (യിരെ. 31:31; ലൂക്കോ. 22:20) ക്രൈസ്‌ത​വ​ലോ​കം ഉദയം ചെയ്‌ത​തു​പോ​ലും അപ്പോസ്‌ത​ല​ന്മാർ മരിച്ച്‌ ഏറെ നാളുകൾ കഴിഞ്ഞാണ്‌. എ.ഡി. നാലാം നൂറ്റാ​ണ്ടിൽ പിറവി​യെ​ടുത്ത അവളുടെ തുടക്കം​തന്നെ വിശ്വാ​സ​ത്യാ​ഗം സംഭവിച്ച, ദുഷിച്ച ഒരു സംഘട​ന​യാ​യി​ട്ടാ​യി​രു​ന്നു. ഗോത​മ്പി​നെ​യും കളക​ളെ​യും കുറി​ച്ചുള്ള യേശു​വി​ന്റെ പ്രവച​ന​ത്തി​ലെ “കളകൾ” അഥവാ കപട​ക്രിസ്‌ത്യാ​നി​കൾ ആയിരു​ന്നു അതിലെ അംഗങ്ങൾ.​—മത്താ. 13:24-30.

മറ്റൊരു പ്രധാ​ന​വ്യ​ത്യാ​സം: അവിശ്വ​സ്‌തത കാണിച്ച യരുശ​ലേ​മി​നെ​യും ശമര്യ​യെ​യും വീണ്ടെ​ടു​ക്കു​മെന്നു പറഞ്ഞ്‌ യഹോവ അവർക്കു പ്രത്യാശ പകർന്നു. (യഹ. 16:41, 42, 53-55) എന്നാൽ ക്രൈസ്‌ത​വ​ലോ​ക​ത്തിന്‌ അങ്ങനെ​യൊ​രു പ്രത്യാ​ശ​യു​ള്ള​താ​യി ബൈബിൾ പറയു​ന്നു​ണ്ടോ? ഇല്ല! ബാബി​ലോൺ എന്ന മഹതി​യു​ടെ ഭാഗമായ മറ്റെല്ലാ മതങ്ങൾക്കും സംഭവി​ക്കാൻപോ​കു​ന്ന​തു​ത​ന്നെ​യാണ്‌ ഇവളെ​യും കാത്തി​രി​ക്കു​ന്നത്‌.

ഇതിൽനി​ന്നെ​ല്ലാം ഒരു കാര്യം വ്യക്തമാണ്‌: ഒഹൊ​ല​യും ഒഹൊ​ലീ​ബ​യും ക്രൈസ്‌ത​വ​ലോ​ക​ത്തി​ന്റെ പ്രാവ​ച​നി​ക​മാ​തൃ​ക​കളല്ല. എന്നാൽ അവരിൽനിന്ന്‌ അതിലും പ്രധാ​ന​പ്പെട്ട ഒരു കാര്യം നമുക്കു പഠിക്കാ​നുണ്ട്‌: ശുദ്ധാ​രാ​ധ​നയ്‌ക്കാ​യി താൻ വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങളെ കാറ്റിൽപ്പ​റ​ത്തു​ക​യും തന്റെ പരിശു​ദ്ധ​നാ​മ​ത്തി​നു ദുഷ്‌കീർത്തി വരുത്തി​വെ​ക്കു​ക​യും ചെയ്യു​ന്ന​വരെ യഹോവ എങ്ങനെ​യാ​ണു കാണു​ന്ന​തെന്ന്‌ അതു വ്യക്തമാ​ക്കു​ന്നു. ഇക്കാര്യ​ത്തിൽ ക്രൈസ്‌ത​വ​ലോ​കം പേറുന്ന കുറ്റം വളരെ വലുതാണ്‌. കാരണം, ക്രൈസ്‌ത​വ​ലോ​ക​ത്തി​ന്റെ ഭാഗമായ എണ്ണമറ്റ സഭകൾ അവകാ​ശ​പ്പെ​ടു​ന്നത്‌, ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ദൈവ​ത്തി​ന്റെ പ്രതി​നി​ധി​ക​ളാ​ണു തങ്ങളെ​ന്നാണ്‌. ഇതിനു പുറമേ, തങ്ങളുടെ നേതാവ്‌ യഹോ​വ​യു​ടെ പ്രിയ​പു​ത്ര​നായ യേശു​ക്രിസ്‌തു​വാ​ണെ​ന്നും അവർ അവകാ​ശ​പ്പെ​ടു​ന്നു. എന്നാൽ ആ അവകാ​ശ​വാ​ദം ശരിയാ​ണോ? അല്ല. കാരണം, യേശു​വി​നെ ഒരു ത്രി​യേ​ക​ദൈ​വ​ത്തി​ന്റെ ഭാഗമാ​യി ചിത്രീ​ക​രി​ക്കു​ക​യും ‘ലോക​ത്തി​ന്റെ ഭാഗമാ​കാ​തി​രി​ക്കാ​നുള്ള’ യേശു​വി​ന്റെ വ്യക്തമായ കല്‌പന കാറ്റിൽപ്പ​റ​ത്തു​ക​യും ചെയ്യു​ന്ന​വ​രാണ്‌ അവർ. (യോഹ. 15:19) രാഷ്‌ട്രീ​യ​ഗൂ​ഢാ​ലോ​ച​ന​ക​ളി​ലും വിഗ്ര​ഹാ​രാ​ധ​ന​യി​ലും മുഴു​കി​യി​രി​ക്കുന്ന ക്രൈസ്‌ത​വ​ലോ​കം തങ്ങൾ ‘മഹാ​വേ​ശ്യ​യു​ടെ’ ഭാഗമാ​ണെന്നു വ്യക്തമാ​യി തെളി​യി​ച്ചി​രി​ക്കു​ന്നു. (വെളി. 17:1) അതെ, വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​ത്തെ കാത്തി​രി​ക്കുന്ന ദുർവി​ധി​യിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കാൻ ക്രൈസ്‌ത​വ​ലോ​ക​ത്തി​നാ​കില്ല, തീർച്ച​യാ​യും അവൾ അതിന്‌ അർഹയാണ്‌!

a ഈ പേരു​കൾക്കു പ്രാധാ​ന്യ​മുണ്ട്‌. ഒഹൊല എന്ന പേരിന്റെ അർഥം “(ആരാധ​നയ്‌ക്കുള്ള) അവളുടെ കൂടാരം” എന്നാണ്‌. പത്തു-ഗോത്ര ഇസ്രാ​യേൽ, യരുശ​ലേ​മി​ലു​ണ്ടാ​യി​രുന്ന യഹോ​വ​യു​ടെ ദേവാ​ലയം ഉപയോ​ഗി​ക്കു​ന്ന​തി​നു പകരം സ്വന്തമാ​യി ആരാധ​നാ​കേ​ന്ദ്രങ്ങൾ ഉണ്ടാക്കി​യ​തി​നെ ആയിരി​ക്കാം ഇതു കുറി​ക്കു​ന്നത്‌. എന്നാൽ ഒഹൊ​ലീബ എന്ന പേരിന്റെ അർഥം “(ആരാധ​നയ്‌ക്കുള്ള) എന്റെ കൂടാരം അവളിൽ” എന്നാണ്‌. കാരണം യഹോ​വ​യു​ടെ ആരാധ​നാ​ലയം യരുശ​ലേ​മി​ലാ​യി​രു​ന്നു.