പഠനചതുരം 7ബി
യഹസ്കേൽ പുസ്തകത്തിലെ ശ്രദ്ധേയമായ പദപ്രയോഗങ്ങൾ
‘മനുഷ്യപുത്രൻ’
90-ലധികം തവണ
യഹസ്കേലിനെ 90-ലധികം തവണ “മനുഷ്യപുത്രാ” എന്നു വിളിച്ചിട്ടുണ്ട്. (യഹ. 2:1) വലിയ പദവികൾ ലഭിച്ചെങ്കിൽപ്പോലും യഹസ്കേൽ വെറുമൊരു മനുഷ്യനാണെന്ന് ഓർമിപ്പിക്കാനാണ് യഹോവ അദ്ദേഹത്തെ അങ്ങനെ വിളിച്ചത്. സുവിശേഷവിവരണങ്ങളിൽ 100-ഓളം പ്രാവശ്യം യേശുവിനെക്കുറിച്ചും “മനുഷ്യപുത്രൻ” എന്നു പറഞ്ഞിട്ടുണ്ട്. യേശു മനുഷ്യശരീരം സ്വീകരിച്ച ഒരു ദൂതനായിരുന്നില്ല മറിച്ച് ശരിക്കും ഒരു മനുഷ്യനായിരുന്നെന്ന് അതു സൂചിപ്പിച്ചു.—മത്താ. 8:20.
“ഞാൻ യഹോവയാണെന്നു . . . അറിയേണ്ടിവരും”
50-ലധികം തവണ
“ഞാൻ യഹോവയാണെന്നു . . . അറിയേണ്ടിവരും” എന്ന് ആളുകളോടു ദൈവം പറഞ്ഞതായി യഹസ്കേൽ പുസ്തകത്തിൽ 50-ലധികം തവണ രേഖപ്പെടുത്തിയിട്ടുണ്ട്. യഹോവ മാത്രമാണു ശുദ്ധാരാധനയ്ക്ക് അർഹൻ എന്ന വസ്തുതയ്ക്ക് ഇത് അടിവരയിടുന്നു!—യഹ. 6:7.
“പരമാധികാരിയായ യഹോവ”
217 തവണ
“പരമാധികാരിയായ യഹോവ” എന്ന പ്രയോഗം യഹസ്കേൽ പുസ്തകത്തിൽ 217 പ്രാവശ്യം കാണുന്നുണ്ട്. ഈ പദപ്രയോഗം ദൈവനാമത്തിന്, അത് അർഹിക്കുന്ന പ്രാധാന്യം നൽകുന്നതോടൊപ്പം യഹോവ എല്ലാ സൃഷ്ടികളെക്കാളും ഉന്നതനാണെന്നും സൂചിപ്പിക്കുന്നു.—യഹ. 2:4.