വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം മൂന്ന്‌

‘ഞാൻ നിങ്ങളെ ഒരുമി​ച്ചു​കൂ​ട്ടും’​—ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെ​ന്നുള്ള വാഗ്‌ദാ​നം

‘ഞാൻ നിങ്ങളെ ഒരുമി​ച്ചു​കൂ​ട്ടും’​—ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെ​ന്നുള്ള വാഗ്‌ദാ​നം

യഹസ്‌കേൽ 20:41

മുഖ്യവിഷയം: പുനഃസ്ഥാപനത്തെക്കുറിച്ചുള്ള യഹസ്‌കേലിന്റെ പ്രവച​ന​ങ്ങൾ

ഇസ്രാ​യേ​ലി​ന്റെ അവസ്ഥ ആകെ പരിതാ​പ​ക​ര​മാണ്‌. വിശ്വാ​സ​ത്യാ​ഗം അവളുടെ ഐക്യം തകർത്തി​രി​ക്കു​ന്നു. ഇതെല്ലാം അവൾ ചെയ്‌തു​കൂ​ട്ടി​യ​തി​ന്റെ അനന്തര​ഫ​ല​ങ്ങ​ളാണ്‌​—അവൾ ശുദ്ധാ​രാ​ധ​നയെ അശുദ്ധ​മാ​ക്കി, ദൈവ​നാ​മത്തെ അപകീർത്തി​പ്പെ​ടു​ത്തി. എന്നാൽ ഈയൊ​രു അവസ്ഥയിൽപ്പോ​ലും പ്രതീ​ക്ഷയ്‌ക്കു വക നൽകുന്ന പ്രവച​നങ്ങൾ യഹോവ ഒന്നിനു പുറകേ ഒന്നായി യഹസ്‌കേ​ലി​ലൂ​ടെ അറിയി​ക്കു​ന്നു. ഉജ്ജ്വല​മായ വാങ്‌മ​യ​ചി​ത്ര​ങ്ങ​ളും ഭയാദ​രവ്‌ ഉണർത്തുന്ന ദർശന​ങ്ങ​ളും അടങ്ങുന്ന പ്രവച​നങ്ങൾ! ബന്ദിക​ളാ​യി പോ​കേ​ണ്ടി​വന്ന ഇസ്രാ​യേ​ല്യർക്കു മാത്രമല്ല ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടാൻ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കുന്ന എല്ലാവർക്കും പ്രോ​ത്സാ​ഹനം പകരു​ന്ന​വ​യാണ്‌ അവ.

ഈ വിഭാഗത്തിൽ

അധ്യായം 8

“ഞാൻ . . . ഒരു ഇടയനെ എഴു​ന്നേൽപ്പി​ക്കും”

തന്റെ ജനത്തിന്റെ ഭാവി​ഭ​ര​ണാ​ധി​കാ​രി​യും ഇടയനും ആയ മിശി​ഹ​യെ​ക്കു​റി​ച്ചുള്ള ഒരു പ്രവചനം രേഖ​പ്പെ​ടു​ത്താൻ യഹോവ യഹസ്‌കേ​ലി​നെ പ്രചോ​ദി​പ്പി​ച്ചു. ആ ഭരണാ​ധി​കാ​രി ശുദ്ധാ​രാ​ധന എന്നേക്കു​മാ​യി പുനഃ​സ്ഥാ​പി​ക്കു​മാ​യി​രു​ന്നു.

അധ്യായം 9

“ഞാൻ അവർക്ക്‌ ഒരേ മനസ്സു കൊടു​ക്കും”

ബാബി​ലോ​ണിൽ കഴിഞ്ഞി​രുന്ന വിശ്വസ്‌ത​രായ ജൂത​പ്ര​വാ​സി​കൾക്കു നൽകിയ പ്രവച​ന​ങ്ങൾക്ക്‌ ഇന്ന്‌ എന്തു പ്രസക്തിയാണുള്ളത്‌?

അധ്യായം 10

“നിങ്ങൾ ജീവനി​ലേക്കു വരും”

ഉണങ്ങിയ അസ്ഥികൾ നിറഞ്ഞ ഒരു താഴ്‌വ​ര​യും ആ അസ്ഥികൾ ജീവനി​ലേക്കു വരുന്ന​തും യഹസ്‌കേൽ ഒരു ദർശന​ത്തിൽ കാണുന്നു. എന്തായി​രു​ന്നു അതിന്റെ അർഥം?

അധ്യായം 11

‘ഞാൻ നിന്നെ കാവൽക്കാ​ര​നാ​യി നിയമി​ച്ചി​രി​ക്കു​ന്നു’

ഈ കാവൽക്കാ​രന്റെ ചുമത​ല​യും ഉത്തരവാ​ദി​ത്വ​ങ്ങ​ളും എന്തൊ​ക്കെ​യാണ്‌? ഏതു മുന്നറി​യി​പ്പാണ്‌ അയാൾ നൽകേ​ണ്ടത്‌?

അധ്യായം 12

“ഞാൻ അവരെ . . . ഒറ്റ ജനതയാ​ക്കും”

തന്റെ ജനതയെ ഒരുമി​പ്പി​ക്കു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്യുന്നു.

അധ്യായം 13

“ദേവാ​ല​യ​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കൂ!”

യഹസ്‌കേൽ കണ്ട ദർശന​ത്തി​ലെ ദേവാ​ല​യ​ത്തി​ന്റെ അർഥം എന്താണ്‌?

അധ്യായം 14

“ദേവാ​ല​യ​ത്തെ​ക്കു​റി​ച്ചുള്ള നിയമം ഇതാണ്‌”

യഹസ്‌കേൽ കണ്ട ദേവാ​ല​യ​ദർശ​ന​ത്തിൽനിന്ന്‌ പ്രവാ​സി​ക​ളായ ജൂതന്മാർക്ക്‌ എന്തെല്ലാം പ്രാ​യോ​ഗി​ക​പാ​ഠങ്ങൾ ലഭിച്ചു​കാ​ണും? ആ ദർശനം ശുദ്ധാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ ഇന്നു നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?