വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 10

“നിങ്ങൾ ജീവനി​ലേക്കു വരും”

“നിങ്ങൾ ജീവനി​ലേക്കു വരും”

യഹസ്‌കേൽ 37:5

മുഖ്യവിഷയം: ‘ഉണങ്ങിയ അസ്ഥികൾക്കു’ വീണ്ടും ജീവൻ വെക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ദർശനവും അതിന്റെ വലിയ നിവൃ​ത്തി​യും

1-3. ബാബി​ലോ​ണി​ലെ ജൂതന്മാ​രു​ടെ മാനസി​കാ​വ​സ്ഥയ്‌ക്കു മാറ്റം വരാൻ കാരണം എന്തായി​രു​ന്നു? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.)

 ബാബി​ലോ​ണി​ലെ ജൂതന്മാ​രു​ടെ മാനസി​കാ​വസ്ഥ എത്ര പെട്ടെ​ന്നാ​ണു മാറി​യത്‌! യഹസ്‌കേൽ ഏതാണ്ട്‌ അഞ്ചു വർഷമാ​യി അവരുടെ മിഥ്യാ​ധാ​ര​ണകൾ തിരു​ത്താൻ നോക്കി​യി​ട്ടും അവരുടെ മനസ്സിനു തരിമ്പും ഇളക്കം​ത​ട്ടി​യി​രു​ന്നില്ല. യഹസ്‌കേൽ എന്തൊക്കെ അടയാ​ളങ്ങൾ അഭിന​യി​ച്ചു​കാ​ണി​ച്ചി​ട്ടും എന്തൊക്കെ ഉദാഹ​ര​ണങ്ങൾ പറഞ്ഞി​ട്ടും എന്തൊക്കെ സന്ദേശങ്ങൾ അറിയി​ച്ചി​ട്ടും യരുശ​ലേം നശിപ്പി​ക്ക​പ്പെ​ടാൻ യഹോവ അനുവ​ദി​ക്കു​മെന്നു വിശ്വ​സി​ക്കാൻ ആ പ്രവാ​സി​കൾ കൂട്ടാ​ക്കി​യില്ല. ബാബി​ലോൺസേന യരുശ​ലേം നഗരത്തെ ഉപരോ​ധി​ക്കാൻ തുടങ്ങി​യെന്ന്‌ അറിഞ്ഞി​ട്ടു​പോ​ലും നഗരവാ​സി​കൾ സുരക്ഷി​ത​രാ​യി​രി​ക്കു​മെ​ന്നു​തന്നെ അവർ കരുതി.

2 എന്നാൽ ഉപരോ​ധം തുടങ്ങി രണ്ടു വർഷം കഴിഞ്ഞ​പ്പോൾ യരുശ​ലേ​മിൽനി​ന്നുള്ള ഒരു അഭയാർഥി ബാബി​ലോ​ണി​ലെത്തി. “നഗരം വീണു” എന്ന വാർത്ത​യു​മാ​യാണ്‌ അയാളു​ടെ വരവ്‌. അത്‌ ആ പ്രവാ​സി​കളെ മാനസി​ക​മാ​യി ആകെ തളർത്തി​ക്ക​ളഞ്ഞു. അവരുടെ പ്രിയ​ന​ഗ​ര​വും വിശു​ദ്ധ​ദേ​വാ​ല​യ​വും സ്വന്തം ദേശം​ത​ന്നെ​യും അവർക്കു നഷ്ടമായി! അത്‌ അവർക്ക്‌ ഒട്ടും ഉൾക്കൊ​ള്ളാ​നാ​യില്ല. വർഷങ്ങ​ളാ​യി മനസ്സിൽ കൊണ്ടു​നടന്ന പ്രതീ​ക്ഷ​ക​ളെ​ല്ലാം വീണു​ട​ഞ്ഞ​തോ​ടെ അവർ നിരാ​ശ​യി​ലാ​ണ്ടു!—യഹ. 21:7; 33:21.

3 തികച്ചും ആശയറ്റ​തെന്നു തോന്നിയ ആ സമയത്താ​ണു പ്രത്യാ​ശയ്‌ക്കു വക നൽകുന്ന ഒരു ഉജ്ജ്വല​ദർശനം യഹസ്‌കേ​ലി​നു ലഭിക്കു​ന്നത്‌. മനംത​കർന്നി​രി​ക്കുന്ന പ്രവാ​സി​കൾക്കാ​യി എന്തു സന്ദേശ​മാണ്‌ ആ ദിവ്യ​ദർശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നത്‌? ആ ദർശന​ത്തിന്‌ ഇന്നത്തെ ദൈവ​ജ​ന​വു​മാ​യി എന്തു ബന്ധമാ​ണു​ള്ളത്‌? അതിൽനിന്ന്‌ നമുക്ക്‌ ഓരോ​രു​ത്തർക്കും എങ്ങനെ പ്രയോ​ജനം നേടാം? ഉത്തരത്തി​നാ​യി, യഹോവ യഹസ്‌കേ​ലി​നു വെളി​പ്പെ​ടു​ത്തി​ക്കൊ​ടുത്ത ദർശനം നമുക്ക്‌ ഇപ്പോൾ ഒന്നു പരി​ശോ​ധി​ക്കാം.

“ഈ അസ്ഥിക​ളെ​ക്കു​റിച്ച്‌ പ്രവചി​ക്കൂ,” “കാറ്റി​നോ​ടു പ്രവചി​ക്കൂ!”

4. ദർശന​ത്തിൽ കണ്ട ഏതു കാര്യ​ങ്ങ​ളാണ്‌ യഹസ്‌കേൽ പ്രത്യേ​കം ശ്രദ്ധി​ച്ചത്‌?

4 യഹസ്‌കേൽ 37:1-10 വായി​ക്കുക. യഹസ്‌കേ​ലി​നെ ഒരു ദർശന​ത്തിൽ, അസ്ഥികൾ നിറഞ്ഞ ഒരു താഴ്‌വ​ര​യിൽ കൊണ്ടു​പോ​യി നിറു​ത്തു​ന്നു. യഹസ്‌കേ​ലിന്‌ ആ ദർശന​ത്തി​ന്റെ പ്രഭാവം മുഴു​വ​നാ​യി അനുഭ​വ​പ്പെ​ടാ​നാ​യി​രി​ക്കണം യഹോവ അദ്ദേഹത്തെ അവി​ടെ​യെ​ല്ലാം ചിതറി​ക്കി​ട​ക്കുന്ന അസ്ഥിക​ളു​ടെ ‘ചുറ്റും നടത്തി​യത്‌.’ ആ താഴ്‌വ​ര​യി​ലൂ​ടെ നടന്നു​നീ​ങ്ങി​യ​പ്പോൾ രണ്ടു കാര്യങ്ങൾ യഹസ്‌കേൽ പ്രത്യേ​കം ശ്രദ്ധിച്ചു: അസ്ഥിക​ളു​ടെ എണ്ണവും അവയുടെ അവസ്ഥയും. അവിടെ “ധാരാളം അസ്ഥികൾ” ഉണ്ടായി​രു​ന്ന​താ​യും ‘അവ വരണ്ടു​ണ​ങ്ങി​യി​രു​ന്ന​താ​യും’ അദ്ദേഹം കണ്ടു.

5. യഹോവ യഹസ്‌കേ​ലിന്‌ ഏതു രണ്ടു കല്‌പ​ന​യാ​ണു നൽകി​യത്‌, യഹസ്‌കേൽ അവ അനുസ​രി​ച്ച​പ്പോൾ എന്തു സംഭവി​ച്ചു?

5 ആ അസ്ഥികളെ പടിപ​ടി​യാ​യി പൂർവ​സ്ഥി​തി​യി​ലാ​ക്കാൻ വഴി​യൊ​രു​ക്കുന്ന രണ്ടു കല്‌പ​നകൾ യഹോവ തുടർന്ന്‌ യഹസ്‌കേ​ലി​നു നൽകി. ‘അസ്ഥിക​ളെ​ക്കു​റിച്ച്‌ പ്രവചി​ക്കാ​നു​ള്ള​താ​യി​രു​ന്നു’ ആദ്യത്തെ കല്‌പന. യഹസ്‌കേൽ ആ അസ്ഥിക​ളോട്‌, ‘ജീവനി​ലേക്കു വരാൻ’ പറയണ​മാ​യി​രു​ന്നു. (യഹ. 37:4-6) യഹസ്‌കേൽ “പ്രവചിച്ച ഉടൻ ഒരു കിരു​കി​ര​ശബ്ദം കേട്ടു.” ‘അസ്ഥിക​ളെ​ല്ലാം ഒരുമി​ച്ചു​കൂ​ടു​ന്ന​തും’ തുടർന്ന്‌ ‘അവയുടെ മേൽ സ്‌നാ​യു​ക്ക​ളും മാംസ​വും വരുന്ന​തും’ ‘തൊലി അവയെ പൊതി​യു​ന്ന​തും’ അദ്ദേഹം കണ്ടു. (യഹ. 37:7, 8) രണ്ടാമത്തെ കല്‌പ​ന​യാ​കട്ടെ, ‘കാറ്റി​നോ​ടു പ്രവചി​ക്കാ​നു​ള്ള​താ​യി​രു​ന്നു.’ യഹസ്‌കേൽ കാറ്റി​നോട്‌, ആ ശരീര​ങ്ങ​ളു​ടെ “മേൽ വീശൂ” എന്നു പറയണ​മാ​യി​രു​ന്നു. അങ്ങനെ പ്രവചി​ച്ച​പ്പോൾ “അവർ ശ്വാസ​മെ​ടു​ക്കാൻതു​ടങ്ങി. ജീവനി​ലേക്കു വന്ന അവർ എഴു​ന്നേ​റ്റു​നി​ന്നു.” ‘ഒരു വൻസൈ​ന്യ​മാ​യി​രു​ന്നു’ അത്‌!​—യഹ. 37:9, 10.

“ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി​യി​രി​ക്കു​ന്നു,” “ഞങ്ങളുടെ പ്രത്യാശ നശിച്ചി​രി​ക്കു​ന്നു”

6. ദിവ്യ​ദർശ​ന​ത്തി​ന്റെ അർഥം മനസ്സി​ലാ​ക്കാൻ യഹോ​വ​യു​ടെ ഏതു വാക്കുകൾ യഹസ്‌കേ​ലി​നെ സഹായി​ച്ചു?

6 “ഈ അസ്ഥികൾ ഇസ്രാ​യേൽഗൃ​ഹ​മാണ്‌” എന്നു പറഞ്ഞു​കൊണ്ട്‌ യഹോവ യഹസ്‌കേ​ലി​നോട്‌ ആ ദർശന​ത്തി​ന്റെ അർഥം വിശദീ​ക​രി​ക്കാൻ തുടങ്ങി. വാസ്‌ത​വ​ത്തിൽ യരുശ​ലേ​മി​ന്റെ നാശ​ത്തെ​ക്കു​റിച്ച്‌ കേട്ട​തോ​ടെ അവർ മനസ്സു തകർന്ന്‌ ജീവച്ഛ​വ​ങ്ങ​ളാ​യി മാറി​യി​രു​ന്നു. അവർ ഇങ്ങനെ വിലപി​ച്ചു: “ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി​യി​രി​ക്കു​ന്നു. ഞങ്ങളുടെ പ്രത്യാശ നശിച്ചി​രി​ക്കു​ന്നു. ഞങ്ങൾ തീർത്തും ഒറ്റപ്പെ​ട്ടി​രി​ക്കു​ന്നു.” (യഹ. 37:11; യിരെ. 34:20) അതിനുള്ള മറുപ​ടി​യാ​യി യഹോവ ആ ദർശന​ത്തെ​ക്കു​റിച്ച്‌ ഒരു കാര്യം വെളി​പ്പെ​ടു​ത്തി. ആ ദർശനം പ്രത്യ​ക്ഷ​ത്തിൽ ഒരു ഇരുണ്ട ചിത്ര​മാ​ണു നൽകി​യ​തെ​ങ്കി​ലും ഇസ്രാ​യേ​ലി​നു പ്രത്യാ​ശയ്‌ക്കു വക നൽകുന്ന ഉജ്ജ്വല​മായ ഒരു സന്ദേശം അതിൽ അടങ്ങി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

7. യഹസ്‌കേൽ 37:12-14 പറയു​ന്ന​ത​നു​സ​രിച്ച്‌ യഹോവ യഹസ്‌കേ​ലിന്‌ എന്തു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു, പ്രവാ​സി​ക​ളാ​യി കഴിഞ്ഞി​രുന്ന ദൈവ​ജ​ന​ത്തിന്‌ അത്‌ എന്ത്‌ ഉറപ്പേകി?

7 യഹസ്‌കേൽ 37:12-14 വായി​ക്കുക. ആ പ്രവാ​സി​കൾക്കു ജീവൻ നൽകി അവരെ സ്വദേ​ശ​ത്തേക്കു തിരികെ കൊണ്ടു​വ​രു​മെ​ന്നും അങ്ങനെ അവർക്ക്‌ അവിടെ താമസ​മാ​ക്കാ​നാ​കു​മെ​ന്നും യഹോവ ദർശന​ത്തി​ലൂ​ടെ ഉറപ്പു കൊടു​ത്തു. യഹോവ അവരെ വീണ്ടും “എന്റെ ജനമേ” എന്നു വിളി​ച്ച​തും ശ്രദ്ധേ​യ​മാണ്‌. നിരാ​ശ​യു​ടെ പടുകു​ഴി​യി​ലാ​യി​രുന്ന അവരെ ആ വാക്കുകൾ എത്ര ബലപ്പെ​ടു​ത്തി​ക്കാ​ണും! എന്നാൽ അവരെ തിരികെ കൊണ്ടു​വ​രു​മെ​ന്നുള്ള ആ വാഗ്‌ദാ​നം നിറ​വേ​റു​മെ​ന്ന​തിന്‌ എന്തായി​രു​ന്നു ഉറപ്പ്‌? കാരണം ആ വാഗ്‌ദാ​നം നൽകി​യത്‌ യഹോ​വ​യാ​യി​രു​ന്നു. ‘യഹോവ എന്ന ഞാനാണ്‌ ഇതു പറഞ്ഞത്‌,’ ‘പറഞ്ഞതു​പോ​ലെ​തന്നെ ഞാൻ ചെയ്യും’ എന്ന്‌ യഹോവ അവർക്ക്‌ ഉറപ്പു കൊടു​ത്തു.

8. (എ) ‘ഇസ്രാ​യേൽഗൃ​ഹം’ മുഴു​വ​നും മരണതു​ല്യ​മാ​യൊ​രു അവസ്ഥയി​ലാ​യി​രു​ന്നത്‌ എങ്ങനെ? (ബി) ഇസ്രാ​യേ​ല്യ​രു​ടെ ആലങ്കാ​രി​ക​മ​ര​ണ​ത്തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ യഹസ്‌കേൽ 37:9-ൽ എന്തു സൂചന​യുണ്ട്‌? (അടിക്കു​റി​പ്പു കാണുക.)

8 ഈ പ്രാവ​ച​നി​ക​ദർശ​ന​ത്തി​ലെ ഇരുളടഞ്ഞ ആ ഭാഗം പുരാതന ഇസ്രാ​യേൽ ജനതയു​ടെ കാര്യ​ത്തിൽ എങ്ങനെ​യാ​ണു നിറ​വേ​റി​യത്‌? പത്തു-ഗോത്ര രാജ്യം വീഴു​ക​യും അവി​ടെ​യു​ള്ള​വരെ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും ചെയ്‌ത ബി.സി. 740-ൽത്തന്നെ ഇസ്രാ​യേ​ല്യ​രു​ടെ ആലങ്കാ​രി​ക​മ​രണം തുടങ്ങി​യി​രു​ന്നു. ഏതാണ്ട്‌ 130 വർഷത്തി​നു ശേഷം യഹൂദ​യി​ലു​ള്ള​വ​രെ​യും സ്വദേ​ശ​ത്തു​നിന്ന്‌ പിടി​ച്ചു​കൊ​ണ്ടു​പോ​യ​തോ​ടെ ‘ഇസ്രാ​യേൽഗൃ​ഹം’ മുഴു​വ​നും അടിമ​ത്ത​ത്തി​ലാ​യി. (യഹ. 37:11) അതോടെ ഒരു ആലങ്കാ​രി​കാർഥ​ത്തിൽ ആ പ്രവാ​സി​ക​ളെ​ല്ലാം യഹസ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ അസ്ഥിക​ളെ​പ്പോ​ലെ മൃതാ​വ​സ്ഥ​യി​ലാ​യെന്നു പറയാം. a ഇനി, യഹസ്‌കേൽ കണ്ടതു വെറും അസ്ഥികളല്ല ‘വരണ്ടു​ണ​ങ്ങിയ’ അസ്ഥിക​ളാ​യി​രു​ന്നു എന്നതും ശ്രദ്ധി​ക്കുക. അവർ ഏറെക്കാ​ലം മരണതു​ല്യ​മാ​യൊ​രു അവസ്ഥയിൽ കഴിയു​ന്ന​തി​നെ​യാണ്‌ അതു സൂചി​പ്പി​ച്ചത്‌. വാസ്‌ത​വ​ത്തിൽ, ഇസ്രാ​യേ​ലും യഹൂദ​യും കൂടി ബി.സി. 740 മുതൽ ബി.സി. 537 വരെയുള്ള 200-ലേറെ വർഷമാണ്‌ ആ നിലയിൽ കഴിഞ്ഞത്‌.​—യിരെ. 50:33.

9. പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേ​ല്യർക്കും ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​നും’ സംഭവിച്ച കാര്യ​ങ്ങൾക്ക്‌ എന്തെല്ലാം സമാന​ത​ക​ളുണ്ട്‌?

9 ഇസ്രാ​യേ​ലി​നെ​ക്കു​റിച്ച്‌ യഹസ്‌കേൽ അറിയി​ച്ച​തു​പോ​ലുള്ള പുനഃ​സ്ഥാ​പ​ന​പ്ര​വ​ച​ന​ങ്ങൾക്കു വലി​യൊ​രു നിവൃ​ത്തി​യു​മുണ്ട്‌. (പ്രവൃ. 3:21) പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേ​ല്യർ ആലങ്കാ​രി​ക​മാ​യി ‘കൊല്ല​പ്പെ​ടു​ക​യും’ ദീർഘ​കാ​ലം മരണാ​വ​സ്ഥ​യിൽ തുടരു​ക​യും ചെയ്‌ത​തു​പോ​ലെ​തന്നെ അഭിഷി​ക്ത​ക്രിസ്‌തീ​യസഭ എന്ന ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലും’ ആലങ്കാ​രി​ക​മാ​യി കൊല്ല​പ്പെട്ട്‌, ഏറെ നാൾ മരണതു​ല്യ​മായ അടിമ​ത്ത​ത്തിൽ കഴിഞ്ഞു. (ഗലാ. 6:16) വാസ്‌ത​വ​ത്തിൽ, അഭിഷി​ക്ത​ക്രിസ്‌തീ​യ​സ​ഭ​യു​ടെ അടിമത്തം ദീർഘ​നാൾ നീണ്ടു​നി​ന്ന​തു​കൊണ്ട്‌ അക്കാല​ഘ​ട്ട​ത്തി​ലെ അവരുടെ ആത്മീയാ​വ​സ്ഥയെ ‘വരണ്ടു​ണ​ങ്ങിയ’ അസ്ഥിക​ളോ​ടു താരത​മ്യം ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടും ഉചിത​മാണ്‌. (യഹ. 37:2) ആ സമയ​ത്തെ​ക്കു​റിച്ച്‌ നമ്മൾ കഴിഞ്ഞ അധ്യാ​യ​ത്തിൽ പഠിച്ചത്‌ ഓർക്കു​ന്നി​ല്ലേ? ഗോത​മ്പി​നെ​യും കളക​ളെ​യും കുറി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാന്തം സൂചി​പ്പി​ച്ച​തു​പോ​ലെ എ.ഡി. രണ്ടാം നൂറ്റാ​ണ്ടിൽ തുടങ്ങി നൂറ്റാ​ണ്ടു​ക​ളോ​ളം നീണ്ടു​നിന്ന അടിമ​ത്ത​മാ​യി​രു​ന്നു അത്‌.​—മത്താ. 13:24-30.

ദിവ്യദർശനത്തിൽ യഹസ്‌കേൽ കണ്ട ‘വരണ്ടു​ണ​ങ്ങിയ’ അസ്ഥികൾ, യഹോ​വ​യു​ടെ അഭിഷി​ക്തർ ദീർഘ​കാ​ലം മരണതു​ല്യ​മായ അടിമ​ത്ത​ത്തിൽ കഴിയു​മെന്നു സൂചി​പ്പി​ച്ചു (8, 9 ഖണ്ഡികകൾ കാണുക)

“അതാ, അസ്ഥിക​ളെ​ല്ലാം ഒരുമി​ച്ചു​കൂ​ടു​ന്നു”

10. (എ) ദൈവ​ജ​ന​വു​മാ​യി ബന്ധപ്പെട്ട ഏതു കാര്യ​മാണ്‌ യഹസ്‌കേൽ 37:7, 8-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌? (ബി) ദൈവ​ഭ​യ​മുള്ള പ്രവാ​സി​കൾക്കു പടിപ​ടി​യാ​യി പ്രതീക്ഷ പകർന്നത്‌ എന്തെല്ലാ​മാ​യി​രി​ക്കാം?

10 തന്റെ ജനം പടിപ​ടി​യാ​യി ജീവനി​ലേക്കു വരു​മെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (യഹ. 37:7, 8) ദൈവ​ഭ​യ​മുള്ള പ്രവാ​സി​കൾക്ക്‌ ഇസ്രാ​യേ​ലി​ലേക്കു മടങ്ങാ​മെ​ന്നുള്ള പ്രതീക്ഷ പകർന്നത്‌ എന്തെല്ലാ​മാ​യി​രു​ന്നു? മുൻകാ​ല​ങ്ങ​ളിൽ ജീവി​ച്ചി​രുന്ന പ്രവാ​ച​ക​ന്മാ​രു​ടെ വാക്കു​ക​ളാ​യി​രി​ക്കാം അതി​ലൊന്ന്‌. ഉദാഹ​ര​ണ​ത്തിന്‌, “ഒരു വിശു​ദ്ധ​വിത്ത്‌” അഥവാ വിശ്വസ്‌ത​രായ ചിലർ ദേശത്ത്‌ മടങ്ങി​യെ​ത്തു​മെന്ന്‌ യശയ്യ പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (യശ. 6:13; ഇയ്യോ. 14:7-9) ഇനി, പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റിച്ച്‌ യഹസ്‌കേൽ പ്രവാ​ചകൻ രേഖ​പ്പെ​ടു​ത്തിയ അനേകം പ്രവച​ന​ങ്ങ​ളും അവർക്കു പ്രത്യാശ പകർന്നി​രി​ക്കണം. കൂടാതെ പ്രവാ​ച​ക​നായ ദാനി​യേ​ലി​നെ​പ്പോ​ലുള്ള വിശ്വസ്‌ത​പു​രു​ഷ​ന്മാർ ബാബി​ലോ​ണി​ലു​ണ്ടാ​യി​രു​ന്ന​തും ബി.സി. 539-ൽ ബാബി​ലോൺ നഗരം അത്ഭുത​ക​ര​മാ​യി വീണതും മടങ്ങി​പ്പോ​കാ​മെന്ന അവരുടെ പ്രതീ​ക്ഷയ്‌ക്കു കരു​ത്തേ​കി​യി​രി​ക്കാം. അങ്ങനെ പതി​യെ​പ്പ​തി​യെ അവരുടെ പ്രത്യാശ ശക്തമാ​യി​ക്കാ​ണും.

11, 12. (എ) ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ന്റെ’ കാര്യ​ത്തിൽ പടിപ​ടി​യാ​യി പുനഃ​സ്ഥാ​പനം നടന്നത്‌ എങ്ങനെ? ശുദ്ധാ​രാ​ധന​—പടിപ​ടി​യാ​യി പുനഃ​സ്ഥാ​പി​ക്കു​ന്നു” എന്ന ചതുര​വും കാണുക.) (ബി) യഹസ്‌കേൽ 37:10-ലെ പ്രസ്‌താ​വന ഏതു ചോദ്യം ഉയർത്തു​ന്നു?

11 എങ്കിൽ ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ’ എന്ന അഭിഷി​ക്ത​ക്രിസ്‌തീ​യ​സ​ഭ​യു​ടെ കാര്യ​ത്തിൽ അതേ​പോ​ലെ പടിപ​ടി​യാ​യുള്ള ഒരു പുനഃ​സ്ഥാ​പനം നടന്നത്‌ എങ്ങനെ​യാണ്‌? അനേകം നൂറ്റാ​ണ്ടു​കൾ നീണ്ട മരണതു​ല്യ​മായ അടിമ​ത്ത​ത്തി​നു ശേഷം ദൈവ​ഭ​യ​മുള്ള ചിലർ സത്യാ​രാ​ധ​നയ്‌ക്കു വേണ്ടി നിലപാ​ടെ​ടു​ത്ത​പ്പോൾ അത്‌ “ഒരു കിരു​കി​ര​ശബ്ദം” കേൾക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, 16-ാം നൂറ്റാ​ണ്ടിൽ വില്യം ടിൻഡെയ്‌ൽ ബൈബി​ളി​ന്റെ ഒരു ഇംഗ്ലീഷ്‌ പരിഭാഷ തയ്യാറാ​ക്കി. അങ്ങനെ സാധാ​ര​ണ​ക്കാർക്കു​പോ​ലും ബൈബിൾ വായി​ച്ചു​മ​ന​സ്സി​ലാ​ക്കാ​മെന്ന സ്ഥിതി വന്നപ്പോൾ അതു റോമൻക​ത്തോ​ലി​ക്കാ പുരോ​ഹി​ത​ന്മാ​രെ ചൊടി​പ്പി​ച്ചു. വില്യം ടിൻഡെയ്‌ൽ വധിക്ക​പ്പെട്ടു. എങ്കിലും ധീരരായ ചിലർ മറ്റു ഭാഷക​ളി​ലേ​ക്കും ബൈബിൾ മൊഴി​മാ​റ്റം ചെയ്‌ത്‌ പുറത്തി​റക്കി. അങ്ങനെ ഇരുളടഞ്ഞ ആ ലോക​ത്തി​ലെ​ങ്ങും മെല്ലെ​മെല്ലെ പ്രകാശം പരന്നു​തു​ടങ്ങി.

12 പിന്നീട്‌ ചാൾസ്‌ റ്റി. റസ്സലും സഹകാ​രി​ക​ളും ബൈബിൾസ​ത്യ​ങ്ങൾ മറനീ​ക്കി​യെ​ടു​ക്കാൻ അക്ഷീണം പ്രയത്‌നി​ച്ച​പ്പോൾ അത്‌ ആ അസ്ഥിക​ളി​ന്മേൽ “സ്‌നാ​യു​ക്ക​ളും മാംസ​വും” വരുന്ന​തു​പോ​ലെ​യാ​യി​രു​ന്നു. സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​വും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ആത്മീയ​സ​ത്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ സഹായി​ച്ചു. അങ്ങനെ അവരും ദൈവ​ത്തി​ന്റെ അഭിഷി​ക്ത​സേ​വ​ക​രോ​ടു ചേർന്നു. 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ ലഭ്യമായ “സൃഷ്ടി​പ്പിൻ ഫോട്ടോ-നാടകം,” പൂർത്തി​യായ മർമം (ഇംഗ്ലീഷ്‌) എന്നിവ​പോ​ലുള്ള ഉപകര​ണങ്ങൾ ദൈവ​ത്തി​ന്റെ അഭിഷി​ക്ത​ജ​ന​ത്തി​നു കൂടുതൽ ഉത്തേജ​ന​മേകി. ഏറെ താമസി​യാ​തെ, തന്റെ ജനത്തെ ‘എഴു​ന്നേൽപ്പി​ച്ചു​നി​റു​ത്താ​നുള്ള’ ദൈവ​ത്തി​ന്റെ സമയം വന്നു. (യഹ. 37:10) എന്നാൽ അത്‌ എപ്പോൾ, എങ്ങനെ സംഭവി​ച്ചു? അതിനുള്ള ഉത്തരം കണ്ടെത്താൻ പുരാ​ത​ന​ബാ​ബി​ലോ​ണിൽ നടന്ന ചില സംഭവങ്ങൾ സഹായി​ക്കും.

“ജീവനി​ലേക്കു വന്ന അവർ എഴു​ന്നേ​റ്റു​നി​ന്നു”

13. (എ) ബി.സി. 537 മുതൽ യഹസ്‌കേൽ 37:10, 14-ലെ വാക്കുകൾ നിറ​വേ​റാൻതു​ട​ങ്ങി​യത്‌ എങ്ങനെ? (ബി) പത്തു-ഗോത്ര രാജ്യ​ക്കാ​രായ ചിലർ ഇസ്രാ​യേ​ലി​ലേക്കു മടങ്ങി​വ​ന്നെന്ന്‌ ഏതു തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നു?

13 ബാബി​ലോ​ണി​ലു​ണ്ടാ​യി​രുന്ന ജൂതന്മാർ ബി.സി. 537 മുതൽ ആ ദർശന​ത്തി​ന്റെ നിവൃത്തി കണ്ടുതു​ടങ്ങി. എങ്ങനെ? അവരെ അടിമ​ത്ത​ത്തിൽനിന്ന്‌ വിടു​വിച്ച്‌, ഇസ്രാ​യേ​ലി​ലേക്കു മടങ്ങാൻ അനുവ​ദി​ച്ചു​കൊണ്ട്‌ യഹോവ അവരെ ജീവനി​ലേക്കു കൊണ്ടു​വ​രു​ക​യും ‘എഴു​ന്നേൽപ്പി​ച്ചു​നി​റു​ത്തു​ക​യും’ ചെയ്‌തു. യരുശ​ലേ​മും ദേവാ​ല​യ​വും പുതു​ക്കി​പ്പ​ണി​യാ​നും ഇസ്രാ​യേൽ ദേശത്ത്‌ താമസ​മു​റ​പ്പി​ക്കാ​നും വേണ്ടി ബാബി​ലോ​ണിൽനിന്ന്‌ പുറപ്പെട്ട സംഘത്തിൽ 42,360 ഇസ്രാ​യേ​ല്യ​രും ഇസ്രാ​യേ​ല്യ​ര​ല്ലാത്ത 7,000 പേരും ഉണ്ടായി​രു​ന്നു. (എസ്ര 1:1-4; 2:64, 65; യഹ. 37:14) പിന്നീട്‌ ഏതാണ്ട്‌ 70 വർഷം കഴിഞ്ഞ്‌ എസ്ര യരുശ​ലേ​മി​ലേക്കു മടങ്ങി​യ​പ്പോൾ ഏകദേശം 1,750 പ്രവാ​സി​ക​ളും അദ്ദേഹ​ത്തോ​ടൊ​പ്പം പോയി. (എസ്ര 8:1-20) അങ്ങനെ ആകെ 44,000 ജൂതന്മാർ സ്വദേ​ശത്ത്‌ തിരികെ എത്തി. ശരിക്കും “ഒരു വൻസൈ​ന്യം!” (യഹ. 37:10) ഇതിനു പുറമേ, ദേവാ​ലയം പുതു​ക്കി​പ്പ​ണി​യാൻ സഹായി​ക്കു​ന്ന​തി​നു പത്തു-ഗോത്ര രാജ്യ​ക്കാ​രായ ചിലരും ഇസ്രാ​യേ​ലി​ലേക്കു മടങ്ങി​യ​താ​യി ദൈവ​വ​ചനം സൂചി​പ്പി​ക്കു​ന്നു. ബി.സി. എട്ടാം നൂറ്റാ​ണ്ടിൽ അസീറി​യ​ക്കാർ പിടി​ച്ചു​കൊ​ണ്ടു​പോ​യ​വ​രു​ടെ പിൻത​ല​മു​റ​ക്കാ​രാ​യി​രു​ന്നു ഇവർ.​—1 ദിന. 9:3; എസ്ര 6:17; യിരെ. 33:7; യഹ. 36:10.

14. (എ) പ്രവച​ന​ത്തി​ന്റെ പ്രധാ​ന​നി​വൃ​ത്തി​യു​ടെ സമയം നിർണ​യി​ക്കാൻ യഹസ്‌കേൽ 37:24-ലെ വാക്കുകൾ സഹായി​ക്കു​ന്നത്‌ എങ്ങനെ? (ബി) 1919-ൽ എന്താണു സംഭവി​ച്ചത്‌? (“‘ഉണങ്ങിയ അസ്ഥിക​ളും’ ‘രണ്ടു സാക്ഷി​ക​ളും’ തമ്മിലുള്ള ബന്ധം” എന്ന ചതുര​വും കാണുക.)

14 യഹസ്‌കേൽ അറിയിച്ച പുനഃ​സ്ഥാ​പ​ന​പ്ര​വ​ച​ന​ത്തി​ലെ ഈ ഭാഗത്തി​നു വലി​യൊ​രു നിവൃ​ത്തി​യു​ണ്ടാ​യത്‌ എങ്ങനെ​യാണ്‌? ആ നിവൃ​ത്തി​യു​ണ്ടാ​കു​ന്നതു വലിയ ദാവീ​ദായ യേശു​ക്രിസ്‌തു ഭരണം തുടങ്ങി കുറച്ച്‌ നാളു​കൾക്കു ശേഷമാ​യി​രി​ക്കു​മെന്ന്‌ ഇതി​നോ​ടു ബന്ധപ്പെട്ട മറ്റൊരു പ്രവച​ന​ത്തി​ലൂ​ടെ യഹോവ യഹസ്‌കേ​ലി​നു വെളി​പ്പെ​ടു​ത്തി​യി​രു​ന്നു. b (യഹ. 37:24) അങ്ങനെ 1919-ൽ യഹോവ ദൈവ​ജ​ന​ത്തി​നു തന്റെ ആത്മാവി​നെ നൽകി. അതിന്റെ ഫലമായി അവർ ‘ജീവനി​ലേക്കു വരുക​യും’ ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​കു​ക​യും ചെയ്‌തു. (യശ. 66:8) അതെത്തു​ടർന്ന്‌ തങ്ങളുടെ സ്വന്ത‘ദേശത്ത്‌’ താമസ​മാ​ക്കാൻ, അതായത്‌ ആത്മീയ​പ​റു​ദീ​സ​യി​ലാ​യി​രി​ക്കാൻ, യഹോവ അവരെ അനുവ​ദി​ച്ചു. എന്നാൽ യഹോ​വ​യു​ടെ ആധുനി​ക​കാല ജനം “ഒരു വൻസൈ​ന്യം” ആയിത്തീർന്നത്‌ എങ്ങനെ​യാണ്‌?

15, 16. (എ) യഹോ​വ​യു​ടെ ആധുനി​ക​കാല ജനം ‘ഒരു വൻസൈ​ന്യ​മാ​യി​ത്തീർന്നത്‌’ എങ്ങനെ? (ബി) ജീവി​ത​ത്തി​ലെ ബുദ്ധി​മു​ട്ടേ​റിയ സാഹച​ര്യ​ങ്ങ​ളിൽ സഹിച്ചു​നിൽക്കാൻ യഹസ്‌കേ​ലി​ന്റെ ഈ പ്രവചനം നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (“എഴു​ന്നേ​റ്റു​നിൽക്കാൻ ഒരു കൈത്താങ്ങ്‌” എന്ന ചതുരം കാണുക.)

15 ക്രിസ്‌തു 1919-ൽ വിശ്വസ്‌ത​നായ അടിമയെ നിയമിച്ച്‌ അധികം വൈകാ​തെ സെഖര്യ പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പറഞ്ഞ വാക്കു​ക​ളു​ടെ നിവൃത്തി ദൈവ​സേ​വകർ അനുഭ​വി​ച്ച​റി​യാൻ തുടങ്ങി. പ്രവാ​സ​ത്തിൽനിന്ന്‌ തിരികെ വന്നവരു​ടെ ഇടയിൽ സേവിച്ച ആ പ്രവാ​ചകൻ ഇങ്ങനെ പറഞ്ഞി​രു​ന്നു: “യഹോ​വയെ അന്വേ​ഷി​ക്കാ​നും യഹോ​വ​യു​ടെ കരുണയ്‌ക്കു​വേണ്ടി യാചി​ക്കാ​നും ആയി അനേകം ആളുക​ളും ശക്തരായ രാജ്യ​ങ്ങ​ളും . . . വരും.” യഹോ​വയെ അന്വേ​ഷി​ച്ചെ​ത്തുന്ന അവരെ “ജനതക​ളി​ലെ എല്ലാ ഭാഷക്കാ​രിൽനി​ന്നു​മുള്ള പത്തു പേർ” എന്നാണു പ്രവാ​ചകൻ വർണി​ച്ചത്‌. “ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടെന്നു ഞങ്ങൾ കേട്ടു. അതു​കൊണ്ട്‌ ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരു​ക​യാണ്‌” എന്നു പറഞ്ഞ്‌ അവർ “ഒരു ജൂതന്റെ” വസ്‌ത്ര​ത്തിൽ മുറുകെ പിടി​ക്കു​മെ​ന്നും അദ്ദേഹം മുൻകൂ​ട്ടി​പ്പ​റഞ്ഞു. ആത്മീയ ഇസ്രാ​യേ​ലാണ്‌ ആ ജൂതൻ.​—സെഖ. 8:20-23.

16 ഇന്ന്‌ ദശലക്ഷങ്ങൾ വരുന്ന “ഒരു വൻസൈ​ന്യം” അങ്ങനെ രൂപം കൊണ്ടി​രി​ക്കു​ന്നു. ആത്മീയ ഇസ്രാ​യേ​ലും (അഭിഷി​ക്ത​ശേ​ഷിപ്പ്‌) വിശാ​ല​മായ ഒരർഥ​ത്തിൽ ‘പത്തു പേരും’ (വേറെ ആടുകൾ) ചേർന്ന്‌ ദശലക്ഷ​ങ്ങൾവ​രുന്ന “ഒരു വൻസൈ​ന്യം” ആയിരി​ക്കു​ക​യാണ്‌. (യഹ. 37:10) ക്രിസ്‌തു​രാ​ജൻ നയിക്കുന്ന ആ സേനയാ​കട്ടെ അനുദി​നം വളർന്നു​കൊ​ണ്ടു​മി​രി​ക്കു​ന്നു. ആ രാജാ​വി​ന്റെ പിന്നിൽ അണിനി​ര​ന്നി​രി​ക്കുന്ന നമ്മൾ മുന്നി​ലുള്ള അനു​ഗ്ര​ഹങ്ങൾ ലക്ഷ്യമാ​ക്കി മുന്നേ​റു​ക​യാണ്‌.​—സങ്കീ. 37:29; യഹ. 37:24; ഫിലി. 2:25; 1 തെസ്സ. 4:16, 17.

17. അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ എന്തു പഠിക്കും?

17 ശുദ്ധാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തോ​ടെ ദൈവ​ജ​ന​ത്തി​നു സുപ്ര​ധാ​ന​മായ ഒരു ഉത്തരവാ​ദി​ത്വം വന്നു​ചേ​രു​മാ​യി​രു​ന്നു. എന്താണ്‌ അത്‌? അതിനുള്ള ഉത്തരം കണ്ടെത്താൻ യരുശ​ലേ​മി​ന്റെ നാശത്തി​നു മുമ്പു​തന്നെ യഹോവ യഹസ്‌കേ​ലി​നു നൽകിയ ഒരു നിയമ​ന​ത്തെ​ക്കു​റിച്ച്‌ നമുക്കു പരി​ശോ​ധി​ക്കാം. ഈ പുസ്‌ത​ക​ത്തി​ന്റെ അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ കാണാൻപോ​കു​ന്നത്‌ അതാണ്‌.

a യഹസ്‌കേൽ ദർശന​ത്തിൽ കണ്ട അസ്ഥികൾ സ്വാഭാ​വി​ക​കാ​ര​ണ​ങ്ങ​ളാൽ മരണമ​ട​ഞ്ഞ​വ​രു​ടേ​താ​യി​രു​ന്നില്ല, മറിച്ച്‌ ‘കൊല്ല​പ്പെട്ട ആളുക​ളു​ടേ​താ​യി​രു​ന്നു.’ (യഹ. 37:9) ‘ഇസ്രാ​യേൽഗൃ​ഹം’ മുഴു​വ​നും ആലങ്കാ​രി​ക​മാ​യി കൊല്ല​പ്പെ​ട്ടത്‌ എപ്പോ​ഴാ​യി​രു​ന്നു? ആദ്യം അസീറി​യ​ക്കാർ പത്തു-ഗോത്ര ഇസ്രാ​യേ​ലി​നെ​യും പിന്നീടു ബാബി​ലോൺകാർ രണ്ടു-ഗോത്ര യഹൂദ​യെ​യും കീഴടക്കി അവി​ടെ​യു​ള്ള​വരെ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യ​പ്പോ​ഴാണ്‌ അതു സംഭവി​ച്ചത്‌.

b മിശി​ഹ​യെ​ക്കു​റി​ച്ചുള്ള ഈ പ്രവചനം ഈ പുസ്‌ത​ക​ത്തി​ന്റെ 8-ാം അധ്യാ​യ​ത്തിൽ ചർച്ച ചെയ്‌തി​രു​ന്നു.