വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 11

‘ഞാൻ നിന്നെ കാവൽക്കാ​ര​നാ​യി നിയമി​ച്ചി​രി​ക്കു​ന്നു’

‘ഞാൻ നിന്നെ കാവൽക്കാ​ര​നാ​യി നിയമി​ച്ചി​രി​ക്കു​ന്നു’

യഹസ്‌കേൽ 33:7

മുഖ്യവിഷയം: യഹോവ ഒരു കാവൽക്കാ​രനെ നിയമി​ക്കു​ന്നു, അദ്ദേഹ​ത്തി​ന്റെ ചുമത​ലകൾ വിവരി​ക്കു​ന്നു

1. യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാ​രായ കാവൽക്കാർ എന്തു ചെയ്‌തു​കൊ​ണ്ടി​രു​ന്നു, ഒടുവിൽ എന്തു സംഭവി​ച്ചു?

 യരുശ​ലേം നഗരത്തി​ന്റെ മതിലി​ന്മേൽ നിൽക്കു​ക​യാണ്‌ ആ കാവൽക്കാ​രൻ. അസ്‌ത​മ​യ​സൂ​ര്യ​ന്റെ കിരണ​ങ്ങൾക്കി​ട​യി​ലൂ​ടെ ദൂരെ ചക്രവാ​ള​ത്തി​ലേക്ക്‌ അയാൾ സൂക്ഷി​ച്ചു​നോ​ക്കു​ന്നുണ്ട്‌. പെട്ടെ​ന്നാണ്‌ അയാൾ ആ കാഴ്‌ച കണ്ടത്‌​—അതാ, ബാബി​ലോൺസൈ​ന്യം! അയാൾ സർവശ​ക്തി​യു​മെ​ടുത്ത്‌ തന്റെ കാഹളം ഊതി. പക്ഷേ വളരെ വൈകി​പ്പോ​യി​രു​ന്നു. യഹോവ നിയമിച്ച ആലങ്കാ​രി​ക​കാ​വൽക്കാർ പതിറ്റാ​ണ്ടു​ക​ളാ​യി ഈ ദിന​ത്തെ​ക്കു​റിച്ച്‌ മുന്നറി​യി​പ്പു നൽകി​യി​രു​ന്ന​താണ്‌. എന്നാൽ ആ പ്രവാ​ച​ക​ന്മാ​രെ ശ്രദ്ധി​ക്കാൻ ഉദാസീ​ന​രായ നഗരവാ​സി​കൾ ഇതേവരെ കൂട്ടാ​ക്കി​യി​ട്ടില്ല. ഇപ്പോൾ ബാബി​ലോൺസൈ​ന്യം നഗരം വളയു​ക​യാണ്‌. മാസങ്ങൾ നീണ്ട ഉപരോ​ധ​ത്തി​നു ശേഷം നഗരമ​തി​ലു​കൾ ഭേദിച്ച്‌ അകത്ത്‌ കടന്ന അവർ ദേവാ​ലയം തകർത്തു​ത​രി​പ്പ​ണ​മാ​ക്കി. അവിശ്വസ്‌ത​രും വിഗ്ര​ഹാ​രാ​ധ​ക​രും ആയ യരുശ​ലേം​കാ​രിൽ അനേകരെ അവർ കൊ​ന്നൊ​ടു​ക്കി, ബാക്കി​യു​ള്ള​വരെ ബന്ദിക​ളാ​ക്കി.

2, 3. (എ) പെട്ടെ​ന്നു​തന്നെ എല്ലാ ഭൂവാ​സി​ക​ളെ​യും ബാധി​ക്കാ​നി​രി​ക്കുന്ന ഒരു സംഭവം ഏതാണ്‌, അവർ ഇപ്പോൾ എന്തു ചെയ്യണം? (ബി) നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

2 ദൈവ​പ​ക്ഷത്ത്‌ നിലയു​റ​പ്പി​ക്കാത്ത ഭൂവാ​സി​കളെ നേരി​ടാൻ ഇന്ന്‌ യഹോ​വ​യു​ടെ വധനിർവ​ഹ​ണ​സേന മുന്നേ​റു​ക​യാണ്‌. (വെളി. 17:12-14) മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഏറ്റവും കഷ്ടത നിറഞ്ഞ നാളു​കൾക്ക്‌ അന്ത്യം കുറി​ക്കുന്ന ഒരു പോരാ​ട്ട​മാ​യി​രി​ക്കും അത്‌. (മത്താ. 24:21) എന്നാൽ ഇനിയും വൈകി​യി​ട്ടില്ല! കാവൽക്കാ​രന്റെ ജോലി ചെയ്യാൻ യഹോവ നിയമി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ മുന്നറി​യി​പ്പു​കൾക്കു ചെവി​കൊ​ടു​ക്കാ​നുള്ള അവസരം അനേക​രു​ടെ​യും മുന്നിൽ ഇപ്പോ​ഴും തുറന്നു​കി​ട​പ്പുണ്ട്‌.

3 കാവൽക്കാ​രെ നിയമി​ക്കാൻ യഹോ​വയെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? ഒരു കാവൽക്കാ​രൻ ഏതുതരം സന്ദേശ​മാണ്‌ അറിയി​ക്കു​ന്നത്‌? ഇതുവരെ ആരൊ​ക്കെ​യാ​ണു കാവൽക്കാ​രാ​യി പ്രവർത്തി​ച്ചി​ട്ടു​ള്ളത്‌, നമ്മുടെ ഉത്തരവാ​ദി​ത്വം എന്താണ്‌? ഈ ചോദ്യ​ങ്ങൾക്കെ​ല്ലാ​മുള്ള ഉത്തരം നമ്മൾ കാണും.

“നീ എന്റെ പേരിൽ അവർക്കു മുന്നറി​യി​പ്പു കൊടു​ക്കണം”

4. യഹോവ കാവൽക്കാ​രെ നിയമി​ച്ചത്‌ എന്തിനാണ്‌? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.)

4 യഹസ്‌കേൽ 33:7 വായി​ക്കുക. പണ്ടുകാ​ലത്ത്‌ കാവൽക്കാർ സാധാ​ര​ണ​യാ​യി നഗരമ​തി​ലി​നു മുകളി​ലാ​ണു നിന്നി​രു​ന്നത്‌. നഗരവാ​സി​ക​ളു​ടെ സുരക്ഷ ഉറപ്പു​വ​രു​ത്തു​ക​യാ​യി​രു​ന്നു അവരുടെ ദൗത്യം. നഗരത്തി​ന്റെ ഭരണാ​ധി​കാ​രി​ക്കു പ്രജക​ളു​ടെ കാര്യ​ത്തിൽ ചിന്തയുണ്ട്‌ എന്നതിന്റെ തെളി​വാ​യി​രു​ന്നു അത്‌. ഒരു കാവൽക്കാ​രന്റെ കാഹള​ത്തിൽനിന്ന്‌ ഉയരുന്ന, കാതു തുളയ്‌ക്കുന്ന ശബ്ദം കേട്ട്‌ നഗരവാ​സി​കൾ ഉറക്കത്തിൽനിന്ന്‌ ഞെട്ടി​യു​ണർന്നേ​ക്കാ​മെ​ങ്കി​ലും ആ ശബ്ദത്തിന്‌ അതി​നോ​ടു പ്രതി​ക​രി​ക്കു​ന്ന​വ​രു​ടെ ജീവൻ രക്ഷിക്കാ​നാ​കു​മാ​യി​രു​ന്നു. സമാന​മാ​യി, യഹോവ കാവൽക്കാ​രെ നിയമി​ച്ച​തും വിനാ​ശ​ത്തി​ന്റെ സന്ദേശങ്ങൾ അറിയിച്ച്‌ ഇസ്രാ​യേ​ല്യ​രെ ഭയപ്പെ​ടു​ത്താ​നല്ല, മറിച്ച്‌ അവരുടെ ജീവൻ രക്ഷിക്കാ​നാ​യി​രു​ന്നു. കാരണം അവരുടെ കാര്യ​ത്തിൽ യഹോ​വയ്‌ക്ക്‌ അത്രമാ​ത്രം ചിന്തയു​ണ്ടാ​യി​രു​ന്നു.

5, 6. യഹോ​വ​യു​ടെ നീതിക്കു തെളി​വേ​കുന്ന ഒരു കാര്യം എന്താണ്‌?

5 യഹോവ യഹസ്‌കേ​ലി​നെ ഒരു കാവൽക്കാ​ര​നാ​യി നിയമി​ച്ചു. യഹസ്‌കേ​ലി​നെ ഏൽപ്പിച്ച ആ ദൗത്യം യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്റെ ചില സവി​ശേ​ഷ​തകൾ വെളി​പ്പെ​ടു​ത്തി. നമുക്കു ബലവും പ്രോ​ത്സാ​ഹ​ന​വും പകരുന്ന ആ ഗുണങ്ങ​ളിൽ രണ്ടെണ്ണം മാത്രം നമുക്ക്‌ ഇപ്പോൾ നോക്കാം.

6 നീതി: മുൻവി​ധി​യി​ല്ലാ​തെ നമുക്ക്‌ ഓരോ​രു​ത്തർക്കും വില കല്‌പി​ക്കു​ന്നത്‌ യഹോ​വ​യു​ടെ നീതി​യു​ടെ തെളി​വാണ്‌. ഉദാഹ​ര​ണ​ത്തിന്‌, പലപ്പോ​ഴും ആളുകൾ കൂട്ട​ത്തോ​ടെ യഹസ്‌കേ​ലി​ന്റെ സന്ദേശം തള്ളിക്ക​ള​ഞ്ഞെ​ങ്കി​ലും യഹോവ ഇസ്രാ​യേ​ല്യ​രെ ഒന്നടങ്കം ധിക്കാ​രി​ക​ളാ​യി എഴുതി​ത്ത​ള്ളി​യില്ല. പകരം ഓരോ വ്യക്തി​യും എങ്ങനെ പ്രതി​ക​രി​ക്കു​ന്നെന്ന്‌ യഹോവ ശ്രദ്ധിച്ചു. താൻ വ്യക്തി​ക​ളോ​ടു സംസാ​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യഹോവ പലയി​ട​ങ്ങ​ളി​ലും പറഞ്ഞി​ട്ടുണ്ട്‌. അതിന്‌ ഉദാഹ​ര​ണ​മാണ്‌ ‘ദുഷ്ടാ നീ,’ “ഒരു നീതി​മാൻ” എന്നീ പദപ്ര​യോ​ഗ​ങ്ങ​ളി​ലെ ഏകവച​ന​രൂ​പം. കേൾക്കുന്ന സന്ദേശ​ത്തോട്‌ ഓരോ വ്യക്തി​യും എങ്ങനെ പ്രതി​ക​രി​ക്കു​ന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ യഹോവ അയാളെ ന്യായം വിധി​ക്കു​ന്ന​തെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു.​—യഹ. 33:8, 18-20.

7. യഹോവ ആളുകളെ ന്യായം​വി​ധി​ക്കു​ന്നത്‌ എന്തിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌?

7 യഹോവ ആളുകളെ ന്യായം വിധി​ക്കുന്ന വിധവും ദൈവ​നീ​തി​ക്കു തെളി​വേ​കു​ന്നു. ആളുക​ളോ​ടു കണക്കു ചോദി​ക്കു​ന്നത്‌ അവർ പണ്ടു ചെയ്‌ത കാര്യ​ങ്ങ​ളു​ടെ പേരിലല്ല, മറിച്ച്‌ മുന്നറി​യി​പ്പി​നോട്‌ അവർ ഇപ്പോൾ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌. യഹോവ യഹസ്‌കേ​ലി​നോ​ടു പറഞ്ഞു: “ഞാൻ ദുഷ്ട​നോട്‌, ‘നീ മരിക്കും’ എന്നു പറയു​ന്നെ​ന്നി​രി​ക്കട്ടെ. അപ്പോൾ, അവൻ തന്റെ പാപം വിട്ടു​തി​രിഞ്ഞ്‌ നീതി​ക്കും ന്യായ​ത്തി​നും ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്നെ​ങ്കിൽ . . . അവൻ ജീവി​ച്ചി​രി​ക്കും.” തുടർന്ന്‌ യഹോവ ശ്രദ്ധേ​യ​മായ ഈ പ്രസ്‌താ​വ​ന​യും നടത്തി: “അവൻ ചെയ്‌ത പാപങ്ങ​ളൊ​ന്നു​പോ​ലും അവന്റെ പേരിൽ കണക്കി​ടില്ല.” (യഹ. 33:14-16) അതേസ​മയം ഒരാൾ ഇപ്പോൾ നീതി​മാർഗ​ത്തിൽ അനുസ​ര​ണ​യോ​ടെ നടക്കു​ന്നു​ണ്ടെന്നു കരുതി അതു പിൽക്കാ​ലത്ത്‌ ധിക്കാരം കാണി​ക്കു​ന്ന​തിന്‌ ഒരു ഒഴിക​ഴി​വ​ല്ലെ​ന്നും ഓർക്കുക. കാരണം യഹോവ പറഞ്ഞി​രി​ക്കു​ന്നത്‌ ഇതാണ്‌: “(ഒരു മനുഷ്യൻ) തന്റെ സ്വന്തം നീതി​യിൽ ആശ്രയിച്ച്‌ തെറ്റു ചെയ്യു​ന്നെ​ങ്കിൽ അവന്റെ നീതി​പ്ര​വൃ​ത്തി​കൾ ഒന്നു​പോ​ലും ഓർക്കില്ല. അവൻ തന്റെ തെറ്റു കാരണം മരിക്കും.”​—യഹ. 33:13.

8. പ്രവാ​ച​ക​ന്മാർ നൽകിയ മുന്നറി​യി​പ്പു​കൾ യഹോ​വ​യു​ടെ നീതി​യെ​ക്കു​റിച്ച്‌ എന്തു പഠിപ്പി​ക്കു​ന്നു?

8 യഹോ​വ​യു​ടെ നീതി​ബോ​ധ​ത്തി​നു തെളി​വേ​കുന്ന മറ്റൊരു കാര്യ​വു​മുണ്ട്‌. ഒരു നടപടി​യെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ ആളുകൾക്കു മാറ്റം വരുത്താൻ സമയം കിട്ടുന്ന വിധത്തിൽ യഹോവ മുന്നറി​യി​പ്പു കൊടു​ക്കു​ന്നു എന്നതാണ്‌ അത്‌. ബാബി​ലോൺസേന യരുശ​ലേം നശിപ്പി​ക്കു​ന്ന​തിന്‌ ഏകദേശം ആറു വർഷം മുമ്പാണ്‌ യഹസ്‌കേൽ പ്രവാ​ച​ക​വേല തുടങ്ങി​യത്‌. എന്നാൽ ദൈവ​ജ​ന​ത്തോ​ടു കണക്കു ചോദി​ക്കും എന്ന്‌ അവർക്ക്‌ ആദ്യമാ​യി മുന്നറി​യി​പ്പു കൊടു​ത്തത്‌ യഹസ്‌കേ​ലാ​യി​രു​ന്നില്ല. യരുശ​ലേം നശിപ്പി​ക്ക​പ്പെ​ടു​ന്ന​തി​നു നൂറി​ലേറെ വർഷങ്ങൾക്കു മുമ്പു​തന്നെ യഹോവ മറ്റു പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ അവർക്കു മുന്നറി​യി​പ്പു കൊടു​ത്തു​തു​ട​ങ്ങി​യി​രു​ന്നു. അത്തരത്തിൽ യഹോവ അയച്ച കാവൽക്കാ​രാ​യി​രു​ന്നു ഹോശേയ, യശയ്യ, മീഖ, ഓദേദ്‌, യിരെമ്യ എന്നിവർ. യിരെ​മ്യ​യി​ലൂ​ടെ യഹോവ ഇസ്രാ​യേ​ല്യ​രെ ഇങ്ങനെ ഓർമി​പ്പി​ച്ചു: “ഞാൻ നിയമിച്ച കാവൽക്കാർ, ‘കൊമ്പു​വി​ളി ശ്രദ്ധിക്കൂ!’ എന്നു പറഞ്ഞു.” (യിരെ. 6:17) ഒടുവിൽ ബാബി​ലോൺകാർ യഹോ​വ​യു​ടെ ന്യായ​വി​ധി നടപ്പാക്കി. പക്ഷേ ആ സമയത്ത്‌ അനേകർ മരിച്ചു​വീ​ണ​തി​നു മേലാൽ യഹോ​വ​യെ​യോ കാവൽക്കാ​രായ പ്രവാ​ച​ക​ന്മാ​രെ​യോ പഴിചാ​രി​യി​ട്ടു കാര്യ​മി​ല്ലാ​യി​രു​ന്നു.

9. യഹോവ അചഞ്ചലസ്‌നേഹം തെളി​യി​ച്ചത്‌ എങ്ങനെ?

9 സ്‌നേഹം: നീതി​മാ​ന്മാർക്കു മാത്രമല്ല യഹോവ തന്റെ കാവൽക്കാ​രി​ലൂ​ടെ മുന്നറി​യി​പ്പു കൊടു​ത്തത്‌. യഹോ​വ​യു​ടെ ഹൃദയം തകർത്ത, യഹോ​വ​യു​ടെ പേരിനു കളങ്കം ചാർത്തിയ ദുഷ്ടന്മാർക്കും മുന്നറി​യി​പ്പു​കൾ ലഭിച്ചു. ശരിക്കും അത്‌ യഹോ​വ​യു​ടെ അചഞ്ചലസ്‌നേ​ഹ​ത്തി​ന്റെ തെളി​വാ​യി​രു​ന്നു. ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! യഹോ​വ​യു​ടെ സ്വന്തം ജനമാ​യി​രു​ന്നി​ട്ടും ഇസ്രാ​യേ​ല്യർ വീണ്ടും​വീ​ണ്ടും യഹോ​വയ്‌ക്കു പുറം​തി​രിഞ്ഞ്‌ വ്യാജ​ദൈ​വ​ങ്ങ​ളു​ടെ പുറകേ പോയി. ഇങ്ങനെ അവിശ്വസ്‌തത കാണിച്ച ജനതയെ വ്യഭി​ചാ​രി​ണി​യായ ഒരു ഭാര്യ​യോ​ടു താരത​മ്യം ചെയ്‌തത്‌ യഹോ​വ​യു​ടെ ഹൃദയ​ത്തി​നേറ്റ മുറി​വി​ന്റെ ആഴമാണു വെളി​പ്പെ​ടു​ത്തു​ന്നത്‌. (യഹ. 16:32) എന്നിട്ടും യഹോവ അവരെ പെട്ടെ​ന്നങ്ങ്‌ എഴുതി​ത്ത​ള്ളി​യില്ല. പ്രതി​കാ​രം ചെയ്യു​ന്ന​തി​നു പകരം യഹോവ അനുരഞ്‌ജ​ന​ത്തി​നാ​ണു ശ്രമി​ച്ചത്‌. ന്യായ​വി​ധി​യു​ടെ വാൾ പ്രയോ​ഗി​ക്കാൻ യഹോവ തിടുക്കം കാട്ടി​യില്ല; ഏറ്റവും ഒടുവി​ലാ​ണു ദൈവം ആ വഴി തേടി​യത്‌. എന്തു​കൊണ്ട്‌? ദൈവം യഹസ്‌കേ​ലി​നോ​ടു പറഞ്ഞു: “ദുഷ്ടന്റെ മരണത്തിൽ ഞാൻ ഒട്ടും സന്തോ​ഷി​ക്കു​ന്നില്ല. പകരം, ദുഷ്ടൻ തന്റെ വഴികൾ വിട്ടു​തി​രിഞ്ഞ്‌ ജീവി​ച്ചി​രി​ക്കു​ന്ന​താണ്‌ എന്റെ സന്തോഷം.” (യഹ. 33:11) അതെ, അതായി​രു​ന്നു യഹോ​വ​യു​ടെ ചിന്ത; ഇന്നും അത്‌ അങ്ങനെ​ത​ന്നെ​യാണ്‌.​—മലാ. 3:6.

10, 11. തന്റെ ജനത്തോ​ടുള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാം?

10 ഇസ്രാ​യേ​ല്യ​രോട്‌ ഇടപെ​ട്ട​പ്പോൾ യഹോവ കാണിച്ച നീതി​യും സ്‌നേ​ഹ​വും നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടുന്ന ആളുക​ളു​ടെ മുൻകാ​ല​ജീ​വി​തം, സാംസ്‌കാ​രി​ക​പ​ശ്ചാ​ത്തലം, വംശം, ജാതി, സാമ്പത്തി​ക​സ്ഥി​തി, ഭാഷ എന്നിവ​യു​ടെ​യൊ​ന്നും അടിസ്ഥാ​ന​ത്തിൽ നമ്മൾ ആരെയും വിലയി​രു​ത്ത​രുത്‌. അയാൾ നമ്മുടെ സന്ദേശം കേൾക്കാൻ അയോ​ഗ്യ​നാ​ണെന്ന മുൻവി​ധി പാടില്ല! ഓരോ​രു​ത്തർക്കും തനതായ വ്യക്തി​ത്വ​മു​ണ്ടെന്ന കാര്യം ഓർക്കുക. ഇതാണ്‌ ഒരു പാഠം. യഹോവ പത്രോസ്‌ അപ്പോസ്‌ത​ലനെ പഠിപ്പിച്ച കാര്യം ഇന്നും പ്രസക്ത​മാണ്‌: ‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല. ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.’​—പ്രവൃ. 10:34, 35.

യഹോവ കാണുന്നതുപോലെയാണോ നമ്മൾ ആളുകളെ കാണു​ന്നത്‌? (10-ാം ഖണ്ഡിക കാണുക)

11 സ്വന്തം കാര്യ​ത്തി​ലും നമുക്കു വളരെ ജാഗ്രത വേണം എന്നതാണു മറ്റൊരു പ്രധാ​ന​പാ​ഠം. നമ്മൾ മുൻകാ​ലത്ത്‌ ചെയ്‌ത നീതി​പ്ര​വൃ​ത്തി​കൾ, ഇപ്പോൾ തെറ്റു ചെയ്യു​ന്ന​തി​നുള്ള ഒരു ഒഴിക​ഴി​വല്ല. നമ്മുടെ സന്ദേശം കേൾക്കു​ന്ന​വർക്കുള്ള അതേ പാപ​പ്ര​വ​ണ​തകൾ നമുക്കു​മു​ണ്ടെന്ന്‌ ഓർക്കുക. കൊരി​ന്തി​ലെ സഭയ്‌ക്കു പൗലോസ്‌ അപ്പോസ്‌തലൻ കൊടുത്ത ഉപദേശം നമുക്കും ബാധക​മാണ്‌: “നിൽക്കു​ന്നു എന്നു വിചാ​രി​ക്കു​ന്നവൻ വീഴാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളട്ടെ. പൊതു​വേ ആളുകൾക്ക്‌ ഉണ്ടാകുന്ന പ്രലോ​ഭ​നങ്ങൾ മാത്രമേ നിങ്ങൾക്ക്‌ ഉണ്ടായി​ട്ടു​ള്ളൂ.” (1 കൊരി. 10:12, 13) ‘കുറ​ച്ചൊ​ക്കെ തെറ്റുകൾ ചെയ്‌താ​ലും കുഴപ്പ​മില്ല, കാരണം ഞാൻ നല്ല കാര്യ​ങ്ങ​ളും ചെയ്യു​ന്നു​ണ്ട​ല്ലോ’ എന്നു ചിന്തിച്ച്‌ നമ്മൾ ഒരിക്ക​ലും ‘സ്വന്തം നീതി​യിൽ ആശ്രയി​ക്കില്ല.’ (യഹ. 33:13) യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യിട്ട്‌ എത്ര കാലമാ​യെ​ങ്കി​ലും താഴ്‌മ​യും അനുസ​രി​ക്കാ​നുള്ള സന്നദ്ധത​യും നമുക്കു വളരെ അനിവാ​ര്യ​മാണ്‌.

12. മുമ്പ്‌ നമ്മൾ ഗുരു​ത​ര​മായ പാപം ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ എന്ത്‌ ഓർക്കണം?

12 എന്നാൽ മുമ്പ്‌ ഗുരു​ത​ര​മായ പാപങ്ങൾ ചെയ്‌ത നിങ്ങൾക്ക്‌ ഇപ്പോ​ഴും അതി​നെ​ക്കു​റിച്ച്‌ കുറ്റം​ബോ​ധം തോന്നു​ന്നെ​ങ്കി​ലോ? പശ്ചാത്താ​പ​മി​ല്ലാത്ത ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രെ യഹോവ ശിക്ഷി​ക്കു​മെന്ന്‌ യഹസ്‌കേ​ലി​ന്റെ സന്ദേശം നമ്മളെ പഠിപ്പി​ക്കു​ന്നുണ്ട്‌. എന്നാൽ യഹോവ പ്രതി​കാ​ര​ത്തി​ന്റെ ദൈവ​മ​ല്ലെ​ന്നും സ്‌നേ​ഹ​മാണ്‌ യഹോ​വ​യു​ടെ പ്രമു​ഖ​ഗു​ണ​മെ​ന്നും നമുക്ക്‌ അറിയാം. (1 യോഹ. 4:8) നമുക്കു പശ്ചാത്താ​പ​മു​ണ്ടെന്നു നമ്മുടെ പ്രവൃ​ത്തി​കൾ തെളി​യി​ക്കു​ന്നെ​ങ്കിൽ യഹോവ നമ്മളോ​ടു ക്ഷമിക്കു​മെന്ന്‌ ഓർക്കുക. (യാക്കോ. 5:14, 15) ആത്മീയ​വ്യ​ഭി​ചാ​രം ചെയ്‌ത ഇസ്രാ​യേ​ല്യ​രോ​ടു ക്ഷമിക്കാൻ യഹോവ തയ്യാറാ​യെ​ങ്കിൽ നമ്മളോ​ടും ക്ഷമിക്കും.​—സങ്കീ. 86:5.

“നിന്റെ ജനത്തിന്റെ പുത്ര​ന്മാ​രോട്‌ ഇങ്ങനെ പറയൂ”

13, 14. (എ) കാവൽക്കാർ ഏതുതരം സന്ദേശ​മാണ്‌ അറിയി​ക്കേ​ണ്ടി​യി​രു​ന്നത്‌? (ബി) ഏതു സന്ദേശ​മാണ്‌ യശയ്യ അറിയി​ച്ചത്‌?

13 യഹസ്‌കേൽ 33:2, 3 വായി​ക്കുക. യഹോ​വ​യു​ടെ കാവൽക്കാർ ഏതുതരം സന്ദേശ​മാണ്‌ അറിയി​ക്കേ​ണ്ടി​യി​രു​ന്നത്‌? മുന്നറി​യി​പ്പു​ക​ളാ​യി​രു​ന്നു അതിൽ പ്രധാനം. എന്നാൽ അവർ സന്തോ​ഷ​വാർത്ത​യും അറിയി​ച്ചു. നമുക്ക്‌ ഇപ്പോൾ ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

14 ബി.സി. 778 മുതൽ 732 വരെ സേവിച്ച യശയ്യ, ബാബി​ലോൺകാർ യരുശ​ലേം പിടി​ച്ച​ട​ക്കു​മെ​ന്നും അവി​ടെ​യു​ള്ള​വരെ ബന്ദിക​ളാ​യി കൊണ്ടു​പോ​കു​മെ​ന്നും മുന്നറി​യി​പ്പു നൽകി. (യശ. 39:5-7) എന്നാൽ ദൈവം യശയ്യയി​ലൂ​ടെ ഇങ്ങനെ​യും പറഞ്ഞു: “ശ്രദ്ധിക്കൂ! അതാ, നിന്റെ കാവൽക്കാർ ശബ്ദം ഉയർത്തു​ന്നു. അവർ ഒന്നിച്ച്‌ സന്തോ​ഷാ​രവം മുഴക്കു​ന്നു, യഹോവ സീയോ​നെ വീണ്ടും കൂട്ടി​ച്ചേർക്കു​ന്നത്‌ അവർ വ്യക്തമാ​യി കാണും.” (യശ. 52:8) അതെ, യശയ്യ വളരെ സന്തോ​ഷ​ക​ര​മായ ഒരു വാർത്ത​യും അറിയി​ച്ചു​—സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടും!

15. ഏതു സന്ദേശ​മാണ്‌ യിരെമ്യ അറിയി​ച്ചത്‌?

15 ബി.സി. 647 മുതൽ ബി.സി. 580 വരെ സേവിച്ച യിരെ​മ്യ​യെ പലപ്പോ​ഴും ‘വിനാശം വിളി​ച്ചു​കൂ​വു​ന്നവൻ’ എന്ന്‌ അന്യാ​യ​മാ​യി മുദ്ര​കു​ത്തി​യി​ട്ടുണ്ട്‌. ശരിയാണ്‌, വഴി​തെ​റ്റി​പ്പോയ ഇസ്രാ​യേ​ല്യ​രു​ടെ മേൽ യഹോവ വരുത്താൻപോ​കുന്ന ദുരന്ത​ങ്ങ​ളെ​ക്കു​റിച്ച്‌ യിരെമ്യ അവർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ക​തന്നെ ചെയ്‌തു. a എന്നാൽ അദ്ദേഹം സന്തോ​ഷ​വാർത്ത​യും അറിയി​ച്ചു. ദൈവ​ജനം സ്വദേ​ശ​ത്തേക്കു മടങ്ങി​വന്ന്‌ വീണ്ടും ശുദ്ധാ​രാ​ധന അർപ്പി​ച്ചു​തു​ട​ങ്ങും എന്നതാ​യി​രു​ന്നു ആ വാർത്ത.​—യിരെ. 29:10-14; 33:10, 11.

16. യഹസ്‌കേ​ലി​ന്റെ സന്ദേശം ബാബി​ലോ​ണി​ലെ പ്രവാ​സി​കളെ സഹായി​ച്ചത്‌ എങ്ങനെ?

16 ബി.സി. 613-ൽ കാവൽക്കാ​ര​നാ​യി നിയമി​ത​നായ യഹസ്‌കേൽ ബി.സി. 591 വരെ​യെ​ങ്കി​ലും ആ നിയമ​ന​ത്തിൽ തുടർന്നി​ട്ടുണ്ട്‌. ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ 5-ഉം 6-ഉം അധ്യാ​യ​ങ്ങ​ളിൽ കണ്ടതു​പോ​ലെ, വരാനി​രി​ക്കുന്ന നാശ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം തീക്ഷ്‌ണ​ത​യോ​ടെ ഇസ്രാ​യേ​ല്യർക്കു മുന്നറി​യി​പ്പു കൊടു​ത്തു. അതു​കൊ​ണ്ടു​തന്നെ ആളുക​ളു​ടെ ജീവൻ നഷ്ടമാ​യാ​ലും അദ്ദേഹം അവരുടെ രക്തത്തിന്‌ ഉത്തരവാ​ദി​യ​ല്ലാ​യി​രു​ന്നു. അദ്ദേഹം പ്രവാ​സി​കളെ അറിയിച്ച സന്ദേശം, യരുശ​ലേ​മി​ലുള്ള വിശ്വാ​സ​ത്യാ​ഗി​കളെ യഹോവ ശിക്ഷി​ക്കു​മെ​ന്നുള്ള മുന്നറി​യി​പ്പാ​യി​രു​ന്നു. അതേസ​മയം അത്‌, ആത്മീയ​മാ​യി ശക്തരായി നിൽക്കാൻ ആ പ്രവാ​സി​കളെ സഹായി​ക്കു​ക​യും ഭാവി​പ്ര​വർത്ത​ന​ങ്ങൾക്കാ​യി അവരെ ഒരുക്കു​ക​യും ചെയ്‌തു. 70 വർഷത്തെ പ്രവാ​സ​ജീ​വി​ത​ത്തി​നു ശേഷം യഹോവ ജൂതന്മാ​രു​ടെ ഒരു ശേഷി​പ്പി​നെ ഇസ്രാ​യേ​ലി​ലേക്കു തിരികെ കൊണ്ടു​വ​രു​മാ​യി​രു​ന്നു. (യഹ. 36:7-11) അക്കൂട്ട​ത്തിൽ മിക്കവ​രും, യഹസ്‌കേ​ലി​ന്റെ സന്ദേശ​ത്തി​നു ചെവി​കൊ​ടു​ത്ത​വ​രു​ടെ മക്കളും കൊച്ചു​മ​ക്ക​ളും ഒക്കെ ആയിരി​ക്കു​മാ​യി​രു​ന്നു. ഈ പുസ്‌ത​ക​ത്തി​ന്റെ 3-ാം ഭാഗത്തെ അധ്യാ​യ​ങ്ങ​ളിൽ കണ്ടതു​പോ​ലെ യഹസ്‌കേ​ലിന്‌ ഒരുപാ​ടു സന്തോ​ഷ​വാർത്തകൾ അറിയി​ക്കാ​നു​ണ്ടാ​യി​രു​ന്നു. യരുശ​ലേ​മിൽ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെന്ന്‌ അവ ഉറപ്പു​കൊ​ടു​ത്തു.

17. എപ്പോ​ഴെ​ല്ലാ​മാണ്‌ യഹോവ കാവൽക്കാ​രെ നിയമി​ച്ചി​ട്ടു​ള്ളത്‌?

17 ബി.സി. 607-ലെ യരുശ​ലേ​മി​ന്റെ നാശ​ത്തോ​ട​ടുത്ത്‌ ദൈവ​ജ​ന​ത്തോ​ടു സംസാ​രിച്ച ഈ പ്രവാ​ച​ക​ന്മാ​രെ മാത്ര​മാ​ണോ യഹോവ ഇതുവരെ കാവൽക്കാ​രാ​യി ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌? അല്ല. യഹോ​വ​യു​ടെ ഉദ്ദേശ്യ​നി​വൃ​ത്തി​യോ​ടു ബന്ധപ്പെട്ട സുപ്ര​ധാ​ന​സം​ഭ​വങ്ങൾ നടന്ന ഓരോ സന്ദർഭ​ത്തി​ലും, ദുഷ്ടന്മാർക്കു മുന്നറി​യി​പ്പു നൽകാ​നും സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും യഹോവ കാവൽക്കാ​രെ നിയമി​ച്ചി​ട്ടുണ്ട്‌.

ഒന്നാം നൂറ്റാ​ണ്ടി​ലെ കാവൽക്കാർ

18. യോഹ​ന്നാൻ സ്‌നാ​പ​കന്റെ പ്രവർത്ത​ന​ത്തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രു​ന്നത്‌?

18 എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ യോഹ​ന്നാൻ സ്‌നാ​പകൻ ഒരു കാവൽക്കാ​ര​നാ​യി പ്രവർത്തി​ച്ചു. ജഡിക ഇസ്രാ​യേ​ലി​നെ ഉടൻതന്നെ തള്ളിക്ക​ള​യു​മെന്ന്‌ യോഹ​ന്നാൻ അവർക്കു മുന്നറി​യി​പ്പു കൊടു​ത്തു. (മത്താ. 3:1, 2, 9-11) പക്ഷേ അദ്ദേഹം അതു മാത്രമല്ല ചെയ്‌തത്‌. തിരു​വെ​ഴു​ത്തു​കൾ മുൻകൂ​ട്ടി​പ്പറഞ്ഞ ‘സന്ദേശ​വാ​ഹകൻ’ യോഹ​ന്നാ​നാ​ണെ​ന്നും അദ്ദേഹം മിശി​ഹയ്‌ക്കു​വേണ്ടി വഴി​യൊ​രു​ക്കി​യെ​ന്നും യേശു പറഞ്ഞു. (മലാ. 3:1; മത്താ. 11:7-10) അതിന്റെ ഭാഗമാ​യി യോഹ​ന്നാൻ ഈ സന്തോ​ഷ​വാർത്ത അറിയി​ച്ചു: “ലോക​ത്തി​ന്റെ പാപം നീക്കി​ക്ക​ള​യുന്ന ദൈവ​ത്തി​ന്റെ കുഞ്ഞാട്‌” വന്നുക​ഴി​ഞ്ഞു!​—യോഹ. 1:29, 30.

19, 20. യേശു​വും ശിഷ്യ​ന്മാ​രും കാവൽക്കാ​രാ​യി പ്രവർത്തി​ച്ചത്‌ എങ്ങനെ?

19 കാവൽക്കാ​രിൽ ഏറ്റവും പ്രമുഖൻ യേശു​വാ​യി​രു​ന്നു. യഹസ്‌കേ​ലി​നെ​പ്പോ​ലെ​തന്നെ യേശു​വി​നെ​യും ‘ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ’ അടു​ത്തേ​ക്കാണ്‌ യഹോവ അയച്ചത്‌. (യഹ. 3:17; മത്താ. 15:24) ഇസ്രാ​യേൽ ജനതയെ ഉടൻതന്നെ തള്ളിക്ക​ള​യു​മെ​ന്നും യരുശ​ലേം നശിപ്പി​ക്ക​പ്പെ​ടു​മെ​ന്നും യേശു മുന്നറി​യി​പ്പു കൊടു​ത്തു. (മത്താ. 23:37, 38; 24:1, 2; ലൂക്കോ. 21:20-24) പക്ഷേ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തി​ലാ​ണു യേശു മുഖ്യ​മാ​യും ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌.​—ലൂക്കോ. 4:17-21.

20 ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ശിഷ്യ​ന്മാ​രോ​ടു വ്യക്തമാ​യി ഇങ്ങനെ പറഞ്ഞു: “എപ്പോ​ഴും ഉണർന്നി​രി​ക്കുക.” (മത്താ. 24:42) യേശു​വി​ന്റെ ആ കല്‌പന അനുസ​രി​ച്ചു​കൊണ്ട്‌ അവർ കാവൽക്കാ​രാ​യി പ്രവർത്തി​ച്ചു. യഹോവ ജഡിക ഇസ്രാ​യേ​ലി​നെ​യും ഭൂമി​യി​ലെ യരുശ​ലേം നഗര​ത്തെ​യും തള്ളിക്ക​ള​ഞ്ഞെന്ന്‌ അവർ മുന്നറി​യി​പ്പു കൊടു​ത്തു. (റോമ. 9:6-8; ഗലാ. 4:25, 26) തങ്ങളുടെ മുൻഗാ​മി​ക​ളായ കാവൽക്കാ​രെ​പ്പോ​ലെ​തന്നെ ഇവർക്കും ഒരു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നു​ണ്ടാ​യി​രു​ന്നു. അതിൽ ശ്രദ്ധേ​യ​മായ ഈ പ്രഖ്യാ​പനം അടങ്ങി​യി​രു​ന്നു: ജൂതന്മാ​ര​ല്ലാ​ത്ത​വ​രും ദൈവ​ത്തി​ന്റെ ആത്മാഭി​ഷിക്ത ഇസ്രാ​യേ​ലി​ന്റെ ഭാഗമാ​കും; ഭൂമി​യിൽ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ ക്രിസ്‌തു​വി​നെ സഹായി​ക്കാ​നുള്ള പദവി അവർക്കും ലഭിക്കും.​—പ്രവൃ. 15:14; ഗലാ. 6:15, 16; വെളി. 5:9, 10.

21. പൗലോസ്‌ എന്തു മാതൃക വെച്ചു?

21 ഒന്നാം നൂറ്റാ​ണ്ടി​ലെ കാവൽക്കാ​രിൽ ശ്രദ്ധേ​യ​മായ ഒരു മാതൃ​ക​യാ​യി​രു​ന്നു പൗലോസ്‌ അപ്പോസ്‌തലൻ. അദ്ദേഹം തന്റെ ഉത്തരവാ​ദി​ത്വം വളരെ ഗൗരവ​മാ​യെ​ടു​ത്തു. ആ നിയമനം നിറ​വേ​റ്റാൻ പരാജ​യ​പ്പെ​ട്ടാൽ ആളുക​ളു​ടെ രക്തത്തിനു താൻ ഉത്തരവാ​ദി​യാ​കു​മെന്ന്‌ യഹസ്‌കേ​ലി​നെ​പ്പോ​ലെ​തന്നെ അദ്ദേഹ​ത്തി​നും അറിയാ​മാ​യി​രു​ന്നു. (പ്രവൃ. 20:26, 27) മറ്റു കാവൽക്കാ​രെ​പ്പോ​ലെ പൗലോ​സും ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ക്കുക മാത്രമല്ല, അവരെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും ചെയ്‌തു. (പ്രവൃ. 15:35; റോമ. 1:1-4) ദൈവാ​ത്മാ​വി​ന്റെ സ്വാധീ​ന​ത്തിൽ അദ്ദേഹം യശയ്യയു​ടെ ഈ പ്രവചനം ഉദ്ധരി​ച്ചതു ശ്രദ്ധേ​യ​മാണ്‌: ‘സന്തോ​ഷ​വാർത്ത​യു​മാ​യി വരുന്ന​വന്റെ പാദങ്ങൾ പർവത​ങ്ങ​ളിൽ എത്ര മനോ​ഹരം!’ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ നടത്തുന്ന ദൈവ​രാ​ജ്യ​പ്ര​സം​ഗ​പ്ര​വർത്ത​ന​ത്തോ​ടാ​ണു പൗലോസ്‌ അതിനെ ബന്ധപ്പെ​ടു​ത്തി​യത്‌.​—യശ. 52:7, 8; റോമ. 10:13-15.

22. അപ്പോസ്‌ത​ല​ന്മാ​രു​ടെ കാല​ശേഷം എന്തു സംഭവി​ച്ചു?

22 മുൻകൂ​ട്ടി​പ്പറഞ്ഞ വിശ്വാ​സ​ത്യാ​ഗം അപ്പോസ്‌ത​ല​ന്മാ​രു​ടെ കാല​ശേഷം ക്രിസ്‌തീ​യ​സ​ഭയെ മൂടി​ക്ക​ളഞ്ഞു. (പ്രവൃ. 20:29, 30; 2 തെസ്സ. 2:3-8) വളർച്ച​യു​ടെ ഒരു നീണ്ട കാലഘ​ട്ടം​കൊണ്ട്‌ കളകൾ അഥവാ കപട​ക്രിസ്‌ത്യാ​നി​കൾ, ക്രിസ്‌തു​വി​ന്റെ വിശ്വസ്‌താ​നു​ഗാ​മി​ക​ളായ ഗോത​മ്പി​നെ​ക്കാൾ എണ്ണത്തിൽ പെരുകി. അങ്ങനെ വ്യാ​ജോ​പ​ദേ​ശങ്ങൾ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവ്യ​ക്ത​മായ സന്ദേശത്തെ മറച്ചു​ക​ളഞ്ഞു. (മത്താ. 13:36-43) എന്നാൽ മനുഷ്യ​കാ​ര്യാ​ദി​ക​ളിൽ ഇടപെ​ടാ​നുള്ള യഹോ​വ​യു​ടെ സമയം വന്നപ്പോൾ ആളുകൾക്കു വ്യക്തമായ മുന്നറി​യി​പ്പു നൽകാ​നും അവരെ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും യഹോവ വീണ്ടും കാവൽക്കാ​രെ നിയമി​ച്ചു. അതും ദൈവ​ത്തി​ന്റെ നീതി​യു​ടെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും തെളി​വാ​യി​രു​ന്നു. പക്ഷേ ആരായി​രു​ന്നു ആ കാവൽക്കാർ?

ദുഷ്ടന്മാർക്കു മുന്നറി​യി​പ്പേ​കാൻ വീണ്ടും കാവൽക്കാർ

23. സി. റ്റി. റസ്സലും സഹകാ​രി​ക​ളും ഏതു ദൗത്യം നിറ​വേറ്റി?

23 1914-നു മുമ്പുള്ള വർഷങ്ങ​ളിൽ ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ സഹോ​ദ​ര​നും സഹകാ​രി​ക​ളും ‘സന്ദേശ​വാ​ഹ​ക​നാ​യി’ പ്രവർത്തി​ച്ചു. മിശി​ഹൈ​ക​രാ​ജ്യം സ്ഥാപി​ക്ക​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ ‘വഴി തെളി​ക്കുക’ എന്നതാ​യി​രു​ന്നു ആ സന്ദേശ​വാ​ഹ​കന്റെ ദൗത്യം. b (മലാ. 3:1) ആ കൂട്ടം ഒരു കാവൽക്കാ​ര​നാ​യും പ്രവർത്തി​ച്ചു. അതെ, സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​വും ക്രിസ്‌തു​സാ​ന്നി​ദ്ധ്യ ഘോഷ​ക​നും എന്ന മാസിക ഉപയോ​ഗിച്ച്‌ അവർ ദൈവ​ത്തി​ന്റെ ന്യായ​വി​ധി​യെ​ക്കു​റിച്ച്‌ മുന്നറി​യി​പ്പു കൊടു​ക്കു​ക​യും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രചരി​പ്പി​ക്കു​ക​യും ചെയ്‌തു.

24. (എ) വിശ്വസ്‌ത​യ​ടിമ ഒരു കാവൽക്കാ​ര​നാ​യി പ്രവർത്തി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) മുൻകാ​ല​ങ്ങ​ളി​ലെ കാവൽക്കാ​രു​ടെ മാതൃ​ക​യിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു? (“മാതൃ​കാ​യോ​ഗ്യ​രായ ചില കാവൽക്കാർ” എന്ന ചാർട്ട്‌ കാണുക.)

24 ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​യ​ശേഷം, വിശ്വസ്‌ത​യ​ടി​മ​യാ​യി പ്രവർത്തി​ക്കാൻ യേശു ഒരു ചെറിയ കൂട്ടത്തെ നിയമി​ച്ചു. (മത്താ. 24:45-47) ഇന്നു ഭരണസം​ഘം എന്ന്‌ അറിയ​പ്പെ​ടുന്ന വിശ്വസ്‌ത​നായ ആ അടിമ അന്നുമു​തൽ ഒരു കാവൽക്കാ​ര​നാ​യി പ്രവർത്തി​ച്ചി​ട്ടുണ്ട്‌. ‘ദൈവം പ്രതി​കാ​രം ചെയ്യുന്ന ദിവസത്തെക്കുറിച്ച്‌’ മുന്നറി​യി​പ്പു കൊടു​ക്കു​ന്ന​തിൽ മാത്രമല്ല ‘യഹോ​വ​യു​ടെ പ്രസാ​ദ​ത്തി​ന്റെ വർഷ​ത്തെ​ക്കു​റിച്ച്‌’ ഘോഷി​ക്കു​ന്ന​തി​ലും ആ അടിമ നേതൃ​ത്വ​മെ​ടു​ക്കു​ന്നു.​—യശ. 61:2; 2 കൊരി​ന്ത്യർ 6:1, 2 കൂടെ കാണുക.

25, 26. (എ) ക്രിസ്‌തു​വി​ന്റെ എല്ലാ അനുഗാ​മി​ക​ളും ഏതു ജോലി​യിൽ ഉൾപ്പെ​ടണം, അവർ അത്‌ എങ്ങനെ​യാ​ണു ചെയ്യു​ന്നത്‌? (ബി) അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

25 കാവൽജോ​ലി​ക്കു നേതൃ​ത്വ​മെ​ടു​ക്കു​ന്നതു വിശ്വസ്‌ത​യ​ടി​മ​യാ​ണെ​ങ്കി​ലും തന്റെ അനുഗാ​മി​കൾ ‘എല്ലാവ​രും’ ‘ഉണർന്നി​രി​ക്കണം’ എന്നു യേശു പറഞ്ഞു. (മർക്കോ. 13:33-37) ആത്മീയ​മാ​യി ഉണർന്നി​രു​ന്നു​കൊണ്ട്‌ ആധുനി​ക​കാല കാവൽക്കാ​രനെ വിശ്വസ്‌ത​മാ​യി പിന്തു​ണയ്‌ക്കു​മ്പോൾ നമ്മൾ ആ കല്‌പന അനുസ​രി​ക്കു​ക​യാണ്‌. പ്രസം​ഗി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം നിറ​വേ​റ്റു​ന്നതു നമ്മൾ ഉണർന്നി​രി​ക്കു​ന്നു എന്നതിന്റെ തെളി​വാണ്‌. (2 തിമൊ. 4:2) എന്നാൽ അതിനു നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌? ആളുക​ളു​ടെ ജീവൻ രക്ഷിക്കാ​നുള്ള ആഗ്രഹ​മാണ്‌ ഒരു പ്രധാ​ന​ഘ​ടകം. (1 തിമൊ. 4:16) കാരണം ആധുനി​ക​കാല കാവൽക്കാ​രന്റെ മുന്നറി​യിപ്പ്‌ അവഗണി​ച്ച​തി​ന്റെ പേരിൽ ജനസഹ​സ്ര​ങ്ങൾക്കാണ്‌ ഉടൻതന്നെ ജീവൻ നഷ്ടമാ​കാൻപോ​കു​ന്നത്‌. (യഹ. 3:19) പക്ഷേ നമ്മളെ പ്രചോ​ദി​പ്പി​ക്കുന്ന സുപ്ര​ധാ​ന​ഘ​ടകം മറ്റൊ​ന്നാണ്‌. ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന ഏറ്റവും സന്തോ​ഷ​ക​ര​മായ വാർത്ത ആളുകളെ അറിയി​ക്കാ​നുള്ള ആഗ്രഹ​മാണ്‌ അത്‌. ഇപ്പോൾ ‘യഹോ​വ​യു​ടെ പ്രസാ​ദ​ത്തി​ന്റെ വർഷമാണ്‌.’ നമ്മോ​ടൊ​പ്പം, നീതി​മാ​നും സ്‌നേ​ഹ​വാ​നും ആയ നമ്മുടെ ദൈവത്തെ ആരാധി​ക്കാ​നുള്ള അവസരം അനേക​രു​ടെ​യും മുന്നിൽ ഇന്നും തുറന്നു​കി​ട​ക്കു​ക​യാണ്‌. വളരെ പെട്ടെന്ന്‌, ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ നാശത്തെ അതിജീ​വി​ക്കുന്ന ഭൂവാ​സി​കൾക്കെ​ല്ലാം ദൈവ​പു​ത്ര​നായ ക്രിസ്‌തു​യേ​ശു​വി​ന്റെ കരുണാർദ്ര​മായ ഭരണത്തി​ന്റെ പ്രയോ​ജ​നങ്ങൾ ആസ്വദി​ക്കാ​നാ​കും. ഇത്ര സന്തോ​ഷ​ക​ര​മായ ഒരു വാർത്ത അറിയി​ക്കു​ന്ന​തിൽ ആധുനി​ക​കാല കാവൽക്കാ​രനെ സഹായി​ക്കാ​തി​രി​ക്കാൻ നമുക്കാ​കു​മോ?​—മത്താ. 24:14.

സന്തോഷവാർത്ത അറിയിച്ചുകൊണ്ട്‌ ആധുനി​ക​കാല കാവൽക്കാ​രനെ പിന്തു​ണയ്‌ക്കാൻ നമു​ക്കെ​ല്ലാം വളരെ സന്തോ​ഷ​മാണ്‌ (25-ാം ഖണ്ഡിക കാണുക)

26 എന്നാൽ ഈ ദുഷ്ടവ്യ​വ​സ്ഥി​തി അവസാ​നി​ക്കു​ന്ന​തി​നു മുമ്പു​തന്നെ യഹോവ തന്റെ ജനത്തെ ഐക്യ​മുള്ള ഒരു കൂട്ടമാ​ക്കി​യി​രി​ക്കു​ന്നു. അതു ശരിക്കും ഒരു അത്ഭുതം​ത​ന്നെ​യാണ്‌. അത്‌ എങ്ങനെ സാധ്യ​മാ​യി? രണ്ടു വടിക​ളെ​ക്കു​റി​ച്ചുള്ള ഒരു പ്രവചനം അതു വ്യക്തമാ​യി വരച്ചു​കാ​ട്ടു​ന്നു. അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ അതാണു ചർച്ച ചെയ്യു​ന്നത്‌.

a യിരെ​മ്യ​യു​ടെ പുസ്‌ത​ക​ത്തിൽ ദുരന്തം, കഷ്ടകാലം, ആപത്ത്‌ എന്നതു​പോ​ലുള്ള പദപ്ര​യോ​ഗങ്ങൾ ധാരാളം പ്രാവ​ശ്യം കാണു​ന്നുണ്ട്‌.

b ഈ പ്രവച​ന​ത്തെ​ക്കു​റി​ച്ചും അതിന്റെ നിവൃ​ത്തി​യെ​ക്കു​റി​ച്ചും ഉള്ള വിശദീ​ക​രണം കാണാൻ ദൈവ​രാ​ജ്യം ഭരിക്കു​ന്നു! എന്ന പുസ്‌ത​ക​ത്തി​ലെ “സ്വർഗ​ത്തിൽ ദൈവ​രാ​ജ്യം ജനിച്ചി​രി​ക്കു​ന്നു” എന്ന 2-ാം അധ്യായം കാണുക.