വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 12

“ഞാൻ അവരെ . . . ഒറ്റ ജനതയാ​ക്കും”

“ഞാൻ അവരെ . . . ഒറ്റ ജനതയാ​ക്കും”

യഹസ്‌കേൽ 37:22

മുഖ്യവിഷയം: തന്റെ ജനത്തെ ഒരുമി​ച്ചു​കൂ​ട്ടു​മെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​നം; രണ്ടു വടി​യെ​ക്കു​റി​ച്ചുള്ള പ്രവചനം

1, 2. (എ) പ്രവാ​സി​കൾക്കു ഭയം തോന്നി​യി​രി​ക്കാൻ സാധ്യ​ത​യു​ള്ളത്‌ എന്തു​കൊണ്ട്‌? (ബി) പക്ഷേ ഇത്തവണ എന്തായി​രു​ന്നു വ്യത്യാ​സം? (സി) നമ്മൾ ഏതു ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

 ദൈവം പറഞ്ഞത​നു​സ​രിച്ച്‌, യഹസ്‌കേൽ ഇതിനകം ബാബി​ലോ​ണി​ലെ പ്രവാ​സി​ക​ളോ​ടു ദൃശ്യ​മായ അടയാ​ളങ്ങൾ ഉപയോ​ഗിച്ച്‌ അനേകം പ്രവച​നങ്ങൾ അറിയി​ച്ചു​ക​ഴി​ഞ്ഞു. യഹസ്‌കേൽ അഭിന​യി​ച്ചു​കാ​ണിച്ച ആദ്യത്തെ പ്രവച​ന​ത്തിൽ ഒരു ന്യായ​വി​ധി​സ​ന്ദേശം അടങ്ങി​യി​രു​ന്നു. രണ്ടാമ​ത്തെ​യും മൂന്നാ​മ​ത്തെ​യും പ്രവച​ന​ങ്ങ​ളും തുടർന്നു​ള്ള​വ​യും അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു. (യഹ. 3:24-26; 4:1-7; 5:1; 12:3-6) അതെ, അടയാ​ള​ങ്ങ​ളി​ലൂ​ടെ യഹസ്‌കേൽ ഇതുവരെ അഭിന​യി​ച്ചു​കാ​ണിച്ച എല്ലാ പ്രവച​ന​ങ്ങ​ളും ജൂതന്മാർക്കെ​തി​രെ​യുള്ള അതിശ​ക്ത​മായ ന്യായ​വി​ധി​സ​ന്ദേ​ശ​ങ്ങ​ളാ​യി​രു​ന്നു.

2 ഇപ്പോൾ ഇതാ, യഹസ്‌കേൽ മറ്റൊരു പ്രവചനം അഭിന​യി​ച്ചു​കാ​ണി​ക്കാൻ പോകു​ക​യാണ്‌! അദ്ദേഹം അതിനു തയ്യാ​റെ​ടു​ക്കു​ന്നതു കണ്ടപ്പോൾ ആ പ്രവാ​സി​കൾ എത്രമാ​ത്രം ഭയന്നു​കാ​ണും! ‘ഇത്തവണ അദ്ദേഹം എന്താണോ അറിയി​ക്കാൻപോ​കു​ന്നത്‌’ എന്ന്‌ അവർ ചിന്തി​ച്ചി​രി​ക്കും. പക്ഷേ ഇപ്രാ​വ​ശ്യം അവരെ കാത്തി​രി​ക്കു​ന്ന​തോ? യഹസ്‌കേൽ അഭിന​യി​ക്കാൻപോ​കുന്ന പ്രവചനം മുമ്പ​ത്തേ​തിൽനി​ന്നെ​ല്ലാം തികച്ചും വ്യത്യസ്‌ത​മാണ്‌. അതു ന്യായ​വി​ധി​യു​ടെ ഭയാന​ക​സ​ന്ദേ​ശമല്ല, ശോഭ​ന​മായ ഒരു വാഗ്‌ദാ​ന​മാണ്‌! (യഹ. 37:23) യഹസ്‌കേൽ എന്തു സന്ദേശ​മാണ്‌ ആ പ്രവാ​സി​കളെ അറിയി​ച്ചത്‌? എന്തായി​രു​ന്നു അതിന്റെ അർഥം? ഇന്നത്തെ ദൈവ​ദാ​സ​ന്മാ​രെ അതു ബാധി​ക്കു​ന്നത്‌ എങ്ങനെ? നമുക്കു നോക്കാം.

“ഒറ്റ വടിയാ​യി അവ എന്റെ കൈയിൽ ഇരിക്കും”

3. (എ) ‘യഹൂദയ്‌ക്ക്‌’ എന്ന്‌ എഴുതിയ വടി എന്തിനെ ചിത്രീ​ക​രി​ച്ചു? (ബി) ‘എഫ്രയീ​മി​ന്റെ വടി’ പത്തു-ഗോത്ര രാജ്യത്തെ ചിത്രീ​ക​രി​ച്ചു എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

3 രണ്ടു വടി എടുത്തിട്ട്‌ ഒന്നിൽ ‘യഹൂദയ്‌ക്ക്‌’ എന്നും മറ്റേതിൽ ‘എഫ്രയീ​മി​ന്റെ വടിയായ യോ​സേ​ഫിന്‌’ എന്നും എഴുതാൻ യഹോവ യഹസ്‌കേ​ലി​നോ​ടു പറഞ്ഞു. (യഹസ്‌കേൽ 37:15, 16 വായി​ക്കുക.) ഈ രണ്ടു വടി എന്തി​നെ​യാ​ണു ചിത്രീ​ക​രി​ച്ചത്‌? ‘യഹൂദയ്‌ക്ക്‌’ എന്ന്‌ എഴുതിയ വടി, യഹൂദ​യും ബന്യാ​മീ​നും ചേർന്ന രണ്ടു-ഗോത്ര രാജ്യ​ത്തെ​യാ​ണു ചിത്രീ​ക​രി​ച്ചത്‌. യഹൂദാ​വം​ശ​ത്തിൽപ്പെട്ട രാജാ​ക്ക​ന്മാ​രാണ്‌ ആ രണ്ടു ഗോ​ത്ര​ത്തെ​യും ഭരിച്ചി​രു​ന്നത്‌; കൂടാതെ, പുരോ​ഹി​ത​ന്മാർ സേവി​ച്ചി​രു​ന്നത്‌ യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തി​ലാ​യി​രു​ന്ന​തു​കൊണ്ട്‌ പൗരോ​ഹി​ത്യ​ത്തി​നും ആ രണ്ടു-ഗോത്ര രാജ്യ​വു​മാ​യി ബന്ധമു​ണ്ടാ​യി​രു​ന്നു. (2 ദിന. 11:13, 14; 34:30) അതു​കൊ​ണ്ടു​തന്നെ ദാവീ​ദി​ന്റെ രാജപ​ര​മ്പ​ര​യും ലേവ്യ​പൗ​രോ​ഹി​ത്യ​വും യഹൂദാ​രാ​ജ്യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. ‘എഫ്രയീ​മി​ന്റെ വടിയാ​കട്ടെ’ പത്തു-ഗോത്ര ഇസ്രാ​യേ​ലി​നെ​യാ​ണു ചിത്രീ​ക​രി​ച്ചത്‌. എന്നാൽ ആ വടിക്ക്‌ എഫ്രയീ​മു​മാ​യുള്ള ബന്ധം എന്തായി​രു​ന്നു? പത്തു-ഗോത്ര രാജ്യ​ത്തി​ന്റെ ആദ്യത്തെ രാജാ​വായ യൊ​രോ​ബെ​യാം എഫ്രയീം​ഗോ​ത്ര​ക്കാ​ര​നാ​യി​രു​ന്നു. പിൽക്കാ​ലത്ത്‌ എഫ്രയീം, ഇസ്രാ​യേ​ലി​ലെ ഏറ്റവും പ്രമു​ഖ​മായ ഗോ​ത്ര​മാ​യി​ത്തീ​രു​ക​യും ചെയ്‌തു. (ആവ. 33:17; 1 രാജാ. 11:26) എന്നാൽ ദാവീ​ദി​ന്റെ വംശത്തിൽപ്പെട്ട രാജാ​ക്ക​ന്മാ​രോ ലേവ്യ​പു​രോ​ഹി​ത​ന്മാ​രോ പത്തു-ഗോത്ര ഇസ്രാ​യേ​ലി​ന്റെ ഭാഗമ​ല്ലാ​യി​രു​ന്നു.

4. രണ്ടു വടി ഉപയോ​ഗിച്ച്‌ യഹസ്‌കേൽ ചെയ്‌തത്‌ എന്തി​നെ​യാ​ണു ചിത്രീ​ക​രി​ച്ചത്‌? (അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ചിത്രം കാണുക.)

4 ആ രണ്ടു വടിയും ‘ഒറ്റ വടിയാ​യി​ത്തീ​രേ​ണ്ട​തിന്‌’ അവ ചേർത്തു​പി​ടി​ക്കാൻ യഹസ്‌കേ​ലി​നു നിർദേശം കിട്ടി. യഹസ്‌കേൽ ചെയ്യു​ന്ന​തെ​ല്ലാം അങ്കലാ​പ്പോ​ടെ നോക്കി​നിന്ന പ്രവാ​സി​കൾ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു: “എന്താണ്‌ ഇതി​ന്റെ​യൊ​ക്കെ അർഥം?” ഇതെല്ലാം യഹോവ ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളു​ടെ ഒരു പ്രതീ​ക​മാ​ണെന്ന്‌ അദ്ദേഹം പറഞ്ഞു. ആ രണ്ടു വടി​യെ​ക്കു​റിച്ച്‌ യഹോവ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഞാൻ അവ ഒറ്റ വടിയാ​ക്കും. അങ്ങനെ, ഒറ്റ വടിയാ​യി അവ എന്റെ കൈയിൽ ഇരിക്കും.”—യഹ. 37:17-19.

5. യഹസ്‌കേൽ അഭിന​യി​ച്ചു​കാ​ണിച്ച കാര്യ​ത്തി​ന്റെ അർഥം എന്താണ്‌? (“രണ്ടു വടി ഒന്നായി​ത്തീ​രു​ന്നു” എന്ന ചതുരം കാണുക.)

5 ആ വടികൾ രണ്ടും യോജി​പ്പി​ക്കു​ന്ന​തി​ന്റെ അർഥവും യഹോവ വിശദീ​ക​രി​ച്ചു. (യഹസ്‌കേൽ 37:21, 22 വായി​ക്കുക.) രണ്ടു-ഗോത്ര യഹൂദ​യിൽനി​ന്നുള്ള പ്രവാ​സി​ക​ളെ​യും പത്തു-ഗോത്ര ഇസ്രാ​യേ​ലിൽനി​ന്നുള്ള (എഫ്രയീ​മിൽനി​ന്നുള്ള) പ്രവാ​സി​ക​ളെ​യും ഇസ്രാ​യേൽ ദേശ​ത്തേക്കു കൊണ്ടു​വ​രു​മാ​യി​രു​ന്നു. അങ്ങനെ അവർ ‘ഒറ്റ ജനതയാ​കും.’​—യിരെ. 30:1-3; 31:2-9; 33:7.

6. യഹസ്‌കേൽ 37-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പരസ്‌പ​ര​പൂ​ര​ക​ങ്ങ​ളായ പ്രവച​നങ്ങൾ ഏതെല്ലാം?

6 എത്ര അതിശ​യ​ക​ര​മായ പുനഃ​സ്ഥാ​പ​ന​പ്ര​വ​ച​ന​ങ്ങ​ളാണ്‌ യഹസ്‌കേൽ 37-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌! പരസ്‌പ​ര​പൂ​ര​ക​ങ്ങ​ളായ ആ പ്രവച​ന​ങ്ങ​ള​നു​സ​രിച്ച്‌, യഹോവ അവരെ അടിമ​ത്ത​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​ക്കുക മാത്രമല്ല (1-14 വാക്യങ്ങൾ) അവരുടെ ഇടയിൽ ഐക്യം (15-28 വാക്യങ്ങൾ) പുനഃ​സ്ഥാ​പി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. ആ രണ്ടു പ്രവച​ന​ങ്ങ​ളിൽ അടങ്ങി​യി​രി​ക്കുന്ന പ്രോ​ത്സാ​ഹ​ജ​ന​ക​മായ സന്ദേശം ഇതാണ്‌: അടിമത്തം സ്വാത​ന്ത്ര്യ​ത്തി​നും, ഭിന്നത ഐക്യ​ത്തി​നും വഴിമാ​റും.

യഹോവ എങ്ങനെ​യാണ്‌ ‘അവരെ കൂട്ടി​വ​രു​ത്തി​യത്‌?’

7. 1 ദിനവൃ​ത്താ​ന്തം 9:2, 3-ലെ വിവരണം, ‘ദൈവ​ത്തിന്‌ എല്ലാം സാധ്യ​മാണ്‌’ എന്ന വസ്‌തുത സ്ഥിരീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

7 മാനു​ഷി​ക​വീ​ക്ഷ​ണ​ത്തിൽ നോക്കി​യാൽ, ആ പ്രവാ​സി​കൾക്കു സ്വാത​ന്ത്ര്യം കിട്ടു​ന്ന​തും അവരെ ഒരുമി​പ്പി​ക്കു​ന്ന​തും തികച്ചും അസാധ്യ​മാ​യി​രു​ന്നു. a എന്നാൽ ‘ദൈവ​ത്തിന്‌ എല്ലാം സാധ്യ​മാണ്‌.’ (മത്താ. 19:26) യഹോവ തന്റെ പ്രവചനം നിറ​വേറ്റി. ബി.സി. 537-ൽ ബാബി​ലോ​ണി​ലെ പ്രവാസം അവസാ​നി​ച്ചു. തുടർന്ന്‌ യരുശ​ലേ​മിൽ വന്ന്‌ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ സഹായി​ച്ച​വ​രിൽ ഇരുരാ​ജ്യ​ങ്ങ​ളി​ലെ​യും ആളുകൾ ഉണ്ടായി​രു​ന്നു. ദൈവ​പ്ര​ചോ​ദി​ത​മായ തിരു​വെ​ഴു​ത്തു​കൾ അതു സ്ഥിരീ​ക​രി​ക്കു​ന്നു​മുണ്ട്‌. “യഹൂദ​യു​ടെ​യും ബന്യാ​മീ​ന്റെ​യും എഫ്രയീ​മി​ന്റെ​യും മനശ്ശെ​യു​ടെ​യും വംശജ​രിൽ ചിലർ യരുശ​ലേ​മിൽ താമസ​മാ​ക്കി” എന്ന്‌ അതു പറയുന്നു. (1 ദിന. 9:2, 3; എസ്ര 6:17) അതെ, യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ​തന്നെ പത്തു-ഗോത്ര ഇസ്രാ​യേ​ലിൽപ്പെ​ട്ട​വ​രും രണ്ടു-ഗോത്ര യഹൂദ​യിൽപ്പെ​ട്ട​വ​രും ഒരൊറ്റ കൂട്ടമാ​യി​ത്തീർന്നു.

8. (എ) യശയ്യ എന്താണു പ്രവചി​ച്ചത്‌? (ബി) യഹസ്‌കേൽ 37:21-ൽ നിന്ന്‌ സുപ്ര​ധാ​ന​മായ ഏതു രണ്ടു കാര്യം മനസ്സി​ലാ​ക്കാം?

8 അടിമ​ത്ത​ത്തിൽനിന്ന്‌ സ്വാത​ന്ത്ര്യം കിട്ടുന്ന ഇസ്രാ​യേ​ലി​നും യഹൂദയ്‌ക്കും എന്തു സംഭവി​ക്കു​മെന്ന്‌ അതിനും 200-ഓളം വർഷം മുമ്പ്‌ യശയ്യ പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. ‘ഇസ്രാ​യേ​ലിൽനിന്ന്‌ ചിതറി​പ്പോ​യ​വ​രെ​യും’ ‘യഹൂദ​യിൽനിന്ന്‌ ചിതറി​പ്പോ​യ​വ​രെ​യും’ യഹോവ കൂട്ടി​ച്ചേർക്കു​മെന്ന്‌ അദ്ദേഹം മുൻകൂ​ട്ടി​പ്പ​റഞ്ഞു. അവരെ “ഭൂമി​യു​ടെ നാലു കോണിൽനി​ന്നും,” ‘അസീറി​യ​യിൽനി​ന്നു​പോ​ലും’ കൊണ്ടു​വ​രു​മാ​യി​രു​ന്നു. (യശ. 11:12, 13, 16) അതെ, മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ​തന്നെ യഹോവ ‘ഇസ്രാ​യേ​ല്യ​രെ അവർ ചെന്നെ​ത്തിയ ജനതക​ളു​ടെ ഇടയിൽനിന്ന്‌ ഒരുമി​ച്ചു​കൂ​ട്ടി.’ (യഹ. 37:21) വളരെ പ്രധാ​ന​പ്പെട്ട രണ്ടു കാര്യം ശ്രദ്ധി​ച്ചോ? യഹോവ മേലാൽ ആ പ്രവാ​സി​കളെ ‘യഹൂദ’ എന്നും ‘എഫ്രയീം’ എന്നും രണ്ടായി വിളി​ക്കാ​തെ, ഒരൊറ്റ കൂട്ടമാ​യി കണക്കാക്കി ‘ഇസ്രാ​യേ​ല്യർ’ എന്നു വിളി​ച്ചി​രി​ക്കു​ന്നു. ഇനി, ഇസ്രാ​യേ​ല്യർ ബാബി​ലോൺ എന്ന ഒരൊറ്റ രാഷ്‌ട്ര​ത്തിൽനി​ന്നല്ല പല ജനതക​ളു​ടെ ഇടയിൽനിന്ന്‌ വരുന്ന​താ​യാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌. വാസ്‌ത​വ​ത്തിൽ, അവരെ “നാനാ​ദി​ക്കിൽനി​ന്നും” കൂട്ടി​വ​രു​ത്തു​മാ​യി​രു​ന്നു.

9. ഇസ്രാ​യേ​ലി​ലേക്കു മടങ്ങി​യെ​ത്തിയ പ്രവാ​സി​ക​ളു​ടെ ഇടയിൽ ഐക്യം വളർത്താൻ യഹോവ സഹായി​ച്ചത്‌ എങ്ങനെ?

9 ഇസ്രാ​യേ​ലി​ലേക്കു മടങ്ങി​യെ​ത്തിയ പ്രവാ​സി​ക​ളു​ടെ ഇടയിൽ ഐക്യം വളർത്താൻ യഹോവ എങ്ങനെ​യാ​ണു സഹായി​ച്ചത്‌? യഹോവ അവർക്ക്‌ ആത്മീയ​യി​ട​യ​ന്മാ​രെ നൽകി. അവരിൽ ചിലരാ​യി​രു​ന്നു സെരു​ബ്ബാ​ബേൽ, മഹാപു​രോ​ഹി​ത​നായ യോശുവ, എസ്ര, നെഹമ്യ എന്നിവർ. ഹഗ്ഗായി, സെഖര്യ, മലാഖി എന്നീ പ്രവാ​ച​ക​ന്മാ​രെ​യും ദൈവം നിയമി​ച്ചു. ദൈവ​ത്തി​ന്റെ നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ ആ ജനതയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിന്‌ ഈ വിശ്വസ്‌ത​പു​രു​ഷ​ന്മാർ കഠിനാ​ധ്വാ​നം ചെയ്‌തു. (നെഹ. 8:2, 3) ഇതി​നെ​ല്ലാം പുറമേ ശത്രുക്കൾ ദൈവ​ജ​ന​ത്തിന്‌ എതിരെ മനഞ്ഞ ഗൂഢപ​ദ്ധ​തി​കൾ തകർത്തു​കൊ​ണ്ടും യഹോവ ഇസ്രാ​യേൽ ജനതയെ സംരക്ഷി​ച്ചു.​—എസ്ഥേ. 9:24, 25; സെഖ. 4:6.

തന്റെ ജനത്തിന്റെ ഐക്യം വളർത്താൻ യഹോവ ആത്മീയ​യി​ട​യ​ന്മാ​രെ നൽകി (9-ാം ഖണ്ഡിക കാണുക)

10. സാത്താൻ ഒടുവിൽ ഏതു ലക്ഷ്യം കൈവ​രി​ച്ചു?

10 ദൈവം സ്‌നേ​ഹ​ത്തോ​ടെ ഇത്ര​യേറെ കാര്യങ്ങൾ ചെയ്‌തു​കൊ​ടു​ത്തി​ട്ടും മിക്ക ഇസ്രാ​യേ​ല്യ​രും ശുദ്ധാ​രാ​ധ​ന​യോ​ടു പറ്റിനി​ന്നില്ല. അവർ ചെയ്‌തു​കൂ​ട്ടി​യ​തെ​ല്ലാം, പ്രവാ​സി​ക​ളു​ടെ മടങ്ങി​വ​ര​വി​നു ശേഷം എഴുതിയ ബൈബിൾപുസ്‌ത​ക​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (എസ്ര 9:1-3; നെഹ. 13:1, 2, 15) വാസ്‌ത​വ​ത്തിൽ, സ്വദേ​ശ​ത്തേക്കു മടങ്ങി​യെത്തി ഒരു നൂറ്റാ​ണ്ടി​നു​ള്ളിൽ ഇസ്രാ​യേ​ല്യർ ശുദ്ധാ​രാ​ധ​ന​യിൽനിന്ന്‌ വളരെ​യേറെ അകന്നു​പോ​യി. ഒടുവിൽ യഹോ​വയ്‌ക്ക്‌ അവരോട്‌, “എന്റെ അടു​ത്തേക്കു മടങ്ങി​വരൂ” എന്നു പറയേ​ണ്ടി​വന്നു. (മലാ. 3:7) യേശു ഭൂമി​യിൽ വന്ന സമയമാ​യ​പ്പോ​ഴേ​ക്കും ജൂതമതം അനേകം ഉപവി​ഭാ​ഗ​ങ്ങ​ളാ​യി ഛിദ്രി​ച്ചു​പോ​യി​രു​ന്നു. അവയ്‌ക്കു നേതൃ​ത്വ​മെ​ടു​ത്തി​രു​ന്ന​താ​കട്ടെ, അവിശ്വസ്‌ത​രായ ഇടയന്മാ​രും. (മത്താ. 16:6; മർക്കോ. 7:5-8) അതെ, സമ്പൂർണ​മായ ഐക്യം കൈവ​രി​ക്കു​ന്ന​തിൽനിന്ന്‌ അവരെ തടയാൻ സാത്താനു കഴിഞ്ഞു. എങ്കിലും അവരെ ഒരുമി​പ്പി​ക്കു​മെന്ന യഹോ​വ​യു​ടെ പ്രവചനം നിറ​വേ​റു​ക​തന്നെ ചെയ്യു​മാ​യി​രു​ന്നു. പക്ഷേ എങ്ങനെ?

“എന്റെ ദാസനായ ദാവീ​ദാ​യി​രി​ക്കും അവരുടെ രാജാവ്‌”

11. (എ) തന്റെ ജനത്തെ ഒരുമി​പ്പി​ക്കു​മെ​ന്നുള്ള പ്രവച​ന​ത്തെ​ക്കു​റിച്ച്‌ യഹോവ എന്തു വെളി​പ്പെ​ടു​ത്തി? (ബി) സ്വർഗ​ത്തിൽനിന്ന്‌ പുറന്ത​ള്ള​പ്പെ​ട്ട​ശേഷം സാത്താൻ വീണ്ടും എന്തിനു ശ്രമിച്ചു?

11 യഹസ്‌കേൽ 37:24 വായി​ക്കുക. തന്റെ ‘ദാസനായ ദാവീദ്‌’ അഥവാ യേശു, രാജാ​വാ​യി ഭരണം തുടങ്ങി​യ​തി​നു ശേഷം മാത്രമേ തന്റെ ജനത്തെ ഒരുമി​പ്പി​ക്കു​മെ​ന്നുള്ള പ്രവചനം പൂർണ​മാ​യി നിറ​വേ​റു​ക​യു​ള്ളൂ എന്ന്‌ യഹോവ വെളി​പ്പെ​ടു​ത്തി. 1914-ലാണു യേശു രാജാ​വാ​കു​ന്നത്‌. b (2 ശമു. 7:16; ലൂക്കോ. 1:32) അപ്പോ​ഴേ​ക്കും സ്വാഭാ​വിക ഇസ്രാ​യേ​ലി​നു പകരം, ആത്മാഭി​ഷി​ക്ത​രു​ടെ കൂട്ടമായ ആത്മീയ ഇസ്രാ​യേൽ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. (യിരെ. 31:33; ഗലാ. 3:29) ഇപ്പോൾ, സ്വർഗ​ത്തിൽനിന്ന്‌ പുറന്ത​ള്ള​പ്പെട്ട സാത്താൻ ദൈവ​ജ​ന​ത്തി​ന്റെ ഐക്യം തകർക്കു​ന്ന​തി​നു കൂടു​ത​ലായ ശ്രമം തുടങ്ങി. (വെളി. 12:7-10) ഉദാഹ​ര​ണ​ത്തിന്‌, 1916-ൽ റസ്സൽ സഹോ​ദരൻ മരിച്ച​തോ​ടെ വിശ്വാ​സ​ത്യാ​ഗി​കളെ ഉപയോ​ഗിച്ച്‌ അഭിഷി​ക്ത​രു​ടെ ഇടയിൽ ഭിന്നി​പ്പു​ണ്ടാ​ക്കാൻ സാത്താൻ ശ്രമിച്ചു. എന്നാൽ അധികം വൈകാ​തെ ആ വിശ്വാ​സ​ത്യാ​ഗി​കൾ സംഘടന വിട്ടു​പോ​യി. അന്നു പ്രവർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ത്തി​രുന്ന സഹോ​ദ​ര​ങ്ങളെ ജയിലി​ലാ​ക്കാ​നുള്ള സാത്താന്റെ തന്ത്രവും വിജയം കണ്ടു. പക്ഷേ യഹോ​വ​യു​ടെ ജനത്തെ ഇല്ലാതാ​ക്കാൻ അതിനും കഴിഞ്ഞില്ല. യഹോ​വ​യോ​ടു വിശ്വസ്‌ത​രാ​യി നിന്ന അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാർ തങ്ങൾക്കി​ട​യി​ലെ ഐക്യം നിലനി​റു​ത്തി.

12. ആത്മീയ ഇസ്രാ​യേ​ലി​നെ ഭിന്നി​പ്പി​ക്കാ​നുള്ള സാത്താന്റെ ശ്രമങ്ങൾ പരാജ​യ​പ്പെ​ട്ടത്‌ എന്തു​കൊ​ണ്ടാണ്‌?

12 അതെ, സ്വാഭാ​വിക ഇസ്രാ​യേ​ലി​നു സംഭവി​ച്ചത്‌ ആത്മീയ ഇസ്രാ​യേ​ലി​ന്റെ കാര്യ​ത്തിൽ സംഭവി​ച്ചില്ല. ഭിന്നി​പ്പു​ണ്ടാ​ക്കാ​നുള്ള സാത്താന്റെ കുടി​ല​ത​ന്ത്ര​ങ്ങളെ അവർ ചെറു​ത്തു​നി​ന്നു. സാത്താന്റെ ശ്രമങ്ങൾ പരാജ​യ​പ്പെ​ട്ടത്‌ എന്തു​കൊ​ണ്ടാണ്‌? യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളോ​ടു പറ്റിനിൽക്കാൻ അഭിഷി​ക്തർ തങ്ങളുടെ കഴിവി​ന്റെ പരമാ​വധി ശ്രമി​ച്ച​താ​യി​രു​ന്നു അതിനു കാരണം. അതു​കൊ​ണ്ടു​തന്നെ, തങ്ങളുടെ രാജാ​വായ യേശു​ക്രിസ്‌തു​വി​ന്റെ സംരക്ഷണം അവർക്കു​ണ്ടാ​യി​രു​ന്നു. ആ രാജാവ്‌ ഇന്നും സാത്താന്‌ എതിരെ ജയിച്ചു​മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കുക​യാണ്‌.​—വെളി. 6:2.

തന്റെ ആരാധകർ ഒന്നായി​ത്തീ​രാൻ യഹോവ ഇടയാ​ക്കും

13. രണ്ടു വടി ഒന്നായി​ത്തീ​രു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള പ്രാവചനിക ദൃഷ്ടാന്തം ശുദ്ധാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ ഏതു സുപ്ര​ധാ​ന​സ​ത്യ​മാ​ണു പഠിപ്പി​ക്കു​ന്നത്‌?

13 രണ്ടു വടി ഒന്നായി​ത്തീ​രു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള പ്രവച​ന​ത്തി​നു നമ്മുടെ കാലത്ത്‌ എന്തു പ്രസക്തി​യാ​ണു​ള്ളത്‌? രണ്ടു കൂട്ടർ ഒരുമി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ വർണി​ക്കു​ന്ന​താ​യി​രു​ന്നു പ്രധാ​ന​മാ​യും ആ പ്രവച​ന​മെന്ന്‌ ഓർക്കുക. അതിലു​പരി ആ ഐക്യ​ത്തി​നു പിന്നിൽ പ്രവർത്തി​ക്കു​ന്നത്‌ യഹോ​വ​യാ​ണെന്ന വസ്‌തു​തയ്‌ക്കും അത്‌ അടിവ​ര​യി​ടു​ന്നു. അങ്ങനെ​യെ​ങ്കിൽ രണ്ടു വടി ഒന്നായി​ത്തീ​രു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ഈ പ്രാവ​ച​നി​ക​ദൃ​ഷ്ടാ​ന്തം ശുദ്ധാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ ഏതു സുപ്ര​ധാ​ന​സ​ത്യ​മാ​ണു നമ്മളെ പഠിപ്പി​ക്കു​ന്നത്‌? ലളിത​മാ​യി പറഞ്ഞാൽ ഇതാണ്‌: തന്റെ ആരാധകർ ‘ഒറ്റ വടി​യെ​ന്ന​പോ​ലെ’ ഒന്നായി​ത്തീ​രാൻ യഹോവ ഇടയാ​ക്കും.​—യഹ. 37:19.

14. വടികൾ ഒന്നായി​ത്തീ​രു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള പ്രവച​ന​ത്തി​ന്റെ വലിയ നിവൃത്തി 1919 മുതൽ കണ്ടുതു​ട​ങ്ങി​യത്‌ എങ്ങനെ?

14 രണ്ടു വടി ഒന്നായി​ത്തീ​രു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള പ്രവച​ന​ത്തി​ന്റെ വലിയ നിവൃത്തി 1919 മുതൽ കണ്ടുതു​ടങ്ങി. ആ വർഷമാ​യ​പ്പോ​ഴേ​ക്കും ദൈവ​ജനം ആത്മീയ​മാ​യി ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും ഒരു ആത്മീയ​പ​റു​ദീ​സ​യി​ലേക്കു പ്രവേ​ശി​ച്ചു​തു​ട​ങ്ങു​ക​യും ചെയ്‌തി​രു​ന്നു. അക്കാലത്ത്‌, ഐക്യ​മുള്ള ആ കൂട്ടത്തി​ന്റെ ഭാഗമാ​യി​ത്തീർന്ന​വ​രിൽ ഭൂരി​പ​ക്ഷ​ത്തി​നും സ്വർഗ​ത്തിൽ രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ആകാനുള്ള പ്രത്യാ​ശ​യാ​ണു​ണ്ടാ​യി​രു​ന്നത്‌. (വെളി. 20:6) ഒരു ആലങ്കാ​രി​കാർഥ​ത്തിൽ ഈ അഭിഷി​ക്തർ ‘യഹൂദയ്‌ക്ക്‌’ എന്ന്‌ എഴുതിയ വടി​പോ​ലെ​യാ​യി​രു​ന്നു. കാരണം ദാവീ​ദി​ന്റെ വംശത്തിൽപ്പെട്ട രാജാ​ക്ക​ന്മാ​രും ലേവ്യ​പു​രോ​ഹി​ത​ന്മാ​രും ഉൾപ്പെട്ട ഒരു രാഷ്‌ട്ര​മാ​യി​രു​ന്നു യഹൂദ. എന്നാൽ കാലം കടന്നു​പോ​യ​പ്പോൾ ഈ ആത്മീയ​ജൂ​ത​ന്മാ​രോ​ടൊ​പ്പം ഭൗമി​ക​പ്ര​ത്യാ​ശ​യുള്ള അനേക​മ​നേകം ആളുകൾ വന്നു​ചേ​രാൻ തുടങ്ങി. അവരാ​കട്ടെ ‘എഫ്രയീ​മി​ന്റെ വടി’പോ​ലെ​യാ​യി​രു​ന്നു. കാരണം ദാവീ​ദി​ന്റെ വംശത്തിൽപ്പെട്ട രാജാ​ക്ക​ന്മാ​രും ലേവ്യ​പു​രോ​ഹി​ത​ന്മാ​രും ആ രാഷ്‌ട്ര​ത്തിൽനിന്ന്‌ വരുമാ​യി​രു​ന്നില്ല. ഇന്ന്‌ ആ ഇരുകൂ​ട്ട​രും യഹോ​വ​യു​ടെ ജനമായി യേശു​ക്രിസ്‌തു എന്ന ഒരേ രാജാ​വി​ന്റെ കീഴിൽ ഐക്യ​ത്തോ​ടെ സേവി​ക്കു​ന്നു.​—യഹ. 37:24.

‘അവർ എന്റെ ജനമാ​യി​രി​ക്കും’

15. യഹസ്‌കേൽ 37:26, 27-ലെ പ്രവചനം ഇന്നു നിറ​വേ​റു​ന്നത്‌ എങ്ങനെ?

15 അഭിഷി​ക്ത​രോ​ടൊ​പ്പം ശുദ്ധാ​രാ​ധന അർപ്പി​ക്കാൻ അനേകം ആളുകൾക്കു പ്രേരണ തോന്നു​മെന്ന്‌ യഹസ്‌കേൽ പ്രവച​ന​ത്തിൽത്തന്നെ സൂചന​യുണ്ട്‌. തന്റെ ജനത്തെ​ക്കു​റിച്ച്‌ യഹോവ പറഞ്ഞു: “ഞാൻ അവരെ . . . വർധി​പ്പി​ക്കും,” “എന്റെ കൂടാരം അവർക്കു മീതെ​യു​ണ്ടാ​യി​രി​ക്കും.” (യഹ. 37:26, 27, അടിക്കു​റിപ്പ്‌) യഹസ്‌കേ​ലി​ന്റെ കാലത്തിന്‌ 700-ഓളം വർഷങ്ങൾക്കു ശേഷം അപ്പോസ്‌ത​ല​നായ യോഹ​ന്നാ​നു ലഭിച്ച ഒരു പ്രവച​ന​ത്തി​ലെ വാക്കു​ക​ളാണ്‌ ഇതു നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നത്‌. അവിടെ, ‘ഒരു മഹാപു​രു​ഷാ​ര​ത്തിന്‌,’ ‘സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നവൻ തന്റെ കൂടാ​ര​ത്തിൽ അഭയം നൽകു​ന്ന​താ​യാ​ണു’ പറഞ്ഞി​രി​ക്കു​ന്നത്‌. (വെളി. 7:9, 15) അതെ, ഇന്ന്‌ അഭിഷി​ക്ത​രും മഹാപു​രു​ഷാ​ര​വും ചേർന്ന ദൈവ​ജനം ഒരൊറ്റ ജനതയാ​യി ദൈവ​ത്തി​ന്റെ കൂടാ​ര​ത്തിൽ സുരക്ഷി​ത​ത്വ​ത്തോ​ടെ കഴിയു​ന്നു.

16. ആത്മീയ ഇസ്രാ​യേ​ലും ഭൗമി​ക​പ്ര​ത്യാ​ശ​യു​ള്ള​വ​രും ഒരൊറ്റ കൂട്ടമാ​യി​ത്തീ​രു​ന്ന​തി​നെ​ക്കു​റിച്ച്‌ സെഖര്യ എന്താണു പ്രവചി​ച്ചത്‌?

16 ആത്മീയ​ജൂ​ത​ന്മാ​രും ഭൗമി​ക​പ്ര​ത്യാ​ശ​യു​ള്ള​വ​രും ഒരൊറ്റ കൂട്ടമാ​യി​ത്തീ​രു​മെന്ന കാര്യം സെഖര്യ​യും പ്രവചി​ച്ചി​രു​ന്നു. പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങി​യെ​ത്തിയ ആളായി​രു​ന്നു അദ്ദേഹ​വും. “ജനതക​ളി​ലെ . . . പത്തു പേർ ഒരു ജൂതന്റെ വസ്‌ത്ര​ത്തിൽ . . . മുറുകെ പിടിച്ച്‌” ഇങ്ങനെ പറയും എന്ന്‌ അദ്ദേഹം പറഞ്ഞു: “ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടെന്നു ഞങ്ങൾ കേട്ടു. അതു​കൊണ്ട്‌ ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരു​ക​യാണ്‌.” (സെഖ. 8:23) ‘ഒരു ജൂതൻ’ എന്ന പദപ്ര​യോ​ഗം ഒരൊറ്റ വ്യക്തിയെ അല്ല, മറിച്ച്‌ ഒരു കൂട്ട​ത്തെ​യാണ്‌ അർഥമാ​ക്കു​ന്ന​തെന്നു ‘നിങ്ങൾ’ എന്ന പദപ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നു. ഇന്ന്‌ അത്‌ അഭിഷി​ക്ത​ശേ​ഷി​പ്പി​നെ അഥവാ ആത്മീയ​ജൂ​ത​ന്മാ​രെ ആണ്‌ കുറി​ക്കു​ന്നത്‌. (റോമ. 2:28, 29) “പത്തു പേർ” കുറി​ക്കു​ന്നതു ഭൗമി​ക​പ്ര​ത്യാ​ശ​യു​ള്ള​വ​രെ​യാണ്‌. അവർ അഭിഷി​ക്തരെ “മുറുകെ പിടിച്ച്‌” അവരുടെ ‘കൂടെ പോകു​ന്നു.’ (യശ. 2:2, 3; മത്താ. 25:40) “മുറുകെ പിടിച്ച്‌,” ‘കൂടെ പോകു​ന്നു’ എന്നീ പദപ്ര​യോ​ഗങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌, അഭിഷി​ക്ത​രും ഭൗമി​ക​പ്ര​ത്യാ​ശ​യു​ള്ള​വ​രും സമ്പൂർണ​മായ ഐക്യ​ത്തോ​ടെ ഒരൊറ്റ കൂട്ടമാ​കു​മെ​ന്നാണ്‌.

17. ഇന്നു നമ്മുടെ ഇടയി​ലുള്ള ഐക്യത്തെ യേശു വർണി​ച്ചത്‌ എങ്ങനെ?

17 തന്റെ ആടുക​ളും (അഭിഷി​ക്തർ) “വേറെ ആടുക​ളും” (ഭൗമി​ക​പ്ര​ത്യാ​ശ​യു​ള്ളവർ) ഇടയനായ തന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ “ഒറ്റ ആട്ടിൻകൂ​ട്ട​മാ​കും” എന്നു പറഞ്ഞ​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌, ഒരുമി​പ്പി​ക്ക​ലി​നെ​ക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ പ്രവച​ന​മാ​യി​രു​ന്നി​രി​ക്കാം. (യോഹ. 10:16; യഹ. 34:23; 37:24, 25) നമ്മുടെ പ്രത്യാശ എന്തായാ​ലും, ഇന്നു നമ്മുടെ ഇടയിൽ അതിശ​ക്ത​മായ ആത്മീയ ഐക്യ​മുണ്ട്‌! യേശു​വി​ന്റെ​യും പണ്ടത്തെ പ്രവാ​ച​ക​ന്മാ​രു​ടെ​യും വാക്കുകൾ അക്കാര്യം വളരെ നന്നായി വരച്ചു​കാ​ട്ടു​ന്നു. വ്യാജ​മതം എണ്ണമറ്റ വിഭാ​ഗ​ങ്ങ​ളാ​യി ചിന്നി​ച്ചി​ത​റി​യി​രി​ക്കുന്ന ഇക്കാലത്ത്‌ നമ്മുടെ ഇടയിലെ ഐക്യം എത്ര വിസ്‌മ​യാ​വ​ഹ​മാണ്‌!

ഇന്ന്‌ അഭിഷി​ക്ത​രും “വേറെ ആടുക​ളും” ഐക്യ​ത്തോ​ടെ ‘ഒറ്റ ആട്ടിൻകൂ​ട്ട​മാ​യി’ യഹോ​വയെ ആരാധി​ക്കു​ന്നു (17-ാം ഖണ്ഡിക കാണുക)

‘എന്റെ വിശു​ദ്ധ​മ​ന്ദി​രം എന്നെന്നും അവരുടെ മധ്യേ ഇരിക്കും’

18. യഹസ്‌കേൽ 37:28-ൽ സൂചി​പ്പി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ ദൈവ​ജനം ‘ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​തി​രി​ക്കു​ന്നതു’ വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

18 നമ്മുടെ ഐക്യം ഒരിക്ക​ലും തകർക്ക​പ്പെ​ടി​ല്ലെന്ന്‌ ഉറപ്പു തരുന്ന​താണ്‌ ഒരുമി​പ്പി​ക്ക​ലി​നെ​ക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ പ്രവച​ന​ത്തി​ലെ അവസാ​ന​വാ​ക്കു​കൾ. (യഹസ്‌കേൽ 37:28 വായി​ക്കുക.) യഹോ​വ​യു​ടെ വിശു​ദ്ധ​മ​ന്ദി​രം അഥവാ ശുദ്ധാ​രാ​ധന ദൈവ​ജ​ന​ത്തി​നു ‘മധ്യേ ഇരിക്കു​ന്ന​തു​കൊ​ണ്ടാണ്‌’ അവരുടെ ഇടയിൽ ഐക്യം നിലനിൽക്കു​ന്നത്‌. അവർ സാത്താന്റെ ലോക​ത്തിൽനിന്ന്‌ വേറിട്ട്‌, വിശു​ദ്ധ​രാ​യി നിൽക്കു​ന്നി​ട​ത്തോ​ളം യഹോ​വ​യു​ടെ വിശു​ദ്ധ​മ​ന്ദി​രം അവരുടെ ഇടയിൽ ഉണ്ടായി​രി​ക്കു​ക​യും ചെയ്യും. (1 കൊരി. 6:11; വെളി. 7:14) ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​തി​രി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്നു യേശു ഊന്നി​പ്പ​റഞ്ഞു. ഭൂമി​യി​ലെ അവസാ​ന​രാ​ത്രി​യിൽ തന്റെ ശിഷ്യ​ന്മാർക്കു​വേണ്ടി നടത്തിയ ഹൃദയം​ഗ​മ​മായ പ്രാർഥ​ന​യിൽ യേശു പറഞ്ഞു: ‘പരിശു​ദ്ധ​പി​താ​വേ, അവർ ഒന്നായി​രി​ക്കേ​ണ്ട​തിന്‌ അവരെ കാത്തു​കൊ​ള്ളേ​ണമേ;’ ‘അവർ ലോക​ത്തി​ന്റെ ഭാഗമല്ല. സത്യത്താൽ അവരെ വിശു​ദ്ധീ​ക​രി​ക്കേ​ണമേ.’ (യോഹ. 17:11, 16, 17) ‘ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​തി​രി​ക്കു​ന്ന​തും’ ‘ഒന്നായി​രി​ക്കു​ന്ന​തും’ തമ്മിലുള്ള ബന്ധം യേശു വ്യക്തമാ​ക്കി​യി​രി​ക്കു​ന്നതു കണ്ടോ?

19. (എ) നമ്മൾ ‘ദൈവത്തെ അനുക​രി​ക്കു​ന്ന​വ​രാ​ണെന്ന്‌’ എങ്ങനെ തെളി​യി​ക്കാം? (ബി) മരണത്തിന്റ തലേരാ​ത്രി​യിൽ ഐക്യ​ത്തെ​ക്കു​റി​ച്ചുള്ള ഏതു സുപ്ര​ധാ​ന​സ​ത്യ​മാ​ണു യേശു ഊന്നി​പ്പ​റ​ഞ്ഞത്‌?

19 യേശു ദൈവത്തെ “പരിശു​ദ്ധ​പി​താ​വേ” എന്നു വിളി​ച്ചി​രി​ക്കു​ന്ന​താ​യി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒരേ ഒരു സന്ദർഭ​മാണ്‌ ഇത്‌. യഹോവ എല്ലാ അർഥത്തി​ലും പരിശു​ദ്ധ​നും നേരു​ള്ള​വ​നും ആണ്‌. “ഞാൻ വിശു​ദ്ധ​നാ​യ​തു​കൊണ്ട്‌ നിങ്ങളും വിശു​ദ്ധ​രാ​യി​രി​ക്കണം” എന്ന്‌ യഹോവ പണ്ട്‌ ഇസ്രാ​യേ​ല്യ​രോ​ടു കല്‌പി​ച്ചു. (ലേവ്യ 11:45) ‘ദൈവത്തെ അനുക​രി​ക്കു​ന്ന​വ​രായ’ നമ്മൾ എന്തു ചെയ്യു​മ്പോ​ഴും ആ കല്‌പന ഓർക്കണം. (എഫെ. 5:1; 1 പത്രോ. 1:14, 15) മനുഷ്യ​രു​ടെ കാര്യ​ത്തിൽ, ‘വിശു​ദ്ധ​രാ​യി​രി​ക്കുക’ എന്നതിന്റെ അർഥം “വേറി​ട്ടു​നിൽക്കുക” എന്നാണ്‌. അതു​കൊണ്ട്‌ മരണത്തി​ന്റെ തലേ രാത്രി​യിൽ യേശു പറഞ്ഞ ആ വാക്കുകൾ സൂചി​പ്പി​ച്ചത്‌, ശിഷ്യ​ന്മാ​രു​ടെ ഇടയിൽ ഐക്യ​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ങ്കിൽ അവർ ഈ ലോക​ത്തിൽനി​ന്നും അതിന്റെ വിഭാ​ഗീ​യ​ചി​ന്താ​ഗ​തി​യിൽനി​ന്നും അകന്നു​നിൽക്കണം എന്നാണ്‌.

‘ദുഷ്ടനാ​യ​വ​നിൽനിന്ന്‌ അവരെ കാത്തു​കൊ​ള്ളണം’

20, 21. (എ) യഹോ​വ​യു​ടെ സംരക്ഷ​ക​ശ​ക്തി​യി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കു​ന്നത്‌ എന്താണ്‌? (ബി) നിങ്ങളു​ടെ തീരു​മാ​നം എന്താണ്‌?

20 ഭൂമി​യി​ലെ​ങ്ങു​മുള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യിൽ ഇന്ന്‌ അസാധാ​ര​ണ​മായ ഐക്യം ദൃശ്യ​മാണ്‌. ‘ദുഷ്ടനാ​യ​വ​നിൽനിന്ന്‌ അവരെ കാത്തു​കൊ​ള്ളണം’ എന്ന യേശു​വി​ന്റെ അപേക്ഷയ്‌ക്ക്‌ യഹോവ ഉത്തരം കൊടു​ത്തു എന്നതിന്റെ വ്യക്തമായ തെളി​വാണ്‌ അത്‌. (യോഹ​ന്നാൻ 17:14, 15 വായി​ക്കുക.) ദൈവ​ജ​ന​ത്തി​ന്റെ ഐക്യം തകർക്കാ​നുള്ള സാത്താന്റെ ശ്രമങ്ങൾ അമ്പേ പരാജ​യ​പ്പെ​ടു​ന്നതു കാണു​മ്പോൾ യഹോ​വ​യു​ടെ സംരക്ഷ​ക​ശ​ക്തി​യി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​കു​ന്നി​ല്ലേ? യഹസ്‌കേൽപ്ര​വ​ച​ന​ത്തിൽ കാണുന്ന ആ രണ്ടു വടി തന്റെ കൈയിൽവെച്ച്‌ ഒന്നാകു​ന്ന​താ​യി​ട്ടാണ്‌ യഹോവ പറഞ്ഞി​രി​ക്കു​ന്നത്‌. അതെ, ദൈവ​ജ​ന​ത്തിന്‌ ഇടയിലെ അത്ഭുത​ക​ര​മായ ഐക്യ​ത്തി​നു പിന്നിൽ യഹോ​വ​യാണ്‌, യഹോ​വ​യു​ടെ സംരക്ഷ​ക​ക​ര​ങ്ങ​ളാണ്‌. അവ സാത്താന്റെ എത്തുപാ​ടിന്‌ അതീത​വു​മാണ്‌!

21 അങ്ങനെ​യെ​ങ്കിൽ നമ്മുടെ തീരു​മാ​നം എന്തായി​രി​ക്കണം? നമ്മുടെ ഇടയിലെ അമൂല്യ​മായ ഐക്യം ഊട്ടി​യു​റ​പ്പി​ക്കാൻ നമ്മൾ ഓരോ​രു​ത്ത​രും കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കണം. അതു ചെയ്യാ​നാ​കുന്ന സുപ്ര​ധാ​ന​മായ ഒരു വിധം ഏതാണ്‌? യഹോ​വ​യു​ടെ ആത്മീയാ​ല​യ​ത്തിൽ പതിവാ​യി ശുദ്ധാ​രാ​ധന അർപ്പി​ക്കുക. അത്തരം ആരാധ​ന​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്താ​ണെന്നു തുടർന്നുള്ള അധ്യാ​യ​ങ്ങ​ളിൽ നമ്മൾ കാണും.

a യഹസ്‌കേ​ലിന്‌ ഈ പ്രവചനം ലഭിക്കു​ന്ന​തിന്‌ ഏതാണ്ട്‌ രണ്ടു നൂറ്റാണ്ടു മുമ്പ്‌ പത്തു-ഗോത്ര രാജ്യ​ക്കാ​രെ (‘എഫ്രയീ​മി​ന്റെ വടി’) അസീറി​യ​ക്കാർ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി​രു​ന്നു.​— 2 രാജാ. 17:23.

b ഈ പുസ്‌ത​ക​ത്തി​ന്റെ 8-ാം അധ്യാ​യ​ത്തിൽ ഈ പ്രവചനം വിശദ​മാ​യി ചർച്ച ചെയ്‌തി​ട്ടുണ്ട്‌.