വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ​—ഒരു അവലോ​കനം

പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ​—ഒരു അവലോ​കനം

യഹസ്‌കേൽ പ്രവച​ന​ത്തി​ന്റെ പല വിശദാം​ശ​ങ്ങൾക്കും കാലങ്ങൾകൊണ്ട്‌ വന്ന മാറ്റങ്ങ​ളെ​ക്കു​റിച്ച്‌ വീക്ഷാ​ഗോ​പു​ര​ത്തി​ലൂ​ടെ നമ്മൾ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. കൂടു​ത​ലായ ചില പൊരു​ത്ത​പ്പെ​ടു​ത്ത​ലു​ക​ളെ​ക്കു​റിച്ച്‌, യഹോവ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്നു! എന്ന ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ ചർച്ച ചെയ്‌തി​രി​ക്കു​ന്നു. നമുക്ക്‌ ഇപ്പോൾ, താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താ​നാ​കു​മോ എന്നു നോക്കാം.

ജീവി​ക​ളു​ടെ നാലു മുഖം എന്തി​നെ​യാ​ണു പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌?

മുമ്പ്‌ മനസ്സി​ലാ​ക്കി​യി​രു​ന്നത്‌: ജീവി​ക​ളു​ടെ അഥവാ കെരൂ​ബു​ക​ളു​ടെ നാലു മുഖങ്ങളിൽ ഓരോ​ന്നും പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌ യഹോ​വ​യു​ടെ നാലു പ്രമു​ഖ​ഗു​ണ​ങ്ങ​ളിൽ ഓരോ​ന്നി​നെ​യാണ്‌.

മാറ്റം: ജീവി​ക​ളു​ടെ നാലു മുഖങ്ങ​ളിൽ ഓരോ​ന്നും യഹോ​വ​യു​ടെ നാലു പ്രമു​ഖ​ഗു​ണ​ങ്ങ​ളിൽ ഓരോ​ന്നി​നെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നെ​ങ്കി​ലും ആ നാലു മുഖവും​കൂ​ടി ഒന്നിച്ചെടുത്താൽ അതു പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌ യഹോ​വ​യു​ടെ എല്ലാ ഗുണങ്ങ​ളെ​യു​മാണ്‌. കൂടാതെ, യഹോവ എത്രയ​ധി​കം ശക്തിയും മഹത്ത്വ​വും ഉള്ളവനാ​ണെന്ന കാര്യ​വും ആ നാലു മുഖങ്ങൾ നമ്മളെ ഓർമി​പ്പി​ക്കു​ന്നു.

മാറ്റത്തി​നു പിന്നിലെ കാരണം: ദൈവ​വ​ച​ന​ത്തിൽ നാല്‌ എന്ന സംഖ്യ മിക്ക​പ്പോ​ഴും തികവി​നെ​യാ​ണു കുറി​ക്കു​ന്നത്‌; അതായത്‌ ഒന്നും ഒഴിവാ​ക്കാ​തെ എല്ലാം ഉൾപ്പെ​ടു​ത്തു​ന്നു എന്ന്‌ അർഥം. അതു​കൊണ്ട്‌ ആ നാലു മുഖവും ഒന്നി​ച്ചെ​ടു​ത്താൽ, അവ ഒറ്റപ്പെട്ട നാലു ഗുണങ്ങളല്ല, പകരം യഹോ​വ​യു​ടെ ഭയാദ​രവ്‌ ഉണർത്തുന്ന വ്യക്തി​ത്വ​ത്തി​ന്റെ അടിസ്ഥാ​ന​മാണ്‌. ഇനി, ആ ഓരോ മുഖവും പ്രതാ​പ​ത്തെ​യും ശക്തി​യെ​യും സൂചി​പ്പി​ക്കുന്ന ജീവി​ക​ളു​ടേ​താ​യി​രു​ന്നു എന്നതും ശ്രദ്ധേ​യ​മാണ്‌. എന്നാൽ ഓരോ കെരൂ​ബി​ന്റെ​യും നാലു മുഖങ്ങൾ സൂചി​പ്പിച്ച, സൃഷ്ടി​ക​ളു​ടെ ഈ നാലു പ്രതി​നി​ധി​ക​ളും ശക്തരാ​ണെ​ങ്കി​ലും അവ യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​നു കീഴെ​യാ​ണു നിന്നി​രു​ന്നത്‌. യഹോവ എല്ലാറ്റി​നെ​യും ഭരിക്കുന്ന അത്യു​ന്ന​ത​പ​ര​മാ​ധി​കാ​രി​യാണ്‌ എന്ന വസ്‌തു​ത​യ്‌ക്ക്‌ ഇത്‌ അടിവ​ര​യി​ടു​ന്നു.

സെക്രട്ടറിയുടെ എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള മനുഷ്യൻ ആരെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

മുമ്പ്‌ മനസ്സി​ലാ​ക്കി​യി​രു​ന്നത്‌: എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള മനുഷ്യൻ അഭിഷി​ക്ത​ശേ​ഷി​പ്പി​നെ​യാ​ണു പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌. പ്രസംഗ-ശിഷ്യ​രാ​ക്കൽ വേലയി​ലൂ​ടെ അഭിഷി​ക്തർ ഇന്ന്‌, ‘മഹാപു​രു​ഷാ​ര​ത്തി​ന്റെ’ ഭാഗമാ​കു​ന്ന​വ​രു​ടെ നെറ്റി​യിൽ ആലങ്കാ​രി​ക​മാ​യി ഒരു അടയാ​ള​മി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.​—വെളി. 7:9.

മാറ്റം: സെക്ര​ട്ട​റി​യു​ടെ എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള മനുഷ്യൻ പ്രതീ​ക​പ്പെ​ടു​ത്തു​ന്നതു യേശു​ക്രി​സ്‌തു​വി​നെ​യാണ്‌. ‘മഹാക​ഷ്ട​ത​യു​ടെ’ സമയത്ത്‌ ചെമ്മരി​യാ​ടു​ക​ളാ​യി ന്യായം വിധി​ക്ക​പ്പെ​ടുന്ന മഹാപു​രു​ഷാ​ര​ത്തിന്‌ അടയാ​ള​മി​ടു​ന്നതു യേശു​വാ​യി​രി​ക്കും.​—മത്താ. 24:21.

മാറ്റത്തി​നു പിന്നിലെ കാരണം: ന്യായം വിധി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ തന്റെ പുത്ര​നെ​യാണ്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നത്‌. (യോഹ. 5:22, 23) ‘ചെമ്മരി​യാ​ടു​കൾ’ ആരാ​ണെ​ന്നും ‘കോലാ​ടു​കൾ’ ആരാ​ണെ​ന്നും അന്തിമ​മാ​യി വിധി​ക്കു​ന്നതു യേശു​വാ​യി​രി​ക്കു​മെന്നു മത്തായി 25:31-33 സൂചി​പ്പി​ക്കു​ന്നു.

വേശ്യകളായ ഒഹൊല, ഒഹൊ​ലീബ എന്നീ സഹോ​ദ​രി​മാർ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ വിഭാ​ഗ​ങ്ങ​ളായ കത്തോ​ലി​ക്കാ​സ​ഭ​യെ​യും പ്രോ​ട്ട​സ്റ്റന്റ്‌ മതവി​ഭാ​ഗ​ത്തെ​യും മുൻനി​ഴ​ലാ​ക്കു​ന്നു​ണ്ടോ?

മുമ്പ്‌ മനസ്സി​ലാ​ക്കി​യി​രു​ന്നത്‌: ചേച്ചി​യായ ഒഹൊല (ഇസ്രാ​യേ​ലി​ന്റെ തലസ്ഥാ​ന​മായ ശമര്യ) കത്തോ​ലി​ക്കാ​സ​ഭ​യെ​യാ​ണു ചിത്രീ​ക​രി​ക്കു​ന്നത്‌. ഇളയവ​ളായ ഒഹൊ​ലീബ (യഹൂദ​യു​ടെ തലസ്ഥാ​ന​മായ യരുശ​ലേം) പ്രോ​ട്ട​സ്റ്റന്റ്‌ മതവി​ഭാ​ഗ​ത്തെ​യും ചിത്രീ​ക​രി​ക്കു​ന്നു.

മാറ്റം: വേശ്യ​ക​ളായ ഈ സഹോ​ദ​രി​മാർ ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽപ്പെട്ട ഏതെങ്കി​ലും മതവി​ഭാ​ഗ​ങ്ങ​ളു​ടെ പ്രാവ​ച​നി​ക​മാ​തൃ​ക​കളല്ല. വാസ്‌ത​വ​ത്തിൽ, തന്റെ വിശ്വ​സ്‌ത​ജ​ന​മാ​യി​രു​ന്നവർ ആത്മീയ​വ്യ​ഭി​ചാ​രം ചെയ്‌താൽ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നും എന്നു നമ്മളെ പഠിപ്പി​ക്കു​ക​യാണ്‌ ആ വിവര​ണ​ത്തി​ന്റെ ഉദ്ദേശ്യം. എല്ലാ വ്യാജ​മ​ത​ങ്ങ​ളെ​ക്കു​റി​ച്ചും യഹോ​വ​യ്‌ക്കു തോന്നു​ന്നത്‌ ഇതു​പോ​ലെ​ത​ന്നെ​യാണ്‌.

മാറ്റത്തി​നു പിന്നിലെ കാരണം: ഒഹൊ​ല​യും ഒഹൊ​ലീ​ബ​യും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ പ്രാവ​ച​നി​ക​മാ​തൃ​ക​ക​ളാ​ണെന്നു തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നില്ല. കാരണം, ഇസ്രാ​യേ​ലും യഹൂദ​യും ഒരിക്കൽ യഹോ​വ​യു​ടെ വിശ്വ​സ്‌ത​ഭാ​ര്യ​മാ​രെ​പ്പോ​ലെ ആയിരു​ന്നു; എന്നാൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തിന്‌ ഒരിക്ക​ലും യഹോ​വ​യു​മാ​യി അത്തര​മൊ​രു ബന്ധമു​ണ്ടാ​യി​രു​ന്നി​ട്ടില്ല. ഇതിനു പുറമേ, യഹോ​വ​യു​ടെ അവിശ്വ​സ്‌ത​ജ​നത്തെ വേശ്യ​ക​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യഹസ്‌കേൽ 16-ഉം 23-ഉം അധ്യാ​യങ്ങൾ അവർക്കു മാറ്റത്തി​ന്റെ​യും പുനഃ​സ്ഥാ​പ​ന​ത്തി​ന്റെ​യും പ്രത്യാശ പകർന്നു; പക്ഷേ ബാബി​ലോൺ എന്ന മഹതി​യു​ടെ ഭാഗമായ ക്രൈ​സ്‌ത​വ​ലോ​ക​ത്തിന്‌ അങ്ങനെ​യൊ​രു പ്രത്യാ​ശ​യില്ല.

ക്രൈസ്‌തവലോകം വിശ്വാ​സ​ത്യാ​ഗം സംഭവിച്ച പുരാ​ത​ന​യ​രു​ശ​ലേ​മി​ന്റെ പ്രതി​മാ​തൃ​ക​യാ​ണോ?

മുമ്പ്‌ മനസ്സി​ലാ​ക്കി​യി​രു​ന്നത്‌: അവിശ്വ​സ്‌തത കാണിച്ച യരുശ​ലേം ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ പ്രാവ​ച​നി​ക​മാ​തൃ​ക​യാണ്‌. അതു​കൊണ്ട്‌ യരുശ​ലേ​മി​ന്റെ നാശം പ്രാവ​ച​നി​ക​മാ​യി ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ നാശത്തെ മുൻനി​ഴ​ലാ​ക്കി.

മാറ്റം: അവിശ്വ​സ്‌ത​യ​രു​ശ​ലേ​മിൽ നിലനിന്ന വിഗ്ര​ഹാ​രാ​ധ​ന​യെ​യും വ്യാപ​ക​മായ ധാർമി​കാ​ധഃ​പ​ത​ന​ത്തെ​യും കുറിച്ച്‌ വായി​ക്കു​മ്പോൾ, ഇന്നു ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ നടക്കുന്ന കാര്യങ്ങൾ നമ്മൾ ഓർത്തു​പോ​യേ​ക്കാം എന്നതു ശരിയാണ്‌. പക്ഷേ ക്രൈ​സ്‌ത​വ​ലോ​കം യരുശ​ലേ​മി​ന്റെ പ്രതി​മാ​തൃ​ക​യാ​ണെന്നു നമ്മൾ ഇപ്പോൾ പറയാ​റില്ല.

മാറ്റത്തി​നു പിന്നിലെ കാരണം: ക്രൈ​സ്‌ത​വ​ലോ​കം യരുശ​ലേ​മി​ന്റെ പ്രതി​മാ​തൃ​ക​യാ​ണെന്നു പറയാൻ വ്യക്തമായ തിരു​വെ​ഴു​ത്ത​ടി​സ്ഥാ​ന​മില്ല. യരുശ​ലേം ഒരിക്കൽ ശുദ്ധാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി​രു​ന്നു. എന്നാൽ ക്രൈ​സ്‌ത​വ​ലോ​കം ഒരിക്ക​ലും ദൈവ​ത്തി​നു ശുദ്ധമായ ആരാധന അർപ്പി​ച്ചി​ട്ടില്ല. ഇനി, യരുശ​ലേ​മിന്‌ യഹോ​വ​യു​ടെ ക്ഷമ ലഭിച്ച ഒരു സമയമു​ണ്ടാ​യി​രു​ന്നു. പക്ഷേ ക്രൈ​സ്‌ത​വ​ലോ​ക​ത്തിന്‌ ഒരിക്ക​ലും യഹോ​വ​യു​ടെ ക്ഷമ ലഭിക്കില്ല.

ഉണങ്ങിയ അസ്ഥിക​ളു​ടെ താഴ്‌വ​ര​യെ​ക്കു​റി​ച്ചുള്ള പ്രവചനം നിറ​വേ​റി​യത്‌ എങ്ങനെ?

മുമ്പ്‌ മനസ്സി​ലാ​ക്കി​യി​രു​ന്നത്‌: ഉപദ്ര​വ​ങ്ങൾക്കു വിധേ​യ​രായ അഭിഷി​ക്തർ 1918-ൽ ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമ​ത്ത​ത്തി​ലാ​യി. അവരുടെ പ്രവർത്ത​നങ്ങൾ ഏതാണ്ട്‌ മുഴു​വ​നാ​യി നിലച്ചു​പോയ ആ സമയത്ത്‌ അവർ മരണതു​ല്യ​മായ ഒരു അവസ്ഥയി​ലാ​യി​രു​ന്നു. 1919-ൽ യഹോ​വ​യിൽനിന്ന്‌ പുതു​ജീ​വൻ ലഭിച്ച അവർ ദൈവ​രാ​ജ്യ​ഘോ​ഷ​ക​രാ​യി പ്രവർത്തി​ച്ചു​തു​ട​ങ്ങി​യ​പ്പോൾ ഹ്രസ്വ​മായ ആ അടിമത്തം അവസാ​നി​ച്ചു.

മാറ്റം: മരണതു​ല്യ​മായ ആത്മീയാ​ടി​മത്തം 1918-നും ഏറെ നാൾ മുമ്പ്‌ തുടങ്ങി. എ.ഡി. രണ്ടാം നൂറ്റാ​ണ്ടിൽ ആരംഭിച്ച്‌ എ.ഡി. 1919-ൽ അവസാ​നിച്ച ദീർഘ​മായ ഒരു കാലഘട്ടം മുഴുവൻ അവർ ആ ആത്മീയാ​ടി​മ​ത്ത​ത്തിൽ കഴിഞ്ഞു. ഗോത​മ്പി​നെ​യും കളക​ളെ​യും കുറി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ക​ഥ​യിൽ സൂചി​പ്പി​ച്ചി​രി​ക്കുന്ന, വളർച്ച​യു​ടെ നീണ്ട കാലഘ​ട്ട​വു​മാ​യി ഇതു ചേർന്നു​പോ​കു​ന്നു.

മാറ്റത്തി​നു പിന്നിലെ കാരണം: പുരാതന ഇസ്രാ​യേ​ലി​ന്റെ അടിമത്തം ദീർഘ​കാ​ലം നീണ്ടു​നിന്ന ഒന്നായി​രു​ന്നു. ബി.സി. 740-ൽ ആരംഭിച്ച ആ അടിമത്തം ബി.സി. 537-ലാണ്‌ അവസാ​നി​ച്ചത്‌. യഹസ്‌കേൽ പ്രവചനം ആ അസ്ഥികളെ “ഉണങ്ങിയ,” ‘വരണ്ടു​ണ​ങ്ങിയ’ എന്നെല്ലാം വിളി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവ പ്രതി​നി​ധാ​നം ചെയ്‌തവർ, മരിച്ച അവസ്ഥയിൽ ഏറെക്കാ​ലം കഴി​യേ​ണ്ടി​വ​രു​മെന്ന്‌ അനുമാ​നി​ക്കാം. ഇതിനു പുറമേ, ആ അസ്ഥികൾ ജീവനി​ലേക്കു വരുന്ന​തും പതി​യെ​പ്പ​തി​യെ, ഏറെക്കാ​ലം​കൊണ്ട്‌ ആയിരി​ക്കു​മെ​ന്നും പ്രവചനം സൂചി​പ്പി​ക്കു​ന്നു.

രണ്ടു വടി ഒന്നാകു​ന്ന​തി​ന്റെ അർഥം എന്താണ്‌?

മുമ്പ്‌ മനസ്സി​ലാ​ക്കി​യി​രു​ന്നത്‌: ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ കാലത്ത്‌ കുറച്ച്‌ സമയ​ത്തേക്ക്‌ ദൈവ​ജ​ന​ത്തിന്‌ ഇടയിൽ അനൈ​ക്യം നിലനി​ന്നെ​ങ്കി​ലും 1919-ൽ അഭിഷി​ക്ത​ശേ​ഷി​പ്പി​ലെ വിശ്വ​സ്‌ത​രായ അംഗങ്ങൾ ഐക്യം വീണ്ടെ​ടു​ത്തു.

മാറ്റം: തന്റെ ആരാധകർ ഒന്നായി​ത്തീ​രാൻ ഇടയാ​ക്കു​ന്നത്‌ യഹോ​വ​യാ​ണെന്നു പ്രവചനം സൂചി​പ്പി​ക്കു​ന്നു. 1919-നു ശേഷമുള്ള വർഷങ്ങ​ളിൽ, അഭിഷി​ക്ത​ശേ​ഷി​പ്പി​നോ​ടൊ​പ്പം ഭൗമി​ക​പ്ര​ത്യാ​ശ​യുള്ള അനേക​മ​നേകം ആളുകൾ വന്നു​ചേ​രാൻ തുടങ്ങി. ഇന്ന്‌ ഇരുകൂ​ട്ട​രും ഒരൊറ്റ ജനമായി യഹോ​വയെ ആരാധി​ക്കു​ന്നു.

മാറ്റത്തി​നു പിന്നിലെ കാരണം: ഒരു വടി രണ്ടായി ഒടിച്ചിട്ട്‌ പിന്നീട്‌ ഒന്നിപ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചല്ല പ്രവചനം പറയു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ആ പ്രവചനം സൂചി​പ്പി​ക്കു​ന്നത്‌, ഒരു കൂട്ടം ആദ്യം വിഭജി​ക്ക​പ്പെ​ട്ടിട്ട്‌ പിന്നീട്‌ ഒന്നായി​ത്തീ​രു​ന്ന​തി​നെ​ക്കു​റി​ച്ചല്ല, മറിച്ച്‌ രണ്ടു വ്യത്യ​സ്‌ത​കൂ​ട്ടങ്ങൾ ഒന്നായി​ത്തീ​രു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌.

മാഗോഗിലെ ഗോഗ്‌ ആരാണ്‌?

മുമ്പ്‌ മനസ്സി​ലാ​ക്കി​യി​രു​ന്നത്‌: സ്വർഗ​ത്തിൽനിന്ന്‌ പുറന്ത​ള്ള​പ്പെട്ട സാത്താനെ പ്രാവ​ച​നി​ക​മാ​യി വിളി​ച്ചി​രി​ക്കുന്ന പേരാണ്‌ ‘മാഗോ​ഗി​ലെ ഗോഗ്‌.’

മാറ്റം: മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ ശുദ്ധാ​രാ​ധ​കരെ ആക്രമി​ക്കാ​നി​രി​ക്കുന്ന ഭൂരാ​ഷ്‌ട്ര​ങ്ങ​ളു​ടെ ഒരു സഖ്യമാ​ണു മാഗോ​ഗി​ലെ ഗോഗ്‌.

മാറ്റത്തി​നു പിന്നിലെ കാരണം: ഗോഗി​നെ ഇരപി​ടി​യൻ പക്ഷികൾക്ക്‌ ആഹാര​മാ​യി കൊടു​ക്കു​മെ​ന്നും ഗോഗി​നു ഭൂമി​യിൽ ഒരു ശ്‌മശാ​ന​സ്ഥലം ഒരുക്കു​മെ​ന്നും പ്രവച​ന​ങ്ങ​ളിൽ പറഞ്ഞി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഗോഗ്‌ ഒരു ആത്മവ്യ​ക്തി​യ​ല്ലെന്നു നമുക്കു നിഗമനം ചെയ്യാം. കൂടാതെ, ഗോഗി​ന്റെ ആക്രമ​ണ​ത്തെ​ക്കു​റി​ച്ചുള്ള വിശദാം​ശ​ങ്ങ​ളോ​ടു സമാന​ത​യുള്ള ദാനി​യേ​ലി​ലെ​യും വെളി​പാ​ടി​ലെ​യും വിവര​ണ​ങ്ങ​ളും ദൈവ​ജ​ന​ത്തിന്‌ എതിരെ ഭൂരാ​ഷ്‌ട്രങ്ങൾ നടത്തുന്ന ആക്രമ​ണ​ത്തെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌.​—ദാനി. 11:40, 44, 45; വെളി. 17:14; 19:19.

അപ്പോസ്‌തലനായ പൗലോസ്‌ പിൽക്കാ​ലത്ത്‌ ചർച്ച ചെയ്‌ത ആത്മീയാലയം തന്നെയാണോ യഹസ്‌കേ​ലും കണ്ടത്‌?

മുമ്പ്‌ മനസ്സി​ലാ​ക്കി​യി​രു​ന്നത്‌: അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വിശദീ​ക​രിച്ച ആത്മീയാ​ല​യം​ത​ന്നെ​യാണ്‌ യഹസ്‌കേൽ ദർശന​ത്തിൽ കണ്ടത്‌.

മാറ്റം: യഹസ്‌കേൽ ദർശന​ത്തിൽ കണ്ടത്‌ എ.ഡി. 29-ൽ നിലവിൽ വന്ന ആത്മീയാ​ല​യമല്ല, പകരം പ്രവാ​സ​ത്തി​നു ശേഷം, മോശ​യു​ടെ നിയമ​ത്തിൽ പറഞ്ഞി​രുന്ന അതേ വിധത്തിൽ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​താണ്‌. ആത്മീയാ​ല​യ​ത്തെ​ക്കു​റിച്ച്‌ ദൈവ​പ്ര​ചോ​ദി​ത​നാ​യി പൗലോസ്‌ പറഞ്ഞ കാര്യങ്ങൾ പ്രധാ​ന​മാ​യും ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌, മഹാപു​രോ​ഹി​ത​നെന്ന നിലയിൽ യേശു എ.ഡി. 29 മുതൽ എ.ഡി. 33 വരെ ചെയ്‌ത കാര്യ​ങ്ങ​ളി​ലാണ്‌. എന്നാൽ യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തിൽ മഹാപു​രോ​ഹി​ത​നെ​ക്കു​റിച്ച്‌ പറയു​ന്നതേ ഇല്ല. പകരം ആ ദർശനം ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌, എ.ഡി. 1919-ൽ തുടങ്ങിയ ആത്മീയ​പു​നഃ​സ്ഥാ​പ​ന​ത്തി​ലാണ്‌. അതു​കൊ​ണ്ടു​തന്നെ, യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​ത്തി​ലെ എല്ലാ സവി​ശേ​ഷ​ത​കൾക്കും അളവു​കൾക്കും ഒരു പ്രതി​മാ​തൃ​ക​യു​ള്ള​താ​യി നമ്മൾ കരു​തേ​ണ്ട​തില്ല. പകരം, ശുദ്ധാ​രാ​ധ​ന​യ്‌ക്കാ​യി യഹോവ വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ യഹസ്‌കേ​ലി​ന്റെ ദർശനം പഠിപ്പി​ക്കുന്ന പാഠങ്ങൾക്കാ​ണു നമ്മൾ മുഖ്യ​ശ്രദ്ധ നൽകേ​ണ്ടത്‌.

മാറ്റത്തി​നു പിന്നിലെ കാരണം: യഹസ്‌കേൽ ദർശന​ത്തിൽ കണ്ട ആലയവും ആത്മീയാ​ല​യ​വും തമ്മിൽ പ്രധാ​ന​പ്പെട്ട ചില വ്യത്യാ​സ​ങ്ങ​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യഹസ്‌കേൽ കണ്ട ദേവാ​ല​യ​ത്തിൽ ധാരാളം മൃഗബ​ലി​കൾ അർപ്പി​ക്കു​ന്ന​താ​യി കാണാം. എന്നാൽ ആത്മീയാ​ല​യ​ത്തിൽ ഒരൊറ്റ ബലി മാത്ര​മാണ്‌ അർപ്പി​ക്കു​ന്നത്‌, അതും “എല്ലാ കാല​ത്തേ​ക്കും​വേണ്ടി ഒരു പ്രാവ​ശ്യം” മാത്രം. (എബ്രാ. 9:11, 12) ഇനി, ക്രിസ്‌തു വരാൻ അനേകം നൂറ്റാ​ണ്ടു​കൾ ബാക്കി​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ ആത്മീയാ​ല​യ​ത്തെ​ക്കു​റി​ച്ചുള്ള ഗഹനമായ സത്യങ്ങൾ വെളി​പ്പെ​ടു​ത്താ​നുള്ള യഹോ​വ​യു​ടെ സമയം അപ്പോൾ വന്നിട്ടു​മി​ല്ലാ​യി​രു​ന്നു.