വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം ഒന്ന്‌

“സ്വർഗം തുറന്നു”

“സ്വർഗം തുറന്നു”

യഹസ്‌കേൽ 1:1

മുഖ്യവിഷയം: യഹോ​വ​യു​ടെ സ്വർഗീ​യ​മ​ണ്ഡ​ല​ത്തി​ലേക്ക്‌ ഒരു യാത്ര

യഹോ​വയെ, സർവശ​ക്ത​നായ ദൈവത്തെ, കണ്ടിട്ട്‌ ഒരു മനുഷ്യ​നും ജീവ​നോ​ടി​രി​ക്കാ​നാ​കില്ല. (പുറ. 33:20) എന്നാൽ യഹോവ യഹസ്‌കേ​ലി​നു തന്റെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗ​ത്തെ​ക്കു​റി​ച്ചുള്ള ദർശനങ്ങൾ നൽകി, ഭയാദ​രവ്‌ ജനിപ്പി​ക്കുന്ന ദർശനങ്ങൾ! ഏകസത്യ​ദൈ​വത്തെ ആരാധി​ക്കാൻ നമുക്കു ലഭിച്ച ബഹുമതി എത്രയോ അമൂല്യ​മാ​ണെന്ന്‌ അവ നമ്മളെ ഓർമി​പ്പി​ക്കു​ന്നു.

ഈ വിഭാഗത്തിൽ

അധ്യായം 3

“ഞാൻ ദിവ്യ​ദർശ​നങ്ങൾ കണ്ടുതു​ടങ്ങി”

യഹസ്‌കേൽ കണ്ട ആദ്യദർശനം അദ്ദേഹത്തെ അത്ഭുത​പ​ര​വ​ശ​നാ​ക്കി. ഇന്നത്തെ വിശ്വസ്‌ത​ദൈ​വ​ദാ​സ​ന്മാർക്ക്‌ അതിൽനിന്ന്‌ ധാരാളം പാഠങ്ങൾ പഠിക്കാ​നുണ്ട്‌.

അധ്യായം 4

‘നാലു മുഖമുള്ള ആ ജീവികൾ’ ആരാണ്‌?

കാണാത്ത യാഥാർഥ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കു​ന്ന​തിന്‌ യഹോവ യഹസ്‌കേ​ലി​നു ദൃശ്യ​സ​ഹാ​യി​കൾ നൽകി. അത്തരം സഹായ​മി​ല്ലാ​തെ നമുക്ക്‌ അതു മനസ്സി​ലാ​കി​ല്ലെന്ന്‌ യഹോ​വയ്‌ക്ക്‌ അറിയാം.