വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 7

സംതൃപ്‌ത ജീവിതം—അതു സാധ്യ​മ​ല്ലാ​ത്ത​താ​യി കാണ​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

സംതൃപ്‌ത ജീവിതം—അതു സാധ്യ​മ​ല്ലാ​ത്ത​താ​യി കാണ​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

ജീവി​ത​ത്തിന്‌ ഒരു അർഥവും കാണാൻ കഴിയാ​തെ പലരും വിഷമി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അല്‌പാ​യു​സ്സു​ള്ള​വ​നും കഷ്ടസമ്പൂർണ്ണ​നും ആകുന്നു. അവൻ പൂപോ​ലെ വിടർന്നു പൊഴി​ഞ്ഞു​പോ​കു​ന്നു; നിലനി​ല്‌ക്കാ​തെ നിഴൽപോ​ലെ ഓടി​പ്പോ​കു​ന്നു.” (ഇയ്യോബ്‌ 14:1, 2) മനുഷ്യ​വർഗ​ത്തി​ന്റെ ശോഭ​ന​മായ ഭാവി​പ്ര​തീ​ക്ഷ​കളെ താറു​മാ​റാ​ക്കിയ എന്തോ ഒന്ന്‌ പറുദീ​സ​യിൽ ആദ്യ മനുഷ്യ​ജോ​ഡി​ക്കു സംഭവി​ച്ചു.

2 യഥാർഥ സന്തുഷ്ടി അനുഭ​വി​ക്ക​ണ​മെ​ങ്കിൽ മനുഷ്യർക്ക്‌ ദൈവ​വു​മാ​യി ഒരു നല്ല ബന്ധം ഉണ്ടായി​രി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌. അത്‌ ആരു​ടെ​യെ​ങ്കി​ലും നിർബ​ന്ധ​ത്തി​നു വഴങ്ങി നട്ടുവ​ളർത്തേ​ണ്ടതല്ല, പിന്നെ​യോ സ്വയം തോന്നി ചെയ്യേ​ണ്ട​താണ്‌. (ആവർത്ത​ന​പു​സ്‌തകം 30:15-20; യോശുവ 24:15) സ്‌നേ​ഹ​ത്താൽ പ്രചോ​ദി​ത​മായ ഒരു ഹൃദയ​ത്തിൽനി​ന്നു വരുന്ന അനുസ​ര​ണ​വും ആരാധ​ന​യു​മാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (ആവർത്ത​ന​പു​സ്‌തകം 6:5) അതു​കൊണ്ട്‌ തന്നോ​ടുള്ള ഹൃദയം​ഗ​മ​മായ വിശ്വ​സ്‌തത തെളി​യി​ക്കാൻ ആദ്യ മനുഷ്യന്‌ ഏദെൻ തോട്ട​ത്തിൽവെച്ച്‌ അവൻ ഒരു അവസരം നൽകി. ദൈവം അവനോ​ടു കൽപ്പിച്ചു: “തോട്ട​ത്തി​ലെ സകലവൃ​ക്ഷ​ങ്ങ​ളു​ടെ​യും ഫലം നിനക്കു ഇഷ്ടം​പോ​ലെ തിന്നാം. എന്നാൽ നന്മതി​ന്മ​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ വൃക്ഷത്തിൻ ഫലം തിന്നരു​തു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്‌പത്തി 2:16, 17) അനുസ​രി​ക്കാൻ ഒട്ടും പ്രയാ​സ​മി​ല്ലാഞ്ഞ ഒരു നിബന്ധ​ന​യാ​യി​രു​ന്നു അത്‌. തോട്ട​ത്തി​ലെ ഒരു വൃക്ഷത്തിൽനി​ന്നു ഭക്ഷിക്കു​ന്നതു മാത്രമേ യഹോവ വിലക്കി​യു​ള്ളൂ. നന്മയും തിന്മയും ഏതെന്നു നിശ്ചയി​ക്കാ​നുള്ള, സർവജ്ഞാ​നി​യായ സ്രഷ്ടാ​വി​ന്റെ അവകാ​ശത്തെ ആ വൃക്ഷം പ്രതീ​ക​പ്പെ​ടു​ത്തി. യഹോവ തനിക്കു “തുണ”യായി നൽകിയ ഭാര്യ​യോ​ടും ഈ കൽപ്പനയെ കുറിച്ച്‌ ആദാം പറഞ്ഞു. (ഉല്‌പത്തി 2:18) ദൈവ​ഹി​ത​ത്തി​നു മനസ്സോ​ടെ കീഴ്‌പെ​ട്ടി​രു​ന്നു​കൊണ്ട്‌ അവന്റെ ഭരണാ​ധി​പ​ത്യ​ത്തിൻ കീഴിൽ ജീവി​ക്കാ​നും അങ്ങനെ തങ്ങളുടെ സ്രഷ്ടാ​വും ജീവദാ​താ​വും ആയവ​നോ​ടുള്ള സ്‌നേഹം പ്രകട​മാ​ക്കാ​നും ഉള്ള ഈ ക്രമീ​ക​ര​ണ​ത്തിൽ ആദാമും ഹവ്വായും സംതൃ​പ്‌ത​രാ​യി​രു​ന്നു.

3 അങ്ങനെ​യി​രി​ക്കെ ഒരു ദിവസം ഒരു പാമ്പ്‌ ഹവ്വാ​യോ​ടു സംസാ​രി​ച്ചു. അത്‌ അവളോ​ടു ചോദി​ച്ചു: “തോട്ട​ത്തി​ലെ യാതൊ​രു വൃക്ഷത്തി​ന്റെ ഫലവും നിങ്ങൾ തിന്നരു​തെന്നു ദൈവം വാസ്‌ത​വ​മാ​യി കല്‌പി​ച്ചി​ട്ടു​ണ്ടോ?” “മരിക്കാ​തി​രി​ക്കേ​ണ്ട​തി​ന്നു തോട്ട​ത്തി​ന്റെ നടുവി​ലുള്ള വൃക്ഷത്തി​ന്റെ” അതായത്‌, നന്മതി​ന്മ​കളെ കുറി​ച്ചുള്ള അറിവി​ന്റെ വൃക്ഷത്തി​ന്റെ ഫലം മാത്രം ‘തിന്നരുത്‌’ എന്നു ദൈവം കൽപ്പി​ച്ചി​ട്ടു​ണ്ടെന്ന്‌ ഹവ്വാ മറുപടി പറഞ്ഞു.—ഉല്‌പത്തി 3:1-3.

4 ഈ പാമ്പ്‌ ആരായി​രു​ന്നു? “ഭൂതലത്തെ മുഴുവൻ തെററി​ച്ചു​ക​ള​യുന്ന പിശാ​ചും സാത്താ​നും” ആയി ആ “പഴയ പാമ്പിനെ” ബൈബിൾ പുസ്‌ത​ക​മായ വെളി​പ്പാ​ടു തിരി​ച്ച​റി​യി​ക്കു​ന്നു. (വെളി​പ്പാ​ടു 12:9) പിശാ​ചായ സാത്താനെ സൃഷ്ടി​ച്ചത്‌ ദൈവ​മാ​ണോ? അല്ല, യഹോ​വ​യു​ടെ പ്രവൃ​ത്തി​കൾ ഒക്കെയും തികവു​ള്ള​തും അത്യു​ത്ത​മ​വു​മാണ്‌. (ആവർത്ത​ന​പു​സ്‌തകം 32:4) ദൈവ​ത്തി​ന്റെ ആത്മസൃ​ഷ്ടി​ക​ളായ ദൂതന്മാ​രിൽ ഒരാൾ തന്നെത്തന്നെ പിശാ​ചും സാത്താ​നും ആക്കിത്തീർക്കു​ക​യാ​യി​രു​ന്നു. പിശാച്‌ എന്നാൽ “ദൂഷകൻ” എന്നും സാത്താൻ എന്നാൽ “എതിരാ​ളി” എന്നുമാണ്‌ അർഥം. അവൻ “സ്വന്ത​മോ​ഹ​ത്താൽ ആകർഷി​ച്ചു വശീക​രി​ക്ക​പ്പെ​ടുക”യായി​രു​ന്നു. (യാക്കോബ്‌ 1:14) അതേ, ദൈവ​ത്തി​ന്റെ സ്ഥാനത്താ​യി​രി​ക്കാ​നുള്ള മോഹ​ത്താൽ അവൻ വശീക​രി​ക്ക​പ്പെ​ടു​ക​യും അങ്ങനെ സ്രഷ്ടാ​വി​നെ​തി​രെ മത്സരി​ക്കു​ക​യും ചെയ്‌തു.

5 പിശാ​ചായ സാത്താൻ ഹവ്വാ​യോ​ടു തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മരിക്ക​യില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളു​ടെ കണ്ണു തുറക്ക​യും നിങ്ങൾ നന്മതി​ന്മ​കളെ അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ ആകയും ചെയ്യും എന്നു ദൈവം അറിയു​ന്നു.” (ഉല്‌പത്തി 3:4, 5) നന്മതി​ന്മ​കളെ കുറി​ച്ചുള്ള അറിവി​ന്റെ വൃക്ഷത്തിൽനി​ന്നുള്ള ഫലം ഭക്ഷിക്കു​ന്നത്‌ അഭികാ​മ്യ​മായ ഒന്നായി തോന്നാൻ സാത്താൻ ഇടയാക്കി. ചുരു​ക്ക​ത്തിൽ അവൻ ഇങ്ങനെ സൂചി​പ്പി​ച്ചു: ‘ദൈവം നല്ലത്‌ എന്തോ നിങ്ങളിൽനി​ന്നു പിടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാണ്‌. കൂടു​ത​ലൊ​ന്നും ആലോ​ചി​ക്കേണ്ട, ആ വൃക്ഷത്തി​ന്റെ ഫലം ഭക്ഷി​ച്ചോ​ളൂ, നിങ്ങൾ ദൈവത്തെ പോലെ ആയിത്തീ​രും. അങ്ങനെ, നന്മയും തിന്മയും എന്താ​ണെന്ന്‌ സ്വയം നിശ്ചയി​ക്കാൻ നിങ്ങൾക്കു സാധി​ക്കും.’ ഇന്നും ദൈവത്തെ സേവി​ക്കു​ന്ന​തിൽനിന്ന്‌ ആളുകളെ പിന്തി​രി​പ്പി​ക്കാൻ സാത്താൻ സമാന​മായ ചിന്താ​ഗതി അവരിൽ ഉൾനടു​ന്നു: ‘നിങ്ങൾക്ക്‌ ഇഷ്ടമു​ള്ളതു ചെയ്‌തോ​ളൂ, സ്രഷ്ടാ​വി​ന്റെ ഇഷ്ടാനി​ഷ്ട​ങ്ങളെ കുറിച്ചു ചിന്തി​ക്കാ​നൊ​ന്നും മിന​ക്കെ​ടേ​ണ്ട​തില്ല.’—വെളി​പ്പാ​ടു 4:11.

6 ആ വൃക്ഷത്തി​ന്റെ ഫലം ആകർഷ​ക​മാ​യി തോന്നിയ ഹവ്വായ്‌ക്ക്‌ എങ്ങനെ​യും അതി​ലൊ​ന്നു കഴിക്ക​ണ​മെ​ന്നാ​യി! അവൾ അതു പറിച്ച്‌ തിന്നു, എന്നിട്ട്‌ ഭർത്താ​വി​നും നൽകി. ഭവിഷ്യ​ത്തു​ക്കളെ കുറിച്ച്‌ നന്നായി അറിയാ​മാ​യി​രു​ന്നി​ട്ടും ആദാം ഭാര്യ​യു​ടെ വാക്കു കേട്ടു. അവനും ആ പഴം തിന്നു. ഫലം എന്തായി​രു​ന്നു? സ്‌ത്രീ​ക്കെ​തി​രെ യഹോവ ഈ ന്യായ​വി​ധി പ്രഖ്യാ​പി​ച്ചു: “ഞാൻ നിനക്കു കഷ്ടവും ഗർഭധാ​ര​ണ​വും ഏററവും വർദ്ധി​പ്പി​ക്കും; നീ വേദന​യോ​ടെ മക്കളെ പ്രസവി​ക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താ​വി​നോ​ടു ആകും; അവൻ നിന്നെ ഭരിക്കും.” പുരു​ഷ​നെ​തി​രെ യഹോവ പ്രഖ്യാ​പിച്ച ന്യായ​വി​ധി എന്തായി​രു​ന്നു? “നിന്റെ നിമിത്തം ഭൂമി ശപിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു; നിന്റെ ആയുഷ്‌കാ​ല​മൊ​ക്കെ​യും നീ കഷ്ടത​യോ​ടെ അതിൽനി​ന്നു അഹോ​വൃ​ത്തി കഴിക്കും. മുള്ളും പറക്കാ​ര​യും നിനക്കു അതിൽനി​ന്നു മുളെ​ക്കും; വയലിലെ സസ്യം നിനക്കു ആഹാര​മാ​കും. നിലത്തു​നി​ന്നു നിന്നെ എടുത്തി​രി​ക്കു​ന്നു; അതിൽ തിരികെ ചേരു​വോ​ളം മുഖത്തെ വിയർപ്പോ​ടെ നീ ഉപജീ​വനം കഴിക്കും; നീ പൊടി​യാ​കു​ന്നു, പൊടി​യിൽ തിരികെ ചേരും.” തങ്ങൾക്കു ബോധിച്ച വിധത്തിൽ സന്തുഷ്ടി​യും സംതൃ​പ്‌തി​യും നേടാ​നാ​യി യഹോവ ആദാമി​നെ​യും ഹവ്വാ​യെ​യും അവരുടെ വഴിക്കു​വി​ട്ടു. ദൈ​വോ​ദ്ദേ​ശ്യ​ത്തിൽനിന്ന്‌ അകന്ന്‌ സംതൃ​പ്‌ത​മായ ഒരു ജീവിതം നയിക്കാ​നുള്ള മനുഷ്യ​രു​ടെ ശ്രമങ്ങൾ വിജയി​ക്കു​മോ? ഉദ്യാന തുല്യ​മായ പറുദീസ പരിപാ​ലി​ക്കാ​നും ഭൂമി​യു​ടെ അറ്റങ്ങളി​ലേക്കു വ്യാപി​പ്പി​ക്കാ​നും ഉള്ള ആനന്ദദാ​യ​ക​മായ വേല അവർക്കു നഷ്ടമായി. പകരം, അന്നന്നത്തെ അപ്പത്തി​നാ​യി വിയർപ്പൊ​ഴു​ക്കി പണി​യെ​ടു​ക്കേണ്ട സ്ഥിതി​വി​ശേഷം വന്നു​ചേർന്നു. അതാകട്ടെ, സ്രഷ്ടാ​വി​നു യാതൊ​രു വിധത്തി​ലും മഹത്ത്വം കൈവ​രു​ത്തു​മാ​യി​രു​ന്നില്ല.—ഉല്‌പത്തി 3:6-19.

7 നന്മതി​ന്മ​കളെ കുറി​ച്ചുള്ള അറിവി​ന്റെ വൃക്ഷത്തിൻ ഫലം തിന്ന ആ ദിവസം​തന്നെ ആദ്യത്തെ മനുഷ്യ ജോഡി ദൈവ​ദൃ​ഷ്ടി​യിൽ മരിച്ച​വ​രാ​യി​ത്തീർന്നു. ശവക്കു​ഴി​യി​ലേ​ക്കുള്ള അവരുടെ പ്രയാ​ണ​വും അന്നുതന്നെ ആരംഭി​ച്ചു. ഒടുവിൽ അവർ മരിച്ച​പ്പോൾ എന്താണു സംഭവി​ച്ചത്‌? മരിച്ച​വ​രു​ടെ അവസ്ഥ സംബന്ധിച്ച്‌ ബൈബിൾ ഉൾക്കാഴ്‌ച നൽകുന്നു. “ജീവി​ച്ചി​രി​ക്കു​ന്നവർ തങ്ങൾ മരിക്കും എന്നറി​യു​ന്നു; മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല; മേലാൽ അവർക്കു ഒരു പ്രതി​ഫ​ല​വും ഇല്ല; അവരെ ഓർമ്മ വിട്ടു​പോ​കു​ന്നു​വ​ല്ലോ.” (സഭാ​പ്ര​സം​ഗി 9:5; സങ്കീർത്തനം 146:4) മരണത്തെ അതിജീ​വി​ക്കുന്ന ഒരു “ആത്മാവ്‌” ഇല്ല. പാപത്തി​നുള്ള ശിക്ഷ മരണമാണ്‌, അല്ലാതെ അഗ്നിനരകത്തിലുള്ള നിത്യ​മായ ദണ്ഡനം അല്ല. കൂടാതെ, മരണം സ്വർഗ​ത്തി​ലെ നിത്യാ​ന​ന്ദ​ത്തി​ലേക്കു നയിക്കുന്ന കവാട​വു​മല്ല. *

8 അകത്ത്‌ ഒരു ചെറിയ വെട്ടുള്ള തട്ടത്തിൽ അപ്പമു​ണ്ടാ​ക്കി​യാൽ എന്തു സംഭവി​ക്കും? ഉണ്ടാക്കുന്ന എല്ലാ അപ്പത്തി​ലും ആ വെട്ടിന്റെ അടയാളം ഉണ്ടായി​രി​ക്കും. സമാന​മാ​യി, പാപം ചെയ്‌ത​തി​ന്റെ ഫലമായി അപൂർണ​രാ​യി​ത്തീർന്ന പുരു​ഷ​നും സ്‌ത്രീ​ക്കും അപൂർണ​രായ സന്താന​ങ്ങളെ മാത്രമേ ജനിപ്പി​ക്കാൻ സാധി​ക്കു​മാ​യി​രു​ന്നു​ള്ളൂ. ബൈബിൾ അതേ കുറിച്ച്‌ ഇപ്രകാ​രം പറയുന്നു: “ഏകമനു​ഷ്യ​നാൽ പാപവും പാപത്താൽ മരണവും ലോക​ത്തിൽ കടന്നു. ഇങ്ങനെ എല്ലാവ​രും പാപം ചെയ്‌ക​യാൽ മരണം സകലമ​നു​ഷ്യ​രി​ലും പരന്നി​രി​ക്കു​ന്നു.” (റോമർ 5:12) അങ്ങനെ, നാം എല്ലാവ​രും പാപത്തിൽ ജനിച്ചി​രി​ക്കു​ന്നു, വ്യർഥ​ത​യ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കു​ന്നു. ആദാമി​ന്റെ സന്താന​ങ്ങ​ളു​ടെ ജീവിതം വിരസ​ത​യും ക്ലേശവും നിരാ​ശ​യും നിറഞ്ഞത്‌ ആയിത്തീർന്നു. എന്നാൽ അതി​നൊ​രു മാറ്റം വരുമോ?

^ ഖ. 7 മരിച്ചവരുടെ അവസ്ഥയെ സംബന്ധിച്ച്‌ താത്‌പ​ര്യ​ജ​ന​ക​മായ ചില വിവരങ്ങൾ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു? (ഇംഗ്ലീഷ്‌) എന്ന ലഘുപ​ത്രി​ക​യിൽ കണ്ടെത്താൻ കഴിയും.