വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആമുഖം

ആമുഖം

ഇതു പരിചി​ന്തി​ക്കുക: ഒരു വ്യവസാ​യ​വ​ത്‌കൃത രാജ്യത്ത്‌, 90 ശതമാ​ന​ത്തി​ല​ധി​കം ആളുകൾ തങ്ങൾ വളരെ സന്തുഷ്ട​രാ​ണെ​ന്നോ ഒരുവി​ധം സന്തുഷ്ട​രാ​ണെ​ന്നോ കരുതു​ന്നു. എന്നാൽ ആ ദേശത്ത്‌ ഏറ്റവും വ്യാപ​ക​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടുന്ന 10-ൽ 3 ഔഷധ​ങ്ങ​ളും വിഷാ​ദ​ത്തി​നു വേണ്ടി​യു​ള്ള​വ​യാണ്‌. അതേ രാജ്യത്ത്‌, 91 ശതമാനം ആളുകൾ, തങ്ങളു​ടേത്‌ സംതൃ​പ്‌ത​മായ കുടും​ബ​ജീ​വി​ത​മാണ്‌ എന്നു കരുതു​ന്നു. എന്നാൽ അവിടത്തെ വിവാ​ഹ​ങ്ങ​ളിൽ ഏതാണ്ട്‌ പകുതി​യും വിവാ​ഹ​മോ​ച​ന​ത്തിൽ കലാശി​ക്കു​ന്ന​താ​യാണ്‌ കണക്കുകൾ വെളി​പ്പെ​ടു​ത്തു​ന്നത്‌.

വാസ്‌ത​വ​ത്തിൽ, 18 രാജ്യ​ങ്ങ​ളി​ലെ ആളുകളെ—ലോക​ജ​ന​സം​ഖ്യ​യു​ടെ ഏതാണ്ട്‌ പകുതി​യെ പ്രതി​നി​ധീ​ക​രി​ക്കു​ന്നു—ഉൾക്കൊ​ള്ളി​ച്ചു നടത്തിയ ഒരു സർവേ കാണി​ക്കു​ന്നത്‌ “അശുഭ​പ്ര​തീ​ക്ഷ​യു​ടെ കരിമ്പടം ലോക​ത്തി​ന്റെ നല്ലൊരു ഭാഗ​ത്തെ​യും മൂടി​യി​രി​ക്കു​ന്നു” എന്നാണ്‌. അതു​കൊണ്ട്‌ അനേക​രു​ടെ​യും ജീവിതം പൂർണ​മാ​യും തൃപ്‌തി​ക​രമല്ല എന്നതു വ്യക്തമാണ്‌. നിങ്ങളു​ടെ കാര്യ​മോ? നിങ്ങളു​ടെ ജീവിതം യഥാർഥ​ത്തിൽ സംതൃ​പ്‌ത​മാ​ക്കാൻ സഹായി​ക്കുക എന്ന ഉദ്ദേശ്യ​ത്തി​ലാണ്‌ ഈ ലഘുപ​ത്രിക തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌.