വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 5

ദൈവത്തെ അടുത്ത​റി​യൽ

ദൈവത്തെ അടുത്ത​റി​യൽ

ബുദ്ധി​യു​പ​ദേശം ആവശ്യ​മാ​യി​രി​ക്കു​മ്പോൾ വിശ്വാ​സ​യോ​ഗ്യ​നായ ഒരു വ്യക്തിയെ ആയിരി​ക്കു​ക​യി​ല്ലേ നിങ്ങൾ സമീപി​ക്കുക? നിങ്ങൾക്കു വിശ്വാ​സ​മുള്ള ഒരു ഉറവിൽനി​ന്നാണ്‌ ഉപദേശം വരുന്ന​തെ​ങ്കിൽ തത്‌ക്ഷണ പ്രയോ​ജ​നങ്ങൾ ലഭിച്ചാ​ലും ഇല്ലെങ്കി​ലും അത്‌ പിൻപ​റ്റാൻ നിങ്ങൾ കൂടുതൽ ചായ്‌വു​ള്ളവൻ ആയിരി​ക്കും. ബൈബി​ളിൽ കാണ​പ്പെ​ടുന്ന പ്രാ​യോ​ഗിക ബുദ്ധി​യു​പ​ദേ​ശ​ത്തിൽനിന്ന്‌ യഥാർഥ പ്രയോ​ജനം നേടണ​മെ​ങ്കിൽ നിങ്ങൾ അതിന്റെ ഗ്രന്ഥകർത്താ​വി​നെ അറി​യേ​ണ്ട​തുണ്ട്‌. ഒരുപക്ഷേ അവന്റെ ‘സ്‌നേ​ഹി​തൻ’ ആകാനുള്ള പദവി​പോ​ലും നിങ്ങൾക്കു ലഭി​ച്ചേ​ക്കാം!—യെശയ്യാ​വു 41:8.

യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ എബ്രായ പാഠത്തിൽ കാണ​പ്പെ​ടുന്ന ദിവ്യനാമം

2 ആരു​ടെ​യെ​ങ്കി​ലും സൗഹൃദം കാംക്ഷി​ക്കു​മ്പോൾ ആ വ്യക്തി​യു​ടെ പേര്‌ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​മെ​ന്ന​തി​നു സംശയ​മില്ല. ബൈബി​ളി​ലെ ദൈവ​ത്തിന്‌ ഒരു പേരു​ണ്ടോ? ദൈവം​തന്നെ ഇപ്രകാ​രം പ്രഖ്യാ​പി​ച്ചു: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറെറാ​രു​ത്ത​ന്നും എന്റെ സ്‌തുതി വിഗ്ര​ഹ​ങ്ങൾക്കും വിട്ടു​കൊ​ടു​ക്ക​യില്ല.” (യെശയ്യാ​വു 42:8) അതേ, “യഹോവ” (എബ്രാ​യ​യിൽ יהוה എന്ന്‌ എഴുത​പ്പെ​ടു​ന്നു) എന്നാണ്‌ അവന്റെ പേര്‌. ബൈബി​ളി​ലെ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ആ പേര്‌ ഏതാണ്ട്‌ 7,000 പ്രാവ​ശ്യം പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. ദിവ്യ​നാ​മ​ത്തി​ന്റെ അർഥം “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാ​ണെന്നു കരുത​പ്പെ​ടു​ന്നു. അതിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? തന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കാൻ യഹോ​വ​തന്നെ എന്തെല്ലാം ആയിത്തീ​ര​ണ​മോ അതെല്ലാം ആയിത്തീ​രു​ന്നു എന്നതും തന്റെ ഉദ്ദേശ്യം നിവർത്തി​ക്കാൻവേണ്ടി തന്റെ സൃഷ്ടികൾ എന്ത്‌ ആയിത്തീ​ര​ണ​മോ അവയെ അങ്ങനെ ആക്കിത്തീർക്കാൻ ദൈവം ഇടയാ​ക്കു​ന്നു എന്നതും അതിൽ ഉൾപ്പെ​ടു​ന്നു. എബ്രായ ഭാഷയിൽ അവന്റെ നാമം നടന്നു​കൊ​ണ്ടി​രി​ക്കുന്ന ഒരു പ്രവർത്ത​നത്തെ സൂചി​പ്പി​ക്കുന്ന ഒരു വ്യാകരണ രൂപത്തി​ലാ​ണു നൽകി​യി​രി​ക്കു​ന്നത്‌. എന്താണ്‌ അതിന്റെ പ്രസക്തി? യഹോവ മുൻകാ​ല​ങ്ങ​ളിൽ മാത്രമല്ല ഇപ്പോ​ഴും തന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കാൻ ഇടയാ​ക്കു​ന്നു​വെ​ന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. അവൻ ജീവനുള്ള ദൈവ​മാണ്‌, അല്ലാതെ ഒരു അമൂർത്ത ശക്തിയല്ല!

3 യഹോവ സ്രഷ്ടാ​വാ​യി​ത്തീർന്നു. (ഉല്‌പത്തി 1:1) ‘ആകാശ​വും ഭൂമി​യും സമു​ദ്ര​വും അവയി​ലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവം’ ആണ്‌ അവൻ. (പ്രവൃ​ത്തി​കൾ 14:15) യഹോ​വ​യാണ്‌ സകലതും സൃഷ്ടി​ച്ചത്‌, ആദ്യ മനുഷ്യ​ജോ​ഡി​യായ ആദാമി​നെ​യും ഹവ്വാ​യെ​യും ഉൾപ്പെടെ. അതു​കൊണ്ട്‌, ‘ജീവന്റെ ഉറവ്‌’ ദൈവ​മാണ്‌. (സങ്കീർത്തനം 36:9) കൂടാതെ, അവൻ ജീവന്റെ പരിപാ​ല​ക​നും ആയിത്തീർന്നു. “അവൻ നന്മചെ​യ്‌ക​യും ആകാശ​ത്തു​നി​ന്നു മഴയും ഫലപു​ഷ്ടി​യുള്ള കാലങ്ങ​ളും നിങ്ങൾക്കു തരിക​യും ആഹാര​വും സന്തോ​ഷ​വും നല്‌കി നിങ്ങളെ തൃപ്‌ത​രാ​ക്കു​ക​യും ചെയ്‌തു​പോ​ന്ന​തി​നാൽ തന്നെക്കു​റി​ച്ചു സാക്ഷ്യം തരാതി​രു​ന്നി​ട്ടില്ല” എന്നു നാം ബൈബി​ളിൽ വായി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 14:17) ആഫ്രി​ക്ക​യി​ലും ഏഷ്യയി​ലും ഉള്ള പലരും തങ്ങളുടെ പൂർവി​കരെ ആരാധി​ക്കു​ന്നു, അവരിൽനി​ന്നു ജീവൻ ലഭിച്ചു എന്ന കാരണ​ത്താൽ. അങ്ങനെ​യെ​ങ്കിൽ, ആദ്യ മനുഷ്യ​ജോ​ഡി​യെ സൃഷ്ടിച്ച്‌ അവർക്ക്‌ സന്താ​നോ​ത്‌പാ​ദ​ന​ശേഷി നൽകിയ, നമ്മുടെ സ്രഷ്ടാ​വും ജീവന്റെ പരിപാ​ല​ക​നു​മായ യഹോ​വ​യോട്‌ അവർക്ക്‌ എത്ര കടപ്പാടു തോ​ന്നേ​ണ്ട​താണ്‌! അതേക്കു​റി​ച്ചു ധ്യാനി​ക്കു​ന്നത്‌ ഇങ്ങനെ ഉദ്‌ഘോ​ഷി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ച്ചേ​ക്കാം: “ഞങ്ങളുടെ ദൈവ​മായ യഹോവേ, നീ മഹത്ത്വ​വും ബഹുമാ​ന​വും ശക്‌തി​യും സ്വീക​രി​ക്കാൻ യോഗ്യ​നാണ്‌. എന്തെന്നാൽ നീ സർവവും സൃഷ്ടിച്ചു. നിന്റെ ഹിതമ​നു​സ​രിച്ച്‌ അവയ്‌ക്ക്‌ അസ്‌തി​ത്വം ലഭിക്കു​ക​യും അവ സൃഷ്ടി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു.”—വെളി​പ്പാ​ടു 4:11, NW.

4 ബൈബി​ളി​ന്റെ താളു​ക​ളി​ലൂ​ടെ നിങ്ങൾക്കു നിങ്ങളു​ടെ സ്രഷ്ടാ​വായ യഹോ​വ​യെ​യും അവന്റെ വ്യക്തി​ത്വ​ത്തെ​യും സംബന്ധിച്ച്‌ മനസ്സി​ലാ​ക്കാൻ സാധി​ക്കും. “ദൈവം സ്‌നേഹം” ആണ്‌ എന്ന്‌ അതു വെളി​പ്പെ​ടു​ത്തു​ന്നു. (1 യോഹ​ന്നാൻ 4:16; പുറപ്പാ​ടു 34:6, 7, NW) അതിനു തെളിവു നൽകുന്ന അനേകം വിവര​ണങ്ങൾ ഉല്‌പത്തി മുതൽ വെളി​പ്പാ​ടു​വ​രെ​യുള്ള ബൈബിൾ പുസ്‌ത​ക​ങ്ങ​ളിൽ നിങ്ങൾ കാണും. നിങ്ങളു​ടെ സ്രഷ്ടാ​വി​നെ അടുത്ത​റി​യാൻ സാധി​ക്കേ​ണ്ട​തിന്‌ ദൈവ​വ​ചനം ദിവസ​വും വായി​ക്കു​ന്നത്‌ ഒരു ശീലമാ​ക്ക​രു​തോ? അതിന്റെ ഉള്ളടക്ക​വു​മാ​യി പരിചി​ത​രാ​യി​രി​ക്കു​ന്ന​വ​രു​ടെ സഹായ​ത്തോ​ടെ ബൈബിൾ ശ്രദ്ധാ​പൂർവം പഠിക്കുക. (പ്രവൃ​ത്തി​കൾ 8:26-35) അപ്രകാ​രം ചെയ്യു​മ്പോൾ അവൻ സ്‌നേ​ഹ​ത്തി​ന്റെ മാത്രമല്ല, നീതി​യു​ടെ​യും ദൈവ​മാ​ണെ​ന്നും അതു​കൊണ്ട്‌ ദുഷ്ടത എന്നേക്കും വെച്ചു​പൊ​റു​പ്പി​ക്കു​ക​യി​ല്ലെ​ന്നും നിങ്ങൾക്കു മനസ്സി​ലാ​കും. (ആവർത്ത​ന​പു​സ്‌തകം 32:4) സ്‌നേ​ഹ​വും നീതി​യും സമനി​ല​യിൽ നിറു​ത്തുക എന്നത്‌ മനുഷ്യന്‌ എളുപ്പ​മ​ല്ലാ​യി​രി​ക്കാം. എന്നാൽ തന്റെ മറ്റൊരു പ്രമുഖ ഗുണമായ ജ്ഞാനത്താൽ യഹോവ അവ രണ്ടും തികഞ്ഞ സമനി​ല​യിൽ നിറു​ത്തു​ന്നു. (റോമർ 11:33; 16:26) സർവശ​ക്ത​നായ ദൈവ​മെന്ന നിലയിൽ തന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കേ​ണ്ട​തിന്‌ താൻ ആഗ്രഹി​ക്കു​ന്ന​തെ​ന്തും ചെയ്യാൻ അവനു ശക്തിയുണ്ട്‌. (ഉല്‌പത്തി 17:1) ബൈബി​ളിൽ കാണ​പ്പെ​ടുന്ന, ദൈവ​ത്തി​ന്റെ ബുദ്ധി​യു​പ​ദേ​ശങ്ങൾ ബാധക​മാ​ക്കാൻ ശ്രമി​ക്കു​ന്നെ​ങ്കിൽ അവ എല്ലായ്‌പോ​ഴും നിങ്ങൾക്കു ഗുണം ചെയ്യു​മെന്നു നിങ്ങൾ തിരി​ച്ച​റി​യു​ക​യും അങ്ങനെ, സ്രഷ്ടാ​വി​നെ കൂടുതൽ വിലമ​തി​ക്കാൻ ഇടയാ​യി​ത്തീ​രു​ക​യും ചെയ്യും.

പ്രാർഥ​ന​യിൽ യഹോ​വയെ സമീപി​ക്കാൻ ശ്രമി​ച്ചു​കൂ​ടെ?

5 ദൈവ​ത്തോട്‌ അടുക്കാൻ കഴിയുന്ന മറ്റൊരു മാർഗം പ്രാർഥ​ന​യാണ്‌. യഹോവ “പ്രാർത്ഥന കേൾക്കുന്ന”വനാണ്‌. (സങ്കീർത്തനം 65:2) “നാം ചോദി​ക്കു​ന്ന​തി​ലും നിനെ​ക്കു​ന്ന​തി​ലും അത്യന്തം പരമായി ചെയ്‌വാൻ” അവനു കഴിവുണ്ട്‌. (എഫെസ്യർ 3:20) എന്നാൽ എന്തെങ്കി​ലും കാര്യ​സാ​ധ്യ​ത്തി​നാ​യി മാത്രം നിങ്ങളെ സമീപി​ക്കുന്ന ഒരു ‘സ്‌നേ​ഹി​തനെ’ നിങ്ങൾ എങ്ങനെ വീക്ഷി​ക്കും? നിങ്ങൾക്ക്‌ അയാളെ കുറിച്ചു മതിപ്പു​തോ​ന്നാൻ ഇടയില്ല. അതു​കൊണ്ട്‌, പ്രാർഥന എന്ന പദവിയെ നിങ്ങളു​ടെ ആവശ്യങ്ങൾ ദൈവത്തെ അറിയി​ക്കാൻ വേണ്ടി മാത്രമല്ല പിന്നെ​യോ അവനു നന്ദിയും സ്‌തു​തി​യും കരേറ്റാ​നും ഉപയോ​ഗ​പ്പെ​ടു​ത്താൻ നിങ്ങൾ നിസ്സം​ശ​യ​മാ​യും ആഗ്രഹി​ക്കും.—ഫിലി​പ്പി​യർ 4:6, 7; 1 തെസ്സ​ലൊ​നീ​ക്യർ 5:17, 18.