വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 6

യഹോവ നമ്മളെ സൃഷ്ടി​ച്ച​തി​ന്റെ കാരണം

യഹോവ നമ്മളെ സൃഷ്ടി​ച്ച​തി​ന്റെ കാരണം

ജീവി​ത​ത്തി​ന്റെ അർഥ​ത്തെ​ക്കു​റിച്ച്‌ ശലോ​മോൻ രാജാവ്‌ ചിന്തിച്ചു

യഹോ​വയെ അറിയു​ന്നത്‌ നിങ്ങൾക്ക്‌ എന്ത്‌ അർഥമാ​ക്കും? മറ്റു കാര്യ​ങ്ങൾക്കൊ​പ്പം അത്‌, ‘നാം ഇവിടെ ആയിരി​ക്കു​ന്നത്‌ എന്തിനാണ്‌’ എന്ന ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്താൻ നിങ്ങളെ സഹായി​ക്കും. ജനകോ​ടി​കളെ കുഴക്കി​യി​രി​ക്കുന്ന ആ ചോദ്യം ഏതെങ്കി​ലും ഒരവസ​ര​ത്തിൽ നിങ്ങളു​ടെ മനസ്സി​ലും ഉയർന്നു​വ​ന്നി​ട്ടു​ണ്ടാ​കും. തന്റെ കാലത്തെ ‘സകലരാ​ജാ​ക്ക​ന്മാ​രി​ലും​വെച്ചു ധനം​കൊ​ണ്ടു മികച്ച​വ​നാ​യി​രുന്ന’ ജ്ഞാനി​യായ ഒരു രാജാവ്‌ ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​വു​മാ​യി ബന്ധപ്പെട്ട അതേ ചോദ്യം പരിചി​ന്തി​ക്കു​ക​യു​ണ്ടാ​യി. (2 ദിനവൃ​ത്താ​ന്തം 9:22; സഭാ​പ്ര​സം​ഗി 2:1-13) ശലോ​മോൻ എന്നു പേരുള്ള ആ രാജാ​വിന്‌ വലിയ അളവി​ലുള്ള അധികാ​ര​വും കണക്കറ്റ സമ്പത്തും അതുല്യ​മായ ജ്ഞാനവും ഉണ്ടായി​രു​ന്നു. ആ ചോദ്യ​ത്തെ കുറി​ച്ചുള്ള പരിചി​ന്തനം അദ്ദേഹത്തെ എന്തു നിഗമ​ന​ത്തി​ലാണ്‌ കൊ​ണ്ടെ​ത്തി​ച്ചത്‌? അദ്ദേഹം ഇങ്ങനെ പറയുന്നു: “എല്ലാറ​റി​ന്റെ​യും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പ​ന​കളെ പ്രമാ​ണി​ച്ചു​കൊൾക; അതു ആകുന്നു സകലമ​നു​ഷ്യർക്കും വേണ്ടു​ന്നതു.” (സഭാ​പ്ര​സം​ഗി 12:13) മിക്ക ആളുക​ളിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി, ജീവിതം അതിന്റെ എല്ലാ അർഥത്തി​ലും അനുഭ​വി​ച്ച​റിഞ്ഞ ഒരു വ്യക്തി​യെന്ന നിലയിൽ ശലോ​മോ​ന്റെ ഈ നിഗമനം ചുരു​ങ്ങി​യ​പക്ഷം നാം പരിചി​ന്തി​ക്കു​ക​യെ​ങ്കി​ലും ചെയ്യു​ന്നത്‌ നന്നായി​രി​ക്കും.—സഭാ​പ്ര​സം​ഗി 2:12.

2 ദൈവ​ഭയം എന്നതു​കൊണ്ട്‌ ഒരു അജ്ഞാത ആത്മരൂ​പി​യോ​ടു തോന്നുന്ന അനാ​രോ​ഗ്യ​ക​ര​മായ ഭയത്തെയല്ല ശലോ​മോൻ അർഥമാ​ക്കി​യത്‌. പിന്നെ​യോ, നാം ഗാഢമാ​യി സ്‌നേ​ഹി​ക്കുന്ന ഒരു വ്യക്തിയെ അപ്രീ​തി​പ്പെ​ടു​ത്തു​ന്ന​തി​ലുള്ള ആരോ​ഗ്യാ​വ​ഹ​മായ ഭയത്തെ​യാണ്‌. നിങ്ങൾ ഒരു വ്യക്തിയെ ആഴമായി സ്‌നേ​ഹി​ക്കു​ന്നു​വെ​ങ്കിൽ എല്ലായ്‌പോ​ഴും ആ വ്യക്തിയെ പ്രീതി​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ ചെയ്യാ​നും അതേസ​മയം അയാളെ അപ്രീ​തി​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ ഒഴിവാ​ക്കാ​നും ശ്രമി​ക്കു​മെ​ന്നതു തീർച്ച​യാണ്‌. യഹോ​വയെ സ്‌നേ​ഹി​ച്ചു തുടങ്ങു​മ്പോൾ അവനോ​ടുള്ള ബന്ധത്തി​ലും അങ്ങനെ​തന്നെ ചെയ്യാൻ നിങ്ങൾ ആഗ്രഹി​ക്കും.

3 ബൈബിൾ വായി​ക്കു​ന്ന​തി​ലൂ​ടെ നിങ്ങൾക്ക്‌ സ്രഷ്ടാ​വി​ന്റെ ഇഷ്ടാനി​ഷ്ട​ങ്ങ​ളെ​യും ഭൂമിയെ സൃഷ്ടി​ച്ച​തി​നു പിന്നിലെ അവന്റെ ഉദ്ദേശ്യ​ത്തെ​യും കുറിച്ചു മനസ്സി​ലാ​ക്കാൻ സാധി​ക്കും. ബൈബിൾ ഇങ്ങനെ പറയുന്നു: “[യഹോവ] ഭൂമിയെ നിർമ്മി​ച്ചു​ണ്ടാ​ക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥ​മാ​യി​ട്ടല്ല അവൻ അതിനെ സൃഷ്ടി​ച്ചതു; പാർപ്പി​ന്ന​ത്രേ അതിനെ നിർമ്മി​ച്ചതു.”(ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (യെശയ്യാ​വു 45:18) അതേ, മനുഷ്യർക്കു വസിക്കാൻ വേണ്ടി​യാണ്‌ യഹോവ ഭൂമിയെ സൃഷ്ടി​ച്ചത്‌. പിന്നീട്‌, ഭൂമി​യെ​യും അതിലെ ചരാച​ര​ങ്ങ​ളെ​യും പരിപാ​ലി​ക്കാ​നുള്ള ചുമതല ദൈവം മനുഷ്യ​നു നൽകു​ക​യും ചെയ്‌തു. (ഉല്‌പത്തി 1:28) എന്നാൽ അവനെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യം അതു മാത്ര​മാ​യി​രു​ന്നോ?

ആദാമും ഹവ്വയും ദൈവ​വു​മാ​യി അർഥവ​ത്തായ ബന്ധം ആസ്വദിച്ചിരുന്നു

4 തീർച്ച​യാ​യും അല്ല. മനുഷ്യ​നെ സംബന്ധിച്ച്‌ അതിലും മഹത്തായ ഒരു ഉദ്ദേശ്യം യഹോ​വ​യ്‌ക്ക്‌ ഉണ്ടായി​രു​ന്നു. ആദ്യമ​നു​ഷ്യ​നായ ആദാം യഹോ​വ​യു​മാ​യി അർഥവ​ത്തായ ഒരു ബന്ധം ആസ്വദി​ച്ചി​രു​ന്നു. ആദാമിന്‌ സ്രഷ്ടാ​വു​മാ​യി നേരിട്ട്‌ ആശയവി​നി​മയം നടത്താൻ കഴിയു​മാ​യി​രു​ന്നു. ദൈവം പറയു​ന്നത്‌ ശ്രദ്ധി​ക്കാ​നും അതോ​ടൊ​പ്പം തന്റെ മനസ്സി​ലുള്ള കാര്യങ്ങൾ അവനോ​ടു പറയാ​നും ഉള്ള പദവി ആദാമിന്‌ ഉണ്ടായി​രു​ന്നു. (ഉല്‌പത്തി 1:28-30; 3:8-13, 16-19; പ്രവൃ​ത്തി​കൾ 17:26-28) അങ്ങനെ, ആദാമി​നും അവന്റെ ഭാര്യ​യായ ഹവ്വായ്‌ക്കും യഹോ​വയെ മെച്ചമാ​യി അറിയു​ന്ന​തി​നും അവനു​മാ​യുള്ള ബന്ധം കൂടുതൽ കൂടുതൽ ശക്തമാ​ക്കു​ന്ന​തി​നും ഉള്ള മഹത്തായ അവസരം ഉണ്ടായി​രു​ന്നു. യഹോവ “സന്തുഷ്ട​നായ ദൈവം” ആയതു​കൊണ്ട്‌ അവനെ അറിയു​ന്ന​തും അവനെ അനുക​രി​ക്കു​ന്ന​തും അവരുടെ ജീവി​തത്തെ സംതൃ​പ്‌ത​മാ​ക്കു​മാ​യി​രു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 1:11, NW) “സകലവും ധാരാ​ള​മാ​യി അനുഭ​വി​പ്പാൻ തരുന്ന” ദൈവ​മായ യഹോവ, ആദ്യ മനുഷ്യ​നെ ഏദെൻ തോട്ടം എന്നു പേരുള്ള ഒരു പറുദീ​സ​യിൽ ആക്കി​വെച്ചു, എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യോ​ടെ.—1 തിമൊ​ഥെ​യൊസ്‌ 6:17; ഉല്‌പത്തി 2:8, 9, 16, 17.

മനുഷ്യ​കോ​ശ​ത്തെ​ക്കു​റി​ച്ചുള്ള സമീപ​കാല കണ്ടെത്ത​ലു​കൾ എന്തു സൂചി​പ്പി​ക്കു​ന്നു?

5 എന്നേക്കും ജീവി​ക്കാ​നോ? യുക്തിക്കു നിരക്കാത്ത ഒരു ആശയമാ​യി നിങ്ങൾ അതിനെ തള്ളിക്ക​ള​ഞ്ഞേ​ക്കാം. എന്നാൽ അങ്ങനെ ചെയ്യാൻ വരട്ടെ. കോശങ്ങൾ വാർധ​ക്യം പ്രാപി​ക്കു​ന്ന​തിന്‌ ഇടയാ​ക്കു​ന്നത്‌ എന്താ​ണെന്നു തങ്ങൾ ഇപ്പോൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്ന​താ​യി ശാസ്‌ത്രജ്ഞർ കരുതു​ന്നു. ക്രോ​മ​സോ​മു​ക​ളു​ടെ അഗ്രഭാ​ഗ​ങ്ങ​ളിൽ ടെലോ​മി​റു​കൾ എന്നു വിളി​ക്ക​പ്പെ​ടുന്ന, ഡിഎൻഎ-യുടെ ചെറിയ ഖണ്ഡങ്ങൾ ഉണ്ട്‌. ഓരോ തവണയും കോശം വിഭജി​ക്കു​മ്പോൾ ടെലോ​മി​റു​ക​ളു​ടെ വലിപ്പം കുറയു​ന്നു. കോശങ്ങൾ 50 മുതൽ 100 വരെ പ്രാവ​ശ്യം വിഭജി​ച്ചു കഴിയു​മ്പോൾ ടെലോ​മി​റു​കൾ നിശ്ശേഷം ഇല്ലാതാ​കും. ടെലോ​മി​റു​കൾ ഇല്ലാതാ​കു​ന്ന​തോ​ടെ കോശ​ത്തി​ന്റെ വിഭജ​ന​പ്രാ​പ്‌തി നഷ്ടമാ​കു​ക​യും ചെയ്യുന്നു. എന്നാൽ, ടെലോ​മി​റാസ്‌ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു എൻ​സൈ​മി​ന്റെ സഹായ​ത്താൽ മനുഷ്യ​ശ​രീ​ര​ത്തി​ലെ കോശ​ങ്ങൾക്ക്‌ നിത്യ​മാ​യി വിഭജി​ക്കാൻ സാധി​ക്കു​മെന്ന്‌ സമീപ​കാ​ലത്തെ ശാസ്‌ത്ര കണ്ടെത്ത​ലു​കൾ സൂചി​പ്പി​ക്കു​ന്നു. യഹോവ നിത്യ​ജീ​വൻ സാധ്യ​മാ​ക്കു​ന്നത്‌ ഈ പ്രത്യേക എൻസൈം മുഖാ​ന്ത​ര​മാണ്‌ എന്ന്‌ ഈ കണ്ടെത്ത​ലു​കൾ അർഥമാ​ക്കു​ന്നി​ല്ലെ​ങ്കി​ലും അത്‌ ഒരു കാര്യം വ്യക്തമാ​ക്കു​ന്നു: എന്നേക്കു​മുള്ള ജീവിതം യുക്തിക്കു നിരക്കുന്ന ഒരു ആശയം​ത​ന്നെ​യാണ്‌!

6 അതേ, എന്നേക്കും ജീവി​ക്കുക എന്ന ഉദ്ദേശ്യ​ത്തി​ലാണ്‌ ദൈവം ആദ്യ മനുഷ്യ ജോഡി​യെ സൃഷ്ടി​ച്ചത്‌ എന്ന ബൈബിൾ വിവരണം വിശ്വ​സ​നീ​യ​മാണ്‌. യഹോ​വ​യു​മാ​യുള്ള മനുഷ്യ​രു​ടെ ബന്ധം നിത്യ​ത​യി​ലെ​ങ്ങും വളർന്നു​വ​രേ​ണ്ടി​യി​രു​ന്നു. മനുഷ്യ​രെ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യം പൂർണ​മാ​യി തിരി​ച്ച​റി​ഞ്ഞു​കൊ​ണ്ടും അതിനു ചേർച്ച​യിൽ പ്രവർത്തി​ച്ചു​കൊ​ണ്ടും തങ്ങളുടെ സ്വർഗീയ പിതാ​വു​മാ​യുള്ള ബന്ധം അവർ ശക്തമാ​ക്ക​ണ​മാ​യി​രു​ന്നു. അവരുടെ ജീവിതം വിരസ​ത​യും ക്ലേശവും നിറഞ്ഞ ഒന്നായി​രി​ക്കു​ക​യി​ല്ലാ​യി​രു​ന്നു. സന്തുഷ്ട​രായ, പൂർണ​ത​യുള്ള സന്താന​ങ്ങ​ളെ​ക്കൊണ്ട്‌ ഭൂമിയെ നിറയ്‌ക്കു​ക​യെന്ന മഹത്തായ പ്രത്യാശ ആദാമി​നും ഹവ്വായ്‌ക്കും ഉണ്ടായി​രു​ന്നു. നിത്യ​ത​യി​ലു​ട​നീ​ളം സംതൃ​പ്‌തി​ദാ​യ​ക​വും അർഥപൂർണ​വു​മായ വേല ചെയ്യാൻ അവർക്കു സാധി​ക്കു​മാ​യി​രു​ന്നു. അവരു​ടേത്‌ തീർച്ച​യാ​യും ഒരു സംതൃപ്‌ത ജീവിതം ആയിരി​ക്കു​മാ​യി​രു​ന്നു!—ഉല്‌പത്തി 1:28.