ഭാഗം 9
ഒരു സംതൃപ്ത ജീവിതം ആസ്വദിക്കുക—ഇന്നും എന്നേക്കും!
ദൈവവുമായി സൗഹൃദം നട്ടുവളർത്തുന്നെങ്കിൽ നിങ്ങൾക്ക് ഒരു സംതൃപ്ത ജീവിതം നയിക്കാൻ സാധിക്കും
വിശ്വാസത്തിന്റെ കാര്യത്തിൽ മുന്തിയ മാതൃക വെച്ചതായി ബൈബിൾ ചരിത്രത്തിൽ കാണപ്പെടുന്ന ഒരു വ്യക്തിയാണ് അബ്രാഹാം. ഊർ എന്ന സമ്പന്ന നഗരത്തിലെ സുഖജീവിതം വെടിഞ്ഞ അവൻ കുറേ കാലം ഹാരാനിൽ താമസിച്ചു. അവിടെനിന്നു യാത്ര പുറപ്പെട്ടശേഷം പിന്നീടുള്ള കാലം മുഴുവൻ അബ്രാഹാം കൂടാരങ്ങളിലാണു പാർത്തത്, ഒരു നാടോടിയെ പോലെ. (ഉല്പത്തി 12:1-3; പ്രവൃത്തികൾ 7:2-7; എബ്രായർ 11:8-10) എങ്കിലും അവനെ കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: “പ്രായംചെന്നവനും സംതൃപ്തനുമായി തികഞ്ഞ വാർധക്യത്തിൽ അബ്രാഹാം മരിച്ചു.” (ഉല്പത്തി 25:8, NW) മരണശയ്യയിലായിരിക്കെ അബ്രാഹാമിനു തന്റെ ജീവിതത്തിലേക്കു സംതൃപ്തിയോടെ തിരിഞ്ഞുനോക്കാൻ കഴിഞ്ഞത് എന്തുകൊണ്ടായിരുന്നു? ജീവിതകാലത്ത് കൈവരിച്ച നേട്ടങ്ങൾ നിമിത്തമായിരുന്നില്ല അവന് അതു കഴിഞ്ഞത്. “ദൈവത്തിന്റെ സ്നേഹിതൻ” എന്നു പിന്നീടു വിളിക്കപ്പെടാൻ ഇടയാകത്തക്കവണ്ണം അവന് ദൈവത്തിൽ അതിശക്തമായ വിശ്വാസം ഉണ്ടായിരുന്നു. (യാക്കോബ് 2:23; യെശയ്യാവു 41:8) തന്റെ സ്രഷ്ടാവുമായി നട്ടുവളർത്തിയ അർഥപൂർണമായ ഈ ബന്ധമാണ് അബ്രാഹാമിന്റെ ജീവിതത്തെ സംതൃപ്തമാക്കിയത്.
2 ദൈവവുമായി സൗഹൃദം നട്ടുവളർത്തുന്നപക്ഷം, 4,000-ത്തോളം വർഷം മുമ്പ് ജീവിച്ച അബ്രാഹാമിനെ പോലെ നിങ്ങൾക്കും അർഥവത്തായ, സംതൃപ്തമായ ഒരു ജീവിതം നയിക്കാൻ സാധിക്കും. പ്രപഞ്ച സ്രഷ്ടാവിന്റെ സ്നേഹിതൻ ആയിരിക്കുക എന്ന ആശയം നിങ്ങളെ വിസ്മയിപ്പിച്ചേക്കാം. എന്നാൽ അത് സാധ്യമാണ്. എങ്ങനെ? അവനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിലൂടെ. (1 കൊരിന്ത്യർ 8:3; ഗലാത്യർ 4:9) സ്രഷ്ടാവുമായുള്ള അത്തരമൊരു ബന്ധം നിങ്ങളുടെ ജീവിതത്തെ അർഥസമ്പുഷ്ടവും സംതൃപ്തവും ആക്കും.
യെശയ്യാവു 48:17) നന്മയും തിന്മയും ഏതെന്നു സ്വയം തീരുമാനിച്ചുകൊണ്ട് ആദാം ദൈവത്തോടു മത്സരിച്ച കാര്യം ഓർക്കുക. തന്റെ പുത്രന്റെ മറുവിലയാഗം മുഖാന്തരം യഹോവ മാനവകുടുംബത്തെ വിലയ്ക്കു വാങ്ങുകയും അങ്ങനെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു വിടുതൽ പ്രാപിക്കാനുള്ള വഴി തുറന്നുകൊടുക്കുകയും ചെയ്തിരിക്കുന്നതായി നാം കണ്ടുകഴിഞ്ഞു. എന്നാൽ ആ ക്രമീകരണത്തിൽനിന്നു പ്രയോജനം അനുഭവിക്കണമെങ്കിൽ, ഓരോ വ്യക്തിയും മറുവിലയെ അംഗീകരിക്കുകയും നന്മയും തിന്മയും സംബന്ധിച്ച് സ്വന്തമായ മാനദണ്ഡങ്ങൾ വെക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ദൈവം നൽകിയിരിക്കുന്ന നിയമങ്ങൾക്കും തത്ത്വങ്ങൾക്കും ചേർച്ചയിൽ നാം ജീവിക്കേണ്ടതുണ്ട്.
3 യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം അർപ്പിക്കാൻ സന്നദ്ധരായവർക്ക്, ഒരു സന്തുഷ്ടജീവിതം ആസ്വദിക്കാൻ ആവശ്യമായ മാർഗനിർദേശങ്ങൾ യഹോവ പ്രദാനം ചെയ്തിട്ടുണ്ട്. (4 ബൈബിൾ പഠിക്കുകയും അതിലെ തത്ത്വങ്ങൾ ബാധകമാക്കുകയും ചെയ്യുന്നതിൽ തുടരുന്നുവെങ്കിൽ നന്മയും തിന്മയും സംബന്ധിച്ച ദൈവിക മാനദണ്ഡങ്ങളുടെ മൂല്യത്തെ നിങ്ങൾ വിലമതിക്കാനിടയാകുമെന്നതിൽ സംശയമില്ല. (സങ്കീർത്തനം 19:7-9) യഹോവയുടെ പ്രവാചകനായ മോശെ ദൈവത്തോടു പറഞ്ഞതുപോലെ പറയാൻ നിങ്ങളും പ്രേരിതനാകും: “ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; . . . ഞാൻ നിന്നെ അറിയുമാറാകട്ടെ.” (പുറപ്പാടു 33:13; സങ്കീർത്തനം 25:4) ഈ “ദുർഘടസമയ”ത്ത് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാൻ ആവശ്യമായ തത്ത്വങ്ങൾ ബൈബിൾ പ്രദാനം ചെയ്യുന്നു. (2 തിമൊഥെയൊസ് 3:1) ബൈബിളിലെ തത്ത്വങ്ങൾ പഠിക്കുകയും ബാധകമാക്കുകയും ചെയ്യുന്തോറും ആ ഗ്രന്ഥത്തോടുള്ള നിങ്ങളുടെ വിലമതിപ്പ് വളർന്നുവരും. കൂടാതെ, യഹോവയെ മെച്ചമായി അറിയുന്നതിനും അവനുമായുള്ള സൗഹൃദം ശക്തിപ്പെടുന്നതിനും അത് ഇടയാക്കുകയും ചെയ്യും.
5 അബ്രാഹാം “പ്രായംചെന്നവനും സംതൃപ്തനുമായി”ട്ടാണ് മരിച്ചത് എന്നുള്ളതു ശരിതന്നെ. എങ്കിലും മരണം ഉള്ളിടത്തോളം കാലം ജീവിതം വളരെ ഹ്രസ്വമാണെന്നുതന്നെ നമുക്കു തോന്നും. കാരണം, എത്രതന്നെ പ്രായംചെന്നാലും ശരി നാമാരും മരിക്കാൻ ആഗ്രഹിക്കുന്നില്ല. ജീവിക്കാനുള്ള ആഗ്രഹം മനുഷ്യസഹജമാണ്. ബൈബിൾ അതിന്റെ കാരണം വ്യക്തമാക്കുന്നു: “[ദൈവം] . . . നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം . . . ചെയ്യുന്ന [“ചെയ്ത,” NW] പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” (സഭാപ്രസംഗി 3:11) നിത്യമായി ജീവിച്ചാൽപ്പോലും, യഹോവയുടെ മുഴു പ്രവൃത്തികളെയും അഥവാ സൃഷ്ടികളെയും കുറിച്ച് പൂർണമായ ഗ്രാഹ്യം നേടാൻ നമുക്ക് ഒരിക്കലും സാധിക്കുകയില്ല. യഹോവയുടെ വിസ്മയാവഹമായ പ്രവൃത്തികൾ നാം എത്രതന്നെ നിരീക്ഷിച്ചാലും പഠിച്ചാലും ആസ്വദിച്ചാലും അതിന് ഒരു അവസാനമുണ്ടായിരിക്കുകയില്ല!—സങ്കീർത്തനം 19:1-4; 104:24; 139:14.
2 പത്രൊസ് 3:13) ‘പുതിയ ആകാശം’ എന്നത് ഒരു പുതിയ സ്വർഗീയ ഗവൺമെന്റിനെ, അതായത് മുഴു ഭൂമിയെയും ഭരിക്കാനിരിക്കുന്ന ദൈവരാജ്യത്തെ, പരാമർശിക്കുന്നു. ‘പുതിയ ഭൂമി’ എന്നതാകട്ടെ, ആ രാജ്യത്തിന്റെ ഭരണാധിപത്യത്തിന് അനുസരണത്തോടെ കീഴ്പെട്ടിരിക്കുന്ന ഒരു പുതിയ മാനവ സമുദായത്തെ അർഥമാക്കുന്നു. ഇത് യാഥാർഥ്യമാക്കാൻ, യഹോവ പെട്ടെന്നുതന്നെ “ഭൂമിയെ നശിപ്പിക്കുന്ന”വർക്കെതിരെ നടപടി കൈക്കൊള്ളും.—വെളിപ്പാടു 11:18; 2 പത്രൊസ് 3:10.
6 ഇന്നത്തെപ്പോലെ പ്രശ്നപൂരിതമായ ഒരു ഭൂമിയിൽ എന്നേക്കും ജീവിച്ചിരിക്കുക എന്നത് ആകർഷകമായ ഒരു ആശയമായി നിങ്ങൾക്കു തോന്നാൻ ഇടയില്ല. എന്നാൽ അതോർത്തു നാം വിഷമിക്കേണ്ടതില്ല. കാരണം ബൈബിൾ ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (7 എന്നാൽ എത്ര പെട്ടെന്ന്? യേശുക്രിസ്തു ‘ലോകാവസാനത്തിന്റെ അടയാളങ്ങൾ’ എന്ന നിലയിൽ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ, ‘ക്ഷാമം, അവിടവിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ,’ ‘മഹാവ്യാധികൾ,’ ‘പെരുകുന്ന അധർമം’ എന്നിവയെ കുറിച്ചു പരാമർശിക്കുകയുണ്ടായി. (മത്തായി 24:3-13; ലൂക്കൊസ് 21:10, 11; 2 തിമൊഥെയൊസ് 3:1-5) എന്നിട്ട് അവൻ ഇങ്ങനെ പ്രവചിച്ചു: “ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.” (ലൂക്കൊസ് 21:31) അതേ, യഹോവ ദുഷ്ടന്മാരെ നശിപ്പിക്കുന്ന ആ സമയം അതിവേഗം സമീപിച്ചുകൊണ്ടിരിക്കുകയാണ്. *
8 യഹോവ ഭൂമിയിൽനിന്ന് ദുഷ്ടത നീക്കം ചെയ്യുന്ന “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസ”ത്തിനുശേഷം ഈ ഭൂമി ഒരു പറുദീസയായി മാറും. (വെളിപ്പാടു 16:14, 16; യെശയ്യാവു 51:3) അപ്പോൾ “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) എന്നാൽ മരിച്ചുപോയവരുടെ കാര്യമോ? യേശു ഇപ്രകാരം പറഞ്ഞു: “ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉളളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുളള നാഴിക വരുന്നു.” (യോഹന്നാൻ 5:28, 29) ഓരോ വ്യക്തിയിലും തത്പരനായ യഹോവ, മരണത്തിൽ നിദ്ര കൊള്ളുന്നവരെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ഇന്ന് ജനിതക എഞ്ചിനീയറിങ്ങിലൂടെ മനുഷ്യരുടെ ക്ലോണുകൾ അഥവാ പകർപ്പുകൾ സൃഷ്ടിക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്ന കാര്യം നമുക്ക് അറിയാം. എന്നാൽ സ്രഷ്ടാവിന് ക്ലോണിങ് പോലുള്ള രീതികളൊന്നും അവലംബിക്കേണ്ട ആവശ്യമില്ല. വീണ്ടെടുപ്പിനു യോഗ്യനായ ഓരോ മനുഷ്യനെയും കുറിച്ചുള്ള സകല വിശദാംശങ്ങളും ഓർക്കാനും അവരെ ജീവനിലേക്കു തിരികെ കൊണ്ടുവരാനും ഉള്ള പ്രാപ്തി അവനുണ്ട്. അതേ, മരിച്ചുപോയ പ്രിയപ്പെട്ടവരുമായി പറുദീസ ഭൂമിയിൽ വീണ്ടും ഒന്നുചേരാനുള്ള അവസരം നിങ്ങൾക്കുണ്ട്!
9 പറുദീസയിലെ ജീവിതം എങ്ങനെയുള്ള ഒന്നായിരിക്കും? സ്രഷ്ടാവിനെ ഐക്യത്തിൽ സ്തുതിക്കുന്ന സന്തുഷ്ടരായ സ്ത്രീപുരുഷന്മാരെക്കൊണ്ട് ഈ ഭൂമി നിറഞ്ഞിരിക്കും. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” (യെശയ്യാവു 33:24; 54:13) അനാരോഗ്യകരമായ സമ്മർദമോ വൈകാരികവും മാനസികവുമായ തകരാറുകളോ ആർക്കും ഉണ്ടായിരിക്കുകയില്ല. എല്ലാവർക്കും ആഹാരം സുഭിക്ഷമായി ലഭ്യമാകും, യഹോവയുടെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ അർഥവത്തായ വേല ചെയ്യുന്നതിന്റെ സന്തോഷം മനുഷ്യർ അനുഭവിക്കും. (സങ്കീർത്തനം 72:16; യെശയ്യാവു 65:23) മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും മൃഗങ്ങളും തമ്മിലും സമാധാനം ഉണ്ടായിരിക്കും. സർവോപരി, ‘ദൈവവുമായും സമാധാനം’ ആസ്വദിക്കാൻ മനുഷ്യർക്കു സാധിക്കും.—റോമർ 5:1; സങ്കീർത്തനം 37:11; 72:7; യെശയ്യാവു 11:6-9.
10 ആ പറുദീസയിൽ ആയിരിക്കാനും തികച്ചും സംതൃപ്തമായ ഒരു ജീവിതം ആസ്വദിക്കാനും നിങ്ങൾ എന്തു ചെയ്യണം? യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും കുറിച്ചുള്ള പരിജ്ഞാനം അവർ ഉൾക്കൊള്ളുന്നതിന്റെ അർഥം നിത്യജീവൻ എന്നാണ്.” (യോഹന്നാൻ 17:3, NW) അതുകൊണ്ട്, യഹോവയെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുന്നതിൽ തുടരുക; ദൈവം നിങ്ങളിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു എന്നു മനസ്സിലാക്കുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കാൻ സാധിക്കും. അതാകട്ടെ, നിങ്ങളുടെ ജീവിതത്തെ അങ്ങേയറ്റം സംതൃപ്തമായ ഒന്നാക്കിത്തീർക്കുകയും ചെയ്യും.
^ ഖ. 7 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്? എന്ന പുസ്തകത്തിന്റെ 9-ാം അധ്യായത്തിൽനിന്ന് ഈ പ്രവചനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്കു മനസ്സിലാക്കാൻ സാധിക്കും.