മറ്റേതു ഗ്രന്ഥമാണ്
മറ്റേതു ഗ്രന്ഥമാണ്
• നിയമത്തിന്മേൽ ആഴമായ പ്രഭാവം ചെലുത്തുന്നതോടൊപ്പം ലോകോത്തര കലയെയും സാഹിത്യത്തെയും സംഗീതത്തെയും ഇത്രയധികം സ്വാധീനിച്ചിട്ടുള്ളത്?
• ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യർ വീണ്ടും വീണ്ടും പകർത്തിയെഴുതിയിട്ടും എഴുതപ്പെട്ടതുപോലെതന്നെ മാറ്റമില്ലാതെ തുടർന്നിട്ടുള്ളത്?
• അതു വിവർത്തനം ചെയ്യുന്നതിനായി കഷ്ടതകൾ സഹിക്കാനും മരിക്കാൻ പോലും സന്നദ്ധരാകുമാറ് ചിലരിൽ അത്രയധികം നിസ്വാർഥത ഉൾനട്ടിട്ടുള്ളത്?
• മാനവകുടുംബത്തിൽ 90 ശതമാനത്തിലധികത്തിനും ലഭ്യമായിരിക്കത്തക്കവണ്ണം 2,100-ലധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്?
• അനേക നൂറ്റാണ്ടുകൾ പിന്നിടുന്നതുവരെ കണ്ടുപിടിക്കപ്പെടാതിരുന്ന ശാസ്ത്രീയ സത്യങ്ങൾ പരാമർശിച്ചത്?
• എല്ലാത്തരം വർഗീയ, വംശീയ, ദേശീയ പശ്ചാത്തലങ്ങളിലുമുള്ള ആളുകളുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയുന്ന കാലാതീത തത്ത്വങ്ങൾ ഉൾക്കൊള്ളുന്നത്?
• ചരിത്രവസ്തുതകൾ തെളിയിക്കുന്നതുപോലെ സത്യമായിത്തീർന്നിരിക്കുന്ന വ്യക്തമായ പ്രവചനങ്ങൾ ഉൾക്കൊള്ളുന്നത്?
അത്തരമൊരു ഗ്രന്ഥം പരിശോധിക്കത്തക്ക മൂല്യമുള്ളതായിരിക്കില്ലേ?