വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം

വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം

വായി​ച്ചി​രി​ക്കേണ്ട ഒരു ഗ്രന്ഥം

“ഗൗരവ​ബു​ദ്ധി​യോ​ടെ കാണേണ്ട ഒന്നല്ല ബൈബിൾ.” തുറന്നു സംസാ​രി​ക്കുന്ന പ്രകൃ​ത​മുള്ള ഒരു യുവതി​യോട്‌ ഒരു യൂണി​വേ​ഴ്‌സി​റ്റി പ്രൊ​ഫസർ പറഞ്ഞതാ​ണത്‌.

“താങ്കൾ എന്നെങ്കി​ലും ബൈബിൾ വായി​ച്ചി​ട്ടു​ണ്ടോ?” അവൾ ചോദി​ച്ചു.

അമ്പരന്നുപോയ ആ പ്രൊ​ഫ​സർക്ക്‌, താൻ അതു വായി​ച്ചി​ട്ടി​ല്ലെന്നു സമ്മതി​ക്കേ​ണ്ടി​വന്നു.

“ഒരിക്ക​ലും വായി​ക്കാത്ത ഒരു ഗ്രന്ഥ​ത്തെ​ക്കു​റി​ച്ചു താങ്കൾക്ക്‌ ഒരു ഉറച്ച അഭി​പ്രാ​യം പറയാൻ എങ്ങനെ സാധി​ക്കും?”

അവൾ പറഞ്ഞതിൽ കഴമ്പു​ണ്ടാ​യി​രു​ന്നു. ബൈബിൾ വായിച്ച്‌ അതേക്കു​റിച്ച്‌ ഒരഭി​പ്രാ​യം രൂപ​പ്പെ​ടു​ത്തി​യെ​ടു​ക്കാൻ അദ്ദേഹം തീരു​മാ​നി​ച്ചു.

അറുപ​ത്താറ്‌ ചെറു​ഗ്ര​ന്ഥ​ങ്ങ​ള​ട​ങ്ങിയ ബൈബി​ളി​നെ, “സാധ്യ​ത​യ​നു​സ​രിച്ച്‌ മാനവ​ച​രി​ത്ര​ത്തിൽ ഏറ്റവും സ്വാധീ​ന​മുള്ള ഗ്രന്ഥ​ശേ​ഖരം” എന്നാണു വർണി​ച്ചി​ട്ടു​ള്ളത്‌.1 കല, സാഹി​ത്യം, സംഗീതം എന്നീ രംഗങ്ങ​ളി​ലെ ചില ലോ​കോ​ത്തര സൃഷ്ടി​ക​ളി​ന്മേൽ അതു തീർച്ച​യാ​യും പ്രഭാവം ചെലു​ത്തി​യി​ട്ടുണ്ട്‌. നിയമ​സം​ഹി​ത​യിൽ അതു ചെലു​ത്തി​യി​ട്ടുള്ള സ്വാധീ​നം ഗണ്യമാണ്‌. സാഹി​ത്യ​ശൈ​ലിക്ക്‌ വാഴ്‌ത്ത​പ്പെ​ട്ടി​ട്ടുള്ള അതിനെ അഭ്യസ്‌ത​വി​ദ്യ​രായ അനേക​രും വലിയ ആദര​വോ​ടെ​യാ​ണു വീക്ഷി​ക്കു​ന്നത്‌. സമൂഹ​ത്തി​ലെ സമസ്‌ത​ത​ല​ങ്ങ​ളി​ലു​മു​ള്ള​വ​രു​ടെ ജീവി​ത​ത്തിൽ അതിനുള്ള പ്രഭാവം പ്രത്യേ​കി​ച്ചും ശക്തമാണ്‌. അതിന്റെ പല വായന​ക്കാ​രി​ലും ശ്രദ്ധേ​യ​മായ അളവിൽ വിശ്വ​സ്‌തത നട്ടുവ​ളർത്താൻ അതിനു കഴിഞ്ഞി​ട്ടുണ്ട്‌. കേവലം അതൊന്നു വായി​ക്കു​ന്ന​തി​നു വേണ്ടി ചിലർ ജീവൻപോ​ലും തൃണവ​ത്‌ഗ​ണി​ച്ചി​ട്ടുണ്ട്‌.

അതേസ​മ​യം, ബൈബി​ളി​നെ​ക്കു​റി​ച്ചു സന്ദേഹ​വു​മുണ്ട്‌. ഒരിക്ക​ലും അതു വായി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അതേക്കു​റിച്ച്‌ ഉറച്ച അഭി​പ്രാ​യ​ങ്ങ​ളു​ള്ള​വ​രുണ്ട്‌. അതിന്റെ സാഹി​ത്യ​പ​ര​മോ ചരി​ത്ര​പ​ര​മോ ആയ മൂല്യത്തെ അംഗീ​ക​രി​ച്ചേ​ക്കാ​മെ​ങ്കി​ലും അവർ ഇവ്വണ്ണം സംശയി​ക്കു​ന്നു: ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പ്‌ എഴുത​പ്പെട്ട ഒരു ഗ്രന്ഥത്തിന്‌ ഈ ആധുനിക ലോക​ത്തിൽ പ്രസക്തി​യു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ? നാം ജീവി​ക്കു​ന്നത്‌ “വിജ്ഞാ​ന​യുഗ”ത്തിലാണ്‌. നടപ്പു​സം​ഭ​വ​ങ്ങ​ളും സാങ്കേ​തി​ക​വി​ദ്യ​ക​ളും സംബന്ധിച്ച ഏറ്റവും നൂതന വിവരങ്ങൾ നമ്മുടെ വിരൽത്തു​മ്പി​ലാണ്‌. ആധുനിക ജീവി​ത​ത്തി​ലെ മിക്കവാ​റും എല്ലാ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചു​മുള്ള “വിദഗ്‌ധ” ഉപദേശം ഉടനടി ലഭ്യമാണ്‌. യഥാർഥ​ത്തിൽ, ഇന്നു പ്രാ​യോ​ഗി​ക​മായ വിവരങ്ങൾ ബൈബി​ളിൽ ഉണ്ടായി​രി​ക്കു​മോ?

അത്തരം ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാ​നാണ്‌ ഈ ലഘുപ​ത്രിക ശ്രമി​ക്കു​ന്നത്‌. ഇതിന്റെ ഉദ്ദേശ്യം മതപര​മായ വീക്ഷണ​ങ്ങ​ളോ വിശ്വാ​സ​ങ്ങ​ളോ നിങ്ങളു​ടെ​മേൽ അടി​ച്ചേൽപ്പി​ക്കു​കയല്ല, മറിച്ച്‌ ചരി​ത്ര​പ​ര​മാ​യി സ്വാധീ​ന​മുള്ള ഗ്രന്ഥമായ ബൈബിൾ നിങ്ങളു​ടെ പരിചി​ന്ത​ന​ത്തി​നു​തക്ക മൂല്യ​മുള്ള ഒന്നാ​ണെന്നു കാണി​ക്കു​ക​യാണ്‌. ബൈബിൾ പാശ്ചാത്യ സംസ്‌കാ​ര​ത്തിൽ ആഴത്തിൽ മുഖമു​ദ്ര പതിപ്പി​ച്ചി​രി​ക്കു​ന്നു​വെ​ന്നും “മതവി​ശ്വാ​സി​യാ​ണെ​ങ്കി​ലും അല്ലെങ്കി​ലും ബൈബി​ളി​ന്റെ പഠിപ്പി​ക്ക​ലു​ക​ളും വൃത്താ​ന്ത​ങ്ങ​ളും പരിചി​ത​മ​ല്ലാത്ത ഏതൊ​രാ​ളും സാംസ്‌കാ​രിക അർഥത്തിൽ അനഭ്യ​സ്‌ത​നാ​യി​രി​ക്കു”മെന്നും ചില വിദ്യാ​ഭ്യാ​സ​വി​ച​ക്ഷ​ണർക്കു ശക്തമായ അഭി​പ്രാ​യ​മു​ണ്ടെന്ന്‌ 1994-ൽ പ്രസി​ദ്ധീ​ക​രിച്ച ഒരു റിപ്പോർട്ട്‌ വ്യക്തമാ​ക്കി.2

ഇതിൽ എഴുതി​യി​രി​ക്കുന്ന കാര്യങ്ങൾ വായി​ച്ച​ശേഷം, മതവി​ശ്വാ​സി​യാ​ണെ​ങ്കി​ലും അല്ലെങ്കി​ലും, ഓരോ​രു​ത്ത​രും ചുരു​ങ്ങി​യ​പക്ഷം വായി​ച്ചി​രി​ക്കു​ക​യെ​ങ്കി​ലും ചെയ്യേണ്ട ഒരു ഗ്രന്ഥമാ​ണു ബൈബി​ളെന്ന്‌ ഒരുപക്ഷേ നിങ്ങൾ സമ്മതി​ക്കു​മാ​യി​രി​ക്കും.

[3-ാം പേജിലെ ചതുരം/ചിത്രം]

“വാസ്‌ത​വ​ത്തിൽ എന്റെ പ്രബു​ദ്ധ​ത​യ്‌ക്കു ഞാൻ കടപ്പെ​ട്ടി​രി​ക്കു​ന്നത്‌ ഞാൻ വായിച്ച ഒരു ഗ്രന്ഥ​ത്തോ​ടാണ്‌.—ഒരു ഗ്രന്ഥ​ത്തോ​ടോ? അതേ, അതു ലളിത​മായ ഒരു പഴയ ഗ്രന്ഥമാണ്‌, പ്രകൃ​തി​യെ​പ്പോ​ലെ നാട്യ​മി​ല്ലാ​ത്തത്‌, സാരള്യ​മു​ള്ളത്‌ . . . ആ ഗ്രന്ഥത്തി​ന്റെ പേര്‌ തികച്ചും ലളിത​മാണ്‌, ബൈബിൾ.”—ഹൈൻറിച്ച്‌ ഹൈന, 19-ാം നൂറ്റാ​ണ്ടി​ലെ ജർമൻ എഴുത്തു​കാ​രൻ.3