വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 7

കുട്ടിയെ അഭ്യസി​പ്പി​ക്കാം, എങ്ങനെ?

കുട്ടിയെ അഭ്യസി​പ്പി​ക്കാം, എങ്ങനെ?

“ഇന്നു ഞാൻ നിന്നോ​ടു കല്‌പി​ക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയ​ത്തിൽ ഇരി​ക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേ​ശി​ച്ചു​കൊ​ടു​ക്ക​യും . . . വേണം.”—ആവർത്ത​ന​പു​സ്‌തകം 6:6, 7

കുടുംബം എന്ന ക്രമീ​ക​രണം ഏർപ്പെ​ടു​ത്തി​യ​പ്പോൾ യഹോവ മാതാ​പി​താ​ക്കൾക്കാണ്‌ മക്കളുടെ ചുമതല നൽകി​യത്‌. (കൊ​ലോ​സ്യർ 3:20) അതു​കൊണ്ട്‌, യഹോ​വയെ സ്‌നേ​ഹി​ക്കാ​നും കാര്യ​പ്രാ​പ്‌തി​യു​ള്ള​വ​രാ​യി വളർന്നു​വ​രാ​നും ഉള്ള പരിശീ​ലനം അവർക്കു നൽകേ​ണ്ടത്‌ അച്ഛനമ്മ​മാ​രായ നിങ്ങളാണ്‌. (2 തിമൊ​ഥെ​യൊസ്‌ 1:5; 3:15) കുട്ടി​യു​ടെ ഹൃദയ​ത്തി​ലു​ള്ളത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കി​യെ​ടു​ക്കാൻ നിങ്ങൾ പഠിക്കു​ക​യും വേണം. നിങ്ങൾ വെക്കുന്ന മാതൃ​ക​യു​ടെ പ്രാധാ​ന്യം എടുത്തു​പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. യഹോ​വ​യു​ടെ വചനങ്ങൾ നിങ്ങളു​ടെ ഉള്ളിലു​ണ്ടെ​ങ്കി​ലേ കുട്ടിക്ക്‌ അതു വേണ്ടതു​പോ​ലെ പകർന്നു​കൊ​ടു​ക്കാൻ കഴിയൂ!—സങ്കീർത്തനം 40:8.

1 കുട്ടികൾക്കു സങ്കോചം കൂടാതെ നിങ്ങ​ളോ​ടു തുറന്ന്‌ സംസാ​രി​ക്കാ​നാ​കണം

ബൈബിൾ പറയു​ന്നത്‌: “കേൾക്കാൻ തിടു​ക്ക​വും സംസാ​രി​ക്കാൻ സാവകാ​ശ​വും” കാണി​ക്കുക. (യാക്കോബ്‌ 1:19) ‘മക്കൾക്ക്‌ എന്നോട്‌ ഏതു കാര്യ​വും എപ്പോ​ഴും തുറന്ന്‌ പറയാ​നുള്ള സ്വാത​ന്ത്ര്യം തോന്നണം’ എന്നായി​രി​ക്കി​ല്ലേ നിങ്ങളു​ടെ ആഗ്രഹം? കുട്ടികൾ കാര്യങ്ങൾ തുറന്ന്‌ പറയണ​മെ​ങ്കിൽ, അച്ഛനും അമ്മയും കേൾക്കാൻ തയ്യാറു​ള്ള​വ​രാ​ണെന്ന തോന്നൽ കുട്ടി​ക​ളു​ടെ മനസ്സി​ലും ഉണ്ടാകണം. അതു​കൊണ്ട്‌, ആദ്യം​തന്നെ വീട്ടിൽ ഒരു സമാധാ​നാ​ന്ത​രീ​ക്ഷം ഉണ്ടാക്കി​യെ​ടു​ക്കുക. എങ്കിലേ, കുട്ടി​കൾക്കു മനസ്സു തുറക്കാൻ എളുപ്പ​മാ​കൂ. (യാക്കോബ്‌ 3:18) നിങ്ങൾ കർക്കശ​ക്കാ​ര​നോ കേട്ടപാ​തി കേൾക്കാ​ത്ത​പാ​തി എടുത്തു​ചാ​ടുന്ന പ്രകൃ​ത​ക്കാ​ര​നോ ആണെന്ന്‌ അവർക്കു തോന്നി​യാൽ മനസ്സി​ലു​ള്ളതു മുഴുവൻ നിങ്ങ​ളോട്‌ അവർ പറഞ്ഞെന്നു വരില്ല. അതു​കൊണ്ട്‌ മക്കളോ​ടു ക്ഷമയോ​ടെ ഇടപെ​ടുക. നിങ്ങൾ അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ എല്ലാവി​ധ​ത്തി​ലും അവർക്കു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കുക, കൂടെ​ക്കൂ​ടെ അങ്ങനെ ചെയ്യുക.—മത്തായി 3:17; 1 കൊരി​ന്ത്യർ 8:1.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • കുട്ടികൾക്കു സംസാ​രി​ക്ക​ണ​മെന്നു തോന്നു​മ്പോൾ കേൾക്കാൻ തയ്യാറാ​കു​ക

  • പ്രശ്‌നങ്ങളുണ്ടാകുമ്പോൾ മാത്രമല്ല, അല്ലാത്ത​പ്പോ​ഴും കുട്ടി​ക​ളു​മൊത്ത്‌ പതിവാ​യി സംസാ​രി​ക്കു​ക

2 അവർ പറയുന്ന വാക്കു​കൾക്ക​പ്പു​റം നോക്കുക

ബൈബിൾ പറയു​ന്നത്‌: “സൂക്ഷ്‌മ​ബു​ദ്ധി​യുള്ള ഏവനും പരിജ്ഞാ​ന​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 13:16) ചില സമയങ്ങ​ളിൽ, കുട്ടികൾ പറയുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തിന്‌ അവരുടെ വാക്കു​കൾക്ക​പ്പു​റ​ത്തേക്കു നിങ്ങൾ നോക്കണം. കുട്ടികൾ ചില​പ്പോൾ കാര്യങ്ങൾ പർവതീ​ക​രിച്ച്‌ പറയു​ക​യോ പറയാൻ ഉദ്ദേശി​ച്ച​തി​നു പകരം മറ്റെ​ന്തെ​ങ്കി​ലും പറയു​ക​യോ ഒക്കെ ചെയ്യാ​റുണ്ട്‌. “കേൾക്കും​മു​മ്പെ ഉത്തരം പറയു​ന്ന​വന്നു അതു ഭോഷ​ത്വ​വും ലജ്ജയും ആയ്‌തീ​രു​ന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 18:13) അതു​കൊണ്ട്‌, കുട്ടി പറയു​ന്നതു കേൾക്കു​ന്ന​പാ​ടേ അസ്വസ്ഥ​രാ​ക​രുത്‌.—സദൃശ​വാ​ക്യ​ങ്ങൾ 19:11.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • കുട്ടി എന്തു പറഞ്ഞാ​ലും ഇടയ്‌ക്കു കയറി​പ്പ​റ​യു​ക​യോ അമിത​മാ​യി പ്രതി​ക​രി​ക്കു​ക​യോ ചെയ്യാ​തി​രി​ക്കു​ക

  • അവരുടെ പ്രായ​ത്തിൽ നിങ്ങളു​ടെ ചിന്തകൾ എങ്ങനെ​യാ​യി​രു​ന്നു, ജീവി​ത​ത്തിൽ വലിയ സംഗതി​ക​ളാ​യി നിങ്ങൾക്ക്‌ അന്നു തോന്നി​യി​രു​ന്നത്‌ എന്തൊ​ക്കെ​യാ​യി​രു​ന്നു എന്നെല്ലാം ഓർത്തു​നോ​ക്കു​ക

3 അച്ഛനമ്മമാരായ നിങ്ങൾ ഒറ്റക്കെ​ട്ടാ​യി​രി​ക്കണം

ബൈബിൾ പറയു​ന്നത്‌: “മകനേ, അപ്പന്റെ പ്രബോ​ധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷി​ക്ക​യു​മ​രുത്‌.” (സദൃശ​വാ​ക്യ​ങ്ങൾ 1:8) അതെ, കുട്ടി​ക​ളു​ടെ മേൽ അച്ഛനും അമ്മയ്‌ക്കും യഹോവ അധികാ​രം നൽകി​യി​ട്ടുണ്ട്‌. അതു​കൊണ്ട്‌ നിങ്ങളെ ആദരി​ക്കാ​നും അനുസ​രി​ക്കാ​നും നിങ്ങൾ അവരെ പഠിപ്പി​ക്കണം. (എഫെസ്യർ 6:1-3) എന്നാൽ നിങ്ങൾ ഇരുവ​രും, “തികഞ്ഞ ഐക്യ​ത്തിൽ വർത്തിക്കു”ന്നില്ലെ​ങ്കിൽ അത്‌ കുട്ടി​കൾക്ക്‌ എളുപ്പം പിടി​കി​ട്ടു​മെ​ന്നോർക്കുക. (1 കൊരി​ന്ത്യർ 1:10) അഭി​പ്രാ​യ​ഭി​ന്ന​ത​യു​ണ്ടെ​ങ്കിൽ അതു കുട്ടി​ക​ളു​ടെ മുമ്പിൽവെച്ച്‌ പ്രകടി​പ്പി​ക്കാ​തി​രി​ക്കുക. അല്ലാത്ത​പക്ഷം അച്ഛനമ്മ​മാർ എന്ന നിലയിൽ നിങ്ങ​ളോ​ടുള്ള അവരുടെ ആദരവിന്‌ കോട്ടം തട്ടും.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • കുട്ടികൾക്ക്‌ എങ്ങനെ ശിക്ഷണം കൊടു​ക്ക​ണ​മെന്ന്‌ രണ്ടു​പേ​രും ചേർന്ന്‌ ആലോ​ചിച്ച്‌ തീരു​മാ​നി​ക്കു​ക

  • കുട്ടിയെ പരിശീ​ലി​പ്പി​ക്കുന്ന കാര്യ​ത്തിൽ ഇണയ്‌ക്കു വേറൊ​രു അഭി​പ്രാ​യ​മാ​ണു​ള്ള​തെ​ങ്കിൽ ഇണയുടെ കാഴ്‌ച​പ്പാ​ടു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ക

4 നല്ല ആസൂ​ത്രണം വേണം

ബൈബിൾ പറയു​ന്നത്‌: “ബാലൻ നടക്കേ​ണ്ടുന്ന വഴിയിൽ അവനെ അഭ്യസി​പ്പിക്ക.” (സദൃശ​വാ​ക്യ​ങ്ങൾ 22:6) നല്ല പരിശീ​ല​ന​വും അഭ്യസ​ന​വും കുട്ടി​കൾക്ക്‌ തനിയെ കിട്ടി​ക്കൊ​ള്ളു​മെന്നു വിചാ​രി​ക്ക​രുത്‌. രക്ഷിതാ​ക്ക​ളായ നിങ്ങൾ ഒരു നല്ല പരിശീ​ല​ന​പ​രി​പാ​ടി ആവിഷ്‌ക​രി​ക്കേ​ണ്ട​തുണ്ട്‌; ശിക്ഷണം കൊടു​ക്കേ​ണ്ടത്‌ എങ്ങനെ​യെ​ന്നും അതിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കണം. (സങ്കീർത്തനം 127:4; സദൃശ​വാ​ക്യ​ങ്ങൾ 29:17) ശിക്ഷണ​ത്തിൽ, വെറുതെ ശിക്ഷ കൊടു​ക്കു​ന്നതു മാത്രമല്ല ഉൾപ്പെ​ടു​ന്നത്‌. ശിക്ഷി​ക്കു​ന്ന​തി​ന്റെ കാരണം, നിയമങ്ങൾ വെച്ചി​രി​ക്കു​ന്ന​തി​ന്റെ ഉദ്ദേശ്യം ഇവ മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 28:7) അതു​പോ​ലെ, യഹോ​വ​യു​ടെ വചനത്തെ സ്‌നേ​ഹി​ക്കാ​നും അതിലെ തത്ത്വങ്ങൾ വിവേ​ചി​ച്ച​റി​യാ​നും കുട്ടി​കളെ പഠിപ്പി​ക്കുക. (സങ്കീർത്തനം 1:2) നല്ല മനസ്സാ​ക്ഷി​യു​ള്ള​വ​രാ​യി വളർന്നു​വ​രാൻ ഇത്‌ അവരെ സഹായി​ക്കും.—എബ്രായർ 5:14.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • ആശ്രയിക്കാൻ കൊള്ളാ​വുന്ന ഒരു യഥാർഥ​വ്യ​ക്തി​യാ​യി ദൈവത്തെ കാണാൻ മക്കൾക്കു കഴിയു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തു​ക

  • ഇന്റർനെറ്റിലെയും സോഷ്യൽനെ​റ്റു​വർക്കു​ക​ളി​ലെ​യും സദാചാ​ര​വി​രു​ദ്ധ​മായ കാര്യങ്ങൾ തിരി​ച്ച​റി​യാ​നും ഒഴിവാ​ക്കാ​നും കുട്ടി​കളെ പഠിപ്പി​ക്കുക. ലൈം​ഗി​ക​ചൂ​ഷ​ക​രു​ടെ കൈയിൽപ്പെ​ടാ​തെ നോ​ക്കേ​ണ്ടത്‌ എങ്ങനെ​യെന്നു പറഞ്ഞു​കൊ​ടു​ക്കുക

“ബാലൻ നടക്കേ​ണ്ടുന്ന വഴിയിൽ അവനെ അഭ്യസി​പ്പിക്ക”