വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 1

സന്തോ​ഷ​ഭ​രി​ത​മായ ദാമ്പത്യ​ത്തിന്‌ ദൈവത്തെ വഴികാ​ട്ടി​യാ​ക്കുക

സന്തോ​ഷ​ഭ​രി​ത​മായ ദാമ്പത്യ​ത്തിന്‌ ദൈവത്തെ വഴികാ​ട്ടി​യാ​ക്കുക

“ആദിയിൽ അവരെ സൃഷ്ടി​ച്ചവൻ ആണും പെണ്ണു​മാ​യി അവരെ സൃഷ്ടിച്ചു.”—മത്തായി 19:4

യഹോവയാം a ദൈവ​മാണ്‌ ആദ്യവി​വാ​ഹം നടത്തി​യത്‌. അവൻ ആദ്യത്തെ സ്‌ത്രീ​യെ സൃഷ്ടിച്ച്‌ അവളെ “മനുഷ്യ​ന്റെ (ആദാമി​ന്റെ) അടുക്കൽ കൊണ്ടു​വന്നു” എന്ന്‌ ബൈബിൾ പറയുന്നു. അവളെ കണ്ട്‌ ആദാം അത്യാ​ഹ്ലാ​ദ​ത്തോ​ടെ ഇങ്ങനെ പറഞ്ഞു: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനി​ന്നു അസ്ഥിയും എന്റെ മാംസ​ത്തിൽനി​ന്നു മാംസ​വും ആകുന്നു.” (ഉല്‌പത്തി 2:22, 23) വിവാ​ഹി​ത​രാ​കുന്ന പുരു​ഷ​നും സ്‌ത്രീ​യും സന്തുഷ്ട​രാ​യി​രി​ക്കാൻ യഹോവ ഇന്നും ആഗ്രഹി​ക്കു​ന്നു.

വിവാഹജീവിതത്തിലേക്കു പ്രവേ​ശി​ക്കു​ന്നവർ, കാര്യ​ങ്ങ​ളെ​ല്ലാം എപ്പോ​ഴും സുഗമ​മാ​യി പൊയ്‌ക്കൊ​ള്ളു​മെന്നു കരുതാ​നി​ട​യുണ്ട്‌. എന്നാൽ, യാഥാർഥ്യം അങ്ങനെ​യാ​യി​രി​ക്ക​ണ​മെ​ന്നില്ല! പരസ്‌പരം ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കുന്ന ഭാര്യ​യ്‌ക്കും ഭർത്താ​വി​നും ഇടയിൽപ്പോ​ലും ചില പ്രശ്‌നങ്ങൾ ഉയർന്നു​വ​രും. (1 കൊരി​ന്ത്യർ 7:28) ഈ പത്രി​ക​യിൽ ചില ബൈബിൾത​ത്ത്വ​ങ്ങൾ കാണാം. അവ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ നിങ്ങളു​ടെ ദാമ്പത്യ​വും കുടും​ബ​ജീ​വി​ത​വും സന്തോ​ഷ​ഭ​രി​ത​മാ​ക്കാം!—സങ്കീർത്തനം 19:8-11.

1 യഹോവ നിങ്ങൾക്കു നൽകി​യി​രി​ക്കുന്ന ഭാഗ​ധേയം അഥവാ ധർമം അംഗീ​ക​രി​ക്കു​ക

ബൈബിൾ പറയു​ന്നത്‌: ഭർത്താ​വാണ്‌ കുടും​ബ​ത്തി​ന്റെ ശിരസ്സ്‌.—എഫെസ്യർ 5:23.

നിങ്ങൾ ഒരു ഭർത്താ​വാ​ണെ​ങ്കിൽ ഭാര്യയെ ആർദ്ര​ത​യോ​ടെ പരിപാ​ലി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. (1 പത്രോസ്‌ 3:7) യഹോവ ഭാര്യയെ നിങ്ങൾക്ക്‌ ഒരു പൂരക​മാ​യി, അതായത്‌ യോജിച്ച ഒരു തുണയാ​യി സൃഷ്ടി​ച്ചി​രി​ക്കു​ന്നു. അതിനാൽ അവളോ​ടു നിങ്ങൾ മാന്യ​ത​യോ​ടും സ്‌നേ​ഹ​ത്തോ​ടും കൂടി ഇടപെ​ടാൻ അവൻ ആഗ്രഹി​ക്കു​ന്നു. (ഉല്‌പത്തി 2:18) ഭാര്യ​യു​ടെ ഇഷ്ടങ്ങൾക്കും താത്‌പ​ര്യ​ങ്ങൾക്കും നിങ്ങളു​ടേ​തി​നെ​ക്കാൾ മുൻഗണന നൽകാൻ നിങ്ങൾ തയ്യാറാ​കണം; നിങ്ങൾ അവളെ അത്രയ്‌ക്കു സ്‌നേ​ഹി​ക്ക​ണ​മെന്ന്‌ അർഥം!—എഫെസ്യർ 5:25-29.

നിങ്ങൾ ഒരു ഭാര്യ​യാ​ണെ​ങ്കിൽ യഹോവ നിങ്ങളിൽനി​ന്നു പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്താണ്‌? ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കുക, അദ്ദേഹ​ത്തി​ന്റെ ധർമം നിർവ​ഹി​ക്കാൻ സഹായി​ക്കുക. (1 കൊരി​ന്ത്യർ 11:3; എഫെസ്യർ 5:33) അദ്ദേഹ​ത്തി​ന്റെ തീരു​മാ​ന​ങ്ങളെ പിന്തു​ണ​യ്‌ക്കു​ക​യും അദ്ദേഹ​ത്തോട്‌ പൂർണ​മ​ന​സ്സോ​ടെ സഹകരി​ക്കു​ക​യും ചെയ്യുക. (കൊ​ലോ​സ്യർ 3:18) ഇതുവഴി നിങ്ങൾ ഭർത്താ​വി​ന്റെ​യും യഹോ​വ​യു​ടെ​യും കണ്ണുക​ളിൽ ഏറെ അഴകു​ള്ള​വ​ളും പ്രിയ​ങ്ക​രി​യും ആയിത്തീ​രും.—1 പത്രോസ്‌ 3:1-6.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • കുറച്ചുകൂടി നല്ല ഒരു ഭാര്യ/ഭർത്താവ്‌ ആകാൻ ഇനി എന്തെല്ലാം ചെയ്യണ​മെന്ന്‌ ഇണയോ​ടു ചോദി​ച്ച​റി​യുക. ഇണ പറയു​ന്നതു ശ്രദ്ധ​യോ​ടെ കേൾക്കുക, മെച്ച​പ്പെ​ടാൻ വേണ്ടതു ചെയ്യുക

  • ക്ഷമ കാണി​ക്കുക. കാരണം, പരസ്‌പരം സന്തോ​ഷി​പ്പി​ക്കാൻ എങ്ങനെ കഴിയു​മെന്നു പഠിച്ചു​വ​രാൻ സമയം എടുക്കും

2 ഇണയുടെ വികാ​രങ്ങൾ കണക്കി​ലെ​ടു​ക്കുക, ആത്മാർഥ​മാ​യി

ബൈബിൾ പറയു​ന്നത്‌: നിങ്ങളു​ടെ ഭാര്യ​യു​ടെ/ഭർത്താ​വി​ന്റെ ഇഷ്ടാനി​ഷ്ടങ്ങൾ കണ്ടറിഞ്ഞ്‌ അതിനു വിലക​ല്‌പി​ക്കുക. (ഫിലി​പ്പി​യർ 2:3, 4) തന്റെ ദാസന്മാർ “എല്ലാവ​രോ​ടും ശാന്തത​യോ​ടെ ഇടപെ​ടു​ന്നവ”രായി​രി​ക്ക​ണ​മെന്ന്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. അതു​കൊണ്ട്‌, നിങ്ങളു​ടെ ഇണയോ​ടു സ്‌നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ളോ​ടെ ഇടപെ​ടുക. (2 തിമൊ​ഥെ​യൊസ്‌ 2:24) “വാളു​കൊ​ണ്ടു കുത്തും​പോ​ലെ മൂർച്ച​യാ​യി സംസാ​രി​ക്കു​ന്നവർ ഉണ്ടു; ജ്ഞാനി​ക​ളു​ടെ നാവോ സുഖ​പ്രദം.” അതു​കൊണ്ട്‌ വാക്കുകൾ കരുത​ലോ​ടെ ഉപയോ​ഗി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 12:18) ദയയും സ്‌നേ​ഹ​വും നിറഞ്ഞ വാക്കു​ക​ളിൽ സംസാ​രി​ക്കാൻ യഹോ​വ​യു​ടെ ആത്മാവു നിങ്ങളെ സഹായി​ക്കും.—ഗലാത്യർ 5:22, 23; കൊ​ലോ​സ്യർ 4:6.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • ഇണയുമായി ഗൗരവ​മുള്ള എന്തെങ്കി​ലും ചർച്ച​ചെ​യ്യു​ന്ന​തി​നു മുമ്പ്‌ മുൻവി​ധി​യി​ല്ലാ​തെ, ശാന്തത​യോ​ടെ കാര്യങ്ങൾ അവതരി​പ്പി​ക്കാ​നുള്ള സഹായ​ത്തി​നാ​യി പ്രാർഥി​ക്കു​ക

  • എന്തു പറയണം, എങ്ങനെ പറയണം എന്ന്‌ നന്നായി ചിന്തി​ക്കു​ക

3 ഒരു ‘ടീം’ ആയി ചിന്തി​ക്കു​ക

ബൈബിൾ പറയു​ന്നത്‌: വിവാ​ഹ​ത്തോ​ടെ നിങ്ങൾ ഇണയു​മാ​യി “ഏകശരീ​ര​മാ​യി​ത്തീ​രു”കയാണ്‌. (മത്തായി 19:5) പക്ഷേ, അപ്പോ​ഴും നിങ്ങൾ രണ്ടു വ്യക്തി​ക​ളാണ്‌, നിങ്ങളു​ടെ അഭി​പ്രാ​യ​ങ്ങ​ളും വ്യത്യ​സ്‌ത​മാ​യി​രു​ന്നേ​ക്കാം! അതു​കൊ​ണ്ടു​തന്നെ, ചിന്തക​ളി​ലും വികാ​ര​ങ്ങ​ളി​ലും ഒരുമ​യു​ള്ള​വ​രാ​കാൻ പഠി​ക്കേ​ണ്ട​തുണ്ട്‌. (ഫിലി​പ്പി​യർ 2:2) തീരു​മാ​ന​ങ്ങ​ളെ​ടു​ക്ക​ണ​മെ​ങ്കിൽ ഒരുമ അഥവാ ഐക്യം അനിവാ​ര്യ​മാണ്‌. “ഉദ്ദേശങ്ങൾ ആലോ​ച​ന​കൊ​ണ്ടു സാധി​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 20:18) ഒരുമിച്ച്‌ പ്രധാ​ന​പ്പെട്ട തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ ബൈബിൾത​ത്ത്വ​ങ്ങൾ വഴികാ​ട്ടി​യാ​യി സ്വീക​രി​ക്കുക!സദൃശ​വാ​ക്യ​ങ്ങൾ 8:32, 33.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • വെറുതെ കുറെ വിവര​ങ്ങ​ളും അഭി​പ്രാ​യ​ങ്ങ​ളും കൈമാ​റാ​തെ, നിങ്ങളു​ടെ വികാ​രങ്ങൾ ഉള്ളുതു​റന്നു പങ്കിടുക

  • എന്തെങ്കിലും ഏറ്റെടു​ക്കു​ക​യോ ആർക്കെ​ങ്കി​ലും വാക്കു കൊടു​ക്കു​ക​യോ ചെയ്യു​ന്ന​തി​നു മുമ്പ്‌ ഇണയു​മാ​യി ആലോ​ചി​ക്കു​ക

a ബൈബിൾ പറയു​ന്ന​പ്ര​കാ​രം ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാണ്‌.