“ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക!
ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയസഭ എങ്ങനെയാണ് സ്ഥാപിക്കപ്പെട്ടതെന്നും അത് ഇക്കാലത്ത് ജീവിക്കുന്ന നമ്മളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നതെന്നും മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കുന്നു.
ഭൂപടങ്ങൾ
വിശുദ്ധനാട് എന്ന് ആളുകൾ പൊതുവെ വിളിക്കുന്ന സ്ഥലവും പൗലോസിന്റെ മിഷനറി യാത്രകളും കാണിക്കുന്ന ഭൂപടങ്ങൾ.
ഭരണസംഘത്തിൽനിന്നുള്ള കത്ത്
ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത സമഗ്രമായി അറിയിക്കുമ്പോൾ ദൈവത്തിന്റെ പിന്തുണ നമുക്കുണ്ടെന്ന് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
അധ്യായം 1
“പോയി . . . ശിഷ്യരാക്കുക”
രാജ്യസന്ദേശം എല്ലാ ജനതകളിലും പ്രസംഗിക്കപ്പെടുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. അത് എങ്ങനെയാണ് നടന്നുകൊണ്ടിരിക്കുന്നത്?
അധ്യായം 2
“നിങ്ങൾ . . . എന്റെ സാക്ഷികളായിരിക്കും”
പ്രസംഗപ്രവർത്തനത്തിനായി യേശു ശിഷ്യന്മാരെ ഒരുക്കിയത് എങ്ങനെ?
അധ്യായം 3
അവർ “പരിശുദ്ധാത്മാവ് നിറഞ്ഞവരായി”
ക്രിസ്തീയസഭ സ്ഥാപിക്കപ്പെട്ടതിൽ പരിശുദ്ധാത്മാവിനുള്ള പങ്ക് എന്തായിരുന്നു?
അധ്യായം 4
“സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും” ആയ മനുഷ്യർ
അപ്പോസ്തലന്മാർ ധൈര്യത്തോടെ പ്രവർത്തിക്കുന്നു, യഹോവ അനുഗ്രഹിക്കുന്നു.
അധ്യായം 5
“ദൈവത്തെയാണ് അധിപതിയായി അനുസരിക്കേണ്ടത്”
അപ്പോസ്തലന്മാരെടുത്ത നിലപാട് ക്രിസ്ത്യാനികൾക്കെല്ലാം അനുകരിക്കാവുന്ന ഒരു മാതൃകയാണ്.
അധ്യായം 6
സ്തെഫാനൊസ്—‘ദൈവികമായ ദയയും ശക്തിയും നിറഞ്ഞവൻ’
ജൂതന്മാരുടെ ഉന്നത കോടതിയുടെ മുമ്പാകെ സ്തെഫാനൊസ് ധീരമായി സാക്ഷീകരിച്ചതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
അധ്യായം 7
“യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത” പ്രസംഗിക്കുന്നു
സുവിശേഷകൻ എന്ന നിലയിൽ ഫിലിപ്പോസ് നല്ല മാതൃക വെക്കുന്നു.
അധ്യായം 8
“സഭയ്ക്കു കുറച്ച് കാലത്തേക്കു സമാധാനം ഉണ്ടായി”
ക്രിസ്ത്യാനികളെ ഉപദ്രവിച്ചിരുന്ന ശൗൽ തീക്ഷ്ണതയുള്ള ഒരു ശുശ്രൂഷകനാകുന്നു.
അധ്യായം 9
‘ദൈവം പക്ഷപാതമുള്ളവനല്ല’
പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ടവരിലേക്കും സന്തോഷവാർത്ത എത്തിക്കുന്നു.
അധ്യായം 10
“യഹോവയുടെ വചനം കൂടുതൽ സ്ഥലങ്ങളിലേക്കു പ്രചരിച്ചു”
പത്രോസ് മോചിതനാകുന്നു, സന്തോഷവാർത്തയുടെ വ്യാപനത്തിനു തടയിടാൻ ഉപദ്രവത്തിനു കഴിയുന്നില്ല.
അധ്യായം 11
അവർ “സന്തോഷത്തോടെ പരിശുദ്ധാത്മാവ് നിറഞ്ഞവരായി”
വിദ്വേഷം നിറഞ്ഞ, നിസംഗരായ ആളുകളോട് എങ്ങനെ ഇടപെടണമെന്നു പൗലോസ് കാണിച്ചുതരുന്നു.
അധ്യായം 12
“യഹോവയിൽനിന്നുള്ള അധികാരത്താൽ അവർ ധൈര്യത്തോടെ പ്രസംഗിച്ചു”
പൗലോസും ബർന്നബാസും, താഴ്മയും സ്ഥിരോത്സാഹവും വഴക്കവും കാണിച്ചു.
അധ്യായം 13
അവർക്ക് കടുത്ത ‘വിയോജിപ്പുണ്ടായി’
പരിച്ഛേദന സംബന്ധിച്ച പ്രശ്നം ഭരണസംഘം കൈകാര്യംചെയ്യുന്നു.
അധ്യായം 14
“ഞങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുന്നു”
പരിച്ഛേദന സംബന്ധിച്ച വിഷയത്തിൽ ഭരണസംഘം ഒരു തീരുമാനത്തിൽ എത്തിയത് എങ്ങനെയെന്നും അത് സഭകളുടെ ഐക്യത്തിനു സംഭാവന ചെയ്തത് എങ്ങനെയെന്നും മനസ്സിലാക്കുക.
അധ്യായം 15
‘സഭകളെ ശക്തിപ്പെടുത്തുന്നു’
വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കുന്നതിന് സഞ്ചാര ശുശ്രൂഷകർ സഭകളെ സഹായിക്കുന്നു.
അധ്യായം 16
‘മാസിഡോണിയയിലേക്കു വരുക’
നിയമനം സ്വീകരിക്കുകയും ഉപദ്രവം സന്തോഷത്തോടെ സഹിക്കുകയും ചെയ്യുന്നത് അനുഗ്രഹങ്ങൾ കൈവരുത്തുന്നു.
അധ്യായം 17
‘പൗലോസ് തിരുവെഴുത്തുകളിൽനിന്ന് അവരോടു ന്യായവാദം ചെയ്തു’
തെസ്സലോനിക്യയിലും ബരോവയിലും ഉള്ള ജൂതന്മാരെ പൗലോസ് സന്തോഷവാർത്ത അറിയിക്കുന്നു.
അധ്യായം 18
‘ദൈവത്തെ അന്വേഷിച്ച് കണ്ടെത്തുക’
ശ്രോതാക്കൾക്ക് യോജിക്കാനാകുന്ന വിവരങ്ങൾ ഉപയോഗിച്ചതുകൊണ്ട് അവരോട് സാക്ഷീകരിക്കാൻ പൗലോസിന് എങ്ങനെ കഴിഞ്ഞു?
അധ്യായം 19
“പ്രസംഗിച്ചുകൊണ്ടിരിക്കുക; മിണ്ടാതിരിക്കരുത്”
ദൈവരാജ്യത്തെക്കുറിച്ച് സമഗ്രമായി അറിയിക്കാൻ കൊരിന്തിൽ പൗലോസ് നടത്തിയ പ്രവർത്തനങ്ങൾ നമ്മളെ എങ്ങനെ സഹായിക്കും?
അധ്യായം 20
“യഹോവയുടെ വചനം പ്രചരിക്കുകയും ശക്തിയാർജിക്കുകയും ചെയ്തു”
സന്തോഷവാർത്ത കൂടുതലായി പ്രചരിക്കുന്നതിന് അപ്പൊല്ലോസും പൗലോസും എന്തു ചെയ്തെന്നു മനസ്സിലാക്കുക.
അധ്യായം 21
”ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല”
പൗലോസ് ശുശ്രൂഷയിൽ കാണിച്ച തീക്ഷ്ണത; അദ്ദേഹം മൂപ്പന്മാർക്കു നൽകുന്ന ഉപദേശം
അധ്യായം 22
“എല്ലാം യഹോവയുടെ ഇഷ്ടംപോലെ നടക്കട്ടെ”
ദൈവേഷ്ടം ചെയ്യാൻ ദൃഢചിത്തനായി പൗലോസ് യരുശലേമിലേക്കു പോകുന്നു.
അധ്യായം 23
“എനിക്കു പറയാനുള്ളതു കേട്ടുകൊള്ളുക”
ക്ഷുഭിതരായ ജനക്കൂട്ടത്തിന്റെയും സൻഹെദ്രിന്റെയും മുമ്പാകെ പൗലോസ് സത്യത്തിനുവേണ്ടി പ്രതിവാദംചെയ്യുന്നു.
അധ്യായം 24
“ധൈര്യമായിരിക്കുക!”
പൗലോസിനെ വധിക്കാനുള്ള ജൂതന്മാരുടെ ഗൂഢാലോചന; ഫേലിക്സിന്റെ മുമ്പാകെയുള്ള പൗലോസിന്റെ പ്രതിവാദം.
അധ്യായം 25
“ഞാൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നു!”
സന്തോഷവാർത്തയ്ക്കുവേണ്ടി വാദിക്കുന്നതിൽ പൗലോസ് ഒരു നല്ല മാതൃക വെക്കുന്നു.
അധ്യായം 26
“നിങ്ങളിൽ ആരുടെയും ജീവൻ നഷ്ടപ്പെടില്ല”
പൗലോസ് കപ്പലപകടത്തിൽപ്പെട്ടു; അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസവും ആളുകളോടുള്ള സ്നേഹവും.
അധ്യായം 27
‘ദൈവരാജ്യത്തെക്കുറിച്ച് സമഗ്രമായി അറിയിക്കുന്നു’
റോമിൽ തടവിലാണെങ്കിലും പൗലോസ് തുടർന്നും പ്രസംഗിക്കുന്നു.
അധ്യായം 28
“ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും . . . ”
എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ തുടങ്ങിവെച്ച ഒരു പ്രവർത്തനം ഇന്ന് യഹോവയുടെ സാക്ഷികൾ തുടർന്നുകൊണ്ടുപോകുന്നു.
ചിത്രങ്ങളുടെ സൂചിക
ഈ പ്രസിദ്ധീകരണത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റ്.