ചിത്രങ്ങളുടെ സൂചിക
പേജ് അനുക്രമത്തിൽ
പുറംചട്ട പൗലോസ്, തബീഥ, ഗല്ലിയോൻ, ലൂക്കോസ്, ആലയവിചാരകനും അപ്പോസ്തലന്മാരും, ഒരു സദൂക്യൻ, പൗലോസിനെ കൈസര്യയിലേക്കു കൊണ്ടുപോകുന്നു, ഉച്ചഭാഷിണി ഘടിപ്പിച്ച കാറും ഗ്രാമഫോണും ഉപയോഗിച്ചുള്ള ആധുനികകാല സാക്ഷീകരണം.
പേജ് 1 ചങ്ങലയാൽ ബന്ധിതനായ പൗലോസും ഒപ്പം ലൂക്കോസും റോമിലേക്കുള്ള യാത്രാമധ്യേ ഒരു ചരക്കുകപ്പലിൽ.
പേജുകൾ 2, 3 ഭരണസംഘാംഗങ്ങളായിരുന്ന ജെ. ഇ. ബാർ, റ്റി. ജാരറ്റ്സ് എന്നീ സഹോദരന്മാർ ലോക ഭൂപടത്തിനു മുമ്പിൽ.
പേജ് 11 ഗലീലയിലെ ഒരു മലയിൽവെച്ച് യേശു 11 വിശ്വസ്ത അപ്പോസ്തലന്മാർക്കും മറ്റ് അനുഗാമികൾക്കും നിയോഗം നൽകുന്നു.
പേജ് 14 യേശുവിന്റെ സ്വർഗാരോഹണം; അപ്പോസ്തലന്മാർ നോക്കിനിൽക്കുന്നു.
പേജ് 20 പെന്തിക്കോസ്തുനാളിൽ, യേശുവിന്റെ അനുഗാമികൾ യരുശലേമിൽ എത്തിയവരോട് അവരുടെ ഭാഷയിൽ സംസാരിക്കുന്നു.
പേജ് 36 അപ്പോസ്തലന്മാർ കുപിതനായ കയ്യഫയുടെ മുമ്പിൽ. അപ്പോസ്തലന്മാരെ പിടിച്ചു ബന്ധിക്കാൻ സൻഹെദ്രിന്റെ അനുമതിക്കായി കാത്തുനിൽക്കുന്ന ആലയവിചാരകന്മാർ.
പേജ് 44 താഴെ: രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പൂർവ ജർമനിയിലെ ഒരു കോടതി യഹോവയുടെ സാക്ഷികൾ അമേരിക്കൻ ചാരന്മാരാണെന്ന അടിസ്ഥാനരഹിതമായ പ്രസ്താവനയിറക്കി. നിയൂ ബെർലിനർ ഇല്ലസ്റ്റ്രിയർറ്റെ എന്ന ആനുകാലിക പ്രസിദ്ധീകരണം, 1950 ഒക്ടോബർ 3.
പേജ് 46 കുറ്റാരോപിതനായ സ്തെഫാനൊസ് സൻഹെദ്രിന്റെ മുമ്പാകെ നിൽക്കുന്നു. ചിത്രത്തിന്റെ പിൻഭാഗത്ത് സമ്പന്നരായ സദൂക്യരും മുൻഭാഗത്ത് യാഥാസ്ഥിതികരായ പരീശന്മാരും.
പേജ് 54 ഒരു പുതിയ ശിഷ്യന്റെമേൽ പത്രോസ് കൈകൾ വെക്കുന്നു; പണസഞ്ചിയുമായി നിൽക്കുന്നത് ശിമോൻ.
പേജ് 75 പത്രോസും കൂടെ പോയ പുരുഷന്മാരും കൊർന്നേല്യൊസിന്റെ ഭവനത്തിൽ പ്രവേശിക്കുന്നു. കൊർന്നേല്യൊസിന്റെ ഇടതുതോളിലൂടെ ചുറ്റിയിരിക്കുന്ന പ്രത്യേക വസ്ത്രം ശതാധിപൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തെ സൂചിപ്പിക്കുന്നു.
പേജ് 83 ഒരു ദൂതൻ പത്രോസിനെ നയിച്ചുകൊണ്ടുപോകുന്നു; സാധ്യതയനുസരിച്ച് അന്റോണിയ ഗോപുരത്തിലായിരിക്കണം പത്രോസ് തടവിൽ കഴിഞ്ഞത്.
പേജ് 84 താഴെ: ജനക്കൂട്ടത്തിന്റെ ആക്രമണം, 1945-ൽ ക്യുബെക്കിലെ മോൺട്രിയലിനടുത്ത്.—വീക്കെന്റ് മാഗസിൻ എന്ന ആധുനികകാല പ്രസിദ്ധീകരണം, 1956 ജൂലൈ.
പേജ് 91 പൗലോസിനെയും ബർന്നബാസിനെയും പിസിദ്യയിലെ അന്ത്യോക്യയിൽനിന്ന് പുറത്താക്കുന്നു. സാധ്യതയനുസരിച്ച് എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ പ്രാരംഭദശയിൽ പണികഴിപ്പിച്ച പുതിയ നീർപ്പാത്തിയാണ് പശ്ചാത്തലത്തിൽ.
പേജ് 94 തങ്ങളെ ആരാധിക്കാനുള്ള ലുസ്ത്രക്കാരുടെ ശ്രമം പൗലോസും ബർന്നബാസും തടയുന്നു. ജനങ്ങൾ ഒന്നടങ്കം അർപ്പിച്ചിരുന്ന ബലികൾ മിക്കപ്പോഴും വർണശബളവും സംഗീതസാന്ദ്രവും ശബ്ദമുഖരിതവും ആയിരുന്നു.
പേജ് 100 മുകളിൽ: ശീലാസും യൂദാസും സിറിയയിലെ അന്ത്യോക്യയിലുള്ള സഭയെ പ്രോത്സാഹിപ്പിക്കുന്നു. (പ്രവൃ. 15:30-32) താഴെ: യുഗാണ്ടയിലെ ഒരു സഭയിൽ സർക്കിട്ട് മേൽവിചാരകൻ പ്രസംഗിക്കുന്നു.
പേജ് 107 യരുശലേമിലെ സഭ ഒരു സ്വകാര്യ ഭവനത്തിൽ കൂടിവന്നിരിക്കുന്നു.
പേജ് 124 പൗലോസും തിമൊഥെയൊസും ഒരു റോമൻ ചരക്കുകപ്പലിൽ യാത്രചെയ്യുന്നു. ദൂരെ പ്രകാശഗോപുരം കാണാം.
പേജ് 139 ക്ഷുഭിതരായ ജനക്കൂട്ടത്തിന്റെ കൈയിൽപ്പെടാതെ പൗലോസും ശീലാസും ഒരു മതിൽക്കെട്ടിനുള്ളിൽ.
പേജ് 155 പൗലോസിനെതിരെ ആരോപണം ഉന്നയിച്ചവരെ ഗല്ലിയോൻ ശാസിക്കുന്നു. തന്റെ പദവി വിളിച്ചോതുന്ന, പർപ്പിൾ നിറത്തിലുള്ള വീതിയേറിയ കരയോടുകൂടിയ അയഞ്ഞ വെള്ളയങ്കിയും കാൽസി എന്നറിയപ്പെടുന്ന ഒരുതരം പാദുകങ്ങളും അയാൾ ധരിച്ചിരിക്കുന്നു.
പേജ് 158 ദമേത്രിയൊസ് എഫെസൊസിലുള്ള ഒരു വെള്ളിപ്പണിശാലയിലെ ശില്പികളോട് സംസാരിക്കുന്നു. അർത്തെമിസിന്റെ ക്ഷേത്രരൂപങ്ങൾ സ്മരണികകളായി വിറ്റഴിച്ചിരുന്നു.
പേജ് 171 പൗലോസും കൂട്ടാളികളും കപ്പലിൽ കയറുന്നു. ബി.സി. ഒന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച തുറമുഖ സ്മാരകം പശ്ചാത്തലത്തിൽ.
പേജ് 180 താഴെ: 1940-കളിൽ കാനഡയിൽ പ്രസിദ്ധീകരണങ്ങൾ നിരോധിച്ചിരുന്നപ്പോൾ, ഒരു യുവസാക്ഷി ബൈബിൾ പ്രസിദ്ധീകരണങ്ങൾ ഒളിച്ചു കടത്തുന്നു. (പുനരവതരണം.)
പേജ് 182 മൂപ്പന്മാരുടെ നിർദേശത്തിന് പൗലോസ് കീഴ്പെടുന്നു. കൊണ്ടുവന്ന സംഭാവനയുമായി ലൂക്കോസും തിമൊഥെയൊസും പിന്നിൽ.
പേജ് 190 പൗലോസിന്റെ പെങ്ങളുടെ മകൻ, അന്റോണിയ ഗോപുരത്തിലെത്തി ക്ലൗദ്യൊസ് ലുസിയാസിനോട് സംസാരിക്കുന്നു. സാധ്യതയനുസരിച്ച് പൗലോസ് തടവിൽക്കഴിഞ്ഞത് ഇവിടെയാണ്. ഹെരോദിന്റെ ആലയം പശ്ചാത്തലത്തിൽ.
പേജ് 206 ചരക്കുകപ്പലിലെ ക്ഷീണിച്ച് അവശരായ യാത്രികർക്കുവേണ്ടി പൗലോസ് പ്രാർഥിക്കുന്നു.
പേജ് 222 തടവുകാരനായ പൗലോസ് കാവൽപ്പടയാളിയോടു ബന്ധിതനായി റോമൻ നഗരത്തെ വീക്ഷിക്കുന്നു.