വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 7 • പ്രവൃ​ത്തി​കൾ 18:23–21:17

“പരസ്യ​മാ​യും വീടു​തോ​റും നിങ്ങളെ പഠിപ്പി​ച്ചു”

“പരസ്യ​മാ​യും വീടു​തോ​റും നിങ്ങളെ പഠിപ്പി​ച്ചു”

പ്രവൃ​ത്തി​കൾ 20:20

നാം താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കു​ക​യും ശുശ്രൂ​ഷ​യിൽ സാഹച​ര്യ​ത്തി​ന​നു​സൃ​ത​മാ​യി പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തു​ക​യും ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌? സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നുള്ള പ്രമുഖ മാർഗം ഏതാണ്‌? ജീവി​ത​ത്തിൽ സ്വന്തം താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ ദൈ​വേ​ഷ്ട​ത്തി​നാണ്‌ മുൻതൂ​ക്കം നൽകു​ന്ന​തെന്ന്‌ നമുക്ക്‌ എങ്ങനെ കാണി​ക്കാം? പൗലോ​സി​ന്റെ മൂന്നാ​മ​ത്തേ​തും അവസാ​ന​ത്തേ​തും ആയ മിഷനറി പര്യട​ന​ത്തെ​ക്കു​റി​ച്ചുള്ള ആവേശ​ജ​ന​ക​മായ വിവര​ണങ്ങൾ പരി​ശോ​ധി​ക്കു​ന്നെ​ങ്കിൽ സുപ്ര​ധാ​ന​മായ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്താ​നാ​കും.