വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 8 • പ്രവൃ​ത്തി​കൾ 21:18–28:31

‘തടസ്സ​മൊ​ന്നും കൂടാതെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്നു’

‘തടസ്സ​മൊ​ന്നും കൂടാതെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്നു’

പ്രവൃ​ത്തി​കൾ 28:31

കുപി​ത​രായ ജനക്കൂ​ട്ട​ത്തി​ന്റെ കൈക​ളിൽ അകപ്പെ​ടുന്ന, തടവു​ശിക്ഷ അനുഭ​വി​ക്കുന്ന, ഒന്നിനു​പു​റകെ ഒന്നായി റോമൻ അധികാ​രി​ക​ളു​ടെ മുമ്പാകെ ഹാജരാ​ക്ക​പ്പെ​ടുന്ന പൗലോ​സി​നെ​യാണ്‌ ഈ ഭാഗത്തു നാം കാണു​ന്നത്‌. ഈ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ​യെ​ല്ലാം കടന്നു​പോ​കു​മ്പോ​ഴും അപ്പോ​സ്‌തലൻ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സാക്ഷീ​ക​രി​ക്കു​ന്ന​തിൽ തുടരു​ന്നു. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തി​ന്റെ ആവേശ​ജ​ന​ക​മായ ഉപസം​ഹാ​ര​ഭാ​ഗം പരിചി​ന്തി​ക്കു​മ്പോൾ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക, ‘ധീരനും തീക്ഷ്‌ണ​ത​യു​ള്ള​വ​നും ആയ ഈ സുവി​ശേ​ഷ​കനെ എനിക്ക്‌ എങ്ങനെ അനുക​രി​ക്കാം?’