വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 28

“ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും . . . ”

“ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും . . . ”

എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ തുടക്ക​മിട്ട ഒരു പ്രവർത്തനം യഹോ​വ​യു​ടെ സാക്ഷികൾ ഇന്നും തുടരു​ന്നു

1. ആദിമ​കാല ക്രിസ്‌ത്യാ​നി​കൾക്കും ഇന്നത്തെ യഹോ​വ​യു​ടെ സാക്ഷി​കൾക്കും തമ്മിൽ എന്തെല്ലാം സമാന​ത​ക​ളുണ്ട്‌?

 അവർ തീക്ഷ്‌ണ​ത​യോ​ടെ സാക്ഷ്യം നൽകി. പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​വും വഴിന​ട​ത്തി​പ്പും അവർ സ്വീക​രി​ച്ചു. അവരെ നിശ്ശബ്ദ​രാ​ക്കാൻ ഉപദ്ര​വ​ത്തി​നു കഴിഞ്ഞില്ല. ദൈവ​ത്തി​ന്റെ സമൃദ്ധ​മായ അനു​ഗ്രഹം അവരു​ടെ​മേൽ ഉണ്ടായി​രു​ന്നു. അതെ, ആദിമ​കാല ക്രിസ്‌ത്യാ​നി​ക​ളു​ടെ കാര്യ​ത്തിൽ ഇതെല്ലാം സത്യമാ​യി​രു​ന്നു. ഇന്നത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കാര്യ​ത്തി​ലും അത്‌ അങ്ങനെ​തന്നെ.

2, 3. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തി​ന്റെ ഏതു സവി​ശേഷത എടുത്തു​പ​റ​യാ​വു​ന്ന​താണ്‌?

2 അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃ​ത്തി​കൾ എന്ന ബൈബിൾ പുസ്‌ത​ക​ത്തി​ലെ, വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കുന്ന ആവേശ​ജ​ന​ക​മായ വിവര​ണങ്ങൾ നിങ്ങൾക്കു പ്രോ​ത്സാ​ഹനം പകർന്നു എന്നതിനു സംശയ​മില്ല. ആദിമ​കാല ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ദൈവ​പ്ര​ചോ​ദി​ത​മായ ഏക ചരി​ത്ര​രേഖ എന്ന നിലയിൽ ഈ വിവരണം ശ്രദ്ധാർഹ​മാണ്‌.

3 പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ 32 ദേശങ്ങ​ളി​ലും 54 നഗരങ്ങ​ളി​ലും 9 ദ്വീപു​ക​ളി​ലും നിന്നുള്ള 95 വ്യക്തി​കളെ പേരെ​ടു​ത്തു പറഞ്ഞി​രി​ക്കു​ന്നു. ജീവസ്സുറ്റ ഈ വിവര​ണ​ത്തി​ലൂ​ടെ സാധാ​ര​ണ​ക്കാ​രായ ആളുക​ളെ​യും അഹങ്കാ​രി​ക​ളായ മതഭക്ത​രെ​യും ഗർവി​ക​ളായ ഭരണാ​ധി​കാ​രി​ക​ളെ​യും നിർദ​യ​മാ​യി ഉപദ്ര​വി​ക്കു​ന്ന​വ​രെ​യും എല്ലാം നാം പരിച​യ​പ്പെ​ടു​ന്നു. എന്നാൽ ജീവി​ത​പ്ര​ശ്‌ന​ങ്ങ​ളോ​ടു മല്ലിടു​ക​യും അതേസ​മയം തീക്ഷ്‌ണ​ത​യോ​ടെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും ചെയ്‌ത ഒന്നാം നൂറ്റാ​ണ്ടി​ലെ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ ജീവി​താ​നു​ഭ​വ​ങ്ങ​ളാണ്‌ ഇതിലെ മുഖ്യ പ്രതി​പാ​ദ്യം.

4. പൗലോസ്‌ അപ്പോ​സ്‌തലൻ, തബീഥ, ഒന്നാം നൂറ്റാ​ണ്ടി​ലെ മറ്റു വിശ്വസ്‌ത സാക്ഷികൾ തുടങ്ങി​യ​വ​രു​മാ​യി നമുക്ക്‌ സവി​ശേ​ഷ​മായ ഒരു ആത്മബന്ധം ആസ്വദി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

4 തീക്ഷ്‌ണ​ത​യുള്ള അപ്പോ​സ്‌ത​ല​ന്മാ​രായ പത്രോസ്‌, പൗലോസ്‌, പ്രിയ വൈദ്യ​നായ ലൂക്കോസ്‌, ഉദാര​മ​തി​യായ ബർന്നബാസ്‌, ധീരനായ സ്‌തെ​ഫാ​നൊസ്‌, ദയാവ​തി​യായ തബീഥ, അതിഥി​പ്രി​യ​യായ ലുദിയ എന്നിവ​രെ​പ്പോ​ലെ വിശ്വ​സ്‌ത​രായ അനേകം സാക്ഷികൾ മൺമറ​ഞ്ഞിട്ട്‌ ഏതാണ്ട്‌ 2,000 വർഷം പിന്നി​ട്ടി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും അവരു​മാ​യി സവി​ശേ​ഷ​മായ ഒരു ആത്മബന്ധം നമുക്ക്‌ ആസ്വദി​ക്കാ​നാ​കു​ന്നു. എന്തു​കൊ​ണ്ടാ​ണത്‌? അവർക്കു​ണ്ടാ​യി​രുന്ന അതേ നിയോ​ഗം, അതായത്‌ ശിഷ്യ​രാ​ക്കൽ വേല നിറ​വേ​റ്റു​ന്ന​വ​രാണ്‌ നാമും. (മത്താ. 28:19, 20) അതിൽ പങ്കെടു​ക്കാ​നാ​കു​ന്നത്‌ എത്ര മഹത്തായ പദവി​യാണ്‌!

“ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും . . . ”—പ്രവൃ​ത്തി​കൾ 1:8

5. യേശു​വി​ന്റെ ആദിമ​കാല അനുഗാ​മി​കൾ തങ്ങളുടെ പ്രസം​ഗ​പ്ര​വർത്തനം എവിടെ ആരംഭി​ച്ചു?

5 യേശു തന്റെ അനുഗാ​മി​കൾക്കു നൽകിയ ആ നിയോ​ഗ​ത്തെ​ക്കു​റിച്ച്‌ ഒന്നാ​ലോ​ചി​ച്ചു നോക്കൂ. “പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളു​ടെ മേൽ വരു​മ്പോൾ നിങ്ങൾക്കു ശക്തി കിട്ടും. അങ്ങനെ നിങ്ങൾ യരുശ​ലേ​മി​ലും യഹൂദ്യ​യിൽ എല്ലായി​ട​ത്തും ശമര്യ​യി​ലും ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും എന്റെ സാക്ഷി​ക​ളാ​യി​രി​ക്കും” എന്ന്‌ യേശു പറഞ്ഞു. (പ്രവൃ. 1:8) ആദ്യം ‘യരുശ​ലേ​മിൽ’ സാക്ഷ്യം നൽകു​ന്ന​തിന്‌ പരിശു​ദ്ധാ​ത്മാവ്‌ ശിഷ്യ​ന്മാ​രെ ശക്തീക​രി​ച്ചു. (പ്രവൃ. 1:1–8:3) തുടർന്ന്‌ ആത്മാവി​ന്റെ മാർഗ​നിർദേ​ശ​ത്തിൻകീ​ഴിൽ അവർ “യഹൂദ്യ​യിൽ എല്ലായി​ട​ത്തും ശമര്യ​യി​ലും” സാക്ഷീ​ക​രി​ച്ചു. (പ്രവൃ. 8:4–13:3) അതിനു​ശേഷം അവർ “ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവരെ” സന്തോ​ഷ​വാർത്ത വ്യാപി​പ്പി​ക്കു​ന്ന​തി​നുള്ള ശ്രമം തുടങ്ങി.—പ്രവൃ. 13:4–28:31.

6, 7. ശുശ്രൂഷ നിർവ​ഹി​ക്കു​ന്ന​തിന്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ സഹവി​ശ്വാ​സി​ക​ളോ​ടുള്ള താരത​മ്യ​ത്തിൽ നമുക്ക്‌ ഇന്ന്‌ എന്തെല്ലാം സഹായ​ങ്ങ​ളുണ്ട്‌?

6 ഒന്നാം നൂറ്റാ​ണ്ടി​ലെ നിങ്ങളു​ടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ സാക്ഷ്യ​വേ​ല​യിൽ ഉപയോ​ഗി​ക്കു​ന്ന​തിന്‌ ഇന്നുള്ള​തു​പോ​ലെ സമ്പൂർണ ബൈബിൾ ഉണ്ടായി​രു​ന്നില്ല. മിക്കവാ​റും എ.ഡി. 41-ഓടെ മത്തായി​യു​ടെ സുവി​ശേഷം ലഭ്യമാ​യി​രു​ന്നു. ഏതാണ്ട്‌ എ.ഡി. 61-ൽ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം പൂർത്തി​യാ​കു​ന്ന​തി​നു​മു​മ്പു​തന്നെ പൗലോസ്‌ ചില കത്തുകൾ എഴുതി​യി​രു​ന്നു. ആദിമ​കാല ക്രിസ്‌ത്യാ​നി​കൾക്കു പക്ഷേ, തിരു​വെ​ഴു​ത്തു​ക​ളു​ടെ സ്വന്തം കോപ്പി​യോ താത്‌പ​ര്യ​ക്കാർക്കു കൊടു​ക്കു​ന്ന​തിന്‌ വ്യത്യ​സ്‌ത​തരം പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളോ ഒന്നും ഉണ്ടായി​രു​ന്നില്ല. യേശു​വി​ന്റെ ശിഷ്യ​രാ​യി​ത്തീ​രു​ന്ന​തി​നു മുമ്പ്‌ ജൂത ക്രിസ്‌ത്യാ​നി​കൾ സിന​ഗോ​ഗു​ക​ളിൽ എബ്രായ തിരു​വെ​ഴു​ത്തു​കൾ വായിച്ചു കേട്ടി​ട്ടുണ്ട്‌. (2 കൊരി. 3:14-16) എന്നാൽ അവർപോ​ലും ദൈവ​വ​ചനം ശുഷ്‌കാ​ന്തി​യോ​ടെ പഠി​ക്കേ​ണ്ടി​യി​രു​ന്നു; കാരണം, സാധ്യ​ത​യ​നു​സ​രിച്ച്‌ അവർക്ക്‌ തിരു​വെ​ഴു​ത്തു​കൾ ഓർമ​യിൽനിന്ന്‌ ഉദ്ധരി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

7 ഇന്ന്‌ നമ്മിൽ മിക്കവർക്കും ബൈബി​ളി​ന്റെ സ്വന്തം പ്രതി​യും ധാരാളം ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ലഭ്യമാണ്‌. 240 ദേശങ്ങ​ളിൽ അനേകം ഭാഷക​ളിൽ സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു​കൊണ്ട്‌ നാം ശിഷ്യരെ ഉളവാ​ക്കു​ന്നു.

പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​വും വഴിന​ട​ത്തി​പ്പും

8, 9. (എ) പരിശു​ദ്ധാ​ത്മാവ്‌ യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ എന്തു ചെയ്യാൻ പ്രാപ്‌ത​രാ​ക്കി? (ബി) ദൈവാ​ത്മാ​വി​ന്റെ സഹായ​ത്തോ​ടെ വിശ്വസ്‌ത അടിമ എന്തു പ്രദാ​നം​ചെ​യ്യു​ന്നു?

8 യേശു തന്റെ ശിഷ്യ​ന്മാർക്ക്‌ പ്രസം​ഗി​ക്കാ​നുള്ള നിയോ​ഗം നൽകി​യ​പ്പോൾ “പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളു​ടെ മേൽ വരു​മ്പോൾ നിങ്ങൾക്കു ശക്തി കിട്ടും” എന്ന്‌ പറഞ്ഞി​രു​ന്നു. ദൈവ​ത്തി​ന്റെ ആത്മാവി​ന്റെ അഥവാ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയു​ടെ വഴിന​ട​ത്തി​പ്പിൻകീ​ഴിൽ യേശു​വി​ന്റെ അനുഗാ​മി​കൾ ഭൂമി​യി​ലെ​മ്പാ​ടും സാക്ഷി​ക​ളാ​യി സേവി​ക്കു​മാ​യി​രു​ന്നു. പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താൽ പത്രോ​സും പൗലോ​സും രോഗി​കളെ സൗഖ്യ​മാ​ക്കു​ക​യും ഭൂതങ്ങളെ പുറത്താ​ക്കു​ക​യും എന്തിന്‌, മരിച്ച​വരെ ഉയിർപ്പി​ക്കു​ക​പോ​ലും ചെയ്‌തു! എന്നിരു​ന്നാ​ലും പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ നൽകപ്പെട്ട ശക്തിക്ക്‌ അതിലു​പ​രി​യായ ഒരു ഉദ്ദേശ്യ​മു​ണ്ടാ​യി​രു​ന്നു. നിത്യ​ജീ​വൻ പ്രദാ​നം​ചെ​യ്യു​മാ​യി​രുന്ന ശരിയായ പരിജ്ഞാ​നം മറ്റുള്ള​വർക്കു പകർന്നു​കൊ​ടു​ക്കാൻ ഇത്‌ അപ്പോ​സ്‌ത​ല​ന്മാ​രെ​യും മറ്റു ശിഷ്യ​ന്മാ​രെ​യും പ്രാപ്‌ത​രാ​ക്കി.—യോഹ. 17:3.

9 എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ യേശു​വി​ന്റെ ശിഷ്യ​ന്മാർ, “ആത്മാവ്‌ കൊടുത്ത കഴിവ​നു​സ​രിച്ച്‌ വ്യത്യ​സ്‌ത​ഭാ​ഷ​ക​ളിൽ സംസാ​രി​ക്കാൻതു​ടങ്ങി.” അങ്ങനെ അവർ ‘ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌’ സാക്ഷ്യം നൽകി. (പ്രവൃ. 2:1-4, 11) അവർക്ക്‌ ഉണ്ടായി​രു​ന്ന​തു​പോ​ലെ വ്യത്യസ്‌ത ഭാഷക​ളിൽ സംസാ​രി​ക്കാ​നുള്ള അത്ഭുത​ക​ര​മായ പ്രാപ്‌തി​യൊ​ന്നും നമുക്ക്‌ ഇല്ല. എന്നിരു​ന്നാ​ലും ദൈവാ​ത്മാ​വി​ന്റെ സഹായ​ത്താൽ വിശ്വസ്‌ത അടിമ അനേകം ഭാഷക​ളിൽ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ പുറത്തി​റ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ഓരോ മാസവും വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!-യുടെ​യും ലക്ഷക്കണ​ക്കി​നു പ്രതി​ക​ളാണ്‌ അച്ചടി​ക്കു​ന്നത്‌. കൂടാതെ, നമ്മുടെ വെബ്‌​സൈ​റ്റായ jw.org-ലൂടെ 1000-ത്തിലധി​കം ഭാഷക​ളിൽ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും വീഡി​യോ​ക​ളും പുറത്തി​റ​ക്കു​ന്നു. സകല ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലും പെട്ട ആളുക​ളോട്‌ ‘ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌’ ഘോഷി​ക്കാൻ ഇതെല്ലാം നമ്മെ സഹായി​ക്കു​ന്നു.—വെളി. 7:9.

10. ബൈബിൾ പരിഭാ​ഷ​യോ​ടുള്ള ബന്ധത്തിൽ 1989 മുതൽ എന്തെല്ലാം ചെയ്‌തി​ട്ടുണ്ട്‌?

10 വിശ്വസ്‌ത അടിമ 1989 മുതൽ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതിയ ലോക ഭാഷാ​ന്തരം അനേകം ഭാഷക​ളിൽ ലഭ്യമാ​ക്കു​ന്ന​തിന്‌ വളരെ​യ​ധി​കം ശ്രമം ചെയ്‌തി​ട്ടുണ്ട്‌. ഇതി​നോ​ട​കം​തന്നെ ഈ ബൈബിൾ 200-ലധികം ഭാഷക​ളി​ലേക്ക്‌ പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യും അതിന്റെ കോടി​ക്ക​ണ​ക്കി​നു പ്രതികൾ അച്ചടി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു; ഇനിയും അനവധി ഭാഷക​ളിൽ അതു പുറത്തി​റ​ങ്ങാ​നി​രി​ക്കു​ക​യു​മാണ്‌. ദൈവ​ത്തി​നും ദൈവ​ത്തി​ന്റെ ആത്മാവി​നും മാത്രമേ ഇത്തരം ശ്രമങ്ങൾ വിജയി​പ്പി​ക്കാ​നാ​വൂ.

11. സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പരിഭാഷ ഏതു വിധത്തിൽ നിർവ​ഹി​ക്ക​പ്പെ​ടു​ന്നു?

11 ആയിര​ക്ക​ണ​ക്കിന്‌ വരുന്ന ക്രിസ്‌തീയ സ്വമേ​ധാ​സേ​വ​ക​രാണ്‌ 150-ലേറെ രാജ്യ​ങ്ങ​ളി​ലും ദേശങ്ങ​ളി​ലും ആയി പരിഭാ​ഷാ​വേല നിർവ​ഹി​ക്കു​ന്നത്‌. ഇതു നമ്മെ അതിശ​യി​പ്പി​ക്കേ​ണ്ട​തില്ല; കാരണം, ദൈവ​മായ യഹോ​വ​യെ​യും യഹോ​വ​യു​ടെ മിശി​ഹൈക രാജാ​വി​നെ​യും സ്ഥാപി​ത​മാ​യി​രി​ക്കുന്ന സ്വർഗീയ രാജ്യ​ത്തെ​യും കുറിച്ച്‌ ലോക​മെ​മ്പാ​ടും ‘സമഗ്ര​മാ​യി അറിയി​ക്കാൻ’ പരിശു​ദ്ധാ​ത്മാ​വി​നാൽ നയിക്ക​പ്പെ​ടുന്ന മറ്റൊരു സംഘട​ന​യും ഈ ഭൂമു​ഖ​ത്തില്ല.—പ്രവൃ. 28:23.

12. പൗലോ​സി​നും മറ്റു ക്രിസ്‌ത്യാ​നി​കൾക്കും സാക്ഷീ​ക​ര​ണ​വേല നിർവ​ഹി​ക്കാ​നാ​യത്‌ എങ്ങനെ?

12 പൗലോസ്‌ പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യി​ലുള്ള ജൂതന്മാ​രോ​ടും ജനതക​ളിൽപ്പെ​ട്ട​വ​രോ​ടും സാക്ഷീ​ക​രി​ച്ച​തി​ന്റെ ഫലമായി “നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം വിശ്വാ​സി​ക​ളാ​യി​ത്തീർന്നു.” (പ്രവൃ. 13:48) ലൂക്കോസ്‌ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം ഉപസം​ഹ​രി​ക്കു​മ്പോൾ പൗലോസ്‌ ‘തികഞ്ഞ ധൈര്യ​ത്തോ​ടെ, തടസ്സ​മൊ​ന്നും കൂടാതെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ക​യാണ്‌.’ (പ്രവൃ. 28:31) അപ്പോ​സ്‌തലൻ എവി​ടെ​യാണ്‌ സാക്ഷീ​ക​രി​ക്കു​ന്നത്‌? അന്നത്തെ ലോക​ശ​ക്തി​യു​ടെ ആസ്ഥാന​മായ റോമിൽത്തന്നെ! യേശു​വി​ന്റെ ആദിമ​കാല അനുഗാ​മി​കൾക്ക്‌ പ്രഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും മറ്റു മാർഗ​ങ്ങ​ളി​ലൂ​ടെ​യും സാക്ഷീ​ക​ര​ണ​വേല നിർവ​ഹി​ക്കാ​നാ​യത്‌ പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താ​ലും വഴനട​ത്തി​പ്പി​നാ​ലും മാത്ര​മാണ്‌.

ഉപദ്ര​വ​ത്തി​ന്മ​ധ്യേ​യും സ്ഥിരോ​ത്സാ​ഹ​ത്തോ​ടെ

13. ഉപദ്രവം നേരി​ടു​മ്പോൾ നാം പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

13 യേശു​വി​ന്റെ ആദിമ​കാല അനുഗാ​മി​കൾക്ക്‌ ഉപദ്രവം നേരി​ട്ട​പ്പോൾ അവർ ധൈര്യ​ത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ച്ചു. എന്തായി​രു​ന്നു ഫലം? അവർ പരിശു​ദ്ധാ​ത്മാ​വി​നാൽ നിറയു​ക​യും ദൈവ​വ​ചനം ധൈര്യ​ത്തോ​ടെ പ്രസം​ഗി​ക്കാൻ ശക്തീക​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. (പ്രവൃ. 4:18-31) ഉപദ്ര​വ​ത്തി​ന്മ​ധ്യേ​യും സാക്ഷീ​ക​രണം തുടരാ​നുള്ള ശക്തിക്കും ജ്ഞാനത്തി​നും വേണ്ടി നാമും യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു. (യാക്കോ. 1:2-8) ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​ത്താ​ലും പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താ​ലും ആണ്‌ രാജ്യ​പ്ര​സം​ഗ​വേല തുടരാൻ നമുക്കാ​കു​ന്നത്‌. ശക്തമായ എതിർപ്പി​നോ ക്രൂര​മായ ഉപദ്ര​വ​ങ്ങൾക്കോ ഒന്നും സാക്ഷീ​കരണ വേലയ്‌ക്കു തടയി​ടാൻ കഴിയില്ല. ഉപദ്രവം ഉണ്ടാകു​മ്പോൾ, പരിശു​ദ്ധാ​ത്മാ​വി​നു​വേ​ണ്ടി​യും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നുള്ള ധൈര്യ​ത്തി​നും ജ്ഞാനത്തി​നും വേണ്ടി​യും നാം തീർച്ച​യാ​യും പ്രാർഥി​ക്കേ​ണ്ട​തുണ്ട്‌.—ലൂക്കോ. 11:13.

14, 15. (എ) ‘സ്‌തെ​ഫാ​നൊ​സി​ന്റെ മരണ​ത്തെ​ത്തു​ടർന്ന്‌ ഉണ്ടായ ഉപദ്ര​വ​ത്തി​ന്റെ’ ഫലമായി എന്തു സംഭവി​ച്ചു? (ബി) നമ്മുടെ നാളിൽ സൈബീ​രി​യ​യി​ലുള്ള അനേകർ സത്യം പഠിക്കാൻ ഇടയാ​യത്‌ എങ്ങനെ?

14 ശത്രു​ക്ക​ളു​ടെ കൈയാൽ വധിക്ക​പ്പെ​ടു​ന്ന​തി​നു തൊട്ടു​മുമ്പ്‌ സ്‌തെ​ഫാ​നൊസ്‌ ധീരമായ ഒരു സാക്ഷ്യം നൽകി. (പ്രവൃ. 6:5; 7:54-60) അക്കാലത്ത്‌ പൊട്ടി​പ്പു​റ​പ്പെട്ട “വലിയ ഉപദ്രവം” മൂലം അപ്പോ​സ്‌ത​ല​ന്മാർ ഒഴി​കെ​യുള്ള ശിഷ്യ​ന്മാ​രെ​ല്ലാം യഹൂദ്യ​യി​ലേ​ക്കും ശമര്യ​യി​ലേ​ക്കും ചിതറി​പ്പോ​യി. എന്നാൽ അതൊ​ന്നും സാക്ഷീ​ക​ര​ണ​വേ​ല​യ്‌ക്കു വിരാ​മ​മി​ട്ടില്ല. ഫിലി​പ്പോസ്‌ ശമര്യ​യിൽ പോയി ‘ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ക​യും’ അതു നല്ല ഫലം ഉളവാ​ക്കു​ക​യും ചെയ്‌തു. (പ്രവൃ. 8:1-8, 14, 15, 25) മാത്രമല്ല, ഇങ്ങനെ​യും നാം വായി​ക്കു​ന്നു: “സ്‌തെ​ഫാ​നൊ​സി​ന്റെ മരണ​ത്തെ​ത്തു​ടർന്ന്‌ ഉപദ്ര​വ​ങ്ങ​ളു​ണ്ടാ​യ​പ്പോൾ ശിഷ്യ​ന്മാർ ഫൊയ്‌നി​ക്യ, സൈ​പ്രസ്‌, അന്ത്യോ​ക്യ എന്നീ പ്രദേ​ശ​ങ്ങൾവരെ ചിതറി​പ്പോ​യി​രു​ന്നു. പക്ഷേ അവർ ജൂതന്മാ​രോ​ടു മാത്രമേ ദൈവ​വ​ചനം പ്രസം​ഗി​ച്ചു​ള്ളൂ. എന്നാൽ സൈ​പ്ര​സിൽനി​ന്നും കുറേ​ന​യിൽനി​ന്നും ചില ശിഷ്യ​ന്മാർ അന്ത്യോ​ക്യ​യിൽ ചെന്ന്‌ ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കു​ന്ന​വ​രോ​ടു കർത്താ​വായ യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻതു​ടങ്ങി.” (പ്രവൃ. 11:19, 20) ആ സമയത്ത്‌ ഉപദ്ര​വ​ത്തി​ന്റെ ഫലമായി രാജ്യ​സ​ന്ദേശം പലയി​ട​ങ്ങ​ളി​ലേ​ക്കും വ്യാപി​ച്ചു.

15 സമാന​മായ ഒരനു​ഭ​വ​മാണ്‌ മുൻ സോവി​യറ്റ്‌ യൂണി​യ​നിൽ ഉണ്ടായത്‌. പ്രത്യേ​കിച്ച്‌ 1950-കളിൽ ആയിര​ക്ക​ണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷി​കളെ സൈബീ​രി​യ​യി​ലേക്കു നാടു​ക​ടത്തി. അവർ പലയി​ട​ങ്ങ​ളിൽ പോയി താമസ​മാ​ക്കി​യത്‌ വിസ്‌തൃ​ത​മായ ആ ദേശത്ത്‌ സന്തോ​ഷ​വാർത്ത വ്യാപി​ക്കു​ന്ന​തിന്‌ ഇടയാക്കി. സന്തോ​ഷ​വാർത്ത ഘോഷി​ക്കു​ന്ന​തി​നാ​യി ഇത്രയ​ധി​കം സാക്ഷി​കൾക്ക്‌ ഇത്ര​യേറെ ദൂരം (10,000 കിലോ​മീ​റ്റർ) സ്വന്തം ചെലവിൽ യാത്ര​ചെ​യ്യാൻ ഒരുപക്ഷേ, ഒരിക്ക​ലും കഴിയു​മാ​യി​രു​ന്നില്ല! എന്നാൽ ഗവൺമെ​ന്റു​തന്നെ അതിനുള്ള സൗകര്യം ഒരുക്കി​ക്കൊ​ടു​ത്തു! “സൈബീ​രി​യ​യി​ലുള്ള ആത്മാർഥ​ഹൃ​ദ​യ​രായ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ സത്യം അറിയാ​നുള്ള അവസരം ഫലത്തിൽ അധികാ​രി​കൾതന്നെ ചെയ്‌തു​കൊ​ടു​ത്തു” എന്ന്‌ ഒരു സഹോ​ദരൻ പറയു​ക​യു​ണ്ടാ​യി.

യഹോ​വ​യു​ടെ അനു​ഗ്രഹം, സമൃദ്ധ​മാ​യി

16, 17. സാക്ഷീ​ക​ര​ണ​വേ​ല​യു​ടെ​മേൽ യഹോ​വ​യു​ടെ അനു​ഗ്രഹം ഉണ്ടായി​രു​ന്ന​തി​ന്റെ എന്തു തെളിവ്‌ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ കാണാം?

16 ആദിമ​കാല ക്രിസ്‌ത്യാ​നി​ക​ളു​ടെ​മേൽ യഹോ​വ​യു​ടെ അനു​ഗ്രഹം ഉണ്ടായി​രു​ന്നു​വെ​ന്ന​തിന്‌ ഒരു സംശയ​വു​മില്ല. പൗലോ​സും മറ്റുള്ള​വ​രും നടുക​യും നനയ്‌ക്കു​ക​യും ചെയ്‌തെ​ങ്കി​ലും “ദൈവ​മാ​ണു വളർത്തി​യത്‌.” (1 കൊരി. 3:5, 6) സാക്ഷീ​ക​ര​ണ​വേ​ലയെ യഹോവ അനു​ഗ്ര​ഹി​ച്ച​തി​ന്റെ ഫലമായി ഉണ്ടായ വളർച്ച​യു​ടെ തെളി​വു​ക​ളാണ്‌ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ നാം കാണു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, “ദൈവ​വ​ചനം കൂടു​തൽക്കൂ​ടു​തൽ പ്രചരി​ക്കു​ക​യും യരുശ​ലേ​മിൽ ശിഷ്യ​ന്മാ​രു​ടെ എണ്ണം വളരെ വർധി​ക്കു​ക​യും ചെയ്‌തു” എന്നു നാം വായി​ക്കു​ന്നു. (പ്രവൃ. 6:7) സാക്ഷീ​ക​ര​ണ​വേല വ്യാപ​ക​മാ​യ​തോ​ടെ “യഹൂദ്യ, ഗലീല, ശമര്യ എന്നിവി​ട​ങ്ങ​ളി​ലെ​ല്ലാം സഭയ്‌ക്കു കുറച്ച്‌ കാല​ത്തേക്കു സമാധാ​നം ഉണ്ടായി; സഭ ശക്തി​പ്പെട്ടു. യഹോ​വ​യു​ടെ വഴിയിൽ നടക്കു​ക​യും പരിശു​ദ്ധാ​ത്മാ​വിൽനി​ന്നുള്ള ആശ്വാസം സ്വീക​രി​ക്കു​ക​യും ചെയ്‌ത​പ്പോൾ സഭയുടെ അംഗസം​ഖ്യ വർധി​ച്ചു​വന്നു” എന്നും നാം കാണുന്നു.—പ്രവൃ. 9:31.

17 സിറി​യ​യി​ലെ അന്ത്യോ​ക്യ​യി​ലുള്ള ജൂതന്മാ​രും ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കു​ന്ന​വ​രും ധീരരായ സാക്ഷി​ക​ളിൽനിന്ന്‌ സത്യം കേൾക്കാ​നി​ട​യാ​യി. “യഹോ​വ​യു​ടെ കൈ അവരു​ടെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​തി​നാൽ അനേകം ആളുകൾ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു, അവർ കർത്താ​വി​ലേക്കു തിരിഞ്ഞു” എന്ന്‌ വിവരണം പറയുന്നു. (പ്രവൃ. 11:21) കൂടു​ത​ലാ​യി ഉണ്ടായ വളർച്ച​യെ​ക്കു​റിച്ച്‌ നാം ഇങ്ങനെ വായി​ക്കു​ന്നു: “യഹോ​വ​യു​ടെ വചനം കൂടുതൽ സ്ഥലങ്ങളി​ലേക്കു പ്രചരി​ച്ചു.” (പ്രവൃ. 12:24) പൗലോ​സും മറ്റുള്ള​വ​രും ജനതക​ളു​ടെ ഇടയിൽ സമഗ്ര​മാ​യി സാക്ഷീ​ക​രി​ച്ചത്‌ ‘യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ന്ന​തി​നും ശക്തിയാർജി​ക്കു​ന്ന​തി​നും’ ഇടയാക്കി.—പ്രവൃ. 19:20.

18, 19. (എ) “യഹോ​വ​യു​ടെ കൈ” നമ്മോ​ടു​കൂ​ടെ​യു​ണ്ടെന്ന്‌ നമുക്കു പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) തന്റെ ജനത്തെ യഹോവ പിന്തു​ണ​യ്‌ക്കും എന്നതിന്‌ ഒരു ഉദാഹ​രണം പറയുക.

18 “യഹോ​വ​യു​ടെ കൈ” തീർച്ച​യാ​യും ഇന്ന്‌ നമ്മോ​ടു​കൂ​ടെ​യും ഉണ്ട്‌. അതു​കൊ​ണ്ടാണ്‌ അനവധി​പേർ വിശ്വാ​സി​ക​ളാ​യി​ത്തീ​രു​ക​യും യഹോ​വ​യ്‌ക്കുള്ള തങ്ങളുടെ സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മാ​യി സ്‌നാ​ന​മേൽക്കു​ക​യും ചെയ്യു​ന്നത്‌. ദൈവ​ത്തി​ന്റെ സഹായ​ത്താ​ലും അനു​ഗ്ര​ഹ​ത്താ​ലും മാത്ര​മാണ്‌ ശക്തമായ എതിർപ്പും ചില​പ്പോൾ കഠിന​മായ ഉപദ്ര​വം​പോ​ലും ഉണ്ടാകു​മ്പോൾ സഹിച്ചു​നിൽക്കാ​നും പൗലോ​സി​നെ​യും ആദിമ​കാല ക്രിസ്‌ത്യാ​നി​ക​ളെ​യും പോലെ ശുശ്രൂഷ വിജയ​ക​ര​മാ​യി നിറ​വേ​റ്റാ​നും നമുക്കു കഴിയു​ന്നത്‌. (പ്രവൃ. 14:19-21) നമ്മെ സഹായി​ക്കാൻ ദൈവ​മായ യഹോവ സദാ സന്നദ്ധനാണ്‌. ദൈവ​ത്തി​ന്റെ ‘ശാശ്വ​ത​ഭു​ജങ്ങൾ’ പരി​ശോ​ധ​ന​ക​ളി​ന്മ​ധ്യേ നമുക്ക്‌ കരു​ത്തേ​കു​ന്നു. (ആവ. 33:27) സ്വന്തം നാമം​നി​മി​ത്ത​വും യഹോവ തന്റെ ജനത്തെ ഒരിക്ക​ലും ഉപേക്ഷി​ക്കു​ക​യില്ല.—1 ശമു. 12:22; സങ്കീ. 94:14.

19 ഹരാൾട്ട്‌ ആപ്‌റ്റ്‌ സഹോ​ദ​രന്റെ കാര്യം​തന്നെ എടുക്കുക. സാക്ഷീ​ക​ര​ണ​വേ​ല​യിൽ ഏർപ്പെ​ട്ടി​രു​ന്ന​തി​നാൽ രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ അദ്ദേഹത്തെ നാസികൾ സാക്‌സെൻഹൗ​സെൻ തടങ്കൽപ്പാ​ള​യ​ത്തി​ലേക്ക്‌ അയച്ചു. 1942 മെയ്യിൽ നാസി രഹസ്യ​പ്പോ​ലീസ്‌ വീട്ടിൽ ചെന്ന്‌ അദ്ദേഹ​ത്തി​ന്റെ ഭാര്യ എൽസയെ അറസ്റ്റു​ചെ​യ്യു​ക​യും അവരുടെ കുഞ്ഞിനെ മറ്റൊ​രി​ട​ത്തേക്കു മാറ്റു​ക​യും ചെയ്‌തു. എൽസയെ അവർ പല പാളയ​ങ്ങ​ളി​ലേ​ക്കും കൊണ്ടു​പോ​യി. “ജർമനി​യി​ലെ തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ കഴിച്ചു​കൂ​ട്ടിയ ആ വർഷങ്ങൾ എന്നെ സുപ്ര​ധാ​ന​മായ ഒരു പാഠം പഠിപ്പി​ച്ചു,” എൽസ പറയുന്നു. “കഠിന പരി​ശോ​ധ​നയെ നേരി​ടു​മ്പോൾ യഹോ​വ​യു​ടെ ആത്മാവിന്‌ നിങ്ങളെ വളരെ​യ​ധി​കം ശക്തീക​രി​ക്കാ​നാ​കും എന്നതാണ്‌ ആ പാഠം. അറസ്റ്റു ചെയ്യ​പ്പെ​ടു​ന്ന​തി​നു​മുമ്പ്‌, ഒരു സഹോ​ദ​രി​യിൽനി​ന്നു ലഭിച്ച കത്ത്‌ ഞാൻ വായി​ച്ചി​രു​ന്നു. കഠിന​മായ പരി​ശോ​ധ​ന​ക​ളു​ടെ സമയത്ത്‌ ഒരു പ്രശാന്തത അനുഭ​വ​പ്പെ​ടാൻ ദൈവാ​ത്മാവ്‌ ഇടയാ​ക്കു​മെന്ന്‌ അതിൽ എഴുതി​യി​രു​ന്നു. അത്‌ അൽപ്പം അതിശ​യോ​ക്തി​യോ​ടു​കൂ​ടിയ പ്രസ്‌താ​വ​ന​യല്ലേ എന്നു ഞാൻ ചിന്തി​ച്ചു​പോ​യി. എന്നാൽ ഒടുവിൽ പരി​ശോ​ധ​നകൾ നേരി​ട്ട​പ്പോൾ ആ വാക്കുകൾ എത്ര സത്യമാ​യി​രു​ന്നെന്ന്‌ എനിക്കു ബോധ്യ​മാ​യി. സഹോ​ദരി പറഞ്ഞതു നേരാ​യി​രു​ന്നു. നിങ്ങൾക്ക്‌ അനുഭ​വ​മി​ല്ലെ​ങ്കിൽ അതു മനസ്സി​ലാ​ക്കുക ബുദ്ധി​മു​ട്ടാണ്‌. എന്നാൽ എന്റെ കാര്യ​ത്തിൽ അതുത​ന്നെ​യാ​ണു സംഭവി​ച്ചത്‌.”

സമഗ്ര​സാ​ക്ഷ്യം നൽകു​ന്ന​തിൽ തുടരുക!

20. വീട്ടു​ത​ട​ങ്ക​ലിൽ ആയിരി​ക്കെ പൗലോസ്‌ എന്തു ചെയ്‌തു, നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രിൽ ചിലർക്ക്‌ ഇത്‌ പ്രോ​ത്സാ​ഹനം പകർന്നേ​ക്കാ​വു​ന്നത്‌ എങ്ങനെ?

20 പൗലോസ്‌ തീക്ഷ്‌ണ​ത​യോ​ടെ ‘ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്ന​താ​യി’ പറഞ്ഞു​കൊ​ണ്ടാണ്‌ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം ഉപസം​ഹ​രി​ക്കു​ന്നത്‌. (പ്രവൃ. 28:31) വീട്ടു​ത​ട​ങ്ക​ലിൽ ആയിരു​ന്ന​തി​നാൽ അദ്ദേഹ​ത്തി​നു റോമിൽ വീടു​തോ​റും പോയി സാക്ഷീ​ക​രി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. എന്നിരു​ന്നാ​ലും തന്റെ അടുക്കൽ വന്നവ​രോ​ടെ​ല്ലാം അദ്ദേഹം സാക്ഷീ​ക​രി​ച്ചു. ഇന്ന്‌ നമ്മുടെ പ്രിയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രിൽ ചിലരും പ്രായാ​ധി​ക്യ​മോ രോഗ​മോ ശാരീ​രിക വൈക​ല്യ​ങ്ങ​ളോ നിമിത്തം കിടപ്പി​ലാ​യി​രി​ക്കാം, അതല്ലെ​ങ്കിൽ ഏതെങ്കി​ലും ആതുരാ​ല​യ​ങ്ങ​ളിൽ കഴിയു​ക​യാ​യി​രി​ക്കാം. എന്നാൽ ദൈവ​ത്തോ​ടുള്ള അവരുടെ സ്‌നേ​ഹ​ത്തി​നോ സാക്ഷീ​ക​രി​ക്കാ​നുള്ള ആഗ്രഹ​ത്തി​നോ ഒരു കുറവും സംഭവി​ച്ചി​ട്ടു​ണ്ടാ​വില്ല. അവരെ നമുക്കു പ്രാർഥ​ന​യിൽ ഓർക്കാം. കൂടാതെ യഹോ​വ​യെ​യും യഹോ​വ​യു​ടെ അത്ഭുത​ക​ര​മായ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ച്‌ അറിയാൻ ആഗ്രഹി​ക്കുന്ന ആളുകളെ അവരുടെ അടുക്ക​ലേക്കു നയിക്കു​ന്ന​തി​നു​വേണ്ടി നമുക്കു സ്വർഗീയ പിതാ​വി​നോ​ടു യാചി​ക്കു​ക​യും ചെയ്യാം.

21. അടിയ​ന്തി​ര​ത​യോ​ടെ നാം സാക്ഷീ​കരണ വേലയിൽ ഏർപ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

21 നമ്മിൽ മിക്കവർക്കും വീടു​തോ​റു​മുള്ള വേലയി​ലും ശിഷ്യ​രാ​ക്കൽ വേലയു​ടെ മറ്റു മണ്ഡലങ്ങ​ളി​ലും ഏർപ്പെ​ടാൻ സാധി​ക്കും. അതു​കൊണ്ട്‌ “ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും” സാക്ഷ്യം നൽകുന്ന വേലയിൽ ഏർപ്പെ​ട്ടു​കൊണ്ട്‌ രാജ്യ​ഘോ​ഷ​ക​രെ​ന്ന​നി​ല​യി​ലുള്ള നമ്മുടെ പങ്കു നിറ​വേ​റ്റാൻ നമുക്കു പരമാ​വധി യത്‌നി​ക്കാം. ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ “അടയാളം” ഇന്നു വ്യക്തമാ​യി കാണു​ന്ന​തി​നാൽ ഈ വേല നാം അടിയ​ന്തി​ര​ത​യോ​ടെ നിറ​വേ​റ്റേ​ണ്ട​തുണ്ട്‌. (മത്താ. 24:3-14) “കർത്താ​വി​ന്റെ വേലയിൽ” നമുക്കു ധാരാളം ചെയ്യാ​നു​ണ്ടെന്ന്‌ ഓർക്കുക. അതു​കൊണ്ട്‌ സമയം ഒട്ടും പാഴാ​ക്കാ​തെ നമുക്കു പ്രവർത്തി​ക്കാം.—1 കൊരി. 15:58.

22. യഹോ​വ​യു​ടെ ദിവസ​ത്തി​നാ​യി കാത്തി​രി​ക്കവെ എന്തായി​രി​ക്കണം നമ്മുടെ ദൃഢനി​ശ്ചയം?

22 ‘യഹോ​വ​യു​ടെ ഭയങ്കര​വും ഭയാന​ക​വും ആയ ദിവസ​ത്തി​നാ​യി’ കാത്തി​രി​ക്കവെ, വിശ്വ​സ്‌ത​മാ​യി സാക്ഷ്യം നൽകു​ന്ന​തിൽ നമുക്കു ധൈര്യ​ത്തോ​ടെ തുടരാം. (യോവേ. 2:31) ‘ഉത്സാഹ​ത്തോ​ടെ ദൈവ​വ​ചനം സ്വീക​രിച്ച’ ബരോ​വ​ക്കാ​രെ​പ്പോ​ലുള്ള അനേകരെ നാം ഇനിയും കണ്ടെത്തും. (പ്രവൃ. 17:10, 11) അതു​കൊണ്ട്‌ “കൊള്ളാം! നീ വിശ്വ​സ്‌ത​നായ ഒരു നല്ല അടിമ​യാണ്‌” എന്ന വാക്കുകൾ കേൾക്കു​ന്ന​തു​വരെ നമുക്കു പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാം. (മത്താ. 25:23) ശിഷ്യ​രാ​ക്കൽ വേലയി​ലെ നമ്മുടെ പങ്കു നാം ഇന്ന്‌ തീക്ഷ്‌ണ​ത​യോ​ടെ നിറ​വേ​റ്റു​ക​യും യഹോ​വ​യോ​ടു സദാ വിശ്വ​സ്‌ത​രാ​യി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ‘സമഗ്ര​മാ​യി അറിയി​ക്കാൻ’ ലഭിച്ച അനുഗൃ​ഹീത പദവിയെ ഓർത്ത്‌ നിത്യ​ത​യിൽ ഉടനീളം നമുക്കു സന്തോ​ഷി​ക്കാ​നാ​കും!