വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 13

അവർക്ക്‌ കടുത്ത ‘വിയോജിപ്പുണ്ടായി’

അവർക്ക്‌ കടുത്ത ‘വിയോജിപ്പുണ്ടായി’

പരി​ച്ഛേദന സംബന്ധിച്ച പ്രശ്‌നം ഭരണസം​ഘം കൈകാ​ര്യം​ചെ​യ്യു​ന്നു

ആധാരം: പ്രവൃ​ത്തി​കൾ 15:1-12

1-3. (എ) പുതു​താ​യി സ്ഥാപി​ത​മായ ക്രിസ്‌തീയ സഭയുടെ ഐക്യ​ത്തി​നു ഭീഷണി ഉയർത്തി​ക്കൊണ്ട്‌ എന്തു പ്രശ്‌നം തലപൊ​ക്കു​ന്നു? (ബി) പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തി​ലെ ഈ വിവരണം പഠിക്കു​ന്നത്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തേ​ക്കാം?

 പൗലോ​സും ബർന്നബാ​സും ആദ്യ മിഷനറി പര്യടനം കഴിഞ്ഞ്‌ സിറി​യ​യി​ലെ അന്ത്യോ​ക്യ​യിൽ മടങ്ങി​യെ​ത്തി​യി​രി​ക്കു​ന്നു. യഹോവ ‘ജനതക​ളിൽപ്പെ​ട്ട​വർക്കു വിശ്വാ​സ​ത്തി​ന്റെ വാതിൽ തുറന്നു​കൊ​ടു​ത്ത​തി​ന്റെ’ സന്തോ​ഷ​ത്തി​ലാണ്‌ അവർ. (പ്രവൃ. 14:26, 27) അന്ത്യോ​ക്യ​യി​ലും വ്യാപ​ക​മാ​യി സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്ക​പ്പെ​ടു​ക​യും ജനതക​ളിൽപ്പെ​ട്ട​വ​രിൽനിന്ന്‌ ‘അനേകം ആളുകൾ’ സഭയി​ലേക്ക്‌ കൂട്ടി​ച്ചേർക്ക​പ്പെ​ടു​ക​യും ചെയ്‌തി​രി​ക്കു​ന്നു.—പ്രവൃ. 11:20-26.

2 വിശ്വാ​സി​ക​ളു​ടെ എണ്ണം വർധി​ക്കു​ന്നതു സംബന്ധിച്ച വാർത്ത യഹൂദ്യ​യി​ലും എത്തി. എന്നാൽ എല്ലാവ​രും അതിൽ സന്തുഷ്ടരല്ല. പരി​ച്ഛേ​ദ​ന​സം​ബ​ന്ധിച്ച്‌ കാലങ്ങ​ളാ​യി നിലനി​ന്നി​രുന്ന പ്രശ്‌നം ഇപ്പോൾ രൂക്ഷമാ​യി​ത്തീർന്നി​രി​ക്കു​ന്നു. ജൂത പശ്ചാത്ത​ല​ത്തിൽനി​ന്നുള്ള വിശ്വാ​സി​ക​ളും ജൂതന്മാ​ര​ല്ലാത്ത വിശ്വാ​സി​ക​ളും തമ്മിൽ എങ്ങനെ​യുള്ള ഒരു ബന്ധം ഉണ്ടായി​രി​ക്കണം, ജൂതന്മാ​ര​ല്ലാത്ത വിശ്വാ​സി​കൾ മോശ​യു​ടെ നിയമത്തെ എങ്ങനെ വീക്ഷി​ക്കണം? ഈ പ്രശ്‌നം ക്രിസ്‌തീയ സഭയിൽ ചേരി​തി​രിവ്‌ ഉളവാ​ക്കാൻപോന്ന അളവോ​ളം ഗുരു​ത​ര​മാ​ണി​പ്പോൾ. ഇതിന്‌ എങ്ങനെ ഒരു പരിഹാ​രം കാണാ​നാ​കു​മാ​യി​രു​ന്നു?

3 പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തി​ലെ ഈ വിവരണം പരിചി​ന്തി​ക്കവെ, വില​യേ​റിയ പല പാഠങ്ങ​ളും നമുക്കു പഠിക്കാ​നാ​കും. വിഭാ​ഗീ​യത സൃഷ്ടി​ച്ചേ​ക്കാ​വുന്ന സമാന​മായ പ്രശ്‌നങ്ങൾ ഉയർന്നു​വ​രു​ന്നെ​ങ്കിൽ ജ്ഞാനപൂർവ​ക​മായ ഒരു നിലപാ​ടെ​ടു​ക്കാൻ പ്രസ്‌തുത പാഠങ്ങൾ നമ്മെ സഹായി​ക്കും.

“പരി​ച്ഛേ​ദ​ന​യേ​റ്റി​ല്ലെ​ങ്കിൽ” (പ്രവൃ. 15:1)

4. ചില വിശ്വാ​സി​കൾ തെറ്റായ ഏതെല്ലാം ആശയങ്ങൾ പ്രചരി​പ്പി​ച്ചു, അത്‌ എന്തു ചോദ്യം ഉയർത്തി?

4 ശിഷ്യ​നായ ലൂക്കോസ്‌ എഴുതു​ന്നു: “യഹൂദ്യ​യിൽനിന്ന്‌ ചിലർ (അന്ത്യോ​ക്യ​യി​ലേക്കു) വന്ന്‌, ‘മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌ പരി​ച്ഛേ​ദ​ന​യേ​റ്റി​ല്ലെ​ങ്കിൽ നിങ്ങൾക്കു രക്ഷ കിട്ടില്ല’ എന്നു സഹോ​ദ​ര​ന്മാ​രെ പഠിപ്പി​ക്കാൻതു​ടങ്ങി.” (പ്രവൃ. 15:1) ഇവിടെ പറഞ്ഞി​രി​ക്കുന്ന ‘യഹൂദ്യ​യിൽനി​ന്നുള്ള ചിലർ’ പരീശ​ഗ​ണ​ത്തിൽനിന്ന്‌ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്നവരാ​ണോ എന്നു വ്യക്തമല്ല. എന്തായാ​ലും അവർ, മോശ​യു​ടെ നിയമം കർശന​മാ​യി പാലി​ക്ക​ണ​മെന്ന പരീശ ചിന്താ​ഗ​തി​യാൽ സ്വാധീ​നി​ക്ക​പ്പെ​ട്ടവർ ആയിരു​ന്നി​രി​ക്കാൻ ഇടയുണ്ട്‌. കൂടാതെ, തങ്ങൾ യരുശ​ലേ​മി​ലുള്ള അപ്പോ​സ്‌ത​ല​ന്മാർക്കും മൂപ്പന്മാർക്കും വേണ്ടി സംസാ​രി​ക്കു​ക​യാ​ണെ​ന്നും അവർ അവകാ​ശ​പ്പെ​ട്ടി​രു​ന്നി​രി​ക്കണം. (പ്രവൃ. 15:23, 24) ദൈവിക മാർഗ​നിർദേ​ശ​പ്ര​കാ​രം അപ്പോ​സ്‌ത​ല​നായ പത്രോസ്‌ പരി​ച്ഛേ​ദ​ന​യേൽക്കാത്ത ജനതക​ളിൽപ്പെ​ട്ട​വരെ ക്രിസ്‌തീയ സഭയി​ലേക്കു സ്വാഗ​തം​ചെ​യ്‌തിട്ട്‌ ഏതാണ്ട്‌ 13 വർഷം പിന്നി​ട്ടി​രു​ന്നു. എന്നാൽ ഇപ്പോ​ഴും ജൂത പശ്ചാത്ത​ല​ത്തിൽനി​ന്നു​ള്ളവർ പരി​ച്ഛേ​ദ​ന​യ്‌ക്കു​വേണ്ടി വാദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? aപ്രവൃ. 10:24-29, 44-48.

5, 6. (എ) പരി​ച്ഛേദന വേണ​മെന്ന്‌ ജൂത പശ്ചാത്ത​ല​ത്തിൽനി​ന്നുള്ള ചില ക്രിസ്‌ത്യാ​നി​കൾ ശഠിച്ചത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? (ബി) പരി​ച്ഛേ​ദ​ന​യു​ടെ ഉടമ്പടി അബ്രാ​ഹാ​മ്യ ഉടമ്പടി​യു​ടെ ഭാഗമാ​യി​രു​ന്നോ? വിശദീ​ക​രി​ക്കുക. (അടിക്കു​റി​പ്പു കാണുക.)

5 അതിനു പല കാരണങ്ങൾ ഉണ്ടായി​രു​ന്നി​രി​ക്കാം. ഒരു സംഗതി, പുരു​ഷ​ന്മാർ പരി​ച്ഛേ​ദ​ന​യേൽക്ക​ണ​മെന്ന നിയമം​വെ​ച്ചത്‌ യഹോ​വ​ത​ന്നെ​യാണ്‌. അതാകട്ടെ, യഹോ​വ​യു​മാ​യുള്ള ഒരു പ്രത്യേക ബന്ധത്തിന്റെ അടയാ​ള​വു​മാ​യി​രു​ന്നു. പിൽക്കാ​ലത്ത്‌ നിയമ​യു​ട​മ്പ​ടി​യു​ടെ ഭാഗമാ​യി​ത്തീർന്ന ഈ നിബന്ധന വാസ്‌ത​വ​ത്തിൽ അബ്രാ​ഹാ​മി​ന്റെ കാലം​മു​തലേ പിൻപ​റ്റി​പ്പോ​ന്നി​രു​ന്ന​താണ്‌. b ((ലേവ്യ 12:2, 3) മോശ​യു​ടെ നിയമം അനുസ​രിച്ച്‌ പെസഹ​പോ​ലുള്ള ചില പ്രത്യേക ആചരണ​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​തിന്‌ വിദേ​ശി​കൾപോ​ലും പരി​ച്ഛേ​ദ​ന​യേൽക്ക​ണ​മാ​യി​രു​ന്നു. (പുറ. 12:43, 44, 48, 49) ജൂതന്മാർ പരി​ച്ഛേ​ദ​ന​യേൽക്കാ​ത്ത​വ​രെ​യെ​ല്ലാം അശുദ്ധ​രും നിന്ദ്യ​രും ആയി കണക്കാ​ക്കി​യ​തിൽ അതിശ​യ​മില്ല.—യശ. 52:1.

6 അതു​കൊ​ണ്ടു​തന്നെ ഈ പുതിയ പഠിപ്പി​ക്ക​ലു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്ന​തിന്‌ ജൂത പശ്ചാത്ത​ല​ത്തിൽനി​ന്നുള്ള വിശ്വാ​സി​കൾക്ക്‌ താഴ്‌മ​യും വിശ്വാ​സ​വും ആവശ്യ​മാ​യി​രു​ന്നു. മോശ​യു​ടെ നിയമ​ത്തി​നു പകരം പുതിയ ഉടമ്പടി നിലവിൽവന്ന സ്ഥിതിക്ക്‌, ഒരു ജൂതനാ​യി ജനിച്ച​തു​കൊ​ണ്ടു​മാ​ത്രം ഒരുവൻ ദൈവ​ജ​ന​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രു​മാ​യി​രു​ന്നില്ല. കൂടാതെ, ജൂത സമൂഹ​ങ്ങൾക്കി​ട​യിൽ താമസി​ച്ചി​രുന്ന ജൂത ക്രിസ്‌ത്യാ​നി​കൾക്ക്‌—യഹൂദ്യ​യി​ലെ വിശ്വാ​സി​ക​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ—ക്രിസ്‌തു​വി​നെ പരസ്യ​മാ​യി അംഗീ​ക​രി​ക്കു​ന്ന​തി​നും പരി​ച്ഛേ​ദ​ന​യേൽക്കാത്ത ജനതക​ളിൽപ്പെ​ട്ട​വരെ സഹവി​ശ്വാ​സി​ക​ളാ​യി സ്വീക​രി​ക്കു​ന്ന​തി​നും നല്ല ധൈര്യ​വും ആവശ്യ​മാ​യി​രു​ന്നു.—യിരെ. 31:31-33; ലൂക്കോ. 22:20.

7. ‘യഹൂദ്യ​യിൽനി​ന്നു വന്ന ചിലർക്ക്‌’ ഏതു സത്യങ്ങ​ളാണ്‌ ഉൾക്കൊ​ള്ളാൻ കഴിയാ​തി​രു​ന്നത്‌?

7 വാസ്‌ത​വ​ത്തിൽ, ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്ക്‌ മാറ്റ​മൊ​ന്നും വന്നിരു​ന്നില്ല. പുതിയ ഉടമ്പടി​യിൽ മോശ​യു​ടെ നിയമ​ത്തി​ന്റെ അന്തസ്സത്ത ഉൾക്കൊ​ള്ളി​ച്ചി​രു​ന്നു എന്നതിൽനിന്ന്‌ അതു വ്യക്തമാണ്‌. (മത്താ. 22:36-40) ഉദാഹ​ര​ണ​ത്തിന്‌ പരി​ച്ഛേ​ദ​ന​യെ​ക്കു​റിച്ച്‌ പൗലോസ്‌ പിന്നീട്‌ ഇങ്ങനെ എഴുതി: “അകമേ ജൂതനാ​യി​രി​ക്കു​ന്ന​വ​നാ​ണു ജൂതൻ. അയാളു​ടെ പരി​ച്ഛേദന എഴുത​പ്പെട്ട നിയമ​സം​ഹി​ത​യ​നു​സ​രി​ച്ചു​ള്ളതല്ല, പകരം ദൈവാ​ത്മാ​വി​നാൽ ഹൃദയ​ത്തിൽ ചെയ്യു​ന്ന​താണ്‌.” (റോമ. 2:29; ആവ. 10:16) ‘യഹൂദ്യ​യിൽനി​ന്നു വന്ന ആ ചിലർക്ക്‌’ ഈ സത്യങ്ങൾ ഉൾക്കൊ​ള്ളാൻ കഴിഞ്ഞി​രു​ന്നില്ല; പരി​ച്ഛേ​ദ​ന​യു​ടെ നിയമം ദൈവം റദ്ദാക്കി​യി​ട്ടി​ല്ലെന്ന്‌ അവർ വാദിച്ചു. ആകട്ടെ, യുക്തി​സ​ഹ​മായ വിശദീ​ക​ര​ണ​ങ്ങൾക്ക്‌ അവർ ചെവി​കൊ​ടു​ക്കു​മോ?

‘വിയോ​ജി​പ്പും തർക്കവും’ (പ്രവൃ. 15:2)

8. പരി​ച്ഛേ​ദ​ന​യു​ടെ പ്രശ്‌നം യരുശ​ലേ​മി​ലെ ഭരണസം​ഘ​ത്തി​ന്റെ മുമ്പാകെ അവതരി​പ്പി​ക്കാൻ തീരു​മാ​നി​ച്ചത്‌ എന്തു​കൊണ്ട്‌?

8 ലൂക്കോസ്‌ തുടരു​ന്നു: “പൗലോ​സും ബർന്നബാ​സും അവരോ​ടു (‘യഹൂദ്യ​യിൽനിന്ന്‌ വന്ന ചില​രോട്‌’) വിയോ​ജി​ക്കു​ക​യും അതി​നെ​ക്കു​റിച്ച്‌ കാര്യ​മാ​യി തർക്കി​ക്കു​ക​യും ചെയ്‌തു. പൗലോ​സും ബർന്നബാ​സും മറ്റു ചിലരും ഈ പ്രശ്‌ന​വു​മാ​യി യരുശ​ലേ​മിൽ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും മൂപ്പന്മാ​രു​ടെ​യും അടുത്ത്‌ പോക​ണ​മെന്ന്‌ അവർ (മൂപ്പന്മാർ) തീരു​മാ​നി​ച്ചു.” c (പ്രവൃ. 15:2) ‘വിയോ​ജി​ക്കു​ക​യും കാര്യ​മാ​യി തർക്കി​ക്കു​ക​യും ചെയ്‌തു’ എന്നതു കാണി​ക്കു​ന്നത്‌ ഇരുകൂ​ട്ടർക്കും തങ്ങളുടെ ഭാഗം സംബന്ധിച്ച്‌ തീവ്ര​മായ വികാ​ര​ങ്ങ​ളും ഉറച്ച​ബോ​ധ്യ​വും ഉണ്ടായി​രു​ന്നു​വെ​ന്നാണ്‌. അന്ത്യോ​ക്യ​യി​ലെ സഭയ്‌ക്ക്‌ ആ പ്രശ്‌ന​ത്തിന്‌ ഒരു പരിഹാ​രം കണ്ടെത്താ​നാ​യില്ല. അതു​കൊണ്ട്‌ സഭയുടെ സമാധാ​ന​വും ഐക്യ​വും കണക്കി​ലെ​ടുത്ത്‌ പ്രശ്‌നം, ഭരണസം​ഘ​മാ​യി വർത്തി​ച്ചി​രുന്ന “അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും മൂപ്പന്മാ​രു​ടെ​യും” മുമ്പാകെ അവതരി​പ്പി​ക്കാൻ അവർ ജ്ഞാനപൂർവം തീരു​മാ​നി​ച്ചു. അന്ത്യോ​ക്യ​യി​ലെ മൂപ്പന്മാ​രിൽനിന്ന്‌ നമുക്ക്‌ എന്താണ്‌ പഠിക്കാ​നാ​കു​ന്നത്‌?

‘മോശ​യു​ടെ നിയമം ആചരി​ക്കാൻ ജനതക​ളിൽപ്പെ​ട്ട​വ​രോ​ടു കല്‌പി​ക്കു​ക​യും വേണം’ എന്ന്‌ ചിലർ ശഠിച്ചു

9, 10. അന്ത്യോ​ക്യ​യി​ലെ സഹോ​ദ​ര​ങ്ങ​ളും അതു​പോ​ലെ പൗലോ​സും ബർന്നബാ​സും നമുക്കാ​യി നല്ല മാതൃക വെച്ചത്‌ എങ്ങനെ?

9 ഈ സംഭവ​ത്തിൽനി​ന്നു നാം പഠിക്കുന്ന ഒരു സുപ്ര​ധാന പാഠം, ദൈവ​ത്തി​ന്റെ സംഘട​ന​യിൽ നാം വിശ്വാ​സ​മർപ്പി​ക്കേ​ണ്ട​തുണ്ട്‌ എന്നാണ്‌. ഇതേക്കു​റി​ച്ചു ചിന്തി​ക്കുക: ജൂത പശ്ചാത്ത​ല​ത്തിൽനി​ന്നുള്ള ക്രിസ്‌ത്യാ​നി​കൾമാ​ത്ര​മാണ്‌ ഭരണസം​ഘ​ത്തി​ലു​ള്ള​തെന്ന്‌ അന്ത്യോ​ക്യ​യി​ലുള്ള സഹോ​ദ​ര​ന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും പരി​ച്ഛേദന സംബന്ധിച്ച പ്രശ്‌ന​ത്തിന്‌ തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​മായ ഒരു പരിഹാ​രം കണ്ടെത്തു​ന്ന​തി​നാ​യി അവർ ആ സംഘ​ത്തെ​ത്തന്നെ ആശ്രയി​ച്ചു. എന്തു​കൊണ്ട്‌? യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വി​നാ​ലും ക്രിസ്‌തീയ സഭയുടെ തലയായ യേശു​ക്രി​സ്‌തു​വി​നാ​ലും കാര്യ​ങ്ങളെ നയിക്കു​മെന്ന്‌ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. (മത്താ. 28:18, 20; എഫെ. 1:22, 23) സമാന​മാ​യി ഇന്നും ഗൗരവ​മേ​റിയ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ, ദൈവ​ത്തി​ന്റെ സംഘട​ന​യെ​യും അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ചേർന്ന ഭരണസം​ഘ​ത്തെ​യും ആശ്രയി​ച്ചു​കൊണ്ട്‌ നമുക്കും അന്ത്യോ​ക്യ​യി​ലെ വിശ്വാ​സി​ക​ളു​ടെ മാതൃക പിൻപ​റ്റാം.

10 താഴ്‌മ​യും ക്ഷമയും ഉള്ളവരാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​വും നമുക്ക്‌ അതിലൂ​ടെ പഠിക്കാ​നാ​കു​ന്നു. ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ അടുക്ക​ലേക്കു പോകു​ന്ന​തിന്‌ പരിശു​ദ്ധാ​ത്മാ​വി​നാൽ നേരിട്ട്‌ നിയമി​ത​രാ​യ​വ​രാ​യി​രു​ന്നു പൗലോ​സും ബർന്നബാ​സും. എന്നിരു​ന്നാ​ലും ആ അധികാ​രം ഉപയോ​ഗി​ച്ചു​കൊണ്ട്‌ പരി​ച്ഛേ​ദ​ന​യു​ടെ പ്രശ്‌നം അന്ത്യോ​ക്യ​യിൽവെ​ച്ചു​തന്നെ പരിഹ​രി​ക്കാ​മെന്ന്‌ അവർ കരുതി​യില്ല. (പ്രവൃ. 13:2, 3) മാത്രമല്ല, ഇക്കാര്യ​ത്തിൽ ദൈവി​ക​മാർഗ​നിർദേശം ഉണ്ടായി​രു​ന്നു​വെ​ന്നും വ്യക്തമാ​യി​രു​ന്നു; കാരണം, പിന്നീട്‌ പൗലോസ്‌ ഇങ്ങനെ എഴുതി: “ഒരു വെളി​പാ​ടു കിട്ടി​യി​ട്ടാ​ണു ഞാൻ (യരുശ​ലേ​മി​ലേക്കു) പോയത്‌.” (ഗലാ. 2:2) അതു​പോ​ലെ ഇന്നും, ഭിന്നത​യ്‌ക്ക്‌ ഇടയാ​ക്കി​യേ​ക്കാ​വുന്ന പ്രശ്‌നങ്ങൾ ഉരുത്തി​രി​യു​മ്പോൾ താഴ്‌മ​യും ക്ഷമയും ഉള്ളവരാ​യി​രി​ക്കാൻ മൂപ്പന്മാർ ശ്രമി​ക്കു​ന്നു. സ്വന്തം അഭി​പ്രാ​യങ്ങൾ സ്ഥാപി​ക്കാൻ ശ്രമി​ക്കു​ന്ന​തി​നു പകരം, തിരു​വെ​ഴു​ത്തു​ക​ളും വിശ്വസ്‌ത അടിമ പ്രദാ​നം​ചെ​യ്യുന്ന നിർദേ​ശ​ങ്ങ​ളും മാർഗ​രേ​ഖ​ക​ളും പരി​ശോ​ധി​ച്ചു​കൊണ്ട്‌ അവർ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു.—ഫിലി. 2:2, 3.

11, 12. യഹോ​വ​യു​ടെ സമയത്തി​നാ​യി കാത്തി​രി​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 ചില​പ്പോൾ, ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ വ്യക്തമായ ഗ്രാഹ്യം യഹോവ പ്രദാ​നം​ചെ​യ്യു​ന്ന​തു​വരെ നാം കാത്തി​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ജനതക​ളിൽപ്പെ​ട്ടവർ പരി​ച്ഛേ​ദ​ന​യേൽക്ക​ണ​മോ എന്ന പ്രശ്‌ന​ത്തിന്‌ യഹോവ ഒരു തീർപ്പുകല്പിക്കുന്നതിനായി പൗലോ​സി​ന്റെ നാളിലെ സഹോ​ദ​ര​ങ്ങൾക്ക്‌ വർഷങ്ങൾതന്നെ കാത്തി​രി​ക്കേ​ണ്ടി​വന്നു. എ.ഡി. 36-ൽ കൊർന്നേ​ല്യൊസ്‌ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേ​കം​ചെ​യ്യ​പ്പെട്ട്‌ 13 വർഷത്തി​നു​ശേഷം ഏതാണ്ട്‌ എ.ഡി. 49-ലാണ്‌ ആ പ്രശ്‌ന​ത്തിന്‌ ഒരു പരിഹാ​ര​മാ​യത്‌. എന്തു​കൊ​ണ്ടാണ്‌ അത്രയും കാലം വേണ്ടി​വ​ന്നത്‌? ആത്മാർഥ​ഹൃ​ദ​യ​രായ ജൂതന്മാർക്ക്‌ തങ്ങളുടെ ചിന്താ​ഗ​തി​യിൽ ഇത്ര വലി​യൊ​രു പൊരു​ത്ത​പ്പെ​ടു​ത്തൽ വരുത്തു​ന്ന​തിന്‌ വേണ്ടത്ര സമയം അനുവ​ദി​ക്കാൻ ദൈവം ഒരുപക്ഷേ ആഗ്രഹി​ച്ചി​രി​ക്കാം. അവരുടെ പൂർവി​ക​നായ അബ്രാ​ഹാ​മു​മാ​യി ചെയ്‌ത, 1,900 വർഷം പഴക്കമുള്ള പരി​ച്ഛേ​ദ​ന​യു​ടെ ഉടമ്പടി റദ്ദാക്കു​ന്നത്‌ ഒരു നിസ്സാര കാര്യ​മാ​യി​രു​ന്നില്ല!—യോഹ. 16:12.

12 ക്ഷമയും ദയയു​മുള്ള നമ്മുടെ സ്വർഗീയ പിതാ​വായ യഹോ​വ​യാൽ പഠിപ്പി​ക്ക​പ്പെ​ടു​ക​യും മനയ​പ്പെ​ടു​ക​യും ചെയ്യു​ന്നത്‌ എത്ര വലി​യൊ​രു പദവി​യാണ്‌! അത്‌ നമുക്ക്‌ എല്ലായ്‌പോ​ഴും നന്മയും പ്രയോ​ജ​ന​വും കൈവ​രു​ത്തും എന്നതിനു സംശയ​മില്ല. (യശ. 48:17, 18; 64:8) അതു​കൊണ്ട്‌ നമുക്ക്‌ ഒരിക്ക​ലും അഹന്ത​യോ​ടെ സ്വന്തം ആശയങ്ങ​ളിൽ കടിച്ചു​തൂ​ങ്ങാ​തി​രി​ക്കാം; സംഘട​നാ​പ​ര​മായ മാറ്റങ്ങ​ളോ​ടോ തിരു​വെ​ഴു​ത്തു വിശദീ​ക​ര​ണ​ങ്ങ​ളിൽ വരുന്ന പൊരു​ത്ത​പ്പെ​ടു​ത്ത​ലു​ക​ളോ​ടോ നിഷേ​ധാ​ത്മ​ക​മാ​യി പ്രതി​ക​രി​ക്കാ​തി​രി​ക്കാം. (സഭാ. 7:8) അത്തരം പ്രവണ​ത​യു​ടെ ഒരു നേരിയ അംശ​മെ​ങ്കി​ലും നമ്മിലു​ണ്ടെ​ങ്കിൽ, പ്രവൃ​ത്തി​കൾ 15-ാം അധ്യാ​യ​ത്തിൽ കാണുന്ന തത്ത്വങ്ങ​ളെ​ക്കു​റിച്ച്‌ പ്രാർഥ​നാ​പൂർവം നമുക്കു ധ്യാനി​ക്കാം. d

13. ശുശ്രൂ​ഷ​യിൽ നമുക്ക്‌ എങ്ങനെ യഹോ​വ​യു​ടെ ക്ഷമ പ്രതി​ഫ​ലി​പ്പി​ക്കാ​നാ​കും?

13 നാം ബൈബിൾപ​ഠനം നടത്തുന്ന ആളുകൾക്ക്‌ ഒരുപക്ഷേ, അവർ ഏറെ പ്രിയ​പ്പെ​ട്ട​താ​യി കരുതുന്ന വ്യാ​ജോ​പ​ദേ​ശ​ങ്ങ​ളോ തിരു​വെ​ഴു​ത്തു വിരു​ദ്ധ​മായ ആചാര​ങ്ങ​ളോ ഉപേക്ഷി​ക്കാൻ മടിയു​ണ്ടാ​യി​രി​ക്കും. അത്തരം സന്ദർഭ​ങ്ങ​ളിൽ നാം ക്ഷമ പ്രകട​മാ​ക്കേ​ണ്ട​തുണ്ട്‌; പരിശു​ദ്ധാ​ത്മാവ്‌ ആ വ്യക്തി​യു​ടെ ഹൃദയ​ത്തിൽ സ്വാധീ​നം ചെലു​ത്തു​ന്ന​തി​നാ​യി നാം ന്യായ​മായ സമയം അനുവ​ദി​ക്കണം. (1 കൊരി. 3:6, 7) കൂടാതെ, നാം അതു സംബന്ധിച്ച്‌ പ്രാർഥി​ക്കു​ക​യും വേണം. അങ്ങനെ​യാ​കു​മ്പോൾ ആ വ്യക്തി​യോ​ടുള്ള ബന്ധത്തിൽ ഏറ്റവും ഉചിത​മായ തീരു​മാ​ന​മെ​ടു​ക്കാൻ തക്കസമ​യത്ത്‌ ഏതെങ്കി​ലു​മൊ​രു വിധത്തിൽ ദൈവം നമ്മെ സഹായി​ക്കും.—1 യോഹ. 5:14.

പ്രോ​ത്സാ​ഹ​ജ​ന​ക​മായ അനുഭ​വങ്ങൾ അവർ “വിവരി​ച്ചു” (പ്രവൃ. 15:3-5)

14, 15. അന്ത്യോ​ക്യ സഭയി​ലു​ള്ളവർ പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും കൂടെ​പ്പോയ മറ്റുള്ള​വ​രെ​യും ആദരി​ച്ചത്‌ എങ്ങനെ, പൗലോ​സി​ന്റെ​യും കൂട്ടാ​ളി​ക​ളു​ടെ​യും സന്ദർശനം സഹവി​ശ്വാ​സി​കൾക്ക്‌ പ്രോ​ത്സാ​ഹ​ന​മേ​കി​യത്‌ എങ്ങനെ?

14 ലൂക്കോസ്‌ വിവരണം തുടരു​ന്നു: “സഭയി​ലു​ള്ളവർ അവരോ​ടൊ​പ്പം അൽപ്പദൂ​രം ചെന്ന്‌ അവരെ യാത്ര​യാ​ക്കി. ഫൊയ്‌നി​ക്യ​യി​ലൂ​ടെ​യും ശമര്യ​യി​ലൂ​ടെ​യും പോകും​വഴി, അവർ അവി​ടെ​യുള്ള സഹോ​ദ​ര​ന്മാ​രോ​ടു ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ പരിവർത്ത​ന​ത്തെ​ക്കു​റിച്ച്‌ വിവരി​ച്ചു; എല്ലാവർക്കും വലിയ സന്തോ​ഷ​മാ​യി.” (പ്രവൃ. 15:3) സഭയി​ലു​ള്ളവർ പൗലോ​സി​ന്റെ​യും ബർന്നബാ​സി​ന്റെ​യും അവരോ​ടൊ​പ്പം​പോയ മറ്റുള്ള​വ​രു​ടെ​യും കൂടെ അൽപ്പദൂ​രം ചെന്ന്‌ അവരെ യാത്ര​യാ​ക്കി​യത്‌ അവരോ​ടുള്ള ആദരവി​ന്റെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും ഒരു പ്രകട​ന​മാ​യി​രു​ന്നു. അവരുടെ ഉദ്യമ​ത്തി​ന്മേൽ ദൈവാ​നു​ഗ്രഹം ഉണ്ടായി​രി​ക്കാൻ സഭ ആഗ്രഹി​ച്ചു​വെ​ന്ന​തി​ന്റെ സൂചന​യാ​യി​രു​ന്നു അത്‌. അന്ത്യോ​ക്യ​യി​ലെ സഹോ​ദ​ര​ന്മാർ ഇക്കാര്യ​ത്തി​ലും എത്ര നല്ല ഒരു മാതൃ​ക​യാണ്‌ വെച്ചത്‌! നിങ്ങളു​ടെ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോട്‌, “പ്രത്യേ​കിച്ച്‌ ദൈവ​വ​ചനം പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തിൽ അധ്വാ​നി​ക്കുന്ന” മൂപ്പന്മാ​രോട്‌ നിങ്ങൾ ആദരവ്‌ കാണി​ക്കു​ന്നു​ണ്ടോ?—1 തിമൊ. 5:17.

15 യരുശ​ലേ​മി​ലേക്കു പോകവെ, ആ പുരു​ഷ​ന്മാർ ജനതക​ളിൽപ്പെ​ട്ടവർ സന്തോ​ഷ​വാർത്ത സ്വീക​രി​ച്ച​തി​നെ​ക്കു​റി​ച്ചുള്ള അനുഭ​വങ്ങൾ ഫൊയ്‌നി​ക്യ​യി​ലും ശമര്യ​യി​ലും ഉള്ള സഹവി​ശ്വാ​സി​ക​ളോ​ടു ‘വിവരി​ച്ചു​കൊണ്ട്‌’ അവർക്കു പ്രോ​ത്സാ​ഹ​ന​മേകി. സ്‌തെ​ഫാ​നൊ​സി​ന്റെ വധത്തെ​ത്തു​ടർന്നു പലായ​നം​ചെയ്‌ത ജൂത പശ്ചാത്ത​ല​ത്തിൽനി​ന്നുള്ള വിശ്വാ​സി​ക​ളും അവിടെ ഉണ്ടായി​രു​ന്നി​രി​ക്കണം. സമാന​മാ​യി ഇന്നും ശിഷ്യ​രാ​ക്കൽ വേലയെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നതു സംബന്ധിച്ച റിപ്പോർട്ടു​കൾ നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌, വിശേ​ഷാൽ പരി​ശോ​ധ​ന​ക​ളി​ലൂ​ടെ കടന്നു​പോ​കു​ന്ന​വർക്ക്‌, പ്രോ​ത്സാ​ഹനം പകരുന്നു. ക്രിസ്‌തീയ യോഗ​ങ്ങ​ളി​ലും സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും ഹാജരാ​യി​ക്കൊ​ണ്ടും അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലോ jw.org-ലോ വരുന്ന അനുഭ​വ​ങ്ങ​ളും ജീവി​ത​ക​ഥ​ക​ളും വായി​ച്ചു​കൊ​ണ്ടും അത്തരം റിപ്പോർട്ടു​ക​ളിൽനിന്ന്‌ നിങ്ങൾ പരമാ​വധി പ്രയോ​ജനം നേടു​ന്നു​ണ്ടോ?

16. പരി​ച്ഛേദന വലി​യൊ​രു പ്രശ്‌ന​മാ​യി​ത്തീർന്നി​രു​ന്നു​വെന്ന്‌ എങ്ങനെ അറിയാം?

16 തെക്കോട്ട്‌ ഏതാണ്ട്‌ 550 കിലോ​മീ​റ്റർ യാത്ര​ചെ​യ്‌ത്‌ അന്ത്യോ​ക്യ​യിൽനി​ന്നുള്ള ആ പ്രതി​നി​ധി​സം​ഘം ഒടുവിൽ യരുശ​ലേ​മിൽ എത്തി​ച്ചേർന്നു. ലൂക്കോസ്‌ എഴുതു​ന്നു: “അവർ യരുശ​ലേ​മിൽ എത്തിയ​പ്പോൾ സഭയും അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും അവരെ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു. ദൈവം തങ്ങളി​ലൂ​ടെ ചെയ്‌ത കാര്യ​ങ്ങ​ളെ​ല്ലാം അവർ അവരെ അറിയി​ച്ചു.” (പ്രവൃ. 15:4) എന്നാൽ “പരീശ​ഗ​ണ​ത്തിൽനിന്ന്‌ വിശ്വാ​സി​ക​ളാ​യി​ത്തീർന്ന ചിലർ ഇരുന്നി​ട​ത്തു​നിന്ന്‌ എഴു​ന്നേറ്റ്‌, ‘ജൂതര​ല്ലാത്ത വിശ്വാ​സി​കളെ പരി​ച്ഛേദന ചെയ്യി​പ്പി​ക്കു​ക​യും മോശ​യു​ടെ നിയമം ആചരി​ക്കാൻ അവരോ​ടു കല്‌പി​ക്കു​ക​യും വേണം’ എന്നു പറഞ്ഞു.” (പ്രവൃ. 15:5) അതെ, ജനതക​ളിൽപ്പെ​ട്ട​വ​രിൽനിന്ന്‌ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്ന​വ​രു​ടെ പരി​ച്ഛേദന സംബന്ധിച്ച തർക്കം ഉടനടി പരിഹാ​രം കാണേണ്ട വലി​യൊ​രു പ്രശ്‌ന​മാ​യി​ത്തീർന്നി​രു​ന്നു.

“അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും കൂടി​വന്നു” (പ്രവൃ. 15:6-12)

17. യരുശ​ലേ​മി​ലെ ഭരണസം​ഘ​ത്തിൽ ആരാണ്‌ ഉണ്ടായി​രു​ന്നത്‌, അഭിഷി​ക്ത​രായ മറ്റു ‘മൂപ്പന്മാ​രെ’ അതിൽ ഉൾപ്പെ​ടു​ത്തി​യത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

17 “ഉപദേശം തേടു​ന്ന​വർക്കു ജ്ഞാനമുണ്ട്‌” എന്ന്‌ സുഭാ​ഷി​തങ്ങൾ 13:10 പറയുന്നു. ആ തത്ത്വത്തി​നു ചേർച്ച​യിൽ “ഇക്കാര്യ​ത്തിൽ (പരി​ച്ഛേ​ദ​നയെ സംബന്ധിച്ച പ്രശ്‌ന​ത്തിൽ) ഒരു തീരു​മാ​നം ഉണ്ടാക്കാൻ അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും കൂടി​വന്നു.” (പ്രവൃ. 15:6) ഇന്നത്തെ ഭരണസം​ഘ​ത്തെ​പ്പോ​ലെ​തന്നെ, ആ “അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും” മുഴു ക്രിസ്‌തീയ സഭയു​ടെ​യും പ്രതി​നി​ധി​ക​ളാ​യി വർത്തി​ക്കു​ക​യാ​യി​രു​ന്നു. അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം “മൂപ്പന്മാ​രും” ഉണ്ടായി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അപ്പോ​സ്‌ത​ല​നായ യാക്കോ​ബി​നെ വധിക്കു​ക​യും കുറച്ചു​കാ​ല​ത്തേ​ക്കാ​ണെ​ങ്കി​ലും അപ്പോ​സ്‌ത​ല​നായ പത്രോ​സി​നെ തടവി​ലാ​ക്കു​ക​യും ചെയ്‌തി​രു​ന്നു​വെന്ന കാര്യം ഓർക്കുക. മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കാര്യ​ത്തി​ലും ഇത്തരം അനുഭ​വങ്ങൾ ഉണ്ടാകാ​നുള്ള സാധ്യത തള്ളിക്ക​ള​യാ​നാ​കു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ യോഗ്യ​ത​യുള്ള മറ്റ്‌ അഭിഷിക്ത സഹോ​ദ​ര​ന്മാർ ഉണ്ടായി​രി​ക്കു​ന്നത്‌ പ്രവർത്ത​ന​ത്തി​നു ശരിയായ മേൽനോ​ട്ടം തുടർന്നും ലഭിക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തു​മാ​യി​രു​ന്നു.

18, 19. പത്രോസ്‌ എന്തു പറഞ്ഞു, അദ്ദേഹ​ത്തി​ന്റെ ശ്രോ​താ​ക്കൾ ഏതു നിഗമ​ന​ത്തിൽ എത്തിയി​രി​ക്കണം?

18 ലൂക്കോസ്‌ തുടരു​ന്നു: “ഏറെ നേരത്തെ ചൂടു​പി​ടിച്ച ചർച്ചകൾക്കു ശേഷം പത്രോസ്‌ എഴു​ന്നേറ്റ്‌ അവരോ​ടു പറഞ്ഞു: ‘സഹോ​ദ​ര​ന്മാ​രേ, ജനതക​ളിൽപ്പെ​ട്ട​വ​രോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും അങ്ങനെ അവർ വിശ്വ​സി​ക​ളാ​യി​ത്തീ​രാ​നും വേണ്ടി കുറെ നാൾ മുമ്പ്‌ ദൈവം എന്നെ നിങ്ങൾക്കി​ട​യിൽനിന്ന്‌ തിര​ഞ്ഞെ​ടുത്ത കാര്യം നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. ഹൃദയ​ങ്ങളെ അറിയുന്ന ദൈവം, നമുക്കു തന്നതു​പോ​ലെ​തന്നെ അവർക്കും പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ത്തു. അങ്ങനെ അവരെ​യും അംഗീ​ക​രി​ച്ചെന്നു തെളിവ്‌ നൽകി. നമുക്കും അവർക്കും തമ്മിൽ ദൈവം ഒരു വ്യത്യാ​സ​വും കല്‌പി​ച്ചി​ട്ടില്ല. അവരുടെ വിശ്വാ​സം കാരണം അവരുടെ ഹൃദയ​ങ്ങളെ ദൈവം ശുദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു.’” (പ്രവൃ. 15:7-9) ഒരു പരാമർശ​ഗ്രന്ഥം പറയു​ന്ന​ത​നു​സ​രിച്ച്‌ 7-ാം വാക്യ​ത്തിൽ “ചൂടു​പി​ടിച്ച ചർച്ചകൾ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ പദത്തിന്‌ ‘അന്വേ​ഷി​ക്കൽ,’ ‘ചോദ്യം ചെയ്യൽ,’ എന്നൊ​ക്കെ​യും അർഥമുണ്ട്‌. ആ സഹോ​ദ​ര​ന്മാർക്ക്‌ അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ ഉണ്ടായി​രു​ന്നു​വെ​ന്നും അവർ അത്‌ തുറന്നു​പ്ര​ക​ടി​പ്പി​ച്ചു​വെ​ന്നും വ്യക്തം.

19 പത്രോ​സി​ന്റെ ശക്തമായ വാക്കുകൾ, ആദ്യമാ​യി എ.ഡി. 36-ൽ പരി​ച്ഛേ​ദ​ന​യേൽക്കാത്ത ജനതക​ളിൽപ്പെ​ട്ടവർ—കൊർന്നേ​ല്യൊ​സും കുടും​ബ​വും—പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം പ്രാപി​ച്ച​പ്പോൾ അദ്ദേഹം അവിടെ ഉണ്ടായി​രു​ന്നു​വെന്ന വസ്‌തുത അവരുടെ മനസ്സി​ലേക്കു കൊണ്ടു​വന്നു. ഇപ്പോൾ ജൂതനും ജൂതന​ല്ലാ​ത്ത​വ​നും തമ്മിൽ യഹോവ യാതൊ​രു വ്യത്യാ​സ​വും കല്പിക്കാത്ത സ്ഥിതിക്ക്‌ അതിനു വിപരീ​ത​മാ​യി പ്രവർത്തി​ക്കാൻ മനുഷ്യന്‌ എന്തധി​കാ​ര​മാ​ണു​ള്ളത്‌? മാത്രമല്ല, ഒരു വിശ്വാ​സി​യു​ടെ ഹൃദയം ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌ ക്രിസ്‌തു​വിൽ വിശ്വ​സി​ക്കു​ന്ന​തി​ലൂ​ടെ​യാണ്‌, മോശ​യു​ടെ നിയമം അനുസ​രി​ക്കു​ന്ന​തി​ലൂ​ടെയല്ല.—ഗലാ. 2:16.

20. പരി​ച്ഛേ​ദ​നാ​വാ​ദി​കൾ ‘ദൈവത്തെ പരീക്ഷി​ച്ചത്‌’ എങ്ങനെ​യാണ്‌?

20 ദിവ്യ​മൊ​ഴി​യു​ടെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും അനി​ഷേ​ധ്യ​മായ സാക്ഷ്യത്തെ ആധാര​മാ​ക്കി പത്രോസ്‌ ഇങ്ങനെ ഉപസം​ഹ​രി​ച്ചു: “അതു​കൊണ്ട്‌ നമ്മുടെ പൂർവി​കർക്കോ നമുക്കോ ചുമക്കാൻ കഴിയാ​തി​രുന്ന ഒരു നുകം ശിഷ്യ​ന്മാ​രു​ടെ കഴുത്തിൽ വെച്ചു​കെട്ടി നിങ്ങൾ ദൈവത്തെ പരീക്ഷി​ക്കു​ന്നത്‌ എന്തിനാണ്‌? കർത്താ​വായ യേശു​വി​ന്റെ അനർഹ​ദ​യ​യാൽ അവർക്കു രക്ഷ ലഭിക്കു​ന്ന​തു​പോ​ലെ​ത​ന്നെ​യാ​ണു നമുക്കും രക്ഷ ലഭിക്കു​ന്ന​തെന്നു നമ്മൾ വിശ്വ​സി​ക്കു​ന്നു.” (പ്രവൃ. 15:10, 11) പരി​ച്ഛേ​ദ​നാ​വാ​ദി​കൾ വാസ്‌ത​വ​ത്തിൽ ‘ദൈവത്തെ പരീക്ഷി​ക്കു​ക​യാ​യി​രു​ന്നു,’ അഥവാ ഫിലി​പ്‌സ്‌ ഭാഷാ​ന്തരം (ഇംഗ്ലീഷ്‌) പറയു​ന്ന​തു​പോ​ലെ ‘ദൈവ​ത്തി​ന്റെ ക്ഷമയെ പരീക്ഷി​ക്കു​ക​യാ​യി​രു​ന്നു.’ ജൂതന്മാർക്കു​തന്നെ പൂർണ​മാ​യി അനുസ​രി​ക്കാൻ കഴിയാ​തി​രുന്ന, അങ്ങനെ അവരെ മരണശി​ക്ഷ​യ്‌ക്ക്‌ അർഹരാ​ക്കി​ത്തീർത്ത, ഒരു നിയമ​സം​ഹി​ത​യാണ്‌ അവർ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ തലയിൽ കെട്ടി​വെ​ക്കാൻ ശ്രമി​ച്ചത്‌. (ഗലാ. 3:10) വാസ്‌ത​വ​ത്തിൽ, പത്രോ​സി​നെ ശ്രദ്ധിച്ച ആ ജൂത​ക്രി​സ്‌ത്യാ​നി​കൾ യേശു മുഖാ​ന്തരം ദൈവം കാണിച്ച വലിയ കൃപ​യെ​പ്രതി കൃതജ്ഞ​ത​യു​ള്ളവർ ആയിരി​ക്ക​ണ​മാ​യി​രു​ന്നു.

21. ബർന്നബാ​സും പൗലോ​സും ആ ചർച്ചയിൽ എന്തു പങ്കുവ​ഹി​ച്ചു?

21 തീർച്ച​യാ​യും, പത്രോ​സി​ന്റെ വാക്കു​കൾക്ക്‌ ഉദ്ദേശിച്ച ഫലമു​ണ്ടാ​യി; അവിടെ “കൂടി​വ​ന്ന​വ​രെ​ല്ലാം നിശ്ശബ്ദ​രാ​യി” എന്ന്‌ വിവരണം പറയുന്നു. തുടർന്ന്‌ ‘ബർന്നബാ​സും പൗലോ​സും ദൈവം തങ്ങളി​ലൂ​ടെ ജനതകൾക്കി​ട​യിൽ ചെയ്‌ത പല അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും വിവരി​ച്ചു.’ (പ്രവൃ. 15:12) അങ്ങനെ, തെളി​വു​ക​ളെ​ല്ലാം വിലയി​രു​ത്തി​ക്കൊണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർക്കും മൂപ്പന്മാർക്കും ഇപ്പോൾ, പരി​ച്ഛേ​ദ​നയെ സംബന്ധിച്ച്‌ ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യി​ലുള്ള ഒരു തീരു​മാ​ന​മെ​ടു​ക്കാ​നാ​കു​മാ​യി​രു​ന്നു.

22-24. (എ) ഇന്നത്തെ ഭരണസം​ഘം ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘ​ത്തി​ന്റെ മാതൃക പിൻപ​റ്റു​ന്നത്‌ എങ്ങനെ? (ബി) മൂപ്പന്മാർക്ക്‌ ദിവ്യാ​ധി​പത്യ ക്രമീ​ക​ര​ണ​ങ്ങ​ളോട്‌ എങ്ങനെ ആദരവു കാണി​ക്കാ​നാ​കും?

22 ഇന്നും, ഭരണസം​ഘം കൂടി​വ​രു​മ്പോൾ മാർഗ​ദർശ​ന​ത്തി​നാ​യി ദൈവ​വ​ച​ന​ത്തിൽ ആശ്രയി​ക്കു​ക​യും പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി ആത്മാർഥ​മാ​യി പ്രാർഥി​ക്കു​ക​യും ചെയ്യുന്നു. അങ്ങനെ ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യിൽ തീരു​മാ​ന​മെ​ടു​ക്കാൻ അവർക്കു കഴിയു​ന്നു. (സങ്കീ. 119:105; മത്താ. 7:7-11) യോഗ​ത്തിൽ ചർച്ച​ചെ​യ്യാ​നുള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി ചിന്തി​ക്കാ​നും പ്രാർഥി​ക്കാ​നും കഴി​യേ​ണ്ട​തിന്‌ ഭരണസം​ഘ​ത്തി​ലെ ഓരോ അംഗത്തി​നും യോഗ​ത്തി​ന്റെ അജണ്ട നേര​ത്തേ​തന്നെ ലഭിക്കു​ന്നു. (സുഭാ. 15:28) യോഗ​സ​മ​യത്ത്‌ ഈ അഭിഷിക്ത സഹോ​ദ​ര​ന്മാർ ആദരപൂർവം തങ്ങളുടെ അഭി​പ്രാ​യങ്ങൾ തുറന്നു​പ്ര​ക​ടി​പ്പി​ക്കു​ന്നു. ചർച്ചയിൽ ഉടനീളം കൂടെ​ക്കൂ​ടെ ബൈബിൾ പരി​ശോ​ധി​ക്കു​ക​യും ചെയ്യുന്നു.

23 സഭാമൂ​പ്പ​ന്മാ​രും അതേ മാതൃക പിൻപ​റ്റേ​ണ്ട​തുണ്ട്‌. മൂപ്പന്മാ​രു​ടെ യോഗ​ത്തിൽ ചർച്ച​ചെ​യ്‌ത​ശേ​ഷ​വും ഗൗരവ​മുള്ള ഒരു വിഷയ​ത്തെ​ക്കു​റിച്ച്‌ തീരു​മാ​ന​ത്തി​ലെ​ത്താൻ മൂപ്പന്മാ​രു​ടെ സംഘത്തി​നു കഴിയു​ന്നി​ല്ലെ​ങ്കിൽ അവർക്ക്‌ ബ്രാ​ഞ്ചോ​ഫീ​സു​മാ​യോ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ​പ്പോ​ലുള്ള നിയമിത പ്രതി​നി​ധി​ക​ളു​മാ​യോ ബന്ധപ്പെ​ടാ​വു​ന്ന​താണ്‌. ആവശ്യ​മെ​ങ്കിൽ ബ്രാ​ഞ്ചോ​ഫീസ്‌ അതേക്കു​റിച്ച്‌ ഭരണസം​ഘ​ത്തിന്‌ എഴുതു​ന്ന​താ​യി​രി​ക്കും.

24 ദിവ്യാ​ധി​പത്യ ക്രമീ​ക​ര​ണ​ങ്ങളെ ആദരി​ക്കു​ക​യും താഴ്‌മ​യും വിശ്വ​സ്‌ത​ത​യും ക്ഷമയും പ്രകട​മാ​ക്കു​ക​യും ചെയ്യു​ന്ന​വരെ യഹോവ തീർച്ച​യാ​യും അനു​ഗ്ര​ഹി​ക്കും. യഥാർഥ സമാധാ​ന​വും ആത്മീയ സമൃദ്ധി​യും ക്രിസ്‌തീയ ഐക്യ​വും ആയിരി​ക്കും ദൈവ​ത്തിൽനി​ന്നുള്ള അനു​ഗ്ര​ഹങ്ങൾ. അതേക്കു​റി​ച്ചാണ്‌ അടുത്ത അധ്യായം ചർച്ച​ചെ​യ്യു​ന്നത്‌.

b പരിച്ഛേദനയുടെ ഉടമ്പടി, ഇന്നും പ്രാബ​ല്യ​ത്തി​ലുള്ള അബ്രാ​ഹാ​മ്യ ഉടമ്പടി​യു​ടെ ഭാഗമാ​യി​രു​ന്നില്ല. ബി.സി. 1943-ൽ അബ്രാ​ഹാം (അന്ന്‌ അബ്രാം) കനാനി​ലേക്കു പോകാ​നാ​യി യൂഫ്ര​ട്ടീസ്‌ നദി കടന്ന​പ്പോ​ഴാണ്‌ അബ്രാ​ഹാ​മ്യ ഉടമ്പടി നിലവിൽവ​ന്നത്‌. അന്ന്‌ അദ്ദേഹ​ത്തിന്‌ 75 വയസ്സാ​യി​രു​ന്നു. എന്നാൽ ബി.സി. 1919-ൽ അബ്രാ​ഹാ​മിന്‌ 99 വയസ്സു​ള്ള​പ്പോ​ഴാണ്‌ പരി​ച്ഛേ​ദ​ന​യു​ടെ ഉടമ്പടി പ്രാബ​ല്യ​ത്തിൽവ​രു​ന്നത്‌.—ഉൽപ. 12:1-8; 17:1, 9-14; ഗലാ. 3:17.

c പൗലോസിന്റെ ഒരു വിശ്വസ്‌ത കൂട്ടാ​ളി​യും പ്രതി​നി​ധി​യും ആയി പിന്നീട്‌ സേവിച്ച, ഗ്രീക്ക്‌ ക്രിസ്‌ത്യാ​നി​യായ തീത്തോ​സും യരുശ​ലേ​മി​ലേക്കു പോയ ആ പ്രതി​നി​ധി സംഘത്തിൽ ഉണ്ടായി​രു​ന്നി​രി​ക്കണം. (ഗലാ. 2:1; തീത്തോ. 1:4) പരി​ച്ഛേ​ദ​ന​യേൽക്കാത്ത ജനതക​ളിൽപ്പെട്ട ഒരാൾ പരിശു​ദ്ധാ​ത്മാ​ഭി​ഷേകം പ്രാപി​ച്ച​തി​ന്റെ ഒരു ഉത്തമ ദൃഷ്ടാ​ന്ത​മാ​യി​രു​ന്നു അദ്ദേഹം.—ഗലാ. 2:3.