വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 6 • പ്രവൃ​ത്തി​കൾ 15:36–18:22

“വരൂ, നമ്മൾ . . . മടങ്ങി​ച്ചെന്ന്‌ സഹോ​ദ​ര​ന്മാർ എങ്ങനെ​യി​രി​ക്കു​ന്നെന്ന്‌ അന്വേ​ഷി​ക്കാം”

“വരൂ, നമ്മൾ . . . മടങ്ങി​ച്ചെന്ന്‌ സഹോ​ദ​ര​ന്മാർ എങ്ങനെ​യി​രി​ക്കു​ന്നെന്ന്‌ അന്വേ​ഷി​ക്കാം”

പ്രവൃ​ത്തി​കൾ 15:36

ക്രിസ്‌തീയ സഭയിൽ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ ഏതു സുപ്ര​ധാന പങ്കുവ​ഹി​ക്കു​ന്നു? ദിവ്യാ​ധി​പത്യ നിയമ​നങ്ങൾ മനസ്സോ​ടെ ഏറ്റെടു​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാ​നാ​കും? തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ നമുക്ക്‌ എങ്ങനെ ഫലപ്ര​ദ​മാ​യി ന്യായ​വാ​ദം ചെയ്യാം? ആളുക​ളു​ടെ സാഹച​ര്യ​വും പശ്ചാത്ത​ല​വും കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ നാം സംസാ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ഇവയ്‌ക്കും സമാന​മായ മറ്റു ചോദ്യ​ങ്ങൾക്കും ഉള്ള ഉത്തരം, പൗലോസ്‌ അപ്പോ​സ്‌ത​ലനെ രണ്ടാം മിഷനറി പര്യട​ന​ത്തിൽ അനുഗ​മി​ക്കവെ നമുക്കു ലഭിക്കും.