ഭാഗം 3 • പ്രവൃത്തികൾ 10:1–12:25
‘ജനതകളിൽപ്പെട്ടവരും ദൈവവചനം സ്വീകരിച്ചു’
ജൂത പശ്ചാത്തലത്തിൽനിന്നു വന്ന ക്രിസ്തുശിഷ്യന്മാർ പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ടവരോടു സന്തോഷവാർത്ത പ്രസംഗിക്കാൻ തയ്യാറാകുമായിരുന്നോ? മുൻവിധി വെടിഞ്ഞ് എല്ലാത്തരം ആളുകളോടും സ്നേഹം കാണിക്കാൻ യഹോവയുടെ ആത്മാവ് ക്രിസ്ത്യാനികളെ പ്രചോദിപ്പിച്ചത് എങ്ങനെയെന്നും അത് സകല ജനതകളെയും സന്തോഷവാർത്ത അറിയിക്കുന്ന വേലയ്ക്ക് ആക്കം കൂട്ടിയത് എങ്ങനെയെന്നും ഈ ഭാഗത്തുനിന്നു നാം കാണുന്നതായിരിക്കും.