അനുബന്ധം എ
നമ്മൾ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന സത്യങ്ങൾ
ആത്മാർഥതയുള്ള ആളുകൾ സത്യം കേൾക്കുമ്പോൾ അവർ അതു തിരിച്ചറിയുമെന്ന് യേശു പറഞ്ഞു. (യോഹ. 10:4, 27) അതുകൊണ്ട് ആളുകളോടു സംസാരിക്കാൻ അവസരം കിട്ടുമ്പോഴൊക്കെ, നമുക്കു ലളിതമായ ബൈബിൾസത്യങ്ങൾ പങ്കുവെക്കാം. “നിങ്ങൾ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ . . . ” “നിങ്ങൾ ഇങ്ങനെ കേട്ടിട്ടുണ്ടോ. . . ” എന്നൊക്കെ ചോദിച്ചുകൊണ്ട് ഒരു ബൈബിൾസത്യത്തെക്കുറിച്ച് പറഞ്ഞുതുടങ്ങാം. എന്നിട്ട് അതുമായി ബന്ധപ്പെട്ട തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് ആ സത്യം വിശദീകരിക്കുക. നമ്മൾ പറയുന്ന ചെറിയ ഒരു തിരുവെഴുത്താശയത്തിനുപോലും ആളുകളുടെ ഉള്ളിൽ ബൈബിൾസത്യത്തിന്റെ വിത്തു പാകാനാകും. ആ വിത്തു വളർന്നുവരാൻ ദൈവം ഇടയാക്കും.—1 കൊരി. 3:6, 7.
ഭാവി
-
1. ചുറ്റും നടക്കുന്ന സംഭവങ്ങളും ആളുകളുടെ സ്വഭാവവും കാണിക്കുന്നത്, ഇതിനെല്ലാം പെട്ടെന്നുതന്നെ ഒരു മാറ്റം വരുമെന്നാണ്.—മത്താ. 24:3, 7, 8; ലൂക്കോ. 21:10, 11; 2 തിമൊ. 3:1-5.
-
2. ഭൂമി ഒരിക്കലും നശിച്ചുപോകില്ല.—സങ്കീ. 104:5; സഭാ. 1:4.
-
3. ഭൂമിയിൽ മലിനീകരണം ഉണ്ടായിരിക്കില്ല, ഭൂമി ഒരു പറുദീസയാകും.—യശ. 35:1, 2; വെളി. 11:18.
-
4. എല്ലാവർക്കും നല്ല ആരോഗ്യം ഉണ്ടായിരിക്കും.—യശ. 33:24; 35:5, 6.
-
5. നിങ്ങൾക്ക് ഭൂമിയിൽ എന്നെന്നും ജീവിക്കാനാകും.—സങ്കീ. 37:29; മത്താ. 5:5.
കുടുംബം
-
6. ഭർത്താവ് “ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം.”—എഫെ. 5:33; കൊലോ. 3:19.
-
7. ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കണം.—എഫെ. 5:33; കൊലോ. 3:18.
-
8. ഭാര്യാഭർത്താക്കന്മാർ പരസ്പരം വിശ്വസ്തരായിരിക്കണം.—മലാ. 2:16; മത്താ. 19:4-6, 9; എബ്രാ. 13:4.
-
9. മാതാപിതാക്കളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന മക്കൾ ജീവിതത്തിൽ വിജയിക്കും.—സുഭാ. 1:8, 9; എഫെ. 6:1-3.
ദൈവം
-
10. ദൈവത്തിന് ഒരു പേരുണ്ട്.—സങ്കീ. 83:18; യിരെ. 10:10.
-
11. ദൈവം നമുക്ക് ഒരു പ്രധാനപ്പെട്ട സന്ദേശം തന്നിട്ടുണ്ട്.—2 തിമൊ. 3:16, 17; 2 പത്രോ. 1:20, 21.
-
12. ദൈവം പക്ഷപാതമുള്ളവനല്ല.—ആവ. 10:17; പ്രവൃ. 10:34, 35.
-
13. ദൈവം നമ്മളെ സഹായിക്കാൻ ആഗ്രഹിക്കുന്നു.—സങ്കീ. 46:1; 145:18, 19.
പ്രാർഥന
-
14. നമ്മൾ ദൈവത്തോടു പ്രാർഥിക്കാൻ ദൈവം ആഗ്രഹിക്കുന്നു.—സങ്കീ. 62:8; 65:2; 1 പത്രോ. 5:7.
-
15. എങ്ങനെ പ്രാർഥിക്കണമെന്നു ബൈബിൾ നമ്മളെ പഠിപ്പിക്കുന്നു.—മത്താ. 6:7-13; ലൂക്കോ. 11:1-4.
-
16. നമ്മൾ കൂടെക്കൂടെ പ്രാർഥിക്കണം.—മത്താ. 7:7, 8; 1 തെസ്സ. 5:17.
യേശു
-
17. യേശു ഒരു മഹാനായ അധ്യാപകനാണ്, യേശുവിന്റെ ഉപദേശങ്ങൾ എന്നും പ്രയോജനം ചെയ്യുന്നതാണ്.—മത്താ. 6:14, 15, 34; 7:12.
-
18. നമ്മൾ ഇന്നു കാണുന്ന സംഭവങ്ങൾ യേശു മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്.—മത്താ. 24:3, 7, 8, 14; ലൂക്കോ. 21:10, 11.
-
19. യേശു ദൈവത്തിന്റെ മകനാണ്.—മത്താ. 16:16; യോഹ. 3:16; 1 യോഹ. 4:15.
-
20. യേശു സർവശക്തനായ ദൈവമല്ല.—യോഹ. 14:28; 1 കൊരി. 11:3.
ദൈവരാജ്യം
-
21. സ്വർഗത്തിലുള്ള ഒരു യഥാർഥ ഗവൺമെന്റാണ് ദൈവരാജ്യം.—ദാനി. 2:44; 7:13, 14; മത്താ. 6:9, 10; വെളി. 11:15.
-
22. മനുഷ്യഗവൺമെന്റുകളുടെ സ്ഥാനത്ത് ദൈവരാജ്യം വരും.—സങ്കീ. 2:7-9; ദാനി. 2:44.
-
23. മനുഷ്യരുടെ പ്രശ്നങ്ങൾക്കുള്ള ഒരേ ഒരു പരിഹാരം ദൈവരാജ്യമാണ്.—സങ്കീ. 37:10, 11; 46:9; യശ. 65:21-23.
കഷ്ടപ്പാട്
-
24. കഷ്ടപ്പാടുകൾക്കു കാരണം ദൈവമല്ല.—ആവ. 32:4; യാക്കോ. 1:13.
-
25. സാത്താനാണ് ഈ ലോകം ഭരിക്കുന്നത്.—ലൂക്കോ. 4:5, 6; 1 യോഹ. 5:19.
-
26. ദൈവം നമ്മുടെ കഷ്ടപ്പാടുകൾ കാണുന്നുണ്ട്, നമ്മളെ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ട്.—സങ്കീ. 34:17-19; യശ. 41:10, 13.
-
27. ദൈവം പെട്ടെന്നുതന്നെ കഷ്ടപ്പാടുകളെല്ലാം ഇല്ലാതാക്കും.—യശ. 65:17; വെളി. 21:3, 4.
മരണം
-
28. മരിച്ചവർ ഒന്നും അറിയുന്നില്ല, അവർ കഷ്ടപ്പെടുന്നുമില്ല.—സഭാ. 9:5; യോഹ. 11:11-14.
-
29. മരിച്ചവർക്കു നമ്മളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയില്ല.—സങ്കീ. 146:4; സഭാ. 9:6, 10.
-
30. മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർ ഉയിർത്തെഴുന്നേൽക്കും.—ഇയ്യോ. 14:13-15; യോഹ. 5:28, 29; പ്രവൃ. 24:15.
-
31. “മേലാൽ മരണം ഉണ്ടായിരിക്കില്ല.”—വെളി. 21:3, 4; യശ. 25:8.
മതം
-
32. എല്ലാ മതങ്ങളെയും ദൈവം അംഗീകരിക്കുന്നില്ല.—യിരെ. 7:11; മത്താ. 7:13, 14, 21-23.
-
33. ദൈവം കപടത വെറുക്കുന്നു.—യശ. 29:13; മീഖ 3:11; മർക്കോ. 7:6-8.
-
34. ആത്മാർഥസ്നേഹം സത്യമതത്തിന്റെ അടയാളമാണ്.—മീഖ 4:3; യോഹ. 13:34, 35.