വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുബന്ധം ബി

സംഭാ​ഷണം നിറു​ത്ത​ണോ?

സംഭാ​ഷണം നിറു​ത്ത​ണോ?

ആരെങ്കി​ലും നമ്മളോട്‌ ആത്മാർഥ​മായ ഒരു ചോദ്യം ചോദി​ക്കു​ക​യോ എന്തെങ്കി​ലും വിശദീ​ക​രി​ച്ചു​ത​രാൻ ആവശ്യ​പ്പെ​ടു​ക​യോ ചെയ്യു​മ്പോൾ അവരു​മാ​യുള്ള ആ സംഭാ​ഷണം തുടരാൻ നമുക്ക്‌ ഇഷ്ടമാ​യി​രി​ക്കും. കാരണം ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മുള്ള’ ആളുക​ളോട്‌ സംസാ​രി​ക്കാ​നാണ്‌ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌.—പ്രവൃ. 13:48.

എന്നാൽ നമ്മളോട്‌ ഒരു വ്യക്തി ദേഷ്യ​പ്പെ​ടു​ക​യും തർക്കി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കി​ലോ? അല്ലെങ്കിൽ സംസാ​രി​ക്കാൻ താത്‌പ​ര്യം കാണി​ക്കു​ന്നി​ല്ലെ​ങ്കി​ലോ? ശാന്തത​യോ​ടെ​യും നയത്തോ​ടെ​യും സംഭാ​ഷണം അവസാ​നി​പ്പി​ക്കുക. (സുഭാ. 17:14) സമാധാ​ന​ത്തോ​ടെ നമ്മൾ സംഭാ​ഷണം അവസാ​നി​പ്പി​ക്കു​മ്പോൾ ആ വ്യക്തി പിന്നീട്‌ നമ്മളോട്‌ സംസാ​രി​ക്കാൻ താത്‌പ​ര്യം കാണി​ച്ചേ​ക്കാം.—1 പത്രോ. 2:12.